നമുക്ക് ഇനി ഒരു യാത്രപോയാലോ?
യാത്ര എന്താെണന്നു ചോദിച്ചാൽ പെട്ടെന്ന് ഒരു ഉത്തരം പറയുക സാധ്യമല്ല. പലർക്കും പലതാണ് യാത്ര. സ്വയം നവീകരിക്കൽ മുതൽ കേവലം വിനോദം വരെ ഉത്തരങ്ങൾ വ്യത്യസ്തമാകാം. അതേസമയം, സംസ്ഥാനമെന്ന നിലയിൽ കേരളത്തെ സംബന്ധിച്ച് പലതരത്തിൽ നിർണായകമാണ്. പ്രധാന വരുമാനമാർഗത്തിൽ ഒന്നാണ് ടൂറിസം. പരിമിത വിഭവങ്ങളുള്ള ഒരു സംസ്ഥാനത്തിന് നല്ല ടൂറിസം അനിവാര്യതകൂടിയാണ്. പക്ഷേ, ടൂറിസം നിർണായകമായ പല ചോദ്യങ്ങളുമുയർത്തുന്നുണ്ട്. എന്തുതരം ടൂറിസം എന്നതാണ് അതിൽ...
Your Subscription Supports Independent Journalism
View Plansയാത്ര എന്താെണന്നു ചോദിച്ചാൽ പെട്ടെന്ന് ഒരു ഉത്തരം പറയുക സാധ്യമല്ല. പലർക്കും പലതാണ് യാത്ര. സ്വയം നവീകരിക്കൽ മുതൽ കേവലം വിനോദം വരെ ഉത്തരങ്ങൾ വ്യത്യസ്തമാകാം. അതേസമയം, സംസ്ഥാനമെന്ന നിലയിൽ കേരളത്തെ സംബന്ധിച്ച് പലതരത്തിൽ നിർണായകമാണ്. പ്രധാന വരുമാനമാർഗത്തിൽ ഒന്നാണ് ടൂറിസം. പരിമിത വിഭവങ്ങളുള്ള ഒരു സംസ്ഥാനത്തിന് നല്ല ടൂറിസം അനിവാര്യതകൂടിയാണ്.
പക്ഷേ, ടൂറിസം നിർണായകമായ പല ചോദ്യങ്ങളുമുയർത്തുന്നുണ്ട്. എന്തുതരം ടൂറിസം എന്നതാണ് അതിൽ പ്രധാനം. പരിസ്ഥിതിഭംഗി മാത്രമാണോ അത്? സംസ്കാരവും ജീവിതവും പരിസ്ഥിതിയും എല്ലാം ഒത്തുചേരുന്ന മറ്റൊന്നാവണമോ അത്?
നമ്മുടെ 'ടൂറിസം' സങ്കൽപങ്ങൾ പലതും കാലത്തിന് ഒത്തുപോകുന്നതല്ല. പലപ്പോഴും ടൂറിസം എന്നതുകൊണ്ട് പരിസ്ഥിതി സുന്ദരമായ സ്ഥലത്ത് ഒരു നിയന്ത്രണവും അച്ചടക്കവുമില്ലാതെ കെട്ടിപ്പൊക്കുന്ന സ്ഥാപനങ്ങളും റിസോർട്ടുകളുമായി അത് മാറിയിട്ടുണ്ട്. ആലപ്പുഴയിലെ കാപികോ അക്കാര്യത്തിൽ നിഷേധാത്മക വശത്തെ എടുത്തുകാട്ടുന്നു. മൂന്നാർ മറ്റൊരു അനുഭവമാണ്.
കേരള ടൂറിസത്തിന് മൂന്നരപ്പതിറ്റാണ്ടിന്റെ ചരിത്രമാണ് ശരിക്കുമുള്ളത്. പലതും ഇനി പഠിേക്കണ്ടിയിരിക്കുന്നു. കോവിഡിനുശേഷം നമ്മുടെ സമ്പദ് വ്യവസ്ഥ വീണ്ടും ചലിക്കാൻ തുടങ്ങിയിട്ടുണ്ട്. നമുക്ക് ഇപ്പോൾ യാത്രപോകാൻ പറ്റിയ സമയമാണ്. പക്ഷേ, എന്തുതരം യാത്രയെന്ന് നമ്മളും സർക്കാറും പുനർനിർവചിക്കേണ്ടതുണ്ട്. അത്തരം വികസേനാന്മുഖമായ ഒരു ലക്ഷ്യമാണ് ഈ ലക്കം മുന്നോട്ടുവെക്കുന്നത്. നമുക്ക് സഞ്ചരിക്കാനുള്ള വഴികൾ തിട്ടപ്പെടുത്തുകയാണ് ഉദ്ദേശ്യം.
യാത്രകൾ കൂടുതൽ മനോഹരമാകട്ടെ,
കൂടുതൽ അനുഭവവും അനുഭൂതിയും പകരട്ടെ.