Begin typing your search above and press return to search.
proflie-avatar
Login

വാസുവേട്ടൻ

വാസുവേട്ടൻ
cancel

കേരളത്തി​ന്റെ സമരചരിത്രത്തിൽ തിളങ്ങുന്ന ഒരു​ പേരാണ്​ എ. വാസു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ തുടങ്ങുന്നു ആ പോരാട്ടം. ഉജ്ജ്വല സമരങ്ങളിലൂടെയാണ്​ ഗ്രോ വാസു എന്ന വാസുവേട്ടൻ കടന്നുവന്നത്​. ദേശാഭിമാനി സി.പി.എമ്മിനുവേണ്ടി പിടിച്ചെടുത്തതും അതിൽ ചരിത്രം. നക്​സലൈറ്റ്​ നേതാവ്​ എ. വർഗീസിനൊപ്പം വയനാട്ടിലെ ആദിവാസി സമരങ്ങളിലും പ​െങ്കടുത്തു. തിരുനെല്ലി^തൃശ്ശിലേരിയിലെ നക്​സലൈറ്റ്​ ഇടപെടലുകളിൽ വർഗീസി​ന്റെ സഹപ്രവർത്തകനായി. പിന്നെ മർദനം, ജയിൽ. മാവൂർ ഗ്വാളിയോർ റ യോൺസിലെ ​െഎതിഹാസിക തൊഴിൽ സമരത്തിൽ ഗ്രോ എന്ന സംഘടന രൂപവത്കരിച്ച്​ ഒറ്റ​ക്ക്​ സമരം നയിച്ചു. സർക്കാറിനും ബിർലക്കും മുട്ടുമടക്കേണ്ടിവന്നു...

Your Subscription Supports Independent Journalism

View Plans

കേരളത്തി​ന്റെ സമരചരിത്രത്തിൽ തിളങ്ങുന്ന ഒരു​ പേരാണ്​ എ. വാസു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ തുടങ്ങുന്നു ആ പോരാട്ടം. ഉജ്ജ്വല സമരങ്ങളിലൂടെയാണ്​ ഗ്രോ വാസു എന്ന വാസുവേട്ടൻ കടന്നുവന്നത്​. ദേശാഭിമാനി സി.പി.എമ്മിനുവേണ്ടി പിടിച്ചെടുത്തതും അതിൽ ചരിത്രം. നക്​സലൈറ്റ്​ നേതാവ്​ എ. വർഗീസിനൊപ്പം വയനാട്ടിലെ ആദിവാസി സമരങ്ങളിലും പ​െങ്കടുത്തു. തിരുനെല്ലി^തൃശ്ശിലേരിയിലെ നക്​സലൈറ്റ്​ ഇടപെടലുകളിൽ വർഗീസി​ന്റെ സഹപ്രവർത്തകനായി. പിന്നെ മർദനം, ജയിൽ. മാവൂർ ഗ്വാളിയോർ റ

യോൺസിലെ ​െഎതിഹാസിക തൊഴിൽ സമരത്തിൽ ഗ്രോ എന്ന സംഘടന രൂപവത്കരിച്ച്​ ഒറ്റ​ക്ക്​ സമരം നയിച്ചു. സർക്കാറിനും ബിർലക്കും മുട്ടുമടക്കേണ്ടിവന്നു അന്ന്. പിന്നെയും സമരങ്ങൾ അനവധി. ഇപ്പോൾ എ. വാസു ജയിലിലാണ്​. പ്രായം 93 കഴിഞ്ഞിരിക്കുന്നു.

വാസുവേട്ട​ന്റെ ഇപ്പോഴത്തെ ജയിൽവാസം ഒരു സമരത്തി​ന്റെ, നിശ്ചയദാർഢ്യത്തി​ന്റെ തുടർച്ചയാണ്​. ജൂലൈ 29നാണ്​ പിഴയടച്ച്​ ജാമ്യത്തിൽ പോകാനുള്ള കോടതി നിർദേശം നിരസിച്ച്​ അദ്ദേഹം ജയിലിലേക്ക്​ പോയത്​. 2016ൽ നിലമ്പൂരിൽ വ്യാജ ഏറ്റുമുട്ടലിൽ മാവോവാദികളെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു എന്നതാണ്​​ ചുമത്തിയിരിക്കുന്ന കുറ്റം. കുപ്പു ദേവരാജ്, അജിത എന്നിവരുടെ വ്യാജ ഏറ്റുമുട്ടലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ വഴിതടഞ്ഞ്​ ഗതാഗതതടസ്സമുണ്ടാക്കി എന്നതാണ്​ ചാർജ്. പിഴ കെട്ടി​െവച്ച് ജാമ്യത്തിൽ പോകാനുള്ള കോടതി നിർദേശത്തോട്, ‘‘എട്ടുപേരെ കൊന്നവർക്ക് കേസില്ല. തെറ്റൊന്നും ചെയ്യാത്ത ഞാനെന്തിന് പിഴയടക്കണം?’’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

അടുത്തതവണ കോടതിയിൽ ഹാജരാക്കിയ

പ്പോഴും താൻ കുറ്റംചെയ്​തിട്ടില്ലെന്നും പ്രതിഷേധിക്കുന്നത്​ തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. റിമാൻഡ്​ നീട്ടി. കോടതിമുറിയിൽനിന്ന്​ മുദ്രാവാക്യം വിളിച്ച്​ പുറത്തേക്ക്​ വന്ന വാസുവേട്ട​ന്റെ മുഖം പൊലീസുകാരൻ ത​ന്റെ തൊപ്പി ഉപയോഗിച്ച്​ മറയ്ക്കാൻ ശ്രമിച്ചു. സെപ്​റ്റംബർ നാലിന്​ വാസുവേട്ടനെ വീണ്ടും കുന്ദമംഗലം ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കി. സെപ്​റ്റംബർ ഏഴു വരെ റിമാൻഡ് നീട്ടി. സാക്ഷികളിലൊരാളായ ലാലു, താൻ എ. വാസു ഗതാഗത തടസ്സം ഉണ്ടാക്കുന്നത്​ ക​ണ്ടില്ലെന്ന്​ കോടതിയിൽ മൊഴി നൽകി. ഒരിക്കൽ വിസ്തരിച്ച സാക്ഷിയായ പൊലീസ് ഉദ്യോഗസ്ഥനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് മനപ്പൂർവം കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്നാണ്​ മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നത്​. ഇതേ കോടതിയിൽ വിചാരണ കഴിഞ്ഞ് 17 പേരെ, സഹ പ്രതികളെ വെറുതെ വിട്ട കേസിലാണ് പൊലീസും സർക്കാറും പ്രായം ചെന്ന ഒരാളോട്​ അനീതി കാട്ടുന്നത്​. ​കോടതിയിൽനിന്ന്​ പുറത്തേക്ക്​ വന്ന വാസുവേട്ടൻ മുദ്രാവാക്യം വിളിക്കുന്നതും മാധ്യമപ്രവർത്തകരോട്​ സംസാരിക്കുന്നതും തടയാൻ പൊലീസുകാർ വായ പൊത്തിപ്പിടിക്കാൻ ശ്രമിച്ചു.

‘‘വേണമെങ്കിൽ ജാമ്യമെടുത്ത്​ പോകാവുന്ന സംഭവത്തിലാണ്​ എ. വാസു ജയിലിൽ കിടക്കുന്നത്​’’ എന്നാണ്​ ചിലരെങ്കിലും വാദിക്കുന്നത്​. എന്നാൽ, ത​ന്റെ ജയിൽവാസത്തിലൂടെ വാസുവേട്ടൻ പ്രശ്​നവത്കരിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ജനാധിപത്യ സമൂഹം ചർച്ചചെയ്യേണ്ടത്​ തന്നെയാണ്​. ജ​നാ​ധി​പ​ത്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ല്ലാ​വ​ർ​ക്കും വേ​ണം എന്നാണ്​ അതിൽ ആദ്യത്തേത്​. മാ​വോ​വാ​ദി​ക​ളെ​യോ മ​റ്റാ​രെ​യെ​ങ്കി​ലു​മോ വെ​ടി​​െവ​ച്ച്​ കൊ​ല്ലു​ന്ന​ത്​ അ​പ​ല​പി​ക്ക​പ്പെ​ട​ണം. കു​റ്റം​ചെ​യ്​​ത​വ​ർ​ക്ക്​ എ​തി​രെ കേ​സെ​ടു​ക്കാ​തി​രി​ക്കു​ക​യും അ​തി​നു നേ​രെ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രെ കേ​സെടുത്ത​തും തി​രു​ത്ത​ണം. പ്രതിഷേധിക്കാൻ അവസരമില്ലാത്ത സമൂഹത്തെ എങ്ങനെ ജനാധിപത്യം എന്ന്​ വിശേഷിപ്പിക്കും. കേരളത്തിൽ പൗരത്വസമരത്തിൽ സമാധാനപരമായി പ്രതി​േഷധിച്ചവർക്കു മേൽ പോലും കേസുകൾ ചുമത്തിയെന്നത്​ ശരിക്കും നാണക്കേടാണ്​. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനും അഭിപ്രായങ്ങൾ പറയാനുമുള്ള അവകാശം എല്ലാവർക്കും നൽകണം. അതിനു നേരെ നിഷ്​ഠുര നിയമങ്ങൾ ചുമത്തുന്നത്​ ഇടതുപക്ഷം എന്ന്​ അവകാ​ശപ്പെടുന്ന സർക്കാറിന്​ ഒട്ടും ഭൂഷണമല്ല. കൊടിസുനിമാരോട്​ ഇതേ ഭരണകൂടവും പൊലീസും കാട്ടുന്ന സമീപനവും വാസുവേട്ട​ന്റെ വായടപ്പിക്കാൻ ശ്രമിക്കുന്നതും ലോകം കാണുന്നുണ്ട്​. പ്രതിഷേധിച്ചതി​ന്റെ പേരിലുള്ള കേസ്​ പിൻവലിച്ച്​ വയോധികനായ മനുഷ്യാവകാശ പ്രവർത്തകനെ, കമ്യൂണിസ്​റ്റിനെ ഉട​നടി മോചിപ്പിക്കുകയാണ്​ ജനാധിപത്യ​േബാധമുണ്ടെങ്കിൽ ഇൗ സർക്കാറും ഭരണാധികാരികളും അടിയന്തരമായി ചെയ്യേണ്ടത്​.

News Summary - madhyamam weekly thudakkam