ഈ പഠനം തുടരണോ?
നമ്മുടെ സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസ രംഗത്തും എന്തു നടക്കുന്നുവെന്നതിന്റെ നല്ല സൂചകമാണ് നിഖിൽ തോമസ് എന്ന ‘വിദ്യാർഥി’. കായംകുളം എം.എസ്.എം കോളജ് പി.ജി വിദ്യാർഥിയാണ് നിഖിൽ. എസ്.എഫ്.െഎ മുൻ ഏരിയ സെക്രട്ടറിയും നേതാവുമാണ് ഇയാൾ. ബി.കോം ജയിക്കാതെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി പി.ജി പ്രവേശനം നേടി പഠനം തുടരുകയായിരുന്നു നിഖിൽ. ഛത്തിസ്ഗഢിലെ കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ക്രമവിരുദ്ധമായാണ് ഇയാൾ...
Your Subscription Supports Independent Journalism
View Plansനമ്മുടെ സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസ രംഗത്തും എന്തു നടക്കുന്നുവെന്നതിന്റെ നല്ല സൂചകമാണ് നിഖിൽ തോമസ് എന്ന ‘വിദ്യാർഥി’.
കായംകുളം എം.എസ്.എം കോളജ് പി.ജി വിദ്യാർഥിയാണ് നിഖിൽ. എസ്.എഫ്.െഎ മുൻ ഏരിയ സെക്രട്ടറിയും നേതാവുമാണ് ഇയാൾ. ബി.കോം ജയിക്കാതെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി പി.ജി പ്രവേശനം നേടി പഠനം തുടരുകയായിരുന്നു നിഖിൽ. ഛത്തിസ്ഗഢിലെ കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ക്രമവിരുദ്ധമായാണ് ഇയാൾ പ്രവേശനം നേടിയത്. ‘ഇഷ്ടക്കാർ’ സഹായിച്ചുവെന്ന് ചുരുക്കം. സംഭവം വിവാദമായപ്പോൾ, നിഖിൽ ഇവിടത്തെ ബിരുദപഠനം നിർത്തി രജിസ്േട്രഷൻ റദ്ദാക്കി കലിംഗയിൽ പഠിച്ച് ബിരുദം നേടിയെന്നായിരുന്നു ആദ്യവാദം. കലിംഗ സർവകലാശാലയുടെ ബിരുദം കേരള സർവകലാശാല അംഗീകരിച്ചിട്ടുണ്ടെന്ന് കാട്ടുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കി പിടിച്ചുനിൽക്കാൻ ശ്രമിച്ചു. നിഖിലിന്റെ സർട്ടിഫിക്കറ്റ് തങ്ങൾ പരിശോധിച്ചെന്നും ഒറിജിനലാണ് എന്നും വാർത്തസമ്മേളനത്തിൽ എസ്.എഫ്.െഎ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പറഞ്ഞു. എന്നാൽ, നിഖിൽ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന കലിംഗ യൂനിവേഴ്സിറ്റിയുടെയും സർട്ടിഫിക്കറ്റ് വ്യാജമാണ് എന്ന കേരള സർവകലാശാലയുടെയും വിശദീകരണം വന്നതോടെ എസ്.എഫ്.െഎ സെക്രട്ടറിക്കും നിലപാട് മാറ്റേണ്ടിവന്നു. നിഖിലിനെ എസ്.എഫ്.െഎ പുറത്താക്കി. പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുമുണ്ട്.
നിഖിലിന്റെ വ്യാജ പി.ജി പ്രവേശനം വാർത്ത ചർച്ചയായ ഘട്ടത്തിൽ ചർച്ചയായി തുടരുന്ന മറ്റൊരു വാർത്തയാണ് എസ്.എഫ്.െഎ നേതാവായിരുന്ന വിദ്യ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് കോളജ് അധ്യാപക നിയമനത്തിന് ശ്രമിച്ചത്. എറണാകുളം മഹാരാജാസ് കോളജിൽ പരീക്ഷയെഴുതാത്ത കോഴ്സിന് പൂജ്യം മാർക്ക് നേടി എസ്.എഫ്.െഎ നേതാവ് പി.എം. ആർഷോ ‘പാസായി’ എന്ന വാർത്തക്കും വലിയ പ്രചാരണം കിട്ടി. സാേങ്കതിക പിഴവ് എന്ന് പറഞ്ഞ് പ്രശ്നം നിസ്സാരവത്കരിക്കാനാണ് ഇപ്പോൾ അധികാരികളുടെ ശ്രമം. ‘തുടക്കം’ എഴുതുന്ന സമയത്ത് കെ.എസ്.യു സംസ്ഥാന നേതാവിനെതിരെയും വ്യാജ സർട്ടിഫിക്കറ്റ് ആരോപണം ഉയർന്നിട്ടുണ്ട്. ‘ദേശാഭിമാനി’ വാർത്തയുടെയും പരാതിയുടെയും അടിസ്ഥാനത്തിൽ ആ വിഷയത്തിൽ പരിേശാധന നടക്കുകയാണ്.
യഥാർഥത്തിൽ നമ്മുടെ സർവകലാശാലാതല പഠനങ്ങളിൽ ഗുരുതര പിഴവുകളും ക്രമക്കേടുകളും തട്ടിപ്പും നടക്കുന്നുവെന്നതിന്റെ സൂചനയാണ് നിഖിലിന്റെയും മറ്റും വാർത്തകൾ. വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞിരിക്കുന്നു. വ്യാജ സർട്ടിഫിക്കറ്റുകളും മറ്റും ഹാജരാക്കി സംവരണമടക്കം അട്ടിമറിച്ച് ‘ഇഷ്ടക്കാർ’ പഠനം നടത്തുകയും പദവികൾ നേടുകയും ചെയ്യുന്നുവെന്നാണ് ഇൗ വാർത്തകളുടെ സംഗ്രഹം. പുറത്തുവന്നത് ഏതാനും ചില ‘െഎസിങ്ങുകൾ’ മാത്രമാെണന്ന് എല്ലാവർക്കും അറിയാം. ഇങ്ങനെ മുന്നോട്ടുപോകുന്നത് നമ്മുടെ വിദ്യാഭ്യാസരംഗത്തെ പാടെ തകർക്കും. അടിയന്തരമായി ഇൗ വിഷയങ്ങൾ ശാസ്ത്രീയവും മാതൃകാപരവുമായ പുനർനടപടികളും സമീപനങ്ങളും ആവശ്യപ്പെടുന്നുണ്ട്. പരിശോധനകൾ കർക്കശമാക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി വേണം.
വിദ്യാഭ്യാസം എന്നതിലൂടെ ലക്ഷ്യമിടുന്നത് തൊഴിലും പദവിയും മാത്രമല്ല. നല്ല വ്യക്തികളെ വാർത്തെടുക്കൽകൂടിയാണ്. ആ നല്ല വ്യക്തികളെ സൃഷ്ടിക്കാനല്ല നമ്മുടെ വിദ്യാഭ്യാസ സംവിധാനം നിലകൊള്ളുന്നതെങ്കിൽ ഇൗ പഠനം തുടരാതിരിക്കുന്നതാവും സമൂഹത്തിന് നല്ലത്.