തുടരട്ടെ, സ്വതന്ത്ര വായനയും എഴുത്തും
മാധ്യമം വാര്‍ഷികപ്പതിപ്പ് ഒരുങ്ങുമ്പോള്‍ പുറത്ത് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷങ്ങള്‍ നിറങ്ങളായും ആവേശമായും തിമിര്‍ക്കുകയാണ്. അപ്പോള്‍തന്നെ 'സ്വാതന്ത്ര്യം' ഒരു ഗൗരവ വിഷയമായി ഉള്ളിലും നിറയുന്നു. എന്നും 'സ്വാതന്ത്ര്യ'ത്തിന് ഒപ്പമാണ് 'മാധ്യമം' നിലകൊണ്ടിട്ടുള്ളത്. വായനയും എഴുത്തും അഭിപ്രായങ്ങളും ആവിഷ്കാരവുമെല്ലാം സ്വതന്ത്രമായിരിക്കണം, അതിനുള്ള സ്വാതന്ത്ര്യം വേണം, നിലനില്‍ക്കണം എന്നു തന്നെയാണ് എപ്പോഴത്തെയും നിലപാട്.പക്ഷേ, ഇപ്പോള്‍ 'സ്വാതന്ത്ര്യം'...
Your Subscription Supports Independent Journalism
View Plansമാധ്യമം വാര്‍ഷികപ്പതിപ്പ് ഒരുങ്ങുമ്പോള്‍ പുറത്ത് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷങ്ങള്‍ നിറങ്ങളായും ആവേശമായും തിമിര്‍ക്കുകയാണ്. അപ്പോള്‍തന്നെ 'സ്വാതന്ത്ര്യം' ഒരു ഗൗരവ വിഷയമായി ഉള്ളിലും നിറയുന്നു. എന്നും 'സ്വാതന്ത്ര്യ'ത്തിന് ഒപ്പമാണ് 'മാധ്യമം' നിലകൊണ്ടിട്ടുള്ളത്. വായനയും എഴുത്തും അഭിപ്രായങ്ങളും ആവിഷ്കാരവുമെല്ലാം സ്വതന്ത്രമായിരിക്കണം, അതിനുള്ള സ്വാതന്ത്ര്യം വേണം, നിലനില്‍ക്കണം എന്നു തന്നെയാണ് എപ്പോഴത്തെയും നിലപാട്.
പക്ഷേ, ഇപ്പോള്‍ 'സ്വാതന്ത്ര്യം' ഒരു സമസ്യയായി, ചോദ്യമായി വലുതായി അലട്ടുന്നു. എവിടെയാണ് സ്വാതന്ത്ര്യം -ആര്‍ക്ക്, ആരുടെ എന്ന ആകുലതകള്‍ മനസ്സില്‍ നിറയുന്നു. ആ ആകുലതയാണ് ഇത്തവണത്തെ വാര്‍ഷികപ്പതിപ്പിന്റെ പ്രമേയം. മാധ്യമപ്രവര്‍ത്തനം നടത്തിയതിന് ഭരണകൂടവേട്ടക്ക് വിധേയനായ, 'ആള്‍ട്ട് ന്യൂസ്' സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അഭിമുഖം മുതല്‍ 'സംവാദം ഇനി സാധ്യമാണോ' എന്ന സംവാദം വരെ ആ വേദനയാണ്, ചോദ്യങ്ങളാണ് പ്രമേയം.
കോവിഡാനന്തര ലോകത്തിന്റെ പരിമിതികള്‍ക്കുള്ളില്‍നിന്ന് മികച്ച വാര്‍ഷികപ്പതിപ്പ് പുറത്തിറക്കുകയായിരുന്നു ലക്ഷ്യം. അതില്‍ പലതലത്തിലും വിജയിച്ചിട്ടുണ്ട്. ടി. പത്മനാഭന് മുതല്‍ വി. ഷിനിലാല്‍ വരെയുള്ള കഥാകൃത്തുക്കളും സച്ചിദാനന്ദന് മുതല്‍ തസ്ലീം കൂടരഞ്ഞി വരെ വലിയനിര കവികളും ഈ വാര്‍ഷികപ്പതിപ്പില്‍ മികച്ച രചനകളുമായി ഉണ്ട്. തമിഴിലെ മഹാകാവ്യം 'മണിമേഖല'യുടെ മലയാള മൊഴിമാറ്റവും വി. മുസഫര്‍ അഹമ്മദിന്റെ സഞ്ചാരസാഹിത്യവും വാര്‍ഷികപ്പതിപ്പിന് മിഴിവേറ്റുമെന്നു തന്നെയാണ് പ്രതീക്ഷ. നല്ല വായനാനുഭവം ആശംസിക്കുന്നു.
വായനക്കാര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വിശാല അർഥതലങ്ങളില്നിന്ന് ഊഷ്മള അഭിവാദ്യങ്ങള്‍.
●
പത്രാധിപര്‍ മാധ്യമം വാര്‍ഷികപ്പതിപ്പ്