Begin typing your search above and press return to search.
proflie-avatar
Login

തെ​ക്കു​നി​ന്നു വ​ന്ന ആ ​ര​ണ്ടു ദ്രാ​വി​ഡ​ര്‍ ജ​യി​ച്ച​തി​ങ്ങ​നെ

ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ്‍ സംസ്ഥാപനത്തിന്റെ 75ാം വാർഷികം ആഘോഷിക്കുകയാണ്. മുസ്‍ലിംലീഗിന്റെ ചരിത്രവും പ്രസക്തിയും വെല്ലുവിളിയും ചർച്ചചെയ്യുകയാണ് ലേഖകൻ. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1220 പ്രസിദ്ധീകരിച്ചത്.

തെ​ക്കു​നി​ന്നു വ​ന്ന ആ ​ര​ണ്ടു ദ്രാ​വി​ഡ​ര്‍ ജ​യി​ച്ച​തി​ങ്ങ​നെ
cancel
camera_alt

ഇസ്മയിൽ സാഹിബ്, കെ.എം സീതി സാഹിബ്

സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ കോ​ണ്‍ഗ്ര​സി​നു സ​മാ​ന്ത​ര​മാ​യി സ​ഞ്ച​രി​ക്കു​ക​യും ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ല്‍ ന്യൂ​ന​പ​ക്ഷ​രാ​ഷ്​​ട്രീ​യം ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ക​യും ചെ​യ്ത സ​ര്‍വേ​ന്ത്യാ​ലീ​ഗി​െ​ൻ​റ തു​ട​ര്‍ച്ച​യോ പി​ന്തു​ട​ര്‍ച്ച​യോ എ​ന്ന​തു​ത​ന്നെ മ​തി​യാ​യി​രു​ന്നു മു​സ്​​ലിം​ലീ​ഗി​െ​ൻ​റ ജ​ന​ന​വും നി​ല​നി​ല്‍പും സം​ശ​യ​ത്തി​ലും അ​പ​ക​ട​ത്തി​ലു​മാ​വാ​ന്‍; അ​തു​ത​ന്നെ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ‘‘സം​ശ​യം ഇ​ല്ലാ ഒ​രു​ലേ​ശം/ ശാ​ശ്വ​ത​മാ​യി കൈ​വേ​ശം/ സ്ഥാ​പി​ച്ചി​ട്ടു​ള്ളി​ന്ത്യ​ന്‍ മ​ണ്ണി​ല്/​ഞ​ങ്ങ​ള്‍ക്കും ഉ​ണ്ട​വ​കാ​ശം’’ എ​ന്ന പു​ലി​ക്കോ​ട്ടി​ല്‍ ഹൈ​ദ​റി​െ​ൻ​റ​യും ‘‘ലീ​ഗെ​ന്നും ന​ശി​ക്കി​ല്ല/ ലേ​ശം പി​ന്‍വ​ലി​ക്കി​ല്ല/ ദേ​ശ​ത്തി​ല്‍ പ​ച്ച​ക്കൊ​ടി​യേ ’’ എ​ന്ന പി.​ടി. ബീ​രാ​ന്‍കു​ട്ടി മൗ​ല​വി​യു​ടെ​യും പാ​ട്ടു​ക​ളി​ലു​ള്ള​ത് അ​ക്കാ​ല​ത്തെ ലീ​ഗു​കാ​രെ മ​ഥി​ച്ച എ​രി​പൊ​രി​സ​ഞ്ചാ​ര​ങ്ങ​ളാ​ണ്. പാ​കി​സ്​​താ​ന്‍ ജ​നി​ക്കു​ക​യും മു​ഹ​മ്മ​ദ​ലി ജി​ന്ന ഇ​ന്ത്യ​യി​ല്‍നി​ന്നു പോ​വു​ക​യും ചെ​യ്ത​തോ​ടെ സ​ര്‍വേ​ന്ത്യാ മു​സ്​​ലിം ലീ​ഗ്​ മ​ര​വി​പ്പി​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​യി​ലെ​ങ്ങും ലീ​ഗ് പി​രി​ച്ചു​വി​ടു​ക എ​ന്ന​താ​യി​രു​ന്നു അ​പ്പോ​ഴ​ത്തെ ആ​ഹ്വാ​ന​ങ്ങ​ള്‍. അ​ബു​ല്‍ക​ലാം ആ​സാ​ദ് ഡ​ല്‍ഹി​യി​ലും എ.​കെ. ഹാ​ഫി​സ്‌​ക ബോം​ബെ​യി​ലും അ​തി​നാ​യി സ​മ്മേ​ള​ന​ങ്ങ​ള്‍ വി​ളി​ച്ചു​കൂ​ട്ടി. ​െകാ​ല്‍ക്ക​ത്ത​യി​ല്‍ എ​സ്.​എ​ച്ച്. സു​ഹ്ര​വ​ര്‍ദി വി​ളി​ച്ചു​കൂ​ട്ടി​യ സ​മ്മേ​ള​ന​മാ​യി​രു​ന്നു അ​വ​യി​ല്‍ ഏ​റ്റ​വും പ്ര​ധാ​നം. സു​ഹ്ര​വ​ര്‍ദി വി​ളി​ച്ചു​കൂ​ട്ടി​യ യോ​ഗ​ത്തി​ലാ​ണ് ഖാ​ഇ​ദേ​മി​ല്ല​ത്ത് മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ സാ​ഹി​ബും കെ.​എം. സീ​തി​സാ​ഹി​ബും അ​ങ്ങ​നെ​യൊ​രു തീ​രു​മാ​മ​നം കൈ​ക്കൊ​ള്ളാ​നു​ള്ള അ​ര്‍ഹ​ത അ​ക്കൂ​ടി​യ സ​മ്മേ​ള​ന​ത്തി​നി​ല്ല എ​ന്നു സ്ഥാ​പി​ച്ചെ​ടു​ത്ത​ത്. സ​ര്‍വേ​ന്ത്യാ​ലീ​ഗി​െ​ൻ​റ ഭ​ര​ണ​ഘ​ട​ന​യാ​യി​രു​ന്നു ഇ​രു​വ​ര്‍ക്കും വാ​ദി​ച്ചു​ജ​യി​ക്കാ​നു​ള്ള ബ​ല​മേ​കി​യ​ത്. ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം കൗ​ണ്‍സി​ല്‍ യോ​ഗം ചേ​ര്‍ന്നെ​ടു​ക്കേ​ണ്ട തീ​രു​മാ​ന​മാ​ണ് സം​ഘ​ട​ന നി​ല​നി​ര്‍ത്ത​ണോ പി​രി​ച്ചു​വി​ട​ണോ എ​ന്ന​തെ​ന്നു വാ​ദി​ച്ചും മു​സ്​​ലിം ലീ​ഗ്​ നി​ല​നി​ര്‍ത്തേ​ണ്ട​തി​െ​ൻ​റ അ​നി​വാ​ര്യ​ത​യും കാ​ര​ണ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു​മാ​ണ് ഖാ​ഇ​ദേ​മി​ല്ല​ത്തും സീ​തി​സാ​ഹി​ബും ആ ​യോ​ഗ​ത്തി​െ​ൻ​റ മു​ന്‍കൂ​ര്‍ തീ​രു​മാ​നി​ക്ക​പ്പെ​ട്ട ഉ​ന്നം തെ​റ്റി​ച്ചു​ക​ള​ഞ്ഞ​ത്. ഭ​ര​ണ​ഘ​ട​ന പാ​ലി​ക്ക​പ്പെ​ടു​ക​യെ​ന്ന ശാ​ഠ്യം കാ​ര​ണ​മാ​ണ് സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ല്‍ മു​സ്​​ലിം ലീ​ഗ്​ ബാ​ക്കി​യാ​യ​ത്. സു​ഹ്ര​വ​ര്‍ദി പി​ന്നീ​ട് ത​െ​ൻ​റ ഉ​ദ്യ​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​ത് തെ​ക്കു​നി​ന്നും വ​ന്ന ര​ണ്ടു ദ്രാ​വി​ഡ​ന്‍മാ​ര്‍ അ​ദ്ദേ​ഹം വി​ളി​ച്ച യോ​ഗം ക​ല​ക്കി​ക്ക​ള​ഞ്ഞെ​ന്നാ​ണ്. പാ​ര്‍ട്ടി ഭ​ര​ണ​ഘ​ട​ന ഉ​യ​ര്‍ത്തി​പ്പി​ടി​ച്ചാ​യി​രു​ന്നു തെ​ക്കു​നി​ന്നു വ​ന്ന ആ ​ര​ണ്ടു ദ്രാ​വി​ഡ​ര്‍ ത​ങ്ങ​ളു​ടെ വാ​ദം ജ​യി​ച്ച​ത്. ലീ​ഗി​ല്‍ അ​തി​െ​ൻ​റ ഭ​ര​ണ​ഘ​ട​ന പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ലീ​ഗു​കാ​ര്‍ ത​ന്നെ​യു​യ​ര്‍ത്തു​മ്പോ​ള്‍ ഓ​ർ​മി​ക്ക​പ്പെ​ടേ​ണ്ട​താ​ണ് ലീ​ഗ് പി​റ​വി​യെ​ടു​ത്ത​തി​െ​ൻ​റ മേ​പ്പ​ടി ച​രി​ത്രം.

ഇസ്മായിൽ സാഹിബ്

‘‘മു​സ്​​ലിം ലീ​ഗ് നി​ങ്ങ​ള്‍ക്ക​ങ്ങ​നെ പി​രി​ച്ചു വി​ടാ​ന്‍ സാ​ധി​ക്കി​ല്ല, നി​ങ്ങ​ള്‍ക്ക​തി​നു അ​ധി​കാ​ര​മി​ല്ല. മു​സ്​​ലിം ലീ​ഗ്​ പി​രി​ച്ചു​വി​ടാ​ന്‍ മു​സ്​​ലിം​ലീ​ഗി​ന് മാ​ത്ര​മേ സാ​ധി​ക്കൂ. മു​സ്​​ലിം ലീ​ഗ്​ വേ​ണോ വേ​ണ്ട​യോ എ​ന്നു തീ​രു​മാ​നി​ക്കു​ന്ന​ത് ലീ​ഗ് ത​ന്നെ​യാ​ണ്. അ​താ​യ​ത്, മു​സ്​​ലിം​ലീ​ഗി​െ​ൻ​റ ജ​ന​റ​ല്‍ കൗ​ണ്‍സി​ല്‍ ചേ​ര്‍ന്നു​മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ’’ എ​ന്ന​താ​യി​രു​ന്നു ഇ​ന്ത്യ​യി​ല്‍ മു​സ്​​ലിം ലീ​ഗ്​ നി​ല​നി​ര്‍ത്ത​ണ​മെ​ന്നാ​ഗ്ര​ഹി​ച്ച മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ സാ​ഹി​ബി​െ​ൻ​റ ആ​ദ്യ​ത്തെ വാ​ദ​മു​ഖം. സീ​തി​സാ​ഹി​ബ് അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ഓ​ർ​മ​ക്കു​റി​പ്പു​ക​ളി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി​ത്ത​ന്നെ എ​ഴു​തി​യി​ട്ടു​ണ്ട്. സു​ഹ്ര​വ​ര്‍ദി​യു​ടെ കൊ​ല്‍ക്ക​ത്ത ഭ​വ​ന​ത്തി​ല്‍ വി​ളി​ച്ചു​കൂ​ട്ടി​യ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത പ്ര​ധാ​നി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ എ​ഴു​തി​യ​ശേ​ഷം സീ​തി​സാ​ഹി​ബ് മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നും പ്ര​തി​നി​ധി​ക​ളെ​ത്തി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​ന്ത്യ​ന്‍ മു​സ്​​ലിം​ക​ള്‍ക്ക് ഒ​രു പു​തി​യ പാ​ര്‍ട്ടി​യെ​ന്ന അ​ജ​ണ്ട മു​ന്നി​ല്‍ വെ​ച്ചു​കൊ​ണ്ട് അ​തി​നാ​യി ആ​ദ്യം മു​സ്​​ലിം ലീ​ഗ്​ പി​രി​ച്ചു​വി​ടു​ക എ​ന്ന തീ​രു​മാ​നം എ​ടു​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു സ​മ്മേ​ള​നം വി​ളി​ച്ച സു​ഹ്ര​വ​ര്‍ദി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. അ​ത​ദ്ദേ​ഹ​ത്തി​െ​ൻ​റ മാ​ത്രം ല​ക്ഷ്യ​മാ​യി​രു​ന്നി​ല്ല. ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്​​റ​ു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ര്‍ അ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​സ്​​മാ​ഇൗ​ൽ സാ​ഹി​ബി​നോ​ട്​ നേ​രി​ട്ടു​ത​ന്നെ നെ​ഹ്​​റു ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. സു​ഹ്ര​വ​ര്‍ദി വി​ളി​ച്ചു​കൂ​ട്ടി​യ യോ​ഗ​ത്തി​ല്‍ ത​ങ്ങ​ള്‍ വാ​ദി​ച്ച​തു​പ്ര​കാ​രം മു​സ്​​ലിം ലീ​ഗ്​ കൗ​ണ്‍സി​ല്‍ വി​ളി​ച്ചു​കൂ​ട്ടാ​ന്‍ സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം പാ​സാ​ക്കി, സു​ഹ്ര​വ​ര്‍ദി​ക്കു യോ​ഗം പി​രി​ച്ചു​വി​ടേ​ണ്ടി വ​ന്നു​വെ​ന്നാ​ണ് കെ.​എം. സീ​തി​സാ​ഹി​ബ് ഓ​ർ​മി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് 1948 ജ​നു​വ​രി​യി​ല്‍ മു​ഹ​മ്മ​ദ​ലി ജി​ന്ന​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ​ര്‍വേ​ന്ത്യാ ലീ​ഗി​െ​ൻ​റ കൗ​ണ്‍സി​ല്‍ ക​റാ​ച്ചി​യി​ല്‍ വി​ളി​ച്ചു​ചേ​ര്‍ക്ക​പ്പെ​ടു​ന്ന​ത്. പാ​കി​സ്​​താ​നി​ലേ​ക്കു മാ​റി​യ​വ​രും ഇ​ന്ത്യ​യി​ലു​ള്ള​വ​രു​മാ​യ കൗ​ണ്‍സി​ല്‍ മെം​ബ​ര്‍മാ​ര്‍ യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു. സ​ര്‍വേ​ന്ത്യാ​ലീ​ഗി​െ​ൻ​റ ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം ഇ​ന്ത്യ​യി​ലു​ള്ള മെം​ബ​ര്‍മാ​ര്‍ ചേ​ര്‍ന്നു ഇ​ന്ത്യ​ന്‍ യൂ​നി​യ​ന്‍ മു​സ്​​ലിം​ലീ​ഗും പാ​കി​സ്​​താ​നി​ലെ മെം​ബ​ര്‍മാ​ര്‍ ചേ​ര്‍ന്നു പാ​കി​സ്​​താ​ന്‍ മു​സ്​​ലിം​ലീ​ഗും നി​ല​വി​ല്‍ വ​ന്ന​താ​യി ഗ​ണി​ക്ക​ണ​മെ​ന്നാ​ണ​ന്ന്​ ക​റാ​ച്ചി​യി​ല്‍ തീ​രു​മാ​നി​ക്ക​പ്പെ​ട്ട​ത്. പാ​കി​സ്​​താ​ന്‍ മു​സ്​​ലിം​ലീ​ഗി​െ​ൻ​റ ക​ണ്‍വീ​ന​റാ​യി ലി​യാ​ഖ​ത്ത് അ​ലി​ഖാ​നെ​യും ഇ​ന്ത്യ​ന്‍ യൂ​നി​യ​നി​ല്‍ സം​ഘ​ട​ന പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​െ​ൻ​റ ചു​മ​ത​ല​യു​ള്ള ക​ണ്‍വീ​ന​റാ​യി ഖാ​ഇ​ദേ​മി​ല്ല​ത്തി​നെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. അ​പ്പോ​ഴേ​ക്കും കൊ​ല്‍ക്ക​ത്ത വി​ട്ടു പാ​കി​സ്​​താ​നി​ലേ​ക്കു മാ​റി​യ സു​ഹ്ര​വ​ര്‍ദി​യും ജ​നു​വ​രി​യി​ലെ ആ ​കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​നെ​ത്തി​യെ​ന്നും ജി​ന്ന​യു​ടെ മു​മ്പി​ല​ദ്ദേ​ഹം മു​സ്​​ലിം ലീ​ഗ്​ നി​ല​നി​ര്‍ത്ത​ണ​മെ​ന്നു വാ​ദി​ക്കു​ന്ന​തു​കേ​ട്ടു ചി​രി​യ​ട​ക്കേ​ണ്ടി വ​ന്നു​വെ​ന്നും സീ​തി​സാ​ഹി​ബ് പ​രാ​മ​ര്‍ശി​ക്കു​ന്നു​ണ്ട്.

പാ​ര്‍ട്ടി ഭ​ര​ണ​ഘ​ട​ന​യും പാ​ര്‍ട്ടി കൗ​ണ്‍സി​ലും പാ​ലി​ക്ക​പ്പെ​ടു​ക, ജ​നാ​ധി​പ​ത്യ​രീ​തി പി​ന്തു​ട​ര്‍ന്നു മാ​ത്രം തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക എ​ന്ന പ്ര​തി​ബ​ദ്ധ​ത​യും നി​ശ്ച​യ​ദാ​ര്‍ഢ്യ​വു​മാ​ണ് ഇ​ന്ത്യ​ന്‍ യൂ​നി​യ​ന്‍ മു​സ്​​ലിം​ലീ​ഗി​െ​ൻ​റ ച​രി​ത്ര​പാ​ഠം. ഭ​ര​ണ​ഘ​ട​ന​യോ​ടും, അ​തു രാ​ജ്യ​ത്തി​േ​ൻ​റ​താ​യാ​ലും പാ​ര്‍ട്ടി​യു​ടേ​താ​യാ​ലും അ​തി​നോ​ടു കൂ​റു​കാ​ണി​ക്കു​ക, നി​യ​മ​വാ​ഴ്ച​യെ അം​ഗീ​ക​രി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഇ​ന്ത്യ​യി​ലെ മു​സ്​​ലിം രാ​ഷ്​​ട്രീ​യ സം​ഘ​ട​ന​ക​ളി​ല്‍ ലീ​ഗി​നെ വ്യ​ത്യ​സ്ത​മാ​ക്കി​യ നി​ല​പാ​ടും. നി​യ​ന​ലം​ഘ​ന​സ​മ​ര​ങ്ങ​ള്‍ക്ക് ലീ​ഗ്​ എ​തി​രു​നി​ന്ന​തും നി​യ​മ​വാ​ഴ്ച​യെ അം​ഗീ​ക​രി​ക്കു​ക, നി​യ​മം നീ​തി​ക്കു​നി​ര​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ നി​യ​മം ലം​ഘി​ക്കു​ക​യ​ല്ല നി​യ​മം മാ​റ്റാ​നു​ള്ള രാ​ഷ്​​ട്രീ​യ പ​രി​ശ്ര​മ​മാ​ണു വേ​ണ്ട​തെ​ന്ന സം​ഘ​ട​ന​യു​ടെ നി​ല​പാ​ട് കാ​ര​ണ​മാ​ണ്. ഇ​ന്ത്യ​ന്‍ യൂ​നി​യ​നി​ല്‍ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട മു​സ്​​ലിം​ലീ​ഗും ഈ ​നി​ല​പാ​ടു​ക​ളി​ല്‍ ഉ​റ​ച്ചു​നി​ന്നു. മാ​ത്ര​വു​മ​ല്ല, 1948 മാ​ര്‍ച്ച് പ​ത്തി​നു മ​ദി​രാ​ശി​യി​ല്‍ ലീ​ഗി​െ​ൻ​റ രൂ​പ​വ​ത്​​ക​ര​ണം ന​ട​ന്ന യോ​ഗ​ത്തി​ലെ ആ​ദ്യ​ത്തെ പ്ര​മേ​യം ആ​രം​ഭി​ക്കു​ന്ന​തു ത​ന്നെ പു​തി​യ സം​ഘ​ട​ന​യു​ടെ ഭ​ര​ണ​ഘ​ട​ന എ​ഴു​ത​പ്പെ​ടു​ന്ന​തു​വ​രെ രാ​ജ്യ​ത്തി​െ​ൻ​റ പേ​രി​ലും സം​ഘ​ട​ന​യു​ടെ പേ​രി​ലും മാ​റ്റം വ​രു​ത്തി (ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യെ​ന്നോ, അ​ഖി​ലേ​ന്ത്യാ എ​ന്നോ ഉ​ള്ള പ​ദ​ങ്ങ​ള്‍ക്കു പ​ക​രം ഇ​ന്ത്യ​ന്‍ യൂ​നി​യ​ന്‍ എ​ന്നു മാ​ത്ര​വും സം​ഘ​ട​ന​യു​ടെ പേ​ര് ഇ​ന്ത്യ​ന്‍ യൂ​നി​യ​ന്‍ മു​സ്​​ലിം ലീ​ഗ് എ​ന്നും) താ​ല്‍ക്കാ​ലി​ക​മാ​യി സ​ര്‍വേ​ന്ത്യാ​ലീ​ഗി​െ​ൻ​റ ഭ​ര​ണ​ഘ​ട​ന പാ​ലി​ച്ചാ​യി​രി​ക്ക​ണം പ്ര​വ​ര്‍ത്തി​ക്കേ​ണ്ട​തെ​ന്നാ​ണ്. ഘ​ട​ന​യും വ്യ​വ​സ്ഥ​യു​മി​ല്ലാ​ത്ത സം​ഘ​ട​നാ​പ്ര​വ​ര്‍ത്ത​ന​ത്തെ പ്രാ​രം​ഭ​ദ​ശ​യി​ലെ ഒ​രു ചെ​റി​യ കാ​ല​യ​ള​വി​ല്‍പോ​ലും മു​സ്​​ലിം ലീ​ഗ്​ അം​ഗീ​ക​രി​ക്കു​ക​യു​ണ്ടാ​യി​ല്ലെ​ന്നു ചു​രു​ക്കം. നി​യ​ത​മാ​യ സം​ഘ​ട​നാ സം​വി​ധാ​ന​വും പാ​ര്‍ട്ടി​ഭ​ര​ണ​ഘ​ട​ന​യു​ടെ പി​ന്‍ബ​ല​വു​മു​ള്ള ഒ​രു ക​ക്ഷി​യാ​യി നി​ല​കൊ​ണ്ടും കൃ​ത്യ​മാ​യ രാ​ഷ്​​ട്രീ​യ​ധാ​ര​ണ രൂ​പ​പ്പെ​ടു​ത്തി​യു​മാ​ണ് ലീ​ഗി​െ​ൻ​റ പ്ര​വ​ര്‍ത്ത​ന​രേ​ഖ നി​ര്‍ണ​യി​ക്ക​പ്പെ​ട്ട​ത്. 1948 മാ​ര്‍ച്ച് 15നു ​പു​തി​യ പ്ര​സി​ഡ​ൻ​റ്​ ഇ​സ്മാ​യി​ല്‍ സാ​ഹി​ബും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ഹ​ബൂ​ബ് അ​ലി​ബേ​ഗും ഒ​പ്പി​ട്ട പ്ര​മേ​യ​ങ്ങ​ളെ​ല്ലാം ഇ​തി​െ​ൻ​റ നി​ദ​ര്‍ശ​ന​ങ്ങ​ളാ​ണ്.


ക​ഴി​ഞ്ഞ കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​വു​മാ​യി മാ​ത്രം ബ​ന്ധ​പ്പെ​ടു​ത്തി​യ​ല്ല മു​സ്​​ലിം​ലീ​ഗി​ന​ക​ത്തു അ​തി​െ​ൻ​റ രാ​ഷ്​​ട്രീ​യ​ഭാ​വി​യെ​ച്ചൊ​ല്ലി ച​ര്‍ച്ച​ക​ള്‍ ന​ട​ക്കു​ന്ന​ത്. പാ​ര്‍ട്ടി​യു​ടെ ഭ​ര​ണ​ഘ​ട​ന പാ​ലി​ക്ക​പ്പെ​ടാ​ത്ത വി​ധ​മു​ള്ള കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളും അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളും പാ​ര്‍ട്ടി​ക്ക​ക​ത്തു പ്ര​വ​ര്‍ത്തി​ക്കു​ന്നു​വെ​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക​ള്‍ക്ക് കാ​ര​ണ​മെ​ന്ന ച​ര്‍ച്ച​ക​ളാ​ണ​തി​ല്‍ മു​ഖ്യം. പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​രും അ​നു​ഭാ​വി​ക​ളു​മ​ട​ങ്ങു​ന്ന ഈ ​വി​മ​ര്‍ശ​ക​രു​ടെ വാ​ദ​ങ്ങ​ള്‍ ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നു സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് മു​സ്​​ലിം​ലീ​ഗി​െ​ൻ​റ രൂ​പ​വ​ത്​​ക​ര​ണ​കാ​ല​ത്തെ മേ​ല്‍പ​റ​ഞ്ഞ ച​രി​ത്ര​വ​സ്തു​ത​ക​ള്‍. രാ​ജ്യ​ത്ത് എ​ല്ലാ രാ​ഷ്​​ട്രീ​യ​പാ​ര്‍ട്ടി​ക​ളും പ്ര​ശ്‌​ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു, അ​വ​ക്കെ​ല്ലാ​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ മു​സ്​​ലിം​ലീ​ഗി​െ​ൻ​റ മു​ന്നി​ലു​മു​ണ്ട്. അ​തി​ൽ കൂ​ടു​ത​ല്‍ എ​ന്തെ​ങ്കി​ലും പ്ര​ശ്‌​ന​ങ്ങ​ള്‍ മു​സ്​​ലിം​ലീ​ഗി​നു​ണ്ടെ​ങ്കി​ല​ത് പാ​ര്‍ട്ടി​യി​ലെ ഉ​ന്ന​താ​ധി​കാ​ര​സ​മി​തി ഇ​ല്ലാ​താ​യാ​ല്‍ തീ​രു​ന്ന​തേ​യു​ള്ളൂ​വെ​ന്ന നി​ല​പാ​ട് ലീ​ഗ​ണി​ക​ള്‍ക്കി​ട​യി​ല്‍ ഉ​യ​ര്‍ന്നു​ക​ഴി​ഞ്ഞു. ലീ​ഗി​െ​ൻ​റ മു​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍സെ​ക്ര​ട്ട​റി ഇ​ത്ത​രം ച​ര്‍ച്ച​ക​ളെ ഒ​റ്റ​വാ​ക്കി​ല്‍ നി​ഷേ​ധി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. വി​ശ​ദീ​ക​രി​ച്ചാ​ല്‍ വ​ഴി​തെ​റ്റി​യ കാ​ര്യം സ​മ്മ​തി​ക്കേ​ണ്ടി വ​രു​മെ​ന്ന​പോ​ലെ​യാ​യി​രു​ന്നു ആ ​പ്ര​തി​ക​ര​ണം. ലീ​ഗി​ല്‍ എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും ഒ​രു ചെ​റി​യ സം​ഘ​ത്തി​െ​ൻ​റ ഇം​ഗി​ത​ത്തി​ല്‍ എ​ടു​ക്ക​പ്പെ​ടു​ന്നു എ​ന്ന​തു ത​ന്നെ​യാ​ണ് നി​ല​വി​ലെ ഏ​റ്റ​വും വി​മ​ര്‍ശി​ക്ക​പ്പെ​ടു​ന്ന പ്ര​ശ്‌​നം. ഉ​ന്ന​താ​ധി​കാ​ര​സ​മി​തി ഇ​ല്ലാ​താ​വു​ക​യെ​ന്നാ​ല്‍ പാ​ര്‍ട്ടി ഭ​ര​ണ​ഘ​ട​ന​യി​ലേ​ക്കു തി​രി​യു​ക​യും ജ​നാ​ധി​പ​ത്യ​വ​ത്​​ക​രി​ക്ക​പ്പെ​ടു​ക​യും മു​സ്​​ലിം​ലീ​ഗു​കാ​ര​െ​ൻ​റ ഇ​ച്ഛ പാ​ര്‍ട്ടി​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​യി​രി​ക്കു​മെ​ന്ന് ഇ​പ്പോ​ള്‍ എ​ല്ലാ​വ​ര്‍ക്കും വ്യ​ക്ത​ത വ​ന്നി​ട്ടു​ണ്ട്. യൂ​ത്ത്‌​ലീ​ഗി​െ​ൻ​റ പ്ര​വ​ര്‍ത്ത​ക സ​മി​തി​യി​ലു​യ​ര്‍ന്ന നി​ശി​ത​മാ​യ വി​മ​ര്‍ശ​ന​ങ്ങ​ളു​ടെ​യും കാ​ത​ല്‍ അ​തു​ത​ന്നെ​യാ​ണ്. പാ​ര്‍ട്ടി ജ​നാ​ധി​പ​ത്യ​വ​ത്​​ക​രി​ക്ക​പ്പെ​ടു​ക, രാ​ഷ്​​ട്രീ​യ​വ​ത്​​ക​രി​ക്ക​പ്പെ​ടു​ക​യെ​ന്ന ര​ണ്ടു പ​രി​ഹാ​ര​ങ്ങ​ളാ​ണ് ഏ​റ്റ​വും ആ​ദ്യ​മു​ണ്ടാ​വേ​ണ്ട​ത്. അ​ക്കാ​ര്യം മ​റ്റൊ​രു ഭാ​ഷ​യി​ല്‍ നി​ല​വി​ലെ ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗ​ങ്ങ​ള്‍ ത​ന്നെ​യും സ​മ്മ​തി​ക്കു​ന്നു​മു​ണ്ട്. ജ​നാ​ധി​പ​ത്യ രീ​തി​യി​ലു​ള്ള പു​നഃ​സം​ഘ​ട​ന എ​ന്ന ആ​വ​ര്‍ത്തി​ക്ക​പ്പെ​ടു​ന്ന വാ​ച​ക​ത്തി​ല​തു കാ​ണാം. ഭ​ര​ണ​ഘ​ട​ന ഉ​പേ​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള പ്ര​വ​ര്‍ത്ത​ന​രീ​തി പാ​ര്‍ട്ടി​ക്ക​ക​ത്തെ ജ​നാ​ധി​പ​ത്യം ഇ​ല്ലാ​താ​ക്കു​മ്പോ​ള്‍ രാ​ഷ്​​ട്രീ​യം ഉ​പേ​ക്ഷി​ച്ചു​ള്ള പ്ര​വ​ര്‍ത്ത​ന​ശൈ​ലി ലീ​ഗി​െ​ൻ​റ പ്ര​സ​ക്തി​യെ​ത്ത​ന്നെ​യാ​ണ് പ​തു​ക്കെ ഇ​ല്ലാ​താ​ക്കു​ക എ​ന്ന തി​രി​ച്ച​റി​വു​ള്ള പ്ര​വ​ര്‍ത്ത​ക​രും സ​ഹ​യാ​ത്രി​ക​രും മു​സ്​​ലിം​ലീ​ഗി​നു​ണ്ട് എ​ന്ന​തും പ്ര​തീ​ക്ഷ​യാ​ണ്. മു​സ്​​ലിം​ലീ​ഗി​െ​ൻ​റ​യും ഇ​സ്മാ​യി​ല്‍ സാ​ഹി​ബി​െ​ൻ​റ​യും പാ​ര​മ്പ​ര്യം നി​യ​മ​ബ​ന്ധി​ത​മാ​യും ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ചും പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​െ​ൻ​റ​യാ​ണ്; ഇ​സ്മാ​യി​ല്‍ സാ​ഹി​ബാ​ണ് ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ നി​ർ​മി​തി​യി​ല്‍ പ​ങ്കാ​ളി​യാ​യ​തും അ​തി​ല്‍ ഒ​പ്പു​വെ​ച്ച​തും എ​ന്ന ച​രി​ത്രം ഭൂ​ത​ക്കാ​ല​ക്കു​ളി​രോ​ടെ ആ​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ക്ക് ഇ​സ്മാ​യി​ല്‍ സാ​ഹി​ബി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ല്‍ എ​ഴു​ത​പ്പെ​ട്ട മു​സ്​​ലിം​ലീ​ഗി​െ​ൻ​റ ഭ​ര​ണ​ഘ​ട​ന​യോ​ടും കൂ​റു​ണ്ടാ​വ​ണ​മെ​ന്ന വാ​ദം ഇ​താ​ദ്യ​മാ​യി ലീ​ഗി​ല്‍ ഉ​യ​ര്‍ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​സ്മാ​യി​ല്‍ സാ​ഹി​ബ് ജീ​വി​ച്ചി​രി​ക്കേ ഒ​ന്നി​ലേ​റെ ത​വ​ണ മു​സ്​​ലിം​ലീ​ഗി​െ​ൻ​റ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ചെ​യ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. 1956, 1969, 1971, 1988, 1989 വ​ര്‍ഷ​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തി​യി​ട്ടു​ണ്ട്. മാ​റു​ന്ന കാ​ല​ത്തെ​യും പു​തു​താ​യി രൂ​പ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ​യും അ​ഭി​മു​ഖീ​ക​രി​ക്കാ​ന്‍ ഭേ​ദ​ഗ​തി​ക​ളാ​വ​ശ്യ​മാ​യി വ​രും. അ​തും പ​ക്ഷേ, ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ചു നി​റ​വേ​റു​ക​യാ​ണ് ജ​നാ​ധി​പ​ത്യം, അ​ല്ലാ​തെ ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മ​ല്ല ന​ട​ക്കേ​ണ്ട​ത്. പാ​ര്‍ട്ടി​യെ ജ​നാ​ധി​പ​ത്യ​വ​ത്​​ക​രി​ക്കു​ക എ​ന്ന​താ​ണ് ഇ​തി​െ​ൻ​റ​യെ​ല്ലാം അ​ർ​ഥം. സു​താ​ര്യ​വും അം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം ഫ്ര​തി​ഫ​ലി​ക്കു​ന്ന​തു​മാ​യ ഒ​രു ഉ​ള്‍പാ​ര്‍ട്ടി തെ​ര​ഞ്ഞെ​ടു​പ്പു​സ​മ്പ്ര​ദാ​യം ലീ​ഗി​െ​ൻ​റ ഭ​ര​ണ​ഘ​ട​ന നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. അ​തു​പ​ക്ഷേ പ്ര​യോ​ഗി​ക്ക​പ്പെ​ടു​ന്നി​ല്ല. അ​തു​പ്ര​കാ​രം ഇ​ല​ക്​​ഷ​ന്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച പോ​ഷ​ക​ഘ​ട​ക​ങ്ങ​ള്‍ക്ക് അ​തു​വേ​ണ്ട എ​ന്നാ​ണ​ത്രെ നി​ർ​ദേ​ശം കി​ട്ടി​യ​ത്. ഒ​രു കീ​ഴ്ഘ​ട​കം ജ​നാ​ധി​പ​ത്യ​രീ​തി​യി​ലേ​ക്കു വ​ന്നു മാ​തൃ​ക സൃ​ഷ്​​ടി​ച്ചാ​ല്‍ അ​തു ദോ​ഷം​ചെ​യ്‌​തേ​ക്കു​മെ​ന്നു വി​ചാ​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​യ നേ​തൃ​ത്വം പാ​ർ​ടി​യു​ടെ ഭാ​വി​ക്കു ഹാ​നി​ക​ര​മാ​വു​ക ത​ന്നെ ചെ​യ്യും. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സാ​ധു​ത​യും നി​ല​വി​ല്‍ ഏ​റെ സാ​ധ്യ​ത​ക​ളു​മു​ള്ള വ്യ​വ​സ്ഥ​ക​ളെ അ​വ​ലം​ബി​ക്കാ​തെ​യും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സാ​ധു​ത​യി​ല്ലാ​ത്ത ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യെ അ​വ​ലം​ബി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ദു​ര​വ​സ്ഥ. രാ​ജ്യ​ത്തി​െ​ൻ​റ ഭ​ര​ണ​ഘ​ട​ന​യു​ടെ സം​ര​ക്ഷ​ണം ഇ​ന്ത്യ​യി​ല്‍ മു​സ്​​ലിം​ലീ​ഗും നി​ര​ന്ത​ര​മാ​യി ഉ​യ​ര്‍ത്തു​ന്ന മു​ദ്രാ​വാ​ക്യ​മാ​ണ്. പാ​ര്‍ട്ടി ഭ​ര​ണ​ഘ​ട​ന​യു​ടെ കാ​ര്യ​ത്തി​ലാ​ണ​ത് ആ​ദ്യം ഉ​യ​രേ​ണ്ട​തെ​ന്ന​തു മ​റ​ന്നു​പോ​കു​ക​യു​മാ​യി​രു​ന്നു ഇ​തു​വ​രെ. സ്വ​ന്തം പാ​ര്‍ട്ടി​യു​ടെ ഭ​ര​ണ​ഘ​ട​ന​യോ​ട് നീ​തി​പു​ല​ര്‍ത്താ​തെ രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യു​ടെ സം​ര​ക്ഷ​ണ​ത്തി​നു മു​റ​വി​ളി കൂ​ട്ടാ​നാ​വി​ല്ല​ല്ലോ. ഓ​രോ​കാ​ല​ത്തും വ​ന്ന നേ​തൃ​ത്വം അ​വ​രു​ടേ​താ​യ നേ​ട്ട​ങ്ങ​ള്‍ക്കു​വേ​ണ്ടി​യും സൗ​ക​ര്യ​ങ്ങ​ള്‍ക്കു​വേ​ണ്ടി​യും പാ​ര്‍ട്ടി​യു​ടെ ഘ​ട​ന​യെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച​തും ഭ​ര​ണ​ഘ​ട​ന​യെ നോ​ക്കു​കു​ത്തി​യാ​ക്കി​യ​തു​മാ​ണ് ലീ​ഗി​െ​ൻ​റ അ​പ​ച​യ​ങ്ങ​ളു​ടെ പ​ല കാ​ര​ണ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​മാ​യ ഒ​ന്ന്. ‘‘മു​സ്​​ലിം​ലീ​ഗി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​തി​െ​ൻ​റ സെ​റ്റ​പ്പ് ഒ​രു വി​ചി​ത്ര​രീ​തി​യി​ലേ​ക്കു മാ​റ്റ​പ്പെ​ടു​ക​യാ​ണെ’’​ന്ന് ഇ​തി​നെ കു​റി​ച്ചു നേ​ര​ത്തേ മു​ന്ന​റി​യി​പ്പു ന​ല്‍കി​യി​ട്ടു​ണ്ട് റ​ഹീം മേ​ച്ചേ​രി​യെ പോ​ലു​ള്ള രാ​ഷ്​​ട്രീ​യ​ചി​ന്ത​ക​ന്മാ​ര്‍.

സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

ഖാ​ഇ​ദേ​മി​ല്ല​ത്ത് വി​ളി​ച്ചു​കൂ​ട്ടി​യ മു​സ്​​ലിം ലീ​ഗ്​ രൂ​പ​വ​ത്​​ക​ര​ണ​യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍ന്ന പ്ര​ധാ​ന എ​തി​ര്‍വാ​ദം, മു​സ്​​ലിം ലീ​ഗ്​ രാ​ഷ്​​ട്രീ​യ​ക​ക്ഷി​യാ​യ​ല്ല പ്ര​വ​ര്‍ത്തി​ക്കേ​ണ്ട​തെ​ന്ന​താ​യി​രു​ന്നു. ചി​ന്താ​കു​ഴ​പ്പം ബാ​ധി​ച്ച സു​ഹൃ​ത്തു​ക്ക​ളെ​ന്നാ​ണ് ആ ​വാ​ദ​മു​യ​ര്‍ത്തി​യ​വ​രെ സീ​തി​സാ​ഹി​ബ് ത​െ​ൻ​റ ഒാ​ർ​മ​ക്കു​റി​പ്പി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. രാ​ഷ്​​ട്രീ​യ​മി​ല്ലാ​ത്ത വി​ധ​ത്തി​ല്‍ ലീ​ഗ്​ ഇ​ന്ത്യ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത് നി​ഷ്പ്ര​യോ​ജ​ന​മാ​യി​രി​ക്കു​മെ​ന്നു വാ​ദി​ച്ച​തും സ്ഥാ​പി​ച്ച​തും ഇ​സ്മാ​യി​ല്‍ സാ​ഹി​ബും അ​തി​നു പി​ന്തു​ണ ന​ല്‍കി​യ​ത് മൗ​ലാ​നാ ഹ​സ്ര​ത്ത് മൊ​ഹാ​നി​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍ക്കു​ന്നു. ഒ​രു സാം​സ്‌​കാ​രി​ക സം​ഘ​മോ, മു​സ്​​ലിം ക്ഷേ​മ​സ​ഭ​യോ പ​രോ​പ​കാ​ര സം​ഘ​മോ ആ​യി​രി​ക്കു​ന്ന​തി​നു പ​ക​രം മു​സ്​​ലിം ലീ​ഗ്​ രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​യാ​യി​ത്ത​ന്നെ​യാ​ണ് രം​ഗ​പ്ര​വേ​ശം ചെ​യ്ത​ത്. ഇ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ രാ​ഷ്​​ട്രീ​യ​ത്തി​ലെ മു​സ്​​ലിം​ലീ​ഗി​െ​ൻ​റ സാ​ന്നി​ധ്യ​ത്തി​നു മു​ക്കാ​ല്‍ നൂ​റ്റാ​ണ്ടാ​വാ​നി​രി​ക്കു​ന്നു. അ​തി​നി​ടെ എ​ത്ര​യോ പാ​ര്‍ട്ടി​ക​ള്‍ വ​ന്നും പോ​യും ക​ഴി​ഞ്ഞു. ആ​ശ​യം കൊ​ണ്ടും പ്രാ​യോ​ഗി​ക​ത കൊ​ണ്ടും മു​സ്​​ലിം​ലീ​ഗി​നു അ​തി​ജീ​വ​നം സാ​ധ്യ​മാ​യി. ഇ​ത്ര​യും നീ​ണ്ട​കാ​ലം, ഇ​ത്ര​യും വി​ജ​യ​ക​ര​മാ​യി മ​റ്റൊ​രു ക​ക്ഷി​യും രാ​ജ്യ​ത്തു​ണ്ടാ​യി​ട്ടി​ല്ല. ലീ​ഗി​െ​ൻ​റ സാ​ന്നി​ധ്യം, ച​രി​ത്രം, അ​ധി​കാ​ര​ത്തി​ലെ പ​ങ്കാ​ളി​ത്തം, ഫ​ല​വും പ്ര​തി​ഫ​ല​ന​വും ലീ​ഗി​െ​ൻ​റ ച​രി​ത്ര​പ​ര​മാ​യ പ്ര​സ​ക്തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ ​ച​രി​ത്ര​ത്തി​െ​ൻ​റ ത​ണ​ലേ ഇ​ന്നു​മു​ള്ളൂ​വെ​ന്ന​താ​ണ് പ​ക്ഷേ വ​ര്‍ത്ത​മാ​ന​കാ​ല​ത്തെ യാ​ഥാ​ർ​ഥ്യം. ഇ​ന്ത്യ​യി​ല്‍ മു​സ്​​ലിം​ക​ളു​ടെ പ്രാ​തി​നി​ധ്യം ഒ​രു രാ​ഷ്​​ട്രീ​യ പ്ര​ശ്‌​ന​മാ​യി​ട്ട് ഉ​യ​ര്‍ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ല്‍, ഒ​രു സ​മു​ദാ​യ​ത്തി​െ​ൻ​റ പ്ര​ശ്‌​നം ആ ​സ​മു​ദാ​യ​ത്തി​െ​ൻ​റ പാ​ര്‍ട്ടി​യാ​യി നി​ന്നു​കൊ​ണ്ടു ന​മ്മു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ല്‍ സം​സാ​രി​ക്കാ​നു​ള്ള ശേ​ഷി ആ ​ഭൂ​ത​കാ​ല​മാ​ണ് മു​സ്​​ലിം​ലീ​ഗി​നേ​കി​യ​ത്. കോ​ണ്‍ഗ്ര​സി​നോ സി.​പി.​എ​മ്മി​നോ, മ​റ്റേ​തെ​ങ്കി​ലു​മൊ​രു പാ​ര്‍ട്ടി​ക്കോ മു​സ്​​ലിം​ക​ളു​ടെ പ്ര​ശ്‌​നം ഒ​രു സാ​മു​ദാ​യി​ക പ്ര​ശ്‌​ന​മാ​യി പ​റ​യാ​നാ​വി​ല്ല. നൂ​റ് ശ​ത​മാ​നം മു​സ്​​ലിം​ക​ളു​ള്ള ല​ക്ഷ​ദ്വീ​പി​ലൊ​രു രാ​ഷ്​​ട്രീ​യ പ്ര​ശ്‌​നം വ​രു​മ്പോ​ള്‍ അ​തൊ​രു മു​സ്​​ലിം പ്ര​ശ്‌​ന​മാ​യി പ​റ​ഞ്ഞു​പോ​വ​രു​തെ​ന്നു മു​ന്‍കൂ​ര്‍ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്കു​ന്ന വി​ധം ഇ​സ്​​ലാ​മോ​ഫോ​ബി​യ കെ​ട്ടി​നി​ല്‍ക്കു​ന്ന ഇ​ന്ന​ത്തെ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ പൊ​തു​സ​മൂ​ഹ​ത്തി​നു മ​ന​സ്സി​ലാ​കു​ന്ന ഭാ​ഷ​യി​ല​തു പ​റ​യ​പ്പെ​ടു​ക​യും വേ​ണം. സാ​മു​ദാ​യി​ക വാ​ദ​മാ​ണു​യ​ര്‍ത്തു​ന്ന​ത്, മ​ത​വാ​ദ​മ​ല്ല ഉ​യ​ര്‍ത്തു​ന്ന​തെ​ന്ന്, ഭ​ര​ണ​ഘ​ട​ന ത​രു​ന്ന അ​വ​കാ​ശ​മാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് സ്ഥാ​പി​ച്ചു സം​സാ​രി​ക്കേ​ണ്ട​തു​ണ്ട്. സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യെ പോ​ലു​ള്ള നേ​താ​ക്ക​ളെ ലീ​ഗു​കാ​ര്‍ മാ​ത്ര​മ​ല്ല ഇ​ത​ര സ​മു​ദാ​യ​ങ്ങ​ളും പാ​ര്‍ട്ടി​ക്കാ​രും ആ​ദ​രി​ക്കു​ന്ന​ത് പ​റ​യേ​ണ്ട​ത് പ​റ​യേ​ണ്ട​വി​ധം അ​ദ്ദേ​ഹം പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ്. ന്യൂ​ന​പ​ക്ഷം രാ​ഷ്​​ട്രീ​യ​ത്തി​െ​ൻ​റ അ​ടി​ത്ത​റ​യി​ല്‍ സാ​മൂ​ഹി​ക നി​ര്‍മാ​ണം എ​ങ്ങ​നെ വേ​ണ​മെ​ന്ന​ത് ആ ​ത​ല​മു​റ​ക്കു ന​ല്ല വ​ശ​മു​ണ്ടാ​യി​രു​ന്നു. അ​ത​വ​ര്‍ വി​ദ​ഗ്ധ​മാ​യി ചെ​യ്തു. അ​തി​െ​ൻ​റ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ മാ​ത്ര​മാ​യി മാ​റി​യെ​ന്ന​താ​ണ് ലീ​ഗി​െ​ൻ​റ നേ​തൃ​നി​ര​യി​ല്‍ ഏ​റെ​പ്പേ​രു​ടെ​യും നി​ജ​സ്ഥി​തി. രാ​ജി​യാ​വ​ലി​െ​ൻ​റ വാ​ഴ്ത്തു​പാ​ട്ടോ ഒ​ത്തു​തീ​ര്‍പ്പു​ചെ​യ്ത​തി​െ​ൻ​റ ബ​ഹു​മാ​ന​മോ അ​ല്ല, അ​വ​കാ​ശ സ​മ​ര​ത്തി​െ​ൻ​റ നാ​ള്‍വ​ഴി ത​ന്നെ​യാ​ണ് ലീ​ഗി​നും ഒ​രു സു​ദൃ​ഢ​മാ​യ ഭൂ​ത​കാ​ല​മേ​കി​യ​ത്. നാ​യ​ര്‍ സ​ര്‍വി​സ് സൊ​സൈ​റ്റി​യു​ടെ യോ​ഗ​ത്തി​ല്‍ ചെ​ന്നി​ട്ടാ​ണ് പ്ര​സി​ദ്ധ​മാ​യ അ​വ​കാ​ശ പ്ര​ഖ്യാ​പ​നം സി.​എ​ച്ച് ന​ട​ത്തു​ന്ന​ത്. ത​ട്ടി​യെ​ടു​ക്ക​ലി​ല്ല, വി​ട്ടു​കൊ​ടു​ക്ക​ലു​മി​ല്ല മു​ടി​നാ​രി​ഴ​ക്കെ​ന്നാ​ണ് ആ ​അ​വ​കാ​ശ​പ്ര​ഖ്യാ​പ​നം. അ​തി​െ​ൻ​റ ആ​ദ​ര​വാ​ണ് നാ​ലു പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞി​ട്ടും ആ ​പേ​ര് നി​ല​നി​ര്‍ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തു രാ​ഷ്​​ട്രീ​യം പ​റ​ഞ്ഞും രാ​ഷ്​​ട്രീ​യ​മാ​യി ഇ​ട​പെ​ട്ടു​മു​ണ്ടാ​ക്കി​യ യ​ശ​സ്സാ​യി​രു​ന്നു.

മു​സ്​​ലിം ലീ​ഗ്​ അ​തി​െ​ൻ​റ രാ​ഷ്​​ട്രീ​യം കൈ​യൊ​ഴി​യു​ക​യും എ​ളു​പ്പ​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ രാ​ഷ്​​ട്രീ​യേ​ത​ര​രീ​തി​ക​ളി​ല്‍ സ​ജീ​വ​മാ​കു​ന്നു​വെ​ന്ന​തു​മാ​ണ് സ​മീ​പ ഭൂ​ത​കാ​ല​ത്തെ കേ​ര​ളീ​യ അ​നു​ഭ​വം. ഒ​രു കാ​ല​ത്ത് ഇ​ന്ത്യ​ന്‍ പാ​ർ​ല​മെ​ൻ​റി​ല്‍ മു​സ്​​ലിം ലീ​ഗി​െ​ൻ​റ പ്ര​തി​നി​ധി​ക​ളാ​യി​രു​ന്നു ഇ​ന്ത്യ​യി​ലെ മു​സ്​​ലിം​ക​ളു​ടെ ശ​ബ്​​ദം. ആ ​ശ​ബ്​​ദ​ത്തി​െ​ൻ​റ മാ​റ്റൊ​ലി കേ​ര​ള​ക്ക​ര​യെ കേ​ള്‍പ്പി​ക്കാ​നാ​ണ് ച​ന്ദ്രി​ക ദി​ന​പ​ത്ര​മെ​ന്നാ​ണ് പ​ഴ​യൊ​രു മു​സ്​​ലിം ലീ​ഗ്​ പ്ര​മേ​യ​ത്തി​ലു​ള്ള​ത്. പാ​ര്‍ല​മെ​ൻ​റി​ലെ ഈ ​രാ​ഷ്​​ട്രീ​യ ജാ​ഗ്ര​ത പി​ന്നീ​ട് അ​ധി​കാ​ര​പ​ങ്കാ​ളി​ത്ത​മാ​യും ‘കോ​ണ്‍ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്ത’​ലെ​ന്ന ഒ​ഴി​ക​ഴി​വാ​യും ത​രം​താ​ണു. ക​മ്പി​ളി​പ്പു​ത​പ്പു​മാ​യി ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കു ന​ട​ത്തു​ന്ന യാ​ത്ര​ക​ളാ​യി ലീ​ഗി​െ​ൻ​റ ഇ​ന്ത്യ​ന്‍ അ​നു​ഭ​വം. കാ​ല്‍നൂ​റ്റാ​ണ്ടാ​യി രാ​ഷ്​​ട്രീ​യ​മാ​യ നി​രാ​ക​ര​ണ​ത്തി​െ​ൻ​റ ഒ​രു ഘോ​ഷ​യാ​ത്ര​യാ​യാ​ണ​തു പോ​കു​ന്ന​ത്. അ​തി​െ​ൻ​റ കാ​ര​ണ​ങ്ങ​ള്‍ ഒ​ട്ടേ​റെ​യാ​ണ്. ഇ​നി​യു​ള്ള കാ​ലം രാ​ഷ്​​ട്രീ​യം നി​രാ​ക​രി​ക്കു​ന്ന ഈ ​യാ​ത്ര മു​ന്നോ​ട്ടു​പോ​കി​ല്ല. ജീ​വ​കാ​രു​ണ്യം വി​ല​പ്പോ​വി​ല്ലെ​ന്ന് ഏ​റ​ക്കു​റെ കേ​ര​ള​ത്തി​ല്‍ ത​ന്നെ​യു​റ​പ്പാ​യി. സ്​​റ്റേ​റ്റ് നേ​രി​ട്ടു ജീ​വ​കാ​രു​ണ്യം തു​ട​ങ്ങി​യാ​ല്‍ പി​ന്നെ ജീ​വ​കാ​രു​ണ്യം സ്വീ​ക​രി​ക്കാ​ന്‍ ആ​ളെ​ക്കി​ട്ടി​യാ​ലും അ​തി​നെ വി​ല​മ​തി​ക്കാ​ന്‍ ആ​ളെ​ക്കി​ട്ടി​ല്ല. രാ​ഷ്​​ട്രീ​യം കൃ​ത്യ​മാ​യി പ​റ​യാ​തെ, പ്ര​വ​ര്‍ത്തി​ക്കാ​തെ ഒ​രു പാ​ര്‍ട്ടി​ക്കും ഭാ​വി​യി​ല്ല. കോ​ര്‍പ​റേ​റ്റു​ക​ളു​ടെ സി.​എ​സ്.​ആ​ര്‍ ​േപ്രാ​ജ​ക്​​ടു​ക​ള്‍ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന ഏ​ജ​ന്‍സി​യാ​വാ​ന്‍ വെ​മ്പ​ല്‍ കൊ​ള്ളു​ന്ന കേ​ന്ദ്ര​ഭ​ര​ണ​മാ​ണു​ള്ള​ത്. സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​ങ്ങ​ളും വി​ഭി​ന്ന​മ​ല്ല. ധ​നാ​ക​ര്‍ഷ​ണ യ​ന്ത്ര​ങ്ങ​ളാ​യി അ​ധഃ​പ​തി​ക്കു​ക​യാ​ണ് പാ​ര്‍ട്ടി​ക​ളെ​ല്ലാം. രാ​ഷ്​​ട്രീ​യം​കൊ​ണ്ട​ല്ലാ​തെ ഇ​ക്കാ​ല​ത്തൊ​രു പ്ര​തി​രോ​ധ ശേ​ഷി​യാ​ർ​ജി​ക്കാ​ന്‍ ലീ​ഗി​നാ​വി​ല്ല. ന്യൂ​ന​പ​ക്ഷ രാ​ഷ്​​ട്രീ​യ​ക​ക്ഷി എ​ന്ന തൊ​ങ്ങ​ലും വേ​ണം പൊ​തു​ബോ​ധ​ത്തെ തൃ​പ്തി​പ്പെ​ടു​ത്തു​ക​യും വേ​ണം എ​ന്ന​തും കേ​ര​ള​ത്തി​ല്‍പോ​ലും ന​ട​പ്പു​ള്ള കാ​ര്യ​മ​ല്ലാ​താ​യി. മൈ​നോ​റി​റ്റി പൊ​ളി​റ്റി​ക്‌​സ് മാ​നേ​ജീ​രി​യ​ല്‍ സ്‌​കി​ല്ലു​ക​ള്‍കൊ​ണ്ട് നി​ല​നി​ര്‍ത്താ​നാ​വി​ല്ല. രാ​ഷ്​​ട്രീ​യം തു​റ​ന്നു​പ​റ​യ​ണം, പൊ​രു​ത​ണം, ക​ടു​ത്ത എ​തി​ര്‍പ്പു​ക​ളു​ണ്ടാ​കും. ന​ല്ല​തു പ​റ​യാ​ന്‍ ചു​റ്റി​ലും ആ​ളു​ക​ളോ സ്തു​തി​പാ​ഠ​ക​രോ ഇ​ല്ലാ​ത്ത അ​വ​സ്ഥ​വ​രും. രാ​ഷ്​​ട്രീ​യ​മാ​യി എ​തി​ര്‍ക്കു​ക, വെ​ല്ലു​വി​ളി​ക്കു​ക, വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ടേ മു​ന്നോ​ട്ടു പോ​കാ​നാ​കൂ. അ​തി​നി​ട​യി​ല്‍ കി​ട്ടു​ന്ന അ​ധി​കാ​ര​പ​ങ്കാ​ളി​ത്തം​പോ​ലും മ​യ​ക്കി​ക്കി​ട​ത്താ​ന്‍ വി​രി​ച്ച മെ​ത്ത​യാ​യി​രി​ക്കും. എ​ല്ലാ​വ​രെ​യും സു​ഖി​പ്പി​ക്ക​ലും ഒ​ത്തു​തീ​ര്‍പ്പു​ക​ളു​ണ്ടാ​ക്ക​ലും ഒ​രു കാ​ര്യ​പ​രി​പാ​ടി​യാ​ക്കി ന്യൂ​ന​പ​ക്ഷ​രാ​ഷ്​​ട്രീ​യം മു​ന്നോ​ട്ടു​പോ​കി​ല്ല ഇ​നി​യൊ​രി​ക്ക​ലും. സ​മ​വാ​യം രാ​ഷ്​​ട്രീ​യ​ത്തി​ലെ ഇ​ല്ലാ​ത്ത സം​ഗ​തി​യാ​യി​ക്ക​ഴി​ഞ്ഞു. രാ​ഷ്​​ട്രീ​യം ഒ​രു മു​ന്നേ​റ്റ​മാ​ണെ​ങ്കി​ല്‍ സം​ഘ​ട​ന​യി​ലെ ഇ​ന്ന​ല​ത്തെ വ്യ​ക്തി​ക​ള്‍ ഇ​ന്നി​ല്ലാ​ത്ത​തു പോ​ലെ നാ​ള​ത്തെ ആ​ളു​ക​ള്‍ക്ക് ഇ​തു ബാ​ക്കി വേ​ണ​മെ​ങ്കി​ല്‍ ഊ​ന്ന​ലു മു​ഴു​വ​ന്‍ രാ​ഷ്​​ട്രീ​യ​ത്തി​ലാ​വേ​ണ്ട​തു​ണ്ട്, സ​മ​വാ​യ​വ​ണ്ടി​ക്കു പോ​വാ​നാ​വാ​ത്ത ഭാ​വി​യാ​ണ്​ മു​ന്നി​ലെ​ന്ന​തു​റ​പ്പാ​യി​ക്ക​ഴി​ഞ്ഞു. കാ​ലി​ന​ടി​യി​ലെ മ​ണ്ണ് ഒ​ലി​ച്ചു പോ​കു​ക അ​ല്ല, മ​ണ്ണു​മാ​ന്തി​ക​ളു​മാ​യി വ​ന്നു വാ​രി​ക്കൊ​ണ്ടു​പോ​കു​ന്ന​വ​ര്‍ സ്ഥ​ല​ത്ത് ഹാ​ജ​രു​ണ്ട്, ഈ​യൊ​രു കാ​ര്യം തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും ലീ​ഗ് നേ​തൃ​ത്വം ക​ണ്ണു​തു​റ​ക്കേ​ണ്ട സ​മ​യ​മാ​ണി​പ്പോ​ഴ​ത്തേ​ത്.

മുസ്‍ലിംലീഗ് സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ റാലി

ലീ​ഗി​നു ആ​ള്‍ബ​ല​മു​ണ്ട്, സം​ഘ​ബ​ല​വും സ്വ​ത്തു​മു​ണ്ട്. അ​നു​ഭ​വ​വും പ​രി​ച​യ​വും കൊ​ണ്ടു സ​മ്പ​ന്ന​രാ​യ മു​തി​ര്‍ന്ന പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​രും അ​നു​ഭാ​വി​വൃ​ന്ദ​വു​മു​ണ്ട്. മു​സ്​​ലിം​ലീ​ഗി​െ​ൻ​റ രാ​ഷ്​​ട്രീ​യം തി​രി​ച്ച​റി​യു​ക​യും അ​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ക​യും ആ​ശ​യോ​ല്‍പാ​ദ​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന പു​തി​യൊ​രു ത​ല​മു​റ​യു​ണ്ട്. ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലെ​ല്ലാം മു​സ്​​ലിം ലീ​ഗ്​ സ്വാം​ശീ​ക​രി​ച്ച ന്യൂ​ന​പ​ക്ഷ രാ​ഷ്​​ട്രീ​യ​ത്തെ പ്ര​തി ചി​ന്തി​ക്കു​ക​യും സം​വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന ധൈ​ഷ​ണി​ക​ശേ​ഷി​യു​ള്ള അ​നേ​കം വി​ദ്യാ​ർ​ഥി​ക​ളും വി​ദ്യാ​ർ​ഥി​നി​ക​ളു​മു​ണ്ട്. പാ​ര്‍ട്ടി​യു​ടെ വി​ശി​ഷ്​​ടാം​ഗ​ങ്ങ​ളാ​യ മു​തി​ര്‍ന്ന ത​ല​മു​റ​യെ​യും മു​ത​ല്‍ക്കൂ​ട്ടു​ക​ളാ​യ പു​തു​ത​ല​മു​റ​യെ​യും പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഒ​രാ​ശ​യ വി​പ്ല​വ​ത്തി​നു മു​ൻ​കൈ​യെ​ടു​ത്താ​ല്‍ ത​ന്നെ ലീ​ഗി​െ​ൻ​റ രാ​ഷ്​​ട്രീ​യ​ഭാ​വി നി​ർ​ണ​യി​ക്കാ​നും അ​തി​െ​ൻ​റ പ്രാ​യോ​ഗി​ക രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​നു​മാ​കും. ആ​ലോ​ചി​ച്ചു ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ച്ചു ചെ​യ്യ​ണം; ഉ​ട​ന​ടി ചെ​യ്യേ​ണ്ട​ത്​ അ​ങ്ങ​നെ​യും. മു​സ്​​ലിം സ​മൂ​ഹ​ത്തി​ലെ സാ​മാ​ന്യ​ജ​നം, സ്ത്രീ​ക​ള്‍, യു​വാ​ക്ക​ള്‍ക്കെ​ല്ലാം വെ​വ്വേ​െ​റ രാ​ഷ്​​ട്രീ​യ​വി​ദ്യാ​ഭ്യാ​സം ന​ല്‍കു​ന്ന പ​ദ്ധ​തി​ക​ളു​ണ്ടാ​വ​ണം. സ​മൂ​ഹം മു​ന്നോ​ട്ടു​പോ​യി​ട്ടു​ണ്ട്. സ്ത്രീ​ക​ള്‍ വോ​ട്ട​ര്‍മാ​ര്‍ മാ​ത്ര​മ​ല്ലാ​താ​യി​ട്ടു​ണ്ട്. യു​വാ​ക്ക​ള്‍ അ​ഭ്യ​സ്​​ത​വി​ദ്യ​രാ​ണ്, അ​വ​രെ രാ​ഷ്​​ട്രീ​യ​മാ​യി സ്വാ​ധീ​നി​ക്കാ​നാ​വ​ണം. അ​തി​നു​ള്ള മീ​ഡി​യം ഉ​ണ്ടാ​വ​ണം. സ​മു​ദാ​യ​ത്തി​നു​ള്ളി​ലെ ശ​ത്രു​ക്ക​ളെ​യും മി​ത്ര​ങ്ങ​ളെ​യും തി​ര​യു​ന്ന പ​ണി ത​ല്‍ക്കാ​ലം നി​ര്‍ത്ത​ണം. ന​ല്ല​പി​ള്ള ച​മ​ഞ്ഞാ​ലും ഒ​രു പ​ത​ക്ക​വും കി​ട്ടാ​ന്‍ പോ​കു​ന്നി​ല്ല, മു​സ്​​ലിം എ​ന്ന​തു​ത​ന്നെ കു​ത്താ​നു​ള്ള ചാ​പ്പ​യാ​യ കാ​ല​മാ​ണി​ത്. മു​സ്​​ലി​മാ​യ​തി​െ​ൻ​റ​യും അ​വ​ര്‍ണ​നാ​യ​തി​െ​ൻ​റ​യും പേ​രി​ല്‍ ഭ​ര​ണ​കൂ​ടം വേ​ട്ട​യാ​ടു​ന്ന​വ​ര്‍ക്കൊ​പ്പം നി​ല്‍ക്കാ​ന്‍ ക​ഴി​യ​ണം. ഇ​തൊ​ക്കെ നി​രീ​ക്ഷി​ക്കു​ന്ന ത​ല​മു​റ​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. അ​വ​രു​മാ​യി വി​നി​മ​യ​ശേ​ഷി​യു​ള്ള വേ​റെ​യും സം​ഘ​ങ്ങ​ള്‍ രാ​ഷ്​​ട്രീ​യം പ​റ​ഞ്ഞു​കൊ​ണ്ടു രം​ഗ​ത്തു​ണ്ട്. കാ​ട​ട​ച്ചു​ള്ള ക​വ​ല​പ്ര​സം​ഗ​ങ്ങ​ള്‍ ഫ​ലം ചെ​യ്യി​ല്ല. സ്വ​യം​നി​ര്‍വാ​ഹ​ക​ശേ​ഷി കൈ​വ​രി​ച്ച മു​സ്​​ലിം​സാ​മാ​ന്യ​ജ​നം രൂ​പ​പ്പെ​ട്ടു​ക​ഴി​ഞ്ഞു. സ്വ​ര്‍ഗ​ത്തി​ലേ​ക്കു​ള്ള കോ​ണി അ​വ​രു​ടെ പ്ര​തീ​ക​ബോ​ധ​ത്തി​ലി​ല്ല. ആ ​ത​ല​മു​റ വി​ട​വാ​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​പ്പോ​ഴ​ത്തെ ത​ല​മു​റ​ക്ക് നി​രീ​ക്ഷ​ണ​വും തീ​രു​മാ​ന​വും ഉ​ണ്ട്. യോ​ഗ്യ​ത​യി​ല്ലാ​ത്ത ന​യ​ങ്ങ​ള​വ​ര്‍ ത​ള്ളി​ക്ക​ള​യും. ‘‘രാ​ജാ​ധി​പ​ത്യം ഇ​ന്നി​ല്ലെ​ങ്കി​ലും മു​സ്​​ലിം​ലീ​ഗി​ല്‍ അ​തു നി​ല​നി​ല്‍ക്കു​ന്നോ എ​ന്നു തോ​ന്നി​പ്പോ​കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്’’ എ​ന്നു സ​ങ്ക​ട​പ്പെ​ട്ടു​കൊ​ണ്ട് കാ​ല്‍നൂ​റ്റാ​ണ്ടു മു​മ്പേ റ​ഹീം മേ​ച്ചേ​രി എ​ഴു​തി​യ ഒ​രു ലേ​ഖ​ന​ത്തി​ല്‍ ഈ ​മു​ന്ന​റി​യി​പ്പു​ണ്ട്: ‘‘ന​മ്മു​ടെ നാ​ട്ടി​ല്‍ ദി​നം​പ്ര​തി ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​മാ​യി പാ​ര്‍ട്ടി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നു വ​രു​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്. നാം ​ഇ​ഷ്​​ട​പ്പെ​ട്ടാ​ലും ഇ​ല്ലെ​ങ്കി​ലും ഇ​വി​ടെ മാ​റ്റ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്നു. ഈ ​മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു നി​റ​ഞ്ഞ​ബോ​ധ​മു​ള്ള ഒ​രു വി​ഭാ​ഗം പാ​ര്‍ട്ടി​യി​ലു​ണ്ടാ​വ​ണം. പാ​ര്‍ട്ടി​ക്കു​ള്ളി​ല്‍ പി​ള​ര്‍പ്പു​ണ്ടാ​ക്കാ​ന​ല്ല, പാ​ര്‍ട്ടി​യെ ജ​നാ​ധി​പ​ത്യ​വ​ത്​​ക​ര​ണ​ത്തി​െ​ൻ​റ​യും രാ​ഷ്​​ട്രീ​യ​വ​ത്​​ക​ര​ണ​ത്തി​െ​ൻ​റ​യും പാ​ത​യി​ലേ​ക്കു ന​യി​ക്കാ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ക​യാ​വ​ണം ഈ ​വി​ഭാ​ഗ​ത്തെ​ക്കൊ​ണ്ടു​ള്ള ഉ​ദ്ദേ​ശ്യം.’’

മ​നു​ഷ്യ​രു​ടെ പ്ര​യാ​സ​ങ്ങ​ള്‍ അ​റി​യു​ക, കാ​ല​ത്തെ അ​റി​യു​ക, ക്രി​യാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ക്കു​ക, അ​ഭി​പ്രാ​യ​രൂ​പ​വ​ത്​​ക​ര​ണം ന​ട​ത്തു​ക, രാ​ജ്യ​ത്തെ പീ​ഡി​ത​രും പാ​ര്‍ശ്വ​വ​ത്​​കൃ​ത​രു​മാ​യ എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളോ​ടും ഐ​ക്യ​പ്പെ​ടാ​നാ​വു​ക, സാ​മു​ദാ​യി​ക രാ​ഷ്​​ട്രീ​യ​ത്തി​െ​ൻ​റ ര​ണ്ടാ​മ​ത്തെ ക​ണ്ണ് മാ​ന​വി​ക​ത​യി​ല്‍ ഊ​ന്നു​ക, ഐ​ക്യ​വും സ​ഖ്യ​വും തേ​ടു​ക, സ​ഹ​ജീ​വി​ത​വും സ​ഹ​വ​ര്‍ത്തി​ത്വ​വും സാ​ധ്യ​മാ​ക്കു​ക. ന്യൂ​ന​പ​ക്ഷ​രാ​ഷ്​​ട്രീ​യ​ത്തി​െ​ൻ​റ മു​ന്നി​ലു​ള്ള ദൗ​ത്യ​ങ്ങ​ള്‍ ഏ​റെ​യാ​ണ്. മു​സ്​​ലിം സ്‌​പെ​യി​നി​ല്‍ ആ​ശ​യ​സം​ഹി​ത ഉ​ണ്ടാ​യി​രു​ന്നു, സ​ഹ​വ​ര്‍ത്തി​ത്വം ഉ​ണ്ടാ​യി​രു​ന്നു, ഇ​ല്ലാ​തി​രു​ന്ന​ത് പ്ര​തി​രോ​ധ​മാ​ണ്. പ്ര​തി​രോ​ധം ദു​ര്‍ബ​ല​മാ​യി​പ്പോ​യി. പാ​ര്‍ട്ടി​യു​ടെ മു​ഖ​പ​ത്ര​വും മാ​ധ്യ​മ ഇ​ട​പാ​ടു​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ലു​ക​ളും അ​ങ്ങേ​യ​റ്റം ദു​ര്‍ബ​ല​മാ​യ പ്ര​തി​രോ​ധ​ത്തെ​യാ​ണ് ഇ​പ്പോ​ള്‍ ഓ​ർ​മി​പ്പി​ക്കു​ന്ന​ത്. മു​സ്​​ലിം​ലീ​ഗി​െ​ൻ​റ, ഇ​പ്പോ​ള്‍ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​പ്പെ​ടു​ന്നു എ​ന്ന​താ​വും അ​തി​െ​ൻ​റ ഭാ​വി തീ​രു​മാ​നി​ക്കു​ക, കാ​ര​ണം ച​രി​ത്ര​ത്തി​ല്‍ ഏ​തു​സ​മ​യ​വും ഒ​രു നി​ര്‍ണാ​യ​ക സ​ന്ദ​ര്‍ഭ​മാ​ണ്.

Show More expand_more
News Summary - iuml history and crisis