Begin typing your search above and press return to search.
proflie-avatar
Login

ആ​രാ​ണ്​ 'രാ​ജ്യ​ദ്രോ​ഹി'​ക​ൾ? എ​ന്താ​യി​രു​ന്നു ഇൗ ​കു​റ്റ​ത്തി​ന്റെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും?

ആ​രാ​ണ്​ രാ​ജ്യ​ദ്രോ​ഹി​ക​ൾ? എ​ന്താ​യി​രു​ന്നു   ഇൗ ​കു​റ്റ​ത്തി​ന്റെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും?
cancel

''ച​​രി​​ത്രം നി​​ന​​ക്ക് ഇ​​ഷ്ട​​മാ​​ണെ​​ന്ന് ഞാ​​ൻ ക​​രു​​തു​​ന്നു. എ​​ന്തു​​കൊ​​ണ്ടെ​​ന്നാ​​ൽ അ​​ത് ജീ​​വി​​ക്കു​​ന്ന മ​​നു​​ഷ്യ​​രെ​​ക്കു​​റി​​ച്ചു​​ള്ള​​താ​​ണ​​ല്ലോ.'' ഗ്രാം​​ഷി (മു​​സോ​​ളി​​നി​​യു​​ടെ ത​​ട​​വ​​റ​​യി​​ൽ​നി​​ന്ന് അ​​ന്തോ​​ണി​​യോ ഗ്രാം​​ഷി ത​​ന്റെ മ​​ക​​ൻ ജ്യൂ​​ലി​​യാ​​നൊ​​വി​​ന് എ​​ഴു​​തി​​യ ക​​ത്തി​​ൽ​നി​​ന്ന്)ഗാ​​ന്ധി​​ജി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ ഗോ​​ദ്സെ രാ​​ജ്യ​​സ്നേ​​ഹി​​യാ​​കു​​ന്ന സ്വേ​​ച്ഛാ​​ഭ​​ര​​ണ​​ത്തി​​ലെ രാ​​ജ്യ​​ദ്രോ​​ഹ​​ക്കു​​റ്റ​​ത്തെ​ക്കു​​റി​​ച്ച് അ​​ടു​​ത്ത​​കാ​​ല​​ത്താ​​യി പ​ല​ത​രം ച​​ർ​​ച്ച​​ക​​ൾ...

Your Subscription Supports Independent Journalism

View Plans

''ച​​രി​​ത്രം നി​​ന​​ക്ക് ഇ​​ഷ്ട​​മാ​​ണെ​​ന്ന് ഞാ​​ൻ ക​​രു​​തു​​ന്നു. എ​​ന്തു​​കൊ​​ണ്ടെ​​ന്നാ​​ൽ അ​​ത് ജീ​​വി​​ക്കു​​ന്ന മ​​നു​​ഷ്യ​​രെ​​ക്കു​​റി​​ച്ചു​​ള്ള​​താ​​ണ​​ല്ലോ.''

ഗ്രാം​​ഷി (മു​​സോ​​ളി​​നി​​യു​​ടെ ത​​ട​​വ​​റ​​യി​​ൽ​നി​​ന്ന് അ​​ന്തോ​​ണി​​യോ ഗ്രാം​​ഷി ത​​ന്റെ മ​​ക​​ൻ ജ്യൂ​​ലി​​യാ​​നൊ​​വി​​ന് എ​​ഴു​​തി​​യ ക​​ത്തി​​ൽ​നി​​ന്ന്)

ഗാ​​ന്ധി​​ജി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ ഗോ​​ദ്സെ രാ​​ജ്യ​​സ്നേ​​ഹി​​യാ​​കു​​ന്ന സ്വേ​​ച്ഛാ​​ഭ​​ര​​ണ​​ത്തി​​ലെ രാ​​ജ്യ​​ദ്രോ​​ഹ​​ക്കു​​റ്റ​​ത്തെ​ക്കു​​റി​​ച്ച് അ​​ടു​​ത്ത​​കാ​​ല​​ത്താ​​യി പ​ല​ത​രം ച​​ർ​​ച്ച​​ക​​ൾ ഉ​​ണ്ടാ​​കു​ന്നു​ണ്ട്. മ​​നു​​ഷ്യ​​രെ ചു​​ട്ടു​​കൊ​​ടു​​ക്ക​​പ്പെ​​ടും, പ​​ശു​​വി​​ന്റെ പേ​​രി​​ൽ ദ​ലി​ത​രെ​​യും മു​സ്​​ലിം​ക​ളെ​​യും പ​​ച്ച​​ക്ക് ക​​ത്തി​​ച്ചു​​കൊ​​ടു​​ക്ക​​പ്പെ​​ടും, മു​സ്​​ലിം​ക​ളു​​ടെ പൗ​​ര​​ത്വം ഇ​​ല്ലാ​​താ​​ക്കി​​ക്കൊ​​ടു​​ക്ക​​പ്പെ​​ടും തു​​ട​​ങ്ങി​​യ വി​​ളം​​ബ​​ര​​ങ്ങ​​ൾ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ ത​​ങ്ങി​​നി​​ൽ​​ക്കു​​ന്ന കാ​ല​ത്താ​ണ്​ ഇൗ ​ച​ർ​ച്ച.

മാ​​ധ്യ​​മ​​പ്ര​​വ​​ര്‍ത്ത​​ക​​രു​​ടെ​​യും നി​​യ​​മ​​ജ്ഞ​​രു​​ടെ​​യും വൈ​​ജ്ഞാ​​നി​​ക​​രു​​ടെ​​യും മ​​റ്റും ഗ​​വേ​​ഷ​​ക കൂ​​ട്ടാ​​യ്മ​​യാ​​യ 'Article 14' ഇ​​ന്ത്യ​​യി​​ല്‍ രാ​​ജ്യ​​ദ്രോ​​ഹ നി​​യ​​മം എ​​ങ്ങ​​നെ പ്ര​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്നു എ​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് 'ഒ​​രു ഇ​​രു​​ണ്ട പ​​തി​​റ്റാ​​ണ്ട്' (A Decade of Darkness: How a Law Discarded By Most Democracies is Misused in India) എ​​ന്ന പേ​​രി​​ല്‍ പ​​ഠ​​നം പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ക​​യു​​ണ്ടാ​​യി. ക​​ഴി​​ഞ്ഞ പ​​ന്ത്ര​​ണ്ടു വ​​ര്‍ഷ​​ങ്ങ​​ളി​​ല്‍ രാ​​ജ്യ​​മെ​​മ്പാ​​ടും ന​​ട​​ത്തി​​യ പ​​ഠ​​ന​​ത്തി​​ല്‍ ശ്ര​​ദ്ധേ​​യ​​മാ​​യ വി​​വ​​ര​​ങ്ങ​​ളാ​​ണ് അ​​തി​​ലൂ​​ടെ പു​​റ​​ത്തു​​വ​​ന്ന​​ത്. 13,000 പേ​​രാ​​ണ് 876 കേ​​സു​​ക​​ളി​​ലാ​​യി രാ​​ജ്യ​​ദ്രോ​​ഹ (Sedition) കേ​​സി​​ല്‍ ന​​ട​​പ​​ടി നേ​​രി​​ട്ട​​ത്. ഒ​​രു മോ​​ട്ടോ​​ര്‍ ബൈ​​ക്കി​​ല്‍ സൈ​​ല​​ന്‍സ​​ര്‍ വെ​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ണ്ടാ​​യ ത​​ര്‍ക്കം മു​​ത​​ൽ ടീ​​ഷ​​ര്‍ട്ട് ധ​​രി​​ച്ച​​തി​​ന്റെ പേ​​രി​​ൽവ​​രെ രാ​​ജ്യ​​ദ്രോ​​ഹ​ േക​​സാ​​യി ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​ട്ടു​​ണ്ട​​ത്രേ! ഫേ​​സ്ബു​​ക്ക് പോ​​സ്റ്റ്, സ്വ​​ത​​ന്ത്ര മാ​​ധ്യ​​മ​​പ്ര​​വ​​ര്‍ത്ത​​നം എ​​ന്നി​​വ​​യൊ​​ക്കെ രാ​​ജ്യ​​ദ്രോ​​ഹം ചാ​​ര്‍ത്ത​​പ്പെ​​ട്ട കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

2016-2021 കാ​​ല​​ഘ​​ട്ട​​ത്തി​​ലെ രാ​​ജ്യ​​ദ്രോ​​ഹ കേ​​സു​​ക​​ളു​​ടെ എ​​ണ്ണം 190 ശ​​ത​​മാ​​നം വ​​ര്‍ധി​​ച്ചെ​ന്ന് നാ​​ഷ​​ന​ല്‍ ക്രൈം ​​റെ​​ക്കോ​​ഡ്സ് ബ്യൂ​​റോ​​യു​​ടെ ക​​ണ​​ക്കു​​ക​​ളും 'ഇ​​രു​​ണ്ട പ​​തി​​റ്റാ​​ണ്ട്' എ​​ന്ന പ​​ഠ​​ന​​വും സൂ​​ചി​​പ്പി​​ക്കു​​ന്നു.

എ​​സ്.​ജി. ​വോം​​ബാ​​ത്ക​​രെ vs യൂ​​നി​​യ​​ൻ ഓ​​ഫ് ഇ​​ന്ത്യ കേ​​സി​​ൽ സു​​പ്രീം​​കോ​​ട​​തി​​യു​​ടെ മൂ​​ന്നം​​ഗ ബെ​​ഞ്ച് ഇ​​ന്ത്യ​​ൻ പീ​​ന​​ൽ​കോ​​ഡി​​ലെ രാ​​ജ്യ​​ദ്രോ​​ഹ​​കു​​റ്റം ചു​​മ​​ത്തു​​ന്ന സെ​​ക്ഷ​​ൻ 124 A വ​​കു​​പ്പ് റ​​ദ്ദാ​​ക്കി​ ഉ​​ത്ത​​ര​​വി​​ടു​​ക​​യു​​ണ്ടാ​​യി. സ്വാ​​ത​​ന്ത്ര്യ​​പൂ​​ർ​​വ കൊ​​ളോ​​ണി​​യ​​ൽ ഭ​​ര​​ണ​​കൂ​​ട​​വും സ്വാ​​ത​​ന്ത്ര്യാ​​ന​​ന്ത​​ര ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ളും വി​​രോ​​ധാ​​ഭി​​പ്രാ​​യ​​ങ്ങ​​ളെ നി​​ശ്ശ​​ബ്ദ​​മാ​​ക്കാ​​ൻ രാ​​ജ്യ​​ദ്രോ​​ഹ​ക്കു​​റ്റം ചു​​മ​​ത്തു​​ന്ന ഈ ​​കി​​രാ​​ത​നി​​യ​​മം പൗ​​ര​​നു​മേ​​ൽ പ്ര​​യോ​​ഗി​​ച്ചു​വ​​രു​​ന്നു​​ണ്ട്.

അ​​ത്ത​​ര​​ത്തി​​ൽ നി​​ര​​വ​​ധിപേ​​​രാ​​​ണ് വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്. വി​​ചാ​​ര​​ണ​​ക്കി​ട​​യി​​ൽ ചീ​​ഫ് ജ​​സ്റ്റി​​സ് എ​​ൻ.​വി. ​ര​​മ​​ണ അ​​ധ്യ​​ക്ഷ​​നാ​​യ ബെ​​ഞ്ച് കാ​​ല​​ത്തി​​ന് അ​​നു​​രൂ​​പ​​മ​​ല്ലാ​​ത്ത​​തും കൊ​​ളോ​​ണി​​യ​​ൽ അ​​വ​​ശി​​ഷ്ട​​വു​​മാ​​ണ് ഈ ​​നി​​യ​​മം എ​​ന്ന് സൂ​​ചി​​പ്പി​​ക്കു​​ക​​യു​​ണ്ടാ​​യി. ഇ​​പ്പോ​​ൾ മേ​​യ് 11ലെ ​​ഈ കോ​​ട​​തിവി​​ധി​​യോ​​ടെ കേ​​ന്ദ്രസ​​ർ​​ക്കാ​റും സം​​സ്ഥാ​​ന​​സ​​ർ​​ക്കാ​റു​​ക​​ളും 124 A രാ​​ജ്യ​​ദ്രോ​​ഹ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട എ​​ല്ലാ കേ​​സു​​ക​​ളും ത​​ൽ​​ക്കാ​​ലം മ​​ര​​വി​​പ്പി​​ച്ച് ഉ​​ത്ത​​ര​​വാ​​യി​​രി​​ക്കു​​ന്നു.

ഇ​​ന്ത്യ​​ൻ പീ​​ന​​ൽ​കോ​​ഡിന്റെ പി​​താ​​വ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ച​​രി​​ത്ര​​കാ​​ര​​നും രാ​​ഷ്ട്രീ​​യ പ്ര​​വ​​ർ​​ത്ത​​ക​​നു​​മാ​​യ തോ​​മ​​സ് ബാ​​ബി​ങ്ട​ൺ മെ​​ക്കാ​​ളെ 1837ൽ ​​ത​​യാ​​റാ​​ക്കി​​യ​​താ​​ണ് 124 A. പി​​ന്നീ​​ട് 1870ലാ​​ണ് അ​​തി​​ൽ രാ​​ജ്യ​​ദ്രോ​​ഹ​​ക്കു​​റ്റം കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തി ഭേ​​ദ​​ഗ​​തി ചെ​​യ്ത് ന​​ട​​പ്പി​​ൽ വ​​രു​​ത്തി​​യ​​ത്. ഇ​​ന്ത്യ​​ൻ ശി​​ക്ഷാ​നി​​യ​​മ​​ത്തി​​ലെ അ​​ധ്യാ​​യ​​ങ്ങ​​ളി​​ൽ മ​​നു​​ഷ്യാ​​വ​​കാ​​ശ ലം​​ഘ​​ന​​ത്തി​​ന്റെ ക​​യ്പേ​​റി​​യ അ​​ക്ഷ​​ര​​ങ്ങ​​ളി​​ൽ പ​​തി​​ഞ്ഞു​​കി​​ട​​ക്കു​​ന്ന, ദേ​​ശ​​ത്തി​​ന് അ​​പ​​രാ​​ധ​​മു​​ണ്ടാ​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട 124 A വ​​കു​​പ്പ് ദേ​​ശ​​വി​​രു​​ദ്ധ​​ത​​യെ നി​​ർ​​വ​​ചി​​ച്ചി​​രി​​ക്കു​​ന്ന​​ത് ഏ​​തെ​​ങ്കി​​ലും പ്ര​​വ​​ർ​​ത്ത​​നം​കൊ​​ണ്ടോ വാ​​ക്കു​​കൊ​​ണ്ടോ പ്ര​​ത്യ​​ക്ഷ​​മാ​​യ പ്ര​​തി​​നി​​ധാ​​നംകൊ​​ണ്ടോ ദൃ​​ശ്യ​​മാ​​യ വ​​ർ​​ണ​​ന​​കൊ​​ണ്ടോ അ​​ട​​യാ​​ളം​കൊ​​ണ്ടോ വി​​ദ്വേ​​ഷ​​മോ അ​​വ​​ജ്ഞ​​യോ കൊ​​ണ്ടോ നി​​യ​​മ​​പ്ര​​കാ​​രം സ്ഥാ​​പി​​ത​​മാ​​യ ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​കൂ​​ട​​ത്തി​​നെ​​തി​​രെ വെ​​റു​​പ്പും വി​​രോ​​ധ​​വും ഉ​​ണ​​ർ​​ത്തി​വി​​ടു​​ന്ന​​ത് ശി​​ക്ഷാ​​ർ​​ഹ​​മാ​​ണ് എ​​ന്നാ​​ണ്. വി​​രോ​​ധം (disaffection) എ​​ന്ന വാ​​ക്ക് ഈ ​​വ​​കു​​പ്പി​​ൽ വ്യാ​​ഖ്യാ​​നി​​ക്കു​​ന്ന​​ത് രാ​​ജ്യ​​ദ്രോ​​ഹം, ശ​​ത്രു​​ഭാ​​വം (disliability and enmity) എ​​ന്നി​​ങ്ങ​​നെ​​യാ​​ണ്. കു​​റ്റാ​​രോ​​പ​​ണ​​ത്തി​​ന്റെ ആ​​രം​​ഭം മു​​ത​​ൽ ത​​ന്നെ ജാ​​മ്യ​​മി​​ല്ലാ വ​​കു​​പ്പ് പ്ര​​കാ​​ര​​മാ​​ണ് വി​​ചാ​​ര​​ണ ന​​ട​​ക്കു​​ക. അ​​താ​​യ​​ത്, ഒ​​രാ​​ൾ അ​​റ​​സ്റ്റു​​ചെ​​യ്യ​​പ്പെ​​ട്ടു ക​​ഴി​​ഞ്ഞാ​​ൽ സ്വ​​ാഭാ​​വി​​ക​​മാ​​യ ജാ​​മ്യ​​ത്തി​​ന് അ​​ർ​​ഹ​​ന​​ല്ലാ​​താ​​യി​​ത്തീ​​രു​​ന്നു.

വി​​യോ​​ജി​​പ്പു​​ക​​ളെ​​യും എ​​തി​​ർ​ശ​​ബ്ദ​​ങ്ങ​​ളെ​​യും നി​​ശ്ശ​ബ്ദ​​മാ​​ക്കു​​ക എ​​ന്ന​​തി​​ൽ ക​​വി​​ഞ്ഞ് മ​​റ്റൊ​​രു ധ​​ർ​​മ​വും ഈ ​​നി​​യ​​മ​​ത്തി​​ന് നി​​ർ​​വ​​ഹി​​ക്കാ​​നി​​ല്ല. ഈ ​​മ​​ർ​ദ​​ക​നി​​യ​​മ​​ത്തി​​ന്റെ സ​​വി​​ശേ​​ഷ സാ​​ധ്യ​​ത​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ബാ​​ല​​ഗം​​ഗാ​​ധ​​ര​​തി​​ല​​ക​​നും മോ​​ഹ​​ൻ​​ദാ​​സ് ഗാ​​ന്ധി​​യും ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധിപേ​​ർ സ്വാ​​ത​​ന്ത്ര്യ സ​​മ​​ര​​ത്തി​​ൽ തു​​റു​​ങ്കി​​ല​​ട​​ക്ക​​പ്പെ​​ട്ട​​ത്. അ​​ത് ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് കെ.​എം. മു​​ൻ​​ഷി ഭ​​ര​​ണ​​ഘ​​ട​​നാ നി​​ർ​​മാ​​ണ​സ​​ഭ​​യി​​ൽ സ​​ന്ദി​​ഗ്ധാ​​ർ​ഥ​​മാ​​യ (equivocal) വാ​​ക്ക് 'രാ​​ജ്യ​​ദ്രോ​​ഹം' (sedition) അ​​ഭി​​പ്രാ​​യ സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന് അ​​ധി​​കാ​​രം​​കൊ​​ണ്ട് അ​​തി​​രി​​ടു​​ന്ന​​താ​​ണെ​​ന്നും അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ആ ​​പ്ര​​യോ​​ഗം നീ​​ക്കം​​ചെ​​യ്യ​​ണ​​മെ​​ന്നും ശ​​ക്ത​​മാ​​യി വാ​​ദി​​ച്ച​​ത്.

മു​​ൻ​​ഷി​​യു​​ടെ ഭേ​​ദ​​ഗ​​തി പ്ര​​യാ​​സ​​മേ​​തു​​മി​​ല്ലാ​​തെ അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ടു. തു​​ട​​ർ​​ന്ന് രാ​​ജ്യ​​ദ്രോ​​ഹ​​ത്തി​​ന്റെ പേ​​രി​​ൽ അ​​ഭി​​പ്രാ​​യ-​ആ​​വി​​ഷ്കാ​​ര സ്വാ​​ത​​ന്ത്ര്യ​​ങ്ങ​​ളെ നി​​യ​​ന്ത്രി​​ക്കാ​​നും പ​​രി​​മി​​ത​​പ്പെ​​ടു​​ത്താ​​നും അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന തീ​​രു​​മാ​​നം ഭ​​ര​​ണ​​ഘ​​ട​​ന കൈ​​ക്കൊ​​ണ്ടു. എ​​ന്നാ​​ൽ, പി​​ന്നീ​​ട് നാം ​​ക​​ണ്ട​​ത് ഇ​​ന്ത്യ​​യി​​ലു​​ട​​നീ​​ളം ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ രാ​​ജ്യ​​ദ്രോ​​ഹ​​ത്തി​​ന്റെ പേ​​രി​​ൽ അ​​ഭി​​പ്രാ​​യസ്വാ​​ത​​ന്ത്ര്യ​​ത്തെ അ​​ടി​​ച്ചു​​വീ​​ഴ്ത്തി​​ക്കൊ​​ണ്ട് ജ​​ന​​ങ്ങ​​ൾ​​ക്കു​​മേ​​ൽ ക​​ടു​​ത്ത ശി​​ക്ഷ​​ക​​ൾ അ​​ടി​​ച്ചേ​​ൽ​​പി​ച്ചു​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​താ​​ണ്.

1950ക​​ളി​​ൽ ര​​ണ്ട് ഹൈ​​കോ​​ട​​തി​​ക​​ൾ 124 A വ​​കു​​പ്പ് ക​​ർ​​ശ​​ന​​മാ​​യി റ​​ദ്ദാ​​ക്കാ​​ൻ ഉ​​ത്ത​​ര​​വി​​ടു​​ക​​യു​​ണ്ടാ​​യി. പ​​ക്ഷേ, 1962ൽ ​​കേ​​ദാ​​ർ​​നാ​​ഥ് vs സ്റ്റേ​​റ്റ് ഓ​​ഫ് ബി​​ഹാ​​ർ കേ​​സി​​ൽ സു​​പ്രീംകോ​​ട​​തി വ്യ​​ത്യ​​സ്ത നി​​ല​​പാ​​ടാ​​ണ് സ്വീ​​ക​​രി​​ച്ച​​ത്. ഭ​​രി​​ക്കു​​ന്ന ഗ​​വ​​ൺ​​മെ​​ന്റി​​നെ വി​​ല​​യി​​രു​​ത്താ​​നും വി​​മ​​ർ​​ശി​​ക്കാ​​നും അ​​ഭി​​പ്രാ​​യ​​സ്വാ​​ത​​ന്ത്ര്യം അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന് പ​​റ​​യു​​മ്പോ​​ൾ​​ത​​ന്നെ വി​​ദ്വേ​​ഷം ജ​​നി​​പ്പി​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള എ​​ഴു​​ത്തു​​ക​​ളും പ്ര​​സം​​ഗ​​ങ്ങ​​ളും പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​ത് രാ​​ജ്യ​​ദ്രോ​​ഹ​​മാ​​യി ക​​ണ​​ക്കാ​​ക്കാ​​മെ​​ന്ന് ഭ​​ര​​ണ​​ഘ​​ട​​നാ നി​​ർ​​മാ​​ണ​സ​​ഭ​​യി​​ലെ മു​​ൻ​​ഷി​​യു​​ടെ ഭേ​​ദ​​ഗ​​തി​​യെ പ​​രി​​ഗ​​ണ​​ന​​യി​​ൽ എ​​ടു​​ക്കാ​​തെ സു​​പ്രീം​​കോ​​ട​​തി വ്യാ​​ഖ്യാ​​നി​​ച്ചു. മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ ബി​​നാ​​യ​​ക് സെ​​ന്‍ കേ​​സി​​ലും സ​​മാ​​ന നി​​ല​​പാ​​ടാ​​ണ് സു​​പ്രീം​കോ​​ട​​തി സ്വീ​​ക​​രി​​ച്ച​​ത്.

ഗ​​വ​​ൺ​​മെ​​ന്റി​​നോ​​ടു​​ള്ള വി​​രോ​​ധം (disaffection towards government) പോ​​ലെ​​യു​​ള്ള അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യി അ​​നി​​ർ​​ണി​ത​​മാ​​യ, തു​​മ്പി​​ല്ലാ​​ത്ത വാ​​ച​​ക​​ങ്ങ​​ൾ ശി​​ക്ഷാ നി​​യ​​മ​​വ്യ​​വ​​സ്ഥ​​യി​​ൽ കൊ​​ണ്ടു​​വ​​രു​​ന്ന​​ത്, വി​​യോ​​ജി​​ക്കാ​​നു​​ള്ള പൗ​​രാ​​വ​​കാ​​ശ​​ത്തെ അ​​ടി​​ച്ചൊ​​തു​​ക്കാ​​നാ​​ണെ​​ന്ന് അം​​ഗീ​​ക​​രി​​ക്കു​​ന്ന​​തി​​ൽ സു​​പ്രീം​​കോ​​ട​​തി​​യും നാ​​ളി​​തു​​വ​​രെ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. മാ​​ത്ര​​മ​​ല്ല, വി​​സ​​മ്മ​​ത​​ത്തി​​നും ഭി​​ന്നാ​​ഭി​​പ്രാ​​യ​​ത്തി​​നും കാ​​ര​​ണ​​മാ​​കു​​ന്ന സാ​​മൂ​​ഹി​​ക സാ​​ഹ​​ച​​ര്യം ഒ​​രി​​ക്ക​​ലും ച​​ർ​​ച്ച​ചെ​​യ്യ​​പ്പെ​​ടാ​​നാ​​കാ​​തെ അ​​ട​​ഞ്ഞ അ​​ധ്യാ​​യ​​മാ​​യി മാ​​റു​​ന്നു.

കേ​​ദാ​​ർ​​നാ​​ഥ് സി​​ങ് കേ​​സി​​നു​ശേ​​ഷം, രാ​​ജ്യ​​ദ്രോ​​ഹ നി​​യ​​മം നി​​റ​​വേ​​റ്റു​​ന്ന​​തി​​ന്റെ ഭാ​​ഗ​​മാ​​യി സാ​​മൂ​​ഹി​കപ്ര​​വ​​ർ​​ത്ത​​ക​​ർ ഇ​​ര​​ക​​ളാ​​കു​​ന്ന ഇ​​ത്ത​​രം കേ​​സു​​ക​​ളി​​ൽ ജാ​​മ്യ​​ഹ​​ര​ജി​​യി​​ൽപോ​​ലും ക​​ടു​​ത്ത നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ തു​​ട​​ങ്ങി. താ​​ര​​ത​​മ്യേ​​ന തീ​​വ്ര​​ത​​ര​​മ​​ല്ലാ​​ത്ത സാ​​മാ​​ന്യ​​മാ​​യ എ​​തി​​ര​​ഭി​​പ്രാ​​യ​​ങ്ങ​​ൾ​പോ​​ലും 124 A ന​​ട​​പ​​ടി​​ക്ക് വി​​ധേ​​യ​​മാ​​ക്ക​​പ്പെ​​ട്ടു. പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക് ഒ​​രു പ​​രാ​​തി അ​​യ​​ച്ച​​തി​​ന്റെ പേ​​രി​​ൽ അ​​ടൂ​​ർ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ ഉ​​ൾ​​പ്പെ​​ടെ ക​​ലാ​​കാ​​ര​​ന്മാ​​രും ചി​​ന്ത​​ക​​രും എ​​ഴു​​ത്തു​​കാ​​രു​​മാ​​യ 49 പേ​​ർ​​ക്കെ​​തി​​രെ രാ​​ജ്യ​​ദ്രോ​​ഹ​ക്കു​റ്റം ചു​​മ​​ത്താ​​ൻ ശ്ര​​മി​​ച്ച​​ത് അ​​തി​​ന്റെ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ്. ക​​ടു​​ത്ത ദാ​​രി​​ദ്ര്യ​​വും അ​​വ​​ഗ​​ണ​​ന​​ക​​ളും നേ​​രി​​ടു​​ന്ന ദ​​ലി​ത് ആ​​ദി​​വാ​​സി വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളെ ഈ ​​നി​​യ​​മം ഉ​​പ​​യോ​​ഗി​​ച്ച് വേ​​ട്ട​​യാ​​ടി​​ക്കൊ​​ണ്ടി​​രു​​ന്നു.

ദു​​രു​​പ​​യോ​​ഗം​മാ​​ത്രം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ഒ​​രു നി​​യ​​മ​​ത്തെ അ​​സാ​​ധു​​വാ​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന വാ​​ദം ഉ​​ന്ന​​യി​​ച്ചു​​കൊ​​ണ്ട് രാ​​ജ്യ​​ദ്രോ​​ഹ നി​​യ​​മ​​ത്തി​​ന്റെ കാ​​ര്യ​​ത്തി​​ൽ ന്യാ​​യീ​​ക​​ര​​ണ​​മി​​ല്ലാ​​ത്ത കി​​രാ​​ത അ​​ധി​​കാ​​ര പ്ര​​യോ​​ഗ​​മാ​​ണ് ഇ​​പ്പോ​​ൾ ഭ​​ര​​ണ​​കൂ​​ടം ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രി​ക്കു​​ന്ന​​ത്.

1962ലെ ​​കേ​​ദാ​​ർ​​നാ​​ഥ് കേ​​സി​​ൽ സു​​പ്രീം​​കോ​​ട​​തി ന്യാ​​യാ​​ധി​​പ​​​രു​​ടെ തീ​​ർ​​പ്പു​​ക​​ൽ​​പി​ക്ക​​ലോ​​ടെ മൗ​​ലി​​കാ​​വ​​കാ​​ശ​​ങ്ങ​​ളെ കു​​റി​​ച്ചു​​ള്ള സു​​പ്രീം​​കോ​​ട​​തി​​യു​​ടെ സ​​മീ​​പ​​ന​​ങ്ങ​​ളി​​ൽ അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യ രൂ​​പ​​മാ​​റ്റം ആ​​രം​​ഭി​​ച്ചെ​ന്നു പ​​റ​​യേ​​ണ്ടി​​വ​​രും. സ്വ​​ത​​ന്ത്ര അ​​ഭി​​പ്രാ​​യ​​പ്ര​​ക​​ട​​ന​​ങ്ങ​​ളെ ഈ ​​വ​​കു​​പ്പി​​ലെ അ​​വ്യ​​ക്ത​​മാ​​യ നി​​ർ​​വ​ച​​ന​​ങ്ങ​​ൾ​കൊ​​ണ്ട് വ​​രി​​ഞ്ഞു​കെ​​ട്ടു​​ന്ന​​ത് പ​​തി​​വാ​​യി​​ത്തീ​​ർ​​ന്നു.

1973 മു​​ത​​ൽ നി​​യ​​മ​​പ​​ര​​മാ​​യ ഉ​​ത്ത​​ര​​വ് (warrant) പോ​​ലും ഇ​​ല്ലാ​​തെ പൊ​​ലീ​​സി​​ന് സം​​ശ​​യ​​ത്തി​​ന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​റ​​സ്റ്റ് ചെ​​യ്യാ​​വു​​ന്ന (cognisable offence) രീ​​തി​​യി​​ൽ 124 A പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ട്ടുതു​​ട​​ങ്ങി. ''ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്റെ അ​​ന്ത​​സ്സ​ത്ത ഭ​​ര​​ണ​​കൂ​​ട​​ത്തെ വി​​മ​​ർ​​ശി​​ക്കു​​ന്ന​​തി​ലാ​​ണ്'' എ​​ന്ന് മു​​ൻ​​ഷി ഭ​​ര​​ണ​​ഘ​​ട​​ന നി​​ർ​​മാ​​ണ സ​​ഭ​​യി​​ൽ അ​​സ​​ന്ദി​​ഗ്ധ​​മാ​​യി വ്യ​​ക്ത​​മാ​​ക്കു​​ന്നു​​ണ്ട്. ഈ ​​രാ​​ജ്യ​​ദ്രോ​​ഹ നി​​യ​​മം ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്റെ അ​​തി​​ജീ​​വ​​ന​ശേ​​ഷി​​യെ സ്തം​​ഭി​​പ്പി​​ക്കു​​ന്ന​​താ​​ണ്. പ്ര​​തി​​കൂ​​ല അ​​ഭി​​പ്രാ​​യ​​ങ്ങ​​ളെ​​യും വി​​മ​​ർ​​ശ​​ന​​ങ്ങ​​ളെ​​യും എ​​തി​​ർവാ​​ദ​​ങ്ങ​​ളെ​​യും അ​​പ​​രാ​​ധ​​മാ​​യും ശി​​ക്ഷാ​​ർ​​ഹ​​മാ​​യും പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത് ഒ​​രു ജ​​നാ​​ധി​​പ​​ത്യ രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും ക്ഷ​​യോ​​ന്മു​​ഖ​​മാ​​ക്കു​​ന്നു.

ഇ​​ന്ത്യ​​ന്‍ ശി​​ക്ഷാ നി​​യ​​മ​​ത്തി​​ല്‍ ഒ​​ന്ന​​ര നൂ​​റ്റാ​​ണ്ടോ​​ള​​മാ​​യി നി​​ല​​വി​​ലു​​ള്ള ഈ ​​വ​​കു​​പ്പ് ബ്രി​​ട്ടീ​​ഷ് സ​​ര്‍ക്കാ​​ര്‍ ഉ​​പ​​യോ​​ഗി​​ച്ച​​തി​​നെ​​ക്കാ​​ള്‍ കൂ​​ടു​​ത​​ല്‍ പ്ര​​യോ​​ഗി​​ച്ച​​ത് ഇ​​ന്ത്യ​​ന്‍ സ​​ര്‍ക്കാ​​റു​ക​​ളാ​​ണ് എ​​ന്ന​​താ​​ണ് വി​​ചി​​ത്രം. ഇ​​പ്പോ​​ൾ ഈ ​​വ​​കു​​പ്പി​​നെ​​തി​​രെ സു​​പ്രീം​കോ​​ട​​തി​​യു​​ടെ താ​​ൽ​​ക്കാ​​ലി​​ക വി​​ല​​ക്ക് എ​​ത്ര​​മാ​​ത്രം ഫ​​ല​​പ്ര​​ദ​​മാ​​യി​​രി​​ക്കും? ഇ​​നി 124 A വ​​കു​​പ്പ് പൂ​​ർ​​ണ​​മാ​​യി അ​​സാ​​ധു​​വാ​​ക്കി​​യാ​​ൽ​പോ​​ലും ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന് ത​​നി​​പ്പ​​ക​​ർ​​പ്പാ​​യ നി​​ര​​വ​​ധി ശാ​​സ​​ന​​ങ്ങ​​ളും ച​​ട്ട​​ങ്ങ​​ളും നി​​യ​​മ​​ങ്ങ​​ളും അ​​തി​​ന്റെ ആ​​യു​​ധ​​പ്പു​​ര ക​​രു​​തിവെ​ച്ചി​​ട്ടു​​ണ്ട്. 1876ൽ '​ഡ്ര​​മാ​​റ്റി​​ക് പെ​​ർ​​ഫോ​​മ​​ൻ​​സ് ആ​​ക്ട്' 1878ൽ '​വെ​​ർ​​നാ​​കു​​ല​​ർ പ്ര​​സ് ആ​​ക്ട്' എ​​ന്നി​​വ കൊ​​ണ്ടു​​വ​​ന്ന് ബ്രി​​ട്ടീ​​ഷു​​കാ​​ർ മു​​ഴു​​വ​​ൻ സ​​മ​​ര​​മാ​​ർ​​ഗ​​ങ്ങ​​ളും കൊ​​ട്ടി​​യ​​ട​​ച്ച​​തു​പോ​​ലെ എ​​ന്നെ​​ന്നേ​​ക്കു​​മാ​​യി നി​​വാ​​ര​​ണ​​ത്ത​​ട​​ങ്ക​​ലി​​ൽ അ​​ട​​ക്കാ​​ൻ, എ​​ല്ലാ മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ളും റ​​ദ്ദു​​ചെ​​യ്യാ​​ൻ പ​​ല​​ത​​രം നി​​യ​​മ​​ങ്ങ​​ൾ ഇ​​ന്ത്യ​​ൻ പീ​​ന​​ൽ കോ​​ഡി​​ൽ നി​​ല​​വി​​ലു​​ണ്ട്. UAPA (Unlawful Activities Prevention Act) പോ​​ലു​ള്ള ക​​രി​​നി​​യ​​മ​​ങ്ങ​​ൾ ആ​​വ​​ർ​​ത്തി​​ച്ച് നി​​ര​​പ​​രാ​​ധി​​ക​​ൾ​​ക്കു​മേ​​ൽപോ​​ലും ചു​​മ​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്നു. പൗ​​ര​​ത്വ​​നി​​യ​​മം വി​​വേ​​ച​​ന​​പ​​ര​​മാ​​ണെ​​ന്ന് വാ​​ദി​​ക്കു​​ന്ന​​വ​​രെ രാ​​ജ്യ​​ദ്രോ​​ഹി​​ക​​ളാ​​ക്കു​​ന്നു.

രാ​​ഷ്ട്രീ​​യ-​സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​നം, പ്ര​​ഭാ​​ഷ​​ണം, പു​​സ്ത​​ക​​ങ്ങ​​ൾ, ല​​ഘു​​ലേ​​ഖ​​ന​​ങ്ങ​​ൾ കൈ​​വ​​ശംവെ​​ക്ക​​ൽ മു​​ത​​ലാ​​യ അ​​ടി​​സ്ഥാ​​ന ജ​​നാ​​ധി​​പ​​ത്യ അ​​വ​​കാ​​ശ​​ങ്ങ​​ൾ രാ​​ഷ്ട്ര​​ത്തി​​ന്റെ ഐ​​ക്യം, അ​​ഖ​​ണ്ഡ​​ത, സു​​ര​​ക്ഷ, പ​​ര​​മാ​​ധി​​കാ​​രം, യ​​ശ​​സ്സ് എ​​ന്നി​​വ ത​​ക​​ർ​​ക്കു​​മെ​​ന്ന് പൊ​​ലീ​​സി​​ന് തോ​​ന്നി​​യാ​​ൽ യു.​എ.​പി.​എ ചു​​മ​​ത്തി അ​​റ​​സ്റ്റ് ചെ​​യ്യാം. ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന് ഏ​​തു സം​​ഘ​​ട​​ന​​യെ​​യും വ്യ​​ക്തി​​യെ​​യും തീ​​വ്ര​​വാ​​ദി​​ക​​ളാ​​യി പ്ര​​ഖ്യാ​​പി​​ക്കാ​​ൻ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ അ​​ധി​​കാ​​ര​​വും ഈ ​​നി​​യ​​മം ന​​ൽ​​കു​​ന്നു​​ണ്ട്. ക്രി​​മി​​ന​​ൽ ന​​ട​​പ​​ടി​​ക്ര​​മ​​ത്തി​​ലെ ക​​സ്റ്റ​​ഡി 15 ദി​​വ​​സ​​ത്തേ​​ക്ക് പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​മ്പോ​​ൾ യു.​എ.​പി.​എ പ്ര​​കാ​​രം 30 ദി​​വ​​സംവ​​രെ ക​​സ്റ്റ​​ഡി കാ​​ലാ​​വ​​ധി നീ​​ളും. ക്രി​​മി​​ന​​ൽ ന​​ട​​പ​​ടി പ്ര​​കാ​​ര​​മു​​ള്ള അ​​ധി​​ക ക​​സ്റ്റ​​ഡി 30 ദി​​വ​​സ​മാ​​കു​​മ്പോ​​ൾ യു.​എ.​പി.​​എ പ്ര​​കാ​​രം 90 ദി​​വ​​സ​​മാ​​ണ്. ഇ​​പ്ര​​കാ​​രം 180 ദി​​വ​​സം വ​​രെ ജാ​​മ്യ​​മി​​ല്ലാ​​തെ​​യും വി​​ചാ​​ര​​ണ​​യി​​ല്ലാ​​തെ​​യും തു​​റ​​ങ്കി​​ല​​ട​​ക്കാം. ജാ​​മ്യം എ​​ന്ന​​ത് ഒ​​രു അ​​വ​​കാ​​ശ​​മാ​​യി ഈ ​​നി​​യ​​മം അം​​ഗീ​​ക​​രി​​ക്കു​​ന്നി​​ല്ല. അ​​തു​​കൊ​​ണ്ട് കു​​റ്റാ​​രോ​​പി​​ത​​ർ വ​​ർ​​ഷ​​ങ്ങ​​ളോ​​ളം ജ​​യി​​ലി​​ൽ ക​​ഴി​​യേ​​ണ്ടിവ​​രും.

ഈ ​​നി​​യ​​മം​മൂ​​ലം വ​​ര്‍ഷ​​ങ്ങ​​ളാ​​യി ബംഗളൂരു ജ​​യി​​ലി​​ൽ അ​​ട​​ക്ക​​പ്പെ​​ട്ട​​വ​​രാ​​ണ് അ​​ബ്ദു​​ൽ നാ​​സ​​ർ മ​​അ​്ദ​​നി​​യും പ​​ര​​പ്പ​​ന​​ങ്ങാ​​ടി​​യി​​ലെ സ​​ക​​രി​​യ്യ​​യും. അ​​ങ്ങ​​നെ രാ​​ജ്യ​​ത്ത് എ​​ത്ര​​യോ പേ​​ർ.

ര​​ണ്ടാം ബി.​ജെ.​പി ഗ​​വ​​ൺ​​മെ​​ന്റ് അ​​ധി​​കാ​​ര​​ത്തി​​ലേ​​റി പാ​​ർ​​ല​​മെ​​ന്റ് സ​​മ്മേ​​ളി​​ച്ച​​പ്പോ​​ൾ​ത​​ന്നെ സം​​ഘ​്പ​​രി​​വാ​​ർ ആ​​ശ​​യ​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കാ​​നു​​ള്ള വ്യ​​ഗ്ര​​ത പ്ര​​ക​​ട​​മാ​​യി​​രു​​ന്നു. എ​ൻ.​ഐ.​എ​ക്ക് (National Investigation Agency) അ​​മി​​താ​​ധി​​കാ​​രം ന​​ൽ​​കു​​ന്ന ഭേ​​ദ​​ഗ​​തി ബി​​ൽ നി​​ഷ്പ്ര​​യാ​​സം പാ​​സാ​​യി. അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ളെ സ്വ​​ത​​ന്ത്ര​​മാ​​യി വി​​ഹ​​രി​​ക്കാ​​ൻ വി​​ടും എ​​ന്ന ബി.​ജെ.​​പി സ​​ർ​​ക്കാ​​റിന്റെ പ്ര​​ക​​ട​​ന​പ​​ത്രി​​ക​​യി​​ലെ ന​​യ​​ങ്ങ​​ളു​​ടെ ന​​ട​​പ്പാ​​ക്ക​​ലി​​ന്റെ ഭാ​​ഗ​​മാ​​ണ് യു.​എ.​പി.​എ ഭേ​​ദ​​ഗ​​തി.​ തീ​​വ്ര​​വാ​​ദ കേ​​സു​​ക​​ളു​​ടെ അ​​ന്വേ​​ഷ​​ണ​​ത്തി​​ലും പ്രോ​​സി​​ക്യൂ​​ഷ​​നി​​ലും ചി​​ല നി​​യ​​മ​​പ​​ര​​മാ​​യ ബ​​ല​​ഹീ​​ന​​ത​​ക​​ൾ​മൂ​​ലം ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ നേ​​രി​​ടു​​ന്നു​​വെ​​ന്നാ​​ണ് സം​​ഘ​​ട​​ന​​ക​​ളെ​​യും വ്യ​​ക്തി​​ക​​ളെ​​യും തീ​​വ്ര​​വാ​​ദി​​ക​​ളാ​​ക്കു​​ന്ന ഈ ​​ഭേ​​ദ​​ഗ​​തി​​യെ ന്യാ​​യീ​​ക​​രി​​ച്ചു​കൊ​​ണ്ട് അ​​മി​​ത് ഷാ ​​പ​​റ​​ഞ്ഞ​​ത്. ഒ​​രു സം​​ഘ​​ട​​ന​​യു​​ടെ​​യോ വ്യ​​ക്തി​​യു​​ടെ​​യോ ആ​​സ്തി തീ​​വ്ര​​വാ​​ദ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള​​താ​​ണെ​​ന്ന് അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ ക​​രു​​തു​​ന്ന​പ​​ക്ഷം അ​​വ ക​​ണ്ടു​​കെ​​ട്ടു​​ന്ന​​തി​​നും കൈ​​മാ​​റ്റം ചെ​​യ്യ​​പ്പെ​​ടു​​ന്ന​​ത് ത​​ട​​യാ​​നു​​മു​​ള്ള ഉ​​ത്ത​​ര​​വി​​റ​​ക്കാ​​നും എ​​ൻ.​ഐ.​എ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ലി​​ന് ഈ ​​ഭേ​​ദ​​ഗ​​തി​​യി​​ലൂ​​ടെ അ​​ധി​​കാ​​രം ല​​ഭി​​ക്കു​​ന്നു​​ണ്ട്.

ചു​​രു​​ക്ക​​ത്തി​​ൽ ഒ​​രു ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി ക്ര​​മ​​സ​​മാ​​ധാ​​ന രം​​ഗ​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പൊ​​ലീ​​സ് വ​​കു​​പ്പി​​ന്റെ അ​​ധി​​കാ​​രം കൈ​​യാ​​ളു​​ന്നു. ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്കും ദ​ലി​ത​ർ​​ക്കും സാ​മൂ​​ഹി​കപ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു​​മെ​​തി​​രെ​​യാ​​ണ് ഈ ​​നി​​യ​​മം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ്ര​​യോ​​ഗി​​ക്കു​​ന്ന​​ത്.

മ​​ഹാ​​ത്മാ ഗാ​​ന്ധി, ഡോ. ​​ബി​​നാ​​യ​​ക് സെ​​ന്‍, അ​​രു​​ന്ധ​​തി റോ​​യ്, ഹാ​​ര്‍ദി​​ക് പ​​ട്ടേ​​ല്‍, ത​​മി​​ഴ് നാ​​ടോ​​ടി ഗാ​​യ​​ക​​ന്‍ എ​​സ്. കോ​​വ​​ന്‍, ഗു​​ജ​​റാ​​ത്തി​​ലെ 'ടൈം​​സ് ഓ​​ഫ് ഇ​​ന്ത്യ' ജേ​​ണ​​ലി​​സ്റ്റു​​ക​​ൾ, വി​​ദ്യാ​​ർ​​ഥി നേ​​താ​​വ് ക​​ന​​യ്യകു​​മാ​​ർ എ​​ന്നി​​വ​​ർ​​ക്ക് പൊ​​തു​​വാ​​യ ല​​ക്ഷ്യം എ​​ന്താ​​ണെ​ന്നു മ​​ന​​സ്സി​​ലാ​​ക്കി​​യാ​​ൽ അ​​വ​​ർ​​ക്കു​​മേ​​ൽ രാ​​ജ്യ​​ദ്രോ​​ഹ​ കു​​റ്റം ചു​​മ​​ത്തി​​യ​​തി​​ന്റെ പൊ​​രു​​ൾ മ​​ന​​സ്സി​​ലാ​​ക്കാ​​ൻ ക​​ഴി​​യും.

ന​​രേ​​ന്ദ്ര മോ​​ദി​​ക്കെ​​തി​​രെ സം​​സാ​​രി​​ച്ച​​തി​​ന്റെ പേ​​രി​​ല്‍ 149 പേ​​രെ​​യ​​​േത്ര ദേ​​ശ​​ദ്രോ​​ഹ​​ക്കേ​​സി​​ല്‍ ഭ​​ര​​ണ​​കൂ​​ടം പൂ​​ട്ടി​​യ​​ത്. യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥി​​നെ​​തി​​രെ സം​​സാ​​രി​​ച്ച​​തി​​ന് 144 രാ​​ജ്യ​​ദ്രോ​​ഹ കേ​​സു​​ക​​ള്‍. രാ​​ഷ്ട്രീ​​യ നേ​​താ​​ക്ക​​ളെ വി​​മ​​ര്‍ശി​​ച്ച​​തി​​ന് രാ​​ജ്യ​​ദ്രോ​​ഹ​​ക്കു​​റ്റം ചാ​​ര്‍ത്തി​​യ കേ​​സു​​ക​​ളു​​ടെ 96 ശ​​ത​​മാ​​ന​​വും 2014നു ​​ശേ​​ഷം ഉ​​ണ്ടാ​​യ​​താ​​ണെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്.

കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കേ​​ന്ദ്രസ​​ർ​​ക്കാ​​റി​​ന്റെ വീ​​ഴ്ച​​ക​​ളെ വി​​മ​​ര്‍ശി​​ച്ച​​തി​​നാ​​ണ് മു​​തി​​ര്‍ന്ന മാ​​ധ്യ​​മ​​പ്ര​​വ​​ര്‍ത്ത​​ക​​ന്‍ വി​​നോ​​ദ് ദു​​വ​​ക്കെ​​തി​​രെ 124 A ചു​​മ​​ത്തി​​യ​​ത്. 8856 ഗ്രാ​​മീ​​ണ​​ര്‍ക്കെ​​തി​​രെ കൂ​​ടം​​കു​​ളം ആ​​ണ​​വ​​നി​​ല​​യ​​ത്തി​​നെ​​തി​​രെ പ്ര​​തി​​ഷേ​​ധി​​ച്ച​​തി​​ന് കേ​​സെ​​ടു​​ത്തി​​രു​​ന്നു.

ഗ്രെ​​റ്റ തു​ൻ​ബ​ർ​ഗിന്റെ 'ടൂ​​ള്‍കി​​റ്റ്' പ്ര​​ച​​രി​​പ്പി​​ച്ചു എ​​ന്ന കേ​​സി​​ല്‍ ദി​​ഷ ര​​വി, അ​​രു​​ന്ധ​​തി റോ​​യി, ബി​​നാ​​യ​​ക് സെ​​ൻ, കാ​​ര്‍ട്ടൂ​​ണി​​സ്റ്റ് അ​​സീം ത്രി​​വേ​​ദി, ക​​ര്‍ഷ​​കസ​​മ​​രം സം​​ബ​​ന്ധി​​ച്ച വ്യാ​​ജ വി​ഡി​​യോ പ്ര​​ച​​രി​​പ്പി​​ച്ചു എ​​ന്ന പേ​​രി​​ല്‍ മാ​​ധ്യ​​മ​​പ്ര​​വ​​ര്‍ത്ത​​ക​​രാ​​യ രാ​​ജ്ദീ​​പ് സ​​ര്‍ദേ​​ശാ​​യി, മി​​നാ​​ല്‍ പാ​​ണ്ഡെ, അ​​ന​​ന്ത് നാ​​ഥ്, പ​​രേ​​ഷ് നാ​​ഥ്, സ​​ഫ​​ര്‍ ആ​​ഘ, വി​​നോ​​ദ് ദു​​വ തു​​ട​​ങ്ങി പ്ര​​മു​​ഖ​​രും അ​​ല്ലാ​​ത്ത​​വ​​രു​​മാ​​യ ഒ​​ട്ട​​നേ​​ക​​ര്‍ ഈ ​​വ​​കു​​പ്പി​​ന്റെ ഇ​​ര​​ക​​ളാ​​ണ്. ല​​ക്ഷ​​ദ്വീ​​പ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ പ്ര​​ഫു​​ല്‍ ഖോ​​ഡ പ​​ട്ടേ​​ലി​​നെ 'ജൈ​​വാ​​യു​​ധം' എ​​ന്ന് വി​​ശേ​​ഷി​​പ്പി​​ച്ചെ​​ന്ന് ആ​​രോ​​പി​​ച്ചാ​​ണ് ല​​ക്ഷ​​ദ്വീ​​പി​​ലെ ന​​ടി​​യും സം​​വി​​ധാ​​യി​​ക​​യു​​മാ​​യ ഐ​​ഷ സു​​ൽ​​ത്താ​​നക്കെ​​തി​​രെ രാ​​ജ്യ​​ദ്രോ​​ഹ​​ക്കു​​റ്റം ചു​​മ​​ത്തി​​യ​​ത്.

2019ലെ ​​ക​​ണ​​ക്കു​​ക​​ള്‍മാ​​ത്രം പ​​രി​​ശോ​​ധി​​ച്ചാ​​ൽ ഒ​​രു തെ​​ളി​​വു​​മി​​ല്ലാ​​ത്ത ഈ ​​കേ​​സു​​ക​​ളി​​ൽ കോ​​ട​​തിശി​​ക്ഷ​​ക്ക് വി​​ധേ​​യ​​മാ​​യ​​ത് 3.3 ശ​​ത​​മാ​​നം മാ​​ത്ര​​മാ​​ണ്. എ​​ന്നാ​​ൽ, കാ​​ല​​ങ്ങ​​ൾ നീ​​ണ്ട വി​​ചാ​​ര​​ണാ ന​​ട​​പ​​ടി​​ക​​ള്‍ത​​ന്നെ കു​​റ്റാ​​രോ​​പി​​ത​​ര്‍ക്ക് വ​​ലി​​യ ശി​​ക്ഷ​​യാ​​യി, ഭീ​​തി​​യാ​​യി പ​​ല​​പ്പോ​​ഴും ജീ​​വി​​തം​ത​​ന്നെ ത​​ക​​രു​​ന്ന അ​​വ​​സ്ഥ​​യാ​​യി​​ത്തീ​​രു​​ന്നു.

ഇ​​ന്ത്യ​​ന്‍ ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ലെ അ​​നു​​ച്ഛേ​​ദം 19 (1) പ്ര​​കാ​​രം മൗ​​ലി​​കാ​​വ​​കാ​​ശ​​ങ്ങ​​ളു​​ടെ സം​​ര​​ക്ഷ​​ണം ഭ​​ര​​ണ​​ഘ​​ട​​ന ഉ​​റ​​പ്പു​​ന​​ല്‍കു​​ന്നു. ഇ​​തി​​ല്‍ 19 (1) (എ) ​​ആ​​വി​​ഷ്‌​​കാ​​ര​​ത്തി​​നും അ​​ഭി​​പ്രാ​​യ​​പ്ര​​ക​​ട​​ന​​ത്തി​​നു​​മു​​ള്ള സ്വാ​​ത​​ന്ത്ര്യ​​മാ​​ണ്. അ​​ഭി​​ന​​വ​​രാ​​ജ്യ​​സ്നേ​​ഹി​​ക​​ളും പാ​​ര​​മ്പ​​ര്യ​​വാ​​ദി​​ക​​ളും ഭ​​ര​​ണ​​ഘ​​ട​​ന​​യെ തി​​ര​​സ്ക​​രി​​ക്കാ​​നും ത​​മ​​സ്ക​​രി​​ക്കാ​​നും നി​​ര​​ന്ത​​രം അ​​വ​​സാ​​നംവ​​രെ ശ്ര​​മം തു​​ട​​രും.

ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്റെ ആ​​ധു​​നി​​ക മൂ​​ല്യ​​ബോ​​ധ​​ത്തി​​ലെ​​ത്താ​​ൻ ഇ​​നി​​യും നി​​ര​​വ​​ധി സ​​മ​​ര​​വ​​ഴി​​ക​​ള്‍ ഏ​​റെ താ​​ണ്ടാ​​നു​​ള്ള ഇ​​ന്ത്യ​​യി​​ല്‍, രാ​​ജ്യ​​ദ്രോ​​ഹം എ​​ന്ന​​ത് ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ നാ​​നാ​​ത​​ര​​ത്തി​​ൽ വീ​​ണ്ടും വീ​​ണ്ടും പ്ര​​യോ​​ഗി​​ക്കും എ​​ന്നു​​റ​​പ്പാ​​ണ്. ഭീ​​മ കൊ​​​റേ​​ഗാ​​വ് കേ​​സി​​ല്‍ ത​​ട​​വി​​ലാ​​യ റോ​​ണാ വി​​ൽസ​​നും സു​​ധ ഭ​​ര​​ദ്വാ​​ജും അ​​ട​​ക്ക​​മു​​ള്ള​​വ​​ര്‍ പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ കൊ​​ല്ലാ​​ന്‍ ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തി എ​​ന്ന കു​​റ്റം ചു​​മ​​ത്ത​​പ്പെ​​ട്ട് ത​​ട​​വി​​ലി​​ട​​പ്പെ​​ട്ട നാ​​ടാ​​ണി​​ത്. രാ​​ജ്യ​​ദ്രോ​​ഹ​ക്കു​റ്റം ചാ​​ർ​​ത്തി ആ​​രെ കൈ​യാ​മം വെ​​ച്ച് പി​​ടി​​ച്ചു​​കൊ​​ണ്ടു ചെ​​ന്നാ​​ലും കോ​​ട​​തി ഉ​​ട​​ൻ ജ​​യി​​ലി​​ലേ​​ക്ക് പ​​റ​​ഞ്ഞു​​വി​​ടും എ​​ന്ന അ​​വ​​സ്ഥ ഇ​​പ്പോ​​ഴും ഇ​​വി​​ടെ നി​​ല​​നി​​ല്‍ക്കു​​ന്നു​​ണ്ട്.

ദേ​​ശ​​സ്നേ​​ഹി​​ക​​ളെ തി​​ര​​ഞ്ഞു​​പി​​ടി​​ച്ച് ചു​​മ​​ത്തു​​ന്ന ഈ ​​നി​​യ​​മം ത​​നി​​ക്ക് ബ​​ഹു​​മ​​തി​​യാ​​ണെ​​ന്ന് ഗാ​​ന്ധി ഒ​​രി​​ക്ക​​ൽ പ​​റ​​യു​​ക​​യു​​ണ്ടാ​​യി. പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളും ചെ​​റു​​ത്തു​​നി​​ൽ​പു​​ക​​ളു​​മാ​​ണ് ഏ​​തൊ​​രു സ​​മൂ​​ഹ​​ത്തി​​ന്റെ​​യും നീ​​തി​​യു​​ടെ സ​​ഞ്ചാ​​ര​​പ​​ഥ​​ങ്ങ​​ളെ വെ​​ട്ടി​​ത്തു​​റ​​ക്കു​​ന്ന​​ത്. അ​​ത്ത​​രം സം​​ഘ​​ർ​​ഷ​​ങ്ങ​​ള്‍ സൃ​​ഷ്ടി​​ക്കു​​ന്ന സ​​മ്മ​​ർ​ദ​​ത്തി​​ലൂ​​ടെ മാ​​ത്ര​​മാ​​ണ് ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്റെ ഹിം​​സാ​​ത്മ​​ക​​ത അ​​ടി​​ത്ത​​ട്ടി​​ൽ​​നി​​ന്ന് ഇ​​ട​​റി​​ത്തു​​ട​​ങ്ങു​​ക.

ജ​​നാ​​ധി​​പ​​ത്യം സം​​ര​​ക്ഷി​​ക്ക​​പ്പെ​​ട​​ണ​​മെ​ങ്കി​​ൽ ഭ​​ര​​ണ​​ഘ​​ട​​ന ഉ​​റ​​പ്പു​ത​​രു​​ന്ന വ്യ​​ക്തിസ്വാ​​ത​​ന്ത്ര്യം, ആ​​വി​​ഷ്കാ​​രസ്വാ​​ത​​ന്ത്ര്യം തു​​ട​​ങ്ങി​​യ നൈ​​സ​​ർ​​ഗി​​ക അ​​വ​​കാ​​ശ​​ങ്ങ​​ൾ വൃ​​ഥാ​​വി​​ലാ​​വി​​ല്ലെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം. അ​​തി​​ലൂ​​ടെ വ്യ​​ക്തി​നി​​യ​​മ​​ങ്ങ​​ൾ​​ക്ക് ജീ​​വ​​ൻ​ ന​​ൽ​​കു​​ക​​യും നീ​​തി​​യും സ​​മ​​ത്വ​​വും ന്യാ​​യ​​വും പു​​ല​​രാ​​ൻ ഭ​​ര​​ണ​​കൂ​​ട ഭീ​​ഷ​​ണി​​ക​​ളെ വ​​ക​​വെ​ക്കാ​​തെ ജ​​നാ​​ധി​​പ​​ത്യ​​പ്ര​​ക്രി​​യ​​യി​​ൽ സ​​ജീ​​വ​​മാ​​യി നാം ​​ഇ​​ട​​പെ​​ടു​​ക​​യും വേ​​ണം. ഏ​​ത് ഹിം​​സാ​​ത്മ​​ക ഭ​​ര​​ണ​​കൂ​​ട​​വും ആ ​​മു​​ന്നേ​​റ്റ​​ത്തി​​ൽ അ​​ടി​​ത്ത​​റ ദ്ര​​വി​​ച്ച് മ​​റി​​ഞ്ഞു​വീ​​ഴു​​ക​​ത​​ന്നെ ചെ​​യ്യും.

News Summary - Section 124A in The Indian Penal Code