Begin typing your search above and press return to search.
proflie-avatar
Login

പി.ആർ

പി.ആർ
cancel

മലപ്പുറം ജില്ലയെ അധി​േക്ഷപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റേതായി ‘ഹിന്ദു’ പത്രത്തിൽ വന്ന അഭിമുഖവും അതിലെ പരാമർശങ്ങളും ഇപ്പോൾ വലിയ വിവാദമായി പടരുകയാണ്. താൻ ഇത്തരം ഒരു പരാമർശം നടത്തിയിട്ടില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി അയച്ച കത്തിനെ തുടർന്ന് ‘ഹിന്ദു’ പത്രം ഖേദം പ്രകടിപ്പിച്ചു. മു​ഖ്യ​മ​ന്ത്രി ഒ​രു പ്ര​ദേ​ശ​ത്തി​ന്റെ​യും പേ​ര് പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്ന്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

പ​ത്രം ന​ട​ത്തി​യ ഖേ​ദ​പ്ര​ക​ട​ന​ത്തി​ൽ വി​ശ​ദ​മാ​ക്കി​യ വി​വ​ര​ങ്ങ​ൾ മുഖ്യമന്ത്രിയെയും സർക്കാറിനെയും കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​മു​ഖം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഒ​രു പി.​ആ​ർ ഏ​ജ​ൻ​സി സ​മീ​പി​ച്ചു​വെ​ന്നും അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​​ അ​ഭി​മു​ഖം ന​ട​ന്ന​തെ​ന്നും വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി നേ​ര​ത്തേ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​ത്​ ഉ​ൾ​പ്പെ​ടു​ത്തി ഏ​ജ​ൻ​സി എ​ഴു​തി​ച്ചേ​ർ​ത്ത​താ​ണെ​ന്നു​മാ​ണ്​ ‘ദ ​ഹി​ന്ദു’ വി​ശ​ദീ​ക​ര​ണം.

‘അ​ഞ്ചു​ വ​ർ​ഷ​ത്തി​നി​ടെ മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്ന് 150 കി​ലോ സ്വ​ർ​ണ​വും 123 കോ​ടി രൂ​പ​യു​ടെ ഹ​വാ​ല പ​ണ​വും സം​സ്ഥാ​ന പൊ​ലീ​സ് പി​ടി​കൂ​ടി. ഈ ​പ​ണം കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന​ത് ‘രാ​ജ്യ​ദ്രോ​ഹ​പ​ര​വും’ ‘ദേ​ശ​വി​രു​ദ്ധ​വു​മാ​യ’ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കുവേ​ണ്ടി​യാ​ണ്’ എന്നാണ് ‘ഹിന്ദു’വിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയായി വന്നത്. പ​ത്ര​ത്തി​ൽ അ​ഭി​മു​ഖം വ​ന്ന​തോ​ടെ വി​ഷ​യ​ത്തി​ൽ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളു​യ​ർ​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി വ​ക്രീ​ക​രി​ച്ച​താ​ണ്​ എന്നു വരുകിൽ തന്നെ ചില പ്രശ്നങ്ങളുണ്ട്. സം​ഘ്​​പ​രി​വാ​ർ കേ​ര​ള​ത്തി​ൽ സ​മീ​പ​കാ​ല​ത്താ​യി ഉ​ന്ന​യി​ച്ചു​വ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളാണ് പി.ആർ ഏജൻസി ചേർത്തിട്ടുള്ളത്. ഏ​ജ​ൻ​സി മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സ​ർ​ക്കാ​റി​ന്‍റെ​യും നി​ല​പാ​ടി​ന്​ വി​രു​ദ്ധ​മാ​യ ഉ​ള്ള​ട​ക്കം ക​യ​റ്റി​ക്കൂ​ട്ടി​യ​ത്​ എ​ന്തിനാണ് എന്ന ചോദ്യം വരുന്നു. ഇ​ത്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ കാ​ണാ​തെ പോ​യ​തെ​ന്താണ്? പി.ആർ ഏജൻസിയുടെ താൽപര്യമെന്ത്? ‘തുടക്കം’ എഴുതുമ്പോൾ പി.ആർ ഏജൻസി ‘ഹിന്ദു’വിന്റെ ഖേദപ്രകടനത്തിലെ പരാമർശങ്ങൾ നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ കക്ഷിയല്ല മുഖ്യമന്ത്രി എന്ന് പി.ആർ ഏജൻസി പറയുന്നു.

ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്ന് വിട്ട പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ, മു​ഖ്യ​മ​ന്ത്രി​ക്കും ഇടതു സർക്കാറിനുമെതിരെ ചൊരിഞ്ഞ ആക്ഷേപങ്ങളിൽ ഒന്ന് ആർ.എസ്.എസ് ബന്ധമാണ്. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി അ​ജി​ത് കു​മാ​റി​നും മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ശ​ശി​ക്കും നേ​രെ ഉ​യ​ർത്തിവിട്ട ആ​രോ​പ​ണ​ങ്ങളിൽ ഒരുവശത്ത് ആർ.എസ്.എസുണ്ട്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​രി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക്ക് വ​ൻ വി​ജ​യം ത​ര​പ്പെ​ടു​ത്താ​നു​ള്ള കു​ത​ന്ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യി പൂ​രം ക​ല​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​ക്ക് ചു​ക്കാ​ൻപി​ടി​ച്ച​ത് എ.​ഡി.​ജി.​പി​യാ​ണെ​ന്നതാണ് ഒരു വാദം.

എ.​ഡി.​ജി.​പി​ ഒന്നിലേറെ തവണ ആർ.എസ്.എസ് നേതാക്കളുമായി രഹസ്യ സംഭാഷണം നടത്തിയത് അറിഞ്ഞിട്ടും മുഖ്യമന്ത്രി നടപടിയെടുത്തില്ല. ആർ.എസ്.എസും മുഖ്യമന്ത്രിയും തമ്മിൽ രഹസ്യധാരണയുള്ളതായി പ്രതിപക്ഷം ആരോപിക്കുന്നു. അതിനെ പിന്തുണക്കുന്നതാണ് മുഖ്യമന്ത്രിയുടെ മൗനവും നടപടികളും. ഇപ്പോഴത്തെ സർക്കാർ നടപടികളും മൗനവു​െമല്ലാം ജനങ്ങളിൽ ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടേതായി വന്ന പ്രസ്താവനയും അത്യന്തികമായി ​ഗു​ണംചെ​യ്യുക തീ​വ്ര ഹി​ന്ദു വ​ല​തു​പ​ക്ഷ​ത്തി​ന് മാ​ത്ര​മാ​യി​രി​ക്കു​ം. അതുണ്ടാവാൻ പാടില്ല.

അടിയന്തരമായി വേണ്ടത് മുഖ്യമന്ത്രിയും സർക്കാറും സുതാര്യമായി കാര്യങ്ങൾ തുറന്നുപറയുകയാണ്. പി.ആർ ഏജൻസികളുടെ ഭരണമോ പി.ആർ ഏജൻസികൾ എഴുതിനൽകുന്നത് സർക്കാറിന്റെ നയമോ ആകുന്നത് ഗുണകരമല്ല. ജനം എല്ലാം കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. ജനത്തി​െന്റ മറുപടി തെരഞ്ഞെടുപ്പിൽ കൃത്യമായ പ്രഹരമായി മാറും. ചരിത്രം ഓർമിക്കുന്നത് നല്ലതാണ്.


Show More expand_more
News Summary - weekly thudakkam