തുപ്പൽ കോളാമ്പികൾ
വിദ്വേഷ പ്രസംഗങ്ങള്‍ തടയണം- ഇത് സുപ്രീംകോടതി അടുത്തിടെ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളോട് പറഞ്ഞതാണ്. ആ നാടുകളിലെ ചില പി.സി. ജോര്‍ജുമാര്‍ 'ധര്‍മ സന്‍സദ്' പോലുള്ള വേദികളില്‍ കയറി എന്ത് തോന്നിവാസവും മതനിന്ദയും അപരവിദ്വേഷവും വിളിച്ചുപറയുന്നത് തടയണം എന്ന അർഥത്തില്‍ കര്‍ശനമായി സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടതാണ് അത്. ഈ രാജ്യത്ത് ഏത്...
Your Subscription Supports Independent Journalism
View Plansവിദ്വേഷ പ്രസംഗങ്ങള്‍ തടയണം- ഇത് സുപ്രീംകോടതി അടുത്തിടെ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളോട് പറഞ്ഞതാണ്. ആ നാടുകളിലെ ചില പി.സി. ജോര്‍ജുമാര്‍ 'ധര്‍മ സന്‍സദ്' പോലുള്ള വേദികളില്‍ കയറി എന്ത് തോന്നിവാസവും മതനിന്ദയും അപരവിദ്വേഷവും വിളിച്ചുപറയുന്നത് തടയണം എന്ന അർഥത്തില്‍ കര്‍ശനമായി സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടതാണ് അത്.
ഈ രാജ്യത്ത് ഏത് പി.സി. ജോര്‍ജിനും എന്തും പറയാം എന്ന അവസ്ഥയുണ്ട്. സത്യമാവണമെന്നോ വസ്തുതയായിരിക്കണമെന്നോ ഒന്നും ഇല്ല. അതിന് വലിയ പ്രാധാന്യം കിട്ടും. അവര്‍ പറഞ്ഞ നുണകള്‍, വിദ്വേഷങ്ങള്‍ കുറഞ്ഞ സമയംകൊണ്ട് വലിയ ഇംപാക്റ്റ് സൃഷ്ടിക്കും. കേള്‍ക്കുന്നവരും തീര്‍ത്തും എതിര്‍ക്കുന്നവരും ''കുറച്ച് കുഴപ്പം അപ്പുറത്തുമുണ്ട്'' എന്ന് സമ്മതിക്കും. അതുതന്നെയാണ് അവര്‍ ഉദ്ദേശിക്കുന്നതും. സംശയത്തിന്റെ വിത്തുകള്‍ വിതക്കുക, വിദ്വേഷം പടര്‍ന്നോളും, വെറുപ്പ് വിളവെടുക്കാം.
ഇതൊരു ചാണക്യബുദ്ധിയാണ്. ഹിന്ദുത്വവാദ തീവ്രവാദികള്‍ ആദ്യം മുതല്ക്കേ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. സത്യത്തിനെക്കാള് വേഗത്തില്‍ നുണ ലോകം ചുറ്റി വരും. ഈ അപകടാവസ്ഥയിലാണ് ഇന്ന് കേരളവും. രാജ്യത്തെ എല്ലാ ഭാഗത്തുമെന്നപോലെ ഇവിടെയും ഈ വെറുപ്പിന്റെ വിതക്കലും കൊയ്യലും അതിവേഗം നടന്നുകൊണ്ടിരിക്കുന്നു. അവകാശവാദങ്ങള്‍ എല്ലാം വെറുതെയാണ്, കേരളവും ഒട്ടും മാറിയിട്ടില്ല. ചളിക്കുണ്ടില്‍ അതിവേഗം പതിച്ചുകൊണ്ടിരിക്കുന്ന സ്ഥലംതന്നെയാണ് ഇതും.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എത്രമാത്രം നുണകളാണ് പ്രചരിപ്പിക്കപ്പെട്ടത്. ലവ്ജിഹാദ്, വന്ധ്യംകരണ മരുന്ന്, നാര്‍ക്കോട്ടിക് ജിഹാദ് എന്നിങ്ങനെ അവയുടെ പട്ടിക നീളും.
പ്രശ്നം ഈ പി.സി. ജോര്ജുമാരുടെയോ രാഹുല്‍ ഈശ്വരന്മാരുടേതോ മാത്രമല്ല, മാധ്യമങ്ങളുടേതുകൂടിയാണ്. ഇവര്‍ക്ക് കസേരയിട്ടുകൊടുക്കുന്നവരെയും കുറ്റവാളി പട്ടികയില്‍തന്നെ ഉള്‍പ്പെടുത്തണം. ദിലീപ് അനുകൂലിയെന്നും വിജയ് ബാബു അനുകൂലിയെന്നും മറ്റും ലേബല്‍ നല്കി രാഹുല്‍ ഈശ്വറിനെ ചാനല്‍ ചര്‍ച്ചകളില്‍ വിളിച്ചിരുത്തുന്നവരുടെ അവസ്ഥ നോക്കൂ. കഴിഞ്ഞ ശബരിമല വിഷയകാലത്ത് ഇയാളായിരുന്നു സ്ത്രീകള്‍ക്ക് എതിരെ നിലകൊണ്ടത്. അന്ന് അയാള്‍ പറഞ്ഞ ''അടവുകള്‍'' എല്ലാവരും കേട്ടതാണ്. തുറന്ന വായില്‍ വര്‍ഗീയത പുലമ്പുന്നവരെ എങ്ങനെയാണ് ചില മാധ്യമങ്ങള്‍ ചുമക്കുന്നത്. അതില്‍ പുനര്‍വിചിന്തനവും ആവശ്യമാണ്. പി.സി. ജോര്‍ജുമാരുടെയും വര്‍ഗീയവാദികളുടെയും ഉച്ചഭാഷിണിയാകരുത് മാധ്യമങ്ങള്‍. തുപ്പല് കോളാമ്പിയോ അത് ചുമക്കുന്നവരോ അല്ല നമ്മള്. നമ്മുടെ മാധ്യമങ്ങളും അതാവരുത്.