Begin typing your search above and press return to search.
proflie-avatar
Login

നിർമിതബുദ്ധി

ai
cancel

ആഴ്​ചപ്പതിപ്പ്​ വീണ്ടുമൊരു എ.​െഎ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്​) പതിപ്പ്​ അഥവാ നിർമിതബുദ്ധി പതിപ്പ്​ ഇറക്കുകയാണ്. വായനക്കാർ ഒാർക്കുന്നുണ്ടാകും 2023 സെപ്​റ്റംബർ 20ന്​ (ലക്കം: 1307) നമ്മൾ ഒരു എ.​െഎ പതിപ്പ്​ ഇറക്കിയത്​. മലയാളത്തിൽ ആദ്യമായി നിർമിതബുദ്ധിയാൽ ഒരുക്കിയ പതിപ്പായിരുന്നു അത്​. ആദ്യമായി നിർമിതബുദ്ധിയാൽ തയാറാക്കിയ വെബ്​സീനും നമ്മുടേതായിരുന്നു. അനുകരണങ്ങൾ പിന്നാലെ പലതുണ്ടായി.

ഒന്നര വർഷത്തിനുശേഷം, 80​ ലക്കങ്ങൾ കഴിഞ്ഞ്​ ഇപ്പോൾ വീണ്ടുമൊരു പതിപ്പ്​ ഇറക്കാൻ വ്യക്തമായ കാരണമുണ്ട്​. നമ്മൾ ആ പതിപ്പ്​ ചെയ്യു​േമ്പാൾ ചാറ്റ്​ജിപിടി രംഗപ്രവേശം ചെയ്യുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇൗ ഒന്നര വർഷത്തിനിടക്ക്​ നിർമിതബുദ്ധിയിൽ അതിവേഗ മാറ്റവും കുതിപ്പും വന്നു. ഇന്ന്​ മറ്റെന്തിനുമുപരിയായി വാട്​സ്​ആപ്പിൽ നമുക്ക്​ എ.​െഎയുമായി സംവദിക്കാം.

നിരവധി എ.​െഎ ടൂളുകളും സംവിധാനങ്ങളും വന്നു. ഇപ്പോൾ എ.​െഎ തരുന്ന ചിത്രങ്ങൾക്ക്​ വ്യത്യസ്​തയും മികവുമേറി. നിരവധി ആയിരങ്ങൾ നിർമിതബുദ്ധിയുടെ സ​േങ്കതങ്ങൾ സിനിമയിൽ, സംഗീതത്തിൽ, കലയിൽ, മാധ്യമപ്രവർത്തനത്തിൽ പ്രയോജനപ്പെടുത്താനും ആശ്രയിക്കാനും തുടങ്ങി. ഫലത്തിൽ നമ്മളെല്ലാം എ.​െഎ യുഗത്തിലായി.

ഇൗ പ്രത്യേക ലക്കവും വലിയൊരു അളവുവരെ ‘നിർമിതബുദ്ധി’യാൽ തയാറാക്കിയതാണ്​. ഈ പതിപ്പിലെ മുഖചിത്രം, അക പേജുകളിലെ ചിത്രങ്ങൾ, കവിത, കഥ, ലേഖനങ്ങൾ, ലേ ഒൗട്ട്​, മൊഴിമാറ്റങ്ങൾ എന്നിങ്ങനെ പതിപ്പി​ന്റെ ഭൂരിഭാഗവും നിർമിതബുദ്ധി ഉപയോഗിച്ച് സൃഷ്‌ടിച്ചതാണ്. ഇതിൽ നിരവധിപേരുടെ നിസ്​തുലമായ സഹായം പത്രാധിപ സമിതിക്ക്​ ലഭിച്ചിട്ടുണ്ട്​.

എ.​െഎ ടൂളുകൾ ഉപയോഗിക്കുക എന്നതിലല്ല ആഴ്​ചപ്പതിപ്പി​ന്റെ താൽപര്യം. എങ്ങനെയൊക്കെ നിർമിതബുദ്ധി മനുഷ്യനെ സഹായിക്കും അല്ലെങ്കിൽ വെല്ലുവിളി ഉയർത്തും എന്നതാണ്​ അന്വേഷണം. മാത്രമല്ല, നിർമിതബുദ്ധിയെപ്പറ്റി ഗൗരവമായ ചർച്ചയും ഉയർന്നുവരേണ്ടതുണ്ട്. നമ്മൾ ആദ്യ എ.​െഎ പതിപ്പ്​ പ്രസിദ്ധീകരിച്ചതിനുശേഷം എ.​െഎക്കും അതി​ന്റെ ഉപ​േയാഗത്തിന്​ അനുകൂലവും പ്രതികൂലവുമായ നിരവധി ലേഖനങ്ങളും സംവാദങ്ങളും കൊടുത്തിരുന്നു.

മനുഷ്യ​ന്റെ കൂട്ടായ അറിവിനെയും അധ്വാനത്തെയും പ്രതിഭയെയും മറികടക്കാൻ എ.​െഎക്ക്​ കഴിയില്ല എന്നുതന്നെയാണ്​ ആഴ്​ചപ്പതിപ്പി​ന്റെ വിശ്വാസവും ​േബാധ്യവും. നമുക്ക്​ എ.​െഎ ടൂളുകളെ നമ്മുടെ ആവശ്യാനുസരണം വിവിധ മേഖലകളിൽ പ്രയോജനപ്പെടുത്താനാകും.

അത്​ ഗുണകരമായും ദോഷകരമായും സമൂഹത്തെ ബാധിക്കുമെന്ന കാര്യത്തിലും സംശയമില്ല. ഒറിജിനൽ ഏത്​, എ.​െഎ നിർമിച്ചതേത്​ എന്നറിയാൻ കഴിയാത്ത കാലത്ത്​ നമ്മൾ എത്തിപ്പെടാനുമിടയുണ്ട്​. എന്തായാലും മനുഷ്യബുദ്ധിയിലേക്ക്​ എ.​െഎക്ക്​ നിരവധി ദൂരങ്ങൾ പിന്നിടാനുണ്ട്​. അതിനെപ്പറ്റി ഗൗരവമായ ചർച്ചയും ഇൗ പതിപ്പിലുണ്ട്​. ഇൗ സംവാദങ്ങളിൽ വായനക്കാരുടെ സജീവമായ പങ്കാളിത്തം ആഴ്​ചപ്പതിപ്പ്​ ആവശ്യപ്പെടുന്നു. അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും അറിയിക്കാൻ അപേക്ഷ.

നന്ദി: മൊഴിമാറ്റം/ സഹായങ്ങൾ നൽകിയ

പി.എസ്​. മനോജ്​കുമാർ, കെ.പി. മൻസൂർ അലി; കഥകൾ ഒരുക്കുന്നതിൽ സഹായിച്ച എഴുത്തുകാരായ സിവിക്​ ജോൺ, ഫസീല മെഹർ; ലേഖനങ്ങൾ തയാറാക്കുന്നതിൽ സഹായിച്ച രാഹുൽ രാധാകൃഷ്​ണൻ, ബ്ലെയ്​സ്​ ജോണി; ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ സഹായിച്ച സഫ്​വാൻ റാഷിദ്​ എന്നിവർക്ക്​.

പതിപ്പിൽ ഉപയോഗിച്ച എ.​െഎ ടൂളുകൾ:

Midjourney

DALL-E 2

Meta AI

Sider AI

ChatGPT

GPT-4o

Canva

Adobe firefly

Show More expand_more
News Summary - weekly thudakkam