Begin typing your search above and press return to search.
proflie-avatar
Login

എ​ന്താ​ണ്​ ശ്രീ​ല​ങ്ക​യി​ലെ പ്ര​ക്ഷോ​ഭ​ത്തി​ന്​ പി​ന്നി​ൽ?; എ​ങ്ങോ​ട്ടാ​വും ശ്രീ​ല​ങ്ക ച​ലി​ക്കു​ക?

എ​ന്താ​ണ്​ ശ്രീ​ല​ങ്ക​യി​ലെ പ്ര​ക്ഷോ​ഭ​ത്തി​ന്​ പി​ന്നി​ൽ?; എ​ങ്ങോ​ട്ടാ​വും ശ്രീ​ല​ങ്ക ച​ലി​ക്കു​ക?
cancel

കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് മു​മ്പു​ത​ന്നെ ആ​രം​ഭി​ച്ച​താ​ണ് ശ്രീ​ല​ങ്ക​യി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി. കോ​വി​ഡ് അ​തി​നെ അ​ങ്ങേ​യ​റ്റം തീ​വ്ര​മാ​ക്കി. വി​ദേ​ശ​നാ​ണ്യ സ​മ്പാ​ദ്യ​ത്തി​ൽ വ​ന്ന ഇ​ടി​വ് ആ​യി​രു​ന്നു അ​ടി​യ​ന്ത​ര​മാ​യും ഉ​ണ്ടാ​യ​ത്. 2019 ഏ​താ​ണ്ട് 400 കോ​ടി ഡോ​ള​ർ വി​ദേ​ശ​നാ​ണയം വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല വ​ഴി ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ൽ 2021 ആ​യ​പ്പോ​ഴേ​ക്കും അ​ത് 50 കോ​ടി​യാ​യി ചു​രു​ങ്ങി. വി​ദേ​ശ​ത്തു​പോ​യി പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ന്ന സ​മ്പാ​ദ്യ​വും ഇ​ടി​ഞ്ഞു. ഇ​തി​ന്റെ​യെ​ല്ലാം ഫ​ല​മാ​യി വി​ദേ​ശ​നാ​ണയ ശേ​ഖ​രം കു​ത്ത​നെ കു​റ​യു​ക​യും അ​ത് ഇ​റ​ക്കു​മ​തി​ക്ക് തി​ക​യാ​തെ വ​രുക​യും ചെ​യ്തു. ഇ​തി​നി​ടെ രാ​സ​വ​ള ഇ​റ​ക്കു​മ​തി നി​ർ​ത്തി​വെ​ച്ച് പൂ​ർ​ണ​മാ​യും ജൈ​വ​കൃ​ഷി​യി​ലേ​ക്ക് മാ​റി​യ​ത് ഭ​ക്ഷ്യോ​ൽ​പാ​ദ​ന​ത്തെ​യും സാ​ര​മാ​യി ബാ​ധി​ച്ചു. വേ​ണ്ട​ത്ര ത​യാ​റെ​ടു​പ്പി​ല്ലാ​തെ​യെ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു ഇ​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ചൈ​ന​യി​ൽ​നി​ന്ന് കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന ട​ൺ ക​ണ​ക്കി​ന് ജൈ​വ​വ​ളം വി​ഷ​ലി​പ്ത​മാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​നാ​വാ​തെ മ​ട​ക്കി അ​യ​ക്കേ​ണ്ടി​വ​ന്ന​തും കാ​ര്യ​ങ്ങ​ളെ ഒ​ന്നു​കൂ​ടി വ​ഷ​ളാ​ക്കി.

50 ശ​ത​കോ​ടി ഡോ​ള​റി​ന്റെ താ​ങ്ങാ​വു​ന്ന​തി​ന​പ്പു​റ​മു​ള്ള വി​ദേ​ശ​ക​ട​മാ​ണ് ശ്രീ​ല​ങ്ക​യു​ടെ ഇ​ന്ന​ത്തെ ദു​ര​വ​സ്ഥ​ക്ക് കാ​ര​ണ​മാ​യി പ​ല​രും പ​റ​യു​ന്ന​ത്. 2022ൽ ​ഇ​തി​ന്റെ പ​ലി​ശ അ​ട​ക്കാ​ൻ 7 ശ​ത​കോ​ടി ഡോ​ള​ർ വേ​ണ്ട സ്ഥാ​ന​ത്ത് ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ആ ​രാ​ജ്യ​ത്തി​ന്റെ വി​ദേ​ശ​നാ​ണയശേ​ഖ​രം 1.6 ശ​ത​കോ​ടി ഡോ​ള​ർ മാ​ത്ര​മാ​യി​രു​ന്നു. ഏ​പ്രി​ലി​ൽ അ​ത് 0.5 ശ​ത​കോ​ടി​യാ​യി ചു​രു​ങ്ങി. ഈ ​ക​ട​ബാ​ധ്യ​ത​ക്ക് മു​ഖ്യ ഉ​ത്ത​ര​വാ​ദി ചൈ​ന​യാ​ണെ​ന്ന് പാ​ശ്ചാ​ത്യ മാ​ധ്യ​മ​ങ്ങ​ളും അ​വ​യെ പി​ൻ​പ​റ്റി പ​ല ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ത​ല്ല വാ​സ്ത​വം. ശ്രീ​ല​ങ്ക​യു​ടെ വി​ദേ​ശ​ക​ട​ത്തി​ൽ 81 ശ​ത​മാ​ന​വും പാ​ശ്ചാ​ത്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​ടേ​താ​ണ്. ചൈ​ന​യു​ടെ പ​ങ്ക് 10 ശ​ത​മാ​ന​മേ വ​രൂ. ക​ട​മെ​ടു​ത്ത് അ​ടി​സ്ഥാ​ന​ഘ​ട​ന വി​ക​സി​പ്പി​ക്കു​ന്ന ന​യ​മാ​ണ് ശ്രീ​ല​ങ്ക പി​ന്തു​ട​ർ​ന്നു​വ​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത് അ​വി​ട​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ബു​ദ്ധി​യി​ൽ ഉ​ദി​ച്ച ന​യ​മ​ല്ല. 1948ൽ ​ബ്രി​ട്ടീ​ഷ് കോ​മ​ൺ​വെ​ൽ​ത്തി​ലെ സ്വ​യം​ഭ​ര​ണ​മു​ള്ള ഡൊ​മീ​നി​യ​ൻ രാ​ജ്യ​മാ​വു​ക​യും 1972ൽ ​ഔ​പ​ചാ​രി​ക​മാ​യ പ​ര​മാ​ധി​കാ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യും ചെ​യ്ത ഈ ​രാ​ജ്യ​ത്തി​ന് ഇ​തു​വ​രെ 16 പ്രാ​വ​ശ്യം ഐ.​എം.​എ​ഫി​ന്റെ ഉ​പാ​ധി​ക​ൾ​ക്ക​നു​സ​രി​ച്ച് സ​മ്പ​ദ്ഘ​ട​ന​യെ പു​ന​ർ​ഘ​ട​ന​ക്ക് വി​ധേ​യ​മാ​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ഈ ​വി​ധേ​യ​ത്വ​മാ​ണ് ശ്രീ ​ല​ങ്ക​ൻ പ്ര​തി​സ​ന്ധി​യു​ടെ അ​ടി​സ്ഥാ​നം. ക​യ​റ്റു​മ​തി​യെ ആ​ശ്ര​യി​ച്ചുനി​ൽ​ക്കു​ന്ന, വി​ദേ​ശ​വി​പ​ണി​യെ ആ​ശ്ര​യി​ച്ച് നി​ൽ​ക്കു​ന്ന, ഒ​രു സ​മ്പ​ദ്ഘ​ട​ന​യാ​ണ് ശ്രീ​ല​ങ്ക​യു​ടേ​ത്. അ​തി​ന്റെ ദു​ർ​ബ​ല​മാ​യ സാ​മ്പ​ത്തി​ക അ​വ​സ്ഥ​ക്ക് അ​ടി​സ്ഥാ​ന​പ​ര​മാ​യ കാ​ര​ണ​വും ഇ​താ​ണ്. അ​ത് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്കും തോ​ട്ടം ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും വ​സ്ത്ര​ങ്ങ​ൾ​ക്കും വി​ദേ​ശ​വി​പ​ണി​യി​ൽ ആ​വ​ശ്യം കു​റ​യു​ന്ന​തോ​ടെ കാ​ര്യ​ങ്ങ​ൾ ആ​കെ അ​വ​താ​ള​ത്തി​ൽ ആ​കു​ന്നു. ആ​ഗോ​ള സാ​മ്രാ​ജ്യ​ത്വ​വ്യ​വ​സ്ഥ 2007 മു​ത​ൽ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യും മാ​ന്ദ്യ​വും ശ്രീ ​ല​ങ്ക​യു​ടെ ആ​ശ്രി​ത സ​മ്പ​ദ്ഘ​ട​ന​യി​ൽ അ​ടി​ച്ചേ​ൽ​പി​ച്ച ആ​ഘാ​ത​മി​താ​ണ്. ആ​നു​ഷം​ഗി​ക​മാ​യി പ​റ​യ​ട്ടെ, ശ്രീ​ല​ങ്ക​യു​ടെ ഈ ​ദു​ര​ന്താ​നു​ഭ​വം കേ​ര​ള​ത്തി​നും ഒ​രു താ​ക്കീ​താ​ണ്. ക​ടം​വാ​ങ്ങി അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന സാ​മ്രാ​ജ്യ​ത്വ നി​ർ​ദേ​ശി​ത ന​യ​മാ​ണ​ല്ലോ ഇ​വി​ടെ സി.​പി.​എം പി​ന്തു​ട​രു​ന്ന​ത്. അ​വി​ട​ത്തെപോ​ലെ വി​ദേ​ശ ആ​വ​ശ്യ​ത്തെ ആ​ശ്ര​യി​ച്ചു​നി​ൽ​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​രം, ഐ.​ടി സേ​വ​നം, ആ​രോ​ഗ്യ​സേ​വ​നംപോ​ലു​ള്ള മേ​ഖ​ല​ക​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​വി​ടെ​യും ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. പ്ര​തീ​ക്ഷി​ക്കു​ന്ന​പോ​ലെ വി​ദേ​ശ ആ​വ​ശ്യം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​വി​ട​ത്തെപോ​ലെ ഇ​വി​ടെ​യും ക​ടം വീ​ട്ടാ​ൻ ക​ഴി​യാ​തെ സം​സ്ഥാ​നം പാ​പ്പ​രാ​കും. ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ​പോ​ലും നി​ല​ക്കും. ഒ​ടു​വി​ൽ സേ​വ​ന​ചെ​ല​വു​ക​ൾ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന 'അ​നി​വാ​ര്യ' പ​രി​ഹാ​ര​വു​മു​ണ്ടാ​കും.

ശ്രീ​ല​ങ്ക​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക​ട​ഭാ​ര​വും അ​തി​ന് വ​ഴി​വെ​ച്ച ആ​ശ്രി​ത സ​മ്പ​ദ്ഘ​ട​ന​യും മാ​ത്ര​മ​ല്ല ഇ​ന്ന​ത്തെ അ​വ​സ്ഥ​ക്ക് കാ​ര​ണം. ഇ​തോ​ടൊ​പ്പം അ​ധി​കാ​ര​ത്തി​ന്റെ ഏ​റ​ക്കു​റെ എ​ല്ലാ സ്ഥാ​ന​ങ്ങ​ളും കൈ​യ​ട​ക്കി​വെ​ച്ചി​രു​ന്ന രാ​ജ​പ​ക്സ കു​ടും​ബ​ത്തി​ന്റെ​യും അ​വ​രു​ടെ ശി​ങ്കി​ടി​ക​ളു​ടെ​യും അ​ഴി​മ​തി​യും ധൂ​ർ​ത്തും ദേ​ശീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് ഒ​രു​വി​ധ പ​രി​ഗ​ണ​ന​യും ന​ൽ​കാ​തെ ശ്രീ​ല​ങ്ക​യു​ടെ വി​ഭ​വ​ങ്ങ​ളും പൊ​തു ആ​സ്തി​ക​ളും വി​ദേ​ശ​ശ​ക്തി​ക​ൾ​ക്ക്, തീ​റെ​ഴു​തി കൊ​ടു​ത്ത ഭ​ര​ണ​വും ചേ​ർ​ന്ന​തി​ന്റെ ദു​ര​ന്ത​മാ​ണ് ശ്രീ​ല​ങ്ക അ​നു​ഭ​വി​ക്കു​ന്ന​ത്.

പ്രസിഡന്റിന്റെ കൊട്ടാരം പ്രക്ഷോഭകാരികൾ കൈയടക്കിയപ്പോൾ

ഇ​ന്ത്യ​ക്കു​ള്ള മു​ൻ​തൂ​ക്കം ചു​രു​ക്കി കൊ​ണ്ടു​വ​ന്ന് സ്വ​ന്തം ആ​ധി​പ​ത്യം സ്ഥാ​പി​ക്കാ​നു​ള്ള ചൈ​നീ​സ് സോ​ഷ്യ​ൽ സാ​മ്രാ​ജ്യ​ത്വ​ത്തി​ന്റെ നീ​ക്ക​ങ്ങ​ളും, ഇ​ന്ത്യ​യെ മു​ൻ​നി​ർ​ത്തി ചൈ​നീ​സ് സ്വാ​ധീ​നം നി​യ​ന്ത്രി​ക്കാ​നും ത​ട​യാ​നും അ​മേ​രി​ക്ക ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളും ഇ​തി​ലൊ​ക്കെ അ​ടി​യൊ​ഴു​ക്കാ​യു​ണ്ട്. ഇ​ന്ത്യാ സ​മു​ദ്ര​ത്തെ കേ​ന്ദ്രീ​ക​രി​ച്ച് ചൈ​ന, അ​മേ​രി​ക്ക, ജ​പ്പാ​ൻ, ആ​സ്ട്രേ​ലി​യ എ​ന്നീ സാ​മ്രാ​ജ്യ​ത്വ ശ​ക്തി​ക​ളും അ​വ​യോ​ട് ഒ​ട്ടി​നി​ന്ന് ഇ​ന്ത്യ​യും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​ക്ക് നി​ർ​ണാ​യ​ക സ്ഥാ​ന​മു​ണ്ട്. ഇ​ന്ത്യാ സ​മു​ദ്ര​ത്തി​ലെ ക​പ്പ​ൽ​ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​യു​ന്ന ശ്രീ​ല​ങ്ക​യു​ടെ ത​ന്ത്ര​പ​ര​മാ​യ സ്ഥാ​നം നി​യ​ന്ത്രി​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നു​മു​ള്ള താ​ൽ​പ​ര്യ​ങ്ങ​ൾ ഇ​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു. ചൈ​ന​യോ​ട് കൂ​ടു​ത​ൽ അ​ടു​ത്തു​നി​ൽ​ക്കു​ന്ന രാ​ജ​പ​ക്സ കു​ടും​ബ​ത്തെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് നീ​ക്ക​ണ​മെ​ന്ന താ​ൽ​പ​ര്യം അ​മേ​രി​ക്ക​ൻ ചേ​രി​ക്കും അ​തി​നോ​ട് ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന ഇ​ന്ത്യ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കുമു​ണ്ട്. ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി മു​ത​ലെ​ടു​ത്ത് പ​ല ആ​സ്തി​ക​ളും വാ​ങ്ങിക്കൂ​ട്ടാ​ൻ ഇ​തി​ന​കംത​ന്നെ അ​മേ​രി​ക്ക​ൻ രാ​ജ്യാ​ന്ത​ര കു​ത്ത​ക​ക​ളും ഇ​ന്ത്യ​ൻ ദ​ല്ലാ​ൾ കു​ത്ത​ക​ക​ളും നീ​ങ്ങി​യി​ട്ടു​ണ്ട്. ചൈ​ന​ക്ക് ന​ൽ​കാ​മെ​ന്ന് ഏ​റ്റ ക​രാ​റു​ക​ൾ ഇ​ന്ത്യ​ക്ക് ന​ൽ​കാ​ൻ രാ​ജ​പ​ക്സ ഭ​ര​ണ​ത്തെ നി​ർ​ബ​ന്ധി​ക്കു​ക​യും അ​ദാ​നി​ക്കു​വേ​ണ്ടി വ​ക്കാ​ല​ത്തു പ​റ​യാ​ൻ ഇ​ന്ത്യ​ൻ ധ​ന​കാ​ര്യ മ​ന്ത്രി​ത​ന്നെ പോ​വു​ക​യും ചെ​യ്തു.

ഇ​ങ്ങ​നെ, പ​ല കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടും രൂ​ക്ഷ​മാ​യ​തും രൂ​ക്ഷ​മാ​ക്കി​യ​തു​മാ​യ ഒ​രു സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ശ്രീ​ല​ങ്ക​യി​ലെ ഇ​ന്നു കാ​ണു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് പ​ശ്ചാ​ത്ത​ലം ഒ​രു​ക്കി​യ​ത്. മാ​ർ​ച്ച് മാ​സ​ത്തി​ൽ ശ്രീ​ല​ങ്ക​ൻ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ൽ അ​ങ്ങി​ങ്ങാ​യി ചെ​റി​യ​തോ​തി​ൽ ഒ​ത്തു​കൂ​ടി​യ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ മാ​സാ​വ​സാ​നം ആ​യ​പ്പോ​ഴേ​ക്കും ആ​യി​ര​ങ്ങ​ളാ​യി. ഒ​ടു​വി​ൽ ഏ​പ്രി​ൽ ര​ണ്ടി​ന്​ ദേ​ശ​വ്യാ​പ​ക​മാ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച് അ​തി​നെ നേ​രി​ടാ​നാ​ണ് ഗോ​ട​ബ​യ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ, അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പ​നം ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ച്ചു. ഭ​യ​പ്പെ​ടു​ന്ന​തി​നു പ​ക​രം കൂ​ടു​ത​ൽ വ​ലി​യ സം​ഖ്യ​യി​ൽ അ​വ​ർ ഒ​ത്തു​കൂ​ടാ​ൻ തു​ട​ങ്ങി. അ​ങ്ങ​നെ​യാ​ണ് ഏ​പ്രി​ൽ 9ന്​ ​കൊ​ളം​ബോ​യി​ലെ ഗാ​ൽ ഫേ​സി​ൽ ല​ക്ഷ​ങ്ങ​ളു​ടെ കേ​ന്ദ്രീ​ക​ര​ണം ഉ​ണ്ടാ​യ​ത്. പ്ര​സി​ഡ​ന്റി​ന്റെ ഓ​ഫി​സി​ന്റെ പ്ര​ധാ​ന​ക​വാ​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ കൈ​യ​ട​ക്കി അ​വ​ർ അ​വി​ടെ സ്ഥി​ര​താ​മ​സ​മാ​ക്കി.

വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്ക​ണം മു​ത​ലാ​യ അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​ക്ഷോ​ഭം അ​തി​നു​മു​മ്പ് ന​ട​ന്നി​രു​ന്ന​ത്. ഏ​പ്രി​ലി​ലെ കൈ​യ​ട​ക്ക​ലോ​ടെ പ്ര​സി​ഡ​ന്റ് ഗോടബ​യ രാ​ജി​വെ​ച്ച് ഒ​ഴി​യ​ണ​മെ​ന്ന ആ​വ​ശ്യം പ്ര​ധാ​ന​മാ​യി. അ​വ​ർ കൈ​യ​ട​ക്കി​യ പ്ര​ദേ​ശ​ത്തെ ഗോ​ഗോ​ട്ട​ഗാ​മ എ​ന്ന് പേ​രി​ടു​ക​യും ചെ​യ്തു (സിം​ഹ​ള​ത്തി​ൽ ഗോ​ട്ട ഗ്രാ​മ​ത്തി​ലേ​ക്ക് പോ​കൂ). ഇ​വി​ടെ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ വ​ലി​യൊ​രു ആ​വാ​സ​വ്യ​വ​സ്ഥത​ന്നെ രൂ​പം​കൊ​ണ്ടു. കൂ​ട്ടാ​യ അ​ടു​ക്ക​ള, ചി​കി​ത്സാ​കേ​ന്ദ്രം, മാ​ധ്യ​മ​കേ​ന്ദ്രം, ജ​ന​ങ്ങ​ൾ​ക്ക് ഒ​ത്തു​കൂ​ടി വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ചചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള സ​മ്മേ​ള​ന​സ്ഥ​ലം, വാ​യ​ന​ശാ​ല, സി​നി​മ തി​യ​റ്റ​ർ, തു​റ​ന്ന നാ​ട​ക​വേ​ദി, ചി​ത്ര​ക​ലാ വേ​ദി, സം​വാ​ദ​ങ്ങ​ൾ​ക്കു​ള്ള ഇ​ട​ങ്ങ​ൾ, പൊ​തു സ​ർ​വ​ക​ലാ​ശാ​ല, കു​ട്ടി​ക​ൾ​ക്കു​ള്ള കേ​ന്ദ്രം എ​ന്നി​ങ്ങ​നെ പ​ല​തു​മു​ള്ള ജ​ന​കീ​യ​മാ​യ ഒ​രു മു​ന്നേ​റ്റ​മാ​യി അ​ത് മാ​റി. ക​ടു​ത്ത പ്ര​തി​സ​ന്ധി​ക്കു ന​ടു​വി​ൽ സ​ർ​ഗാ​ത്മ​ക ചെ​റു​ത്തു​നി​ൽ​പി​ന്റെ, ത​ങ്ങ​ൾ എ​ങ്ങ​നെ ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്ന് പ്ര​തി​ഷേ​ധി​ച്ച് ജീ​വി​ച്ച് കാ​ട്ടി​ക്കൊ​ടു​ക്കു​ന്ന​തി​ന്റെ, കേ​ന്ദ്ര​മാ​യി അ​ത്.

ഈ ​പ്ര​ക്ഷോ​ഭ​ത്തി​ൽ അ​വി​ട​ത്തെ പ്ര​മു​ഖ ട്രേ​ഡ് യൂ​നി​യ​നു​ക​ളും അ​തേ​പോ​ലെ ത​ന്നെ ഇ​ട​ത് ചാ​യ്വു​ള്ള പ​ല ചെ​റി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ട്. പ്ര​ക്ഷോ​ഭ​ത്തി​ന് ഒ​രു നേ​തൃ​ത്വ​മോ ഗോ​ടബ​യ ഭ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന​പ്പു​റം വ്യ​ക്ത​മാ​യ ദി​ശ​യോ ഉ​ള്ള​താ​യി ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ല. ഏ​തു​ത​ര​ത്തി​ലു​ള്ള പു​തി​യ ഭ​ര​ണ​സം​വി​ധാ​ന​മാ​ണ് വേ​ണ്ട​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് ഒ​ട്ടേ​റെ ച​ർ​ച്ച​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും അ​വി​ടെ തീ​ർ​ച്ച​യാ​യും ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ടാ​കും. അ​തി​നി​യും പ​ക്ഷേ സ​മൂ​ർ​ത്ത​മാ​യി ഉ​രു​ത്തി​രി​ഞ്ഞു​വ​ന്നി​ട്ടി​ല്ലെ​ന്നു വേ​ണം ക​രു​താ​ൻ. അ​തേ​സ​മ​യം, ശ്രീ​ല​ങ്ക​യി​ൽ ഏ​റെ​ക്കാ​ല​മാ​യി വ​ള​രെ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന ദേ​ശീ​യ, വം​ശീ​യ വേ​ർ​തി​രി​വു​ക​ളെ ശ്ര​ദ്ധേ​യ​മാ​യ അ​ള​വി​ൽ മ​റി​ക​ട​ക്കാ​ൻ ഈ ​ജ​ന​കീ​യ​പ്ര​ക്ഷോ​ഭം ഇ​തി​ന​കം സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. പ​ങ്കാ​ളി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും സിം​ഹ​ള​രാ​ണെ​ങ്കി​ലും എ​ല്ലാ ദേ​ശീ​യ ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും, മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും പ​ങ്കാ​ളി​ത്ത​മു​ണ്ട്. യു​വ​ജ​ന​ങ്ങ​ളാ​ണ് മു​ൻ​പ​ന്തി​യി​ൽ. സ്ത്രീ​ക​ളും അ​തി​ൽ വ​ലി​യ​തോ​തി​ൽ അ​ണി​നി​ര​ന്നി​രി​ക്കു​ന്നു. അ​ടി​ത്ത​ട്ടി​ലു​ള്ള കൂ​ലി​പ്പ​ണി​ക്കാ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും മു​ത​ൽ മ​ധ്യ​വ​ർ​ഗം വ​രെ സ​ന്നി​ഹി​ത​രാ​ണ്. ക​ടു​ത്ത വ​ല​തു​പ​ക്ഷ​ത്തു​ള്ള സ​ങ്കു​ചി​ത സിം​ഹ​ള വം​ശീ​യാ​ധി​പ​ത്യ​ത്തി​ന്റെ വ​ക്താ​ക്ക​ളാ​യ ബു​ദ്ധ​ഭി​ക്ഷു സം​ഘ​ങ്ങ​ളും പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കാ​ളി​യാ​ണെ​ങ്കി​ലും അ​ത്ത​ര​മൊ​രു ദി​ശ​യി​ലേ​ക്ക് അ​ത് ഇ​തു​വ​രെ തി​രി​ഞ്ഞി​ട്ടി​ല്ല. ഗോ​ഗോ​ട്ട​ഗാ​മ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ന് പ​ല അ​ർ​ഥ​ത​ല​ങ്ങ​ളുമു​ണ്ട്. അ​ഴി​മ​തി അ​വ​സാ​നി​പ്പി​ക്കു​ക, മ​ത​പ​ര​വും ദേ​ശീ​യ​വുമാ​യ ഐ​ക്യം സ്ഥാ​പി​ച്ചെ​ടു​ക്കു​ക, ഒ​രു വ്യ​ക്തി എ​ല്ലാ അ​ധി​കാ​ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ക്കു​ന്ന അ​വ​സ്ഥ അ​വ​സാ​നി​പ്പി​ക്കു​ക, പു​തി​യൊ​രു ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ക്കു​ക എ​ന്നി​ങ്ങ​നെ തെ​രു​വി​ലി​റ​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ താ​ൽ​പ​ര്യാ​നു​സ​ര​ണം അ​തി​ന്റെ അ​ർ​ഥ​വും ഊ​ന്ന​ലും മാ​റു​ന്നു.

ഏ​പ്രി​ൽ 28ന് ​പ്ര​മു​ഖ ട്രേ​ഡ് യൂ​നി​യ​നു​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ന് പൂ​ർ​ണ​പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ദേ​ശ​വ്യാ​പ​ക​മാ​യ ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം​ചെ​യ്തു. അ​ത് പൂ​ർ​ണ​വി​ജ​യ​മാ​യി​രു​ന്നു. മേ​യ് ആ​റാം തീ​യ​തി മു​ത​ൽ ഒ​രു പൊ​തു​പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. മേ​യ് 9ന് ​പ്ര​ധാ​ന​മ​ന്ത്രി​യാ​യ മ​ഹിന്ദ രാ​ജ​പ​ക്സ ത​ന്റെ അ​നു​യാ​യി​ക​ളെ പ്ര​കോ​പി​പ്പി​ച്ച് ഗാ​ൽ ഫേ​സി​ലെ ഗോ​ഗോ​ട്ട​ഗാ​മ പ്ര​ക്ഷോ​ഭ​കേ​ന്ദ്ര​ത്തെ ആ​ക്ര​മി​പ്പി​ച്ചു. നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കു​പ​റ്റി. പൊ​ലീ​സും മ​റ്റും നോ​ക്കി​നി​ന്നു. രോ​ഷാ​കു​ല​രാ​യ ജ​ന​ങ്ങ​ൾ രാ​ത്രി​ക്ക് രാ​ത്രി​ത​ന്നെ രാ​ജ​പ​ക്സ​യു​ടെ​യും അ​തു​പോ​ലെ​ത​ന്നെ സ​ർ​ക്കാ​ർ അ​നു​കൂ​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ന്മാ​രു​ടെ​യും ഒ​ട്ടേ​റെ വീ​ടു​ക​ളും സ്വ​ത്തു​ക്ക​ളും ന​ശി​പ്പി​ച്ചു. രാ​ജ​പ​ക്സ​യു​ടെ സ്വ​ന്തം നാ​ട്ടി​ൽ അ​വ​രു​ടെ ത​റ​വാ​ട് വീ​ട് ത​ക​ർ​ക്കു​ക​യും അ​ഴി​മ​തി പ​ണം ഉ​പ​യോ​ഗി​ച്ച് അ​വ​ർ കു​ന്നു​കൂ​ട്ടി​യ സ്വ​ത്തു​ക്ക​ൾ​ക്ക് തീ​യി​ടു​ക​യും​ചെ​യ്തു. അ​ത്യാ​ധു​നി​ക ആ​ഡം​ബ​ര കാ​റു​ക​ളു​ടെ വ​ലി​യ ഒ​രു നി​ര​ത​ന്നെ ചാ​മ്പ​ലാ​യി. രാ​ജ​പ​ക്സ​യെ സ്തു​തി​ക്കു​ന്ന പ്ര​തി​മ​ക​ൾ ത​ക​ർ​ത്തു. അ​തോ​ടു​കൂ​ടി പ്ര​ധാ​ന​മ​ന്ത്രി​സ്ഥാ​നം രാ​ജി​വെ​ച്ച് പ​ട്ടാ​ള​ക്യാ​മ്പി​ലെ സു​ര​ക്ഷ​യി​ലേ​ക്ക് വ​ലി​യാ​ൻ മ​ഹിന്ദ രാ​ജ​പ​ക്സ നി​ർ​ബ​ന്ധി​ത​നാ​യി. കു​റ​ച്ചു സ​ങ്കു​ചി​ത ദേ​ശീ​യ വി​കാ​ര​ങ്ങ​ളു​ടെ പ​രി​മി​തി വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് എ​ൽ.​ടി.​ടി​യെ മൃ​ഗീ​യ​മാ​യി അ​ടി​ച്ച​മ​ർ​ത്തി സിം​ഹ​ള​വീ​ര​നാ​യി ഞെ​ളി​ഞ്ഞു​നി​ന്ന​യാ​ൾ​ക്ക് അ​തേ സിം​ഹ​ള​ജ​ന​ങ്ങ​ൾ ന​ൽ​കി​യ ഈ ​സ​മ്മാ​നം!

രാ​ജ​പ​ക്സ കു​ടും​ബ​ത്തി​ന്റെ അ​ധി​കാ​രം എ​ങ്ങ​നെ​യെ​ങ്കി​ലും നി​ല​നി​ർ​ത്ത​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് മ​ഹിന്ദ രാ​ജ​പ​ക്സ​യെ​ക്കൊ​ണ്ട് രാ​ജി​വെ​പ്പി​ച്ച​ത്. ജ​ന​ങ്ങ​ളെ സ​മാ​ധാ​നി​പ്പി​ച്ച് അ​ധി​കാ​രം നി​ല​നി​ർ​ത്തി കാ​ല​ക്ര​മ​ത്തി​ൽ മ​ഹിന്ദ​ക്ക് മ​ട​ങ്ങി​വ​രാ​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ൽ. തു​ട​ർ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന റനി​ൽ വി​ക്ര​മ​സിം​ഗെയെ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ച്ചു. അ​മേ​രി​ക്ക​ൻ സാ​മ്രാ​ജ്യ​ത്വ​ത്തി​ന്റെ​യും ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​ന്റെ​യും പൂ​ർ​ണ​പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്ന റനി​ൽ പ​ര​മ്പ​രാ​ഗ​ത​മാ​യ ഒ​രു സ​വ​ർ​ണ ഭൂ​പ്ര​ഭു കു​ടും​ബ​ത്തി​ന്റെ സ​ന്ത​തി​യാ​ണ്. ശ്രീ​ല​ങ്ക​യി​ലെ ഭ​ര​ണ​വ​ർ​ഗ​ങ്ങ​ളു​ടെ മാ​ത്ര​മ​ല്ല ബൗ​ദ്ധ മ​ഠാ​ധി​പ​തി​ക​ളു​ടെ​യും പി​ന്തു​ണ നേ​ടി​യെ​ടു​ക്കാ​ൻ ഇ​ത് ഉ​പ​ക​രി​ക്കും എ​ന്നാ​യി​രി​ക്ക​ണം ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ന് പ്രേ​ര​ണ. രാ​ജ​പ​ക്സ കു​ടും​ബ​വും ഭൂ​പ്ര​ഭു​ക്ക​ളാ​ണെ​ങ്കി​ലും ജാ​തി​യി​ൽ കീ​ഴ്്സ്ഥാ​ന​ത്താ​ണ്. റനി​ൽ സ​ർ​ക്കാ​ർ പേ​രി​ന് ചി​ല ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി. പ്ര​ത്യേ​കി​ച്ചും പ്ര​സി​ഡ​ന്റി​ന്റെ ഏ​ക​പ​ക്ഷീ​യ​മാ​യ അ​ധി​കാ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന ഭേ​ദ​ഗ​തി​ക​ൾ ന​ട​പ്പാ​ക്കി. പ​ക്ഷേ, പ​ല​ത​ര​ത്തി​ലു​മു​ള്ള അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​യ​വ​രാ​ണ് പു​തി​യ മ​ന്ത്രി​മാ​രാ​യി വ​ന്ന​വ​രി​ൽ പ​ല​രും. മാ​ത്ര​മ​ല്ല, ഐ.​എം.​എ​ഫ് ക​ട​മെ​ടു​പ്പി​ന് ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​തി​ലാ​ണ് ഈ ​സ​ർ​ക്കാ​ർ കേ​ന്ദ്രീ​ക​രി​ച്ച​ത്.

നി​കു​തി​നി​ര​ക്കു​ക​ൾ കു​ത്ത​നെ കൂ​ട്ടി. ത​ന്മൂ​ലം വി​ല​ക്ക​യ​റ്റം വ​ർ​ധി​ച്ചു. ജ​ന​ങ്ങ​ളു​ടെ ക​ട​ഭാ​ര​വും കൂ​ടി. മ​റു​വ​ശ​ത്ത് സ​മ്പ​ന്ന​ർ​ക്ക് കു​റെ​ക്കൂ​ടി മെ​ച്ച​പ്പെ​ട്ട അ​വ​സ്ഥ ഉ​ണ്ടാ​യി. ഇ​ന്ധ​ന​ക്ഷാ​മ​ത്തി​ൽ ജ​ന​ങ്ങ​ൾ വ​ല​ഞ്ഞ​പ്പോ​ൾ അ​വ​ർ ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ട് ഇ​ൻ​വ​ർ​ട്ട​റു​ക​ളും ഇ​ല​ക്ട്രി​ക് കാ​റു​ക​ളും സൈ​ക്കി​ളു​ക​ളും മ​റ്റും വാ​ങ്ങി​ക്കൂ​ട്ടി. ഭ​ക്ഷ​ണ​വും ഇ​ന്ധ​ന​വും ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ല​ഭ്യ​മ​ല്ലാ​ത്ത വി​ദേ​ശ​നാ​ണ്യം ഇ​തി​നൊ​ക്കെ യ​ഥേ​ഷ്ടം കി​ട്ടി. വി​ദേ​ശ​നാ​ണയ ക​മ്മി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ലി​യ ദ​ല്ലാ​ൾ ക​മ്പ​നി​ക​ൾ അ​വ​രു​ടെ ക​യ​റ്റു​മ​തി​യി​ലൂ​ടെ സ​മ്പാ​ദി​ച്ച വി​ദേ​ശ​നാ​ണയം ശ്രീ​ല​ങ്ക​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​തെ വി​ദേ​ശ​ത്തുത​ന്നെ നി​ക്ഷേ​പി​ച്ചു. ഇ​ത് അ​റി​ഞ്ഞി​ട്ടും അ​തി​ൽ ഇ​ട​പെ​ടാ​നോ നി​ർ​ബ​ന്ധി​ച്ച് ആ ​പ​ണം ശ്രീ​ല​ങ്ക​യി​ലേ​ക്ക് എ​ത്തി​ക്കാ​നോ ഒ​രു നീ​ക്ക​വും സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ല്ല. ചു​രു​ക്ക​ത്തി​ൽ ധ​നി​ക​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടി​ല്ലാ​തെ ക​ഴി​ഞ്ഞു​കൂ​ടാ​ൻ പ​റ്റു​ന്ന ഒ​രു സം​വി​ധാ​നം ഈ ​ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ട് ഒ​രു​ക്കു​ക​യാ​യി​രു​ന്നു റനി​ൽ സ​ർ​ക്കാ​ർ. പ​ക്ഷേ ഇ​ത്ത​രം ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ ഒ​ക്കെ മ​റി​ക​ട​ക്കു​ന്ന​താ​യി​രു​ന്നു ജ​ന​കീ​യ​രോ​ഷം.

ബ​ഹു​ജ​ന​പ്ര​ക്ഷോ​ഭ​ത്തെ സിം​ഹ​ള​ഭാ​ഷ​യി​ൽ 'അ​ര​ഗ​ല​യ' എ​ന്നാ​ണ് പ​റ​യു​ന്ന​ത്. പു​തി​യ സ​ർ​ക്കാ​ർ വ​ന്ന ശേ​ഷ​വും ഗാ​ൽ ഫേ​സി​ലും മ​റ്റ് ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ളി​ലും അ​ത് തു​ട​ർ​ന്നു. ഗോ​ടബ​യ സ​ർ​ക്കാ​ർ രാ​ജി​വെ​ച്ച് പോ​കു​ന്ന​തി​ന്റെ ഒ​രു ല​ക്ഷ​ണ​വും കാ​ണാ​തി​രി​ക്കു​ക​യും ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ൾ​ക്ക് പു​തി​യ സ​ർ​ക്കാ​ർ പ​രി​ഹാ​രം ഒ​ന്നും ചെ​യ്യാ​തി​രി​ക്കു​ക​യും മ​റി​ച്ച് പ്ര​ക്ഷോ​ഭ​ക​രെ അ​ടി​ച്ച​മ​ർ​ത്താ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ​ക്ത​മാ​യ പു​തി​യൊ​രു നീ​ക്കം വേ​ണ​മെ​ന്ന ധാ​ര​ണ​യി​ൽ ഗാ​ൽ ഫേ​സി​ലെ ജ​ന​കീ​യ അ​സം​ബ്ലി ജൂ​ലൈ ഒ​മ്പ​താം തീ​യ​തി തീ​രു​മാ​നി​ക്കു​ന്ന​ത്. ഈ ​പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ രാ​ജ്യ​വ്യാ​പ​ക​മാ​യി ജ​ന​ങ്ങ​ളെ ക്ഷ​ണി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി ഒ​രു കാ​മ്പ​യി​ൻ ന​ട​ത്തി. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രാ​ജ്യ​വ്യാ​പ​ക​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തു​കൊ​ണ്ടുത​ന്നെ ഇ​തി​ന് വ​മ്പി​ച്ച പ്ര​തി​ക​ര​ണ​മു​ണ്ടാ​യി. ദ്വീ​പി​ന്റെ മു​ക്കി​ലും മൂ​ല​യി​ലും​നി​ന്ന് കി​ട്ടു​ന്ന വ​ണ്ടി​യി​ൽ ക​യ​റി ജ​ന​ങ്ങ​ൾ കൊ​ളം​ബോ​യി​ലേ​ക്ക് പ്ര​വ​ഹി​ച്ചു. അ​ത് ത​ട​യാ​ൻ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ക്കു​ക​യും ഇ​ന്ധ​ന​വി​ത​ര​ണം പൂ​ർ​ണ​മാ​യി നി​ർ​ത്തി​വെ​ക്കു​ക​യും വ​രു​ന്ന​വ​രെ ത​ട​ഞ്ഞു​വെ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ഒ​ക്കെ ചെ​യ്തി​ട്ടും അ​തൊ​ന്നും ഫ​ലി​ച്ചി​ല്ല. ഭ​ക്ഷ​ണ, ഇ​ന്ധ​ന​ക്ഷാ​മ​ത്തി​ലും വി​ല​ക്ക​യ​റ്റ​ത്തി​ലും വ​ല​ഞ്ഞ പൊ​ലീ​സു​കാ​ർ പ്ര​ക്ഷോ​ഭ​ക​രെ ത​ട​യാ​നു​ള്ള ഉ​ത്ത​ര​വു​ക​ൾ പ​ല​യി​ട​ത്തും ന​ട​പ്പാ​ക്കി​യി​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​നു​ള്ള ജ​ന​ങ്ങ​ൾ അ​ങ്ങ​നെ ശ്രീ​ല​ങ്ക​യു​ടെ ഭ​ര​ണ​കേ​ന്ദ്ര​മാ​യ പ്ര​സി​ഡ​ന്റി​ന്റെ കൊ​ട്ടാ​രം പി​ടി​ച്ചെ​ടു​ത്തു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്വ​കാ​ര്യ​വ​സ​തി​ക്ക് തീ​യി​ടു​ക​യും ചെ​യ്തു.

ഇന്ധനക്ഷാമത്തെ തുടർന്ന് കടുത്ത തിരക്ക് അനുഭവപ്പെട്ട ശ്രീലങ്കയിലെ പെട്രോൾ പമ്പുകള​ിലൊന്ന്

ഇ​തോ​ടു​കൂ​ടി ഗോടബ​യ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ രാ​ജി​വെ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ ഇ​തെ​ഴു​തു​മ്പോ​ഴും അ​ത് ന​ട​ന്നി​ട്ടി​ല്ല. കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ക്കു​ക​യാ​ണ്. പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ താ​ൽ​ക്കാ​ലി​ക പ്ര​സി​ഡ​ന്റാ​യി അ​ധി​കാ​ര​മേ​ൽ​ക്കു​ക​യും അ​തി​നു​ശേ​ഷം പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക​യും ചെ​യ്യു​മെ​ന്നാ​ണ് വാ​ർ​ത്ത. പ​ക്ഷേ കൃ​ത്യ​മാ​യി കാ​ര്യ​ങ്ങ​ൾ എ​ങ്ങോ​ട്ടാ​ണ് പോ​കു​ന്ന​ത് എ​ന്ന് വ്യ​ക്ത​മ​ല്ല. ഈ ​പ്ര​ക്ഷോ​ഭം അ​തി​ശ​ക്ത​മാ​യി മു​ന്നേ​റി​യെ​ങ്കി​ലും അ​ടി​സ്ഥാ​ന​വി​ഭാ​ഗ​ങ്ങ​ളി​ൽപെ​ട്ട ജ​ന​ങ്ങ​ൾ വ​ലി​യ​തോ​തി​ൽ അ​തി​ൽ പ​ങ്കാ​ളി​ക​ളാ​യെ​ങ്കി​ലും അ​തി​ന് വ്യ​ക്ത​മാ​യ ഒ​രു ദി​ശ​യും നേ​തൃ​ത്വ​വും ഇ​നി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. പു​തി​യ പ്ര​സി​ഡ​ന്റ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ​ത​ന്നെ ഇ​നി​യെ​ന്ത് എ​ന്ന ചോ​ദ്യം ബാ​ക്കി​നി​ൽ​ക്കു​ന്നു.

ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ വ​ന്ന പ​ട്ടാ​ള​ത​ല​വ​ന്റെ ഒ​രു പ്ര​സ്താ​വ​ന ശ്ര​ദ്ധേ​യ​മാ​ണ്. കാ​ര്യ​ങ്ങ​ളൊ​ക്കെ ഏ​റ​ക്കു​റെ ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ച ദി​ശ​യി​ൽ എ​ത്തി​യ സ്ഥി​തി​ക്ക് ഇ​നി​യും പ്ര​ക്ഷോ​ഭം തു​ട​രാ​തെ സ​മാ​ധാ​നം നി​ല​നി​ർ​ത്താ​ൻ ഭ​ര​ണ​കൂ​ട​ശ​ക്തി​ക​ളെ സ​ഹാ​യി​ക്ക​ണം എ​ന്നാ​ണ് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തി​ന്റെ സൂ​ച​ന അ​പ​ക​ട​ക​ര​മാ​ണ്. പു​തി​യ പ്ര​സി​ഡ​ന്റ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നുശേ​ഷ​വും പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ പി​രി​ഞ്ഞു​പോ​കാ​തി​രി​ക്കാ​ൻ ന​ല്ല സാ​ധ്യ​ത​യു​ണ്ട്. എ​ന്താ​ണ് വ​രാ​ൻപോ​കു​ന്ന​ത് എ​ന്നു​ള്ള ആ​ശ​ങ്ക അ​വ​ർ​ക്കു​ണ്ടാ​കും. അ​തും​കൂ​ടി ക​ണ്ടി​ട്ട് പോ​യാ​ൽ മ​തി, എ​ങ്കി​ൽ മാ​ത്ര​മേ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​കൂ, അ​ത​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ പ​ഴ​യ​പ​ടി​യാ​കും എ​ന്നൊ​രു ധാ​ര​ണ അ​വ​ർ​ക്കി​ട​യി​ൽ ഉ​യ​ർ​ന്നു​വ​രാ​ൻ സ​ക​ല​സാ​ധ്യ​ത​യുമു​ണ്ട്. അ​വ​ർ പി​രി​ഞ്ഞു പോ​കാ​തി​രി​ക്കു​ക​യും അ​വി​ടെ തു​ട​രു​ക​യും ചെ​യ്താ​ൽ, രാ​ജ്യ​വ്യാ​പ​ക​മാ​യി വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭം തു​ട​ർ​ന്നാ​ൽ പ​ട്ടാ​ളം അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്തേ​ക്കാം. ഇ​തി​ന് എ​ല്ലാ സാ​ധ്യ​ത​യു​മു​ണ്ട്. നി​ല​വി​ൽ ഒ​രു ഭ​ര​ണ​വ​ർ​ഗ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യോ​ടും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മ​തി​പ്പി​ല്ല. അ​തു​കൂ​ടി മു​ത​ലെ​ടു​ത്താ​യി​രി​ക്കും ഇ​ങ്ങ​നെ​യൊ​രു നീ​ക്ക​മു​ണ്ടാ​വു​ക. ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​ന് അ​മേ​രി​ക്ക​ൻ സാ​മ്രാ​ജ്യ​ത്വ​വും ഇ​ന്ത്യ​ൻ സ​ർ​ക്കാ​റും കൂ​ട്ടു​നി​ൽ​ക്കും. പ്ര​ത്യ​ക്ഷ​ത്തി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ലം​ഘ​നം അ​പ​ല​പി​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​റി​നെ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് പ്ര​ത്യ​ക്ഷ​ത്തി​ൽ പ​റ​യു​ക​യും ചെ​യ്യു​മെ​ങ്കി​ലും ഉ​ള്ളി​ൽ​കൂ​ടി പ​ട്ടാ​ള​ഭ​ര​ണ​ത്തെ പി​ന്തു​ണ​ക്കാ​നാ​ണ് എ​ല്ലാ സാ​ധ്യ​ത​യു​മു​ള്ള​ത്. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭം ഉ​ട​നെ അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ, ഏ​തെ​ങ്കി​ലും സ​ർ​ക്കാ​റി​ന് എ​തി​രെ​യ​ല്ലാ​തെ, മൊ​ത്തം ഭ​ര​ണ​വ​ർ​ഗ​ങ്ങ​ൾ​ക്കു​ത​ന്നെ എ​തി​രാ​യി അ​ത് മാ​റി​യേ​ക്കാം എ​ന്ന​വ​ർ തീ​ർ​ച്ച​യാ​യും ഭ​യ​പ്പെ​ടു​ന്നു​ണ്ട്.

വാ​ൽ​ക്ക​ഷ​ണം: പു​തി​യ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്റാ​യി നി​ർ​ദേ​ശി​ക്ക​പ്പെ​ടു​ന്ന സ​ജി​ത്ത് പ്രേ​മ​ദാ​സ, മു​ൻ പ്ര​സി​ഡ​ന്റ് റണ​സിം​ഗെ പ്രേ​മ​ദാ​സ​ന്റെ മ​ക​നാ​ണ്. അ​മേ​രി​ക്ക​ൻ ഭ​ര​ണ​വൃ​ത്ത​ങ്ങ​ളു​മാ​യി അ​ടു​ത്ത​ബ​ന്ധ​മു​ള്ള ഇ​യാ​ൾ കു​റ​ച്ചു​കാ​ലം ഒ​രു അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സ് അം​ഗ​ത്തി​ന്റെ സ്റ്റാ​ഫി​ലെ അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

Show More expand_more
News Summary - madhyamam weekly, മാധ്യമം ആഴ്ചപ്പതിപ്പ്, srilanka crisis, madhyamam webzine