Begin typing your search above and press return to search.
proflie-avatar
Login

ജനം തന്നെ മറുപടി

INDIA
cancel

ഒരു രാജ്യത്തി​ന്റെ ജനത അതി​ന്റെ ശബ്ദം കണ്ടെത്തുന്ന നിമിഷങ്ങൾ ചരിത്രത്തിൽ വിരളമാണ്​. ഇതാ അതുണ്ടായിരിക്കുന്നു. ഇൗ രാജ്യത്തെ കോടിക്കണക്കിന്​ ജനം തങ്ങളുടെ രാജ്യത്തെ സ്​നേഹിക്കുന്നു. അവർ വെറുപ്പി​നെ പിളർത്തിയിരിക്കുന്നു. പ്രതിപക്ഷം പോലുമുണ്ടാവില്ലെന്നും നാനൂറിലേറെ സീറ്റുകൾ നേടുമെന്നും വമ്പ്​ പറഞ്ഞ്​, അതിനായി വിഷം ചിറ്റീയ നാക്കുകളെ ഇൗ നാട്ടുകാർ പരാജയപ്പെടുത്തിയിരിക്കുന്നു. ജനം മതേതരത്വം, ജനാധിപത്യം എന്നീ വലിയ മൂല്യങ്ങളെ നെഞ്ചോടു ചേർത്തിരിക്കുന്നു.

മോദിയുടെയും ഹിന്ദുത്വവാദികളുടെയും ‘ഗ്യാരന്റികൾ’ പൊളിഞ്ഞുവീണു. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ കേവല ഭൂരിപക്ഷംപോലുമില്ല. ഇനി സഖ്യകക്ഷികളുടെ ബലത്തിൽ വേണം ഭരിക്കാൻ. അത്​ കാര്യങ്ങൾ എളുപ്പമാക്കില്ല. ഇന്ത്യയെ ഹിന്ദുരാഷ്​ട്രമാക്കാനുള്ള ശ്രമങ്ങൾക്ക്​ അൽപമെങ്കിലും റിവേഴ്​സ്​ ഗിയറിൽ പോകേണ്ടിവരും. പാർലമെന്റിൽ ഇനി നിയമങ്ങൾ ചു​െട്ടടുക്കാനാവില്ല.

പ്രതിപക്ഷമില്ലാത്ത ഏതൊരിടവും ഫാഷിസത്തി​ന്റെ വിളനിലമായിരിക്കും. മോദിയും സംഘവും പ്രയത്നിച്ചത്​ പ്രതിപക്ഷമില്ലാത്ത ഇന്ത്യക്കുവേണ്ടിയാണ്​. തെരഞ്ഞെടുപ്പ്​ ഫലങ്ങളുടെ പൂർണമായ ചിത്രം ‘തുടക്കം’ എഴുതു​േമ്പാഴും ​വ്യക്തമല്ല. മോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്നുതന്നെ കരുതാം. കുതിരക്കച്ചവടങ്ങളും വിലപേശലുകളും വരും ദിവസങ്ങളിൽ ഉണ്ടാകും. ഇനി സർക്കാർ രൂപവത്കരിച്ചാൽതന്നെ അതിജീവിക്കുമോ എന്നതും​ കണ്ടറിയണം.

മോദി ശരിക്കും തോറ്റു. വിജയിച്ചത്​ ഇന്ത്യയാണ്​; ഇൻഡ്യ മുന്നണിയാണ്​. രാജ്യത്ത്​ ഒരു പ്രതിപക്ഷം യാഥാർ​ഥ്യമായി എന്നിടത്താണ്​ വിജയം. രാജ്യം തെരഞ്ഞെടുപ്പിലേക്ക്​ നീങ്ങു​േമ്പാഴുള്ള അവസ്​ഥ ഒന്നോർത്തു നോക്കൂ. എവിടെയും മോദിയുടെ സ്​തുതിപാഠകർ. മാധ്യമങ്ങളെല്ലാം മോദിയുടെ കുഴലൂത്ത്​ സംഘങ്ങൾ. പ്രതിപക്ഷത്തെ പ്രവർത്തിക്കാൻപോലും അനുവദിക്കാതെ മോദിയും സംഘവും വരിഞ്ഞുമുറുക്കി. കെജ്​രിവാളിനെ അറസ്​റ്റ്​​ ചെയ്​ത്​ ജയിലിലടച്ചു. കോൺഗ്രസി​ന്റെയും മറ്റ്​ പാർട്ടികളുടെയും ഫണ്ടുകൾ മരവിപ്പിച്ചു. സാധ്യമാകുന്ന എല്ലാ മാർഗത്തിലൂടെയും നുണയും വെറുപ്പും പടർത്തി.

എന്നാൽ, രാജ്യത്തെ ജനം മോദിക്കും ഹിന്ദുത്വവാദത്തിനുമെതിരെ തിരിഞ്ഞു. വൈകി കെട്ടിപ്പൊക്കിയ ഇൻഡ്യ മുന്നണിയുടെ ബലത്തിലായിരുന്നു പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പിനെ നേരിട്ടത്​. അവസാന ഘട്ടത്തിൽ ഇൻഡ്യ മുന്നണിയിൽനിന്ന്​ ചിലർ മറുകണ്ടം ചാടി. എന്നിട്ടും പ്രതിപക്ഷ കക്ഷികൾ പിടിച്ചുനിന്നു. ഇപ്പോൾ നേടിയ 234 സീറ്റുകൾ ചെറുതല്ല. വിജയത്തേക്കാളും മധുരിക്കുന്നതാണ്​ ഇൗ നേട്ടം. കേരളത്തിലെ വിധിയെഴുത്തും സൂചനകളാണ്​.

ശരിയായ ആസൂ​ത്രണം, കൃത്യമായ പദ്ധതികൾ, ഉറച്ച െഎക്യനിര, യോജിച്ച പദ്ധതികൾ എന്നിവയിലൂടെ പ്രതിപക്ഷത്തി​ന്റെ ഇൗ ​െഎക്യം കൂടുതൽ ശക്തമാക്കിയാൽ അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും രാജ്യം അതി​ന്റെ പ്രതാപത്തിലേക്ക്​, മൂല്യങ്ങളിലേക്ക്​ മടങ്ങും. ഇൗ രാജ്യം ഒരിക്കലും വിദ്വേഷത്തി​ന്റെ​യും വെറുപ്പി​ന്റെയും നാടല്ല. സഹനവും സാഹോദര്യവുമാണ്​ ഇൗ രാജ്യത്തി​ന്റെ മുഖമുദ്ര. ജനത്തെ തെറ്റായി വിധിച്ചുവെന്നിടത്താണ്​ മോദിക്കും മറ്റ്​ ഭരണാധികാരികൾക്കും വീഴ്​ചയായത്​. ജനത്തെ വിലകുറച്ചു കാണരുത്​. ജനം തന്നെയാണ്​ മറുപടി. ആ ഉത്തരത്തിൽ അലിഞ്ഞുപോകുന്നതേയുള്ളൂ ഏത്​ സ്വേച്ഛാധിപത്യവും.


Show More expand_more
News Summary - weekly thudakkam