Begin typing your search above and press return to search.
proflie-avatar
Login

ജനം വിജയിച്ചേ തീരൂ

lok sabha election
cancel

ജനം, രാജ്യം എന്നിവയുടെ അർ​ഥം ഒന്നാകുന്ന ചരിത്രസന്ധികളുണ്ട്​. ആ നിമിഷങ്ങളിലാണിപ്പോൾ നമ്മൾ. രാജ്യത്ത്​ പൊതു തെര​ഞ്ഞെടുപ്പ്​ നടക്കുന്നുവെന്നതു തന്നെയാണ്​ ആ മുഹൂർത്തം. ‘തുടക്കം’ എഴുതു​േമ്പാൾ കേരളത്തിൽ ​പ്രചാരണങ്ങൾ മൂർധന്യ​ത്തിലെത്തിയിട്ടുണ്ട്​. ആവേശം സഹ്യനോളം വളർന്നിരിക്കുന്നു. ജനത്തിന്​, രാജ്യത്തിനു​ മുന്നിൽ അധികം തെരഞ്ഞെടുപ്പുകൾ (ഒാപ്​ഷനുകൾ) ഇല്ല. ജയിച്ചേ മതിയാകൂ. തോൽവി നമ്മെ ഇരുട്ടിലേക്ക്​ നയിക്കും. ലളിതമാണ്​ ഇൗ പറച്ചിൽ. പലവട്ടം ‘തുടക്ക’ത്തിലടക്കം ആവർത്തിച്ചതുമാണ്​. നമുക്ക്​ മഹത്തായ ഇൗ രാജ്യം അത്​ കെട്ടിപ്പൊക്കിയ ആദർശങ്ങൾക്കും മൂല്യങ്ങൾക്കും മേൽ തുടർന്നു കാണണം. അതു മാത്രമാകണം വിചാരം. ജനാധിപത്യം, മതേതരത്വം എന്നിവതന്നെയാണ്​ ആ മഹത്തായ ആശയങ്ങൾ. ആ തൂണുകളിൽ മാത്രമേ ഇന്ത്യക്ക്​ നിലനിൽപുള്ളൂ.

ഗുരുതരമായ വിധത്തിൽ ജനാധിപത്യത്തിനും മതേതരത്വത്തിനും പരിക്കേറ്റ വർഷങ്ങളാണ്​ കടന്നുപോകുന്നത്​. സഹിഷ്​ണുതയും ഇതരമനുഷ്യരോടുള്ള സ്​നേഹവും ബോധപൂർവം കൈമോശം വന്നു. വെറുപ്പ്​ കഴിയുന്നത്ര പടർന്നു. ദലിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ അപരവത്കരിക്കപ്പെടുകയോ ജീവിതത്തി​ന്റെ ഒാരങ്ങളിലേക്ക്​ കൂടുതലായി തള്ളപ്പെടുകയോ​ ചെയ്തു. അഴിമതിയും അനീതിയും മലപോലെ വളർന്നു. പൗരത്വം, വേഷം, വസ്​ത്രം എല്ലാം ചോദ്യം ചെയ്യപ്പെട്ടു.

ശാസ്​ത്രത്തിനും നിയമത്തിനും മേൽ ഹിന്ദുത്വയും അതി​ന്റെ വിചാരധാരകളും ആധിപത്യം പുലർത്തുന്നതാണ്​ വർത്തമാന അവസ്​ഥ. അങ്ങനെ ഇന്ത്യയെന്ന ആശയവും സങ്കൽപവും പലവിധത്തിൽ തകർന്നടിഞ്ഞു. ജനാധിപത്യമെന്നാൽ ഭൂരിപക്ഷത്തി​ന്റെ ആധിപത്യമല്ല. ഭൂരിപക്ഷമില്ലാത്തവർക്കും അർഹമായ ഇടമാണ്​ ജനാധിപത്യം. ന്യൂനപക്ഷ ചിന്തകളെയും വിശ്വാസങ്ങളെയും അടിച്ചമർത്തി ഭൂരിപക്ഷഹിതം സ്​ഥാപിക്കലുമല്ല അത്​. അങ്ങനെയല്ല ജനാധിപത്യം വിവക്ഷിക്കപ്പെട്ടിട്ടുള്ളതും. നമുക്ക്​ വേണ്ടത്​ നല്ല ഇന്ത്യയാണ്​. എല്ലാവർക്കും തലയുയർത്തിപ്പിടിച്ച്​ അഭിമാനത്തോടെ ജീവിക്കാവുന്ന നാട്​. സാഹോദര്യവും സഹിഷ്​ണുതയും പൂക്കുന്ന ദേശം. വെറുപ്പി​ന്റെ വിത്തുകൾ മുളക്കാത്ത ഇടം. ആരും അന്യരാകാത്ത ശമരിയ.

തെ​ര​ഞ്ഞെ​ടു​പ്പി​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ യാ​ഥാ​ർ​ഥ്യ​ങ്ങ​ളും വ​സ്​​തു​നി​ഷ്​​ഠ യാ​ഥാ​ർ​​ഥ്യ​ങ്ങ​ളും വി​ശ​ക​ല​ന വി​ധേ​യ​മാ​ക്കു​ക​യാ​ണ്​ ഇൗ ​ല​ക്കം. ന​മു​ക്ക്​ മു​ന്നി​ലെ സാ​ധ്യ​ത​ക​ൾ എ​ന്താ​ണെ​ന്നും പ​രി​മി​തി​ക​ൾ എ​ന്തെ​ന്നും അ​റി​യു​ക​ത​ന്നെ ല​ക്ഷ്യം. എ​ന്താ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​സ​ക്തി? എ​ന്താ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൈ​ക്കൊ​ള്ളേ​ണ്ട സ​മീ​പ​നം? കേ​ര​ള​ത്തി​ലെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ അ​വ​സ്ഥ എ​ന്താ​ണ്? ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ല്‍ അ​വ​ര്‍ എ​ങ്ങ​നെ ഇ​ട​പെ​ടു​ന്നു? ജാ​തി സെ​ന്‍സ​സ് പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ കൈ​ക്കൊ​ണ്ട സ​മീ​പ​നം എ​ത്ര​ക​ണ്ട് ഗു​ണ​ക​ര​മാ​ണ്? തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​രി​േ​ശാ​ധി​ക്കാ​നാ​ണ്​ ശ്ര​മം. ഉ​ദ്ദേ​ശ്യം വ​ള​രെ വ്യ​ക്ത​മാ​ണ്​ –ഇപ്പോൾ ഇൗ തെരഞ്ഞെടുപ്പിൽ ജയിക്കാനാവണം വോട്ടുകൾ. രാജ്യവും ജനവും തോൽക്കരുത്​.

Show More expand_more
News Summary - weekly thudakkam