Begin typing your search above and press return to search.
proflie-avatar
Login

‘‘ആ കവിത വായിച്ചപ്പോൾ ഉമ്മയെ ഓർമവന്നു’’; വിയ്യൂർ അതിസുരക്ഷ ജയിലിലെ വായനക്കാരൻ മാധ്യമം ആഴ്ചപ്പതിപ്പിന് അയച്ച കത്ത് വായിക്കാം

‘‘ആ കവിത വായിച്ചപ്പോൾ ഉമ്മയെ ഓർമവന്നു’’;  വിയ്യൂർ അതിസുരക്ഷ ജയിലിലെ വായനക്കാരൻ മാധ്യമം ആഴ്ചപ്പതിപ്പിന് അയച്ച കത്ത് വായിക്കാം
cancel
വിയ്യൂരിലെ അതീവ സുരക്ഷ ജയിലിൽനിന്നും മാധ്യമം ആഴ്ചപ്പതിന്റെ വായനക്കാരൻ മൻസിദ് തപാൽ വഴി അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1308ൽ എഴുത്തുകുത്ത് വിഭാഗത്തിലാണ് കത്ത് പ്രസിദ്ധീകരിച്ചത്. ​മാധ്യമം ആഴ്ചപ്പതിപ്പിൽ സെ​ബാ​സ്റ്റ്യ​ൻ എഴുതിയ ‘കാ​തി​ലോ​ല’ എന്ന കവിതയാണ് മൻസിദിനെ കത്തെഴുതാൻ പ്രേരിപ്പിച്ചത്.

സെ​ബാ​സ്റ്റ്യ​ൻ എ​ഴു​തി​യ ‘കാ​തി​ലോ​ല’ എ​ന്തൊ​രു അ​ഴ​കാ​ണ് (ലക്കം: 1299)! അ​മ്പ​ത് ക​ഴി​യു​മ്പോ​ഴേ​ക്ക് ഓ​ര​ത്താ​ക്ക​പ്പെ​ടു​ന്ന പെ​ൺ​ജീ​വി​ത​ങ്ങ​ളു​ടെ കേ​ൾ​ക്കു​വാ​നു​ള്ള അ​ട​ങ്ങാ​ത്ത ആ​ശ​യും മ​ക്ക​ളെ​യും മ​ക്ക​ളു​ടെ മ​ക്ക​ളെ​യും കേ​ൾ​ക്കു​വാ​നു​ള്ള ഹൃ​ദ​യ​ത്തി​ന്റെ ദാ​ഹ​വും അ​തി​ൽ​നി​ന്നെ​ല്ലാം ദൂ​ര​ത്താ​ക്കി വൃ​ദ്ധ​സ​ദ​ന​ത്തി​ലോ വീ​ട്ടി​ന്റെ മൂ​ല​യി​ലോ ത​ള്ള​പ്പെ​ടു​ന്ന​വ​രു​ടെ നി​ശ്ശബ്ദ വി​തു​മ്പ​ലു​ക​ളും പകർത്തിയിരിക്കുന്നു. സൊ​റ​പ​റ​ച്ചി​ലു​ക​ൾ​ക്കും പ​ര​ദൂ​ഷ​ണം പ​റ​ച്ചി​ലി​നും ചെ​വി കൂ​ർ​പ്പി​ക്കു​ന്ന അ​യ​ൽ​പ​ക്ക കൂ​ട്ടു​ക​ളു​ടെ ന​ഷ്ട​വും അ​ങ്ങ​നെ എ​ല്ലാം ഒ​ളി​ച്ചു​വെ​ച്ച വ​രി​ക​ൾ. തി​ള​ങ്ങു​ന്ന കാ​തി​ല​ക​ളും ക​മ്മ​ലു​ക​ളും കാ​വ​ലി​രി​ക്കു​ന്ന കാ​തു​ക​ളി​ലൂ​ടെ പു​തി​യ സൗ​ഹൃ​ദ​ങ്ങ​ൾ നെ​യ്തെ​ടു​ക്ക​പ്പെ​ടു​ന്നു. അ​വ​ർ യൗ​വ​ന​ത്തി​ൽ ജീ​വി​തം നെ​യ്തതുപോലെ, ഭം​ഗി​യാ​യി​!

വാ​യി​ച്ചു തീ​ർ​ന്ന​പ്പോ​ൾ അ​മ്പ​ത് ക​ഴി​ഞ്ഞ എ​ന്റെ സ്വ​ന്തം ഉ​മ്മ​യെ​യാ​ണ് ഓ​ർ​മ​വ​ന്ന​ത്. പാ​വ​ത്തി​ന് അ​മ്പ​ത് എ​ത്തു​ന്ന​തി​ന്റെ എ​ത്ര​യോ മു​മ്പേ അ​താ​യ​ത് പ​തി​നാ​റാം വ​യ​സ്സ് മു​ത​ൽ ശ്ര​വ​ണ​ശേ​ഷി​ക്ക് ത​ക​രാ​റ് വ​ന്നു. പ​ല ചി​കി​ത്സ​ക​ളും ന​ട​ത്തി. ആ​യ​കാ​ല​ത്ത് വാ​പ്പ​യു​ടെ കീ​ശ വെ​ളു​ത്ത​ത​ല്ലാ​തെ ഫ​ല​മു​ണ്ടാ​യി​ല്ല. എ​ത്ര​യോ വ​ർ​ഷ​ങ്ങ​ളാ​യി അ​വ​ർ​ക്ക് കേ​ൾ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. മ​ക്ക​ളെ, മ​ക്ക​ളു​ടെ മ​ക്ക​ളെ, അ​യ​ൽ​ക്കാ​രെ, കൂ​ട്ടു​കാ​രി​ക​ളെ ഒ​ന്നും അ​വ​ർ​ക്ക് ശ​രി​യാ​യി കേ​ൾ​ക്കാ​ൻ പ​റ്റു​ന്നി​ല്ല. ഈ​യി​ട​ക്ക് ന​ട​ത്തി​യ ഒ​രു പ​രി​ശോ​ധ​ന​യി​ൽ ചെ​വി​ക്ക​ക​ത്ത് വെ​ക്കാ​ൻ ക​ഴി​യു​ന്ന വ​ലു​പ്പം കു​റ​ഞ്ഞ ശ്ര​വ​ണസ​ഹാ​യി ഉ​പ​യോ​ഗി​ച്ചാ​ൽ കേ​ൾ​ക്കും എ​ന്ന് മ​ന​സ്സി​ലാ​യി. പ​ക്ഷേ, ല​ക്ഷ​ത്തോ​ളം വി​ല​യാ​വും എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ നി​രാ​ശ ഉ​ള്ളി​ൽ മ​റ​ച്ചു​വെ​ച്ച് ഉ​മ്മ ചി​രി​ച്ചു. ഇ​ത്ര​നാ​ളും കേ​ൾ​ക്കാ​തെ ജീ​വി​ച്ചി​ല്ലേ? ഇ​നി​യും അ​ങ്ങ​നെ ത​ന്നെ ജീ​വി​ക്കാം എ​ന്ന് പ​റ​ഞ്ഞ് എ​ന്നെ ഇ​ങ്ങോ​ട്ട് ആ​ശ്വ​സി​പ്പി​ച്ചു. അ​താ​ണ് ഉ​മ്മ.

വ​ർ​ഷ​ങ്ങ​ളാ​യി കേ​ൾ​വി​യു​ടെ ലോ​ക​ത്തു​നി​ന്ന് അ​ക​ലെ​യാ​ക്ക​പ്പെ​ട്ട പെ​റ്റ​വ​യ​റി​നെ ഓ​ർ​ത്ത​പ്പോ​ൾ ക​ണ്ണ് നി​റ​ഞ്ഞു​പോ​യി. ‘കാ​തി​ലോ​ല​’യു​ടെ താ​ളി​ൽ ഉ​തി​ർ​ന്ന് വീ​ണ് ന​ന​ഞ്ഞു​പോ​യി.

‘കാ​തി​ലോ​ല’ എ​ല്ലാ അ​മ്മ​മാ​രു​ടെ​യും ക​വി​ത​യാ​ണ്. എ​ല്ലാ പെ​ൺ​ജീ​വി​ത​ങ്ങ​ളു​ടെ​യും ക​വി​ത​യാ​ണ്. നാ​ര​ങ്ങാ​മി​ഠാ​യി​പോ​ലെ, വ​ല്യ പേ​രൊ​ന്നു​മി​ല്ലാ​തെ, വ​ർ​ണ​ക്ക​ട​ലാ​സി​ന്റെ പ​ത്രാ​സി​ല്ലാ​തെ ഞാ​ൻ ‘ചീ​നി’ എ​ന്ന് വി​ളി​ക്കു​ന്ന എ​ന്റെ ഉ​മ്മ​ച്ചി​യെ പോ​ലെ​യു​ള്ള എ​ല്ലാ അ​മ്മ​മാ​രു​ടെ​യും മ​ധു​ര​മു​ള്ള ജീ​വി​ത​ത്തെ ഓ​ർ​മി​ക്കു​ന്ന ക​വി​ത. മ​ക്ക​ൾ​ക്കുവേ​ണ്ടി പു​ക​യൂ​തി പു​ക​യൂ​തി ക​രി​പി​ടി​ച്ച കൈക​ള​ാൽ വെ​ളു​ത്ത ചോ​റൂ​ട്ടി​യും വെ​റു​പ്പ് പി​ടി​ച്ചാ​ൽ ക​ണ്ണു​രു​ട്ടു​ന്ന അ​മ്മ​മാ​രു​ടെ ക​വി​ത, എ​നി​ക്കുവേ​ണ്ടി ന​ട​ന്നുന​ട​ന്ന് ചെ​രു​പ്പ് തേ​ഞ്ഞ വാ​പ്പ​ച്ചി​ക്ക് ത​ണ​ലാ​യ ചീ​നി​യെ​പ്പോ​ലു​ള്ള അ​മ്മ​മാ​രു​ടെ ജീ​വി​ത​ങ്ങ​ളു​ടെ ക​വി​ത.

സെ​ബാ​സ്റ്റ്യ​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ

ഒ​പ്പം ആ​ഴ്ച​പ്പ​തി​പ്പി​നും.
മ​ൻ​സീ​ദ്, C 322, വിയ്യൂ​ർ


സെബാസ്റ്റ്യൻ എഴുതിയ കവിത -കാതിലോല വായിക്കാം


​മ്പ​തു ക​ഴി​യു​മ്പോ​ൾ

പെ​ണ്ണു​ങ്ങ​ളു​ടെ കാ​തി​ൽ

ഇ​രു ച​ന്ത​ങ്ങ​ൾ ക​യ​റി​യി​രു​ന്ന് പ്ര​കാ​ശം പ​ര​ത്തും.

കു​ണു​ങ്ങു​ന്ന തി​ള​ക്ക​ങ്ങ​ൾ

ഉ​ള്ളി​ലേ​ക്ക് വ​ലി​യും.

വ​ട്ട​മൊ​പ്പി​ച്ച് ഒ​ച്ച​യു​ടെ കാ​വ​ൽ​ക്കാ​രെ​ന്ന​പോ​ലെ;

ജാ​ഗ്ര​ത​യോ​ടെ അ​വ ഇ​രി​ക്കും.

ഇ​രു​ത്തം വ​ന്ന ര​ണ്ട് കാ​ട്ടു​ദേ​വ​ത​ക​ളെ​പ്പോ​ലെ

മു​ടി​ച്ചാ​ർ​ത്തി​ന​ക്ക​രെ​യി​ക്ക​രെ​യി​രു​ന്ന്

ശാ​ന്ത​രാ​യി പു​ഞ്ചി​രി​ക്കും.

അ​വ​ർ​ക്ക് രു​ചി​ഭേ​ദ​ങ്ങ​ളി​ല്ല.

സ്വ​ര​ങ്ങ​ളേ​തും നു​ണ​ഞ്ഞി​റ​ക്കും


അ​മ്പ​തു ക​ഴി​യു​മ്പോ​ൾ സ്ത്രീ​ക​ളു​ടെ കാ​തു​ക​ൾ

ഹൃ​ദ​യ​ത്തി​ന്റെ അ​റ​ക​ളാ​യി ഉ​രു​വ​പ്പെ​ടും.

ഇ​രു ചെ​വി​യ​റി​യാ​തെ​യാ​ണ് അ​വ ത​മ്മി​ൽ തൊ​ടു​ക.

സ്വ​കാ​ര്യ​മാ​യ സ്നേ​ഹ​ത്തി​ന്റെ നി​ശ്വാ​സ​മേ​റ്റ്

അ​വ​രു​ടെ ഉ​ള്ള് ഊ​ഷ്മ​ള​മാ​വും.

ഇ​ണ​ക്ക​ങ്ങ​ൾ കോ​ർ​ത്തെ​ടു​ക്കു​ന്ന സൂ​ചി​കൊ​ണ്ട്

സൗ​ഹൃ​ദ​ങ്ങ​ൾ തു​ന്നി​യെ​ടു​ത്ത​ണി​യും.

ഒ​ച്ച​യി​ല്ലാ​ത്ത സ​ങ്ക​ട​ങ്ങ​ളു​ടെ ചി​ല്ല​ക​ളി​ൽ

അ​വ ഋ​തു​ക്ക​ളെ ഓ​രോ​ന്നാ​യി എ​ടു​ത്തു​വെ​ക്കും.


അ​മ്പ​തു ക​ഴി​യു​മ്പോ​ൾ സ്ത്രീ​ക​ളു​ടെ കാ​തു​ക​ൾ

വ​യ​സ്സ​റി​യി​ക്കു​ന്നു.

താ​ഴെ വീ​ഴാ​ത്ത ക​നി​ക​ളാ​യി

എ​ത്താ​തെ നി​ന്ന്

ലോ​ക​ത്തെ മോ​ഹി​പ്പി​ക്കു​ന്നു.

സെബാസ്റ്റ്യൻ



Show More expand_more
News Summary - madhyamam weekly viral letter