ഗൊദാർദ്
''ലോകത്തെ ഏറ്റവും സുന്ദരമായ തട്ടിപ്പാണ് സിനിമ'' എന്ന് പറഞ്ഞത് ഗൊദാർദാണ്. ആ തട്ടിപ്പിന്റെ ഏറ്റവും മികച്ച സംഘാടകനായിരുന്നു ഴാങ് ലൂക് ഗൊദാർദ്. അതേ, ഗൊദാർദ് സെപ്റ്റംബർ 14ന് എൻഡ് കാർഡ് കാണിക്കാതെ, തന്റെ സിനിമകൾപോലെ തന്നെ വിടവാങ്ങിയിരിക്കുന്നു. ഒരർഥത്തിൽ, അദ്ദേഹത്തിന്റെ സിനിമകൾക്ക് എൻഡ് (ശുഭം) കാർഡ് ഉണ്ടായിരുന്നില്ല. ആ സിനിമകൾ അവിടെ നിന്ന് തുടങ്ങുകയായിരുന്നല്ലോ. മോഡേൺ ലോകസിനിമയുടെ മറ്റൊരു പേരാണ് ഗൊദാർദ്....
Your Subscription Supports Independent Journalism
View Plans''ലോകത്തെ ഏറ്റവും സുന്ദരമായ തട്ടിപ്പാണ് സിനിമ'' എന്ന് പറഞ്ഞത് ഗൊദാർദാണ്. ആ തട്ടിപ്പിന്റെ ഏറ്റവും മികച്ച സംഘാടകനായിരുന്നു ഴാങ് ലൂക് ഗൊദാർദ്. അതേ, ഗൊദാർദ് സെപ്റ്റംബർ 14ന് എൻഡ് കാർഡ് കാണിക്കാതെ, തന്റെ സിനിമകൾപോലെ തന്നെ വിടവാങ്ങിയിരിക്കുന്നു. ഒരർഥത്തിൽ, അദ്ദേഹത്തിന്റെ സിനിമകൾക്ക് എൻഡ് (ശുഭം) കാർഡ് ഉണ്ടായിരുന്നില്ല. ആ സിനിമകൾ അവിടെ നിന്ന് തുടങ്ങുകയായിരുന്നല്ലോ.
മോഡേൺ ലോകസിനിമയുടെ മറ്റൊരു പേരാണ് ഗൊദാർദ്. ഫ്രെയിമുകളെ തകർത്തുകളയുകയായിരുന്നു അദ്ദേഹം. അതുവരെ നിലനിന്ന സിനിമാശീലങ്ങളെ മുഴുവൻ പൊളിച്ചിട്ടു. കഥ പറച്ചിലിന്റെ തുടക്കം, മധ്യം, അവസാനം തുടങ്ങിയ സാമ്പ്രദായിക ക്രമം അേദ്ദഹത്തിന് സ്വീകാര്യമായിരുന്നില്ല. 'ബ്രെത്ലസ്', 'കൺടംപ്റ്റ്' തുടങ്ങി '3D' വരെ ഗൊദാർദ് പരീക്ഷണങ്ങൾ നടത്തി. അത് നമുക്ക് അസ്വസ്ഥതയും ചുട്ടുപൊള്ളലുകളും സമ്മാനിച്ചു.
രാഷ്ട്രീയമായിരുന്നു ഗൊദാർദിനെ നയിച്ചിരുന്നത്. രാഷ്ട്രീയ സിനിമകൾ ഉണ്ടാക്കുകയല്ല, രാഷ്ട്രീയമായി സിനിമകൾ പറയുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഗൊദാർദ് ആക്രോശിക്കുന്ന ഒരു വിഷ്വൽ ഉണ്ട്. അതിൽ പറയുന്നു, ''നമ്മൾ വിദ്യാർഥികളോടും തൊഴിലാളികളോടും ഐക്യപ്പെടുന്നതിനെപ്പറ്റി പറയുന്നു, എന്നിട്ട് ട്രാക്കിങ് ഷോട്ടുകളെയും ക്ലോസ്അപ്പുകളെയും പറഞ്ഞുകൊണ്ടിരിക്കുന്നു, നിങ്ങൾ വിഡ്ഢികളാണ്.''
ഫ്രഞ്ച് നവതരംഗ (ന്യൂവേവ്) സിനിമകളിലൂടെ ചലച്ചിത്രരംഗത്തെ വിഗ്രഹഭഞ്ജകരുടെ ഗോഡ്ഫാദർ ആയ, ലോകസിനിമയുടെ മുഖം മാറ്റിയ ഴാങ് ലുക് ഗൊദാർദ് (91) സ്വിറ്റ്സർലൻഡിലെ റോളിലുള്ള വസതിയിലായിരുന്നു വിടവാങ്ങിയത്. 1930 ഡിസംബർ മൂന്നിന് പാരിസിലാണ് സ്വിസ് ഫിസിഷ്യനായിരുന്ന പോൾ ഗൊദാർദിന്റെയും ഒഡിലിന്റെയും മകനായി ഗൊദാർദിെന്റ ജനനം. പാരിസ് സർവകലാശാലയിലെ നരവംശശാസ്ത്ര പഠനം പാതിവഴിയിൽ നിർത്തി. 1950കളുടെ പകുതിയോടെ ഹ്രസ്വചിത്രങ്ങൾ ചെയ്തു. 1960ൽ ആദ്യ ഫീച്ചർ സിനിമ 'ബ്രെത്ലസ്' ചെയ്തു. 1968ൽ വസന്തകലാപങ്ങളിലെ പ്രതിഷേധ പോരാട്ടങ്ങളിൽ പങ്കാളിയായി. 90ാം വയസ്സിലും സിനിമയിൽ സജീവമായിരുന്നു. 2018ൽ നിർമിച്ച 'ദ ഇമേജ് ബുക്ക്' എന്ന സിനിമ കാൻ മേളയിൽ മികച്ച ചിത്രത്തിന് നാമനിർദേശം ചെയ്യപ്പെട്ടു. 'എ വുമൺ ഈസ് എ വുമൺ', 'മൈ ലൈഫ് ടു ലിവ്', 'ദ ലിറ്റ്ൽ സോൾജ്യർ', 'എ മാരീഡ് വുമൺ' തുടങ്ങി നിരവധി സിനിമകൾ ക്രെഡിറ്റിലുണ്ട്.
ഒരുകാലത്ത് സിനിമയുടെ യുവത്വമായിരുന്നു ഗൊദാർദ്. പ്രായം തൊണ്ണൂറു കടക്കുമ്പോഴും ആ യുവത്വം സിനിമയിൽ നിലനിർത്തിയെന്നതും പുതുവഴികൾ തേടി സിനിമയുടെ ഭാഷ അടിക്കടി പുതുക്കാൻ ശ്രമിച്ചുവെന്നിടത്തുമാണ് ഗൊദാർദിന്റെ എക്കാലത്തെയും പ്രസക്തി. പുതിയ ഗൊദാർദുമാർക്ക് ധൈര്യമായി കടന്നുവരാൻ കഴിയുന്നവിധത്തിൽ ഗൊദാർദ് വഴിവെട്ടിയിട്ടുണ്ട്. അവിേടക്ക് യുവത്വമുള്ള സിനിമകൾ കടന്നുവരെട്ട, അതാവും ഗൊദാർദിനുള്ള യഥാർഥ അഭിവാദ്യം.