ലാറ്റിനമേരിക്കയിൽ പ്രതീക്ഷയുടെ വെട്ടം
ഇന്ത്യയടക്കം ലോകമെങ്ങും തീവ്ര വലതുപക്ഷം ശക്തമാവുന്ന കാലമാണിത്. വൈകാതെ കൂടുതൽ രാജ്യങ്ങളിൽ തീവ്ര വലതുകാർ അധികാരത്തിൽ വരുമെന്ന കാര്യവും ഉറപ്പ്. ന്യൂനപക്ഷങ്ങൾക്കു നേരെ വംശീയ ഉന്മൂലനം നടത്തി വൻകിട കോർപറേറ്റുകളുടെ ദല്ലാളായി മാറുന്നതാണ് പൊതുവിൽ തീവ്രവലതിന്റെ, നവനാസിസത്തിന്റെ സ്വഭാവം. എന്നാൽ, ലാറ്റിനമേരിക്കയിൽനിന്ന് ചില നല്ല വാർത്തകൾ വരുന്നുണ്ട്. പെറുവിലും ബ്രസീലിലും ജനങ്ങളും ജനാധിപത്യ പ്രസ്ഥാനങ്ങളും ഫാഷിസത്തിനെതിരെ തെരുവിലിറങ്ങിയിരിക്കുകയാണ്. ആ ജനാധിപത്യ പ്രക്ഷോഭങ്ങൾ വിജയത്തിലേക്ക്...
Your Subscription Supports Independent Journalism
View Plansഇന്ത്യയടക്കം ലോകമെങ്ങും തീവ്ര വലതുപക്ഷം ശക്തമാവുന്ന കാലമാണിത്. വൈകാതെ കൂടുതൽ രാജ്യങ്ങളിൽ തീവ്ര വലതുകാർ അധികാരത്തിൽ വരുമെന്ന കാര്യവും ഉറപ്പ്. ന്യൂനപക്ഷങ്ങൾക്കു നേരെ വംശീയ ഉന്മൂലനം നടത്തി വൻകിട കോർപറേറ്റുകളുടെ ദല്ലാളായി മാറുന്നതാണ് പൊതുവിൽ തീവ്രവലതിന്റെ, നവനാസിസത്തിന്റെ സ്വഭാവം.
എന്നാൽ, ലാറ്റിനമേരിക്കയിൽനിന്ന് ചില നല്ല വാർത്തകൾ വരുന്നുണ്ട്. പെറുവിലും ബ്രസീലിലും ജനങ്ങളും ജനാധിപത്യ പ്രസ്ഥാനങ്ങളും ഫാഷിസത്തിനെതിരെ തെരുവിലിറങ്ങിയിരിക്കുകയാണ്. ആ ജനാധിപത്യ പ്രക്ഷോഭങ്ങൾ വിജയത്തിലേക്ക് നീങ്ങുന്നതായാണ് സൂചനകൾ.
പെറുവിൽ 2021 ജൂലൈയിൽ, 52 ശതമാനം വോട്ട് നേടി അധികാരമേറ്റ പെഡ്രോ കാസ്റ്റിലോയുടെ നേതൃത്വത്തിലുള്ള ഇടതു സർക്കാറിനെ ഡിസംബറിൽ വലതുപക്ഷം അട്ടിമറിച്ചതാണ് പെറുവിലെ പ്രേക്ഷാഭത്തിന് കാരണം. കാസ്റ്റിലോയെ ഇംപീച്ച് ചെയ്ത് ജയിലിലടച്ചു. പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് ദിന ബലുവർട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാറും സൈന്യവും ശ്രമിക്കുന്നത്. കഴിഞ്ഞയാഴ്ച ജനകീയ റാലിക്ക് നേരെയുണ്ടായ വെടിവെപ്പിൽ 17 പ്രക്ഷോഭകർ കൊല്ലപ്പെട്ടു.
ബ്രസീലിൽ ലുല ഡ സിൽവയുടെ നേതൃത്വത്തിലുള്ള ഇടതുസർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമവും ജനങ്ങളുടെ എതിർപ്പിൽ കലാശിച്ചു. ലിബറൽ പാർട്ടി നേതാവും മുൻ പ്രസിഡന്റും തീവ്ര വലതുപക്ഷക്കാരനുമായ ജെയ്ർ ബൊൽസൊനാരോയെ തോൽപിച്ച് ലുല അധികാരത്തിലേറിയിട്ട് അധികമായില്ല. തെരഞ്ഞെടുപ്പ് തോൽവി സമ്മതിക്കാൻ കൂട്ടാക്കാത്ത ബൊൽസൊനാരോയുടെ ആളുകൾ പാർലമെന്റിന്റെയും ജുഡീഷ്യറിയുടെയും എക്സിക്യൂട്ടിവിന്റെയും ആസ്ഥാന മന്ദിരങ്ങളിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചുവിട്ടു. 2021 ജനുവരി ആറിന് അമേരിക്കയിൽ ട്രംപ് അനുകൂലികൾ വാഷിങ്ടണിലെ പാർലമെന്റ് മന്ദിരം (കാപിറ്റോൾ ബിൽഡിങ്) ആക്രമിച്ചതിന് സമാനമായ സംഭവങ്ങളാണ് ബ്രസീലിലും അരങ്ങേറിയത്. പേക്ഷ, ജനം അത് ചെറുത്തു തോൽപിച്ചു. ജനകീയ സർക്കാറിനെ നിലനിർത്താനുള്ള പോരാട്ട പാതയിലാണ് ഇപ്പോൾ ബ്രസീലിയൻ ജനത.
പെറുവും ബ്രസീലും പ്രതീക്ഷയുടെ ചെറുവെട്ടങ്ങളാണ്. ലോകം പൂർണമായി തീവ്ര വലതുപക്ഷക്കാരുടെ പിടിയിൽ അമരാതിരിക്കാനുള്ള പോരാട്ടം ജനാധിപത്യ വിശ്വാസികൾക്ക് സേന്താഷത്തിന് വക നൽകുന്നു. നവനാസിസത്തിനും വലതുപക്ഷത്തിനുമെതിരെ ഉയർന്നു കേൾക്കുന്ന പ്രധാന ബദൽ ശബ്ദങ്ങൾ ലാറ്റിനമേരിക്കൻ നാടുകളിൽനിന്നാണ്. ഫലപ്രദമായി വലതുപക്ഷത്തെ പ്രതിരോധിച്ചതിന്റെ പാരമ്പര്യമുള്ള ലാറ്റിനമേരിക്ക ഇപ്പോൾ ആ പാത കൂടുതൽ വികസിപ്പിച്ചിട്ടുണ്ട്. കൊളംബിയ, ചിലി, ഹോണ്ടുറസ്, വെനിസ്വേല, നികരാഗ്വ, ക്യൂബ, മെക്സികോ, ബൊളീവിയ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലെല്ലാം സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള ഇടതുപക്ഷമാണ് അധികാരത്തിൽ. ഇവയെല്ലാം പഴയ കമ്യൂണിസ്റ്റ് കാർക്കശ്യമുള്ള ഭരണമല്ല. പൂർണമായി സോഷ്യലിസ്റ്റുകളുമല്ല. പക്ഷേ, ഫാഷിസത്തിനെതിരെ ജനാധിപത്യത്തിന്റെയും കോർപറേറ്റ് വത്കരണത്തിനെതിരെ പൊതുമേഖലയുടെയും നയങ്ങൾ കുറേയെങ്കിലും മുന്നോട്ടുവെക്കുന്ന സർക്കാറുകളാണ്. ലാറ്റിനമേരിക്കയിലെ ‘ഇടതു ഭരണകൂട’ങ്ങളെ തകർക്കുക എന്നത് സാമ്രാജ്യത്വത്തിന്റെ പ്രഖ്യാപിത അജണ്ടയാണ്. ബ്രസീലിലെ ഭരണത്തെ അട്ടിമറിക്കാൻ അമേരിക്കൻ പദ്ധതികളാണ് ഗൂഢമായി അരേങ്ങറിയതെന്ന് റിപ്പോർട്ടുകളുണ്ട്.
ലാറ്റിനമേരിക്കയുടെ സോഷ്യലിസ്റ്റ് ചായ്വ് ഈ കാലത്ത് പ്രതീക്ഷകൾ നൽകുന്നു. അത്തരം സർക്കാറുകളെ അധികാരത്തിലേറ്റാനും നിലനിർത്താനുമുള്ള ജനങ്ങളുടെ ജാഗ്രത വിലമതിക്കണം. ജനത്തിെന്റ പോരാട്ടത്തിന് ഫാഷിസത്തെ മറിച്ചിടാനാകുമെന്ന തെളിവുകൂടി ലാറ്റിനമേരിക്ക നൽകുന്നു. സംശയമില്ല, ലാറ്റിനമേരിക്കയിൽനിന്ന് ഇന്ത്യൻ ജനതക്ക് പലതും പഠിക്കാനുണ്ട്.