കുതിക്കെട്ട ശാസ്ത്രം
ശാസ്ത്രത്തിന്റെ ഒരു നേട്ടവും ഒരാൾക്കോ, ഒരു രാജ്യത്തിനോ മാത്രമായുള്ളതല്ല. അത് മൊത്തം മാനവരാശിക്കും അതുവഴി മുഴുവൻ പ്രപഞ്ചത്തിനുമുള്ളതാണ്. ശാസ്ത്രത്തിന്റെ ഒാരോ പുതിയ കണ്ടെത്തലും മനുഷ്യന്റെ പുരോഗതിയെ പലവിധത്തിൽ സഹായിക്കും. അങ്ങ് വിദൂരമായ റഷ്യയിലോ അമേരിക്കയിലോ എവിടെയുമാവെട്ട, ശാസ്ത്രത്തിന്റെ ഏത് കണ്ടെത്തലും മനുഷ്യനന്മയെ ലക്ഷ്യമാക്കിയുള്ളതാവണം. ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ നശീകരണാത്മകമായി ഉപയോഗിക്കപ്പെട്ടതിന്റെ ചരിത്രം അറിയാെതയല്ല ഇൗ പറയുന്നത്. തെറ്റായ ഉപയോഗം ശാസ്ത്രത്തിന്റെ കുറ്റമല്ലതാനും. അതവിടെ നിൽക്കെട്ട. ഇപ്പോഴിതാ ഇന്ത്യക്ക്...
Your Subscription Supports Independent Journalism
View Plansശാസ്ത്രത്തിന്റെ ഒരു നേട്ടവും ഒരാൾക്കോ, ഒരു രാജ്യത്തിനോ മാത്രമായുള്ളതല്ല. അത് മൊത്തം മാനവരാശിക്കും അതുവഴി മുഴുവൻ പ്രപഞ്ചത്തിനുമുള്ളതാണ്. ശാസ്ത്രത്തിന്റെ ഒാരോ പുതിയ കണ്ടെത്തലും മനുഷ്യന്റെ പുരോഗതിയെ പലവിധത്തിൽ സഹായിക്കും. അങ്ങ് വിദൂരമായ റഷ്യയിലോ അമേരിക്കയിലോ എവിടെയുമാവെട്ട, ശാസ്ത്രത്തിന്റെ ഏത് കണ്ടെത്തലും മനുഷ്യനന്മയെ ലക്ഷ്യമാക്കിയുള്ളതാവണം. ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ നശീകരണാത്മകമായി ഉപയോഗിക്കപ്പെട്ടതിന്റെ ചരിത്രം അറിയാെതയല്ല ഇൗ പറയുന്നത്. തെറ്റായ ഉപയോഗം ശാസ്ത്രത്തിന്റെ കുറ്റമല്ലതാനും. അതവിടെ നിൽക്കെട്ട.
ഇപ്പോഴിതാ ഇന്ത്യക്ക് അഭിമാനമായി ചന്ദ്രയാൻ ^3 മാറിയിരിക്കുന്നു. ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ പുതിയൊരു അധ്യായം. 39 ദിവസത്തെ പ്രയാണത്തിനൊടുവിൽ ചന്ദ്രയാൻ -3ലെ ലാൻഡർ ‘വിക്രം’ ഏറെ സുരക്ഷിതമായി ചന്ദ്രോപരിതലത്തിൽ ആഗസ്റ്റ് 23ന് സോഫ്റ്റ് ലാൻഡിങ് നടത്തി. മറ്റൊരു രാജ്യവും എത്തിപ്പെടാത്ത, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരുന്നു അത്. ലാൻഡറിനുള്ളിൽ കരുതിവെച്ച റോവർ ‘പ്രഗ്യാൻ’ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങി പരീക്ഷണ-നിരീക്ഷണങ്ങൾക്ക് തുടക്കംകുറിച്ചിട്ടുണ്ട്. ബഹിരാകാശ ഗവേഷണ മേഖലയിൽ ലോകത്തെ വൻശക്തി രാഷ്ട്രങ്ങൾക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ഉറപ്പിക്കുന്നതാണ് ഇൗ വിജയം. അതിൽ ഐ.എസ്.ആർ.ഒയുടെ പങ്ക് വളരെ വലുതാണ്. ഭൂമിയിലെ ഊർജപ്രതിസന്ധിയുടെ പരിഹാരം, സൗരയൂഥത്തിന്റെ ഉദ്ഭവവും പരിണാമവും തുടങ്ങിയ വിവിധ തലങ്ങളിലേക്ക് ചന്ദ്രയാൻ വഴികാട്ടുമെന്നാണ് കരുതുന്നത്.
സെപ്റ്റംബർ ഒന്നിന് ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ -1 വിക്ഷേപിക്കുമെന്ന് ‘തുടക്ക’മെഴുതുേമ്പാൾ വാർത്തയിലുണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പി.എസ്.എൽ.വി േറാക്കറ്റിലാണ് വിക്ഷേപണം. സൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിനിടയിൽ വരുന്ന ഒന്നാം ലെഗ്രാഞ്ചോ ബിന്ദു (എൽ 1) കേന്ദ്രീകരിച്ചുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന ‘ആദിത്യ’ സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനങ്ങളെപ്പറ്റി വിവരം നൽകുമെന്നാണ് കരുതുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങെളപ്പറ്റി കൂടുതൽ അറിവ് നൽകുന്ന ഇൗ ദൗത്യവും മറ്റൊരു കുതിച്ചു ചാട്ടമാണ്.
ബഹിരാകാശ പര്യവേക്ഷണത്തിലും ചാന്ദ്രദൗത്യങ്ങളിലുമെല്ലാം ലോകരാജ്യങ്ങൾക്കിടയിൽ അനാരോഗ്യകരമെന്ന് വിശേഷിപ്പിക്കാവുന്ന മത്സരം നടക്കുന്നുണ്ട്. ഒാരോ നേട്ടവും തങ്ങളുടെ അധികാരവ്യാപനത്തിന്റെയും ഉറപ്പിക്കലിന്റെയും സൂചകമാക്കി മാറ്റാനുള്ള സങ്കുചിതശ്രമത്തിന്റെ കൂടി ഭാഗമാണ് ഇൗ മത്സരം. ചന്ദ്രയാൻ -3 വിജയം മോദിയും ഹിന്ദുത്വയും സ്വന്തമാക്കാൻ ശ്രമിച്ച കളികൾ ഇതിനകം ലോകം കണ്ടുകഴിഞ്ഞു. ചന്ദ്രനിൽ ദൗത്യം ഇറങ്ങിയ സ്ഥലത്തിന്റെ പേരിടൽ വരെ അതേ ‘നാടകം’ വ്യക്തമായി. ശാസ്ത്രത്തിന് ഇൗ നാടകങ്ങളെയുംകൂടി പൊളിച്ചുകളയാനുള്ള കരുത്തുണ്ടെന്ന് ‘മത്സരാർഥികൾ’ക്ക് അറിഞ്ഞുകൂടാ.
ശാസ്ത്രദൗത്യങ്ങളിലൂടെ ലഭ്യമാകുന്ന അറിവിന്റെ പ്രയോജനം ദേശ, രാഷ്ട്രങ്ങളുടെ അതിർത്തികൾക്കതീതമായി മുഴുവൻ മാനവരാശിക്കുമാണ്. അതുകൊണ്ടുതന്നെ, നേട്ടങ്ങൾ കക്ഷിരാഷ്ട്രീയത്തിന്റെയോ ഇടുങ്ങിയ ദേശീയതയുടെയോ പേരിൽ ചുരുക്കുന്നതും ആഘോഷിക്കുന്നതും ഒഴിവാക്കുകയാണ് വേണ്ടത്. ശാസ്ത്രനേട്ടങ്ങളെ വിശ്വമാനവികതയുടെ വിശാലതയിലേക്ക് പടർത്തുകയാണ് അഭികാമ്യം.