Begin typing your search above and press return to search.
proflie-avatar
Login

ജോയിയുടെ മരണം

Amayizhanjan canal
cancel

തിരുവനന്തപുരത്ത് ആ​​മ​​യി​​ഴ​​ഞ്ചാ​​ൻ തോ​​ട്ടി​​ല്‍ ഒ​​ഴു​​ക്കി​​ൽ​​പെ​​ട്ട ശു​​ചീ​​ക​​ര​​ണ തൊ​​ഴി​​ലാ​​ളി നെ​​യ്യാ​​റ്റി​​ൻ​​ക​​ര മാ​​രാ​​യ​​മു​​ട്ടം സ്വ​​ദേ​​ശി ജോ​​യിയുടെ മരണം വേദനജനകമാണ്. ദുഃഖത്തിൽ ജോയിയുടെ കുടുംബത്തിനൊപ്പം ചേരുകയാണ് ആഴ്ചപ്പതിപ്പ്.

ജൂലൈ 13 ശ​​നി​​യാ​​ഴ്ച രാ​​വി​​ലെയാണ് ജോ​​യി​​യെ ഒഴുക്കിൽപെട്ട് കാ​​ണാ​​താ​​യത്. മാലി​​ന്യം നീ​​ക്കാ​​ൻ ആ​​മ​​യി​​ഴ​​ഞ്ചാ​​ൻ തോ​​ട്ടി​​ൽ ഇ​​റ​​ങ്ങിയപ്പോഴായിരുന്നു അത്യാഹിതം. മൂന്നുദിവസത്തെ തിരച്ചിലിനു ശേഷം കാണാതായ സ്ഥലത്തുനിന്ന് ഒ​​രു കി​​ലോ​​മീ​​റ്റ​​റി​​ന​​പ്പു​​റം ത​​ക​​ര​​പ്പ​​റ​​മ്പ് വ​​ഞ്ചി​​യൂ​​ർ റോ‍ഡി​​ലെ ക​​നാ​​ലി​​ൽ​​നി​​ന്നാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. റെ​​യി​​ൽ​​വേ സ്​​​​റ്റേ​​ഷ​​ന്​ അ​​ടി​​യി​​ലൂ​​ടെ വെ​​ള്ളം ഒ​​ഴു​​കി​​യെ​​ത്തു​​ന്ന സ്ഥ​​ല​​ത്ത്, ​​ റെ​​യി​​ൽ​​വേ ട​​ണ​​ൽ ക​​ട​​ന്ന് ഒ​​രു കി​​ലോ​​മീ​​റ്റ​​റോ​​ളം ഒ​​ഴു​​കി മാ​​ലി​​ന്യ​​ക്കൂ​​മ്പാ​​ര​​ത്തി​​ൽ ത​​ട​​ഞ്ഞ് നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു മൃ​​ത​​ദേ​​ഹം.

കൊ​​ച്ചി​​യി​​ൽ​​നി​​ന്ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ​​ത്തി​​യ നാ​​വി​​ക​​സേ​​ന​​യു​​ടെ മു​​ങ്ങ​​ൽ വി​​ദ​​ഗ്ധ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലുള്ള സം​​ഘം അ​​ഗ്നിര​​ക്ഷാ​​സേ​​ന​​ക്കും ദേ​​ശീ​​യ ദു​​ര​​ന്ത​​നി​​വാ​​ര​​ണ സേ​​ന​​ക്കു​​മൊ​​പ്പം ഊർജിത തിര​ച്ചിൽ നടത്തി. മാ​​ലി​​ന്യം നീ​​ക്കാ​​ൻ റോ​​ബോ​​ട്ടി​​ന്‍റെ സ​​ഹാ​​യ​​വും ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും നി​​രാ​​ശ​​യാ​​യി​​രു​​ന്നു ഫ​​ലം. 150 മീ​​റ്റ​​റോ​​ളം ദൂ​​ര​​ത്തി​​ൽ റെ​​യി​​ൽ​​വേ സ്​​​റ്റേ​​ഷ​​ന്​ അ​​ടി​​യി​​ലൂ​​ടെ തോ​​ട് ക​​ട​​ന്നു​​പോ​​കു​​ന്നത് തു​​ര​​ങ്കസ​​മാ​​ന​​മാ​​യ സ്ഥ​​ല​​ത്തുകൂടെയാണ്. ഇവിടെ മാ​​ലി​​ന്യ​​ം നിറഞ്ഞുകിടക്കുന്ന അവസ്ഥയാണ് എപ്പോഴും. സം​​ഭ​​വ​​ത്തി​​ല്‍ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മീ​​ഷ​​ന്‍ സ്വ​​മേ​​ധ​​യാ കേ​​സെ​​ടു​​ത്തിട്ടുണ്ട്. തോ​​ട്ടി​​ലെ മാ​​ലി​​ന്യ​​നീ​​ക്ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ കോ​​ർ​​പ​​റേ​​ഷ​​നും റെ​​യി​​ൽ​​വേ​​യും പ​​ര​​സ്പ​​രം പ​​ഴി​​ചാ​​രു​​ന്ന​​ത്​ ഒരുവശത്ത് നടക്കുന്നുമുണ്ട്.

ജോയിയുടെ മരണം കേരളത്തിന് പല മുന്നറിയിപ്പുകളും പാഠങ്ങളും നൽകുന്നുണ്ട്:

1. ​തിരുവനന്തപുരമടക്കമുള്ള കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളുമെല്ലാം അതിയായ മാലിന്യകൂമ്പാരത്തിന്റെ നടുവിലാണ്. തോടുകളിലും ജലസ്രോതസ്സുകളിലുമെല്ലാം മാലിന്യം നിറഞ്ഞിരിക്കുന്നു.

2. ആ​​മ​​യി​​ഴ​​ഞ്ചാ​​ൻപോലെ മിക്ക നഗരത്തിലൂടെയും നീളത്തിൽ ഒഴുകുന്ന പല തോ​​ടുകളും മാലിന്യവാഹിനികളാണ്. ഇത് മൊത്തം ജലസ്രോതസ്സുകളെ മലിനമാക്കിയിരിക്കുന്നു.

3. മാലിന്യസംസ്കരണത്തിന് കേരളത്തിൽ ശാസ്ത്രീയ പദ്ധതികൾ ഇല്ല. ഉണ്ടെങ്കിൽതന്നെ അത് നടപ്പാകുന്നില്ല.

4. മാലിന്യം വലിച്ചെറിയുന്ന സംസ്കാരം ജനങ്ങളിൽ നല്ല പങ്കും പുലർത്തുന്നു.

5. മാലിന്യസംസ്കരണത്തിനോ മാലിന്യം നീക്കംചെയ്യാനോ റോ​േബാട്ടിക് അടക്കമുള്ള നൂതന സാ​ങ്കേതികവിദ്യ ​പ്രയോജനപ്പെടുത്തുന്നില്ല.

6. ശുചീകരണ ജോലികളിൽ, പ്രത്യേകിച്ച് ആമയിഴഞ്ചാൻ ​േപാലുള്ള ഇടങ്ങളിലെ മാലിന്യനിർമാർജനത്തിൽ ഏ​ർപ്പെട്ടിരിക്കുന്നതിൽ തീർത്തും ദരി​ദ്രരും സമൂഹത്തിലെ അടിസ്ഥാന ജാതി-വർഗ വിഭാഗങ്ങളിൽപെടുന്നവരുമാണ്.

7. ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കാര്യമായ സുരക്ഷാസംവിധാനങ്ങളില്ല.

8. ജോയിയെപ്പോലെ അപായത്തിൽപെട്ടവരെ രക്ഷിക്കാൻ മതിയായ സംവിധാനവും നിലവിലില്ല. അതായത് ദാരി​ദ്ര്യം, ജാതി, സുരക്ഷ, മാലിന്യനിർമാർജനം, പൊതുബോധം എന്നിങ്ങനെ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ് ജോയിയുടെ മരണം. ഇനിയെങ്കിലും ഇക്കാര്യത്തിൽ കേരളസമൂഹം ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. നമ്മുടെയെല്ലാം നഗര-പട്ടണ ജീവിതം ജോയിമാരുടെ തോളിലാണ് ​നിലകൊള്ളുന്നത് എന്ന തിരിച്ചറിവുകൂടി ഉണ്ടാവണം. അത് ജാതിശ്രേണികളിലമർന്ന സമൂഹത്തെ പുതുക്കി പ്പണിയണം എന്ന ചിന്തകൂടി നമ്മിലുണർത്തുകയെങ്കിലും വേണം.

Show More expand_more
News Summary - weekly thudakkam