Begin typing your search above and press return to search.
proflie-avatar
Login

വേണ്ട, ബുൾഡോസർ രാജ്

വേണ്ട, ബുൾഡോസർ രാജ്
cancel

രാജ്യത്ത് സമീപകാലത്ത് കണ്ട ഏറ്റവും വലിയ അനീതിയാണ് ബുൾഡോസർ രാജ്. ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​റ്റാ​രോ​പി​ത​രു​ടെ കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും ബു​​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് വ്യാ​പ​ക​മാ​യി തകർക്കുന്നത് അടുത്തിടെ പതിവായിരുന്നു. അങ്ങനെ തകർക്കപ്പെട്ടത് മിക്കതും ന്യൂനപക്ഷങ്ങളു​ടെ താമസസ്ഥലവും കെട്ടിടങ്ങളുമായിരുന്നുവെന്നതാണ് വാസ്തവം. കുറ്റാരോപിതരാണ് അല്ലെങ്കിൽ ഭരണകൂടത്തിന് അപ്രിയങ്ങളായ കാര്യങ്ങളിൽ ഏർപ്പെട്ടുവെന്നതിന്റെ പേരിൽ വാസസ്ഥലങ്ങൾ തകർക്കാൻ ഭരണഘടനയിലോ മറ്റ് നിയമവ്യവഹാരങ്ങളിലോ വ്യവസ്ഥയില്ല. പ്രതികാരം നടപ്പാക്കാനല്ല ഭരണകൂടം. സെപ്റ്റംബർ എട്ടിന്,...

Your Subscription Supports Independent Journalism

View Plans

രാജ്യത്ത് സമീപകാലത്ത് കണ്ട ഏറ്റവും വലിയ അനീതിയാണ് ബുൾഡോസർ രാജ്. ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​റ്റാ​രോ​പി​ത​രു​ടെ കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും ബു​​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് വ്യാ​പ​ക​മാ​യി തകർക്കുന്നത് അടുത്തിടെ പതിവായിരുന്നു. അങ്ങനെ തകർക്കപ്പെട്ടത് മിക്കതും ന്യൂനപക്ഷങ്ങളു​ടെ താമസസ്ഥലവും കെട്ടിടങ്ങളുമായിരുന്നുവെന്നതാണ് വാസ്തവം. കുറ്റാരോപിതരാണ് അല്ലെങ്കിൽ ഭരണകൂടത്തിന് അപ്രിയങ്ങളായ കാര്യങ്ങളിൽ ഏർപ്പെട്ടുവെന്നതിന്റെ പേരിൽ വാസസ്ഥലങ്ങൾ തകർക്കാൻ ഭരണഘടനയിലോ മറ്റ് നിയമവ്യവഹാരങ്ങളിലോ വ്യവസ്ഥയില്ല. പ്രതികാരം നടപ്പാക്കാനല്ല ഭരണകൂടം.

സെപ്റ്റംബർ എട്ടിന്, എന്തായാലും സുപ്രീംകോടതി ബുൾഡോസർ രാജ് വിഷയത്തിൽ ഇടപെട്ടിരിക്കുന്നു. നി​യ​മ​വാ​ഴ്ച​യെ നോ​ക്കു​കു​ത്തി​യാ​ക്കി ‘ബു​ൾ​ഡോ​സ​ർ നീ​തി’ ന​ട​പ്പാ​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ ത​ട​ഞ്ഞു. വ്യ​ക്തി​ക​ളു​ടെ വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും സു​​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ അ​ധി​കൃ​ത​ർ പൊ​ളി​ക്ക​രു​തെ​ന്നാണ് ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വാ​യ്, ജ​സ്റ്റി​സ് കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ര​ണ്ടം​ഗ ബെ​ഞ്ചിന്റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. പൊതു തെരുവുകൾ, നടപ്പാതകൾ, റെയിൽവേ പാതകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് ഉത്തരവ് ബാധകമല്ല. കേ​സ് ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഭ​ര​ണ​ഘ​ട​ന​യു​ടെ 142ാം അ​നു​ച്ഛേ​ദപ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക അ​ധി​കാ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

നി​യ​മ​പ​ര​മാ​യി അ​ധി​കാ​ര​മു​ള്ള​വ​രു​ടെ കൈ​ക​ൾ ഇ​ത്ത​ര​ത്തി​ൽ​ കെ​ട്ടി​യി​ട​രു​തെ​ന്ന് സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോടതിയിൽ വാദിച്ചത് തന്നെ നിയമവ്യവസ്ഥയോടുള്ള ഭരണകൂട സമീപനം വ്യക്തമാക്കുന്നു. എന്നാൽ, ഇ​ടി​ച്ചു​നി​ര​ത്ത​ൽ ര​ണ്ടാ​ഴ്ച നി​ർ​ത്തി​വെ​ച്ചാ​ൽ ആ​കാ​ശം ഇ​ടി​ഞ്ഞു​വീ​ഴി​ല്ലെ​ന്ന് തു​ഷാ​ർ മേ​ത്ത​ക്ക് ജ​സ്റ്റി​സ് ഗ​വാ​യ് മ​റു​പ​ടി ന​ൽ​കിയത് ശുഭസൂചകമാണ്. 2022ൽ ​​ഡ​​ൽ​​ഹി​​യി​​ലെ ജ​​ഹാം​​ഗീ​​ർ​​പു​​രി​​യി​​ൽ ക​​ലാ​​പ​​ത്തി​​ൽ പ്ര​​തി​​ചേ​​ർ​​ക്ക​​പ്പെ​​ട്ട​​വ​​രു​​ടെ വീ​​ടു​​ക​​ൾ ഇ​​ടി​​ച്ചു​​നി​​ര​​ത്തി​​യ​​ത് ചോ​ദ്യംചെ​യ്ത് ജം​​ഇ​​യ്യ​തു​ൽ ഉ​​ല​​മാ​​യെ ഹി​​ന്ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെയാ​ണ് സു​പ്രീം​കോ​ട​തി ന​ട​പ​ടി.

ഉത്തർപ്രദേശിലാണ് ബുൾഡോസർ രാജ് ശരിക്കും അരങ്ങേറിയത്. പൗരത്വ പ്രക്ഷോഭത്തിൽ പ​ങ്കെടുത്തവരുടെ വീടുകൾ പലതും ഇടിച്ചുപൊളിച്ചു. പ്ര​​യാ​​ഗ്​​​രാ​​ജി​​ൽ ജാ​​​വേ​​​ദ്​ മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ വീട് പൊളിച്ചത് വലിയ വിവാദമുയർത്തിയിരുന്നു. ജാ​​​വേ​​​ദ്​ മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ വീ​​​ട്​ പൊ​​​ളി​​​ക്കു​​​മെ​​​ന്ന്​ പ്ര​​​ഖ്യാ​​​പി​​​ച്ച്​ ഭ​​​ര​​​ണ​​​കൂ​​​ടം പൊ​​​ളി​​​ച്ച​​​ത്​ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വീ​​​ട​​​ായിരുന്നില്ല. ഭാ​​​ര്യ പ​​​ർ​​​വീ​​​ൻ ഫാ​​​ത്തി​​​മ​​​യു​​​ടെ വീ​​​ടാ​​​യിരുന്നുവെന്നത് മറ്റൊരു കാര്യം. അതെന്തായാലും ഭരണകൂടത്തിന് എതിരായി നിലപാട് എടുത്തുവെന്നതി​ന്റെ പേരിലോ കുറ്റങ്ങളിൽ പ്രതിയായതി​ന്റെ പേരിലോ ബു​​ൾഡോസർ രാജ് നടപ്പാക്കുന്നത് അനീതിയാണ്, നിയമ നിഷേധമാണ്, മനുഷ്യാവകാശ-പൗരാവകാശ ലംഘനമാണ്. അത് അനുവദിച്ചുകൂടാ. കോടതി ഇക്കാര്യത്തിൽ ഏറ്റവും നീതിയുക്തമായ വിധി പുറപ്പെടുവിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

News Summary - weekly thudakkam