Begin typing your search above and press return to search.
proflie-avatar
Login

ആനുപാതിക വിഭവവിതരണവും കൂടിയാണ്​ ജനാധിപത്യം

union budget 2024
cancel

ജനസംഖ്യാ അടിസ്​ഥാനത്തിൽ ആനുപാതികമായി വിവിധ സമുദായങ്ങൾക്ക്​ അധികാരത്തിലും തൊഴിൽ മേഖലകളിലുമുള്ള പ്രാതിനിധ്യം അനുവദിക്കുന്നതുകൂടിയാണ്​ ജനാധിപത്യം. ഈ ഒരു സാമൂഹികനീതി കാഴ്​ചപ്പാടിൽനിന്ന്​ ആഴ്​ചപ്പതിപ്പി​ന്റെ ഇൗ ലക്കം അവസാന വട്ട ജോലികളിൽ എത്തിയപ്പോഴാണ്​ മൂ​ന്നാം മോ​ദി സ​ർ​ക്കാ​റി​ന്റെ പ്ര​ഥ​മ ബ​ജ​റ്റ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചതി​ന്റെ വിശദാംശങ്ങൾ ലഭ്യമായത്​. ആ ബജറ്റിൽ കേരളം അവഗണിക്കപ്പെ​െട്ടന്നു മാത്രമല്ല, ചില സംസ്​ഥാനങ്ങൾക്ക്​ വാരിക്കോരി നൽകിയിരിക്കുന്നു. ആനുപാതികമായി ലഭിക്കേണ്ടത്​ കേരളത്തിന്​ നിഷേധിക്കപ്പെട്ടിരിക്കുന്നു. അതായത്​ വിഭവങ്ങളുടെ വിതരണത്തിൽ ജനാധിപത്യം ഇല്ലാതായിരിക്കുന്നു എന്ന്​ ചുരുക്കം.

കേന്ദ്രസ​ർ​ക്കാ​റി​നെ താ​ങ്ങിനി​ർ​ത്തു​ന്ന മു​ഖ്യ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ സം​സ്ഥാ​ന​ങ്ങ​ളായ ബിഹാറിനും ആ​ന്ധ്ര​പ്ര​ദേ​ശിനുമാണ്​ വാ​രി​ക്കോ​രി ന​ൽ​കിയിട്ടുള്ളത്​. പ്ര​തി​പ​ക്ഷ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ നി​കു​തി​വി​ഹി​തം ന​ൽ​കാ​തെ ഒ​ന്നും ര​ണ്ടും മോ​ദി സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ അ​പ്ര​ഖ്യാ​പി​ത ഉ​പ​രോ​ധമാണ്​ ഇ​ക്കു​റി​യും ആ​വ​ർ​ത്തിച്ചത്​. പ്ര​ത്യേ​ക സം​സ്ഥാ​ന പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട ആ​ന്ധ്ര​ക്ക് അ​ത് ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ത​ത്തു​ല്യ​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന പ​ല വാ​ഗ്ദാ​ന​ങ്ങ​ളും ബ​ജ​റ്റി​ൽ കാ​ണാം.

15,000 കോ​ടി​യു​ടെ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജാ​ണ് ആ​ന്ധ്ര​ക്കാ​യി മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന​ത്. കൂടാതെ, സം​സ്ഥാ​ന​ത്ത് നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​ട്ട​ന​വ​ധി പ​ദ്ധ​തി​ക​ൾ വേ​റെ​യും. ബി​ഹാ​റി​ൽ കാ​ൽ ല​ക്ഷം കോ​ടി​യു​ടെ ആ​ഭ്യ​ന്ത​ര സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് പു​റ​മെ ആ​വ​ശ്യ​ത്തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളും വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​മെ​ല്ലാം പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്​. ഇ​തി​നു​പു​റ​മെ, പ്ര​ത്യേ​ക പ്ര​ള​യ​ര​ക്ഷാ ഫ​ണ്ടും ഈ ​ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ൾ​ക്കും അ​നു​വ​ദി​ച്ചു. ഈ ​വ​ർ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ഹാ​രാ​ഷ്​​ട്ര, ഹ​രി​യാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലും പ​രോ​ക്ഷ​മാ​യ ബ​ജ​റ്റ് ഇ​ട​പെ​ട​ൽ കാ​ണാം.

കേ​ര​ള​മ​ട​ക്ക​മു​ള്ള പ​ല പ്ര​തി​പ​ക്ഷ സം​സ്ഥാ​ന​ങ്ങ​ളെ​യും ഒ​രി​ക്ക​ൽ​പോ​ലും പ​രാ​മ​ർ​ശി​ക്കാ​നു​ള്ള മ​ര്യാ​ദ​പോ​ലും ധ​ന​മ​ന്ത്രി കാ​ണി​ച്ചി​ല്ല. വാ​സ്ത​വ​ത്തി​ൽ, പ്ര​ള​യ​ര​ക്ഷാ പാ​ക്കേ​ജി​നും ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥാ സ​ഹാ​യ​ത്തി​നു​മെ​ല്ലാം അ​ർ​ഹ​ത​യു​ള്ള സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. ര​ണ്ടു കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ള്ള കേ​ര​ളം ഇ​ക്കു​റി എ​യിം​സ് യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​ല്ല. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​ക​ളു​മാ​യി ബ​ജ​റ്റ് കാ​ത്തി​രു​ന്ന സം​സ്ഥാ​ന​ത്തി​ന് അ​വി​ടെ​യും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

24,000 കോ​ടി​യു​ടെ സാ​മ്പ​ത്തി​ക പാ​ക്കേ​ജെ​ന്ന കേ​ര​ള​ത്തി​ന്റെ ആ​വ​ശ്യം ബ​ജ​റ്റ് ക​ണ്ടി​ല്ല. വി​ഴി​ഞ്ഞം തു​റ​മു​ഖം അ​നു​ബ​ന്ധ വി​ക​സ​ന​ത്തി​ന് 5000 കോ​ടി, ജി.​എ​സ്‌.​ടി​യി​ലെ കേ​ന്ദ്ര-സം​സ്ഥാ​ന നി​കു​തി പ​ങ്കു​വെ​ക്ക​ൽ അ​നു​പാ​തം 60:40 എ​ന്ന​ത്‌ 50:50 ആ​യി പു​ന​ർ​നി​ർ​ണ​യി​ക്ക​ൽ, കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ കേ​ന്ദ്രവി​ഹി​തം 60ൽ​നി​ന്ന് 75 ശ​ത​മാ​ന​മാ​ക്ക​ൽ, കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി ന​ട​ത്തി​പ്പി​ലും മാ​ന​ദ​ണ്ഡ രൂ​പ​വ​ത്ക​ര​ണ​ത്തി​ലും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്‌ അ​ധി​കാ​രം ഉ​റ​പ്പാ​ക്ക​ൽ എ​ന്നി​വ​യും സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. റെ​യി​ൽ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ്ര​ഖ്യാ​പ​ന​വും ഉ​ണ്ടാ​യി​ല്ല. കേ​ര​ള​ത്തി​ന്‍റെ ആ​കെ ചെ​ല​വി​ന്‍റെ 21 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ കേ​ന്ദ്ര​വി​ഹി​ത​മാ​യി ല​ഭി​ക്കു​ന്ന​തെ​ന്ന്​ ബ​ജ​റ്റ്​ രേ​ഖ​ക​ൾ വ്യക്തമാക്കുന്നു. അ​തേ​സ​മ​യം, ബി​ഹാ​റി​ന് 71 ശ​ത​മാ​ന​വും ഉ​ത്ത​ര്‍പ്ര​ദേ​ശി​ന് 47 ശ​ത​മാ​ന​വും കേ​ന്ദ്ര​വി​ഹി​തം ല​ഭി​ക്കു​ന്നു.

റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങു​വി​ല, കൊ​ച്ചി മെ​ട്രോ വി​ക​സ​നം, ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം, കോ​ഴി​ക്കോ​ട്-വ​യ​നാ​ട് തു​ര​ങ്ക​പാ​ത, സി​ൽ​വ​ർ ലൈ​ൻ, ദേ​ശീ​യ​പാ​ത വി​ക​സ​നം എ​ന്നി​വ​യി​ലെ​ല്ലാം കേ​ര​ളം പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​രു​ന്നു. കേ​ന്ദ്രാ​വി​ഷ്ക​ൃത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​നം ചെ​ല​വ​ഴി​ച്ച കേ​ന്ദ്രവി​ഹി​ത​ത്തി​ന്റെ കു​ടി​ശ്ശി​ക​യാ​യി 3686 കോ​ടി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ​

സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രെ കേ​ര​ളം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത​ട​ക്കം കാ​ര​ണ​ങ്ങ​ൾ പ്ര​തി​കാ​ര സ്വ​ഭാ​വ​ത്തി​ലു​ള്ള ഈ ​അ​വ​ഗ​ണ​ന​ക്ക്​ പി​ന്നി​ലു​ണ്ടാകാം. ഏതായാലും അനീതി നടന്നിരിക്കുന്നു. അത്​ ചോദ്യംചെയ്യപ്പെടുക തന്നെ വേണം. കേരളത്തിൽനിന്നുള്ള എം.പിമാർ ഒറ്റക്കെട്ടായി ഇൗ ജനാധിപത്യവിരുദ്ധത​ക്കെതിരെ ശബ്​ദിക്കുമെന്ന്​ തന്നെ പ്രതീക്ഷിക്കാം.

Show More expand_more
News Summary - weekly thudakkam