Begin typing your search above and press return to search.
proflie-avatar
Login

ത​​ട​​വ​​റ​​യി​​ൽ മ​​രി​​ക്ക​​ണോ ഇ​​വ​​ർ?

ത​​ട​​വ​​റ​​യി​​ൽ മ​​രി​​ക്ക​​ണോ ഇ​​വ​​ർ?
cancel

രാ​​ജ്യം അ​​ധി​​കം ശ്ര​​ദ്ധി​​ക്കാ​​തെ​യോ സാ​ധാ​ര​ണ​മെ​ന്നമ​ട്ടി​ലോ വി​ട്ട ഒ​​രു വാ​​ർ​​ത്ത​​യു​​ണ്ട്. ജൂ​​ലൈ ര​​ണ്ടാം വാ​​രം ഛത്തി​സ്​​​ഗ​​ഢി​​ൽ​​നി​​ന്നു​​ള്ള​​താ​​യി​​രു​​ന്നു അ​​ത്. അ​​ഞ്ചു​ വ​​ർ​​ഷ​​മാ​​യി യു.​​എ.​പി.​​എ ചു​​മ​​ത്ത​​പ്പെ​​ട്ട്​ ജ​​യി​​ലി​​ല​ട​​ക്ക​​പ്പെ​​ട്ട 121 ആ​​ദി​​വാ​​സി​​ക​​ൾ മോ​​ചി​​പ്പി​​ക്ക​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. 2017ൽ ​​സി.​​ആ​​ർ.​​പി.​​എ​​ഫ്​ അം​​ഗ​​ങ്ങ​​ൾ​​ക്കു​ നേ​​രെ ബു​​ർ​​കാ​​പാ​​ലി​​ൽ ന​​ട​​ന്ന മാ​​വോ​​വാ​​ദി ആ​​ക്ര​​മ​​ണ​​ത്തി​​ൽ സ​​ഹാ​​യി​​ച്ചു​​വെ​​ന്ന​​താ​​യി​​രു​​ന്നു കു​​റ്റം. അ​​ഞ്ചു​ വ​​ർ​​ഷ​​ത്തി​​നു...

Your Subscription Supports Independent Journalism

View Plans

രാ​​ജ്യം അ​​ധി​​കം ശ്ര​​ദ്ധി​​ക്കാ​​തെ​യോ സാ​ധാ​ര​ണ​മെ​ന്നമ​ട്ടി​ലോ വി​ട്ട ഒ​​രു വാ​​ർ​​ത്ത​​യു​​ണ്ട്. ജൂ​​ലൈ ര​​ണ്ടാം വാ​​രം ഛത്തി​സ്​​​ഗ​​ഢി​​ൽ​​നി​​ന്നു​​ള്ള​​താ​​യി​​രു​​ന്നു അ​​ത്. അ​​ഞ്ചു​ വ​​ർ​​ഷ​​മാ​​യി യു.​​എ.​പി.​​എ ചു​​മ​​ത്ത​​പ്പെ​​ട്ട്​ ജ​​യി​​ലി​​ല​ട​​ക്ക​​പ്പെ​​ട്ട 121 ആ​​ദി​​വാ​​സി​​ക​​ൾ മോ​​ചി​​പ്പി​​ക്ക​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. 2017ൽ ​​സി.​​ആ​​ർ.​​പി.​​എ​​ഫ്​ അം​​ഗ​​ങ്ങ​​ൾ​​ക്കു​ നേ​​രെ ബു​​ർ​​കാ​​പാ​​ലി​​ൽ ന​​ട​​ന്ന മാ​​വോ​​വാ​​ദി ആ​​ക്ര​​മ​​ണ​​ത്തി​​ൽ സ​​ഹാ​​യി​​ച്ചു​​വെ​​ന്ന​​താ​​യി​​രു​​ന്നു കു​​റ്റം. അ​​ഞ്ചു​ വ​​ർ​​ഷ​​ത്തി​​നു ശേ​​ഷം തെ​​ളി​​വി​​ല്ലെ​​ന്ന്​ ക​​ണ്ട്​ വി​​ട്ട​​യ​​ക്കു​​ക​​യാ​​യി​​രു​​ന്നു ഇ​​വ​​രെ. ന​​ഷ്​​​ട​​പ്പെ​​ട്ട വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കും ജീ​​വി​​ത​​ത്തി​​നും ആ​​ര്​ ഉ​​ത്ത​​രം പ​​റ​​യും എ​​ന്ന​​ത്​ ഉ​​ത്ത​​ര​​മി​​ല്ലാ​​ത്ത ചോ​​ദ്യം. എ​​ന്താ​​യാ​​ലും അ​​വ​​ർ ഭാ​​ഗ്യം​​ചെ​​യ്​​​ത​​വ​​രാ​​ണ്. അ​​വ​​ർ​​ക്ക്​ വീ​​ണ്ടും പു​​റം​​ലോ​​കം കാ​​ണാ​​നാ​​യി. പ​​ക്ഷേ, എ​​ല്ലാ​​വ​​രെ​​യും ഇ​ങ്ങ​നെ ഭാ​​ഗ്യം ക​​ടാ​​ക്ഷി​​ച്ചു​​കൊ​​ള്ള​​ണ​​മെ​​ന്നി​​ല്ല.

ജ​യി​ലു​ക​ളി​ൽ വി​ചാ​ര​ണ​ത്ത​ട​വു​കാ​രാ​യും ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രാ​യും ഏ​റ്റ​വും അ​ധി​ക​മു​ള്ള​ത്​ ദ​ലി​ത​രും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​മാ​ണെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. പ​ക്ഷേ, ഇ​പ്പോ​ൾ രാ​​ജ്യ​​ത്തെ ത​​ട​​വ​​റ​​ക​​ളി​​ൽ ഫാ​ഷി​സ്​​റ്റ്​ സ​ർ​ക്കാ​ർ ആ​രെ​യാ​ണ്​ അ​ട​ച്ചി​ട്ടു​ള്ള​ത്​? സം​​ശ​​യ​​മെ​​ന്ത്, ജ​​ന​​ങ്ങ​​ൾ​ക്കൊ​​പ്പം നി​​ന്ന​​വ​​ർ, ജ​​ന​​ങ്ങ​​ൾ​​ക്കു​വേ​​ണ്ടി നി​​ർ​​ഭ​​യം ശ​​ബ്​​​ദ​​മു​​യ​​ർ​​ത്തി​​യ​​വ​​ർ. അ​​ല്ലാ​​താ​​ര്​?

ന​​മു​​ക്കൊ​​ന്ന്​ നോ​​ക്കാം: അ​ടു​ത്തി​ടെ​​യാ​​ണ്​ ഗു​​ജ​​റാ​​ത്ത്​ വം​​ശ​​ഹ​​ത്യ​ കേ​​സി​​ൽ മോ​​ദി​​ക്കും അ​​മി​​ത്​​ ഷാ​​ക്കും പ​​ങ്കു​െ​​ണ്ട​​ന്ന്​ ​േകാ​​ട​​തി​​യി​​ൽ തെ​​ളി​​വു സ​​ഹി​​തം വാ​​ദി​​ച്ച ടീ​​സ്​​​റ്റ സെ​​റ്റ​​ൽ​​വാ​​ദ്, ആ​​ർ.​​ബി. ശ്രീ​​കു​​മാ​​ർ, സ​​ഞ്​​​ജീ​​വ്​ ഭ​​ട്ട്​ എ​​ന്നി​​വ​​ർ അ​​റ​​സ്​​​റ്റി​​ലാ​​യ​​ത്. കേ​​സി​​ൽ മോ​​ദി​​ക്ക്​ ക്ലീ​​ൻ​ചി​​റ്റ് ന​​ൽ​​കി​​യ കോ​​ട​​തി​വി​​ധി വ​​ന്ന്​ മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​ക​​മാ​​യി​​രു​​ന്നു അ​​റ​​സ്​​​റ്റ്. തൊ​​ട്ട​​ടു​​ത്ത ദി​​വ​​സ​​മാ​​യി​​രു​​ന്നു ആ​​ൾ​​ട്ട്​ ന്യൂ​​സി​ന്റെ സ്​​​ഥാ​​പ​​കാം​​ഗം​കൂ​​ടി​​യാ​​യ മു​​ഹ​​മ്മ​​ദ്​ സു​​ബൈ​​ർ അ​​റ​​സ്​​​റ്റി​​ലാ​​യ​​ത്. അ​​ധി​​കം​ വൈ​​കാ​െ​​ത രൂ​​പേ​​ഷ്​ കു​​മാ​​ർ സി​ങ് എ​​ന്ന സ്വ​​ത​​ന്ത്ര മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ മാ​​വോ​​വാ​​ദി ബ​​ന്ധം ആ​​രോ​​പി​​ച്ച്​ ഝാ​ർ​​ഖ​​ണ്ഡി​​ൽ അ​​റ​​സ്​​​റ്റി​ല​ാ​യി. മു​​ഹ​​മ്മ​​ദ്​ സു​​ബൈ​​റി​​ന്​ ക​​ർ​​ശ​​നവ്യ​​വ​​സ്​​​ഥ​​ക​​ൾ പ്ര​​കാ​​രം ജാ​​മ്യം കി​​ട്ടി​​യ​​തു മാ​​ത്ര​​മാ​​ണ്​ ഏ​​ക ആ​​ശ്വാ​​സം.

കു​​പ്ര​​സി​​ദ്ധ​​മാ​​യ ഭീ​​മ കൊ​​റേ​​ഗാ​​വ്​ കേ​​സി​​ൽ 16 പേ​​രാ​​ണ്​ ജ​​യി​​ലി​​ല​ട​​ക്ക​​പ്പെ​​ട്ട​​ത്. മ​​ല​​യാ​​ളി​​യാ​​യ റോ​​ണ വി​​ൽ​​സ​​ൺ, ഹാ​​നി ബാ​​ബു, സു​​​രേ​​​ന്ദ്ര ഗാ​​​ഡ്‌​​​ലി​ങ്, ഷോ​​​മ സെ​​​ൻ, സു​​​ധീ​​​ർ ധാ​​​വ​​​ലെ, മ​​​ഹേ​​​ഷ് റൗ​​​ത്, സു​​ധ ഭ​​ര​​ദ്വാ​​ജ്, വ​​ര​​വ​​ര റാ​​വു, ആ​​ന​​ന്ദ്​ തെ​​ൽ​​തും​​ബ്​​​ഡെ തു​​ട​​ങ്ങി രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ ചി​​ന്ത​​ക​​രും എ​​ഴു​​ത്തു​​കാ​​രും ആ​​ക്​​​ടി​​വി​​സ്​​​റ്റു​​ക​​ള​ു​മാ​​ണ്​ ത​ട​വി​ല​ട​ക്ക​പ്പെ​ട്ട​ത്. മ​​ല​​യാ​​ളി അ​​ധ്യാ​​പ​​ക​​ൻ ഹാ​​നി​ ബാ​​ബു അ​​റ​​സ്​​​റ്റി​​ലാ​​യി​​ട്ട് ജൂ​ലൈ 28ന്​ ​​ര​​ണ്ടു​ വ​​ർ​​ഷം തി​​ക​​യും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ വ​​​ധി​​​ക്കാ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ആ​​​ദ്യ അ​​​റ​​​സ്റ്റ് ന​​​ട​ന്ന​​​ത് 2018 ജൂ​​​ൺ ആ​റി​നാ​​​ണ്. ഇ​​തേ കേ​​സി​​ൽ സ്റ്റാ​​​ൻ സ്വാ​​​മി എ​​​ന്ന വ​യോ​ധി​ക​നാ​യ പു​​​രോ​​​ഹി​​​ത​​​ൻ ത​​​ട​​​വ​​​റ​​​യി​​​ൽ ചി​​​കി​​​ത്സ കി​​​ട്ടാ​​​തെ മ​​​രി​​​ച്ചു. സു​​​ധ ഭ​​​ര​​​ദ്വാ​​​ജ്, വ​​​ര​​​വ​​​ര റാ​​​വു എ​​​ന്നി​​​വ​​​ർ​​ക്ക്​ മാ​​​ത്ര​​​മാ​​​ണ് നീ​​​ണ്ട​നാ​​​ൾ ത​​​ട​​​വി​​​ൽ കി​​​ട​​​ന്ന​​​തി​​​നു​ശേ​​​ഷം ജാ​​​മ്യം ല​​​ഭി​​​ച്ച​​​ത്. റോ​​ണ​ വി​​ൽ​​സ​​ണും മ​​റ്റും ജ​​യി​​ലി​​ൽ ക​ഴി​യാ​ൻ തു​ട​ങ്ങി​യി​ട്ട്​ നാ​​ലു​ വ​​ർ​​ഷ​​മാ​​കു​​ന്നു. എ​ൻ.​െ​എ.​എ ന​​​ൽ​​​കി​​​യ 17,000 താ​ളു​ക​ളു​ള്ള കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ മോ​​​ദി​​​യെ കൊ​​​ല്ല​ാ​​നു​​ള്ള വി​​ശ​​ദപ​​ദ്ധ​​തി ഇ​-​മെ​യി​​ൽ വ​​ഴി അ​​യ​​ച്ച​​തി​ന്റെ 'തെ​​ളി​​വാ​​ണ്​' പൊ​​ലീ​​സി​ന് കി​​ട്ടി​​യി​​ട്ടു​​ള്ള​​ത്.​ അ​​​റ​​​സ്റ്റി​​​നു മു​​​മ്പു​​​ത​​​ന്നെ റോ​​​ണ വി​​​ൽസ​​​ന്റെ ക​​​മ്പ്യൂ​​​ട്ട​​​റി​​​ൽ ചാ​​​ര സോ​ഫ്​​റ്റ്​​വെ​യ​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി​യാ​ണ്​​ വ്യാ​​​ജ​രേ​​​ഖ​​​ക​​​ൾ തി​​​രു​​​കി​​​ക്ക​​​യ​​​റ്റി​​​യ​​​തെ​​​ന്ന് സ്വ​​​ത​​​ന്ത്ര വി​​​ദ​​​ഗ്ധ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പൗ​​ര​​ത്വസ​​മ​​ര​​ത്തി​​​ൽ പ​െ​​ങ്ക​​ടു​​ത്തു​​വെ​​ന്ന​​തി​ന്റെ പ്ര​​തി​​കാ​​ര ന​​ട​​പ​​ടി​​യാ​​യാ​​ണ്​ ഉ​​മ​​ർ ഖാ​​ലി​​ദും ഷർ​​ജി​​ൽ ഇ​​മാ​​മു​​മെ​​ല്ലാം ജ​​യി​​ലി​​ല​ട​​ക്ക​​പ്പെ​​ട്ട​​ത്​ എ​​ന്ന്​ വ്യ​​ക്ത​മാ​​ണ്. പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി വക്താവ് നൂപുർ ശർമക്കെതിരെ പ്രതിഷേധിച്ച 'കുറ്റ'ത്തിനാണ് വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദും കുടുംബവും യോഗിയുടെ 'ബുൾഡോസർ രാജി'ന് ഇരയായത്. ഇ​പ്പോൾ അദ്ദേഹത്തിനെതിരെ ദേശസുരക്ഷാ കുറ്റംകൂടി ചുമത്തിയിരിക്കുകയാണ്.

മ​​അ്​​​ദ​​നി ര​​ണ്ടാംവ​​ട്ടം ജ​​യി​​ലി​​ല​ട​​ക്ക​​പ്പെ​​ട്ട​​ത്​ 2010 ആ​​ഗ​​സ്​​​റ്റ്​ 17നാ​​ണ്. ബം​ഗ​ളൂ​രു സ്​​​ഫോ​​ട​​ന​​ക്കേ​​സി​​ൽ അ​​റ​​സ്​​​റ്റി​​ലാ​​യ അ​​ദ്ദേ​​ഹ​​ത്തി​​ന്​ ചി​​കി​​ത്സാ​​വ​​ശ്യ​ത്തി​ന് ബം​ഗ​ളൂ​രുവിൽ ത​​ങ്ങാ​​ൻ ജാ​​മ്യം​​ന​​ൽ​​കി എ​​ന്ന​​ത്​ മാ​​ത്ര​​മാ​​ണ്​ ല​ഭി​ച്ച ഏ​ക ആ​നു​കൂ​ല്യം. ഇ​​നി എ​​ത്ര​കാ​​ലം വേ​​ണം അ​​ദ്ദേ​​ഹ​​ത്തി​​ന്​ സ്വാ​​ത​​ന്ത്ര്യ​​ത്തി​ന്റെ ശു​​ദ്ധ​വാ​​യു ശ്വ​​സി​​ക്കാ​​ൻ? മ​​ല​​യാ​​ളി​​ക​​ളാ​​യ സി​​ദ്ദീഖ്​ കാ​​പ്പ​​നും സ​​ക്ക​​രി​​യ​​യു​ം എ​ന്ന്​ മോ​ചി​ത​രാ​കു​മെ​ന്ന്​ ആ​ർ​ക്കു​മ​റി​യി​ല്ല.

കേ​​ര​​ള​​ത്തി​​ലെ ജ​​യി​​ലു​​ക​​ളി​​ലോ? ഏ​​ഴു വ​​ർ​​ഷ​​മാ​​യി രൂ​​പേ​​ഷ്​ വി​​ചാ​​ര​​ണ​​ത്ത​ട​​വു​​കാ​​ര​​നാ​​യി ജ​​യി​​ലി​​ൽ കി​​ട​​ക്കു​​ന്ന​ു. മൊ​​ത്തം പ​​തി​​മൂ​​ന്നു​ പേ​​രാ​​ണ്​ മാ​​വോ​​വാ​ദി കു​​റ്റാ​​രോ​​പി​​ത​​രാ​​യി ​കേ​​ര​​ള​​ത്തി​​ലെ ജ​​യി​​ലി​​ലു​​ള്ള​​ത്. അ​​തി​​ൽ എ​​ട്ടുപേ​​ർ വി​​യ്യൂ​​രി​​ലെ അ​​തി​​സു​​ര​​ക്ഷാ ജ​​യി​​ലി​​ലാ​​ണ്. ഡോ.​ ​ദി​​​നേ​​​ശ​്, രാ​​​ജീ​​​വ്, ഉ​സ്മാ​​​ൻ, രാ​​​ജ​​​ൻ, ചൈ​​​ത​​​ന്യ, കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി, ആ​​​ഞ്ജ​​​നേ​​​യ​​​ലു, അ​​​യ്യ​​​പ്പ​​​ൻ​ രാ​​​ഘ​​​വേ​​​ന്ദ്ര, ഡാ​​​നീ​​​ഷ് എ​​ന്നി​​വ​​രും പ​​ന്തീര​​ാങ്കാ​​വ്​ കേ​​സി​​ൽ അ​​റ​​സ്​​​റ്റ്​ ചെ​​യ്യ​​പ്പെ​​ട്ട വി​​​ജി​​​ത് വി​​ജ​​യ​​നു​​മാ​​ണ്​ ജ​​യി​​ലിലു​​ള്ള '​മാ​​വോ​​വാ​​ദി​​ക​​ൾ'. ഇ​​വ​​രി​​ൽ ന​​ല്ല​പ​​ങ്കും ജ​​യി​​ലി​​ൽ ര​​ണ്ടു​ വ​​ർ​​ഷ​​ത്തി​​ലേ​​റെ​​യാ​​യി ക​​ഴി​​യു​​ക​യാ​ണ്. ജാ​​​മ്യ​​​മാ​​​ണ് നീ​​​തി. അ​​​താ​​​ണ് ജ​​​നാ​​​ധി​​​പ​​​ത്യം എ​​ന്നൊ​​ന്നും ഇ​​ട​​തു​​പ​​ക്ഷ സ​​ർ​​ക്കാ​​ർ​​പോ​​ലും പ​​രി​​ഗ​​ണി​​ക്കു​​ന്നി​​ല്ല.

ഫാ​ഷി​സ​ത്തി​ന്​ ഒ​രു രീ​തി​യു​ണ്ട്. അ​ത്​ വി​മ​ത ശ​ബ്​​ദ​ങ്ങ​ളെ​യെ​ല്ലാം അ​ടി​ച്ച​മ​ർ​ത്തും. ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ശ​ബ്​​ദ​മു​യ​ർ​ത്തി​യ​വ​രെ ഒ​ന്നൊ​ന്നാ​യി ജ​യി​ലി​ല​ട​ച്ച്​ ​കൊ​ല്ലാ​ക്കൊ​ല ചെ​യ്യും. ജ​യി​ൽ എ​ന്ന ഭീ​ഷ​ണി​യു​യ​ർ​ത്തി മ​റ്റു​ള്ള​വ​രെ ഭ​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ്​ ഇ​തി​ന്റെ ല​ക്ഷ്യം. ഭീ​തി ന​മു​ക്കു​മേ​ൽ ഭ​ര​ണ​കൂ​ടം വ​ലി​യ അ​ള​വി​ൽ വി​ത​ച്ചു​ക​ഴി​ഞ്ഞു. പ​ക്ഷേ, ന​മു​ക്ക്​ ഇൗ ​ഭ​യ​ത്തെ മ​റി​ക​ട​ക്ക​ണം. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക്​ ത​ട​വി​ലു​ള്ള​വ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​ര​ണം. എ​ല്ലാ രാ​ഷ്​​ട്രീ​യ ത​ട​വു​കാ​രെ​യും മോ​ചി​പ്പി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യം കൂ​ടു​ത​ൽ ഒ​ച്ച​യി​ൽ ഉ​യ​രേ​ണ്ട​തു​ണ്ട്.

News Summary - madhyamam weekly thudakkam