Begin typing your search above and press return to search.
proflie-avatar
Login

നിങ്ങളിൽ ഇത്​ ഒരു ​െഞട്ടലും ഉണ്ടാക്കുന്നില്ലേ?

നിങ്ങളിൽ ഇത്​ ഒരു ​െഞട്ടലും ഉണ്ടാക്കുന്നില്ലേ?
cancel

അനീതികൾ തുടർച്ചയായി ആവർത്തിച്ചുകൊണ്ടിരുന്നാൽ അതൊരു നാട്ടുനടപ്പായി, നീതിയായി മാറും. സോഷ്യോളജിയിൽ നോർമലൈസേഷൻ എന്നു വിളിക്കുന്ന അവസ്ഥ. ആ ഒരു തലത്തിലാണോ ഇപ്പോൾ രാജ്യം? പിന്നെ എന്തു കൊണ്ടാണ്​ ഇൗ രാജ്യത്ത്​ ആവർത്തിച്ച്​ ഉണ്ടാകുന്ന അനീതികൾ, ​വംശീയ കൊലപാതകങ്ങൾ നിങ്ങളിൽ (ഭൂരിപക്ഷം പേരിൽ) ഒരു പ്രതികരണവും ഉണർത്താത്തത്​? ജൂലൈ 31ന്​, മ​​​ഹാ​​​രാ​​​ഷ്ട്ര​​​യി​​​ലെ പാ​​​ൽ​​​ഘ​​​ഢ് സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം, ഓ​​​ടു​​​ന്ന ട്രെ​​​യി​​​നി​​​ൽ റെ​​​യി​​​ൽ​​​വേ സു​​​ര​​​ക്ഷാ​​​സേ​​​നാം​​​ഗം ചേ​​​ത​​​ൻ കു​​​മാ​​​ർ സിങ് നാലുപേരെ വെടി​െവച്ചുകൊന്ന സംഭവം അത്​ അർഹിക്കുന്ന ഒരു...

Your Subscription Supports Independent Journalism

View Plans

അനീതികൾ തുടർച്ചയായി ആവർത്തിച്ചുകൊണ്ടിരുന്നാൽ അതൊരു നാട്ടുനടപ്പായി, നീതിയായി മാറും. സോഷ്യോളജിയിൽ നോർമലൈസേഷൻ എന്നു വിളിക്കുന്ന അവസ്ഥ. ആ ഒരു തലത്തിലാണോ ഇപ്പോൾ രാജ്യം? പിന്നെ എന്തു

കൊണ്ടാണ്​ ഇൗ രാജ്യത്ത്​ ആവർത്തിച്ച്​ ഉണ്ടാകുന്ന അനീതികൾ, ​വംശീയ കൊലപാതകങ്ങൾ നിങ്ങളിൽ (ഭൂരിപക്ഷം പേരിൽ) ഒരു പ്രതികരണവും ഉണർത്താത്തത്​?

ജൂലൈ 31ന്​, മ​​​ഹാ​​​രാ​​​ഷ്ട്ര​​​യി​​​ലെ പാ​​​ൽ​​​ഘ​​​ഢ് സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം, ഓ​​​ടു​​​ന്ന ട്രെ​​​യി​​​നി​​​ൽ റെ​​​യി​​​ൽ​​​വേ സു​​​ര​​​ക്ഷാ​​​സേ​​​നാം​​​ഗം ചേ​​​ത​​​ൻ കു​​​മാ​​​ർ സിങ് നാലുപേരെ വെടി​െവച്ചുകൊന്ന സംഭവം അത്​ അർഹിക്കുന്ന ഒരു പ്രതികരണവും ‘​പൊതുസമൂഹ’ത്തിൽ ഉണർത്തിയിട്ടില്ല. ഇയാൾ ആദ്യം സഹപ്രവർത്തകനായ എ.​​​എ​​​സ്.​​​ഐ ടി​​​ക്കാ​​​റാം മീ​​​ണ​​​യെ വെ​​​ടി​​​വെ​​​ച്ചു​​​ വീ​​​ഴ്ത്തി​​​യ​​​ശേ​​​ഷം അ​​​ടു​​​ത്ത കോ​​​ച്ചി​​​ലെ​​​ത്തി മു​​​സ്‍ലിം പേ​​​രു​​​ള്ള മൂ​​​ന്നു യാ​​​ത്ര​​​ക്കാ​​​രെ തി​​​ര​​​ഞ്ഞു​​​പി​​​ടി​​​ച്ച് വെ​​​ടി​​​വെ​​​ച്ചു​​​ കൊ​​​ന്നു. ര​​​ക്ത​​​ത്തി​​​ൽ കു​​​ളി​​​ച്ചു​​​കി​​​ട​​​ന്ന മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ​​​ക്കു സ​​​മീ​​​പം​​​നി​​​ന്ന് കോ​​ൺ​​സ്റ്റ​​ബ്ൾ ‘‘ഇ​​​ന്ത്യ​​​യി​​​ൽ ജീ​​​വി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ മോ​​​ദി​​​ക്കും യോ​​​ഗി​​​ക്കും മാ​​​ത്രം വോ​​​ട്ട് ചെ​​​യ്യു​​​ക’’ എ​​​ന്ന് ആ​​​ക്രോ​​​ശി​​​ച്ച​​​ു. ഒരു വാദത്തിന്​ ഇയാൾക്ക് മാനസികപ്രശ്​നങ്ങളുണ്ടായിരുന്നുവെന്ന്​ തന്നെ സമ്മതിക്കാം. അപ്പോഴും അയാൾ മുസ്​ലിംകളെ അവരുടെ വസ്​ത്രവും മറ്റും നോക്കി തിരിച്ചറിഞ്ഞ്​ വെടി​െവച്ചു കൊല്ലണമെങ്കിൽ എന്തായിരിക്കും അയാളുടെ മനസ്സിന്റെ അഗാധതലങ്ങളിലുള്ളത്​. വെറുപ്പ്​ തന്നെ. തികഞ്ഞ വംശീയ വെറി. ഇൗ വെറി വെറുതെ സൃഷ്​ടിക്കപ്പെട്ടതുമല്ല.

തൊട്ടടുത്ത ദിവസം ആഗസ്​റ്റ്​ ഒന്നിന്​ ഹ​​​രി​​​യാ​​​ന​​​യി​​​ലെ മേ​​​വാ​​​ത്ത് മേ​​​ഖ​​​ല​​​യി​​​ൽ മു​​സ്‍ലിം​​ക​​ൾ തി​​ങ്ങി​​ത്താ​​മ​​സി​​ക്കു​​ന്ന നൂ​​​ഹ്​ ജില്ലയിൽ വംശീയ ഉന്മൂലനശ്രമം തുറന്നരൂപം സ്വീകരിച്ചു. ആദ്യ ദിവസംതന്നെ അ​​ഞ്ചുപേ​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​മ്പ​​തി​​ലേ​​റെ പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. ഗു​​രു​​​ഗ്രാ​​മി​​ൽ പ​​ള്ളി ആ​​ക്ര​​മി​​ച്ച് തീ​​യി​​ട്ട ജ​​ന​​ക്കൂ​​ട്ടം ഇ​​മാ​​മി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി. ബാ​​ദ്ഷാപൂ​​രി​​ൽ നി​​ര​​വ​​ധി ക​​ട​​ക​​ൾ​​ക്ക് തീ​​യി​​ട്ടു. നി​​​ര​​​വ​​​ധി വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ത്തി​​​ച്ചു. വം​​​ശീ​​​യ​​​ക​​​ലാ​​​പം സ​​മീ​​പപ്ര​​ദേ​​ശ​​മാ​​യ ഗു​​രുഗ്രാ​​മി​​ലേ​​ക്ക് വ്യാ​​പി​​ച്ചിട്ടുണ്ട്​. ന​​​ന്ദ് ഗ്രാ​​​മ​​​ത്തി​​​ൽ വി​​​ശ്വ​​​ഹി​​​ന്ദു പ​​​രി​​​ഷ​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ച്ച ​ബ്രി​​​ജ് മ​​​ണ്ഡ​​​ൽ ജ​​​ലാ​​​ഭി​​​ഷേ​​​ക് യാ​​​ത്ര​​​യാ​​​ണ് ക​​​ലാ​​​പ​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​ത്. ഗോ​​​ര​​​ക്ഷാ​​​ ഗു​​​ണ്ട​​​യും രാ​​​ജ​​​സ്ഥാ​​​ൻ ജു​​​നൈ​​​ദ്, ന​​​സീ​​​ർ ആ​​​ൾ​​​ക്കൂ​​​ട്ട​​​ക്കൊ​​​ല കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യു​​​മാ​​​യ മോ​​​നു മ​​​നേ​​​സ​​​ർ യാ​​​ത്ര​​​യി​​​ൽ പ​​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്ന വാ​​​ർ​​​ത്ത പ്ര​​​ശ്നം വ​​​ഷ​​​ളാ​​​ക്കി​​​യെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. ബ​​​ല്ല​​​ഭ്ഗ​​ഢി​​ലെ ബ​​​ജ്റം​​​ഗ്ദ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലി​​​ട്ട വി​​​ഡി​​​യോ ആ​​​ണ് സം​​​ഘ​​​ർ​​​ഷം സൃ​​​ഷ്ടി​​​ച്ച​​​ത്. നൂഹ്​ ജില്ലക്ക്​ ചരിത്രപരമായ ​പ്രാധാന്യമുണ്ട്​. ഇപ്പോഴും സംഘപരിവാരത്തിന്​ വിധേയമാകാൻ മടിക്കുന്ന അപൂർവം പ്രദേശങ്ങളിൽ ഒന്നാണ്​ നൂഹ്​. വ്യവസായ വളർച്ചയുടെയും മറ്റും പശ്ചാത്തലത്തിൽ ഗുഡ്​ഗാവിനെ ‘വളർത്തിയപ്പോൾ’ സാമൂഹികമായും സാമ്പത്തികമായും തഴയപ്പെട്ട നാടാണ്​ അത്​. കോർപറേറ്റ്​ താൽപര്യങ്ങൾ വളരെ വ്യക്തമായ രീതിയിൽ ഇടപെടുന്ന ഇടം.

ട്രെയിനിലെ കൊലപാതകവും ഹരിയാനയിലെ വംശീയ ഉന്മൂലന ശ്രമങ്ങൾക്കുമെല്ലാം ഒരൊറ്റ പ്രഭവകേന്ദ്രമാണുള്ളത്​. ന്യൂനപക്ഷ മതവിദ്വേഷങ്ങളും വെറുപ്പും സാധ്യമാകുന്ന എല്ലാ രീതിയിലും പടർത്തുന്ന ആശയശാസ്​ത്രമാണ്​ അതി​ന്റെ കേന്ദ്രം. ആ ഹിന്ദുത്വ ഫാഷിസമാണ്​ രാജ്യത്താകെ പല രൂപത്തിലും തലത്തിലും ശക്തമാകുന്ന മത^ജാതി അക്രമങ്ങളുടെ ഉത്തരവാദി. ആ യഥാർ​ഥ പ്രശ്​നത്തെ അഭിമുഖീകരിക്കാൻ തയാറാകുന്നതുവരെ ഇത്തരം വാർത്തകൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. നോർമലൈസേഷന്​ വിധേയമാകും. ഞെട്ടൽ ആരിലും ഉളവാക്കില്ല. അത്തരമൊരു അവസ്ഥ സാമൂഹികശാസ്​ത്രത്തിൽ ഏറ്റവും അപകടകരവും മോശവുമായാണ്​ വിലയിരുത്തുന്നത്. അതായത്​ ഒരു സമൂഹമെന്ന നിലയിൽ, മനുഷ്യർ എന്ന നിലയിൽ നമ്മുടെ നിലനിൽപിനെ പോലും ഇൗ അവസ്ഥ റദ്ദാക്കുന്നു. നമ്മൾ തോറ്റുകൊണ്ടിരിക്കുന്നുവെന്ന്​ അർ​ഥം. ഇവിടെനിന്ന്​ നമുക്ക്​ തിരിച്ചുവന്നേ മതിയാകൂ.

News Summary - madhyamam weekly thudakkam