Begin typing your search above and press return to search.
proflie-avatar
Login

സിനിമാക്കാലം

IFFK
cancel

തിരുവനന്തപുരത്ത്​ വീണ്ടുമൊരു സിനിമാക്കാലംകൂടി വരുകയാണ് -അന്താരാഷ്​ട്ര ചലച്ചി​േത്രാത്സവ ദിനങ്ങൾ. കേരളത്തിലങ്ങോളമിങ്ങോളമുള്ള സിനിമാപ്രേമികൾക്ക്​ ഇൗ ദിവസങ്ങൾ ആഹ്ലാദത്തിന്റെയും ഒത്തുചേരലി​ന്റെയും വേളയാണ്​. അതിനേക്കാൾ, നല്ല സിനിമ കാണുക എന്ന അടങ്ങാത്ത ത്വരയെ തൃപ്​തിപ്പെടുത്താനുള്ള കാഴ്​ചയുടെ വിരുന്നുതേടൽകൂടിയാണ്​. ചലച്ചി​ത്രോത്സവത്തിനൊപ്പം, നല്ല സിനിമക്കൊപ്പം നിൽക്കാൻ മു​െമ്പന്ന​പോലെ ശ്രമിക്കുകയാണ്​ ഇൗ ലക്കത്തിലും ആഴ്​ചപ്പതിപ്പ്​.

സിനിമ ഒരിക്കലും വിനോദത്തി​ന്റെ മാത്രം ഉപാധിയല്ലെന്ന്​ ആവർത്തിക്കേണ്ട കാര്യമില്ല. മൂലധനത്തി​ന്റെയും ആവിഷ്​കാരത്തി​ന്റെയും ഇടപെടലിന്റെയും പല തലങ്ങൾ ഉൾച്ചേർന്ന ഏറ്റവും ശക്തമായ മാധ്യമത്തെക്കുറിച്ചാണ്​ നമ്മൾ സംസാരിക്കുന്നത്​. അതി​ന്റെ പ്രാധാന്യം ആരും ആർക്കും പറഞ്ഞുനൽകേണ്ട കാര്യവുമില്ല. ഇൗ ചലച്ചി​ത്രോത്സവ സമയത്തും ചോദിക്കാനുള്ളത്​ ലളിതമായ കാര്യങ്ങളാണ്​.

എന്താണ്​ മലയാള സിനിമയുടെ വർത്തമാന അവസ്ഥ?

ലോകസിനിമയുടെ കാഴ്​ചകൾക്കൊത്ത്​ സഞ്ചരിക്കാൻ മലയാളം കരുത്താർജിച്ചോ? അല്ലെങ്കിൽ മലയാള സിനിമ എത്രത്തോളം ഇന്റർനാഷനലാണ്​?

അതിനേക്കാൾ ഉയരുന്ന ചോദ്യം, നമ്മുടെ സിനിമയെന്ന തൊഴിലിടം എ​ത്രത്തോളം സ്​ത്രീസൗഹൃദമാണ് എന്നാണ്​? സ്​ത്രീകൾക്ക് അവരുടെ എല്ലാ അന്തസ്സോടുംകൂടി, തുല്യതയുടെയും സമത്വത്തി​ന്റെയും മാനദണ്ഡങ്ങളിൽ ജോലിയെടുക്കാനാകു​ന്നു​േണ്ടാ? ഇല്ലെന്ന്​ ഹേമ കമ്മിറ്റി റിപ്പോർട്ടടക്കം പറയുന്നു. അ​േപ്പാൾ സിനിമ എങ്ങനെ അകത്തും പുറത്തും സ്​ത്രീപക്ഷ/ സ്​ത്രീ സൗഹാർദമാക്കാം?

മൂലധനത്തി​​ന്റെ താൽപര്യങ്ങൾക്ക്​ മലയാള സിനിമ വഴങ്ങുന്നുണ്ടോ? ജാതിയുടെ, നിറത്തി​ന്റെ, വർഗീയതയുടെ ചിട്ടപ്പെടലുകളെ മറികടക്കാൻ കഴിഞ്ഞോ? ഫാഷിസ്​റ്റ്​ കാലത്ത്​ നമ്മുടെ സിനിമയും അഭിനേതാക്കളും എവിടെ നിൽക്കുന്നു? സിനിമ മാത്രമല്ല സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ടും നിരവധി ചോദ്യങ്ങളുണ്ട്​. അതിവിടെ നിരത്തേണ്ട കാര്യമില്ല. മലയാളത്തിൽ ശ്രദ്ധേയമായ പരീക്ഷണങ്ങളും ഇടപെടലുകളും എന്നും നടന്നിട്ടുണ്ട്​. സംശയമില്ല. അതി ഗംഭീരമായ ഇടപെടലുകളും സിനിമയുടെ ഭാഷതന്നെ മാറ്റിയെഴുതുന്ന ആവിഷ്​കാരങ്ങളും ഉണ്ടായിട്ടുണ്ട്​, ഉണ്ടാകുന്നുമുണ്ട്​.

പ​േക്ഷ, ​േപാരാ, തൃപ്​തികരമല്ല എന്നാവും മിക്കതിനും ഉത്തരം. നമ്മുടെ വർത്തമാനകാലം സിനിമയിയിൽ സാമൂഹിക പ്രസക്തമായ, ജനപക്ഷ രാഷ്​ട്രീയ ഇടപെടൽ ആവശ്യപ്പെടുന്നുണ്ട്. ഭരണകൂടം കേവലം ‘​േപ്രാപ്പഗണ്ട’ മാധ്യമം എന്ന തലത്തിൽ സിനിമയെ മാറ്റുന്നത്​ ഗോവ അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിലെ ആദ്യ ചിത്രത്തിലടക്കം കണ്ടു. ഭരണകൂടത്തിനെയും ഫാഷിസ്​റ്റുകളെയും സംബന്ധിച്ച്​ സിനിമയുടെ റോൾ അതാണ്​; അതിനപ്പുറം ഒന്നുമല്ല.

അതല്ലല്ലോ ജനങ്ങളുടെ കാര്യം. മർദിത ജനതക്ക്​ സിനിമ ‘മറ്റുപലതു’മാണ്​. ആ മറ്റുപലതും ആവാൻ സിനിമക്ക്​ കഴിയ​െട്ട; പ്രത്യേകിച്ച്​ മലയാളത്തിലെ സിനിമകൾക്ക്​. നല്ല സിനിമകൾ ജനങ്ങളെ നയിക്കുന്ന കാലമാണ്​ വരേണ്ടതും. സിനിമയെക്കുറിച്ച ചില ചർച്ചകൾക്ക്​ വേദിയാവുകയാണ്​ ഇത്തവണയും ആഴ്​ചപ്പതിപ്പ്​. ലക്ഷ്യം സുവ്യക്തമാണ് ​-നല്ല സിനിമകൾ വരണം, അത്​ നമ്മുടെ കാഴ്​ചയെയും ശീലങ്ങളെയും തിരുത്തിയെഴുതണം.എല്ലാ സിനിമാ പ്രേമികൾക്കും നല്ല സിനിമകൾ ആശംസിക്കുന്നു.

Show More expand_more
News Summary - weekly thudakkam