ശബ്ദം ഉയരുന്നുവോ?
മുഖ്യമായും രണ്ടു ചോദ്യമാണ് ആഴ്ചപ്പതിപ്പ് ഇൗ ലക്കം മുന്നോട്ടുവെക്കുന്നത്. ഒന്ന്, സ്വതന്ത്ര ഇന്ത്യയിൽ ആദിവാസികളും ദലിതരും മത്സ്യത്തൊഴിലാളികളുമടക്കം സമൂഹത്തിന്റെ അടിത്തട്ടിലുള്ള കീഴാളമനുഷ്യർക്ക് സ്വന്തം നിലനിൽപിന്റെ തന്നെ നേർക്കുയരുന്ന ഭീഷണികളെ അതിജീവിക്കാൻ എന്തുകൊണ്ടാണ് തുടരത്തുടരെ...
Your Subscription Supports Independent Journalism
View Plansമുഖ്യമായും രണ്ടു ചോദ്യമാണ് ആഴ്ചപ്പതിപ്പ് ഇൗ ലക്കം മുന്നോട്ടുവെക്കുന്നത്. ഒന്ന്, സ്വതന്ത്ര ഇന്ത്യയിൽ ആദിവാസികളും ദലിതരും മത്സ്യത്തൊഴിലാളികളുമടക്കം സമൂഹത്തിന്റെ അടിത്തട്ടിലുള്ള കീഴാളമനുഷ്യർക്ക് സ്വന്തം നിലനിൽപിന്റെ തന്നെ നേർക്കുയരുന്ന ഭീഷണികളെ അതിജീവിക്കാൻ എന്തുകൊണ്ടാണ് തുടരത്തുടരെ സമരം ചെയ്യേണ്ടിവരുന്നത്? രണ്ട്, സംവരണം അട്ടിമറിക്കപ്പെട്ടതിന്റെ വഴികൾ എന്തായിരുന്നു? രണ്ടും പരസ്പരബന്ധിതമാണ്. ഉത്തരങ്ങളും ഏറക്കുറെ സമാനം.
2022 നവംബർ ഏഴിന് നടത്തിയ വിധിപ്രഖ്യാപനത്തിലൂടെ സുപ്രീംകോടതി ഭരണഘടനയുടെ 103ാം ഭേദഗതി ശരിെവച്ചിരിക്കുന്നു. ഭരണഘടനാബെഞ്ചിലെ അഞ്ചു ന്യായാധിപരും സാമ്പത്തികസംവരണം ഭരണഘടനയുടെ അടിസ്ഥാന ഘടനക്കെതിരല്ലെന്നു വിധിച്ചു. ഇതോടെ, സംവരണം പ്രാതിനിധ്യത്തിനുവേണ്ടിയുള്ളതാണെന്ന സങ്കൽപംതന്നെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു.
സംവരണം എന്നത് ഒരു രാഷ്ട്രീയ സാമൂഹിക പ്രശ്നമാണെന്നും അതിനെ അട്ടിമറിക്കാൻ സവർണ സമുദായങ്ങളും ബ്രാഹ്മണ്യവും ഭരണാധികാരവും ശ്രമിക്കുമെന്നും തുടക്കം മുതേല ആഴ്ചപ്പതിപ്പ് പറഞ്ഞുകൊണ്ടിരുന്നു. സാമ്പത്തിക സംവരണം എന്നത് മുന്നാക്ക സംവരണവും സവർണ സംവരണവുമാണെന്നും ആഴ്ചപ്പതിപ്പ് പലവട്ടം പറഞ്ഞു. അപായസൂചനകൾ ആദ്യമേ നൽകി. പക്ഷേ, എതിർ ഒച്ചകൾ നേർത്തതായിരുന്നു. അല്ലെങ്കിൽ കേൾക്കാൻപോലുമില്ലാത്തവണ്ണം ഇല്ലായിരുന്നു.
കീഴാളരുടെ സമരങ്ങൾ എന്തുകൊണ്ട് നിരന്തരം ഉയരുന്നു, എന്തുകൊണ്ട് ഇൗ ജനവിഭാഗങ്ങൾക്ക് തെരുവിലേക്ക് ഇറങ്ങേണ്ടിവരുന്നുവെന്നും ആഴ്ചപ്പതിപ്പ് എപ്പോഴും ചോദിച്ചിരുന്നു. അങ്ങനെ ചോദിച്ചത് സമരമുഖത്ത് നിന്നുകൊണ്ട് തന്നെയാണ്. കേരളത്തിലെ സിവിൽ പൊളിറ്റിക്സിന് ചില പ്രശ്നങ്ങൾ ഉണ്ടെന്നും നമുക്ക് പറയേണ്ടിവന്നു. പാളിച്ചകളും വീഴ്ചകളും തിരുത്തേണ്ടതുണ്ടെന്നും.
ജാതിയാണ് ഇന്ത്യൻ സമൂഹത്തിന്റെ അടിസ്ഥാന ഘടന. ജാതി മനുഷ്യരെ ശ്രേണീഘടനയിൽ ഭിന്നിപ്പിക്കുകയും ബഹിഷ്കരിക്കുകയും ചെയ്യുന്നു. ജാതിയെന്നത് അധികാരംകൂടിയാണ്. രാജ്യത്ത് അധികാരത്തിനെതിരെയുള്ള പോരാട്ടം ജാതിക്കെതിരെയുള്ളതുകൂടിയാണ്. അല്ലെങ്കിൽ ആവണം. അധികാരത്തിലുള്ള ജാതി ആധിപത്യം തന്നെയാണ് സംവരണവും അട്ടിമറിക്കുന്നത്. ആ അധികാരമാണ് കീഴാളരെ തെരുവിലിറക്കുന്നതും. കൃത്യമായി പറഞ്ഞാൽ, സവർണതാൽപര്യം സംരക്ഷിക്കാനുള്ള ഗൂഢാലോചനയിൽ നീതി നിഷേധിക്കപ്പെട്ടത് എന്നും അവർണ ജനതക്കാണ്. ആ ജനതക്കൊപ്പമാണ് നിലകൊള്ളേണ്ടത്.
ഇപ്പോഴെങ്കിലും കാതുകൂർപ്പിക്കേണ്ടതുണ്ട്, ഏതെങ്കിലും തരത്തിലുള്ള ഒച്ചകൾ കേൾക്കുന്നുേണ്ടാ? കാതിൽ ഒന്നുമെത്തുന്നില്ലെങ്കിൽ എന്താണ് അർഥമെന്ന് ഇൗ വൈകിയ വേളയിലും വ്യാഖ്യാനിക്കേണ്ടതുണ്ടോ?
ഒച്ചകൾ ഉയരെട്ട!