Begin typing your search above and press return to search.
proflie-avatar
Login

പാവം പശുവറിയുന്നുണ്ടോ, താനൊരു വിഷം പുരട്ടിയ രാഷ്ട്രീയ ആയുധമാണെന്ന്

പാവം പശുവറിയുന്നുണ്ടോ, താനൊരു വിഷം പുരട്ടിയ രാഷ്ട്രീയ ആയുധമാണെന്ന്
cancel
പ്രണയ ദിനമായ ഫെബ്രുവരി 14 പശുവിനെ കെട്ടിപ്പിടിക്കാനുള്ള ദിനമായി ആചരിക്കാൻ കേന്ദ്ര മൃഗക്ഷേമ വകുപ്പ് ആഹ്വാനം ചെയ്തത് വിവാദമായിരിക്കുന്നു. എന്താണ് സംഘ്പരിവാറിന്റെ ഈ പശുപ്രേമത്തിന് പിന്നിലുള്ളത്?. ക​​ശാ​​പ്പി​​നാ​​യു​​ള്ള ക​​ന്നു​​കാ​​ലി​​ക​​ളു​​ടെ വി​​ൽ​​പന​​യി​​ൽ ​കേന്ദ്രസർക്കാർ നി​​യ​​ന്ത്ര​ണ​​ം ഏർപ്പെടുത്തിയ സാഹചര്യത്തിൽ മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1006 പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങളിലെ പ്രസക്തഭാഗങ്ങൾ പുന:പ്രസിദ്ധീകരിക്കുന്നു.

സം​​ഘ​്​​പ​​രി​​വാ​​ർ സൈ​​ദ്ധാ​​ന്തി​​ക​ ഗ്ര​​ന്ഥ​മാ​​യ വി​​ചാ​​ര​​ധാ​​ര പ​​റ​​യു​​ന്ന​​ത് പ​​ശു​​വി​​നെ മ​​നു​​ഷ്യ​​രി​​ൽ ചി​​ല​​ർ ഭ​​ക്ഷി​​ക്കു​​ന്ന​​ത്, മ​​നു​​ഷ്യ​​രി​​ൽ​​ത്ത​​ന്നെ​​യു​​ള്ള മ​​റ്റു​​ചി​​ല​​ർ അ​​തി​​നെ ആ​​രാ​​ധി​​ക്കു​​ന്ന​​തി​​നോ​​ടു​​ള്ള വി​​ദ്വേ​​ഷം നി​​മി​​ത്ത​​മാ​​ണെ​​ന്നാ​​ണ്! നാം ​​പ​​ശു​​വി​​നെ പൂ​​ജി​​ക്കു​​മ്പോ​​ൾ, അ​​വ​​ന​​തി​​നെ കൊ​​ന്ന് തി​​ന്നു​​ന്ന​​തി​​ലാ​​ണ് താ​​ൽ​പ​​ര്യം എ​​ന്ന​േ​​ത്ര വി​​ചാ​​ര​​ധാ​​രയു​​ടെ തീ​​ർ​​പ്പ്! ഇ​​തെ​​ന്തു​​ത​​രം താ​​ര​​ത​​മ്യ​​മാ​​ണ്? ഇ​​ത് പ​​ശു​​ക്ക​​ളു​​ടെ രാ​​ജ്യ​​മാ​​ണെ​​ന്ന് സ്വാ​​മി ന​​രേ​​ന്ദ്ര​​നാ​​ഥ് സ​​ര​​സ്വ​​തി​​യു​​ടെ വാ​​ക്കു​​ക​​ൾ​ക്ക് വേ​​റൊ​​ര​​ർ​​ഥ​ത്തി​​ൽ ഇ​​തി​​ലേ​​റെ വ്യ​​ക​്​​ത​​ത​​യു​​ണ്ട്. സ്വ​​യം അ​​ധഃ​പ​​തി​​ച്ച ഒ​​രു​​വ​​ന​​ല്ലാ​​തെ അ​​ന്യ​​രെ വെ​​റു​​ക്കാ​​നാ​​വി​​ല്ല എ​​ന്ന് വി​​വേ​​കാ​​ന​​ന്ദ​​ൻ.

1948ൽ ​​അം​​ബേ​​ദ്​​ക​​ർ അ​​വ​​ത​​രി​​പ്പി​​ച്ച ക​​ര​​ട്​ ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ൽ പ​​ശു​​വു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. പി​​ന്നീ​ട്​ അ​​തി​​നു​​മാ​​ത്ര​​മൊ​​രു തൊ​​ഴു​​ത്ത് ന​​മ്മു​​ടെ ഭ​​ര​​ണ​​ഘ​​ട​​ന​​ക്ക​​ക​​ത്ത് എ​​ങ്ങ​നെ ഒ​​ത്തു​​കി​​ട്ടി എ​​ന്നാ​​ലോ​​ചി​​ക്കാ​​നാ​​ണ്, പ​​ല​​ർ​​ക്കു​​മി​​പ്പോ​​ഴും ക​​ഴി​​യാ​​തി​​രി​​ക്കു​​ന്ന​​ത്. ബ്രാ​​ഹ്​​മ​ണ​​ന് പ​​ശു​​വി​​നെ ദാ​​നം ചെ​​യ്താ​​ൽ ശ​​രീ​​ര​​ത്തി​​ൽ എ​​ത്ര രോ​​മ​​ങ്ങ​​ളു​​ണ്ടോ അ​​ത്ര​​യും വ​​ർ​​ഷം സ്വ​​ർ​​ഗ​​സു​​ഖ​​മ​​നു​​ഭ​​വി​​ക്കാ​​മെ​​ന്ന് വേ​​ദ​​വി​​ധി​​യു​​ണ്ട​​െ​​ത്ര! പ​​ശു​​മാ​​ഹാ​​ത്്മ്യം ഇ​​തി​​ലു​​മേ​​റെ എ​​ഴു​​ത​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. പ​​ക്ഷേ, അ​​തി​​ലൊ​​രി​​ട​​ത്തും മ​​നു​​ഷ്യ​​രെ േദ്രാ​​ഹി​​ച്ചു​​വേ​​ണം പ​​ശു​​പൂ​​ജ നി​​ർ​​വ​ഹി​​ക്കാ​​ൻ എ​​ന്ന് വാ​​യി​​ച്ച​​തോ​​ർ​​ക്കു​​ന്നി​​ല്ല.

ജെ.​എ​​ൻ.​യു​​വി​​ൽ​​നി​​ന്ന് എ.​​ബി.​വി.​​പി ആ​​ക്ര​​മ​​ണ​​ത്തെ​ തു​​ട​​ർ​​ന്ന് കാ​​ണാ​​താ​​യ യു​​വ​​പ്ര​​തി​​ഭ​​യാ​​യ ന​​ജീ​​ബേ... നീ​​യൊ​​രു പ​​ശു​​വാ​​യി ജ​​നി​​ച്ചി​​രു​​ന്നെ​​ങ്കി​​ൽ! സ​​ഹ​​സ്രാ​​ബ്​​ദ​​ങ്ങ​​ൾ​​ക്കു​​മു​​മ്പ് വ​​റ്റി​​പ്പോ​​യ​​താ​​യി സ​​ങ്ക​​ൽ​പി​​ക്ക​​പ്പെ​​ടു​​ന്ന ആ ​​സ​​ര​​സ്വ​​തി ന​​ദി ക​​ണ്ടെ​​ത്താ​​ൻ കോ​​ടി​​ക​​ളു​​ടെ േപ്രാ​​ജ​​ക്​​ടാ​​ണ് പൊ​​ടിപൊ​​ടി​​ക്കു​​ന്ന​​ത്! എ​​ന്നാ​​ൽ ജീ​​വി​​ച്ചി​​രു​​ന്ന മ​​നു​​ഷ്യ​​ർ പെ​​െ​ട്ട​​ന്ന് അ​​പ്ര​​ത്യ​​ക്ഷ​​രാ​​വു​​മ്പോ​​ൾ, ഒ​​ന്ന​​ന്വേ​​ഷി​​ച്ച് കി​​ട്ട​​ണ​​മെ​​ങ്കി​​ൽ​​ത​​ന്നെ നാ​​ട്ടു​​കാ​​രും കു​​ടും​​ബ​​വും ഏ​​റെ ഇ​​ടി​​കൊ​​ള്ള​​ണം!

സ​​വ​​ർ​​ണ​​സം​​സ്​​​കാ​​ര​​ത്തെ ഔ​​ദ്യോ​​ഗി​​ക​​മാ​​യി​​ത്ത​​ന്നെ ദേ​​ശീ​​യ​​മാ​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണ് ജ​​ന്തു​​സ്​​​നേ​​ഹ​​മെ​​ന്ന വ്യാ​​ജേ​​ന സ​​ജീ​​വ​​മാ​​കു​​ന്ന​​ത്. സി.ഇ. ഏ​ഴാം നൂ​​റ്റാ​​ണ്ടി​​ൽ ശ​​ശാ​​ങ്ക​​രാ​​ജാ​​വ് പി​​ഴു​​തെ​​ടു​​ത്ത ബോ​​ധി​​വൃ​​ക്ഷം ച​​രി​​ത്ര​​ത്തി​െ​ൻ​റ ദുഃ​​ഖ​​സ്​​​മൃ​​തി​​യാ​​ണ്. ഒ​​ന്നാ​​മ​​ത്തെ സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​ച​​രി​​ത്രം ആ​​വേ​​ശ​​ത്തോ​​ടെ അ​​നു​​സ്​​​മ​​രി​​ക്കു​​ന്ന ബാ​​ബാ​​രാ​​മ​​ച​​ന്ദ്ര​​ദാ​​സി​​നെ​​യും അ​​മീ​​റ​​ലി​​യെ​​യും സാ​​മു​​ദാ​​യി​​ക സൗ​​ഹാ​​ർ​ദ​​ത്തി​​നു വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ച്ച​​തി​െ​ൻ​റ പേ​​രി​​ൽ ബ്രി​​ട്ടീ​​ഷു​​കാ​​ർ ആ ​​മ​​ഹാ​​ന്മാ​​രെ തൂ​​ക്കി​​ക്കൊന്ന പു​​ളി​​മ​​ര​​വും അ​​വ​​രു​​ടെ ജ്വ​​ലി​​ക്കു​​ന്ന സ്മ​​ര​​ണ​​ക​​ളെ ഇ​​ല്ലാ​​താ​​ക്കാ​​ൻ ബ്രി​​ട്ടീ​​ഷ് സാ​​മ്രാ​​ജ്യ​​ത്വം ആ ​​പു​​ളി​​മ​​ര​​ത്തെ വേ​​രോ​​ടെ പി​​ഴു​​തെ​​ടു​​ത്ത​​തും ഇ​​ന്നും മ​​ത​​നി​​ര​​പേ​​ക്ഷ​​ത​​യു​​ടെ ആ​​വേ​​ശ​​മാ​​ണ്. എ​​ന്നാ​​ൽ, 2002ൽ ​​ക​​ദ്ര​​ആ​​ലം എ​​ന്ന ബി​​ഹാ​​റി തെ​​രു​​വു വി​​ൽ​​പ​​ന​​ക്കാ​​ര​​ൻ​​കു​​ട്ടി​​യെ മു​സ്​​ലി​​മാ​​ണെ​​ന്ന ഒ​​രൊ​​റ്റ കാ​​ര​​ണ​​ത്താ​​ൽ 2002ലെ ​​വം​​ശ​​ഹ​​ത്യ​​യി​​ൽ ഒ​​ര​​ര​​യാ​​ലി​​ൽ കെ​​ട്ടി​​യി​​ട്ട് ക​​ത്തി​​ച്ച​​ത്, ഒ​​രു​​പ​​ക്ഷേ മ​​ല​​യാ​​ളി​​യാ​​യ ക​​ട​​മ്മ​െ​ൻ​റ ‘അ​​ശ്വ​​ത്ഥം’ എ​​ന്ന ക​​വി​​ത​​യി​​ലെ ഒ​​രു നേ​​ർ​​ത്ത ഓ​​ർ​​മ മാ​​ത്ര​​മാ​​ണ്. പ​​ക്ഷേ, അ​​പ്പോ​​ഴും സം​​ഘ​്​​പ​​രി​​വാ​​ർ ഭ​​രി​​ക്കു​​ന്ന ഝാ​​ർ​​ഖ​​ണ്ഡി​ലെ ല​​ത്തേ​​ഹോ​​ൾ ജി​​ല്ല​​യി​​ലെ ബ​​ല​​മൂ​​ഡി​​ലെ വൃ​​ക്ഷ​​ത്തി​​ൽ പ​​ശു​​വി​െ​ൻ​റ പേ​​രി​​ൽ അ​​ടി​​ച്ചു​​കൊ​​ന്ന് കെ​​ട്ടി​​ത്തൂ​ക്കി​​യ പ​​ന്ത്ര​​ണ്ടു​കാ​​ര​​നാ​​യ ഇം​​തി​​യാ​​സ്​​​ഖാ​​ൻ, മു​​പ്പ​​ത്തി​​ര​​ണ്ടു​കാ​​ര​​നാ​​യ മ​​ജു​​ലൂം അ​​ൻ​​സാ​​രി​​യും അ​​ത്ര​​പോ​​ലും ഓ​​ർ​​ക്ക​​പ്പെ​​ടു​​ന്ന​​തേ​​യി​​ല്ല. മു​​മ്പ് വി​​ദ്യാ​​ധ​​നം സ​​ർ​വ​​ധ​​നാ​​ൽ പ്ര​​ധാ​​നം എ​​ന്ന് കു​​ട്ടി​​ക​​ൾ വ​​ള​​ഞ്ഞു​​പോ​​വാ​​തി​​രി​​ക്കാ​​ൻ​​വേ​​ണ്ടി വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ൽ കോ​​പ്പി​​യെ​​ഴു​​തി​​പ്പി​​ച്ചി​​രു​​ന്നു. ഇ​​ന്ന് നേ​​രെ​​നി​​ന്ന് പി​​ഴ​​ക്ക​​ണ​​മെ​​ങ്കി​​ൽ പ​​ശു​​ധ​​നം പ​​ര​​മ​​പ്ര​​ധാ​​നം എ​​ന്ന് തി​​രു​​ത്തി​​യെ​​ഴു​​തേ​​ണ്ട ഒ​​ര​​വ​​സ്​​​ഥ​​യി​​ലേ​​ക്കാ​​ണ് നാ​​മെ​​ത്തി​​പ്പെ​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. മ​​നു​​ഷ്യ​​പ്പ​​റ്റി​​നാ​​യി​​രു​​ന്നു മു​​മ്പ് മ​​ഹ​​ത്ത്വം. എ​​ന്തു​​ണ്ടെ​​ങ്കി​​ലും മ​​നു​​ഷ്യ​​പ്പ​​റ്റി​​ല്ലെ​​ങ്കി​​ൽ മ​​നു​​ഷ്യ​​രെ ഒ​​ന്നി​​നും കൊ​​ള്ളി​​ല്ലെ​​ന്നാ​​ണ് മു​​മ്പൊ​​ക്കെ നാം ​​നെ​​ഞ്ചം​​കീ​​റി പ​​റ​​ഞ്ഞ​​ത്. അ​​ക്കാ​​ല​​മൊ​​ക്കെ​​യും ഒ​​രോ​​ർ​​മ​​ക്കും സ്​​​പ​​ർ​​ശി​​ക്കാ​​നാ​​വാ​​ത്ത അ​​ക​​ല​​ങ്ങ​​ളി​​ലേ​​ക്ക് ഓ​​ടി​​മ​​റ​​യു​​ക​​യാ​​ണോ?

മ​​ഹാ​​ഭാ​​ര​​ത​ത്തി​​ലെ വ്യാ​​ധ​​ഗീ​​ത വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന​​ത്, ബ്രാ​​ഹ്​​മ​ണ​​കു​​മാ​​ര​​ന് ബ്രഹ്​മജ്​ഞാനം പ​​ക​​ർ​​ന്നു​​ന​​ൽ​​കു​​ന്ന ഒ​​രി​​റ​​ച്ചി​​വെ​​ട്ടു​​കാ​​ര​െ​ൻ​റ മ​​ഹ​​ത്ത്വ​മാ​​ണ​​െ​ത്ര. എ​​ന്നാ​​ലി​​വി​​ടെ കാ​​ലി​​ച്ച​​ന്ത നി​​യ​​ന്ത്ര​​ണ മ​​റ​​വി​​ൽ മ​​നു​​ഷ്യ​​വെ​​ട്ടു​​കാ​​രു​​ടെ നൃ​​ശം​​സ​​നൃ​​ത്ത​​ങ്ങ​​ളാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. പ്ര​​ത്യ​​ക്ഷ​​മാ​​യും പ​​രോ​​ക്ഷ​​മാ​​യും ജ​​ന്തു​​സ്​​​നേ​​ഹ​​ത്തി​െ​ൻ​റ പേ​​രി​​ൽ കൊ​​ല​​ചെ​​യ്യ​​പ്പെ​​ട്ട​​വ​​രു​​ടെ​​യും ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​വ​​രു​​ടെ​​യും ചോ​​ര​​യി​​ലാ​​ണ്, പു​​തി​​യ കാ​​ലി​ ഉ​​ത്ത​​ര​​വ് ഉ​​റ​​പ്പി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. മു​​മ്പൊ​​ക്കെ പാ​​ലം ഉ​​റ​​യ്​​ക്കാ​​ൻ കു​​രു​​തി​​വേ​​ണ​​മെ​​ന്നൊ​​രു മി​​ത്തു​​ണ്ടാ​​യി​​രു​​ന്നു! എ​​ന്നാ​​ലി​​ന്ന് പാ​​ലം​​ക​​ണ​​ക്ക് ഉ​​റ​​പ്പു​​ള്ള ഉ​​ത്ത​​ര​​വു​​ക​​ൾ ഉ​​ണ്ടാ​​വു​​ന്ന​​തു​​ത​​ന്നെ ചോ​​ര​​യി​​ലാ​​ണ്. ഇ​​നി അ​​തി​​ന് നി​​ല​​നി​​ൽ​​ക്കാ​​നും കൊ​​ഴു​​ക്കാ​​നും എ​​ത്ര കു​​രു​​തി​​ക​​ൾ വേ​​ണ്ടി​​വ​​രു​​മെ​​ന്ന് ആ​​ർ​​ക്ക​​റി​​യാം!

മു​​മ്പ് ജാ​​തി​​മേ​​ൽ​​ക്കോ​​യ്മ​​യു​​ടെ പ​​ശു​​ഭ​​ക​്​​തി​​മ​​റ​​വി​​ൽ വ​​ള​​ർ​​ന്ന മ​​നു​ഷ്യ​ദ്രോ​​ഹ​​ത്തെ മൗ​​ലി​​ക​​മാ​​യ അ​​ഞ്ച് ചോ​​ദ്യ​​ങ്ങ​​ൾ​​കൊ​​ണ്ടാ​​യി​​രു​​ന്നു അം​​ബേ​​ദ്​​ക​ർ നി​​ലം​​പ​​രി​​ശാ​​ക്കി​​യ​​ത്. ആ ​​ചോ​​ദ്യ​​ങ്ങ​​ൾ ഇ​​വ​​യാ​​ണ്: ഹി​​ന്ദു​​ക്ക​​ൾ ഒ​​രി​​ക്ക​​ലും ഗോ​​മാം​​സം ഭ​​ക്ഷി​​ച്ചി​​ട്ടി​​ല്ലേ? ഹി​​ന്ദു​​ക്ക​​ൾ ഗോ​​മാം​​സ​​ഭ​​ക്ഷ​​ണം ഉ​​പേ​​ക്ഷി​​ക്കാ​​ൻ ഇ​​ട​​യാ​​ക്കി​​യ​​തെ​​ന്താ​​ണ്? ബ്രാ​​ഹ്​​മ​ണ​​ർ സ​​സ്യ​​ഭു​​ക്കു​​ക​​ളാ​​യി​​ത്തീ​​രാ​​ൻ ഇ​​ട​​യാ​​ക്കി​​യ​​തെ​​ന്താ​​ണ്? ഗോ​​മാം​​സ​​ഭ​​ക്ഷ​​ണം എ​​ന്തു​​കൊ​​ണ്ടാ​​ണ് അ​​സ്​​​പൃ​​ശ്യ​​ത സൃ​​ഷ്​​​ടി​​ച്ച​​ത്? അ​​സ്​​​പൃ​​ശ്യ​​ത ജ​​നി​​ച്ച​​തെ​​ന്നാ​​ണ്?

ഇ​​തി​​നോ​​ടൊ​​ന്നും നി​​വ​​ർ​​ന്നു​നി​​ന്ന് പ്ര​​തി​​ക​​രി​​ക്കാ​​നാ​​വാ​​ത്ത ജാ​​തി​​മേ​​ൽ​​ക്കോ​​യ്മ​​യാ​​ണ്, എ​​ത്ര​​ന​​ല്ല ഹി​​ന്ദു​​വും ഗോ​​മാം​​സം ക​​ഴി​​ച്ചാ​​ൽ സാം​​സ്​​​കാ​​രി​​ക​​മാ​​യി മു​സ്​​ലി​​മാ​​വും എ​​ന്നു​​റ​​പ്പ്​ ന​​ൽ​​കു​​ന്ന ഗോ​​ൾ​​വ​ൾക്ക​​റാ​​ണ്, പു​​തി​​യ കാ​​ലി​ ഉ​​ത്ത​​ര​​വി​​ന് പി​​റ​​കി​​ൽ​​നി​​ന്ന് അ​​ല​​റു​​ന്ന​​ത്. ജ​ന്തു​​സ്​​​നേ​​ഹം, മ​​നു​​ഷ്യ​​ർ​​ക്ക് ന​​ല്ല​​മാം​​സം, ക​​ർ​​ഷ​​ക​​ർ​​ക്ക് സു​​ര​​ക്ഷ, കോ​​ട​​തി​​വി​​ധി ന​​ട​​പ്പി​​ലാ​​ക്ക​​ൽ തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ൾ നി​​ർ​​വ​​ഹി​​ക്കാ​​നാ​​ണ് പു​​തി​​യ ഉ​​ത്ത​​ര​​വെ​​ന്ന കാ​​ലി​​നി​​യ​​മ പ്ര​​ശം​​സ​​ക​​ൾ​​ക്കി​​ട​​യി​​ൽ, മ​​നു​​ഷ്യ​​ജീ​​വി​​ത​​മാ​​ണ് വെ​​ല്ലു​​വി​​ളി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. പി​​ന്നെ ബാ​​ക്കി​​യാ​​വു​​ന്ന​​ത് കോ​​ഴി​​യെ തി​​ന്നു​​ന്ന​​വ​​രോ​​ട്, നി​​ന​​ക്കെ​​ന്താ മ​​യി​​ലി​​നെ തി​​ന്നു​കൂ​​ടെ എ​​ന്ന് ചോ​​ദി​​ക്കു​​ന്ന, ആ​​ടി​​നെ തി​​ന്നു​​ന്ന​​വ​​രോ​​ട് നീ​​യെ​​ന്താ ആ​​ന​​യെ തി​​ന്നാ​​ത്ത​​തെ​​ന്ന് ചോ​​ദി​​ക്കു​​ന്ന, മാ​​ട്ടി​​റ​​ച്ചി തി​​ന്നു​​ന്ന​​വ​​രോ​​ട് ഇ​​ന്ന് നി​​ന​​ക്ക് മാ​​നി​​റ​​ച്ചി ക​​ഴി​​ക്കാ​​നാ​​ഗ്ര​​ഹി​​ച്ചാ​​ൽ അ​​തി​​ന് ക​​ഴി​​യു​​മോ എ​​ന്ന് ചോ​​ദി​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള ത​​മാ​​ശ​​ക​​ൾ മാ​​ത്ര​​മാ​​ണ്! അ​​പ്പം ചോ​​ദി​​ച്ചാ​​ർ​​ത്ത് ക​​ര​​ഞ്ഞ ഫ്ര​​ഞ്ച് ജ​​ന​​ത​​യോ​​ട്, മു​​മ്പൊ​​രു രാ​​ജ​​കു​​മാ​​രി നി​​ങ്ങ​​ൾ​​ക്കെ​​ന്തു​​കൊ​​ണ്ട് കേ​​ക്ക് ക​​ഴി​​ച്ചു​​കൂ​​ടാ എ​​ന്ന് ചോ​​ദി​​ച്ച​​ത് വി​​വ​​ര​​ക്കേ​​ടുകൊ​​ണ്ടാ​​ണെ​​ങ്കി​​ലും ആ​​ത്്മാ​​ർ​​ഥ​​മാ​​യി​​ട്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ലി​​വ​​രാ​​ക​​ട്ടെ, ത​​ങ്ങ​​ൾ തി​​ന്നു​​ന്ന​​ത് ത​​ങ്ങ​​ൾ​​ക്ക് വി​​ല​​ക്ക​​രു​​തെ​​ന്ന് നി​​വ​​ർ​​ന്നു​നി​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​വ​​രോ​​ട് നി​​ങ്ങ​​ൾ അ​​ത് തി​​ന്ന്, ഇ​​ത് തി​​ന്ന് എ​​ന്നാ​ജ്ഞാ​​പി​​ക്കു​​ക​​യാ​​ണ്. എ​​ന്ത് തി​​ന്ന​​ണം, തി​​ന്ന​​രു​​ത് എ​​ന്ന് തീ​​രു​​മാ​​നി​​ക്കാ​​നു​​ള്ള ഒ​​രു ജ​​ന​​ത​​യു​​ടെ അ​​വ​​കാ​​ശം ഒ​​രു ഗോ​​ര​​ക്ഷ​​ക​​രു​​ടെ​​യും സൗ​​ജ​​ന്യ​​മ​​ല്ല. മൂ​​ന്ന് നാ​​ല് വ​​ർ​​ഷം മു​​മ്പ്, ഉ​​സ്​​​മാ​​നി​​യാ സ​​ർ​​വ​ക​​ലാ​​ശാ​​ലാ വി​​ദ്യാ​​ർ​​ഥി​ക​​ൾ ബീ​​ഫ്ഗീ​​തം കൂ​​ടി പാ​​ടി​​ക്കൊ​​ണ്ടാ​​ണ്, ഞ​​ങ്ങ​​ളും ഇ​​ന്ത്യ​​ക്കാ​​ർ എ​​ന്നു​​റ​​ക്കെ പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഇ​​ന്ന് നാം ​​അ​​തോ​​ടൊ​​പ്പം പ്ര​​തി​​രോ​​ധ​​ത്തി​െ​ൻ​റ പു​​തി​​യ ചു​​വ​​ടു​​വെ​​പ്പു​​ക​​ൾ​​ക്ക് ക​​രു​​ത്തും കാ​​ന്തി​​യും പ​​ക​​രു​​ന്ന ബീ​​ഫ് ഡാൻ​​സി​​നും രൂ​​പം ന​​ൽ​​ക​​ണം.

മ​​നു​​ഷ്യ​​ർ ത​​മ്മി​​ലു​​ള്ള പ​​ല​​ത​​രം അ​​ക​​ൽ​​ച്ച​​ക​​ളി​​ൽ നി​​ന്നും സാ​​മ്പ​​ത്തി​​ക ചൂ​​ഷ​​ണ​​ങ്ങ​​ളി​​ൽ​​നി​​ന്നും, സാ​​മൂ​​ഹി​ക വി​​വേ​​ച​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും ആ​​ശ​​യ​​വി​​നി​​മ​​യ​​ങ്ങ​​ളു​​ടെ അ​​പ​​ര്യാ​​പ്ത​​ത​​യി​​ൽ​​നി​​ന്നും വ്യ​​ത്യ​​സ്​​​ത​ത​​ര​​ത്തി​​ലു​​ള്ള അ​​ധി​​കാ​​ര പ്ര​​യോ​​ഗ​​ങ്ങ​​ളി​​ൽനി​​ന്നു​​മാ​​ണ് ആ​​ധി​​പ​​ത്യ–​​വി​​ധേ​​യ​​ത്വ ബ​​ന്ധ​​ങ്ങ​​ളി​​ല​​ധി​​ഷ്ഠി​​ത​​മാ​​യ അ​​പ​​ര​​ർ നി​​ർ​​മി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. വ​​ർ​​ഗം, മ​​തം, ജാ​​തി, രാ​​ഷ്​​ട്രീ​​യം തു​​ട​​ങ്ങി​​യ എ​​ന്തും ഏ​​തും അ​​പ​​ര​​വ​​ത്​​ക​​ര​​ണ​​ത്തി​െ​ൻ​റ േസ്രാ​​ത​സ്സാ​വാം. സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ സ്വ​​യം സ്വ​​ത​​ന്ത്ര​​മാ​​യി​​രി​​ക്കു​​മ്പോ​​ൾ ഒ​​ന്നും അ​​പ​​ര​​മാ​​വി​​ല്ല. തൊ​​ഴി​​ൽ, ഭാ​​ഷ, ഭ​​ക്ഷ​​ണം, വി​​ശ്വാ​​സം, വ​​സ്​​​ത്രം, ആ​​ചാ​​രം, ആ​​ഘോ​​ഷം, ലിം​​ഗം, ജാ​​തി, മ​​തം, നി​​റ​​വ്യ​​ത്യാ​​സം തു​​ട​​ങ്ങി ഒ​​ന്നും പ​​ര​​സ്​​​പ​​രം ഏ​​റ്റു​​മു​​ട്ടേ​​ണ്ട ഒ​​രു കാ​​ര്യ​​വു​​മി​​ല്ല. എ​​ന്നാ​​ൽ ഒ​​ന്നി​​നെ മ​​റ്റൊ​​ന്നി​െ​ൻ​റ എ​​തി​​രാ​​ക്കി ഏ​​തെ​​ങ്കി​​ലും വി​​ധ​​ത്തി​​ൽ മാ​​റ്റാ​​ൻ ക​​ഴി​​ഞ്ഞാ​​ൽ, അ​​ങ്ങ​നെ മാ​​റു​​ന്നൊ​​രു സാ​​മൂ​​ഹി​ക–​​രാ​ഷ്​​ട്രീ​​യ​ാ​വ​​സ്​​​ഥ ത​​ട​​യാ​​തി​​രു​​ന്നാ​​ൽ എ​​ല്ലാം എ​​ല്ലാ​​റ്റി​​നും എ​​തി​​രാ​​യി മാ​​റും. തു​​ല്യ​​സാ​​ധ്യ​​ത​​ക​​ളെ​​യും സ്വ​​യം ആ​​വി​​ഷ്ക​​രി​​ക്കാ​​നു​​ള്ള സ്വാ​​ത​​ന്ത്ര്യ​​ത്തെ​​യും വ്യ​​ത്യ​​സ്​​​ത​​മാ​​യി​​രി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശ​​ത്തെ​​യും ജ​​നാ​​ധി​​പ​​ത്യ–​​മ​​തേ​​ത​​ര മൂ​​ല്യ​​ബോ​​ധ്യ​​ങ്ങ​​ളെ​​യു​​മാ​​ണ് അ​​പ​​ര​​വ​​ത്​​ക​ര​​ണം ഇ​​ല്ലാ​​താ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ത്. ഇ​​ന്ന​​ത്തെ ഇ​​ന്ത്യ​​ന​​വ​​സ്​​​ഥ​​യി​​ൽ ഭ​​ക്ഷ​​ണ​​സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ​​ക്കും കൊ​​ല​​ക​​ൾ​​ക്കും കാ​​ര​​ണ​​മാ​​വു​​ന്ന​​ത് അ​​പ​​ര​​നി​​ർ​​മി​തി​​യു​​ടെ ഭാ​​ഗ​​മാ​​ണ്.

പശുമാംസം ഭക്ഷിച്ചുവെന്ന് ആരോപിച്ച് ഹിന്ദുത്വ ഭീകരർ മർദിച്ചുകൊന്ന മുഹമ്മദ് അഖ്‍ലാഖിന്റെ ബന്ധുക്കളുടെ വിലാപം

മാം​​സം തീ​​നി​​ക​​ളും ക​​ശാ​​പ്പു​​കാ​​രും ഇ​​ന്നും സാ​​മാ​​ന്യ​​ബോ​​ധ​​ത്തി​​ൽ അ​​ധ​​മ​​രും ക്രൂ​​ര​​രും ഭീ​​ക​​ര​​രു​​മാ​​ണ്. ഭാ​​ഷാ​​പ്ര​​യോ​​ഗം മു​​ത​​ൽ സാ​​ഹി​​ത്യ​​ക​​ലാ​​സൃ​​ഷ്​​​ടി​​ക​​ൾ വ​​രെ ഇ​​തി​​ന് സാ​​ക്ഷ്യംവ​​ഹി​​ക്കും. അ​​തു​​കൊ​​ണ്ട് ഭ​​ക്ഷ​​ണ​​ജ​​നാ​​ധി​​പ​​ത്യം ത​​ന്മാ​​ത്ര​​ത​​ല​​ത്തി​​ലു​​ള്ള സാം​​സ്​​​കാ​​രി​​ക സ​​മ​​ര​​മാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. അ​​പ്പം സ്വാ​​ദ് മാ​​ത്ര​​മ​​ല്ല സ്വാ​​ത​​ന്ത്ര്യ​​വും കൂ​​ടി​​യാ​​ണ് എ​​ന്ന തി​​രി​​ച്ച​​റി​​വാ​​ണ് പ്ര​​ധാ​​നം.

ജീ​​വി​​ത​​ത്തി​െ​ൻ​റ ‘ആ​​വി​​ഷ്​​കാ​​ര​​വ​​ഴി’ ത​​ന്നെ വൈ​​വി​​ധ്യ​​മാ​​ണെ​​ന്ന് ആ​​ഴ​​ത്തി​​ൽ തി​​രി​​ച്ച​​റി​​യാ​​ൻ ക​​ഴി​​ഞ്ഞാ​​ൽ, മ​​നു​​ഷ്യ​​ർ​​ക്ക് പ​​ര​​സ്​​​പ​​രം വി​​ന​​യ​​മു​​ള്ള​​വ​​രാ​​വാ​​നും വ്യ​​ത്യ​​സ്​​​ത​​ത​​ക​​ളെ വി​​രോ​​ധ​​ങ്ങ​​ളാ​​ക്കാ​​തി​​രി​​ക്കാ​​നും ക​​ഴി​​യും. പ്ര​​പ​​ഞ്ച വി​​സ്​​​തൃ​​തി​​യി​​ലേ​​ക്ക് ഒ​​ന്ന് ക​​ണ്ണ് തു​​റ​​ക്കാ​​ൻ ക​​ഴി​​ഞ്ഞാ​​ൽ, മ​​നു​​ഷ്യ​​രാ​​ശി​​യെ മു​​ന്നോ​​ട്ട് ന​​യി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കാ​​ത്ത സ​​ർ​​വ​​ക​​ല​​ഹ​​ങ്ങ​​ളോ​​ടും വി​​ട ചോ​​ദി​​ക്കാ​​നു​​ള്ള ക​​രു​​ത്ത് ന​​മു​​ക്കാ​​ർ​​ജി​​ക്കാ​​ൻ ക​​ഴി​​യും.

ജാ​​തി മേ​​ൽ​​ക്കോ​​യ്മ മു​​ന്നോ​​ട്ട് നി​​ർ​​ത്തി​​യ പ​​ശു ഇ​​ന്ത്യ​​യി​​ലെ അ​​ടി​​സ്​​​ഥാ​​ന ജ​​ന​​ത പു​​ല്ലും സ്​​​നേ​​ഹ​​വും കൊ​​ടു​​ത്ത് വ​​ള​​ർ​​ത്തു​​ന്ന ‘പ​​ശു’ വ​​ല്ല! ഒ​​രി​​ക്ക​​ൽ ഗോ​​ര​ക്ഷാ​​ണി സ​​ഭ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ക​​ർ, ഒ​​രു ഇ​​ട​​യ​​ബാ​​ല​​നോ​​ട് പ​​ശു​​വി​െ​ൻ​റ മ​​ാഹാ​​ത്്മ്യ​​ത്തെ​​പ്പ​​റ്റി വാ​​ചാ​​ല​രാ​​യ​​പ്പോ​​ൾ, ആ ​​ഇ​​ട​​യ​​ബാ​​ല​​ൻ, ആ ​​ഗോ​​ര​​ക്ഷാ​​ണി​​സ​​ഭ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് ഒ​​രു ചോ​​ദ്യം മാ​​ത്രം ചോ​​ദി​​ച്ചു. പ​​ശു​​വി​​ന് മേ​​ൽവ​​രി​​യി​​ൽ എ​​ത്ര പ​​ല്ലു​​ണ്ട് എ​​ന്നാ​​യി​​രു​​ന്നു ചോ​​ദ്യം. അ​​വ​​ർ ആ​​ദ്യം ഇ​​രു​​പ​​ത്തി​​നാ​​ലെ​​ന്ന് പ​​റ​​ഞ്ഞു. പി​​ന്നെ എ​​ണ്ണം കു​​റ​​ച്ചു പ​​റ​​ഞ്ഞു. അ​​ധി​​കം പ​​രീ​​ക്ഷി​​ക്കാ​​തെ ബാ​​ല​​ൻ പ​​റ​​ഞ്ഞു. പ​​ശു​​വി​​ന് മേ​​ൽ​​വ​​രി​​യി​​ൽ പ​​ല്ലു​​ക​​ളി​​ല്ല. അ​​പ്പോ​​ൾ സ​​ന്ന്യാ​​സി​​മാ​​ർ, അ​​വ​​ൻ പ​​റ​​ഞ്ഞ​​തും അ​​വ​​ർ പ​​റ​​ഞ്ഞ​​തും ശ​​രി​​യാ​​ണെ​​ന്ന് സ​​മ​​ർ​​ഥി​ച്ചു. മു​​മ്പ് പ​​ശു​​വി​​ന് മേ​​ൽ​​വ​​രി​​യി​​ലും പ​​ല്ലു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും, വി​​ശ്വാ​​മി​​ത്ര​​നു​​മാ​​യു​​ള്ള യു​​ദ്ധ​​ത്തി​​ൽ ന​​ഷ്​​​ട​​പ്പെ​​ട്ട് പോ​​യ​​താ​​ണെ​​ന്നും അ​​വ​​ര​​വ​​നെ വി​​ശ്വ​​സി​​പ്പി​​ച്ചു. വി​​ശ​​ദാം​​ശ​​ങ്ങ​​ളി​​ലേ​​ക്ക് ക​​ട​​ക്കാ​​തെ ഒ​​രു കാ​​ര്യം വ്യ​​ക​്​​ത​​മാ​​ക്കാ​​ൻ ക​​ഴി​​യും. ഗോ​​ര​ക്ഷാ​​ണി സ​​ഭ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ​​യും അ​​വ​​രു​​ടെ പി​​ന്മു​​റ​​ക്കാ​​രു​​ടെ​​യും പ​​ശു ‘വി​​ശ്വാ​​സ​​ങ്ങ​​ളി​​ലും സ​​ങ്ക​​ൽ​പ​ങ്ങ​​ളി​​ലും’ മാ​​ത്രം ജീ​​വി​​ക്കു​​ന്ന പ​​ശു​​വാ​​ണ്. അ​​ത് പു​​ല്ലു​​തി​​ന്നു​​ക​​യോ പാ​​ല് ചു​​ര​​ത്തു​​ക​​യോ ചെ​​യ്യു​​ക​​യി​​ല്ല. ഇ​​ട​​ക്ക്​ വേ​​ണ​​മെ​​ങ്കി​​ൽ ‘ചോ​​ര​​പ്പു​​ഴ​​ക​​ൾ’ ഒ​​ഴു​​ക്കാ​​ൻ അ​​തി​​നെ ചി​​ല​​ർ ഉ​​പ​​യോ​​ഗി​​ക്കു​​മെ​​ന്ന് മാ​​ത്രം. അ​​വ​​രെ​​യാ​​ണ് വി​​വേ​​കാ​​ന​​ന്ദ​​ൻ മു​​മ്പ് ‘മാ​​ടി​െ​ൻ​റ മ​​ക്ക​​ൾ’ എ​​ന്ന് വി​​ളി​​ക്കാ​​തെ വി​​ളി​​ച്ച​​ത്! പു​​രാ​​ണ​​മ​​നു​​സ​​രി​​ച്ച് നി​​ല​​ത്തു​​പ​​തി​​ച്ച ‘അ​​മൃ​​ത​​ബി​​ന്ദു​​ക്ക​​ളാ​​ണ്’ ആ​​ദ്യ​​ ഗോ​​ക്ക​​ൾ! അ​​തി​​നെ​​യാ​​ണ് കാ​​ള​​കൂ​​ട പു​​ഴ​​ക​​ളാ​​ക്കാ​​ൻ അ​​ധി​​കാ​​ര നേ​​തൃ​​ത്വ​​ത്തി​​ൽ ശ്ര​​മം ന​​ട​​ക്കു​​ന്ന​​ത്. ‘മാ​​ട്ടി​​റ​​ച്ചി’ തി​​ന്നു​​ന്ന​​തി​​നാ​​ൽ നെ​​ഹ്റു​​വി​​നെ വി​​ശ്വ​​സി​​ക്കാ​​ൻ പ​​റ്റി​​ല്ലെ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ച​​വ​​ർ ഇ​​ന്ന്, ഹി​​ന്ദു​​ക്ക​​ൾ ഇ​​റ​​ച്ചി തി​​ന്നാ​​റു​​ണ്ടെ​​ന്ന് പ​​റ​​ഞ്ഞ ലാ​​ലു പ്ര​​സാ​​ദ് യാ​​ദ​​വി​​ന് മു​​ഴു​​ഭ്രാ​​ന്താ​​ണെ​​ന്ന് ആേ​​ക്രാ​​ശി​​ക്കാ​​ൻ മാ​​ത്രം വ​​ള​​ർ​​ന്നി​​രി​​ക്കു​​ന്നു. ‘മു​​ഴു​​ഭ്രാ​​ന്തി’ന് ഇ​​റ​​ച്ചി തി​​ന്നു​​ന്ന​​വ​​ർ എ​​ന്ന ന​​വ നി​​ർ​​വ​​ച​​നം ന​​ൽ​​കി​​യ​​ത് കേ​​ന്ദ്ര​​മ​​ന്ത്രി ഗി​​രി​​രാ​​ജ് സി​ങ്ങാ​ണ്! പ​​ശു​​വി​​നെ തി​​ന്നു​​ന്ന​​വ​​രെ കൊ​​ല്ല​​ണ​​മെ​​ന്ന് യ​​ജു​​ർ​​വേ​​ദ​​ത്തി​​ൽ വി​​ധി​​യു​​ണ്ടെ​​ന്ന് അ​​ച്ച​​ടി​​ച്ചു​​വ​​ന്ന​​ത് ആ​​ർ.​​എ​​സ്.​​എ​​സ്​ താ​​ത്ത്വി​ക പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​മാ​​യ പാ​​ഞ്ച​​ജ​​ന്യ​ത്തി​​ലാ​​ണ്. അ​​തെ സു​​ഹൃ​​ത്തേ, ര​​ണ്ടാ​​യി​​ര​​ത്തി​ പ​​തി​​ന​​ഞ്ചി​​ൽ!

പു​​തി​​യ കാ​​ലി ഉ​​ത്ത​​ര​​വ് സം​​വാ​​ദം എ​​ന്നി​​ട്ടും ആ ​​കാ​​ലി നി​​യ​​മ​​ത്തി​​നു​ള്ളി​​ലെ നീ​​തി​​യെ​​ക്കു​​റി​​ച്ചാ​​ണ് വാ​​ചാ​​ല​​മാ​​വു​​ന്ന​​ത്. കു​​ഴി​​ച്ചു​​മൂ​​ട​​പ്പെ​​ട്ട​​വ​​രു​​ടെ​​യും വെ​​ട്ടേ​​റ്റ​​വ​​രു​​ടെ​​യും അ​​വ​​കാ​​ശ​​ങ്ങ​​ൾ നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ട​​വ​​രു​​ടെ​​യും ഹൃ​​ദ​​യ​​ര​​ക​്​​ത​​ത്തി​​ലാ​​ണ് കാ​​ലി ഉ​​ത്ത​​ര​​വി​െ​ൻ​റ വേ​​രു​​ക​​ൾ ആ​​ഴ്ന്ന് കി​​ട​​ക്കു​​ന്ന​​തെ​​ന്ന സൂ​​ക്ഷ്മ​​സ​​ത്യ​​മാ​​ണ​​വ​​ർ കാ​​ലി​​നി​​യ​​മ സ്​​​തു​​തി​​ക​​ൾ​​ക്കി​​ട​​യി​​ൽ​​വെ​​ച്ച് ക​​ല​​ക്കു​​ന്ന​​ത്. ബീ​​ഫ്ഫെ​​സ്​​റ്റും ബീ​​ഫ് ആ​​ൻ​​ത​​വും അ​​നി​​വാ​​ര്യ​​മാ​​യും പു​​തു​​താ​​യി തു​​ട​​ങ്ങേ​​ണ്ട ബീ​​ഫ്ഡാ​​ൻ​​സും പ്ര​​തീ​​കാ​​ത്്മ​​ക സ​​മ​​ര​​ത്തി​െ​ൻ​റ പ്രാ​​ഥ​​മി​​ക ചു​​വ​​ടു​​വെ​​പ്പു​​ക​​ൾ എ​​ന്ന നി​​ല​​യി​​ൽ പ്ര​​സ​​ക​്​​ത​​മാ​​യി​​രി​​ക്കും. എ​​ന്നാ​​ൽ കാ​​ലി​​നി​​യ​​മം അ​​തി​​നു​​മ​​പ്പു​​റം ജ​​നാ​​ധി​​പ​​ത്യ മ​​തേ​​ത​​ര ജീ​​വി​​ത​​ത്തി​​ന് മൂ​​ക്കു​ക​​യ​​റി​​ടാ​​നു​​ള്ള ഫാ​​ഷി​സ്​​റ്റ്​ നീ​​ക്ക​​മാ​​ണെ​​ന്ന് തി​​രി​​ച്ച​​റി​​യ​​ലും പ്ര​​തി​​രോ​​ധി​​ക്ക​​ലും മു​​ന്നേ​​റ​​ലു​​മാ​​ണ് പ്ര​​ധാ​​നം.

പ​​ശു​​വി​​ല്‍ ഹി​​ന്ദുത്വ ഏ​​കീ​​ക​​ര​​ണം

രവീന്ദ്രൻ രാവണേശ്വരം

​​ശു, മാ​​ട്ടി​​റ​​ച്ചി വി​​വാ​​ദ​​ങ്ങ​​ളു​​ടെ ഭൂ​​മി​​ക ഉ​​ത്ത​​രേ​​ന്ത്യ​​യി​​ലാ​​യി​​രു​​ന്നു. ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ല്‍ പ്ര​​ത്യേ​​കി​​ച്ച് കേ​​ര​​ള-​​ത​​മി​​ഴ്നാ​​ട് ഭൂ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ 1992വ​​രെ അ​​തു​​വ​​രെ ഇ​​തി​​ന് സ്ഥാ​​ന​​മേ​​യു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. കൃ​​ഷി​​യും വി​​ശ്വാ​​സ​​വും പ​​ര​​സ്പ​​ര​​പൂ​​ര​​ക​​മാ​​യി നീ​​ങ്ങി​​യ ഒ​​ന്നാ​​യി​​രു​​ന്നു ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ സാ​​മൂ​​ഹി​​ക​​ജീ​​വി​​തം. റോ​​ബ​​ര്‍ട്ട് ക്ലൈ​വ് മു​​ത​​ല്‍ മോ​​ദി വ​​രെ​​യു​​ള്ള ഇ​​ന്ത്യ​​ന്‍ ഭ​​ര​​ണ​​ത്തി​​ല്‍ ദ​​ക്ഷി​​ണേ​​ന്ത്യ പ​​ശു​​രാ​ഷ്​​ട്രീ​യ കാ​​ര്യ​​മാ​​യി ഇ​​ട​​പെ​​ട്ട​​താ​​യി കാ​​ണാ​​നാ​​വി​​ല്ല. ആ​​ര്യ​​നി​​ര്‍മി​​ത​​പു​​രാ​​ണ​​ത്തി​​ല്‍ എ​​ല്ലാ ദൈ​​വ​​ങ്ങ​​ള്‍ക്കും വാ​​ഹ​​ന​​ങ്ങ​​ളു​​ണ്ട്. സു​​ബ്ര​​ഹ്മ​​ണ്യ​​ന് മ​​യി​​ല്‍ എ​​ന്നപോ​​ലെ ഗ​​ണ​​പ​​തി​​ക്ക് മൂ​​ഷി​​ക​​ന്‍ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന എ​​ലി​​യാ​​ണ് വാ​​ഹ​​നം. പ​​റ​​ശ്ശി​​നി​​ക്ക​ട​​വ് മു​​ത്ത​പ്പ​​ന്‍ സ​​ന്നി​​ധി​​യി​​ല്‍ നാ​​യ​​യെ ക​ല്ലെ​റി​യാ​​ന്‍ പാ​​ടി​​ല്ല എ​​ന്ന സാ​​മാ​​ന്യ​യു​ക്​​തി രൂ​​പ​​പ്പെ​​ടു​​ന്ന​​ത് അ​​ത് മു​​ത്ത​​പ്പ​​ന്റെ വാ​​ഹ​​ന​​മാ​​യ​​തു​​കൊ​ണ്ടോ അ​​നു​​യാ​​യി ആ​​യ​​തു​​കൊ​​ണ്ടോ ആ​​ണ്. മു​​ത്ത​​പ്പ വി​​ശ്വാ​​സി മ​​ട​പ്പു​​ര പി​​ന്നി​​ട്ടാ​​ല്‍ എ​​തി​​രെ വ​​രു​​ന്ന പ​​ട്ടി​​യെ ക​​ല്ലെ​റി​​ഞ്ഞ് ഓ​​ടി​​ക്കു​​ന്ന​​ത് കാ​​ണാം. ഈ ​​ആ​​പേ​​ക്ഷി​​ക​​ത​​യാ​​ണ് പു​​രാ​​ണ​​വും പു​​രാ​​വൃ​​ത്ത ജീ​​വി​​ക​​ളും വി​​ശ്വാ​​സ​​വും ത​​മ്മി​​ലു​​ള്ള​​ത്.


സ​​പ്ത​​ര്‍ഷി​​ക​​ളി​​ല്‍ ഒ​​രാ​​ളാ​​യ വ​​സി​​ഷ്ഠ മ​​ഹ​​ര്‍ഷി​​യു​​ടെ പ​​ശു​​വാ​​ണ് കാ​​മ​​ധേ​​നു. ദി​​വ്യശ​​ക്തി​​യു​​ള്ള മൃ​​ഗം എ​​ന്ന് പു​​രാ​​ണ​​ത്തി​​ല്‍ പ​​റ​​യും. അ​​ത് കാ​​മ​​ധേ​​നു​​വി​​ല്‍മാ​​ത്രം ആ​​രോ​​പി​​ക്ക​​പ്പെ​​ടു​​ന്ന വൈ​​ശി​​ഷ്​​ട്യ​മാ​​ണ്. കാ​​മ​​ധേ​​നു​​വി​​െ​ൻ​റ കു​​ഞ്ഞാ​​ണ് ന​​ന്ദി​​നി. പു​​രാ​​ണ​​ത്തി​​ല്‍ കാ​​ണു​​ന്ന ല​​ക്ഷോ​​പ​​ല​​ക്ഷം മൃ​​ഗ​​ങ്ങ​​ളും ഇ​​ഴ​​ജ​​ന്തു​​ക്ക​​ളും പു​​രാ​​വൃ​​ത്ത​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ക​​ഥാ​​സാ​​ഗ​​രം ത​​ന്നെ സൃ​​ഷ്​​ടി​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഇ​​തെ​​ല്ലാം ആര്യ​​വ​​ര്‍ത്ത സൃ​​ഷ്​​ടി​ക​​ളാ​​ണ്. ഇ​​ന്ത്യ​​ന്‍ ച​​രി​​ത്ര ഗ​​വേ​​ഷ​​ണ കൗ​​ണ്‍സി​​ല്‍ അം​​ഗ​​മാ​​യ ദ്വി​​ജേ​​ന്ദ്ര നാ​​രാ​​യ​​ണ്‍ ഝാ 2009ല്‍ പു​​റ​​ത്തി​​റ​​ക്കി​​യ ‘The Myth of the Holy Cow’ എ​​ന്ന പു​​സ്ത​​കം പ​​ശു​​വും മ​​നു​​ഷ്യ​​നും ത​​മ്മി​​ലു​​ള്ള സാ​​മൂ​​ഹി​​ക ബ​​ന്ധ​​ത്തി​​െ​ൻ​റ വി​​കാ​​സ പ​​രി​​ണാ​​മം​ പ​​റ​​യു​​ന്നു. മ​​നു​​ഷ്യ​​ന്‍ സാ​​മൂ​​ഹി​​ക ജീ​​വി​​യാ​​യി പ​​രി​​ണ​​മി​​ക്കു​​ക​​യും കാ​​ര്‍ഷി​​ക വൃ​​ത്തി​​യി​​ലേ​​ക്ക് മാ​​റു​​ക​​യും ചെ​​യ്ത കാ​​ലം​​മു​​ത​​ല്‍ പ​​ശു ഉ​​ൾ​പ്പെ​​ടെ​​യു​​ള്ള വ​​ള​​ര്‍ത്തു​​മൃ​​ഗ​​ങ്ങ​​ളെ പാ​​ലി​​നും കി​​ടാ​​വി​​നും കൃ​​ഷി​​ക്കും വേ​​ണ്ടി​​യു​​ള്ള ഉ​​പ​​യോ​​ഗം ക​​ഴി​​ഞ്ഞാ​​ല്‍ മാം​​സ​​ത്തി​​നാ​​ണ് ഉ​​പ​​യോ​​ഗി​​ച്ച​​ത് എ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്. ഇ​​ത്ര​​യും വ​​ലി​​യ​​മൃ​​ഗം ഈ ​​രീ​​തി​​യി​​ല്‍ പ​​രി​​ണ​​മി​​ക്കു​​മ്പോ​​ള്‍ മാ​​ത്ര​​മേ അ​​ത് ഉ​​പ​​ജീ​​വ​​ന​​ത്തോ​​ട് സ​മ്പൂ​ർ​ണ​മാ​​യി ചേ​​ര്‍ന്നുനി​​ല്‍ക്കു​​ക​​യു​​ള്ളൂ. കാ​​ലി​​വ​​ള​​ര്‍ത്ത​​ല്‍ തൊ​​ഴി​​ലാ​​യി മ​​നു​​ഷ്യ​​ന്‍ സ്വീ​​ക​​രി​​ച്ചുപോ​​ന്ന കാ​​ലം മു​​ത​​ല്‍ ത​​ന്നെ അ​​വ​​യു​​ടെ മാം​​സം ഭ​​ക്ഷ​​ണ​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ചു തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. യാ​​ഗ​​വും യ​​ജ്ഞ​​വും തു​​ട​​ങ്ങി​​യ കാ​​ലം മു​​ത​​ല്‍ അ​​വ​​യെ ബ​​ലി​​യ​​ര്‍പ്പി​​ക്കു​​ക​​യും ചെ​​യ്തു​​വ​​രു​​ന്നു. ഝാ​​യു​​ടെ പു​​സ്ത​​ക​​ത്തി​​ല്‍ പ​​റ​​യു​​ന്നു. ബ്രി​​ട്ടീ​​ഷ് ഭ​​ര​​ണ​​വും വാ​​ണി​​ജ്യവ​​ത്ക​​ര​​ണ​​വും സ​​ജീ​​വ​​മാ​​യ കാ​​ല​​ത്ത് മാ​​ട്ടി​​റ​​ച്ചി വ്യാ​​പ​ാ​രം തു​​ട​​ങ്ങി​​യി​​ട​​ത്തു​​നി​​ന്നാ​​ണ് ഗോ​​മാം​​സ വി​​ഷ​​യം ച​​ര്‍ച്ച​​യി​​ലേ​​ക്ക് വ​​രു​​ന്ന​​ത്.

1760ല്‍ ​​ഗ​​വ​​ര്‍ണ​​ര്‍ റോ​​ബ​​ര്‍ട്ട് ക്ലൈ​വ് ആ​​ദ്യ അ​​റ​​വുശാ​​ല ബം​​ഗാ​​ളി​​ല്‍ തു​​റ​​ന്നു. ഇ​​ത്​ മാ​​ട്ടി​​റ​​ച്ചി വ്യാ​​പാ​​ര​​ത്തി​​െ​ൻ​റ വാ​​തി​​ൽ തു​​റ​​ന്നി​​ട്ടു. വ്യാ​​പാ​​രം വി​​ജ​​യ​​ക​​ര​​മാ​​കു​​ക​​യും അ​​റ​​വു​​ശാ​​ല​​ക​​ള്‍ കൂ​​ടു​​ത​​ല്‍ തു​​റ​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്തു. അ​​തി​​നി​​ട​​യി​​ല്‍ ദേ​​ശീ​​യ സ്വാതന്ത്ര്യ സ​​മ​​ര പ്ര​​സ്ഥാ​​നം രൂ​​പ​​പ്പെ​​ട്ടു. ഹി​​ന്ദു-​​മു​​സ്​​ലിം രാ​​ഷ്​​ട്രീ​യ നേ​​തൃ​​ത്വ​​ങ്ങ​​ളി​​ല്‍ അ​​സ്വ​​സ്ഥ​​ത​ക​​ളു​​ണ്ടാ​​യി. ദേ​​ശീ​​യ സ്വ​ാ​ത​​ന്ത്ര്യ​​സ​​മ​​ര​​ത്തി​​ല്‍നി​​ന്ന് മു​സ്​​ലിം​​ക​​ളെ അ​​ക​​റ്റാ​​ന്‍ മും​​ബൈ കേ​​ന്ദ്ര​​മാ​​ക്കി​​യ സ​​വ​​ര്‍ണ ചി​​ത്പാ​​വ​​ന്‍ ബ്രാ​​ഹ്​​മ​ണ നേ​​തൃ സ​​മൂ​​ഹം ഉ​​യ​​ര്‍ത്തി​​ക്കൊ​ണ്ടു​​വ​​ന്ന ചി​​ഹ്ന​​മാ​​ണ് പ​​ശു. മും​​ബൈ​​യി​​ലെ ചി​​ത്പാ​​വ​​ന്‍ ബ്രാ​​ഹ്​​മ​ണ ഗോ​​ത്ര​​ത്തി​​െൻ​റ ത​​ട​​വ​​റ​​യി​​ല്‍ നി​​ന്ന് കോ​​ണ്‍ഗ്ര​​സി​​നെ ഗാ​​ന്ധി മോ​​ചി​​പ്പി​​ച്ച് ഡ​ല്‍ഹി​​യി​​ലേ​​ക്ക് പ​​റി​​ച്ചുന​​ടു​​ക​​യും മു​​സ്​​ലിം​ക​ളെ സ്വ​ാ​ത​​ന്ത്ര്യ​​സ​​മ​​ര​​ത്തി​​െ​ൻ​റ മു​​ഖ്യ​​ധാ​​ര​​യി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​ന്ന് കോ​​ണ്‍ഗ്ര​​സി​​നെ ശ​​രി​​യാ​​യ ദി​​ശ​​യി​​ല്‍ ദേ​​ശീ​​യ പ്ര​​സ്ഥാ​​ന​​മാ​​ക്കു​​ക​​യും ചെ​​യ്ത​​ത് ഗാ​​ന്ധി​​യാ​​ണ്. അ​​തു​​വ​​രെ കോ​​ണ്‍ഗ്ര​​സി​​നെ ഹി​​ന്ദു കോ​​ണ്‍ഗ്ര​​സ് ആ​​ക്കി​​യ മും​​ബൈ ബ്രാ​​ഹ്മ​​ണ നേ​​തൃ​​ത്വംത​​ന്നെ​​യാ​​ണ് പ​​ശു​​വി​​െ​ൻ​റ പ്ര​​ശ്നവ​​ത്ക​​ര​​ണ​​ത്തി​​ന് കാ​​ര​​ണ​​മാ​​യ​​ത്. ബ്രി​​ട്ടീ​​ഷു​​കാ​​രു​​ടെ ഏ​​ജ​​ൻ​റാ​​യി അ​​റി​​യ​​പ്പെ​​ട്ട ലാ​​ലാ ലാ​​ല്‍ ച​​ന്ദ് എ​​ന്ന ച​​രി​​ത്ര​​കാ​​ര​​ന്‍ ഗോ​​മാ​​താ ചി​​ന്ത അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ‘Self Abnegation in Politics’ എ​​ന്ന ഗ്ര​​ന്ഥം ഇ​​തി​​െ​ൻ​റ ഭാ​​ഗ​​മാ​​ണ്. അ​​പ്പോ​​ഴേ​​ക്കും ഹി​​ന്ദു​​മ​​ത മൗ​​ലി​​ക​​വാ​​ദം സം​​ഘ​​ടി​​ത പ്ര​​സ്ഥാ​​ന​​ത്തി​​ന് പു​െ​ണ​യി​​ല്‍ തു​​ട​​ക്ക​​മി​​ട്ടി​​രു​​ന്നു.

സെ​​ന്‍ട്ര​​ല്‍ ഹി​​ന്ദു യു​​വ​​ക് സ​​ഭ 1938ല്‍ ‘Self Abnegation in Politics’ ​​പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തു​​മ്പോ​​ഴു​​ള്ള രാ​ഷ്​​​ട്രീ​യ കാ​​ലാ​​വ​​സ്ഥ ശ്ര​​ദ്ധി​​ച്ചാ​​ല്‍ ത​​ന്നെ അ​​തി​​െ​ൻ​റ ഗൂ​​ഢ​ല​​ക്ഷ്യം മ​​ന​​സ്സി​​ലാ​​കും. 1925ല്‍ ​​രൂ​​പ​​പ്പെ​​ട്ട ആ​​ര്‍.​​എ​​സ്.​​എ​​സി​​ന് ആ​​ശ​​യ പ​​രി​​സ​​രം ഒ​​രു​​ക്കി​​യ ഗോ​​ള്‍വ​​ള്‍ക്ക​​റു​​ടെ ‘We or Our Nationhood Defined’ എ​​ന്ന കൃ​​തി പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തു​​ന്ന​​ത് 1939ലാ​​ണ്. ദേ​​ശീ​​യ​ സ്വാ​​ത​​ന്ത്ര്യ സ​​മ​​ര​​ത്തി​​െ​ൻ​റ മു​​ഖ്യ​​ധാ​​ര​​യി​​ല്‍നി​​ന്ന് ഇ​​ത​​ര ദേ​​ശീ​​യ പ്ര​​സ്ഥാ​​ന​​ങ്ങ​​ളെ മാ​​റ്റിനി​​ര്‍ത്താ​​നും സ്വാ​ത​​ന്ത്ര്യ​സ​​മ​​ര​​ത്തെ ഹി​​ന്ദു​​രാ​​ഷ്​​ട്ര​ത്തി​​ലേ​​ക്കു​​ള്ള വ​​ഴി​​തു​​റ​​ക്കാ​​നും പ​​ശു​​വി​​നെ ദേ​​ശീ​​യ ചി​​ഹ്ന​​മാ​​ക്കി​​യ​​ത് സം​​ഘ​​ടി​​ത ഹി​​ന്ദു മ​​ത​​മൗ​​ലി​​ക​​വാ​​ദ​​മാ​​ണ്.



Show More expand_more
News Summary - Cow is a constant cool in Indian politics