അനീതികള്‍ നമ്മെ മൂടുമ്പോള്‍
ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ അനീതിയുടെ പേരാണ് ബാബരി മസ്ജിദ്. ആ അനീതിക്കുശേഷം നീതിയില്ല. തകര്‍ക്കപ്പെട്ട മസ്ജിദിനു മേല്‍ അനീതികള്‍ വിധിന്യായങ്ങളായി പതിച്ചുകൊണ്ടേയിരുന്നു. ബാബരി മസ്ജിദ് ധ്വംസനെമന്ന അതിക്രമവും അനീതിയും നേരത്തേ കോടതിതന്നെ എഴുതിത്തള്ളി. പകരം ഭൂമി നൽകണമെന്ന വിധി പുറപ്പെടുവിച്ച് 1992 ഡിസംബർ 6ന് നടന്ന ഹിംസയെ ഇല്ലാതാക്കി. ഇപ്പോഴിതാ, ബാബരി മസ്ജിദ് തകർത്തതിനെ തുടർന്നുള്ള കോടതിയലക്ഷ്യ...
Your Subscription Supports Independent Journalism
View Plansഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ അനീതിയുടെ പേരാണ് ബാബരി മസ്ജിദ്. ആ അനീതിക്കുശേഷം നീതിയില്ല. തകര്‍ക്കപ്പെട്ട മസ്ജിദിനു മേല്‍ അനീതികള്‍ വിധിന്യായങ്ങളായി പതിച്ചുകൊണ്ടേയിരുന്നു.
ബാബരി മസ്ജിദ് ധ്വംസനെമന്ന അതിക്രമവും അനീതിയും നേരത്തേ കോടതിതന്നെ എഴുതിത്തള്ളി. പകരം ഭൂമി നൽകണമെന്ന വിധി പുറപ്പെടുവിച്ച് 1992 ഡിസംബർ 6ന് നടന്ന ഹിംസയെ ഇല്ലാതാക്കി.
ഇപ്പോഴിതാ, ബാബരി മസ്ജിദ് തകർത്തതിനെ തുടർന്നുള്ള കോടതിയലക്ഷ്യ കേസ് സുപ്രീംകോടതിതന്നെ പാതിവഴിയിൽ അവസാനിപ്പിച്ചിരിക്കുന്നു. കല്യാൺ സിങ്ങിന്റെ നേതൃത്വത്തിൽ യു.പി ഭരിച്ച ബി.ജെ.പി സർക്കാറിനെതിരായ കോടതിയലക്ഷ്യ നടപടികളാണ് മൂന്നംഗ സുപ്രീംകോടതി ബെഞ്ച് അവസാനിപ്പിച്ചത്. കാലം കുറെ കഴിഞ്ഞുപോയെന്നതാണ് ഒരു ന്യായം. ബാബരി പള്ളി പൊളിച്ച സ്ഥാനത്ത് രാമക്ഷേത്രമുണ്ടാക്കാൻ സുപ്രീംകോടതിതന്നെ 2019ൽ വിധി പുറപ്പെടുവിച്ചുവെന്നതാണ് മറ്റൊരു ന്യായം. അങ്ങനെ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്. ഓക, വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ച് കേസ് അവസാനിപ്പിച്ചു. ഹിന്ദുത്വവാദികൾ കർസേവ പ്രഖ്യാപിച്ച സാഹചര്യത്തിൽ ക്രമസമാധാനനില പാലിക്കുമെന്ന് സുപ്രീംകോടതിക്ക് കല്യാൺ സിങ് സർക്കാർ എഴുതിനൽകിയ ഉറപ്പ് ലംഘിച്ചതിനാണ് കേസ്. മുഹമ്മദ് അസ്ലം ഭുറെ 1992 ഡിസംബർ ആറിന് സുപ്രീംകോടതിയിൽ നൽകിയ കേസാണ് അവസാനിപ്പിച്ചത്. പുതിയ ചീഫ് ജസ്റ്റിസ് വന്നതിന്റെ പിറ്റേന്ന്, 30 വർഷത്തിനുശേഷമാണ് കേസ് നടപടി അവസാനിപ്പിച്ചതായി വിധി വന്നത്. ഹരജിക്കാരനായ മുഹമ്മദ് അസ്ലം ഭുറെ 2010ൽ മരിച്ചുപോയെന്നതായിരുന്നു മറ്റൊരു ന്യായം.
ബാബരി മസ്ജിദ് കേസ് വിദഗ്ധമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സർക്കാറും സംവിധാനങ്ങളും എല്ലാം നടത്തിയ ഗൂഢാലോചനയിലൂടെ ഇനി നീതി പുലരാത്ത ഒന്നായി കേസ് അവസാനിക്കുകയാണ്.
കേവലം ഒരു പള്ളിയല്ല തകർക്കപ്പെട്ടത്, അത് തകർത്തതുമായി ബന്ധപ്പെട്ട കേസുമല്ല അട്ടിമറിക്കപ്പെട്ടത്. രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളാണ് -മതേതരത്വവും ജനാധിപത്യവുമാണ് അന്ന് ആക്രമിക്കപ്പെട്ടത്, ഇപ്പോൾ വിധിന്യായങ്ങളിലൂടെയും സംഭവിക്കുന്നതും അതുതന്നെയാണ്. അനീതികൾ ഒന്നൊന്നായി ജനതകൾക്കു മേൽ പെയ്തുകൊണ്ടിരിക്കുകയാണ്. അനീതി ചെയ്തവർ അത് മറക്കും. പക്ഷേ, മുറിവേറ്റവർ ഒന്നും മറക്കില്ല; കാലം എത്ര കഴിഞ്ഞാലും. നീതി പുനഃസ്ഥാപിക്കപ്പെട്ടേ പറ്റൂ. അനീതികൾ ചോദ്യംചെയ്യപ്പെട്ടുകൊണ്ടുതന്നെയാണ് അവസാനം നീതി പുലരുക.അതാണ് ചരിത്രം.