കഥയുടെ ഇടവഴികൾ; പെരുംപാതകൾ
കഥകൾ ഇഷ്ടപ്പെടാത്തവർ കാണില്ല. അനുദിനം നമ്മൾ കഥകളിലാണ് ജീവിക്കുന്നത്. കെട്ടുകഥകളുടെയും പഴങ്കഥകളുടെയും കുറുങ്കഥകളുടെയും മിന്നൽക്കഥകളുടെയും ലോകത്താണ് നമ്മൾ ഒാരോരുത്തരും. കഥയും ജീവിതവും തമ്മിൽ തിരിച്ചറിയാൻപോലും ചിലപ്പോൾ ആകുന്നില്ല. ചില നല്ല കഥപറച്ചിലുകാർ കാലത്തെ തന്നെ കഥാപാത്രമാക്കി കശക്കും. നമ്മൾ ആ കഥകളുടെ ഉൗർജത്തിൽ മുന്നോട്ടു സഞ്ചരിക്കും. മലയാളത്തിൽ ഇത് നല്ല കഥകളുടെ നല്ല കാലമാണ്. കുറച്ചുനാളായുള്ള ആ പ്രവണതയിൽ മികച്ച രചനകൾ പലതുണ്ടാകുന്നു. അവ വായനക്കാരെ പലതരത്തിൽ പിടിച്ചുകുലുക്കുന്നു, ആകർഷിക്കുന്നു. നിലവിലെ ഭാവുകത്വത്തെയും സർഗാത്മകതയെയും വെല്ലുന്ന നിരവധി കഥകൾ വന്നുകഴിഞ്ഞു....
Your Subscription Supports Independent Journalism
View Plansകഥകൾ ഇഷ്ടപ്പെടാത്തവർ കാണില്ല. അനുദിനം നമ്മൾ കഥകളിലാണ് ജീവിക്കുന്നത്. കെട്ടുകഥകളുടെയും പഴങ്കഥകളുടെയും കുറുങ്കഥകളുടെയും മിന്നൽക്കഥകളുടെയും ലോകത്താണ് നമ്മൾ ഒാരോരുത്തരും. കഥയും ജീവിതവും തമ്മിൽ തിരിച്ചറിയാൻപോലും ചിലപ്പോൾ ആകുന്നില്ല. ചില നല്ല കഥപറച്ചിലുകാർ കാലത്തെ തന്നെ കഥാപാത്രമാക്കി കശക്കും. നമ്മൾ ആ കഥകളുടെ ഉൗർജത്തിൽ മുന്നോട്ടു സഞ്ചരിക്കും.
മലയാളത്തിൽ ഇത് നല്ല കഥകളുടെ നല്ല കാലമാണ്. കുറച്ചുനാളായുള്ള ആ പ്രവണതയിൽ മികച്ച രചനകൾ പലതുണ്ടാകുന്നു. അവ വായനക്കാരെ പലതരത്തിൽ പിടിച്ചുകുലുക്കുന്നു, ആകർഷിക്കുന്നു. നിലവിലെ ഭാവുകത്വത്തെയും സർഗാത്മകതയെയും വെല്ലുന്ന നിരവധി കഥകൾ വന്നുകഴിഞ്ഞു. ഇൗ കെട്ടകാലത്തും ആ കഥകളിൽ നല്ല പങ്കും അധികാരേത്താട്, ഫാഷിസത്തോട് പലവിധത്തിൽ കലഹിക്കുന്നു എന്നതാണ് അതിൽ ശുഭോദായക കാര്യം. അസാമാന്യ പ്രതിഭയുമായി പുതിയ തലമുറ സാഹിത്യത്തിലേക്ക് നിത്യവും ചുവടുവെക്കുന്നുണ്ട്. നിരൂപകരും സാഹിത്യവിശാരദൻമാരും അത് എത്രമാത്രം ഉൾക്കൊള്ളുന്നു, അടയാളപ്പെടുത്തുന്നുവെന്നത് േവറെ കാര്യം.
മൂന്നു ദശകങ്ങളിൽ പുതിയ കാലത്തിനും ഭാവുകത്വത്തിനുമൊപ്പമാണ് ആഴ്ചപ്പതിപ്പ് നിന്നത്. ഭൂതകാലക്കുളിരിലും പാരമ്പര്യത്തിന്റെ പഴമകളിലും അഭിരമിക്കാൻ നമ്മൾ തയാറായില്ല. ആഴ്ചപ്പതിപ്പിന്റെ തുടക്കത്തിൽ ഒപ്പം സഞ്ചരിച്ച പുതുതലമുറ ഇപ്പോൾ മധ്യവയസ്സ് പിന്നിടുന്നു. അവരുടെ എഴുത്തുകളും അനുഭവങ്ങളും ഏറ്റുവാങ്ങി, പിന്നെയും പുതുതലമുറയുെട ഭാവുകത്വത്തിന് ഒപ്പം നിന്ന് ആഴ്ചപ്പതിപ്പ് ചെറുപ്പത്തിൽ തന്നെ തുടരുന്നു. അത് അഭിമാനമാണ്. കഥയുെട ഇടവഴികളിലൂടെയും പെരുംപാതകളിലൂടെയും നമ്മുടെ സഞ്ചാരം തുടരുന്നു. ഇതിനിടയിൽ സാംസ്കാരിക ലോകത്തിന് ചെറുതല്ലാത്ത സംഭാവനകൾ ചെയ്യാനായി. ഇനിയും അതേ ദൗത്യത്തിൽ ആഴ്ചപ്പതിപ്പ് തുടരും.
ഉൾക്കൊള്ളാൻ കഴിയാത്തയത്രയും കഥകളാണ് ആഴ്ചപ്പതിപ്പിന് നിത്യവും ലഭിച്ചുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുപോലും പ്രയാസമാണ്. മുൻവിധികളില്ലാതെ കഥകളെ പരിശോധിക്കാനും സ്വീകരിക്കാനുമാണ് ശ്രമം. തീർത്തും വിജയമാണെന്ന് പറയാൻ വയ്യ. എങ്കിലും, മാറുന്ന ഭാവുകത്വത്തിനും പുതുനാമ്പുകൾക്കുമൊപ്പമാണ് ആഴ്ചപ്പതിപ്പ്.
കഥകളുടെ ഒരു പതിപ്പാണ് ഇത്തവണ. കഥകളിലൂടെ നമുക്ക് സഞ്ചരിക്കാം. പുതുവഴികൾ അറിയാം.