Begin typing your search above and press return to search.
proflie-avatar
Login

മ​തി​യാ​കാ​തെ വാ​യ​ന

John Steinbeck
cancel

“I guess there are never enough books.”-John Steinbeck

(American author and the 1962 Nobel Prize in Literature winner)

വാ​യി​ക്കു​ന്ന​വ​ര്‍ക്ക് ഒ​രി​ക്ക​ലും മ​തി​യാ​വാ​റി​ല്ല. ന​ല്ല വാ​യ​ന​ക്കാ​രാ​ക​ട്ടെ ഒ​രി​ക്ക​ലും തൃ​പ്ത​രാ​വു​ക​യു​മി​ല്ല. ഭ​ക്ഷ​ണംപോ​ലെ​യ​ല്ല വാ​യ​ന. മ​തി​യെ​ന്ന് ന​ല്ല വാ​യ​ന​ക്കാ​ര്‍ ഒ​രു വേ​ളപോ​ലും പ​റ​യി​ല്ല. ആ​ര്‍ത്തി​യോ​ടെ, കൊ​തി​യോ​ടെ അ​വ​ര്‍ വാ​യ​ന തു​ട​രും. പ​ന്തി​ക​ള്‍ മാ​റിമാ​റി അ​വ​ര്‍ പ്ര​യാ​ണം തു​ട​രും.

മാ​ധ്യ​മ​ത്തി​ന്റെ എ​ക്കാ​ല​ത്തെ​യും ഭാ​ഗ്യം ന​ല്ല വാ​യ​ന​ക്കാ​രാ​ണ്. എ​ഴു​ത്തി​നെ​യും പ്ര​സാ​ധ​ന​ത്തെ​യുംപോ​ലും മാ​റ്റി​ത്തീ​ര്‍ക്കാ​ന്‍ ക​രു​ത്തു​ള്ള​വ​രാ​ണ് വാ​യ​ന​ക്കാ​ര്‍. ചെ​റി​യ വീ​ഴ്ച​ക​ള്‍, അ​തെ​ന്തു​മാ​ക​ട്ടെ, ഓ​രോ നി​മി​ഷ​വും പ​ങ്കു​വെക്കും. തെ​റ്റു​ക​ള്‍ക്ക് നേ​രെ നി​ശി​തവി​മ​ര്‍ശ​നം ഉ​ന്ന​യി​ക്കും. നി​ല​പാ​ടു​ക​ളി​ല്‍ ഉ​റ​ച്ചു​നി​ന്ന് മു​ന്നോ​ട്ടു​പോ​കാ​ന്‍ എ​പ്പോ​ഴും ഞ​ങ്ങ​ള്‍ക്ക് പ്രേ​ര​ണ വാ​യ​ന​ക്കാ​രാ​ണ്.

അ​തേസ​മ​യം, വാ​യ​ന​ക്കാ​ര്‍ ത​ന്നെ സ​മ്മ​തി​ക്കു​ന്ന കാ​ര്യ​മു​ണ്ട്. അ​വ​രു​ടെ വാ​യ​ന​യെ മാ​ധ്യ​മം പ​ല രീ​തി​യി​ല്‍ മാ​റ്റി​ത്തീ​ര്‍ത്തി​രി​ക്കു​ന്നു​വെ​ന്ന്. ഒ​രുപ​ക്ഷേ, പൈ​ങ്കി​ളി​യി​ലോ ജ​ന​പ്രി​യ സാ​ഹി​ത്യ​ങ്ങ​ളി​ലോ, അ​തു​മ​ല്ലെ​ങ്കി​ല്‍ വാ​യ​ന ത​ന്നെ നി​ല​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്കോ ന​യി​ക്കു​മാ​യി​രു​ന്ന ത​ങ്ങ​ളെ മ​റ്റൊ​രു ത​ര​ത്തി​ല്‍ ഗൗ​ര​വ​​മു​ള്ള ജ​ന​കീ​യ വാ​യ​ന​യി​ലേ​ക്ക് പ​രി​വ​ര്‍ത്തി​പ്പി​ച്ച​ത് മാ​ധ്യ​മ​മാ​ണെ​ന്ന്. ആ ​അ​ഭി​മാ​നം ചെ​റു​ത​ല്ല. ഈ ​സൂക്ഷ്മബു​ദ്ധി​യു​ള്ള വാ​യ​ന​ക്കാ​ര്‍ എ​ഴു​ത്തി​നെ മാ​റ്റി​ത്തീ​ര്‍ത്തു. പു​തി​യ എ​ഴു​ത്തു​കാ​രു​ടെ ക​ട​ന്നു​വ​ര​വി​നും കാ​ര​ണ​മാ​യി. ആ​ത്യ​ന്തി​ക​മാ​യി ന​മ്മു​ടെ ഈ ​യാ​ത്ര പ​ര​സ്പ​ര​മു​ള്ള കൊ​ടു​ക്ക​ല്‍ വാ​ങ്ങ​ലു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു. ന​മ്മ​ള്‍ ഇ​തി​ല്‍ ബൗ​ദ്ധി​ക​മാ​യി നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കി.

ഓ​ണ​പ്പ​തി​പ്പു​ക​ളു​ടെ ധാ​രാ​ളി​ത്ത​ത്തി​ലേ​ക്കാ​ണ് പ​രി​മ​ിതി​ക​ളു​ടെ ന​ടു​വി​ല്‍നി​ന്ന് മാ​ധ്യ​മം ര​ണ്ട് വോ​ള്യ​ങ്ങ​ളി​ല്‍, നാ​നൂ​റോ​ളം പേ​ജു​ക​ളി​ല്‍ വാ​ര്‍ഷി​ക​പ്പ​തി​പ്പ് പു​റ​ത്തി​റ​ക്കു​ന്ന​ത്. ന​മു​ക്ക് മു​ന്നി​ലു​ള്ള വെ​ല്ലു​വി​ളി​ക​ള്‍ ചെ​റു​താ​യി​രു​ന്നി​ല്ല. ഇ​നി​യു​ള്ള വ​ഴി​ക​ളും ല​ളി​ത​മോ അ​നാ​യാ​സ​മോ അ​ല്ല. ഈ ​വാ​ര്‍ഷി​ക​പ്പ​തി​പ്പ് നി​ങ്ങ​ള്‍ക്ക് ഇ​ഷ്ട​മാ​കു​മെ​ന്ന് ത​ന്നെ​യാ​ണ് വി​ശ്വാ​സം. ഇ​ഖ്റ ഹ​സ​ന്‍ ചൗ​ധ​രി, ഡോ. ​പ​ര​കാ​ല പ്ര​ഭാ​ക​ര്‍, കു​ട​മാ​ളൂ​ര്‍ ജ​നാ​ര്‍ദ​ന​ന്‍, സ​ച്ചി​ദാ​ന​ന്ദ​ന്‍, ശ്യാ​മപ്ര​സാ​ദ് എ​ന്നി​വ​രു​ടെ സം​ഭാ​ഷ​ണം, സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ മ​ധു​പാ​ലി​ന്റെ​യും ഇ​ന്ത്യ​ന്‍ ഫു​ട്ബാ​ള​ര്‍ എ​ന്‍.​പി. പ്ര​ദീ​പി​ന്റെ​യും ആ​ത്മ​ഭാ​ഷ​ണം, ആ​ര്‍ട്ടി​സ്റ്റ് ഗോ​പാ​ല​ന്റെ ജീ​വി​ത​വ​ര​ക​ള്‍, അ​യ്മ​നം ജോ​ണ്‍ മു​ത​ല്‍ മ​നോ​ജ് വെ​ങ്ങോ​ല​ വ​രെ​യു​ള്ള​വ​രു​ടെ ക​ഥ​ക​ള്‍, കെ.​ജി.​എ​സ് മു​ത​ല്‍ പു​തു​ത​ല​മു​റ​യി​ലെ ക​വി​ക​ളു​ടെ ക​വി​ത​ക​ള്‍, ച​രി​ത്രം, യാ​ത്ര എ​ന്നി​ങ്ങ​നെ വി​ഭ​വ​ങ്ങ​ള്‍ക്ക് ഒ​രു കു​റ​വു​മി​ല്ല. വാ​യ​ന​യു​ടെ ന​ല്ലൊരു വ​ര്‍ഷം ആ​ശം​സി​ക്കു​ന്നു. വാ​യ​ന തു​ട​ര​ട്ടെ..!

Show More expand_more
News Summary - weekly thudakkam