Begin typing your search above and press return to search.
proflie-avatar
Login

മൊഴിമാറ്റത്തിന്റെ രാഷ്ട്രീയച്ചൂരുകൾ

translattion
cancel
Without translation, I would be limited to the borders of my own country. The translator is my most important ally. He introduces me to the world.-Italo Calvino

സംസ്കാരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന, ഒന്നിപ്പിക്കുന്ന രാഷ്ട്രീയ-സാമൂഹിക പ്രവർത്തനമാണ് മൊഴിമാറ്റം എന്നത് തർക്കമില്ലാത്ത കാര്യമാണ്. കേവലമായ സാംസ്കാരിക മാനങ്ങൾ മാത്രമല്ല വിവർത്തനങ്ങൾക്കുള്ളത്. മറുനാടുകളുടെ സാംസ്കാരിക ജീവിത​െത്ത അറിയാനും അതിന്റെ നാഡിമിടിപ്പുകളോട് ഒത്തുപോകാനും മൊഴിമാറ്റമാകും ആദ്യത്തെ വഴി. ശരിയായ അർഥത്തിൽ പറഞ്ഞാൽ രാഷ്ട്രീയപ്രവർത്തനത്തിന്റെ എല്ലാ മാനങ്ങളും വിവക്ഷകളും അടങ്ങിയ ഒന്നാണ് മൊഴിമാറ്റം.

മാധ്യമം ആഴ്ചപ്പതിപ്പ് തുടക്കം മുതലേ ഈ സാംസ്കാരിക-രാഷ്ട്രീയ-സാമൂഹിക പ്രവർത്തനത്തിനൊപ്പം നിലകൊണ്ടിട്ടുണ്ട്. മറ്റു ഭാഷകളിലെ നോവലുകൾ, കഥകൾ, കവിതകൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര മൊഴിമാറ്റങ്ങൾക്ക് ആഴ്ചപ്പതിപ്പിന്റെ താളുകൾ വേദിയായി. ​അതിന്റെ മറ്റൊരു തുടർച്ചയാണ് ഈ പ്രത്യേക പതിപ്പ്. രാഷ്ട്രീയാനുഭവം എന്ന നിലയി​ൽ മൊഴിമാറ്റത്തിന്റെ പ്രസക്തിയെ ഒന്നുകൂടി ഉറപ്പിക്കാൻ ഈ പതിപ്പും സഹായകമാകട്ടെ. മലയാളത്തിലെ ശ്രദ്ധേയ വിവർത്തക രമാ മേനോനും മലയാളത്തിലേക്കുള്ള മൊഴിമാറ്റത്തിലെ പ്രധാന സ്ത്രീശബ്ദങ്ങളിലൊന്നായ രാജേശ്വരി ജി. നായരും തങ്ങളുടെ അനുഭവവും നിലപാടുകളും ഇൗ പതിപ്പിൽ പങ്കുവെക്കുന്നു. എത്രമാത്രം സങ്കീർണത നിറഞ്ഞ, സമർപ്പണം ആവശ്യമായ ഇടപെടലാണ് മൊഴിമാറ്റം എന്ന് അവരുടെ അനുഭവങ്ങൾ വ്യക്തമാക്കുന്നു.

അതോടൊപ്പം ഇൗ ലക്കം ഒരു സ്​​ത്രീ പതിപ്പുകൂടിയാണ്. വ്യത്യസ്തമായ സ്ത്രീശബ്ദങ്ങൾ ഇതിൽ കേൾക്കാം, വായിക്കാം. മലയാളത്തിലെ പെൺ കവികൾകൂടി ഈ പതിപ്പിൽ ഒന്നിക്കുന്നു. മൊഴിമാറ്റ വായനയും സ്ത്രീശബ്ദങ്ങളോടുള്ള ഐക്യപ്പെടലും രാഷ്ട്രീയ പ്രവർത്തനംകൂടിയാണെന്ന് ഓർമിക്കുന്നു. നല്ലൊരു വായനാനുഭവം നേരുന്നു...

Show More expand_more
News Summary - weekly thudakkam