മീൻ
മീൻ ഒരു ജീവിയുടെ പേരു മാത്രമല്ല. അതൊരു ആവാസവ്യവസ്ഥയുടെ നാമമാണ്. പുഴയും കടലും തീരവും തീരദേശത്തെ മനുഷ്യരും എല്ലാം അടങ്ങുന്ന ലോകത്തിലെതന്നെ ഏറ്റവും വിപുലവും ബൃഹത്തുമായ ജീവിതക്രമമാണത്. എന്നാൽ, കേരളത്തിന്റെ ഒരു വശം, തീരം മുഴുവൻ അപകടാവസ്ഥയിലാണ്. അശാസ്ത്രീയവും പ്രതിലോമകരവുമായി അതിലേക്ക് ദുര, നിയന്ത്രണമില്ലാത്ത അത്യാഗ്രഹം, കടന്നുകയറിയിരിക്കുന്നു. കടൽ അപകടാവസ്ഥയിലാണ്, തീരം ദുരിതത്തിലാണ്, തീരദേശ മനുഷ്യർ പ്രതിസന്ധിയിലാണ്, മീനുകൾ വംശനാശ ഭീഷണിയിലാണ്. ബദലുകൾ തേടുകയേ രക്ഷയുള്ളൂ. ആ ബദലിന് ഒരു ശ്രമമാകട്ടെ ഈ ആഴ്ചത്തെ നമ്മുടെ വായന. മീനുകൾ നിലനിന്നേ...
Your Subscription Supports Independent Journalism
View Plansമീൻ ഒരു ജീവിയുടെ പേരു മാത്രമല്ല. അതൊരു ആവാസവ്യവസ്ഥയുടെ നാമമാണ്. പുഴയും കടലും തീരവും തീരദേശത്തെ മനുഷ്യരും എല്ലാം അടങ്ങുന്ന ലോകത്തിലെതന്നെ ഏറ്റവും വിപുലവും ബൃഹത്തുമായ ജീവിതക്രമമാണത്. എന്നാൽ, കേരളത്തിന്റെ ഒരു വശം, തീരം മുഴുവൻ അപകടാവസ്ഥയിലാണ്. അശാസ്ത്രീയവും പ്രതിലോമകരവുമായി അതിലേക്ക് ദുര, നിയന്ത്രണമില്ലാത്ത അത്യാഗ്രഹം, കടന്നുകയറിയിരിക്കുന്നു. കടൽ അപകടാവസ്ഥയിലാണ്, തീരം ദുരിതത്തിലാണ്, തീരദേശ മനുഷ്യർ പ്രതിസന്ധിയിലാണ്, മീനുകൾ വംശനാശ ഭീഷണിയിലാണ്. ബദലുകൾ തേടുകയേ രക്ഷയുള്ളൂ. ആ ബദലിന് ഒരു ശ്രമമാകട്ടെ ഈ ആഴ്ചത്തെ നമ്മുടെ വായന. മീനുകൾ നിലനിന്നേ തീരൂ.