വക്താക്കളോ വിഷനാവുകളോ?
ഏകപക്ഷീയമായ അടി എന്നൊന്നില്ല. അടി ചിലപ്പോഴൊക്കെ തിരിച്ചും കിട്ടും. അങ്ങനെ ഒരു കിട്ടലാണ് ഇന്ത്യയിലെ ഹിംസാത്മക ഹിന്ദുത്വ ഇപ്പോൾ നേരിടുന്നത്. അടി ഗൾഫ് രാജ്യങ്ങളിൽ നിന്നായി എന്നുമാത്രം. മുസ്ലിം വിരുദ്ധ നടപടികൾക്ക് കുപ്രസിദ്ധയും അക്കാര്യത്തിൽ മോശം ട്രാക്ക് റെക്കോഡുമുള്ള ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ 'നാവ് പിഴ'യാണ് ഇത്തവണ ഹിന്ദുത്വെയ വലച്ചത്. മേയ് 26ന് 'ടൈംസ് നൗ' ചാനലിലെ അന്തിച്ചർച്ചയിൽ ബി.ജെ.പി വക്താവ് നൂപുർ ശർമ മുസ്ലിം പ്രതിനിധിയോട് മുഹമ്മദ് നബിയെയും...
Your Subscription Supports Independent Journalism
View Plansഏകപക്ഷീയമായ അടി എന്നൊന്നില്ല. അടി ചിലപ്പോഴൊക്കെ തിരിച്ചും കിട്ടും. അങ്ങനെ ഒരു കിട്ടലാണ് ഇന്ത്യയിലെ ഹിംസാത്മക ഹിന്ദുത്വ ഇപ്പോൾ നേരിടുന്നത്. അടി ഗൾഫ് രാജ്യങ്ങളിൽ നിന്നായി എന്നുമാത്രം.
മുസ്ലിം വിരുദ്ധ നടപടികൾക്ക് കുപ്രസിദ്ധയും അക്കാര്യത്തിൽ മോശം ട്രാക്ക് റെക്കോഡുമുള്ള ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ 'നാവ് പിഴ'യാണ് ഇത്തവണ ഹിന്ദുത്വെയ വലച്ചത്. മേയ് 26ന് 'ടൈംസ് നൗ' ചാനലിലെ അന്തിച്ചർച്ചയിൽ ബി.ജെ.പി വക്താവ് നൂപുർ ശർമ മുസ്ലിം പ്രതിനിധിയോട് മുഹമ്മദ് നബിയെയും ഖുർആനെയും ഇസ്ലാമിനെയും പറ്റി അധിക്ഷേപിച്ചു സംസാരിച്ചതാണ് തുടക്കം.
കാശി ഗ്യാൻവാപി പള്ളിയിലെ വുദു ഖാനയിൽ കണ്ടെത്തിയത് ജലധാരയോ ശിവലിംഗമോ എന്ന വാദപ്രതിവാദമാണ് ചാനൽ ചർച്ചയിൽ നടന്നത്. നൂപുർ ശർമയെ പിന്തുണച്ച് ഡൽഹി ബി.ജെ.പി മാധ്യമവിഭാഗം മേധാവി നവീൻകുമാർ ജിൻഡാലും അതേ ആക്ഷേപം നടത്തി.
എന്നാൽ സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സന്ദർശനം നടത്തിക്കൊണ്ടിരിക്കെ, ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി ഖത്തർ പ്രതിഷേധം രേഖപ്പെടുത്തി. ഈജിപ്തിലും സൗദിയിലും മോദിസർക്കാറിനെതിരായ ഹാഷ്ടാഗ് കാമ്പയിനുകൾ ട്വിറ്ററിൽ നിറഞ്ഞു. പലരും ഇന്ത്യൻ ഉൽപന്നങ്ങൾക്കെതിരായ ബഹിഷ്കരണാഹ്വാനം നടത്തി. വിഷയം രാജ്യാന്തര തലത്തിൽ തിരിച്ചടിയായതോടെ ബി.ജെ.പി നൂപുർ ശർമയെ പുറത്താക്കിയും അപലപിച്ചും രംഗത്തെത്തി. ഇതിനിടെ, ഐക്യരാഷ്ട്ര സഭയും പ്രവാചകനിന്ദയെ അപലപിച്ചു.
നൂപുർ ശർമക്ക് നാക്കുപിഴവൊന്നും സംഭവിച്ചിട്ടില്ല. നൂപുർ ശർമയും അവരുടെ പാർട്ടിയും സംഘ്പരിവാറും ദശാബ്ദങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത് 'കൈവിട്ട്' പോയി എന്നു മാത്രമേയുള്ളൂ. ഒളിഞ്ഞും തെളിഞ്ഞും ഹിന്ദുത്വവാദം ചെയ്തുകൊണ്ടിരുന്നത് അപരമതവിദ്വേഷം പ്രചരിപ്പിക്കുകയും അതിലൂടെ സമൂഹത്തിൽ ധ്രുവീകരണം സാധ്യമാക്കുകയുമാണ്. ബി.െജ.പി വക്താവായ ഒരാൾക്ക് നാക്ക് എങ്ങനെ ഉപയോഗിക്കണമെന്ന് കൃത്യമായി അറിയാം. ഇവിടെയും അവർ നാക്ക് കൃത്യമായി ഉപയോഗിച്ചു. ഇസ്ലാമോഫോബിക്കായ സമൂഹത്തിൽ തൽക്കാലം തിരിച്ചടിയായാലും ദീർഘകാല താൽപര്യവുമായി ബന്ധപ്പെട്ട് പറഞ്ഞ വാക്കുകൾ ഗുണകരമാകുമെന്ന് അവർക്കറിയാം. രാജ്യം കൂടുതൽ കൂടുതൽ വർഗീയവത്കരിക്കപ്പെടണമെന്ന് കരുതുന്നവർക്ക് എന്ത് നാക്കുപിഴ?
നൂപുർ ശർമ ഒറ്റയാളല്ല. രാജ്യത്ത് നിരവധി നൂപുർ ശർമമാരും പി.സി. ജോർജുമാരുമുണ്ട്. അവർ കിട്ടുന്ന അവസരത്തിലെല്ലാം വെറുപ്പിന്റെ വക്താക്കളാകും.
ഈ വിഷനാക്കുകളെ പൊരുതി തോൽപിക്കുക എന്നതാണ് പ്രധാനം. സമൂഹത്തിന്‍റെ വിഷം തൊട്ടുതീണ്ടാത്ത നാക്കുകളിൽനിന്നുള്ള ശബ്ദങ്ങൾ ആയിരങ്ങളായി നിറയട്ടെ. വിഷ നാക്കുകൾക്ക് ശബ്ദിക്കാൻ അവസരം കൊടുക്കരുത്.