Begin typing your search above and press return to search.
proflie-avatar
Login

ഉത്തർപ്രദേശ് തലസ്ഥാന നഗരിയിൽ വ​ർ​ഗീ​യ​ത​ക്കെ​തി​രാ​യ നോ​ട്ടീ​സ് വി​ത​ര​ണം​ചെ​യ്യു​ന്ന വ​യോ​ധി​ക​ക്ക് ചിലത് പറയാനുണ്ട്

ഉത്തർപ്രദേശ് തലസ്ഥാന നഗരിയിൽ വ​ർ​ഗീ​യ​ത​ക്കെ​തി​രാ​യ നോ​ട്ടീ​സ് വി​ത​ര​ണം​ചെ​യ്യു​ന്ന വ​യോ​ധി​ക​ക്ക് ചിലത് പറയാനുണ്ട്
cancel
camera_alt

ല​ഖ്നോ ന​ഗ​ര​ത്തി​ൽ വ​ർ​ഗീ​യ​താ വി​രു​ദ്ധ നോ​ട്ടീ​സ് വി​ത​ര​ണം ന​ട​ത്തു​ന്ന രൂ​പ് രേ​ഖാ വ​ർ​മ

​ർ​ക്കാ​റി​നെ​തി​രെ പ​റ​യു​ന്ന​വ​രെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യി ജ​യി​ലി​ലി​ടു​ക​യും അ​വ​രു​ടെ വീ​ടു​ക​ൾ ബു​ൾ​​ഡോ​സ​ർ ക​യ​റ്റി ഇ​ടി​ച്ചു​നി​ര​ത്തു​ക​യും ചെ​യ്യു​ന്ന ഉ​ത്ത​ർ പ്ര​ദേ​ശി​ന്റെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ വ​ഴി​യി​ലൂ​ടെ പോ​കു​ന്ന കാ​ൽ​ന​ട​ക്കാ​ർ​ക്കും വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും വ​ർ​ഗീ​യ​ത​ക്കെ​തി​രാ​യ നോ​ട്ടീ​സ് വി​ത​ര​ണം​ചെ​യ്യു​ന്ന വ​യോ​ധി​ക​യെ നി​ങ്ങ​ൾ ശ്ര​ദ്ധി​ച്ചി​രു​ന്നു​വോ? തെ​രു​വി​ൽ തി​ര​ക്കി​ട്ട രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന അ​വ​രു​ടെ ചി​ത്രം ജൂ​ലൈ​യു​ടെ തു​ട​ക്ക​ത്തി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. ല​ഖ്നോ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ രൂ​പ് രേ​ഖ വ​ർ​മ​യാ​ണ് (79) ആ ​പോ​രാ​ളി. ന​ഗ​ര​ത്തി​ന് രൂ​പ് രേ​ഖ​യു​ടെ മു​ഖ​വും പോ​രാ​ട്ട​വും സു​പ​രി​ചി​ത​മാ​ണ്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട അ​ധ്യാ​പി​ക​യു​മാ​ണ്.

ചു​ട്ടു​പൊ​ള്ളി​ക്കു​ന്ന വേ​ന​ലി​ൽ എ​ന്തി​നാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം തെ​രു​വി​ൽ നി​ന്ന് നോ​ട്ടീ​സു​ക​ൾ ന​ൽ​കു​ന്ന​തെ​ന്ന് തി​ര​ക്കി​യ​പ്പോ​ൾ അ​വ​ർ പ​റ​ഞ്ഞു: ഇ​തി​ലേ​റെ ചൂ​ടു​പി​ടി​ച്ച അ​വ​സ്ഥ​യി​ലേ​ക്കാ​ണ് രാ​ജ്യം നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. നാ​ശ​ത്തി​ന്റെ പാ​ത​യി​ൽ​നി​ന്ന് രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന സ​ന്ദേ​ശം യു​വ​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നാ​ണ് പ​രി​ശ്ര​മി​ക്കു​ന്ന​ത്.

വി​ദ്വേ​ഷം വ​ള​ർ​ത്തി സൃ​ഷ്ടി​ക്കു​ന്ന ധ്രു​വീ​ക​ര​ണം, മു​സ്‍ലിം​ക​ളെ അ​പ​ര​വ​ത്ക​രി​ച്ചും ഉ​ന്നം​വെ​ച്ചു​മു​ള്ള അ​ക്ര​മ​ങ്ങ​ൾ, ദ​ലി​തു​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ, തൊ​ഴി​ലി​ല്ലാ​യ്മ​യു​ടെ ആ​ധി​ക്യം, വി​ല​ക്ക​യ​റ്റം, രൂ​പ​യു​ടെ മൂ​ല്യ​മി​ടി​ച്ചി​ൽ.. ഇ​തെ​ല്ലാം ഉ​ട​ന​ടി ത​ട​യി​ടേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ്.

സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​ഫ. ര​മേ​ഷ് ദീ​ക്ഷി​ത്, വ​ന്ദ​ന മി​ശ്ര, ആ​ർ.​എ​സ്. ബാ​ജ്പേ​യ്, മ​ധു ഗാ​ർ​ഗ്, രാ​ജി​വ് ധ്യാ​നി, മു​ഹ​മ്മ​ദ് റാ​ശി​ദ്, അ​ത്ഹ​ർ ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​രും വ​ർ​ഗീ​യ​ത​ക്കെ​തി​രാ​യ സ​ന്ദേ​ശ​വു​മാ​യി തെ​രു​വി​ലു​ണ്ടാ​യി​രു​ന്നു.

പ്ര​ചാ​ര​ണം തു​ട​ങ്ങാ​ൻ ജൂ​ലൈ അ​ഞ്ച് തി​ര​ഞ്ഞെ​ടു​ത്ത​തി​നും കാ​ര​ണ​മു​ണ്ട്: 1857ൽ ​ഇ​തു​പോ​ലൊ​രു ജൂ​ലൈ അ​ഞ്ചി​നാ​ണ്, ഇ​ന്ന് ല​ഖ്നോ​വി​ന്റെ ഭാ​ഗ​മാ​യ ചി​ൻ​ഹ​ട്ടി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ബ്രി​ട്ടീ​ഷു​കാ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ശേ​ഷം ഹി​ന്ദു​ക്ക​ളും മു​സ്‍ലിം​ക​ളും ചേ​ർ​ന്ന് ബി​ർ​ജി​സ് ഖ​ദ്ര​യെ അ​വ്ധി​ന്റെ ന​വാ​ബാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ബ്രി​ട്ടീ​ഷു​കാ​രെ എ​തി​രി​ടാ​ൻ ചെ​യ്ത​തു പോ​ലെ ഹി​ന്ദു​ക്ക​ളും മു​സ്‍ലിം​ക​ളും മ​റ്റു സ​മു​ദാ​യ​ങ്ങ​ളും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നാ​ൽ മാ​ത്ര​മേ രാ​ജ്യ​ത്തി​ന് പു​രോ​ഗ​തി​യും ശ​ക്തി​യു​മു​ണ്ടാ​വൂ എ​ന്ന് ജ​ന​ങ്ങ​ളോ​ട് പ​റ​യേ​ണ്ട​തു​ണ്ട്. ചി​ല​ർ​ക്ക് സ്വാ​ർ​ഥ നേ​ട്ട​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന​ല്ലാ​തെ ധ്രു​വീ​ക​ര​ണ​ത്തി​ന്റെ രാ​ഷ്ട്രീ​യം ഒ​രി​ക്ക​ലും രാ​ജ്യ​ത്തി​ന് ഗു​ണം ന​ൽ​കി​ല്ല. ഭി​ന്നി​പ്പി​ച്ച് ഭ​രി​ച്ച ബ്രി​ട്ടീ​ഷു​കാ​രു​ടെ അ​തേ ത​ന്ത്ര​മാ​ണ് വ​ലി​യ ദേ​ശീ​യ​വാ​ദി​ക​ൾ, ദേ​ശാ​ഭി​മാ​നി​ക​ൾ എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന ആ​ളു​ക​ൾ പ​യ​റ്റു​ന്ന​ത്.

വം​ശ​ഹ​ത്യ​ക്കാ​യു​ള്ള ആ​ഹ്വാ​ന​വും കു​റ്റ​മൊ​ന്നും ചെ​യ്യാ​തെ ത​ന്നെ മു​ഹ​മ്മ​ദ് സു​ബൈ​റി​നെ​പ്പോ​ലു​ള്ള​വ​രെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യ​തും സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​രു​ടെ വീ​ടു​ക​ൾ ത​കർ​ക്കു​ന്ന​തും ആ​ൾ​ക്കൂ​ട്ട അ​തി​ക്ര​മ​കാ​രി​ക​ൾ​ക്ക് ജാ​മ്യ​വും ആ​ദ​ര​വും ന​ൽ​കു​ന്ന​തു​മെ​ല്ലാം ഏ​റെ ആ​കു​ല​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്.

ഇ​ന്ത്യ​യു​ടെ പാ​ര​മ്പ​ര്യ​ത്തി​ന് ഏ​തെ​ങ്കി​ലു​മൊ​രു കൂ​ട്ട​ർ മാ​ത്ര​മ​ല്ല അ​വ​കാ​ശി​ക​ളെ​ന്ന് പ്ര​ഫ. രൂ​പ് രേ​ഖ അ​ടി​വ​ര​യി​ടു​ന്നു:

വേ​ദ​കാ​ല​ഘ​ട്ട​ത്തി​ൽ​പോ​ലും ഇ​ന്ത്യ​യി​ൽ ഹി​ന്ദു​ക്ക​ൾ മാ​ത്ര​മാ​യി​രു​ന്നി​ല്ല. വൈ​വി​ധ്യ​മാ​ർ​ന്ന സം​സ്കാ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​ളു​ക​ൾ ഇ​വി​ടെ സ​മാ​ധാ​ന​പൂ​ർ​ണ​മാ​യി സൗ​ഹാ​ർ​ദ​ത്തോ​ടെ താ​മ​സി​ച്ചു​പോ​ന്നു. ഒ​രു സം​സ്കാ​രം മാ​ത്ര​മാ​യി ഇ​ന്ത്യ​യെ കീ​ഴൊ​തു​ക്കി വെ​ച്ചി​രു​ന്നി​ല്ല. പ​ല പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ക​യും പാ​ർ​പ്പു​റ​പ്പി​ക്കു​ക​യും ചെ​യ്തു. ഹി​ന്ദു​ക്ക​ളും മു​സ്‍ലിം​ക​ളും ദ​ലി​തു​ക​ളും ദ്രാ​വി​ഡ​രു​മെ​ല്ലാം ഇ​ന്നു​കാ​ണു​ന്ന ഇ​ന്ത്യ​ക്കാ​യി സം​ഭാ​വ​ന​ക​ള​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​ൻ ജ​ന​ത​യെ ഒ​രു​പാ​ട് ദ്രോ​ഹി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത ബ്രി​ട്ടീ​ഷു​കാ​ർ പോ​ലും അ​വ​രു​ടേ​താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​യാ​വാ​ത്ത ഒ​രു സ​മു​ദാ​യം പോ​ലു​മി​ല്ല. രാ​ജ്യ​ത്തി​നു​വേ​ണ്ടി ഏ​റെ പ്ര​യ​ത്നി​ച്ച ദ​ലി​ത് സ​മൂ​ഹം തു​ല്യ​ത​യി​ല്ലാ​ത്ത പീ​ഡ​ന​ങ്ങ​ൾ​ക്കാ​ണ് ഇ​ര​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഹി​ന്ദു​ക്ക​ളും മു​സ്‍ലിം​ക​ളും അ​ള​വ​റ്റ ത്യാ​ഗ​ങ്ങ​ൾ സ​ഹി​ച്ചു. സ്വാ​ത​ന്ത്ര്യ​പ്പോ​രാ​ട്ട​ത്തി​ന് പി​ന്തു​ണ ന​ൽ​കി​യ​തി​ന്റെ പേ​രി​ൽ ബ്രി​ട്ടീ​ഷു​കാ​ർ അ​തി​ക്രൂ​ര അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​ക്കി​യ ആ​യി​രം മു​സ്‍ലിം​ക​ളു​ടെ പേ​രു​പ​റ​യാ​ൻ എ​നി​ക്കാ​വും.

മു​സ്‍ലിം ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​ങ്ങ​ളു​ടെ ഹി​ന്ദു പ്ര​ജ​ക​ളോ​ട് അ​തി​ക്ര​മം കാ​ണി​ച്ചി​രു​ന്നു എ​ന്ന ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ, എ​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളും വി​ശ്വാ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​മി​ല്ലാ​തെ, അ​വ​രു​ടെ പ്ര​ജ​ക​ളോ​ട് അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് അ​വ​ർ പ​റ​യു​ന്നു. ഹി​ന്ദു​രാ​ജാ​ക്ക​ന്മാ​ർ പ്ര​ജ​ക​ളോ​ട് ന​ന്നാ​യി വ​ർ​ത്തി​ച്ചി​രു​ന്നു​വോ? രാ​ജാ​ക്ക​ന്മാ​ർ ഏ​റെ പേ​രും അ​തി​രു​വി​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്ന് അ​വ​ർ മ​റു​പ​ടി ന​ൽ​കു​ന്നു- ഇ​പ്പോ​ൾ ഇ​തൊ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണ്. ഏ​തെ​ങ്കി​ലും സ​മു​ദാ​യ​ത്തോ​ട് ക്രൂ​ര​ത കാ​ണി​ക്കു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല. എ​ല്ലാ പൗ​ര​ർ​ക്കും ജാ​തി​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ തു​ല്യ​മാ​യ അ​വ​കാ​ശ​മാ​ണ് ഈ ​രാ​ജ്യ​ത്ത്.

സം​സാ​രം അ​വ​സാ​നി​ക്കും​മു​മ്പ്, രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളോ​ട് ഒ​രു​കാ​ര്യം പ​റ​യാ​നു​ണ്ടെ​ന്ന് അ​വ​ർ പ​റ​ഞ്ഞു: ഞ​ങ്ങ​ളു​ടെ ത​ല​മു​റ​യു​ടെ ഇ​ന്നി​ങ്സ് പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. എ​പ്ര​കാ​ര​മു​ള്ള ഇ​ന്ത്യ​യാ​ണ് വേ​ണ്ട​തെ​ന്ന് ഇ​നി തീ​രു​മാ​നി​ക്കേ​ണ്ട​ത് നി​ങ്ങ​ളാ​ണ്. നി​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യെ ര​ക്ഷി​ക്കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ങ്കി​ൽ ഓ​രോ പൗ​ര​ജ​ന​ങ്ങ​ളു​ടെ​യും അ​ന്ത​സ്സും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം.

അ​വ​രു​ടെ സം​ഭാ​വ​ന​ക​ളെ അം​ഗീ​ക​രി​ക്കു​ക​യും എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യോ​ടെ രാ​ജ്യ​ത്തെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വു​ക​യും വേ​ണം. എ​ന്നാ​ൽ വി​ദ്വേ​ഷ​ത്തി​ലും അ​ക്ര​മ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യ ഒ​രു പു​തി​യ ഇ​ന്ത്യ​യാ​ണ് നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ, അ​ത് നി​ങ്ങ​ളു​ടെ തീ​രു​മാ​നം.

Show More expand_more
News Summary - Rup Rekha Verma to say Indian youth