Begin typing your search above and press return to search.
proflie-avatar
Login

ഭരണഘടനയുടെ 75 വർഷം

Constitution
cancel

രാജ്യത്തിന്റെ​ ചരിത്രത്തിൽ നിർണായകമായ വർഷമാണ്​ കടന്നുവരുന്നത്​. അതിൽ ഏറ്റവും പ്രധാനം ജനുവരി 26ന്​ നമ്മുടെ ഭരണഘടന​ക്ക്​, റിപ്പബ്ലിക്കിന്​ 75 വർഷം പൂർത്തിയാകുമെന്നതുതന്നെയാണ്​.

മനുഷ്യായുസ്സി​െന ആധാരമാക്കിയാൽ 75 വലിയ പ്രായമാണ്. വാർധക്യത്തിലേക്ക്​ നീങ്ങുന്ന കാലം. എന്നാൽ, ചരിത്രത്തെ സംബന്ധിച്ചും രാജ്യത്തെ സംബന്ധിച്ചും 75 വർഷം ചെറിയ കാലയളവാണ്​. പക്ഷേ, കാലത്തി​ന്റെ ഹ്രസ്വതയോ ദൈർഘ്യമോ അല്ല വിഷയം. ഇൗ ഏഴരപ്പതിറ്റാണ്ട്​ നമ്മൾ, രാജ്യം എങ്ങനെ ജീവിച്ചുവെന്നത്​ തന്നെയാണ്​.

ഭരണഘടന വീണ്ടും വീണ്ടും ചർച്ചയാകുന്ന ചരിത്രനിമിഷങ്ങളിലാണ്​ നമ്മൾ ജീവിക്കുന്നത്​. ഭരണഘടന എഴുതി തയാറാക്കുന്നതിൽ മുന്നിൽ നിന്ന ഡോ. ബി.ആർ. അംബേദ്​കറടക്കം വലിയ രീതിയിൽ ഭരണ-സവർണ വിഭാഗങ്ങളിൽനിന്ന്​ അവമതി നേരിടുന്ന കാലംകൂടിയാണിത്​. മതനിരപേക്ഷതയും ജനാധിപത്യവും വലിയ വെല്ലുവിളികൾ നേരിടുന്ന സമയം.

75 വർഷ കാലയളവിൽ ഭരണഘടന പലതവണ, പലരീതിയിൽ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തിന്റെ​ പേര്​ പറഞ്ഞ്​, ജനാധിപത്യത്തിലൂടെ അധികാരത്തിൽ വന്നവർതന്നെ ഭരണഘടനയെയും അതി​ന്റെ മൂല്യങ്ങളെയും അട്ടിമറിക്കുകയും നോക്കുകുത്തിയായി നിർത്തുകയുംചെയ്​തു. അടിയന്തരാവസ്​ഥയിൽ ഭരണഘടനതന്നെ ഇല്ലാതായി. ഇപ്പോൾ തുടരുന്ന അപ്രഖ്യാപിത അടിയന്തരാവസ്​ഥയിലോ?

ഭരണഘടനതന്നെയാകണം നമ്മുടെ ചർച്ചയിൽ നിറയേണ്ടത്​. നമുക്ക്​ പോരാടാനും അതിജീവിക്കാനും മുന്നിൽ മാർഗദർശിയായി ഭരണഘടനയാണുള്ളത്​ –അത്​ തയാറാക്കിയവരുടെ വലിയ മൂല്യങ്ങളും. ഹിന്ദുത്വ ഫാഷിസത്തി​ന്റെ തള്ളിക്കയറ്റം ഭരണഘടനയെ സർവമേഖലകളിലും ശക്തമല്ലാത്ത ആയുധമാക്കി മാറ്റിയിട്ടുണ്ട്​.

ഭരണഘടന അനുസരിച്ച്​ വിധി പുറപ്പെടുവിക്കേണ്ട കോടതികളും നീതി പലപ്പോഴും മറന്നു, മറന്നുകൊണ്ടിരിക്കുന്നു. രാജ്യഭരണം കൈയാളുന്ന ഹിന്ദുത്വ ഫാഷിസത്ത​ി​ന്റെ സംഘടനാരൂപമായ ആർ.എസ്​.എസിന്​ 100 വർഷം തികയുന്നുവെന്നും മറന്നുകൂടാ.

ഇൗ ചരിത്ര പശ്ചാത്തലത്തിൽ ഭരണഘടനയെപ്പറ്റി, രാജ്യത്തെപ്പറ്റി കൂടുതൽ ആഴത്തിൽ ചർച്ചചെയ്യേണ്ടതുണ്ട്​. പുതുവർഷത്തിലെ ആദ്യ ലക്കം അതിന്​ വേദിയാവുകയാണ്​. തുടർ ലക്കങ്ങളിലും ഭരണഘടനയെ നമ്മൾ കൂടുതൽ ഉയർത്തിപ്പിടിക്കും.

പുതുവർഷം രാജ്യത്തിനും ജനങ്ങൾക്കും അഭിമാനിക്കുന്ന മുഹൂർത്തങ്ങൾ നൽക​െട്ട എന്നാശംസിക്കുന്നു. വെറുപ്പിന്റെ ദംഷ്ട്രകൾ ആഴാത്ത, ജനാധിപത്യത്തി​ന്റെ വലിയ വിജയങ്ങൾ ഉറപ്പിക്കുന്ന വർഷമാക​െട്ട. ഇൗ രാജ്യത്തിനും ജനതക്കും അതിജീവിക്കേണ്ടതുണ്ട്​. നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും.

Show More expand_more
News Summary - weekly thudakkam