Begin typing your search above and press return to search.
proflie-avatar
Login

ബി.​ആ​ർ.​പി

Babu Rajendraprasad Bhaskar,
cancel

മ​ന​സ്സ് നീ​റും വേ​ദ​ന​യോ​ടെ​യാ​ണ് ഈ ​അ​നു​ശോ​ച​ന ‘തു​ട​ക്കം’ എ​ഴു​തു​ന്ന​ത്. ‘മാ​ധ്യ​മ​’ത്തി​​ന്റെ സ്വ​ന്ത​മാ​യി​രു​ന്ന, അ​ഭ്യു​ദ​യ​കാം​ക്ഷി​യും സു​ഹൃ​ത്തു​മാ​യി​രു​ന്ന ബാ​ബു രാ​ജേ​ന്ദ്രപ്ര​സാ​ദ് ഭാ​സ്ക​ര്‍ എ​ന്ന ‘ബി.​ആ​ര്‍.​പി’ വി​ട​വാ​ങ്ങി​യി​രി​ക്കു​ന്നു. ആ​ഴ്ച​പ്പ​തി​പ്പി​​ന്റെ വാ​യ​ന​ക്കാ​ര്‍ക്ക് ബി.ആർ.പിയെപ്പറ്റി ഒ​രു മു​ഖ​വു​ര​യു​ടെ​യും ആ​വ​ശ്യ​മി​ല്ല. ന​മ്മ​ള്‍ എ​ത്ര​യോ താ​ളി​ല്‍ ബി.​ആ​ര്‍.​പി എ​ഴു​തി​യ​ത് വാ​യി​ച്ചി​രി​ക്കു​ന്നു, ച​ര്‍ച്ചചെ​യ്തി​രി​ക്കു​ന്നു. ‘ന്യൂ​സ് റൂം: ​ഒ​രു മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​​ന്റെ അ​നു​ഭ​വ​ങ്ങ​ള്‍’ എ​ന്ന ആ​ത്മ​ക​ഥ മു​ത​ല്‍ എ​ത്ര​യെ​ത്ര പ്രൗ​ഢഗം​ഭീ​ര​മാ​യ കു​റി​പ്പു​ക​ള്‍. ആ ​രചന​ക​ളി​ല്‍കൂ​ടി അ​ദ്ദേ​ഹം നീ​തി​യെ​പ്പ​റ്റി, മ​നു​ഷ്യാ​വ​കാ​ശ​ത്തെ​പ്പ​റ്റി, ജ​നാ​ധി​പ​ത്യ​ത്തെ​പ്പ​റ്റി, മ​തേ​ത​ര​ത്വ​ത്തെ​പ്പ​റ്റി പ​റ​ഞ്ഞു​കൊ​ണ്ടേയി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ന​ത്തി​​ന്റെ ത​ന്നെ ദി​ശ​നി​ര്‍ണ​യി​ക്കു​ന്ന അ​ള​ന്നുമു​റി​ച്ച വി​മ​ര്‍ശ​ന​ങ്ങ​ളും വി​ശ​ക​ല​ന​ങ്ങ​ളും എ​ത്ര...

1932 മാ​ര്‍ച്ച് 12ന് ​തി​രു​വി​താം​കൂ​റിൽ, തി​രു​വ​ന​ന്ത​പു​ര​ത്തി​ന് സ​മീ​പ​മു​ള്ള കാ​യി​ക്ക​ര​യി​ല്‍, ‘ന​വ​ഭാ​ര​തം’ പ​ത്ര​ത്തി​​ന്റെ ഉ​ട​മ എ.​കെ. ഭാ​സ്ക​റി​​ന്റെയും മീ​നാ​ക്ഷി​യു​ടെ​യും മ​ക​നാ​യാ​ണ് ബി.​ആ​ര്‍.​പി​യു​ടെ ജ​ന​നം. കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ള്‍ മു​ത​ല്‍ പ​ത്ര​വും പ​ത്ര​പ്ര​വ​ര്‍ത്ത​ന​വും അ​റി​ഞ്ഞാ​ണ് വ​ള​ര്‍ന്ന​ത്. 1952ല്‍ ​പ​ത്തൊ​മ്പ​താം വ​യ​സ്സി​ല്‍ ചെ​ന്നൈ​യി​ല്‍ ‘ദ ​ഹി​ന്ദു​’വി​ല്‍ സ​ബ് എ​ഡി​റ്റ​റാ​യി പ​ത്ര​പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി. 1958 വ​രെ ‘ഹി​ന്ദു​’വി​ല്‍. പി​ന്നീ​ട് ന്യൂ​ഡ​ല്‍ഹി​യി​ല്‍ ‘ദ ​സ്റ്റേ​റ്റ്മാ​നി​’ല്‍ (1959-1963).

തു​ട​ര്‍ന്ന് ‘പേ​ട്രി​യ​റ്റ്’ (1963-1965), ‘ഡെ​ക്കാ​ന്‍ ഹെ​റാ​ള്‍ഡ്’ (1984-91), ‘ആ​ന്ധ്ര​പ്ര​ദേ​ശ് ടൈം​സ്’ (1996 -1997) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു. 1966 മു​ത​ല്‍ 1984 വ​രെ ‘യു.​എ​ന്‍.​ഐ’യി​ല്‍ ന്യൂ​സ് എ​ഡി​റ്റ​റാ​യി​രു​ന്നു. 1994 മു​ത​ല്‍ 1999 വ​രെ ‘ഏ​ഷ്യാ​നെ​റ്റി​​’ന്റെ എ​ഡി​റ്റോ​റി​യ​ല്‍ ഉ​പ​ദേ​ശ​ക​നായിരുന്നു. ഇ​ക്കാ​ല​ത്ത് ‘പ​ത്ര​വി​ശേ​ഷം’ എ​ന്ന മാ​ധ്യ​മവി​മർ​ശ​ന പ​രി​പാ​ടി സ​ക്ക​റി​യ​യു​മാ​യി ചേ​ര്‍ന്ന് അ​വ​ത​രി​പ്പി​ച്ചു. ‘മാ​ധ്യ​മം’ ദി​ന​പ​ത്ര​ത്തി​​ന്റെ കോ​ള​മി​സ്റ്റാ​യി​രു​ന്നു ബി.​ആ.​പി. ഭാ​സ്ക​ര്‍. പ​ത്ര​പ്ര​വ​ര്‍ത്ത​ന​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​ക്ക് കേ​ര​ള സ​ര്‍ക്കാ​ര്‍ ന​ല്‍കു​ന്ന സ്വ​ദേ​ശാ​ഭി​മാ​നി​-കേ​സ​രി മാ​ധ്യ​മ​ പു​ര​സ്കാ​ര​മ​ട​ക്കം (2014) വി​വി​ധ അം​ഗീ​കാ​ര​ങ്ങ​ള്‍ നേ​ടി.​

കേരളത്തിലെ സാമൂഹികപ്രസ്​ഥാനങ്ങൾക്കും ജനകീയസമരങ്ങൾക്കുമൊപ്പം ബി.ആർ.പി എന്നും നിലകൊണ്ടു. നിലപാടുകളിൽ വിട്ടുവീഴ്​ചയില്ലാത്ത, പ്രൗഢമായ ഭാഷ സ്വന്തമായുണ്ടായിരുന്ന, വിമർശനങ്ങൾ വെട്ടിത്തുറന്നു പറഞ്ഞ മനുഷ്യാവകാശ പോരാളികൂടിയായിരുന്നു ബി.ആർ.പി. ജാതിയെപ്പറ്റി 1980കളിൽ ഇ.എം.എസിനോട് അടക്കം ശക്തമായ വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടു.

‘മാധ്യമ’ത്തി​ന്റെ നിർബന്ധപ്രകാരമാണ്​ ആത്മകഥ എഴുതുന്നതുതന്നെ. ഒാർമക്കുറിപ്പുകളിൽ ‘ഞാൻ’ അനാവശ്യമായി കടന്നുവരുമെന്നതിനാൽ എഴുതില്ല എന്ന നിലപാടിലായിരുന്നു അദ്ദേഹം. ‘ഞാൻ’ ഇല്ലാതെ എഴുതിയ ആ ആത്മകഥ മലയാളത്തിലെ എണ്ണംപറഞ്ഞ കൃതികളിലൊന്നാണ്​. അതിനാലാണ്​ ആ കൃതിയെ കേരള സാഹിത്യ അക്കാദമി അവാർഡ്​ തേടിവന്നതും. ഏ​ഷ്യ​ന്‍ സ്കൂ​ള്‍ ഓ​ഫ് ജേ​ണ​ലി​സ​ത്തി​ല്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്ന മ​ക​ൾ ബിന്ദു ഭാസ്​കറി​ന്റെ ഒപ്പം കഴിയുക എന്ന ഉദ്ദേശ്യത്തോടെയാണ്​ അവസാനവേളയിൽ ബി.ആർ.പി കേരളം വിട്ടത്. ​കേരളം വയോജനസൗഹൃദമല്ല എന്നത്​ അതിന്​ ഒരു കാരണം കൂടിയായി.

മകളും പിന്നാലെ ഭാര്യയും വിടപറഞ്ഞത്​ ബി.ആർ.പിയെ ഉലച്ചു. എന്നാൽ, ജീവിതത്തി​ന്റെ എല്ലാ സമസ്യകളെയും അതേ ഗൗരവത്തിലും നിസ്സംഗതയിലും നേരിട്ട ബി.ആർ.പി പിന്നെയും എഴുത്തിൽ സജീവമായി തുടർന്നു. തിരുവനന്തപുരത്തേക്ക്​ മടങ്ങിവന്ന്​ നാലു​ മാസങ്ങൾക്കു ശേഷമാണ്​ വിയോഗം. ഒട്ടും ഉടയാത്ത ഓര്‍മശക്തി, പ്രൗഢമായ ഭാഷ, ഒരിക്കലും ചുളിവുവീഴാത്ത മാന്യത, നിലപാടിലെ സത്യസന്ധത, സൗമ്യത, പ്രായമാകാന്‍ കൂട്ടാക്കാത്ത മനസ്സ് എല്ലാം ബി.ആര്‍.പിയിലേക്ക് ആളുകളെ അടുപ്പിച്ചു. രാജ്യത്തിനും നമുക്കും ഏറ്റവും അവശ്യംവേണ്ട നിമിഷങ്ങളിലാണ്​ ബി.ആർ.പിയുടെ ​വിയോഗം. നമുക്ക്​ മഹാമനീഷികൾ അധികമില്ല എന്നതും നഷ്​ടത്തി​ന്റെ ആഴംകൂട്ടുന്നു. ബി.ആർ.പി നയിച്ച ജനകീയ മാധ്യമപ്രവർത്തന പാരമ്പര്യത്തിൽ തന്നെ ‘മാധ്യമം’ തുടരും എന്ന ഉറപ്പാണ്​ ഇൗ നഷ്​ടവേളയിലും ആവർത്തിക്കാനുള്ളത്​.


Show More expand_more
News Summary - weekly thudakkam