Begin typing your search above and press return to search.
proflie-avatar
Login

സെ​ബി മേ​ധാ​വി​ക്കെ​തി​രാ​യ വെളിപ്പെടുത്തൽ

Hindenburg report,
cancel
camera_alt

ധ​വാ​ൽ ബു​ച്ച്,മാധബി ബു​ച്ച്

വീണ്ടുമൊരിക്കൽകൂടി അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യ ഓ​ഹ​രി വി​പ​ണി ഗ​വേ​ഷ​ണ സ്ഥാ​പ​നം ഹി​ൻ​ഡ​ൻ​ബ​ർ​ഗ് സുപ്രധാന വെളിപ്പെടുത്തലുമായി രംഗത്ത്​ വന്നിരിക്കുന്നു. അ​ദാ​നി ഗ്രൂ​പ്പി​ന് ബ​ന്ധ​മു​ള്ള വി​ദേ​ശ​ത്തെ ക​ട​ലാ​സ് ക​മ്പ​നി​ക​ളി​ൽ ‘സെ​ബി’ ചെ​യ​ർ​മാ​ൻ മാ​ധ​ബി ബു​ച്ചി​നും ഭ​ർ​ത്താ​വ് ദാ​വ​ൽ ബു​ച്ചി​നും നി​ക്ഷേ​പ​മു​ള്ള​താ​യാണ്​ പു​തി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നത്​. മൂ​ല​ധ​ന വി​പ​ണി​യു​ടെ സു​താ​ര്യ​ത​യും കാ​ര്യ​ക്ഷ​മ​ത​യും നി​രീ​ക്ഷി​ക്കു​ക​യും നി​ക്ഷേ​പ​ക​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ സ്​ഥാപനമാണ്​ സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ അഥവാ സെബി.

ഭ​ർ​ത്താ​വി​ന്റെ ക​മ്പ​നി​ക്ക് വ​ഴി​വി​ട്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി, അ​ന​ധി​കൃ​ത​മാ​യി ഓ​ഹ​രി​ക​ൾ കൈ​വ​ശംവെ​ച്ചു തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളും മാ​ധ​ബി ബു​ച്ചി​നു​നേ​രെ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ഉ​യ​ർ​ത്തു​ന്നു​. 2018ൽ ​മു​ഴു​വ​ൻ സ​മ​യ ‘സെ​ബി’ ഡ​യ​റ​ക്ട​റാ​യ മാ​ധ​ബി ബു​ച്ചി​നെ 2022ലാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ ചെ​യ​ർ​പേ​ഴ്സ​നാ​യി നി​യ​മി​ച്ച​ത്.

ര​ണ്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് ഹി​ൻ​ഡ​ൻ​ബ​ർ​ഗ് നിർണായക വെളിപ്പെടുത്തലുമായി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​ന്ന​ത്. ഗൗ​തം അ​ദാ​നി​യു​ടെ അ​ദാ​നി ഗ്രൂ​പ് വി​ദേ​ശ​ത്ത് ക​ട​ലാ​സ് ക​മ്പ​നി​ക​ൾ രൂ​പ​വ​ത്ക​രി​ച്ച് അ​വ​യി​ലൂ​ടെ ഇ​ന്ത്യ​യി​ലെ സ്വ​ന്തം ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളി​ൽ കൃ​ത്രി​മ വി​ല​ക്ക​യ​റ്റ​മു​ണ്ടാ​ക്കി എ​ന്നാ​യി​രു​ന്നു ആ​ദ്യ റി​പ്പോ​ർ​ട്ട്. വി​ല ക​യ​റി​യ ​ഓ​ഹ​രി​ക​ൾ ഉ​പ​യോ​ഗി​ച്ച് വീ​ണ്ടും സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി​യ​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇൗ റിപ്പോർട്ട്​ കോളിളക്കമുണ്ടാക്കി.

അന്ന്​ 10 ല​ക്ഷം കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച രാ​ജ്യ​ത്തെ ഓ​ഹ​രി വി​പ​ണി​ക​ളി​ലു​ണ്ടാ​യി. ഗൗ​തം അ​ദാ​നി​യു​ടെ ശ​ത​കോ​ടീ​ശ്വ​ര സ്ഥാ​ന​ത്തി​ന് ഇ​ടി​വു ത​ട്ടു​ക​യുംചെ​യ്തു. എന്നാൽ, അദാനിക്കെതിരെയല്ല കേന്ദ്രസർക്കാറും സെബിയും നിലകൊണ്ടത്​. അ​ദാ​നി​യെ ന്യാ​യീ​ക​രി​ച്ചു. സു​പ്രീം​കോ​ട​തി​യി​ല​ട​ക്കം അ​നു​കൂ​ല നിലപാട്​ സ്വീകരിച്ചു. ഹി​ൻ​ഡൻ​ബ​ർ​ഗി​നെ നിയമക്കുരുക്കിലാക്കി.

ഇപ്പോൾ ആ​രോ​പ​ണവി​ധേ​യ​മാ​യ നി​ക്ഷേ​പ വാ​ർ​ത്ത അ​ദാ​നി​യും സെ​ബി​യും മാ​ധ​ബി​യും ഒ​രു​പോ​ലെ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, രാജ്യത്തെ ഒാഹരി-മൂലധന വിപണിയിൽ ഗുരുതരമായ ആശയക്കുഴപ്പവും ആശങ്കയും വെളിപ്പെടുത്തൽ സൃഷ്​ടിച്ചിട്ടുണ്ട്​. കേന്ദ്ര ഭരണകൂടവും സെബിയും അദാനിയുമെല്ലാം ചേരുന്ന അവിശുദ്ധ കൂട്ടുകെട്ട്​ ഇപ്പോൾ ജനങ്ങൾക്ക്​ മുമ്പെ​ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ഇ​ന്ത്യ​യെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നാ​ണെ​ന്ന പ​തി​വ് ന്യാ​യ​മാ​ണ് കേ​ന്ദ്ര​വും മാ​ധ​ബി​യും അ​ദാ​നി​യും ഉ​യ​ർ​ത്തു​ന്ന​ത്.

അതിവിപുലവും അ​നു​ദി​നം വ​ള​രു​ന്ന​തുമാണ് ഇ​ന്ത്യൻ ഒാഹരി-മൂ​ല​ധ​ന വി​പ​ണി. ആ​ഭ്യ​ന്ത​ര നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന് വ​ലി​യ​തോ​തി​ൽ മൂ​ല​ധ​നം വി​പ​ണി​യി​ലേ​ക്ക് എ​ത്തു​ന്നു​. രാജ്യാന്തര തലത്തിലെ പല സംഭവങ്ങളും ബാധിക്കാത്ത വിധത്തിൽ ഒാഹരിസൂചിക ഇടിയാതെ നിൽക്കുന്നു. നി​ക്ഷേ​പ​ക​രി​ലും സാ​മ്പ​ത്തി​കരം​ഗ​ത്തും വ​ലി​യ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​താ​ണ് ‘സെ​ബി’ മേ​ധാ​വി​ക്കെ​തി​രാ​യ റി​പ്പോ​ർ​ട്ട്.

ഇപ്പോൾ അടിയന്തരമായി ചെയ്യേണ്ടത്​ സംശയത്തി​ന്റെ മുൾമുനയിലുള്ള മാ​ധ​ബി​യെ മാ​റ്റി​നി​ർ​ത്തലാണ്​. തുടർന്ന്​ എന്താണ്​ സംഭവിച്ചത്​ എന്ന്​ സർക്കാർ നിക്ഷേപകരോടും ജനങ്ങളോടും തുറന്നു പറയണം. നി​ക്ഷേ​പ​ക​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കണം. സാ​മ്പ​ത്തി​കരം​ഗ​​ത്ത് സു​താ​ര്യ​ത വീണ്ടെടുക്കണം.

Show More expand_more
News Summary - weekly thudakkam