Begin typing your search above and press return to search.
proflie-avatar
Login

ചരിത്രത്തിലേക്കൊരു കർസേവ

ചരിത്രത്തിലേക്കൊരു  കർസേവ
cancel

രാജ്യത്തെ പാഠ്യപദ്ധതിയിൽ തീവ്രഹിന്ദുത്വ ചിന്താധാര നിറക്കാനായി ബി.ജെ.പി സർക്കാർ നടത്തിവരുന്ന നീക്കങ്ങളുടെ ഭാഗമെന്ന് ആക്ഷേപമുയർന്ന, എൻ.സി.ഇ.ആർ.ടി പാഠപുസ്തക പരിഷ്‍കരണത്തിൽ 10, 11, 12 ക്ലാസുകളിലെ പുസ്തകങ്ങളിൽ വ്യാപക ഒഴിവാക്കലാണ് നടന്നിരിക്കുന്നത്. എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതി പിന്തുടരുന്ന എല്ലാ സ്കൂളുകൾക്കും അടുത്ത അധ്യയനവർഷം മുതൽ മാറ്റം ബാധകമായിരിക്കും.

മായ്ച്ചുകളഞ്ഞവ

‘‘ഹി​ന്ദു-​മു​സ്‍ലിം ഐ​ക്യ​ത്തി​നാ​യി ഗാ​ന്ധി​ജി ന​ട​ത്തി​യ ശ​ക്ത​മാ​യ നീ​ക്ക​ങ്ങ​ൾ അ​ത്ര​ത്തോ​ള​മാ​യ​തി​നാ​ൽ, ഹി​ന്ദു​ത്വ​വാ​ദി​ക​ളെ അ​ത് പ്ര​കോ​പി​ത​രാ​ക്കു​ക​യും അ​വ​ർ അ​ദ്ദേ​ഹ​ത്തെ വ​ധി​ക്കാ​ൻ പ​ല​കു​റി ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഗാ​ന്ധി​വ​ധം രാ​ജ്യ​ത്തെ വ​ർ​ഗീ​യ സ്ഥി​തി​ഗ​തി​ക​ളി​ൽ വ​ലി​യ തോ​തി​ലു​ള്ള അ​നു​ര​ണ​നം സൃ​ഷ്ടി​ച്ചു. വി​ദ്വേ​ഷ സം​ഘ​ടന​ക​ളെ കേ​​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​ച്ച​മ​ർ​ത്താ​ൻ ആ​രം​ഭി​ച്ചു. അ​തി​ന്റെ ഭാ​ഗ​മാ​യി ആ​ർ.​എ​സ്.​എ​സ് അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​​ൾ​ക്ക് താ​ൽ​ക്കാ​ലി​ക നി​രോ​ധ​നം ഏ​​ർ​പ്പെ​ടു​ത്തി’’

● 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട എല്ലാ പരാമർശങ്ങളും

● മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ട ചില ഭാഗങ്ങൾ

● ജാതിവ്യവസ്ഥ

● 12ാം ക്ലാസ് ചരിത്ര പുസ്തകത്തിലെ കിങ്സ് ആൻഡ് ക്രോണിക്ൾസ് പാഠഭാഗത്തിലെ മുഗൾ കോർട്സ്(മുഗൾ ദർബാറുകൾ)നെ കുറിച്ചുള്ള മുഴുവൻ ഭാഗവും നീക്കി.

● 12ാം ക്ലാസ് സിവിക്സ് ടെക്സ്റ്റിൽ ഇന്ത്യൻ പൊളിറ്റിക്സ് സിൻസ് ഇൻഡിപെൻഡൻസ് എന്ന പാഠഭാഗത്തിലെ ‘റൈസ് ഓഫ് പോപുലർ മൂവ്മെന്റ്സ്’ അഥവാ ജനകീയ പ്രസ്ഥാനങ്ങളുടെ വളർച്ച, ഇറ ഓഫ് വൺ പാർട്ടി ഡൊമിനൻസ് അഥവാ ഏകകക്ഷി കുത്തക ഭരണത്തിന്റെ കാലം എന്നീ ഭാഗങ്ങൾ ഒഴിവാക്കി. ‘അമേരിക്കൻ ഹെജിമണി ഇൻ വേൾഡ് പൊളിറ്റിക്സ്’, ‘കോൾഡ് വാർ ഇറ’ അധ്യായങ്ങൾ നീക്കി.

● 11ാം ക്ലാസ് ഇന്ത്യാ ചരിത്രം -ഭാഗം 2: ഇസ്‍ലാമിക നാഗരികത, സംസ്കാരം, രാഷ്ട്രീയം എന്നിവ വിശദമാക്കുന്ന ‘സെൻട്രൽ ഇസ്‍ലാമിക് ലാൻഡ്സ്’, കൺഫ്രന്റേഷൻ ഓഫ് കൾച്ചേഴ്സ്, ഇൻഡസ്ട്രിയൽ ​റെവലൂഷൻ എന്നിവ പൂർണമായും നീക്കം ചെയ്തു.

● 10ാം ക്ലാസ്: ‘ഡെമോക്രാറ്റിക് പൊളിറ്റിക്‌സ്’ പുസ്തകം: ‘ഡെമോക്രസി ആൻഡ് ഡൈവേഴ്‌സിറ്റി’, ‘പോപുലർ സ്ട്രഗിൾസ് ആൻഡ് മൂവ്‌മെന്റ്‌സ്’, ‘ചാലഞ്ചസ് ഓഫ് ഡെമോക്രസി’ അധ്യായങ്ങൾ നീക്കി.

എൻ.സി.ഇ.ആർ.ടി

സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ മികവിനുവേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കായി പദ്ധതികളും നയങ്ങളും ആവിഷ്‍കരിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷനൽ കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) ആണ് ടെക്സ്റ്റ് ബുക്കുകളും അനുബന്ധ സംവിധാനങ്ങളും തയാറാക്കുന്നത്.

എൻ.സി.ഇ.ആർ.ടിയുടെ വാദം

‘‘കോവിഡ് മഹാമാരി പഠനപ്രവർത്തനങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിൽ 12ാം ക്ലാസിൽ പഠനഭാരം കുറക്കുന്നതിന്റെ ഭാഗമായാണ് ചില അധ്യായങ്ങൾ ഒഴിവാക്കിയത്’’. -എ​ൻ.​സി.​ഇ.​ആ​ർ.​ടി ഡ​യ​റ​ക്ട​ർ ദി​നേ​ഷ് സ​ക്‍ലാ​നി

മുൻ എൻ.ഡി.എ ഭരണകാലത്തും

● ആദ്യ എൻ.ഡി.എ സർക്കാറായ, വാജ്പേയി മന്ത്രിസഭയുടെ കാലത്ത് ഇന്ത്യയിലെ മധ്യകാല മുസ്‍ലിം ഭരണാധികാരികളെ ക്രൂരന്മാരായ അധിനിവേശകരായി പാഠപുസ്തകങ്ങളിൽ ചിത്രീകരിച്ചിരുന്നു. ആ കാലഘട്ടത്തെ മങ്ങിയ യുഗമെന്നും വിശേഷിപ്പിച്ചു. എന്നാൽ, 2004ൽ ഭരണത്തിൽവന്ന യു.പി.എ സർക്കാർ ഈ പുസ്തകങ്ങൾ നീക്കുകയുണ്ടായി.

● എട്ടുവർഷത്തിനിടെ ഇത് മൂന്നാംതവണയാണ് എ​ൻ.​സി.​ഇ.​ആ​ർ.​ടി സി​ല​ബ​സി​നെ കാ​വി​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്കം ന​ട​ത്തു​ന്ന​ത്.

● 2017ൽ 182 പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലാ​യി 1334 മാ​റ്റ​ങ്ങ​ൾ വ​രു​ത്തി. ഇ​ന്ത്യ​ൻ ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ല​ട​ക്കം അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട വി​ക​ല​വും അ​ബ​ദ്ധ​ജ​ടി​ല​വു​മാ​യ കാ​ര്യ​ങ്ങ​ൾ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ​യു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ക​യ​റി​ക്കൂ​ടി​യ​ത് അ​ങ്ങ​നെ​യാ​ണ്.

● 2018ൽ വീണ്ടും ഇടപെടലുണ്ടായി. പ​ഠ​നഭാ​രം കു​റ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ചി​ല പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കേ​ണ്ട​തു​ണ്ടെ​ന്നുപറഞ്ഞ് നെ​ഹ്റു അ​ട​ക്ക​മു​ള്ള ദേ​ശീ​യ നേ​താ​ക്ക​ളെ സംബന്ധിച്ച പാഠങ്ങൾ ഒഴിവാക്കിത്തുടങ്ങി.

എ​ട്ടുവ​ർ​ഷം; മൂ​ന്നാംത​വ​ണ​

മി​ത്തു​ക​ൾ എ​ന്ന് വേ​ർ​തി​രി​ച്ച് പ​ഠി​പ്പി​ച്ചി​രു​ന്ന​വ​യി​ൽ മി​ക്ക​തും 2014തൊട്ട് ല​ക്ഷ​ണ​മൊ​ത്ത ‘ച​രി​ത്രവ​സ്തു​ത​’ക​ളായി മാ​റി.

ടെക്സ്റ്റ് ബുക്കും ദേശീയ ആഖ്യാനവും

18 സംസ്ഥാനങ്ങളിലായി അഞ്ചുകോടിയോളം കുട്ടികൾ വായിക്കുന്ന എൻ.സി.ഇ.ആർ.ടി ടെക്സ്റ്റ് ബുക്കുകൾ ഉപയോഗിച്ച് തങ്ങളുടേതായ ദേശീയ ആഖ്യാനങ്ങൾ സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണിത്. കുട്ടികൾ മാത്രമല്ല, സിവിൽ സർവിസ്, എസ്.എസ്.സി, ജെ.ഇ.ഇ, നീറ്റ് തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവരും ഈ പുസ്തകങ്ങൾ വായിക്കാറുണ്ട്.

ഭാഗമെന്ന് ആക്ഷേപമുയർന്ന, എൻ.സി.ഇ.ആർ.ടി പാഠപുസ്തക പരിഷ്‍കരണത്തിൽ 10, 11, 12 ക്ലാസുകളിലെ പുസ്തകങ്ങളിൽ വ്യാപക ഒഴിവാക്കലാണ് നടന്നിരിക്കുന്നത്. എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതി പിന്തുടരുന്ന എല്ലാ സ്കൂളുകൾക്കും അടുത്ത അധ്യയനവർഷം മുതൽ മാറ്റം ബാധകമായിരിക്കും.

Show More expand_more
News Summary - NCERT Attempt to erase history