Begin typing your search above and press return to search.
proflie-avatar
Login

ഒറ്റ ബാങ്കിലെ താൽപര്യം

Banks,
cancel

കേരളത്തിൽ എത്ര ബാങ്കുകളാണ്​ ഇപ്പോഴുള്ളത്​? മുമ്പ്​ എത്രയുണ്ടായിരുന്നു? അത്​ എന്തുകൊണ്ടാണ്​? -​േചാദ്യങ്ങൾ പല​േപ്പാഴും നമ്മെ കുഴക്കും. നമ്മെക്കാൾ അധികാരികളെ. അൽപം മുമ്പ്​ സംസ്​ഥാനത്തുണ്ടായിരുന്ന സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ട്രാവൻകൂറി​ന്റെ കാര്യമെടുക്കാം. 2015 മാർച്ച്​ 31ലെ കണക്കനുസരിച്ച്​ എസ്​.ബി.ടിക്ക്​ 1157 ശാഖകളും 1602 എ.ടി.എമ്മുകളും ഉണ്ടായിരുന്നു. 18 സംസ്​ഥാനങ്ങളിലും മൂന്ന്​ കേന്ദ്രഭരണ പ്രദേശങ്ങളിലും ഇടപാടുകൾ നടത്തിയിരുന്ന എസ്​.ബി.ടി 2017 ഫെബ്രുവരി 15ൽ എസ്​.ബി.​െഎയിൽ ലയിച്ചു. കൂടെ മറ്റ്​ നാല്​ ബാങ്കുകളും. 1945 മുതൽ പ്രവർത്തിച്ചിരുന്നതാണ്​ എസ്​.ബി.ടി. ഇൗ ലയനം ജനത്തിന്​ പലതരത്തിൽ ദോഷകരമായി. എ.ടി.എം സേവനം കുറഞ്ഞതും ശാഖകൾ അടച്ചതുമടക്കമുള്ള പ്രതിസന്ധികൾ സൃഷ്​ടിക്കപ്പെട്ടു.

ബാങ്കുകളുടെ എണ്ണം കുറയുന്നതിന്​ ന്യായങ്ങൾ നിരവധി നിരത്താൻ കേന്ദ്ര ഗവൺമെന്റിനും റിസർവ്​ ബാങ്കിനും കഴിയും. എന്നാൽ, വ്യക്തമായി പറയുന്ന ന്യായങ്ങളല്ല ഇൗ നടപടികളുടെ യഥാർ​ഥ ​പ്രചോദനം. പൊതുമേഖലയിലെ ബാങ്കിങ് സംവിധാനം തകർക്കുകയും സ്വകാര്യവത്​കരണം പ്രോത്സാഹിപ്പിക്കുകയുമാണ്​ ലക്ഷ്യം. വൻകിട സ്വകാര്യ ബാങ്കുകൾക്കു വേണ്ടിയുള്ളതാണ്​ ബാങ്ക്​ സംയോജനം.

ഇപ്പോഴിതാ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​മീ​ണ ബാ​ങ്കു​ക​ൾ ഒന്നിപ്പിക്കാൻ ആർ.ബി.​െഎ തീരുമാനിച്ചിരിക്കുന്നു. നി​ല​വി​ലെ 43 ബാ​ങ്കു​ക​ൾ 28 ആ​യി​ കു​റ​ക്കാ​നാ​ണ്​ ശ്രമം. ‘ഒ​രു സം​സ്ഥാ​നം, ഒ​രു ഗ്രാ​മീ​ണ ബാ​ങ്ക്​’ എ​ന്ന ആ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ സം​യോ​ജ​ന​ം. കേ​​ന്ദ്രസ​ർ​ക്കാ​റും അ​ത​ത്​ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളും സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന പൊ​തു​മേ​ഖ​ല ബാ​ങ്കും ചേ​ർ​ന്ന്​ നി​യ​ന്ത്രി​ക്കു​ന്ന ഗ്രാ​മീ​ണ ബാ​ങ്കു​ക​ളു​ടെ ഭ​ര​ണ​പ​ര​മാ​യ ചെ​ല​വ്​ കു​റ​ക്ക​ൽ, സാ​​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ ചെ​ല​വ്​ ചു​രു​ക്ക​ൽ എ​ന്നി​വയാണ്​ പുതിയ നീക്കത്തിന്​ കാരണമായി പറയുന്നത്​. 2004-05 മു​ത​ൽ 2020-21 വ​രെ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി 196 ബാങ്കുകളെ സംയോജിപ്പിച്ച്​ 43 ആ​ക്കി കു​റ​ച്ചിട്ടുണ്ട്​.

പ​ല പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളും സ്വ​കാ​ര്യ​വ​ത്​​ക​ര​ണ പ​ട്ടി​ക​യി​ലാ​ണ്​. അതിനാൽതന്നെ ആ ബാങ്കുകൾ സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന ഗ്രാ​മീ​ണ ബാ​ങ്കു​ക​ളു​ടെ ഭാ​വി​യും അ​പ​ക​ട​ത്തി​ലാകും. നിലവിൽ 43 ഗ്രാ​മീ​ണ ബാ​ങ്കി​ൽ എ​ട്ട്​ എ​ണ്ണ​ത്തി​ന്‍റെ സ്​​പോ​ൺ​സ​റാ​യ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ​യെ പു​തി​യ സം​യോ​ജ​ന​ത്തോ​ടെ ഒ​ന്നി​ന്‍റെ മാ​ത്രം സ്​​പോ​ൺ​സ​റാ​ക്കു​ന്ന​ത്​ എന്തുകൊണ്ടാവും? കേ​ര​ള​ത്തി​ൽ സംയോജനം നടന്നിട്ടുണ്ട്​. ക​​​​ണ്ണൂ​​​​ർ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ നോ​​​​ർ​​​​ത്ത്​ മ​​​​ല​​​​ബാ​​​​ർ ഗ്രാ​​​​മീ​​​​ൺ ബാ​​​​ങ്കും മ​​​​ല​​​​പ്പു​​​​റം ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ സൗ​​​​ത്ത്​ മ​​​​ല​​​​ബാ​​​​ർ ഗ്രാ​​​​മീ​​​​ൺ ബാ​​​​ങ്കും സം​​​​യോ​​​​ജി​​​​പ്പി​​​​ച്ചാണ്​ 2013 ജൂ​​​​ലൈ എ​​​​ട്ടി​​​​ന്​ കേ​​​​ര​​​​ള ഗ്രാ​​​​മീ​​​​ൺ ബാ​​​​ങ്ക്​ സ്ഥാ​​​പി​​​ച്ചത്​. ക​​​​ന​​​​റാ ബാ​​​​ങ്കാ​​​​ണ്​ സ്​​​​​പോ​​​​ൺ​​​​സ​​​​ർ.

വാസ്​തവത്തിൽ, ഗ്രാമീണ ബാങ്കുകളും വികേന്ദ്രീകരിക്കപ്പെട്ട ബാങ്കുകളുടെ ശൃംഖലകളുമാണ്​ സംസ്​ഥാനതലത്തിലും പ്രാദേശികവുമായും ഗുണങ്ങൾ​ചെയ്യുക. ​ഗ്രാമീണ സമ്പദ്​ വ്യവസ്​ഥയുടെ ന​െട്ടല്ലായാണ്​ പലപ്പോഴും ഇൗ വികേന്ദ്രീകൃത ബാങ്ക്​ സംവിധാനം പ്രവർത്തിക്കുന്നത്​. കേരളത്തിൽ സഹകരണ ബാങ്കുകൾ സൃഷ്​ടിക്കുന്നത്​ തദ്ദേശീയമായ സാമ്പത്തിക ക്രമത്തെക്കൂടിയാണ്​. സഹകരണ ബാങ്ക്​ ശൃംഖലയെ ഇല്ലാതാക്കാനും കൈയടക്കാനും നിയന്ത്രിക്കാനും വളരെ മുന്നേ ശ്രമങ്ങൾ കേന്ദ്രതലത്തിലും റിസർവ്​ ബാങ്ക്​ തലത്തിലും ആസൂത്രണംചെയ്യപ്പെട്ടിരുന്നു.

വികേന്ദ്രീകൃതമായ സമ്പദ്​ ഘടനയെ ഇല്ലാതാ​ക്കി മൂലധനം മൊത്തത്തിൽ കൊള്ളയടിക്കാനുള്ള നീക്കമാണ്​ ​ ബാങ്ക്​ സംയോജനം. കേരളത്തി​ന്റെയടക്കമുള്ള മൂലധനം പുറത്തേക്ക്​ പോകുന്നതിനും ഇത്​ കാരണമാകും. ബാങ്കുകൾ ഒന്നിപ്പിക്കുകയും അത്​ അവസാനം സ്വകാര്യവത്കരിക്കുകയും ചെയ്യുകയാണ്​ കേന്ദ്ര നീക്കത്തി​ന്റെ യഥാർ​ഥ താൽപര്യമെന്ന്​ ബാങ്കിങ് വിദഗ്​ധർ തന്നെ മുന്നറിയിപ്പു നൽകുന്നു. ചെറിയ വായ്​പകൾക്കുപോലും വൻകിട-സ്വകാര്യ ബാങ്കുകൾക്ക്​ മുന്നിൽ കാത്തുകെട്ടിക്കിടക്കുകയും അവരുടെ ഷൈലോക്ക്​ വ്യവസ്​ഥകൾക്ക്​ വിധേയമാകാനുമാകും ഇനി ജനങ്ങളുടെ വിധി. അതുണ്ടാവാൻ പാടില്ല.

Show More expand_more
News Summary - weekly thudakkam