തെരഞ്ഞെടുപ്പിനു മുമ്പുള്ള അനീതികൾ
രാജ്യം െപാതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഒരു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നേക്കും. വലിയ ഉത്തരവാദിത്തം ഒാേരാ പൗരന്റെയും ചുമലിലേക്ക് വരാൻ പോകുന്നുവെന്നർഥം.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആദ്യമേ കളത്തിലിറങ്ങിയത് ബി.ജെ.പിയും േമാദിയുമാണ്. അതിന്റെ ആഘോഷത്തുടക്കമാണ് അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തിലൂടെ കണ്ടത്. ബാബരി മസ്ജിദ് തകർത്ത ഹിന്ദുത്വവാദികൾ അവിെട രാമക്ഷേത്രം പണിതുയർത്തി എന്ന അനീതി ചെയ്തു. മാത്രമല്ല, അതേ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഹിന്ദുത്വ രാഷ്ട്രത്തിന്റെയും ‘രാമരാജ്യ’ത്തിന്റെയും കേളികൊട്ടാക്കി മാറ്റുകയും ചെയ്തു. പണി പൂർത്തിയാകാത്ത ക്ഷേത്രം തുറന്ന് പ്രധാനമന്ത്രി മൊത്തം അധികാരവും ദുർവിനിയോഗിച്ച് ഭരണഘടനാവിരുദ്ധമായി ഒരു മതത്തിന്റെ പ്രഘോഷകനായും മാറി.
അതുവഴി രാജ്യത്ത് ധ്രുവീകരണം കൂടുതൽ തീവ്രമാക്കുന്നതിന് ആവുന്നതെല്ലാം അദ്ദേഹം ചെയ്തു. ഹിന്ദുവോട്ടുകളെ മുഴുവൻ തങ്ങൾക്ക് അനുകൂലമാക്കുകയാണ് അതിന്റെ ലളിതമായ ലക്ഷ്യം. പിന്നാലെ കടുത്ത അന്യമത വിേദ്വഷ പ്രചാരണം പരസ്യമായും രഹസ്യമായും നടത്തുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിലടക്കം അന്യമത വിദ്വേഷ പ്രചാരണത്തിനും ആക്രമണത്തിനും പ്രേരണയാകുന്നത് മോദിയുടെ അധികാരംതന്നെയാണ്.
ഹിന്ദുത്വരാമൻ ഏടുകളിലും അമ്പലങ്ങളിലും ഒതുങ്ങിനിൽക്കില്ല എന്ന് വ്യക്തമാക്കുന്നതാണ് ജനുവരി 22ലെ കാഴ്ചകൾ ഉറപ്പിക്കുന്നത്. രാമരാജ്യമാണ് വരാനിരിക്കുന്നതെന്നും ഈ ദിവസം ഇന്ത്യയുടെ ശബ്ദം മാത്രമല്ല, അഭിമാനവും തിരികെയെത്തിയെന്നും മോദിയോടൊപ്പം ചടങ്ങിൽ സംബന്ധിച്ച ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് അവകാശപ്പെട്ടിട്ടുണ്ട്.
‘പ്രാണപ്രതിഷ്ഠ’ക്ക് പിന്നാലെ അന്തരീക്ഷം പരമാവധി മുതലാക്കാൻ അവിടേക്കുള്ള ‘തീർഥാടന രാഷ്ട്രീയ’വുമായി ബി.ജെ.പി ഇറങ്ങിയിട്ടുണ്ട്. അവിടേക്കുള്ള പ്രത്യേക പാക്കേജുകളുടെ നടത്തിപ്പ് സംഘ്പരിവാർ സംഘടനകളുടെ മേൽനോട്ടത്തിൽ തുടങ്ങിക്കഴിഞ്ഞു. മധ്യപ്രദേശിൽ ശ്രീരാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്ന് പ്രാണപ്രതിഷ്ഠക്കു പിന്നാലെ മുഖ്യമന്ത്രി മോഹൻ യാദവിന്റെ പ്രഖ്യാപനം വന്നു. ബിഹാറിൽ ബി.ജെ.പിക്കാരനായ ഗവർണർ ആർ.വി. ആർലേകർ രാജ്ഭവനിൽ തപാൽ വകുപ്പിന്റെ ‘ശ്രീരാമ ജന്മഭൂമി ക്ഷേത്ര’ പ്രത്യേക കവർ പുറത്തിറക്കിയിട്ടുണ്ട്. ‘അക്ഷതം’ വിതരണം ചെയ്ത് ഗ്രാമങ്ങളിലെ വീടുകളിലേക്ക് വരെ ഹിന്ദുത്വ അജണ്ടകൾ വ്യാപിപ്പിക്കാൻ കഴിഞ്ഞുവെന്നത് സത്യമാണ്.
അതിനേക്കാൾ, തെരഞ്ഞെടുപ്പ് വിജയത്തിനായി എന്ത് അനീതിയും ഹിന്ദുത്വവാദികൾ കാട്ടുമെന്നും വ്യക്തം. മുൻ തെരഞ്ഞെടുപ്പുകളെ സൂക്ഷ്മമായി വിലയിരുത്തിയാൽ അത് വ്യക്തമാണ്. അതിന്റെ ചെറുപതിപ്പാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി നേതൃത്വം നൽകുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹതി നഗരത്തിൽ പ്രവേശിക്കുന്നത് തടഞ്ഞതു വഴി ദൃശ്യമായത്. രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ അസം ഡി.ജി.പിക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിർദേശം നൽകിയിരുന്നു. മേഘാലയയിലെ സ്വകാര്യ സർവകലാശാല വിദ്യാർഥികളുമായി നടത്താൻ നിശ്ചയിച്ചിരുന്ന രാഹുലിന്റെ കൂടിക്കാഴ്ചക്ക് അധികൃതർ അവസാന നിമിഷം അനുമതി നിഷേധിച്ചതും നൽകുന്ന സൂചനയും മറ്റൊന്നല്ല.
പൊതു തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഒരുങ്ങാനും വിജയത്തിനായി കൃത്യമായ പദ്ധതികൾ ഒരുക്കാനും പ്രതിപക്ഷത്തിന് ഇനിയുമായിട്ടില്ല. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ രാജ്യത്തിന്റെയും അതിന്റെ അടിസ്ഥാനമൂല്യങ്ങളുടെയും ഭാവിയെ ബാധിക്കുമെന്നുള്ള ഉറപ്പുണ്ടെങ്കിൽ ഇനിയെങ്കിലും, ഇൗ വൈകിയ വേളയിലെങ്കിലും പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് ബദൽ മുന്നോട്ടുെവച്ച് ഒരുമിച്ചു നീങ്ങണം. അല്ലെങ്കിൽ ഇൗ അനീതികൾ ഇനിയും പെരുകും. തെരഞ്ഞെടുപ്പിനുശേഷം ആ അനീതികളിൽ നമ്മൾ – രാജ്യം തന്നെ– മുങ്ങും.