വാതിലുകൾ തുറക്കട്ടെ
എന്താവും പുതുവർഷം? അനിശ്ചിതത്വവും ആശങ്കയും ഏറെ. ഭരണകൂട നയങ്ങൾ മുതൽ നമ്മെ വരിഞ്ഞുമുറുക്കുന്ന വിലക്കയറ്റംവരെ പ്രശ്നങ്ങൾ നിരവധി. എങ്കിലും പ്രതീക്ഷകൾക്ക് വകയുണ്ട്. ചെറുപ്പം പലതും മാറ്റിയെഴുതികൊണ്ടിരിക്കുകയാണ്, തിരുത്തിക്കുറിക്കുകയാണ്. അത് വലിയ ഊർജവും പ്രസരിപ്പും സമ്മാനിക്കുന്നുണ്ട്. ചെറുപ്പത്തിന്റെ, യുവത്വത്തിന്റെ തുടിപ്പുകൾ അറിയാനാണ് ഈ പുതുവർഷപ്പതിപ്പ്. ആ തെളിച്ചം നമ്മളിലേക്കും പടരട്ടെ.വാതിലുകൾ തുറക്കൂ എന്ന് ഇപ്പോൾ ആവർത്തിച്ച് പറയേണ്ടതുണ്ട്. കാറ്റും...
Your Subscription Supports Independent Journalism
View Plansഎന്താവും പുതുവർഷം? അനിശ്ചിതത്വവും ആശങ്കയും ഏറെ. ഭരണകൂട നയങ്ങൾ മുതൽ നമ്മെ വരിഞ്ഞുമുറുക്കുന്ന വിലക്കയറ്റംവരെ പ്രശ്നങ്ങൾ നിരവധി. എങ്കിലും പ്രതീക്ഷകൾക്ക് വകയുണ്ട്. ചെറുപ്പം പലതും മാറ്റിയെഴുതികൊണ്ടിരിക്കുകയാണ്, തിരുത്തിക്കുറിക്കുകയാണ്. അത് വലിയ ഊർജവും പ്രസരിപ്പും സമ്മാനിക്കുന്നുണ്ട്. ചെറുപ്പത്തിന്റെ, യുവത്വത്തിന്റെ തുടിപ്പുകൾ അറിയാനാണ് ഈ പുതുവർഷപ്പതിപ്പ്. ആ തെളിച്ചം നമ്മളിലേക്കും പടരട്ടെ.
വാതിലുകൾ തുറക്കൂ എന്ന് ഇപ്പോൾ ആവർത്തിച്ച് പറയേണ്ടതുണ്ട്. കാറ്റും വെളിച്ചവും കടക്കട്ടെ. വായനയിൽ മാത്രമല്ല, എല്ലാ ഇടങ്ങളിലും വാതിലുകൾ തുറക്കേണ്ടതുണ്ട്. അതിലേക്ക് ഈ പുതുവർഷപ്പതിപ്പ് നയിച്ചാൽ സന്തോഷം. വ്യത്യസ്ത ധാരകളിലെ ചിന്തകളും എഴുത്തും നിലപാടുകളും അണിനിരത്താൻ പുതുവർഷപ്പതിപ്പ് ശ്രമിച്ചിട്ടുണ്ട്.
ഠഠഠ
വർഷം അവസാനിക്കുമ്പോൾ ദുഃഖകരമായ വാർത്തകളുണ്ട്. ആഴ്ചപ്പതിപ്പിന്റെ അടുത്ത സുഹൃത്തുക്കളായ സംവിധായകനും മനുഷ്യാവകാശ പ്രവർത്തകനുമായ കെ.പി. ശശിയും, ചിന്തകനും ഗവേഷകനും സാമ്പത്തിക കാര്യ വിദഗ്ധനും എഴുത്തുകാരനും ‘മാസ് ലൈൻ’ മുൻ പത്രാധിപരുമായിരുന്ന ടി.ജി. ജേക്കബും വിടവാങ്ങിയിരിക്കുന്നു. ഇരുവരുടെയും വിയോഗം വേദന തീർക്കുന്നു.
ഠഠഠ
അച്ചടി കടലാസിന്റെ വില കുത്തനെ ഉയർന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണിപ്പോൾ. അതനുസരിച്ച് അച്ചടിയുടെയും വിതരണത്തിന്റെയും മറ്റെല്ലാ മേഖലകളിലും ചെലവ് വർധിച്ചുകൊേണ്ടയിരിക്കുന്നു. ഈ സാഹചര്യത്തിൽ ആഴ്ചപ്പതിപ്പിന്റെ വില അടുത്ത ലക്കം മുതൽ 30 രൂപയായിരിക്കും. എന്നും ആഴ്ചപ്പതിപ്പിന്റെ കരുത്ത് വായനക്കാരാണ്. വായനയെ ഒരു സാമൂഹിക-രാഷ്ട്രീയ പ്രവർത്തനമായി നമുക്ക് മുന്നോട്ട് കൊണ്ടുപോയേ തീരൂ.