മരണം തീർക്കുന്ന ശൂന്യത
സാംസ്കാരിക ലോകത്തിന്, രാജ്യാന്തരതലത്തിൽതന്നെ, വലിയ നഷ്ടങ്ങൾ സംഭവിച്ച ആഴ്ചകളാണ് കടന്നുപോകുന്നത്. മലയാളി തങ്ങളുടെ സ്വന്തം എഴുത്തുകാരൻ എന്നമട്ടിൽ പരിഗണിക്കുകയും വായിക്കുകയും ചെയ്ത മിലൻ കുന്ദേര (1929 ഏപ്രിൽ 1 ^ 2023 ജൂലൈ 11)യാണ് വിടവാങ്ങിയവരിൽ ഒരാൾ. മറവി, ഒാർമ എന്നിവയുമായി ബന്ധപ്പെട്ട് കാലത്തിനോട് ചില ഒാർമപ്പെടുത്തലുകൾ പങ്കുെവച്ച, അധികാരത്തിന്റെ ജനവിരുദ്ധത എഴുത്തിലൂടെ തുറന്നുകാണിച്ച, ഉണ്മയുടെ അസഹ്യമായ ലാഘവത്വത്തെപ്പറ്റി പറഞ്ഞ എഴുത്തുകാരനും ചിന്തകനുമായിരുന്നു കുന്ദേര. വരകളിലൂടെ മുന്നേ നടന്ന നമ്പൂതിരിയുടെ (ജൂലൈ 6) മരണമായിരുന്നു മറ്റൊരു നഷ്ടം. എഴുത്തുകാരിയും...
Your Subscription Supports Independent Journalism
View Plansസാംസ്കാരിക ലോകത്തിന്, രാജ്യാന്തരതലത്തിൽതന്നെ, വലിയ നഷ്ടങ്ങൾ സംഭവിച്ച ആഴ്ചകളാണ് കടന്നുപോകുന്നത്.
മലയാളി തങ്ങളുടെ സ്വന്തം എഴുത്തുകാരൻ എന്നമട്ടിൽ പരിഗണിക്കുകയും വായിക്കുകയും ചെയ്ത മിലൻ കുന്ദേര (1929 ഏപ്രിൽ 1 ^ 2023 ജൂലൈ 11)യാണ് വിടവാങ്ങിയവരിൽ ഒരാൾ. മറവി, ഒാർമ എന്നിവയുമായി ബന്ധപ്പെട്ട് കാലത്തിനോട് ചില ഒാർമപ്പെടുത്തലുകൾ പങ്കുെവച്ച, അധികാരത്തിന്റെ ജനവിരുദ്ധത എഴുത്തിലൂടെ തുറന്നുകാണിച്ച, ഉണ്മയുടെ അസഹ്യമായ ലാഘവത്വത്തെപ്പറ്റി പറഞ്ഞ എഴുത്തുകാരനും ചിന്തകനുമായിരുന്നു കുന്ദേര.
വരകളിലൂടെ മുന്നേ നടന്ന നമ്പൂതിരിയുടെ (ജൂലൈ 6) മരണമായിരുന്നു മറ്റൊരു നഷ്ടം. എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ ദേവകി നിലയങ്ങോടും (ജൂലൈ 6) നമ്മെ വിട്ടുപോയി. 70 വർഷം മുമ്പുള്ള സമുദായജീവിതത്തിലെ ആചാരങ്ങെളയും അന്ധവിശ്വാസങ്ങളെയും എതിർത്ത അവരുടെ കൃതികൾ വാസ്തവത്തിൽ ചരിത്രഗ്രന്ഥങ്ങൾ കൂടിയാണ്.
കഥാകൃത്തും നോവലിസ്റ്റും നാടകകൃത്തും തിരക്കഥാകൃത്തുമായ സലാം പള്ളിത്തോട്ടം (ജൂൺ 26) വിടവാങ്ങിയത് സാംസ്കാരിക ലോകം വേണ്ടവിധം അറിഞ്ഞോ എന്നും സംശയം.
ജൂലൈ 14ന് നളിനി ശ്രീധരൻ തന്റെ 92ാം വയസ്സിൽ യാത്ര പറഞ്ഞു. മലയാളിക്ക് രുചിഭേദങ്ങൾ വിളമ്പിയ എഴുത്തുകാരിയും ഗ്രന്ഥകർത്താവും മാത്രമായിരുന്നില്ല അവർ. എഴുപതുകളിൽ ‘മഹിളാരംഗം’ എന്ന വനിതാ മാസിക സ്വന്തം പത്രാധിപത്യത്തിൻ കീഴിൽ ആരംഭിച്ച് സാംസ്കാരിക ലോകത്തിന് നൽകിയ സംഭാവന ചെറുതല്ല. ബാലസാഹിത്യം, നാടൻകഥകൾ, നാടോടി വിജ്ഞാനം, പാചക കല എന്നീ മേഖലകളിലും അവർ തുടർച്ചയായി രചനകൾ നടത്തി.
കായിക കേരളത്തിന് വലിയ നഷ്ടമാണ്, കേരള മുൻ ക്രിക്കറ്റ് ക്യാപറ്റൻ കെ. ജയരാമന്റെ നിര്യാണം. കേരളം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളായിരുന്നു അദ്ദേഹം.
ഇൗ വിയോഗങ്ങളുടെ വേദനയിൽനിന്ന് മുക്തമാകും മുമ്പാണ് കേരള മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായ ഉമ്മൻ ചാണ്ടിയുടെ മരണവാർത്ത വന്നത് (ജൂലൈ 18). കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വലിയ ഒരു അധ്യായമാണ് ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ അവസാനിക്കുന്നത്. വമ്പൻമാർ അടക്കിവാണ കേരളത്തിന്റെ രാഷ്ട്രീയത്തിലേക്കാണ് 1950കളുടെ മധ്യത്തിൽ സമരവുമായി ഉമ്മൻ ചാണ്ടി കടന്നുവന്നത്. പിന്നീട് വലിയ പിടിച്ചുകുലുക്കലുകളിലൂടെ, ജനങ്ങളെ അണിനിരത്തി ഉമ്മൻ ചാണ്ടി മുൻനിരയിൽ എത്തി. എന്നും ജനപ്രിയനായ, ജനങ്ങൾക്കൊപ്പംനിന്ന നേതാവായിരുന്നു അദ്ദേഹം. വിനയത്തോടെ, ക്ഷമയോടെ അദ്ദേഹം ജനങ്ങളെ കേട്ടു. ജനങ്ങൾക്കിടയിൽ ജീവിച്ചു.
ഒാേരാ മരണവും ഒാരോ ശൂന്യതയാണ് സൃഷ്ടിക്കുന്നത്. മരണം നികത്താനാവാത്ത വിടവുകൾ തീർക്കുന്നു. സാംസ്കാരിക കേരളത്തിെനാപ്പം മാധ്യമം ആഴ്ചപ്പതിപ്പും ഇൗ വിയോഗങ്ങളിൽ വേദനിക്കുന്നു.