Begin typing your search above and press return to search.
proflie-avatar
Login

പരിഹാസം, അവഹേളനം

പരിഹാസം, അവഹേളനം
cancel

അധ്യാപക-വിദ്യാർഥി ബന്ധത്തെ പരിശുദ്ധമായ ‘ഗുരു^ശിഷ്യ’ ബന്ധമായി ഒക്കെ ചിത്രീകരിച്ച്​ കാൽപനികവത്കരിച്ചും മഹത്ത്വവത്കരിച്ചും ദൈവികമൊക്കെയായി അവതരിപ്പിക്കുന്നത്​ പാരമ്പര്യവാദത്തി​ന്റെ, ഫ്യൂഡൽ ഗൃഹാതുരതയുടെ മറ്റൊരുതരം തുടർച്ചയാണ്​. അധ്യാപക^വിദ്യാർഥി ബന്ധം പ​ുച്ഛിക്കേണ്ടതും ഒട്ടും നന്മയും മഹത്ത്വവുമില്ലാത്ത ഒന്നാണെന്നുമുള്ള അർഥത്തിലല്ല ഇൗ പ്രസ്​താവം. അടിമുടി കച്ചവടവത്കരിക്കപ്പെട്ട, വിദ്യാഭ്യാസം വിൽപനച്ചരക്കും വ്യവസായവുമായ ഒരു അന്തരീക്ഷത്തിലാണ്​ നമ്മളിപ്പോൾ നിൽക്കുന്നത്​ എന്ന്​ ഒാർക്കണം. ജാതിയുടെയും വംശീയതയുടെയും വെറികൾ നിറഞ്ഞ ഒരിടംകൂടിയാണ്​ വിദ്യാഭ്യാസരംഗവും....

Your Subscription Supports Independent Journalism

View Plans

അധ്യാപക-വിദ്യാർഥി ബന്ധത്തെ പരിശുദ്ധമായ ‘ഗുരു^ശിഷ്യ’ ബന്ധമായി ഒക്കെ ചിത്രീകരിച്ച്​ കാൽപനികവത്കരിച്ചും മഹത്ത്വവത്കരിച്ചും ദൈവികമൊക്കെയായി അവതരിപ്പിക്കുന്നത്​ പാരമ്പര്യവാദത്തി​ന്റെ, ഫ്യൂഡൽ ഗൃഹാതുരതയുടെ മറ്റൊരുതരം തുടർച്ചയാണ്​. അധ്യാപക^വിദ്യാർഥി ബന്ധം പ​ുച്ഛിക്കേണ്ടതും ഒട്ടും നന്മയും മഹത്ത്വവുമില്ലാത്ത ഒന്നാണെന്നുമുള്ള അർഥത്തിലല്ല ഇൗ പ്രസ്​താവം. അടിമുടി കച്ചവടവത്കരിക്കപ്പെട്ട, വിദ്യാഭ്യാസം വിൽപനച്ചരക്കും വ്യവസായവുമായ ഒരു അന്തരീക്ഷത്തിലാണ്​ നമ്മളിപ്പോൾ നിൽക്കുന്നത്​ എന്ന്​ ഒാർക്കണം. ജാതിയുടെയും വംശീയതയുടെയും വെറികൾ നിറഞ്ഞ ഒരിടംകൂടിയാണ്​ വിദ്യാഭ്യാസരംഗവും. അധ്യാപന രീതികളെക്കുറിച്ചും മാറിവന്ന കാലത്തെക്കുറിച്ചുമൊക്കെ ഗൗരവമായ ചർച്ച മറ്റു തരത്തിൽ നടത്തേണ്ടതുണ്ട്​. അത്​ മറ്റൊരു വിഷയം.

അധ്യാപക​െര വിദ്യാർഥികൾ കളിയാക്കുകയും പരിഹസിക്കുകയും എതിർക്കുകയും ഒക്കെ ചെയ്യും. അത്​ കുട്ടിത്തത്തി​ന്റെ, വിദ്യാർഥിത്വത്തി​ന്റെ രീതികളാണ്​. അച്ചടക്കമുള്ള, ഒരേ അച്ചിലുള്ള നന്മകളുടെ നിറകുടങ്ങളെ അട​െവച്ച്​ വിരിയിക്കൽ ഒന്നുമല്ല വിദ്യാഭ്യാസം. വിദ്യാർഥികളുടെ കുസൃതികളെ അതർഹിക്കുന്ന രീതിയിൽ കണ്ടാൽ മതി. പക്ഷേ, മഹാരാജാസ്​ കോളജിൽ കഴിഞ്ഞയാഴ്​ച നടന്ന സംഭവത്തിന് പരിഹാസത്തി​ന്റെയോ വിമർശനത്തി​ന്റെയോ തലമല്ല ഉള്ളത്​. പരിഹാസവും പുച്ഛവും അവഹേളനവുമൊക്കെ വ്യത്യസ്​തമായ കാര്യങ്ങളാണ്​. പരിഹാസത്തെ സൃഷ്​ടിപരമായി വേണമെങ്കിൽ കാണാം. എന്നാൽ, അവഹേളനം അങ്ങനെയല്ല. അത്​ ഒരുനിലക്കും അനുവദനീയമല്ല. കാഴ്​ചശേഷിയില്ലാത്ത അധ്യാപകൻ പഠിപ്പിച്ചുകൊണ്ടിരിക്കു​േമ്പാൾ വിദ്യാർഥികൾ അ​േ​ദ്ദഹത്തെ കളിയാക്കി ഗോഷ്​ടികളും ആംഗ്യങ്ങളും കാണിക്കുന്നു. ചിലർ ക്ലാസുകളിൽ മൊബൈലിൽ കളിക്കുന്നു, കിടക്കുന്നു. അതിലൂടെ അപഹസിക്കുന്നത്​ ആ അധ്യാപകനെയല്ല, കാഴ്​ചാപരിമിതിയെയാണ്​. നമ്മളിൽ പലർക്കും കാഴ്​ചശേഷിയുണ്ട്​ എന്ന അഹങ്കാരമാണ്​, നമുക്ക്​ ഇൗ കാഴ്​ച എന്നും നിലനിൽക്കുമെന്ന അബോധത്തിന്റെ പ്രതിഫലനമാണ്​ അത്​. കാഴ്​ച ആർക്കും ഏത്​ നിമിഷവും നഷ്​ടപ്പെടാം. ശരീരത്തിലെ കൈകാലുകളടക്കമുള്ള മറ്റു പല അവയവങ്ങളുടെയും അവസ്ഥ അതുതന്നെയാണ്​.

നമ്മുടെ പൊളിറ്റിക്കൽ കറക്ട്നസ്​ ചിന്തയിൽ, പ്രവൃത്തിയിൽ, സങ്കൽപങ്ങളിൽ, ഭാഷയിൽ ഒക്കെ വരുത്തേണ്ടതുണ്ട്​. ഭിന്നശേഷിക്കാരോട്​, വയോജനങ്ങളോട്​ ഒക്കെ കൂടുതൽ സെൻസിറ്റിവാകേണ്ടതുണ്ട്​. അത്തരം ഒരു രാഷ്​ട്രീയം എല്ലാ തലങ്ങളിലേക്കും പടർത്തേണ്ടതുണ്ട്​. കേരളം ഒരിക്കലും വയോജന, ഭിന്നശേഷി സൗഹൃദമായ സ്​ഥലമല്ല. കെട്ടിടങ്ങൾ, ഗതാഗത സൗകര്യങ്ങൾ ഒന്ന​ുംതന്നെ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക്​ അനുയോജ്യവുമല്ല. പല രാജ്യങ്ങളും ഇക്കാര്യത്തിൽ വളരെ മുന്നിലാണ്​.

നമുക്ക്​ അവഹേളിക്കപ്പെട്ട അധ്യാപക​ന്റെ കാര്യത്തിലേക്ക് തന്നെ മടങ്ങിവരാം. ആ ചെയ്​തികൾ ആ വിദ്യാർഥികളുടെ അറിവില്ലായ്​മയായി കാണാം. അവർ ഇതുവരെ പഠിച്ച പാഠങ്ങൾ ശരിയായിരുന്നില്ലെന്നും നമ്മൾ മനസ്സിലാക്കണം. അവർ കേരളത്തിന്റെ മറ്റൊരു പരിച്ഛേദംകൂടിയാണ്​. അതിനാൽ, അവരെ മാത്രം കുറ്റപ്പെടുത്തുന്നതും ശരിയായിരിക്കില്ല. നമ്മൾ തിരുത്തിയേ മതിയാകൂ. ആ അധ്യാപകൻ അവർക്ക്​ മാപ്പ്​ നൽകിയിട്ടുണ്ട്​. അത്​ അദ്ദേഹത്തി​ന്റെ സുതാര്യമായ, നന്മയുള്ള ഉൾക്കാഴ്​ചയാണ്​. ആ അധ്യാപകനോട്​, ശാരീരിക വെല്ലുവിളികൾ നേരിടുന്നവരോട്, ഭിന്ന​േശഷിക്കാരോട്​, വയോജനങ്ങളോട്​ നമുക്ക്​ ചേർന്നുനിൽക്കാം. 

News Summary - madhyamam weekly thudakkam