Begin typing your search above and press return to search.
proflie-avatar
Login

'ന​മ്മു​ടെ സാ​ഹി​ത്യം വ​രേ​ണ്യം ത​ന്നെ​യാ​ണ്'; എഴുത്തും നിലപാടുകളും നാ​രാ​യ​ൻ വ്യക്തമാക്കുന്നു

മലയാള സാഹിത്യത്തിൽ ഗോത്രജീവിതത്തെ സ്വന്തം അനുഭവങ്ങളിലൂടെ അടയാളപ്പെടുത്തിയ നോവലിസ്റ്റും കഥാകൃത്തുമായ നാരായൻ ഓഗസ്റ്റ് 16ന് വിടപറഞ്ഞു. എ​ഴു​ത്തി​ൽ വേ​റി​ട്ട സ്വ​ത്വ​വും രീ​തി​യും പു​ല​ർത്തുന്ന അ​ദ്ദേ​ഹം ത​െ​ൻ​റ എ​ഴു​ത്തി​നെ​യും നി​ല​പാ​ടു​ക​ളെ​യും കു​റി​ച്ച്​ 'മാധ്യമം ആഴ്ചപ്പതിപ്പിനോട്' സം​സാ​രി​ക്കു​ന്നു. ലക്കം 1148 പ്രസിദ്ധീകരിച്ചത്.

ന​മ്മു​ടെ സാ​ഹി​ത്യം വ​രേ​ണ്യം ത​ന്നെ​യാ​ണ്;  എഴുത്തും നിലപാടുകളും നാ​രാ​യ​ൻ വ്യക്തമാക്കുന്നു
cancel
camera_alt

നാരായൻ     ചിത്രം:  പി. ​അ​ഭി​ജി​ത്ത്​

നാ​രാ​യ​ൻ. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ആ​ദി​വാ​സി എ​ഴു​ത്തു​കാ​രി​ൽ ഒ​രാ​ൾ. ആ​ത്മാ​ഭി​മാ​നം മു​റി​പ്പെ​ട്ട ഈ ​മ​നു​ഷ്യ​ൻ ഒ​രാ​ദി​വാ​സി​ജീ​വി​ത​ത്തി​െ​ൻ​റ ഉ​ള്ള​റ​ക​ളെ തു​റ​ന്നെ​ഴു​തി, സാ​ഹി​ത്യ​ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ചു. 'കൊ​ച്ച​രേ​ത്തി'​യി​ലൂ​ടെ പു​ര​സ്​​കാ​ര​ങ്ങ​ളു​ടെ വ​ലി​യ ലോ​ക​ങ്ങ​ൾ ആ ​നോ​വ​ൽ നാ​രാ​യ​ന് തു​റ​ന്നു​കൊ​ടു​ത്തു. ഉ​റൂ​ബി​നെ​യും എം.​ടി​യെ​യും ഒ.​വി. വി​ജ​യ​നെ​യും എം. ​സു​കു​മാ​ര​നെ​യും സി.​വി. ബാ​ല​കൃ​ഷ്ണ​നെ​യു​മൊ​ക്കെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ സാ​ഹി​ത്യ​ലോ​ക​ത്ത്, ത​ന്നി​ലൂ​ടെ ത​െ​ൻ​റ സ​മു​ദാ​യംകൂ​ടി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തു​ക​ണ്ട് ആ​ഹ്ലാ​ദി​ച്ച എ​ഴു​ത്തു​കാ​ര​ൻ. 1940 സെപ്​റ്റംബർ 26ന്​ ​ ഇടുക്കിയിലെ കടയത്തൂരിൽ മലയരയ സമുദായത്തിലാണ്​ ജനനം. ചെറുകഥകളിലൂടെയാണ്​ സാഹിത്യലോകത്തേക്ക്​ കടന്നുവരുന്നത്. 1988ലാണ്​ '​െകാച്ചരേത്തി' എഴുതി പൂർത്തിയാക്കുന്നത്​. എന്നാൽ,1998ലാണ്​ നോവൽ പുറത്തിറങ്ങുന്നത്​. 1999ൽ നോവലിന്​ കേരള സാഹിത്യ അക്കാദമി അവാർഡ്​ ലഭിച്ചു. നോവലിന്​ പിന്നീട്​ ഇംഗ്ലീഷിലേക്ക്​ പരിഭാഷ വന്നു.

'കൊ​ച്ച​രേ​ത്തി' എ​ന്ന നോ​വ​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് 1998 ലാ​ണ്. അ​തു​വ​രെ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന് ല​ഭ്യ​മാ​യി​ട്ടാ​ത്ത​വി​ധ​മു​ള്ള ഒ​രു തു​റ​ന്നെ​ഴു​ത്ത്. അ​തും ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ആ​ദി​വാ​സി ജീ​വി​ത​ത്തെ അ​തി​ന​ക​ത്തു​നി​ന്നും ഒ​രാ​ൾ നോ​ക്കി​ക്കാ​ണു​ന്നു. വാ​യി​ച്ച​തും ക​ണ്ട​തു​മൊ​ന്നു​മ​ല്ല ആ​ദി​വാ​സി ജീ​വി​ത​മെ​ന്ന് ആ​ദ്യ​മാ​യി അ​റി​ഞ്ഞ​ത് നാ​രാ​യ​നി​ലൂ​ടെ​യാ​ണ്. ഈ ​ച​രി​ത്ര​സ​ന്ദ​ർ​ഭ​ത്തെ എ​ങ്ങ​നെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്?

ഒ​രാ​ൾ സ്വ​ന്തം സ​മൂ​ഹ​ത്തെ, അ​തി​നു​ള്ളി​ൽനി​ന്നു നോ​ക്കി​ക്കാ​ണു​മ്പോ​ൾ, മ​റ്റു​ള്ള​വ​ർ ക​ണ്ട​തി​നെ​ക്കാ​ൾ തെ​ളി​മ​യോ​ടെ പ​ല​തും കാ​ണാ​ൻ ക​ഴി​യും. ആ ​കാ​ഴ്ച​ക​ൾ സ​ത്യ​സ​ന്ധ​മാ​യി രേ​ഖ​പ്പെ​ടു​ത്താ​ൻ ഒ​ര​വ​സ​രം, അ​ഥ​വാ സ​ന്ദ​ർ​ഭം അ​യാ​ൾ​ക്കു​ണ്ടാ​യെ​ന്നു​വ​രാം. അ​ങ്ങ​നെ​യു​ണ്ടാ​കു​മ്പോ​ൾ ആ​ത്മാ​ർ​ഥ​മാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ രേ​ഖ​പ്പെ​ടു​ത്ത​ൽ ന​ട​ത്ത​ണം. കാ​ലം ഒ​രാ​ൾ​ക്കു​വേ​ണ്ടി​യും കാ​ത്തു​നി​ൽ​ക്കു​കി​ല്ല. അ​തു​പോ​ലെ അ​വ​സ​ര​ങ്ങ​ളും ആ​വ​ർ​ത്തി​ച്ച് ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ല.

'കൊ​ച്ച​രേ​ത്തി'​യി​ലൂ​ടെ ഒ​രാ​ദി​വാ​സി​വി​ഭാ​ഗ​ത്തി​െ​ൻ​റ കു​റ​ച്ചു​കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ത് ച​രി​ത്ര​ത്തി​െ​ൻ​റ ഭാ​ഗ​മാ​യോ, അ​ത​ല്ല പ്ര​കോ​പ​ന​ങ്ങ​ളെ ഇ​ള​ക്കി​വി​ട്ടോ എ​ന്നൊ​ന്നു​മ​റി​യി​ല്ല. ആ​ദി​വാ​സി ജീ​വി​ത​മെ​ന്ന ത​ല​ക്കെ​ട്ടു​മാ​യി എ​ന്തെ​ങ്കി​ലു​മൊ​ക്കെ എ​ഴു​തു​ന്ന​വ​ർ​ക്ക് ആ ​നോ​വ​ൽ ഒ​രു ത​ട​സ്സ​മാ​യോ എ​ന്നു​മ​റി​യി​ല്ല. എ​ന്തൊ​ക്കെ​യാ​യാ​ലും കൊ​ച്ച​രേ​ത്തി​ക്ക് സ​ഹൃ​ദ​യ​ർ​ക്കി​ട​യി​ൽ ന​ല്ല സ്വീ​കാ​ര്യ​ത​യു​ണ്ടാ​യി. ആ ​ര​ച​ന​ക്ക്​ അ​പൂ​ർ​വം ചി​ല​ർ ക​ൽ​പി​ച്ച അ​യി​ത്ത​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അ​ത് ഇ​ല്ലാ​തെ​യു​മാ​യി. മ​ല​യാ​ള​മു​ൾ​പ്പെ​ടെ ഏ​ഴു ഭാ​ഷ​ക​ളി​ൽ കൊ​ച്ച​രേ​ത്തി പു​സ്​​ത​ക​മാ​യി​ട്ടു​ണ്ട്. പ​ല പു​ര​സ്​​കാ​ര​ങ്ങ​ളും കി​ട്ടി​യി​ട്ടു​മു​ണ്ട്.

നാരായനും ഭാര്യ ലതയും

'കൊ​ച്ച​രേ​ത്തി' എ​ഴു​താ​നി​ട​യാ​യ സാ​ഹ​ച​ര്യം എ​ന്താ​യി​രു​ന്നു?

പ്രാ​ന്ത​വ​ത്കൃ​ത​രെ ക​രു​ക്ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​ക്കി​യു​ള്ള പ​ല​വി​ധ ര​ച​ന​ക​ളും വാ​യ​ന​ക്കാ​രി​ൽ തെ​റ്റാ​യ ധാ​ര​ണ​ക​ൾ പ​ര​ത്തു​ന്ന കാ​ലം. സീ​രി​യ​ലാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​രു സൃ​ഷ്​​ടി വാ​യി​ക്കേ​ണ്ടി​വ​ന്ന​പ്പോ​ഴു​ണ്ടാ​യ പ്ര​തി​ഷേ​ധം ആ​ഴ​ത്തി​ലു​ള്ള ചി​ന്ത​ക​ൾ​ക്കു േപ്ര​ര​ണ​യാ​യി. പ​ല​രും ആ​ദി​വാ​സി​ക്ക​ഥ​ക​ളെ​ഴു​തു​ന്ന​ത് കു​റ​ച്ച​റി​വു​ക​ളും ഏ​റെ ഭാ​വ​ന​യും പി​ന്നെ നി​ഗ​മ​ന​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഒ​രു​പാ​ടെ​ണ്ണ​ത്തി​നും യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​മി​ല്ലാ​ത്ത​ത്. പ്ര​തി​ക​ര​ണ ശേ​ഷി തു​ലോം കു​റ​വാ​യ​വ​രെ​പ്പ​റ്റി, അ​വ​ഹേ​ളി​ച്ച് എ​ന്തെ​ഴു​തി​യാ​ലും കു​ഴ​പ്പ​മി​ല്ല​ല്ലോ. എ​ഴു​ത്തി​നു വ​ലി​യ പ്ര​ചാ​ര​വു​മു​ണ്ടാ​കും. ഇ​തൊ​ന്നും ത​ട​യാ​ൻ ആ​ർ​ക്കും​ത​ന്നെ സാ​ധി​ക്കി​ല്ല. അ​ത്ത​ര​മൊ​ര​വ​സ്​​ഥ​യി​ൽ, സ​ത്യ​സ​ന്ധ​മാ​യി ഒ​രാ​ദി​വാ​സി​ജീ​വി​തം, അ​നു​വാ​ച​ക​രെ പ​രി​ച​യ​പ്പെ​ടു​ത്ത​ണ​മെ​ന്നൊ​രു വി​ചാ​രം ശ​ക്തി​പ്പെ​ടു​ക​യും എ​ഴു​തി​ത്തു​ട​ങ്ങു​ക​യും എ​ഴു​ത്തു പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 'കൊ​ച്ച​രേ​ത്തി' എ​ന്നു പേ​രി​ടു​ക​യും ചെ​യ്തു.

മാം​സ​ള​മ​ല്ല താ​ങ്ക​ളു​ടെ എ​ഴു​ത്തു​ക​ൾ; പ​ക്ഷേ ഉ​ള്ളു​റ​പ്പു​ള്ള​വ​യാ​ണ​ല്ലോ..?

മാം​സ​ള​മ​ല്ലാ​ത്ത​തി​നാ​ൽ എ​െ​ൻ​റ എ​ഴു​ത്ത് വി​ശ​ദീ​ക​രി​ക്കാ​ൻ അ​ധി​ക​മൊ​ന്നു​മി​ല്ല. എ​നി​ക്ക് സ്വാ​യ​ത്ത​മാ​യ ഭാ​ഷ, കേ​ര​ളീ​യ​രു​ടെ മാ​തൃ​ഭാ​ഷ​യാ​യ മ​ല​യാ​ളംത​ന്നെ​യാ​ണ്, മു​ൻ​ത​ല​മു​റ​യു​ടേ​ത് പ​ഴ​യ മ​ല​യാ​ള​വും. അ​ത് അ​സ​ഭ്യ​ങ്ങ​ളും അ​ശ്ലീ​ല​ങ്ങ​ളും കൂ​ടി​ക്കു​ഴ​ഞ്ഞ​ത​ല്ല. സാ​ധാ​ര​ണ​ക്കാ​രു​ടെ വ​ർ​ത്ത​മാ​ന​ത്തി​ൽ അ​ർ​ഥ​മ​റി​യാ​തെ​യാ​ണെ​ങ്കി​ലും ചി​ല അ​ന്യ​ഭാ​ഷാ​പ​ദ​ങ്ങ​ൾ വ​രു​മ​ല്ലോ. ഇം​ഗ്ലീ​ഷ് വാ​ക്കു​ക​ൾ കു​റ​ച്ചു​ണ്ടാ​കും. എ​െ​ൻ​റ സം​സാ​ര​ത്തി​ലും ചി​ല ഇം​ഗ്ലീ​ഷ് വാ​ക്കു​ക​ളും കൂ​ടി​ക്ക​ല​രും. മ​ന​ഃപൂ​ർ​വ​മ​ല്ല. എ​ന്നാ​ൽ എ​ഴു​ത്തി​ൽ കു​റ​ച്ചു ശ്ര​ദ്ധി​ച്ചാ​ൽ ഇ​ക്കാ​ര്യം പ​രി​ഹ​രി​ക്കാം.

എ​െ​ൻ​റ നോ​വ​ലു​ക​ളി​ലും ക​ഥ​ക​ളി​ലും മു​തി​ർ​ന്ന ത​ല​മു​റ​ക്കാ​രാ​യ ഗോ​ത്ര​ജ​ന​ങ്ങ​ൾ ക​ഥാ​പാ​ത്ര​ങ്ങ​ളാ​വു​ക സാ​ധാ​ര​ണ​മാ​ണ്. അ​വ​രു​ടെ സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ, അ​ടി​ക്കു​റി​പ്പോ വി​ശ​ദീ​ക​ര​ണ​മോ ഇ​ല്ലാ​തെ വാ​യി​ക്കു​ന്ന​വ​ർ​ക്ക് എ​ളു​പ്പം മ​ന​സ്സി​ലാ​വു​ക​യും ചെ​യ്യു​ന്ന ആ​ദി​വാ​സി​ഭാ​ഷ​യി​ലെ ചി​ല വാ​ക്കു​ക​ളും ആ​ദി​വാ​സി​ക​ൾ​ക്കു ന​ന്നാ​യി വ​ഴ​ങ്ങാ​ത്ത മ​ല​യാ​ളം വാ​ക്കു​ക​ളും സാ​ധാ​ര​ണ​മാ​ണ്. അ​ത് വാ​ക്കു​ക​ൾ​കൊ​ണ്ടു​ള്ള അ​ഭ്യാ​സ​മൊ​ന്നു​മ​ല്ല. എ​ഴു​ത്ത് മാ​ന്യ​മാ​യ ഭാ​ഷ​യി​ലാ​യി​രി​ക്കും.

ആ​ദി​വാ​സി​ജീ​വി​ത​ങ്ങ​ളെ/​ദ​ലി​ത്​ ജീ​വി​ത​ങ്ങ​ളെ അ​വ​ലം​ബി​ച്ച് നി​ര​വ​ധി എ​ഴു​ത്തു​ക​ൾ ഭാ​ഷ​യി​ലു​ണ്ടാ​യി​ട്ടു​ണ്ട്. അ​ത് ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തോ​ട് നീ​തി പു​ല​ർ​ത്തി​യി​ല്ലെ​ന്ന് തോ​ന്നി​യി​ട്ടു​ണ്ടോ?

ആ​ദി​വാ​സി ദ​ലി​ത്​ ജീ​വി​ത​ങ്ങ​ളെ അ​വ​ലം​ബി​ച്ചു​ള്ള ര​ച​ന​ക​ൾ. നി​ത്യ​ജീ​വി​ത​ത്തി​ന് മേ​ൽ​പ​റ​ഞ്ഞ ര​ച​ന​ക​ൾ, അ​റി​ഞ്ഞോ അ​റി​യാ​തെ​യോ, കാ​ര്യ​മാ​യ േപ്ര​ര​ണ​യൊ​ന്നും ചെ​ലു​ത്താ​റി​ല്ല. ജീ​വി​താ​വി​ഷ്കാ​ര​ങ്ങ​ളെ ആ ​രീ​തി​യി​ലും, സാ​ഹി​ത്യ​സൃ​ഷ്​​ടി​ക​ളെ ആ ​വി​ധ​ത്തി​ലും സ​മീ​പി​ക്കു​ക​യാ​ണ് എ​െ​ൻ​റ രീ​തി. സ​ഹ​സ്രാ​ബ്​​ദ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ന​മ്മു​ടെ പു​രാ​ണ​ക​ഥ​ക​ൾ​ക്കു​പോ​ലും, മ​നു​ഷ്യ​െ​ൻ​റ നി​ത്യ​ജീ​വി​ത​ത്തി​ൽ​ വ​ലി​യ പ​രി​വ​ർ​ത്ത​ന​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സ​ന്ദ​ർ​ഭ​ത്തി​നൊ​ത്ത് ചി​ല അ​നു​ഭ​വ​ങ്ങ​ളെ ന​മ്മ​ൾ ഒ​ത്തു​നോ​ക്കും, ഒ​രു താ​ര​ത​മ്യം ന​ട​ത്ത​ൽ.

ഒ​രു കൂ​ട്ട​മാ​ളു​ക​ളോ വ്യ​ക്തി​ക​ളോ ഒ​രി​ക്ക​ൽ അ​നു​ഭ​വി​ച്ച​ത് മ​റ്റൊ​രു കാ​ല​ത്തും അ​തേ രീ​തി​യി​ൽ, മ​റ്റു വ്യ​ക്തി​ക​ൾ​ക്കോ കൂ​ട്ട​ർ​ക്കോ അ​നു​ഭ​വ​മാ​വു​കി​ല്ല.

ആ​ദി​വാ​സി ദ​ലി​ത്​ ര​ച​ന​ക​ളി​ൽ, നാ​രാ​യ​നെ​യോ അ​യാ​ളു​ടെ ജീ​വി​ത​ത്തെ​യോ പ​റ്റി വ​ല്ല പ​രാ​മ​ർ​ശ​വും ആ​രെ​ങ്കി​ലും ന​ട​ത്തി​യി​ട്ടു​ണ്ടാ​കാം. അ​ങ്ങ​നെ​യു​ള്ള​തൊ​ന്നും നി​ത്യജീ​വി​ത​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ല. ചോ​ദ്യം സാ​ഹി​ത്യ ബ​ന്ധ​മു​ള്ള​തി​നാ​ൽ പ​റ​യ​ട്ടെ, എ​ല്ലാ പ​രി​ഷ്കൃ​ത​മ​ന​സ്സു​ക​ളി​ലും ഓ​രോ ആ​ദി​വാ​സി രൂ​പ​ങ്ങ​ളു​ണ്ട്. ചി​ന്തി​ക്കു​ന്ന ത​ല​ച്ചോ​റും വി​ചാ​ര​പ്പെ​ടു​ന്ന മ​ന​സ്സും അ​വ​നു​ണ്ടെ​ന്നു സ​മ്മ​തി​ക്കു​കി​ല്ല. ന​മ്മു​ടെ ബൗ​ദ്ധി​ക ലോ​ക​വും സാ​ഹി​ത്യ​ലോ​ക​വു​മൊ​ക്കെ അ​ട​ക്കി​വാ​ഴു​ന്ന സ​ങ്കു​ചി​ത മ​ന​സ്സു​ക​ളൊ​ന്നും, ജ​ന​നം​കൊ​ണ്ട് ആ​ദി​വാ​സി​യാ​യ നാ​രാ​യ​നെ​ന്ന എ​ഴു​ത്തു​കാ​ര​നെ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല; അം​ഗീ​ക​രി​ക്ക​യു​മി​ല്ല. അ​ങ്ങ​നെ​യു​ള്ള മ​ഹാ​ത്മാ​ക്ക​ളു​ടെ മു​ന്നി​ൽ ത​ല ചൊ​റി​ഞ്ഞോ കൈ​യും കെ​ട്ടി​യോ നി​ൽ​ക്കാ​നൊ​ന്നും നാ​രാ​യ​ൻ ത​യാ​റു​മ​ല്ല, പോ​യി​ട്ടു​മി​ല്ല. കാ​ര​ണം, ജീ​വി​തോ​പാ​ധി​യാ​യോ പ​ണ​മു​ണ്ടാ​ക്കു​ന്ന ബി​സി​ന​സാ​യോ നാ​രാ​യ​ൻ എ​ഴു​ത്തെ​ന്ന പ്ര​ക്രി​യ​യെ ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല.

ഒ​രു കാ​ര്യം കൂ​ടി, നാ​രാ​യ​െ​ൻ​റ എ​ഴു​ത്തു​ക​ൾ, ക​ഥാ​സ​മാ​ഹാ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​തി​ന​ഞ്ചോ പ​തി​നാ​റോ പു​സ്​​ത​ക​ങ്ങ​ളു​ണ്ട്. പ​ല​തി​നും മോ​ശ​മ​ല്ലാ​ത്ത വി​ൽ​പ​ന​യു​മു​ണ്ട്. അ​വ​യി​ൽ ഒ​ന്നി​െ​ൻ​റ​പോ​ലും കോ​പ്പി​റൈ​റ്റ് വി​റ്റി​ട്ടു​മി​ല്ല. ര​ച​ന​ക​ൾ പു​സ്​​ത​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഒ​രു പ്ര​സാ​ധ​ക​രും ഒ​രു ഷീ​റ്റ് ക​ട​ലാ​സ്​ വാ​ങ്ങാ​നോ, ഒ​രു​പേ​ജ് അ​ച്ച​ടി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വാ​യോ ഒ​ര​ഞ്ചു​പൈ​സ​പോ​ലും ഇ​തു​വ​രെ കൊ​ടു​ത്തി​ട്ടു​മി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഇ​യാ​ൾ ഒ​രു പി​ന്തി​രി​പ്പ​ൻ ചി​ന്താ​ഗ​തി​ക്കാ​ര​നാ​യി​രി​ക്കാം. ആ​ദി​വാ​സി​യ​ല്ലേ, വി​വ​ര​മി​ല്ലെ​ന്നും പ​റ​ഞ്ഞേ​ക്കാം.

ത​െ​ൻ​റ ഒ​രു ര​ച​ന മെ​യി​ൻ സ്​​ട്രീ​മി​ലു​ള്ള​വ​ർ പ്ര​സി​ദ്ധീ​ക​രി​ക്കു​കി​ല്ലെ​ങ്കി​ൽ സാ​ധ​ന​ത്തി​നു നി​ല​വാ​ര​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​കാം. ഒ​രു സ​ബ് സ്​​റ്റാ​ൻ​ഡേ​ർ​ഡ് ഐ​റ്റം കാ​ശു​മു​ട​ക്കി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തെ​ന്തി​ന് എ​ന്നാ​ണു വി​ചാ​രം.


പി. ​വ​ത്സ​ല​യെ​പ്പോ​ലു​ള്ള​വ​രു​ടെ എ​ഴു​ത്തു​ക​ൾ ആ​ദി​വാ​സി മു​ന്നേ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് തോ​ന്നി​യി​ട്ടു​ണ്ടോ?

വ​ത്സ​ല ടീ​ച്ച​റു​ടെ​യും മ​റ്റു ചി​ല എ​ഴു​ത്തു​കാ​രു​ടെ​യും പ​ല ര​ച​ന​ക​ളും ഞാ​ൻ വാ​യി​ച്ചി​ട്ടു​ണ്ട്. നെ​ല്ല്, കൂ​മ​ൻ​കൊ​ല്ലി തു​ട​ങ്ങി​യ​വ. ഗോ​പാ​ല​ൻ​നാ​യ​ർ എ​ന്ന ജി​ക്കു​വേ​ണ്ടി അ​ടി​മ​പ്പ​ണി​ചെ​യ്യു​ന്ന ആ​ദി​വാ​സി​ക​ളെ വ​ത്സ​ല ടീ​ച്ച​റു​ടെ നോ​വ​ലി​ൽ വാ​യി​ച്ചി​ട്ടു​ണ്ട്.

വി​ദ്യാ​ഭ്യാ​സ​വും രാ​ഷ്​​ട്രീ​യ​വും ആ​ദി​വാ​സി​ക​ളി​ൽ ചെ​റി​യൊ​രു മാ​റ്റ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നു സ​മ്മ​തി​ക്കാം. അ​വ​ർ​ക്കെ​ന്തെ​ങ്കി​ലും മു​ന്നേ​റ്റ​മു​ണ്ടാ​യ​താ​യി, ത​ൽ​പ​ര ക​ക്ഷി​ക​ളാ​യ ഏ​തെ​ങ്കി​ലും രാ​ഷ്​​ട്രീ​യ​ക്കാ​ർ പ​റ​ഞ്ഞേ​ക്കും, ആദി​വാ​സി​ക്ക് ച​വി​ട്ടി​നി​ൽ​ക്കാ​ൻ ഒ​രു​പി​ടി മ​ണ്ണി​ല്ലാ​തെ​യാ​വു​ന്ന​ത് ആ​രും കാ​ണു​ന്നി​ല്ലേ? അ​റി​ഞ്ഞി​ല്ലെ​ന്നാ​യി​രി​ക്കും. ആ​ദി​വാ​സി​ക്ക്​ ചി​ല്ല​റ പ​രി​ഷ്​​കാ​ര​ങ്ങ​ളും പ​രി​വ​ർ​ത്ത​ന​വ​മു​ണ്ടാ​യെ​ങ്കി​ൽ അ​തു കാ​ലാ​നു​ഗ​തി​യാ​ണ്. ആ ​മേ​ന്മ ഏ​തെ​ങ്കി​ലും ഭ​ര​ണ​ക്കാ​രോ രാ​ഷ്​​ട്രീ​യ​ക്കാ​രോ ഉ​ണ്ടാ​ക്കി​യ​ത​ല്ല.

എ​ഴു​ത്തി​ൽ സം​വ​ര​ണം വേ​ണ​മെ​ന്ന് തോ​ന്നി​യി​ട്ടു​ണ്ടോ?

എ​ഴു​ത്തി​ൽ സം​വ​ര​ണം, ഇ​തൊ​രു ത​മാ​ശ​യ​ല്ലേ? സ​വ​ർ​ണ സാ​ഹി​ത്യം, അ​വ​ർ​ണ സാ​ഹി​ത്യം ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​ഞ്ഞു​കേ​ട്ടി​ട്ടും ചി​ല​തു വാ​യി​ച്ചി​ട്ടു​മു​ണ്ട്. ദ​ലി​ത​ൻ എ​ഴു​തി​യാ​ലേ ദ​ലി​ത്​ സാ​ഹി​ത്യ​മാ​കൂ. അ​ങ്ങ​നെ മു​മ്പു ചി​ല​ർ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ബ്രാ​ഹ്മ​ണ​സാ​ഹി​ത്യ​വും നാ​യ​ർ സാ​ഹി​ത്യ​വും പി​ന്നെ ദ​ലി​ത്​ സാ​ഹി​ത്യ​വും. ആ​ദി​വാ​സി​ക്ക് ഒ​ന്നു​മി​ല്ല. വി​രു​ത​ന്മാ​ർ ആ​ദി​വാ​സി​ക​ളെ​യും ദ​ലി​ത​രാ​ക്കി​യി​രി​ക്കാം. ചി​ല നേ​തൃ​ത്വ​മോ​ഹി​ക​ളു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളാ​യി​രു​ന്നു.

ആ​വി​ഷ്കാ​രം ബു​ദ്ധി​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം കൂ​ടി​യാ​ണ​ല്ലോ. എ​ഴു​ത്തി​ൽ സം​വ​ര​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​ക്കാ​രു​ടെ ര​ച​ന​ക​ൾ, മു​ഖ്യ​ധാ​ര​യി​ൽ പ്ര​കാ​ശം കാ​ണു​ന്നി​ല്ലെ​ന്ന കാ​ര​ണംകൊ​ണ്ടാ​ണെ​ങ്കി​ൽ ഒ​രു കാ​ര്യം പ​റ​യാ​നു​ണ്ട്.

കേ​ര​ള​ത്തി​ലെ​ങ്കി​ലും ദ​ലി​ത​രും ആ​ദി​വാ​സി​ക​ളും –അ​വ​രി​ൽ കു​റ​ച്ചെ​ങ്കി​ലും ഉ​യ​ർ​ന്ന​നി​ല​യി​ലു​ള്ള​വ​രു​ണ്ട് ആ​യി​ര​ക്ക​ണ​ക്കി​ൽ. നാ​ട്ടി​ലെ വ​ൻ​കി​ട പ്ര​സാ​ധ​ക​രോ​ട് കി​ട​പി​ടി​ക്കാ​വു​ന്ന ഒ​രു പ്ര​സാ​ധ​ക സം​ഘ​മോ ക​മ്പ​നി​യോ രൂ​പ​വ​ത്​​ക​രി​ക്ക​ണം. എ​ളു​പ്പം വാ​ങ്ങാ​വു​ന്ന മു​ഖ​വി​ല​യു​ള്ള ഷെ​യ​റു​ക​ൾ ഈ ​ര​ണ്ടു വി​ഭാ​ഗ​ക്കാ​രു​ടെ​യും ഇ​ട​യി​ൽ വി​റ്റ് കാ​പി​റ്റ​ലു​ണ്ടാ​ക്കാം. അ​വ​രി​ലെ എ​ഴു​ത്തു​കാ​ർ എ​ഴു​ത​ട്ടെ. പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നു സ്വീ​ക​രി​ക്കു​മ്പോ​ൾ നി​ല​വാ​ര​ത്തി​െ​ൻ​റ കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യു​മ​രു​ത്. ഇ​ങ്ങ​നെ​യൊ​ന്നു ന​ട​പ്പാ​ക്കി​ക്കൂ​ടെ?

മ​ല​യ​ര​യ​ർ, ഊ​രാ​ളി​ക​ൾ, മു​തു​വാ​ന്മാ​ർ, മ​ല​മ്പ​ണ്ടാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ ജീ​വി​ത​ങ്ങ​ൾ ഭാ​ഷ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​പ്പോ​ൾ ക​ണ്ട പ്ര​ക​ട​മാ​യ മാ​റ്റ​ങ്ങ​ൾ എ​ന്താ​യി​രു​ന്നു?

മ​ല​യ​ര​യ​ർ, ഊ​രാ​ളി​മാ​ർ, മു​തു​വാ​ന്മാ​ർ ^ഈ ​മൂ​ന്നു വി​ഭാ​ഗ​ക്കാ​രു​ടെ​യും ജീ​വി​തം കൃ​ഷി, ആ​രാ​ധ​ന, പാ​ര​മ്പ​ര്യം എ​ന്നി​വ വി​ശ​ദ​മാ​ക്കു​ന്ന മൂ​ന്നു നോ​വ​ലു​ക​ൾ ഞാ​ൻ എ​ഴു​തി​യി​ട്ടു​ണ്ട്. കൊ​ച്ച​രേ​ത്തി, ഊ​രാ​ളി​ക്കു​ടി, ചെ​മ്മാ​രും കു​ട്ടാ​ളും. അ​തി​ൽ കൊ​ച്ച​േ​ര​ത്തി മ​ല​യാ​ളം പ​ത്ത് എ​ഡി​ഷ​നു​ക​ൾ, ഊ​രാ​ളി​ക്കു​ടി അ​ഞ്ചും ചെ​ങ്ങാറ​ും കു​ട്ടാ​ളും മൂ​ന്നോ നാ​ലോ പ​തി​പ്പു​ക​ൾ. പ്ര​സാ​ധ​ക​ർ എ​സ്.​പി.​സി.​എ​സ്​ ആ​ണെ​ങ്കി​ലും എ​ൻ.​ബി.​എ​സി​െ​ൻ​റ അ​പൂ​ർ​വം ചി​ല ശാ​ഖ​ക​ളി​ൽ മാ​ത്ര​മേ ഈ ​പു​സ്​​ത​ക​ങ്ങ​ൾ വി​ൽ​ക്കു​ന്നു​ള്ളൂ. കാ​ര​ണ​മെ​ന്താ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ പ​റ​യു​കി​ല്ല.

ഒ​രു സാ​ഹി​ത്യ​ര​ച​ന​യും ഏ​തെ​ങ്കി​ലും ആ​ദി​വാ​സി വി​ഭാ​ഗ​ത്തെ സ്വാ​ധീ​നി​ച്ച ച​രി​ത്ര​മി​ല്ല. ആ ​സ​മൂ​ഹ​ങ്ങ​ളി​ലൊ​ക്കെ വാ​യി​ക്കു​ന്ന കു​റ​ച്ചു പേ​രു​ണ്ട്. അ​വ​ർ വാ​യി​ച്ചി​ട്ടു​ണ്ടാ​കും. കൊ​ച്ച​രേ​ത്തി വാ​യി​ച്ച ഒ​രാ​ൾ, മ​ല​യ​ര​യ​നാ​യ ഒ​രാ​ളോ​ട് നോ​വ​ലി​ലെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞാ​ൽ പ്ര​തി​ക​ര​ണം, അ​തു ഞ​ങ്ങ​ളു​ടെ സ​മു​ദാ​യ​ത്തി​െ​ൻ​റ ക​ഥ​യാ​ണ്; അ​തി​ൽ​പ​റ​ഞ്ഞ പ​ല കാ​ര്യ​ങ്ങ​ൾ​ക്കും കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ടു മാ​റ്റ​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ട് എ​ന്നാ​യി​രി​ക്കും.

സ​മു​ദാ​യ​ത്തി​ലെ വി​ദ്യാ​സ​മ്പ​ന്ന​രും സാ​മ്പ​ത്തി​ക​മാ​യി ന​ല്ല നി​ല​യി​ലു​ള്ള​വ​രും നാ​രാ​യ​നോ​ട് അ​ടു​പ്പം കാ​ണി​ക്കാ​റി​ല്ല. മ​ന​സ്സി​ലി​രി​പ്പ് അ​മ്പ​ടാ അ​വ​ൻ ന​മ്മ​ളേ​ക്കാ​ൾ വെ​ല്യ ആ​ളാ​യോ എ​ന്നാ​ണ്. കൊ​ച്ച​രേ​ത്തി ത​ങ്ങ​ളു​ടെ സ​മു​ദാ​യ​ത്തി​െ​ൻ​റ ഒ​രു കാ​ല​ഘ​ട്ട​ത്തി​ലെ ക​ഥ​യാ​ണ് എ​ന്നു സ​മ്മ​തി​ക്കു​ന്ന ധാ​രാ​ളം പേ​രു​മു​ണ്ട്. അ​വ​രി​ൽ പ​ല​രും പ​റ​യും: ന​മ്മ​ൾ​ക്കേ ച​രി​ത്ര​മി​ല്ലാ​ത്ത​തു​കൊ​ണ്ട​ല്ല, അ​തു രേ​ഖ​പ്പെ​ടു​ത്തി​വെ​ക്കാ​ൻ ആ​രു​മു​ണ്ടാ​യി​ല്ല.

വ​രേ​ണ്യ​സാ​ഹി​ത്യ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ട്ടി​ട്ടു​ണ്ടോ?

വ​രേ​ണ്യ​മ​ല്ലാ​ത്ത സാ​ഹി​ത്യ​ത്തി​ന് ഇ​ന്ത്യ​യി​ൽ എ​ത്ര​ വ​യ​സ്സു പ്രാ​യ​മു​ണ്ടാ​കും? വ​രേ​ണ്യ​സാ​ഹി​ത്യ​ങ്ങ​ള​ല്ലേ, പു​രാ​ണ​ങ്ങ​ളും പി​ന്നെ ദൈ​വി​ക​വു​മൊ​ക്കെ ആ​യ​ത്. അ​വ​യി​ൽ ചി​ല​തി​െ​ൻ​റ ര​ച​യി​താ​ക്ക​ൾ വ​രേ​ണ്യ​ര​ല്ലെ​ന്നു സ​മ്മ​തി​ച്ചാ​ലും രാ​ക്ഷ​സ​നെ​ന്നും കാ​ട്ടാ​ള​നെ​ന്നും പി​ന്നെ വാ​ന​ര​രെ​ന്നു​മൊ​ക്കെ വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ള്ള​താ​രെ​യാ​ണ്?

സു​ന്ദ​രി​മാ​രെ വ​ശ​ത്താ​ക്കി ഭോ​ഗി​ച്ച് മ​ക്ക​ളെ​യു​ണ്ടാ​ക്കി​യ ദൈ​വ​ങ്ങ​ളെ​യ​ല്ല. മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലും കു​ട്ട​നും കു​ഞ്ഞ​നും ക​ണ്ട​നും കാ​ളി​യും എ​ത്ര​വേ​ണ​മെ​ങ്കി​ലും കാ​ണും. മ​ണ്ണി​ൽ പ​ണി​തു ര​ക്ത​വും വി​യ​ർ​പ്പു​മൊ​ഴു​ക്കു​ന്ന​വ​രെ മ​നു​ഷ്യ​രാ​യി​പ്പ​റ​യാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രു​പാ​ടു​കാ​ല​മാ​യി​ല്ല. ന​മ്മു​ടെ സാ​ഹി​ത്യ​ത്തി​െ​ൻ​റ സിം​ഹ​ഭാ​ഗ​വും വ​രേ​ണ്യം ത​ന്നെ​യാ​ണ്.

താ​ങ്ക​ളു​ൾ​പ്പെ​ടു​ന്ന സ​മൂ​ഹ​ത്തി​െ​ൻ​റ ഗ​തി​കേ​ടു​ക​ളെ​യും അ​ര​ക്ഷി​ത​ജീ​വി​ത​ത്തെ​യും അ​വ​ർ​ക്കു​മേ​ൽ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന അ​ടി​മ​ത്ത സാ​മൂ​ഹി​കാ​വ​സ്​​ഥ​യെ​യും ആ​ണ് ക​ഥ​ക​ളി​ലു​ട​നീ​ളം ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​പ്പോ​ഴും അ​വ നി​ല​നി​ൽ​ക്കു​ന്നു​ണ്ടോ?

സ​മൂ​ഹ​ത്തി​െ​ൻ​റ ഗ​തി​കേ​ടി​ൽ ഏ​റി​യ പ​ങ്കും അ​ന്യ​രു​ടെ സൃ​ഷ്​​ടി​യാ​ണ്. സ​മൂ​ഹം അ​നു​ഭ​വി​ക്കു​ന്ന അ​വ​ശ​ത​ക​ളും അ​വ​ഹേ​ള​ന​ങ്ങ​ളും ച​തി​യു​മൊ​ക്കെ വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​രാ​ൻ പ​രി​ശ്ര​മി​ക്കേ​ണ്ട​ത് എേ​ൻ​റ​യും​കൂ​ടി ബാ​ധ്യ​ത​യാ​ണെ​ന്ന വി​ശ്വാ​സം. ഒ​ന്നി​നെ​ങ്കി​ലും പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യാ​ത്ത​തി​െ​ൻ​റ നൈ​രാ​ശ്യം, പ്ര​ബ​ല​ശ​ക്തി​ക​ളു​ടെ മ​നോ​ഭാ​വം, ഇ​വ​ന്മാ​രെ​യൊ​ന്നും വെ​ച്ചു​വാ​ഴി​ക്ക​രു​തെ​ന്ന​ല്ലേ? അ​ടി​മ​ത്തം ഇ​പ്പോ​ഴി​ല്ലെ​ങ്കി​ലും മ​റ്റു​ത​രം േദ്രാ​ഹ​ങ്ങ​ളും അ​വ​ഹേ​ള​ന​ങ്ങ​ളും പു​തി​യ രൂ​പ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ഴു​മു​ണ്ട​ല്ലോ കാ​ര​ണ​മി​ല്ലാ​ത്ത അ​വ​ഹേ​ള​ന​ങ്ങ​ൾ.


ആ​രാ​ണ് തോ​ൽ​ക്കു​ന്ന​വ​ർ, നി​സ്സ​ഹാ​യ​െ​ൻ​റ നി​ല​വി​ളി, തോ​ൽ​വി​ക​ളു​ടെ ത​മ്പു​രാ​ന്മാ​ർ തു​ട​ങ്ങി​യ​വ താ​ങ്ക​ളു​ടെ ര​ച​ന​ക​ളാ​ണ​ല്ലോ, എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ത​രം ത​ല​ക്കെ​ട്ടു​ക​ൾ?

മ​നു​ഷ്യ​നാ​യി നി​ല​നി​ൽ​ക്കു​ക ഒ​രു യു​ദ്ധം ത​ന്നെ​യ​ല്ലേ? ആ​രു ജ​യി​ക്കു​മെ​ന്നു പ​റ​യാ​നാ​വാ​ത്ത ഒ​ര​വ​സ്​​ഥ​യു​ണ്ട​ല്ലോ. ഒ​രു പ്ര​ത്യേ​ക പ​ക്ഷം ജ​യി​ച്ചു കാ​ണാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും അ​ങ്ങ​നെ സം​ഭ​വി​ക്കി​ല്ലെ​ങ്കി​ൽ​പോ​ലും മ​ന​സ്സി​ൽ നു​ര​യു​ന്ന​ത് ആ​ശ​ങ്ക​യാ​ണ്, അ​തു​കൊ​ണ്ടു​ള്ള വി​ചാ​ര​ങ്ങ​ളും. അ​ങ്ങ​നെ തോ​ന്നു​ന്ന​താ​ണ് 'ആ​രാ​ണ് തോ​ൽ​ക്കു​ന്ന​വ​ർ'? ര​ക്ഷ​പ്പെ​ടാ​ൻ വ​ഴി​യി​ല്ലാ​തെ നാ​ശ​ത്തി​ലേ​ക്കു ചെ​ന്നു​വീ​ഴാ​ൻ വി​ധി​യു​ള്ള​വ​െ​ൻ​റ, സ​ഹാ​യ​ത്തി​ന് ആ​രു​മി​ല്ലാ​ത്ത​വ​രു​ടെ കൂ​ട്ട​ത്തി​ലെ ഒ​രാ​ൾ. അ​യാ​ളു​ടെ ക​ര​ച്ചി​ലാ​ണ് 'നി​സ്സ​ഹാ​യ​െ​ൻ​റ നി​ല​വി​ളി'.

തോ​ൽ​വി​ക​ളു​ടെ ത​മ്പു​രാ​ന്മാ​ർ, മ​നു​ഷ്യ​രാ​യി ജ​ന്മം​കൊ​ണ്ട കാ​ലം മു​ത​ൽ ഓ​രോ സം​രം​ഭ​ത്തിലും തോ​ൽ​പി​ക്ക​പ്പെ​ടു​ന്ന​വ​ർ. അ​വ​ർ​ക്കു വം​ശ​നാ​ശം വ​രു​ന്നു​മി​ല്ല. അ​വ​രെ​പ്പ​റ്റി എ​ഴു​തി​വെ​ക്കാ​ത്ത​തി​നു ച​രി​ത്ര​കാ​ര​ന്മാ​രെ കു​റ്റ​പ്പെ​ടു​ത്തു​ന്നു​മി​ല്ല. പ​ക്ഷ​പാ​ത​പ​ര​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു ച​രി​ത്ര​മെ​ന്നു പ​റ​യു​ന്നു. സ​ത്യ​മ​ല്ല, തോ​ൽ​വി​ക​ളേ​റ്റ​വ​ർ പി​ന്നെ​യും പ​രി​ശ്ര​മി​ച്ചു കാ​ല​ങ്ങ​ൾ ക​ഴി​ഞ്ഞും വ​രു​ന്നു, പു​തി​യ​ത​രം തോ​ൽ​വി​ക​ളേ​റ്റു വാ​ങ്ങാ​ൻ. അ​വ​രെ ത​മ്പു​രാ​ക്ക​ൾ എ​ന്ന​ല്ല പ​റ​ഞ്ഞ​ത്, 'തോ​ൽ​വി​ക​ളു​ടെ ത​മ്പു​രാ​ന്മാ​ർ' എ​ന്നാ​ണ്.

നാ​രാ​യ​ന് എ​ഴു​ത്ത് ഒ​രു വി​നോ​ദ​പ​രി​പാ​ടി​യ​ല്ല; ഇ​തെ​ത്ര​നാ​ൾ തു​ട​രാ​നാ​വും എ​ന്നു​മ​റി​യി​ല്ല.

അ​ക്കാ​ല​ത്തെ തൊ​ഴി​ലി​ട​ങ്ങ​ൾ താ​ങ്ക​ളെ​പ്പോ​ലു​ള്ള​വ​രെ എ​ങ്ങ​നെ​യാ​ണ് സ്വീ​ക​രി​ച്ച​ത്?

ക​ല്ലി​െ​ൻ​റ​യും കു​റ്റി​യു​ടെ​യും മൂ​ടു​ചു​ര​ണ്ടി, വെ​യി​ലും മ​ഴ​യു​മേ​റ്റ് ഒ​രു നേ​ര​ത്തെ​യെ​ങ്കി​ലും അ​ന്ന​ത്തി​നു വ​ക​യു​ണ്ടാ​ക്കാ​ൻ പാ​ടു​പെ​ടു​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ൽനി​ന്നൊ​രു​വ​ൻ.

വീ​ട്ടി​ൽ​നി​ന്നും കു​റ​ച്ച​ക​ലെ​യാ​ണെ​ങ്കി​ലും ഒ​രു പ​ള്ളി​ക്കൂ​ട​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ, അ​വി​ടെ​പ്പോ​യി പ​ഠി​ച്ചു. തു​ട​ർ​ന്നു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ ഒ​രു ജോ​ലി​ക്കാ​ര​നാ​കാ​ൻ സ​ഹാ​യി​ച്ചു. ജോ​ലിസ്​​ഥ​ല​ങ്ങ​ളി​ലെ അ​വ​ഗ​ണ​ന​ക​ൾ പു​തി​യ അ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു. ജോ​ലി സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ത്തി​ലാ​യ​തി​നാ​ൽ, ''നീ ​മാ​റി​നി​ല്ലെ​ടാ''​ന്ന് ആ​രും പ​റ​ഞ്ഞി​ല്ല. എ​ന്നാ​ൽ അ​വ​ർ​ക്കെ​ല്ലാ​മ​റി​യാം ഇ​വ​നാ​രാ​ണെ​ന്ന്. സ​മീ​പ​ന​ത്തി​ലെ മ​യ​മി​ല്ലാ​യ്മ, പോ​യി വ​രാ​ൻ സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​മാ​യ സ്​​ഥ​ല​ങ്ങ​ൾ, പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും –അ​തെ​ല്ലാം ഞ​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​യി​രു​ന്നു. എ​ന്തു പോ​രാ​യ്മ​ക്കും വ​കു​പ്പ​ധി​കാ​രി​ക​ൾ​ക്കൊ​രു മു​ഴ​ക്കോ​ലു​ണ്ട്. അ​തു​െ​വ​ച്ച​ള​ക്കും. പി​ന്നെ ഒ​ഫീ​ഷ്യ​ൽ അ​റ്റ് ഫോ​ൾ​ട്ടെ​ന്നും.

സ​മു​ദാ​യം മു​ഖം​തി​രി​ച്ചു​നി​ന്നോ?

സ​മു​ദാ​യ​ത്തി​ന് മ​റ്റു സ്​​ഥ​ല​ങ്ങ​ളി​ൽ ജോ​ലി​ക്ക്​ പോ​കു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ ഒ​രു താ​ൽ​പ​ര്യ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​രൊ​ന്നു​മ​റി​യു​കി​ല്ല. ഇ​ന്നി​പ്പോ​ൾ ജോ​ലി​ക്കാ​രെ പ​രി​ഗ​ണി​ക്കു​മെ​ങ്കി​ൽ അ​വ​ർ വാ​ങ്ങു​ന്ന ശ​മ്പ​ള​ത്തി​െ​ൻ​റ വ​ലു​പ്പം ക​ണ്ടാ​ണ്. ചെ​റി​യ വ​രു​മാ​ന​ക്കാ​രെ​യും ജോ​ലി​യി​ൽ​നി​ന്നും വി​ര​മി​ച്ച​വ​രെ​യും പ​റ്റി അ​ത്ര മ​തി​പ്പി​ല്ല. മ​റ്റാ​രെ​ങ്കി​ലും ഇ​ക്കാ​ര്യം ചോ​ദി​ച്ചാ​ൽ വ​ലി​യൊ​രു നു​ണ​പ​റ​യും. ഞ​ങ്ങ​ൾ​ക്കെ​ല്ലാ​മ​റി​യാം.

പ​രി​സ്​​ഥി​തി​വി​രു​ദ്ധ പു​ന​ര​ധി​വാ​സം ആ​ദി​വാ​സി​ക​ളു​ടെ ജീ​വി​ത​ത്തെ​യും രാ​ഷ്​​ട്രീ​യ​ത്തെ​യും കൂ​ട്ടാ​യ്മ​ക​ളെ​യും പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​വാ​ത്ത​ത് ആ​ദി​വാ​സി​ക​ളു​ടെ പു​രോ​ഗ​തി​ക്ക് ത​ട​സ്സ​മാ​വു​ന്നു​ണ്ടോ?

കാ​ട്ടു​കോ​ഴി​ക്കു​ണ്ടോ വാ​വും ച​ങ്ക​രാ​ന്തി​യും എ​ന്നു പ​റ​ഞ്ഞ​തു​പോ​ലെ ന​മ്മു​ടെ രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ബ​ല​രാ​യ ആ​ദി​വാ​സി​ക​ൾ രാ​ഷ്​​ട്രീ​യ​ക്കാ​രും ഭ​ര​ണ​ക്കാ​രു​മ​ല്ലേ? ആ​ദി​വാ​സി​ക്ഷേ​മ​ത്തി​ന് പെ​രു​ത്ത സം​ഖ്യ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ബ​ജ​റ്റു​ക​ളു​ണ്ടാ​ക്കും. എ​ന്നി​ട്ട് ല​ക്ഷ​ങ്ങ​ൾ അ​പ​ഹ​രി​ക്കും. ഇ​തി​ലൊ​ക്കെ കാ​ട്ടി​ലും മ​ല​യി​ലും ക​ഴി​യു​ന്ന ആ​ദി​വാ​സി​ക​ൾ​ക്കെ​ന്തു​കാ​ര്യം? ഒ​രി​ട​ത്തു കോ​ള​നി​ക​ളാ​യി തി​ങ്ങി​പ്പാ​ർ​ക്കു​ന്ന​വ​ര​ല്ല ആ​ദി​വാ​സി​ക​ൾ. അ​വ​രെ ആ​വാ​സ​സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം ത​ല്ലി​യോ​ടി​ച്ച്, നി​ർ​ബ​ന്ധി​ച്ചു കൂ​ട്ട​ങ്ങ​ളാ​ക്കു​ക, വം​ശ​നാ​ശ പ്ര​ക്രി​യ​ക​ൾ എ​ളു​പ്പ​മാ​ക്കാ​ൻ.

ആ​ദി​വാ​സി ക്ഷേ​മ​വും വി​ക​സ​ന​വും ക​ട​ലാ​സി​ലും പ്ര​സം​ഗ​ങ്ങ​ളി​ലും മാ​ത്ര​മു​ള്ളൊ​രു വി​ഷ​യം. അ​വ​രു​ടെ ജ​ന​സം​ഖ്യ വ​ർ​ധി​ക്കു​ക​യ​ല്ല, കു​റ​യു​ക​യാ​ണ്. ഗ​വ​ൺ​മെ​ൻ​റ്​ വ​ക തൊ​ഴി​ലു​ക​ളി​ൽ ൈട്ര​ബ്സ്​ ആ​ദി​വാ​സി​ക​ൾ​ക്ക് ഏ​ഴ​ര ശ​ത​മാ​നം സം​വ​ര​ണ​മു​ണ്ടാ​യി​രു​ന്നു. അ​തി​പ്പോ​ൾ ഒ​ന്ന​ര​യോ ര​ണ്ടോ ശ​ത​മാ​ന​മാ​യി കു​റ​ച്ചെ​ങ്കി​ൽ അ​തി​ന​ർ​ഥ​മെ​ന്താ​ണ്? അ​വ​രി​ൽ തൊ​ഴി​ൽ ചെ​യ്യാ​ൻ പ്രാ​പ്തി​യു​ള്ള​വ​ർ കു​റ​യു​ന്നു, യോ​ഗ്യ​ത നേ​ടു​ന്ന​വ​രും കു​റ​യു​ന്നു എ​ന്ന​ല്ലേ ? ഇ​നി​യും പ​രി​സ്​​ഥി​തി അ​നു​കൂ​ല പു​ന​ര​ധി​വാ​സ​ത്തി​ന് നി​ല​നി​ൽ​ക്കു​ന്ന ആ​ദി​വാ​സി​ക​ളെ​യും ബ​ല​മാ​യി ഒ​ഴി​പ്പി​ക്കേ​ണ്ടി​വ​രും.

ആ​ദി​വാ​സി​യു​ടെ പൊ​തു​സ​മൂ​ഹ​ത്തി​ലെ ഇ​രി​പ്പി​ടം എ​ത്ര​ത്തോ​ളം ഉ​റ​ച്ച​താ​ണ്?

ആ​ദി​വാ​സി​ക്ക് പൊ​തു​സ​മൂ​ഹ​ത്തി​ൽ ഇ​രി​പ്പി​ട​മു​ണ്ടോ എ​ന്നാ​ദ്യം ചി​ന്തി​ക്കു​ക​യും പ​രി​ശോ​ധി​ക്കു​ക​യും വേ​ണം. അ​വ​ർ​ക്കെ​വി​ടെ​യെ​ങ്കി​ലും ഇ​രി​പ്പി​ട​മു​ണ്ടെ​ന്നു ബോ​ധ്യ​മാ​യാ​ൽ​മാ​ത്രം അ​തി​െ​ൻ​റ ഉ​റ​പ്പി​നെ​പ്പ​റ്റി വി​ചാ​രി​ക്കു​ക​യും പ​റ​യു​ക​യും ചെ​യ്യാം.

ദേ​ശീ​യ​ത​ല​ത്തി​ൽ ക്ഷ​ണി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി​ട്ടു​ണ്ട​ല്ലോ? വ​ലി​യ എ​ഴു​ത്തു​കാ​രു​മാ​യു​ള്ള അ​ക്കാ​ല​ത്തെ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് പ​റ​യാ​മോ?

ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള​താ​ണോ എ​ന്ന​റി​യി​ല്ല. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ര​ണ്ടു പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണി​ക്കു​ക​യു​ണ്ടാ​യി. ആ​ദ്യ​ത്തേ​തു 2002ലാ​ണെ​ന്നാ​ണ് ഓ​ർ​മ. കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച എ​ഴു​ത്തു​കാ​രു​ടെ ന്യൂ​ഡ​ൽ​ഹി സ​മ്മേ​ള​നം. പേ​രു​കേ​ട്ട എ​ഴു​ത്തു​കാ​ര​നും അ​പ്ര​സ​ക്ത​നും അ​പ്ര​ശ​സ്​​ത​നു​മാ​യ നാ​രാ​യ​നെ മു​ഖ​ത്തോ​ടു​മു​ഖം കാ​ണാ​നോ, സു​ഖ​മ​ല്ലേ എ​ന്നെ​ങ്കി​ലും ചോ​ദി​ക്കാ​നോ ത​യാ​റാ​യി​ല്ല. നാ​രാ​യ​നു പ​രാ​തി​യു​മി​ല്ല.

സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ വ​ന്ന മ​ഹാ​ശ്വേ​താ​ദേ​വി​യെ അ​വ​ർ താ​മ​സി​ച്ച ഹോ​ട്ട​ൽ മു​റി​യി​ൽ ചെ​ന്നു ക​ണ്ടി​ട്ടു​ണ്ട്.

2013ൽ ​ന്യൂ​ഡ​ൽ​ഹി​യി​ലെ പ്ര​ഗ​തി മൈ​താ​നി​യി​ൽ എ​ൻ.​ബി.​ടി (നാ​ഷ​ന​ൽ ബു​ക് ട്ര​സ്​​റ്റ്​ ഇ​ന്ത്യ) പ​ത്തു ദി​വ​സ​ങ്ങ​ൾ നീ​ണ്ട വേ​ൾ​ഡ് ബു​ക് ഫെ​യ​റും ചി​ല സെ​മി​നാ​റു​ക​ളും ന​ട​ത്തി. ര​ണ്ടു സെ​മി​നാ​റു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ന്നെ​യും ക്ഷ​ണി​ച്ചു. ഒ​രു സെ​മി​നാ​ർ, ൈട്ര​ബ​ൽ ലി​റ്റ​റേ​ച്ച​ർ ഇ​ൻ ട്രാ​ൻ​സി​ഷ​ൻ എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തേ​ത് മീ​റ്റി​ങ്​ ഒാ​ഫ് റൈ​റ്റേ​ഴ്സ്​ എേ​ക്രാ​സ്​ ഇ​ന്ത്യ എ​ന്ന വി​ഷ​യ​ത്തി​ലും. ര​ണ്ടി​ലും പ​ങ്കെ​ടു​ത്തു.

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി 28 ഭാ​ഷ​ക​ളി​ലേ​ക്ക് കൊ​ച്ച​രേ​ത്തി വി​വ​ർ​ത്ത​നം ചെ​യ്യാ​നാ​യി ഏ​റ്റെ​ടു​ത്ത​ത് സ​ച്ചി​ദാ​ന​ന്ദ​െ​ൻ​റ കാ​ല​ത്ത​ല്ലേ..? എ​ങ്ങ​നെ​യാ​യി​രു​ന്നു തു​ട​ർ​ന്നു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ?

ആ​രെ​യെ​ങ്കി​ലും​കൊ​ണ്ട്​ ശി​പാ​ർ​ശ ചെ​യ്യി​ച്ചി​ട്ടോ ഞാ​ൻ സ്വ​യം അ​പേ​ക്ഷി​ച്ചി​ട്ടോ അ​ല്ല 'കൊ​ച്ച​രേ​ത്തി' എ​ന്ന നോ​വ​ലി​െ​ൻ​റ ഹി​ന്ദി പ​രി​ഭാ​ഷ 'മു​ത​ര​ത് ആം ​ആ​ദ്മി എ​ന്ന ഹി​ന്ദി മാ​സി​ക​യി​ൽ സീ​രി​യ​ലാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ആ​രോ ഒ​രാ​ൾ, കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. അ​തു​കൊ​ണ്ടാ​യി​രി​ക്കാം 2003ൽ ​സാ​ഹി​ത്യ അ​ക്കാ​ദ​മി കൊ​ച്ച​രേ​ത്തി പ​രി​ഭാ​ഷ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ പു​സ്​​ത​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഒ​രു എ​ഗ്രി​മെ​ൻ​റ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തു സ​മ്മ​തി​ക്കു​ക​യും ത​പാ​ലി​ൽ അ​യ​ച്ചു​ത​ന്ന എ​ഗ്രി​മെ​ൻ​റ്​ ഫോ​റ​ത്തി​െ​ൻ​റ ര​ണ്ടാ​മ​ത്തെ വ​ശ​ത്ത് അ​ന്ന് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ അം​ഗീ​കാ​ര​മു​ള്ള ഭാ​ഷ​ക​ളു​ടെ പേ​ര് പ്രി​ൻ​റ്​ ചെ​യ്തി​ട്ടു​ണ്ടാ​യി​രു​ന്നു. ആ ​ഭാ​ഷ​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഇം​ഗ്ലീ​ഷും. എ​െ​ൻ​റ വി​ശ്വാ​സം ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ൻ ഭാ​ഷ​യ​ല്ല എ​ന്നാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ഭാ​ഷ​ക​ളു​ടെ കൂ​ട്ട​ത്തി​ലെ ഇം​ഗ്ലീ​ഷ് മ​ഷി​കൊ​ണ്ടു ക​റു​പ്പി​ച്ചു. ഫോ​റ​ങ്ങ​ൾ മൂ​ന്നും ഒ​പ്പി​ട്ടു തി​രി​ച്ച​യ​ച്ചു.

സാ​ഹി​ത്യ അ​ക്കാ​ദ​മി ഹി​ന്ദി, ക​ന്ന​ട, തെ​ലു​ങ്ക്​ എ​ന്നീ ഭാ​ഷ​ക​ളി​ൽ മാ​ത്ര​മേ കൊ​ച്ച​രേ​ത്തി പ്ര​സി​ദ്ധീ​ക​രി​ച്ചു​ള്ളൂ. അ​വ​ർ​ക്കു ക​ത്ത​യ​ച്ചാ​ൽ പ്ര​തി​ക​ര​ണ​വു​മി​ല്ല. ആ ​കാ​ല​ത്ത് പ്ര​ഫ. സ​ച്ചി​ദാ​ന​ന്ദ​നാ​യി​രു​ന്നു കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സെ​ക്ര​ട്ട​റി.

പു​തി​യ എ​ഴു​ത്തു​കാ​രു​ടെ ക​ട​ന്നു​വ​ര​വ് ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യി​ട്ടു​ണ്ട​ല്ലോ? അ​തി​നെ എ​ങ്ങ​നെ​യാ​ണ് കാ​ണു​ന്ന​ത്?

ആ​ദി​വാ​സി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ​നി​ന്നും പു​തി​യ ചി​ല എ​ഴു​ത്തു​കാ​ർ വ​ന്നി​ട്ടു​ണ്ട്. ദീ​ർ​ഘ​കാ​ല​ത്തെ ഒ​രാ​ഗ്ര​ഹ​മാ​യി​രു​ന്നു അ​ത്. അ​ർ​ഹ​ത​യു​ള്ള​തു​കൊ​ണ്ട് അ​വ​ർ​ക്കാ ഭാ​ഗ്യ​മു​ണ്ടാ​യി. ഞാ​ന​വ​രെ ഹൃ​ദ​യം​ഗ​മ​മാ​യി അ​നു​മോ​ദി​ക്കു​ക​യും ചെ​യ്യു​ന്നു.

ൈട്ര​ബ്സി​നെ ദേ​ശീ​യ​ത​ല​ത്തി​ൽ എ​ങ്ങ​നെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്?

ൈട്ര​ബ്സി​നെ ദേ​ശീ​യ​ത​ല​ത്തി​ൽ വ​ല്ല​തി​നും പ​രി​ഗ​ണി​ക്കു​മോ? ചെ​യ്യു​മെ​ന്നൊ​ക്കെ പ​റ​യും. സം​ശ​യ​മാ​ണ്.

Show More expand_more
News Summary - novelist Narayan interview