ശരീരം എന്ന അഭിമാനം
''തടിച്ച് വീപ്പകുറ്റി പോലെയാകാൻ'' ആർക്കും പറ്റും, ''പോത്തിന്റെ പോലെ ശരീരവുമായി വിമർശിക്കാൻ ഇറങ്ങിയിരിക്കുന്നു.'' ഇത് ഫേസ്ബുക്കിലെ രണ്ട് കമന്റുകളാണ്. ഇൗ കമന്റ് ഇട്ടവരെ പ്രകോപിപ്പിച്ച വികാരം മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ കോൺഗ്രസിനെ പരാമർശിക്കാൻ അഭിനേതാവ് ഇന്ദ്രൻസിനെ ബോഡിഷെയിമിങ് നടത്തിയെന്ന വാർത്തയാണ്. മൂന്നു ദിവസമായി ഇൗ കമന്റ് സോഷ്യൽ മീഡിയയിലുണ്ട്. ഇട്ടവർ തിരുത്തിയിട്ടില്ല. നിയമസഭാ രേഖയിൽനിന്ന് വാസവന്റെ...
Your Subscription Supports Independent Journalism
View Plans''തടിച്ച് വീപ്പകുറ്റി പോലെയാകാൻ'' ആർക്കും പറ്റും, ''പോത്തിന്റെ പോലെ ശരീരവുമായി വിമർശിക്കാൻ ഇറങ്ങിയിരിക്കുന്നു.'' ഇത് ഫേസ്ബുക്കിലെ രണ്ട് കമന്റുകളാണ്. ഇൗ കമന്റ് ഇട്ടവരെ പ്രകോപിപ്പിച്ച വികാരം മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ കോൺഗ്രസിനെ പരാമർശിക്കാൻ അഭിനേതാവ് ഇന്ദ്രൻസിനെ ബോഡിഷെയിമിങ് നടത്തിയെന്ന വാർത്തയാണ്. മൂന്നു ദിവസമായി ഇൗ കമന്റ് സോഷ്യൽ മീഡിയയിലുണ്ട്. ഇട്ടവർ തിരുത്തിയിട്ടില്ല. നിയമസഭാ രേഖയിൽനിന്ന് വാസവന്റെ പരാമർശം നീക്കിയിട്ടുണ്ട് താനും.
മുകളിൽ രണ്ട് വഷളൻ കമന്റുകൾ ചേർക്കാൻ കാരണം നമ്മൾ എത്രത്തോളം െപാളിറ്റിക്കൽ കറക്ട്നസ് ഉൾക്കൊണ്ടിട്ടുണ്ട് എന്ന് സ്വയം വിലയിരുത്താൻ ഒരു സൂചകം എന്ന നിലക്കാണ്. ബോഡിഷെയിമിങ് നടത്തിയത് അപലപിക്കാൻ മറ്റൊരു ബോഡിഷെയിമിങ് നടത്തുന്നുവെന്ന് ചുരുക്കം. അതായത് വാക്കുകളിൽ, പ്രവൃത്തികളിൽ, എഴുത്തിൽ ഒന്നും നമ്മൾ പൊളിറ്റിക്കലി കറക്ടല്ലാതെ തുടരുന്നു. വിമർശിക്കാം, എന്നാൽ, സ്വയം വിമർശനം ഒട്ടുമേ സ്വീകാര്യമല്ല എന്ന മട്ട്. അധിക്ഷേപങ്ങൾക്ക് സൗമ്യമായി, വിനയത്തോടെ ഇന്ദ്രൻസ് മറുപടി പറഞ്ഞു. പൊക്കമില്ലാത്തതുതെന്നയാണ് തന്റെ പൊക്കമെന്ന് പറയാതെ പറഞ്ഞു. ആ വലിയ മനുഷ്യൻ എന്തുകൊണ്ടും ഒരു സല്യൂട്ട് അർഹിക്കുന്നുണ്ട്. അദ്ദേഹത്തിന് വലിയ മനസ്സുമുണ്ട്. പേക്ഷ, എല്ലാവരും അങ്ങനെയാവണമെന്നില്ല. നമ്മളേൽപിക്കുന്ന മുറിവുകൾ ചിലരിലെങ്കിലും വടുപോലെ നിറയും. അവർക്ക് ആ മുറിവുകൾ ഉണക്കാൻ കഴിയാതെ വരും.
വി.എൻ. വാസവന് തെറ്റ് പറ്റാൻ പാടില്ലായിരുന്നു. ഇടതുബോധം എന്നാൽ ശരീരത്തിന്റെ രാഷ്ട്രീയത്തെയും ശരീരമെന്ന അഭിമാനത്തെയും ഉൾക്കൊേള്ളണ്ടതാണ്. അതുണ്ടായില്ല എന്നിടത്താണ് വീഴ്ച. സ്ലിപ് ഒാഫ് ടങ് ആണത്. േബാധം അബോധമായി നാക്കിലൂടെ പുറത്തേക്ക് വരുന്ന അവസ്ഥ. സമകാലിക കേരള രാഷ്ട്രീയം മാത്രം എടുത്തുനോക്കിയാൽ എളമരം കരീമിന്റെ 'കണ്ണുപൊട്ടന്മാർ' മുതൽ ശരീരത്തെ അധിക്ഷേപിക്കുന്ന നിരവധി പരാമർശങ്ങൾ അതിൽ കാണാം. വേണ്ട, ഇതേ ഇന്ദ്രൻസിന്റെ നിറവും രൂപവും അധിക്ഷേപിക്കപ്പെട്ട എത്ര തരംതാണ കോമഡി സിനിമകൾക്ക് കൈയടിച്ചവരാണ് നമ്മൾ. പൊളിറ്റിക്കൽ കറക്ട്നസ് പൊതുവേദിയിൽ പറയുന്ന അഭിനേതാക്കൾ, വിനായകൻ ഉൾെപ്പടെ, ശരീരത്തെ അധിക്ഷേപിക്കുന്ന ഡയലോഗുകൾ എത്രവട്ടം പറഞ്ഞിരിക്കുന്നു. കോമഡി എന്ന പേരിൽ ചാനലുകളിൽ നിത്യവും അരങ്ങേറുന്ന ഷോകളിൽ ഒാരോ മിനിറ്റിലും എന്ന മട്ടിൽ കേൾക്കാം ശരീര അധിക്ഷേപങ്ങൾ. അതാണ് ചിരിയുടെ കാമ്പ്. ഭിന്നശേഷിക്കാരെ അധിക്ഷേപിക്കുന്ന എത്രയെത്ര വരികൾ നമ്മുടെ സാഹിത്യത്തിൽനിന്ന് വെറുതെ കണ്ടെടുക്കാം. ഇനി സ്വയമൊന്ന് ചോദിക്കൂ, നിങ്ങൾ എത്രമാത്രം മറ്റുള്ളവരുടെ ശരീരത്തെ, നിറത്തെ, ശബ്ദത്തെ, ഉയരത്തെ പരിഹസിച്ചിട്ടുണ്ട് എന്ന്. നമ്മൾ പരിപൂർണർ, മറ്റുള്ളവർ അതല്ല എന്ന മിഥ്യാബോധമാണ് ഇൗ അധിക്ഷേപങ്ങൾക്ക് ഒരു കാരണം. സാമൂഹികമായി മറ്റു കാരണങ്ങൾ വേറെയുമുണ്ട്.
ശരീരം അഭിമാനമാണ്. ആകണം. എല്ലാം തികഞ്ഞ ശരീരങ്ങളില്ല. മറ്റുള്ളവരുടെ ശരീരം എന്താണോ അതിനെ അതുപോലെ ഉൾക്കൊള്ളുകയും അംഗീകരിക്കുകയുമാണ് ശരി. മറ്റുള്ളവരുടെ ശരീരങ്ങൾ, രൂപങ്ങൾ നിങ്ങളിൽ പരിഹാസവും പുച്ഛവും ഉണർത്തുന്നുവെങ്കിൽ അറിയുക, കുഴപ്പം നിങ്ങൾക്കാണ്.