'പുനത്തിൽ കുഞ്ഞബ്ദുള്ളയും എ. അയ്യപ്പനും'; താഹ മാടായി ഒാർമകൾ എഴുതുന്നു
01
ഒരു സ്വതന്ത്ര പരിഭാഷ
ഇന്ന് ആരുടെ ഓർമയാണ് പുനത്തിൽ? പുനത്തിലിനെപ്പോലെ ഒരാളെ ഓർമിക്കുക എന്നത്, ഓർമയെ ഒരു ഈർച്ചവാൾ എന്നപോലെ മൂർച്ചയുള്ള ഒന്നാക്കി മാറ്റുന്നു. കാരണം, വ്യവസ്ഥയോട് ഇടഞ്ഞുനിൽക്കുന്ന ആളോർമകൾക്കെല്ലാം മരിച്ചാലും മൂർച്ച ബാക്കിയായിരിക്കും. പുനത്തിലിന് ജീവിതം ഒരു പരിധിവരെ പിന്നെപ്പിന്നെ ക്വാറൻറീൻപോലെ ആയിരുന്നു. സമൂഹജീവിതത്തിൽനിന്നു മാത്രമല്ല, തന്നിൽനിന്നുതന്നെ അകലം പാലിച്ച്, ഓർമകൾക്ക് മാസ്ക് ധരിച്ച ജീവിതം.
കറിയിലെ അയലയുടെ ഉപമ
എഴുത്തുകാർക്ക് വരാവുന്ന ഭയാനകമായ അപകടം സ്വതന്ത്രജീവിതം സ്വന്തം ജീവിതത്തിൽ പകർത്തുക എന്നതാണ്. 'സ്വാതന്ത്ര്യം' പലർക്കും എഴുതാനുള്ളതാണെന്നും 'ജീവിക്കാനുള്ളതല്ലെ'ന്നും പുനത്തിൽ ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത് ഓർമവരുന്നു.
അത്, വാസ്തവത്തിൽ ഒരു മീൻ കറിവെച്ചതിെൻറ ഓർമയാണ്. കോഴിക്കോട്ട് 'കാസാ ബ്ലാങ്ക' എന്ന അദ്ദേഹം താമസിച്ചിരുന്ന, അത്യന്തം രസകരമായ ഓർമകൾ നിറഞ്ഞുനിന്ന ഫ്ലാറ്റിൽ പാചകക്കാരിയായി ഒരു സ്ത്രീ വന്നിരുന്നു. കുടമ്പുളിയിട്ട് മീൻകറി വെക്കുന്നതിൽ അവർ അതിനിപുണയായിരുന്നു. മുളകിൽ മീനിനെ 'കഥ' പോലെ തിളപ്പിച്ചാറ്റിയ കറികൾ. അങ്ങനെ അയലക്കറി വെച്ച ഒരു ഉച്ചക്ക് കറിയിലെ മീനിനെ നോക്കി പുനത്തിൽ ഖേദവും ചിരിയും സമാസമം ചേർത്ത് ഒരു പ്രസ്താവന നടത്തി:
''പാവം, കുഞ്ഞബ്ദുള്ള!''
'മലമുകളിലെ അബ്ദുള്ള'യും 'പതിനാലാം രാവും' എഴുതിയ കുഞ്ഞബ്ദുള്ള കറിയിൽ വെന്ത ആ അയലയെ നോക്കി, ഇടക്ക് കുടിച്ച്, വീണ്ടും പാത്രത്തിൽ വിളമ്പിയ കറിയിലെ അയലയെതന്നെ നോക്കി ദീർഘനേരമിരുന്നു. കടൽ, ചട്ടി, വയർ, കക്കൂസ് - ഒരു അയലയുടെ ജീവിതത്തിലെ സഞ്ചാരപഥങ്ങൾ പുനത്തിൽ വെറുതെ വരച്ചു. സംസാരിക്കുമ്പോൾ ഇടക്ക് ജെൽ മഷികൊണ്ട് ചിത്രം വരച്ച് വിശദീകരിക്കുന്ന പതിവുണ്ട് പുനത്തിലിന്. തിമിംഗലത്തിെൻറ വായിൽ പെട്ട യൂനുസ് (യോന) നബിയുടെ കഥ പുനത്തിൽ ഓർമിച്ചു. യോനയാണ് തിമിംഗലത്തെ വിഴുങ്ങിയതെങ്കിൽ തിമിംഗലം തിരിച്ച് കടൽ കാണുമായിരുന്നോ? അപ്പോൾതന്നെ വടകരയിൽ മീൻ തൊണ്ടയിൽ വിഴുങ്ങി ആശുപത്രിയിൽ ചികിത്സ തേടി വന്ന മുസ്ലിം വൃദ്ധെൻറയും കഥ പറഞ്ഞു. മുള്ളുമീനുകൾ കഴിക്കരുത് എന്ന് ഉപദേശിച്ചുവിട്ട ആ വൃദ്ധൻ പിന്നെ മാസങ്ങൾക്കു ശേഷം വന്നത് മൂരിയിറച്ചിയുടെ കൊട്ട് തൊണ്ടയിൽ കുടുങ്ങിയാണ്:
''എന്താ ഇങ്ങനെ കൊട്ടും മുള്ളും തൊണ്ടയിൽ കുടുങ്ങുന്നത്'' എന്ന ഡോക്ടറുടെ ചോദ്യത്തിന് അയാൾ പറഞ്ഞ ഉത്തരം: ''െൻറ തൊണ്ട കൊഴലിെൻറ അളവ് ആ ഹിമാറിനറിയാം'' എന്നായിരുന്നു. ഹിമാറ് എന്നതുകൊണ്ട് വൃദ്ധൻ സ്വന്തം ബീവിയെയാണ് ഉദ്ദേശിച്ചത്. പിന്നീടൊരിക്കൽ പുനത്തിൽ വൃദ്ധെൻറ ഭാര്യയെ കണ്ടിട്ടുണ്ട്. അസഹ്യമായ മൂത്രക്കടച്ചിലുമായാണ് ആ സ്ത്രീ ക്ലിനിക്കിൽ വന്നത്. ജീവിതകാലം മുഴുവൻ നീണ്ട യാതനകൾ സഹിച്ചതുകാരണം മാംസളത മുഴുവൻ ചോർന്നുപോയ എല്ലിൻകൊട്ട് പോലെ ഒരു ശരീരം. താൻ കൊണ്ട അടികൾക്ക് മുള്ളു കൊണ്ടും കൊട്ടുകൊണ്ടും തീറ്റിക്കുകയാണ് വൃദ്ധ.
''അയലയുടെ ബോഡിയിൽ ഞാൻ തൊടുന്നില്ല'', ആ ഉച്ചക്ക് പുനത്തിൽ പറഞ്ഞു.
''മീൻ ചീഞ്ഞ് പോയോ?''
സ്ത്രീ ചോദിച്ചു.
''ഇല്ല''
പുനത്തിൽ പറഞ്ഞു:
''പാവം അയല. കറിയിൽ വെന്ത പുരുഷൻ!'' ആ അയല ആണയലയാണ് എന്നൊരു തീർച്ചയിൽ പുനത്തിൽ എത്തിയിരുന്നു.
കറിയിൽ കിടക്കുന്ന അയലയെ താനായി ഭാവന ചെയ്യുന്ന ഫിലോസഫറായ ഈ പുനത്തിലാണ്, 'മരുന്ന്' എഴുതിയത്. സ്വാതന്ത്ര്യം സ്വീകാര്യമായ 'ബാധ്യത'യായി പുനത്തിൽ കണ്ടിരുന്നില്ല. ജൈവചോദനകളുടെ ആനന്ദോത്സവമായി, ലഹരി പുരട്ടിയ രസികരാവുകളായി പുനത്തിൽ അത് അനുഭവിച്ചു. ശരീരം പരമ്പരാഗതമായ വഴികൾ വിട്ട് സഞ്ചരിച്ചു.
അസന്ദിഗ്ധമായ മഹത്ത്വത്തെക്കുറിച്ചുള്ള ചിന്തകൾ പുനത്തിലിനുണ്ടായിരുന്നോ എന്ന് സംശയമാണ്. സന്ദിഗ്ധമായ നശ്വരതകളിൽ പുനത്തിൽ അഭിരമിച്ചുകൊണ്ടിരുന്നു. പുനത്തിൽ അനുഭവിച്ചുകൊണ്ടിരുന്ന സ്വാതന്ത്ര്യം, ജനിതകപരമായിത്തന്നെയുള്ളതാണ് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. തന്നെ മാത്രം മുഖവിലയ്ക്കെടുക്കുന്ന ഒന്നായിരുന്നത്. ''തന്നെക്കുറിച്ച് മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു'' എന്നൊരാധി പുനത്തിലിനുണ്ടായിരുന്നില്ല.
കറിയിലെ വെന്ത് തിന്നാൻ പാകത്തിൽ കിടന്ന ആ അയലയെ നോക്കി പുനത്തിൽ ഭാവിയെകൂടിയാവണം ഭാവനചെയ്തത്. കടലിൽനിന്ന് പിടിക്കപ്പെടുന്നതോടെ അയലക്ക് നഷ്ടപ്പെടുന്ന സ്വാതന്ത്ര്യം മനുഷ്യന് തിന്നാനുള്ള സ്വാതന്ത്ര്യമായി മാറുന്നു. സ്വാതന്ത്ര്യത്തിെൻറ വിചിത്രമായ മ്യൂട്ടേഷൻ അനുഭവിച്ചിരുന്നു പുനത്തിൽ.
രണ്ട്
പെങ്ങളുടെ കല്യാണത്തിന് വടകരയിൽനിന്ന് ചങ്ങാതിമാരുമൊത്ത് മാടായിയിൽ വന്നു പുനത്തിൽ. പന്തലിൽ ഇരുത്താതെ പുനത്തിലിന് അകത്ത് ഡൈനിങ് ടേബിളിൽ ബിരിയാണിയും അൽസയും (അലീസ- ഗോതമ്പും മാംസവും ചേർത്തുണ്ടാക്കുന്ന വിശേഷ വിഭവം) ടേബിളിൽ നിരന്നു. എടക്കാട് അസീസ് എന്ന പുകൾപെറ്റ ബിരിയാണിവെപ്പുകാരനാണ് ഷെഫ്. ടേബിളിൽ കവി എ.സി. ശ്രീഹരി, ചലച്ചിത്ര പ്രവർത്തകൻ ശിവകുമാർ കാങ്കോൽ എന്നിവരുമുണ്ടായിരുന്നു. ശ്രീഹരി അൽസ കഴിച്ചില്ല. ചിക്കൻ അൽസയായിരുന്നു. ശ്രീഹരി അൽസ കഴിക്കാതെ നേരെ ബിരിയാണിയിലേക്ക് കൈവെച്ചത് പുനത്തിൽ ശ്രദ്ധിച്ചു. ''ഹരി മാഷ് വെജിറ്റേറിയൻ ആണ്'', ശിവകുമാർ കാങ്കോൽ പറഞ്ഞു. ഭക്ഷണം കഴിച്ച് എല്ലാവരും പിരിഞ്ഞുപോയപ്പോൾ പുനത്തിൽ ചോദിച്ചു: ''അൽസയെക്കുറിച്ച് എപ്പോഴെങ്കിലും ഒരു കവിത എഴുതണമെന്ന് തോന്നിയാൽ ആ ചെറുപ്പക്കാരൻ എന്ത് ചെയ്യും?''
വീട്ടിൽ സസ്യാഹാരിയായ ഒരു മുതിർന്ന പത്രാധിപർ ഫിഷ് ബിരിയാണി കഴിക്കാൻ മാത്രം തലശ്ശേരി പാരീസിൽ വരുന്നതും വീട്ടിൽ തിരിച്ചെത്തി ഭാര്യക്കരികിൽവെച്ച് ഏമ്പക്കമിട്ടു പോയാൽ മീൻ മണം വരാതിരിക്കാൻ കോഴിക്കോട്ട് സൈബൂസ് ഐസ്ക്രീം പാർലറിൽനിന്ന് ഫലൂദ കഴിച്ചിരുന്നതും പുനത്തിൽ പറഞ്ഞ രുചിക്കഥകളിൽ ഉണ്ട്. ബിരിയാണി എന്ന സ്വാതന്ത്ര്യത്തിന് മ്യൂട്ടേഷൻ സംഭവിക്കുന്നതാണ് ഫലൂദ. സ്വാതന്ത്ര്യം അഭിരുചിയിൽനിന്നുണ്ടാവുന്ന രുചിയാണ്.
മൂന്ന്
കണ്ണൂരിലെ പ്രശസ്തമായ ആ ഹോട്ടലിൽ കയറുമ്പോൾ പുനത്തിൽ പതിവിലേറെ കഴിച്ചിരുന്നു. കാസർകോട്ടുനിന്ന് ഒരു സാഹിത്യ പരിപാടി കഴിഞ്ഞുള്ള വരവാണ്. കാറിൽനിന്ന് ഇടക്കിടെ ഹോട്ടലിലെ മാനേജറായ സുഹൃത്തിനോട് പറഞ്ഞ് മട്ടൺ സൂപ്പ് കരുതിയിരുന്നു. പുനത്തിലിനെ അവർ ആദരവോടെ സ്വീകരിച്ചു. മട്ടൺ സൂപ്പ് വിളമ്പി. സർവം ശീതീകരിച്ച ഹോട്ടലിൽ ഇളംമഞ്ഞ വെളിച്ചം പ്രകാശിച്ചുകൊണ്ടിരുന്നു. ആവി പറക്കുന്ന സൂപ്പ് ഒരിറക്ക് കുടിച്ച്, സ്പൂണിൽ മട്ടൺ കഷണങ്ങൾ കോരിയെടുത്ത് വെയ്റ്ററെ വിളിച്ച് പുനത്തിൽ ചോദിച്ചു: ''സിമൻറ് കട്ട പൊട്ടിച്ചിട്ടതാണോ?''
രുചികൾ പിന്നെ പിന്നെ അന്യമായി പുനത്തിലിന്. ജീവിതത്തിലും.
പുനത്തിലിനെ നിങ്ങൾക്ക് ഇഷ്ടമാണോ?
അസാധാരണമായ ഒരു 'കൂസലില്ലായ്മ'പുനത്തിലിനുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിെൻറ വിവർത്തനംപോലെയായിരുന്നു ആ ജീവിതം.'ജീവിതം: ഒരു സ്വതന്ത്ര പരിഭാഷ' എന്നായിരുന്നു പുനത്തിലിനെക്കുറിച്ചെഴുതാൻ തീരുമാനിച്ച ജീവചരിത്രാഖ്യാനത്തിന് ശീർഷകമായി തീരുമാനിച്ചത്. അത് പുനത്തിലിനോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: ''ജീവിതം: ഒരു സ്വതന്ത്രരചന'' എന്നുമതി. മറ്റാരുടെയോ ഒരു വിവർത്തന ജീവിതമല്ല തേൻറതെന്ന ഉറച്ച ബോധ്യം അതിലുണ്ടായിരുന്നു. എന്നാൽ, കുടുംബധാർമികത എന്നു നാം വിശ്വസിക്കുന്ന വിശ്വാസസംഹിതകളെ അമ്പരപ്പിക്കുന്നവിധം പുനത്തിൽ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. സ്ത്രീകളെ പുനത്തിലിന് ഇഷ്ടമായിരുന്നെങ്കിലും സ്ത്രീകൾക്ക് പുനത്തിലിനെ ഇഷ്ടമായിരുന്നോ? എങ്കിൽ എത്രവരെ? ആ ഇഷ്ടം എവിടെനിന്ന് തുടങ്ങുന്നു? എഴുതുന്ന പുനത്തിൽ / സംസാരിക്കുന്ന പുനത്തിൽ- ഈ രണ്ട് സന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന ഏത് പുനത്തിലിനെ അവർ ഇഷ്ടപ്പെടുന്നു?
'കാസാ ബ്ലാങ്ക'യിലെ ഒരു പകൽ ഭിന്നമേഖലയിൽ പ്രവർത്തിക്കുന്ന മൂന്നു സ്ത്രീകളുമായി ഈ വിഷയത്തിൽ സംസാരിച്ചു. പുനത്തിൽകൂടി ഈ സംഭാഷണം കേൾക്കുന്നു എന്ന് ഉറപ്പുവരുത്തി, അവരുടെ അനുവാദത്തോടെ സംഭാഷണം സ്പീക്കറിൽ പുനത്തിലിനെ കൂടി കേൾപ്പിച്ചു.
ഒന്നാമത്തെ സ്ത്രീ ഒരു സ്കൂൾ അധ്യാപികയായിരുന്നു.
''ഹലോ സർ- ആ ടീച്ചർ പറഞ്ഞു: ഞാൻ സ്മാരകശിലകൾ ആറ് തവണ വായിച്ചിട്ടുണ്ട്. അത്രയും ആ നോവൽ ഇഷ്ടമാണ്.''
പുനത്തിൽ അപ്പോൾ സന്തോഷിച്ചു. ''തീർച്ചയായും ഏഴാമത്തെ വായനക്ക് ഞാൻ ഒപ്പിട്ട് ഒരു കോപ്പി തരാം.''
''വേണ്ട സാർ'' ടീച്ചർ അപ്പോൾ തന്നെ അത്ഭുതപ്പെടുത്തുന്ന സത്യസന്ധതയോടെ പറഞ്ഞു: ''സാർ ഒപ്പിട്ട ഒരു പുസ്തകം വീട്ടിൽ കണ്ടാൽ പ്രശ്നമാണ്.''
പക്ഷേ, പുനത്തിൽ ആ മറുപടിയിൽ ആ ടീച്ചറോട് ക്ഷോഭിച്ചു എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ തെറ്റി. പുനത്തിൽ ചിരിച്ചു വീണു. ഭർത്താവ്, അച്ഛൻ, അമ്മ, മക്കൾ ആരാണ് പുനത്തിൽ ഒപ്പിട്ട ഒരു പുസ്തകം കണ്ടാൽ വീട്ടിൽ പ്രശ്നമാക്കുക എന്നു ചോദിച്ചപ്പോൾ ആ ടീച്ചർ മറുപടിയൊന്നും പറഞ്ഞില്ല. ''എന്തായാലും നമുെക്കാരു ദിവസം കാണണം'' എന്നു പുനത്തിൽ പറഞ്ഞപ്പോൾ ആ സ്ത്രീയുടെ മറുപടി സുവ്യക്തമായിരുന്നു: ''വേണ്ട സാർ. ഞാൻ സാറിനെ കാണാനാഗ്രഹിക്കുന്നില്ല. പക്ഷേ, സ്മാരക ശിലകൾ ഏഴാമതും വായിക്കും.''
ചെറിയ ചെറിയ കുശലാന്വേഷണങ്ങൾക്കു ശേഷം ആ സംഭാഷണം അവസാനിച്ചു.
രണ്ടാമത്തെ സ്ത്രീ ഒരു കോളജ് അധ്യാപികയായിരുന്നു.
അവർക്കും 'സ്മാരകശിലകൾ' തന്നെയായിരുന്നു പ്രിയപ്പെട്ട നോവൽ.
''ഒരു പാൻ ഇന്ത്യൻ നോവൽ എന്ന നിലയിൽ 'മരുന്ന്' അല്ലേ നല്ലത്?''
പുനത്തിൽ അവരോട് ചോദിച്ചു: ''സ്മാരക ശിലകൾ ഒരു വായനക്കാരി എന്ന നിലയിൽ എന്നെ സ്വയം നഷ്ടപ്പെടുത്തുന്നു'', കോളജ് അധ്യാപിക പറഞ്ഞു.
''പുനത്തിൽ എന്ന വ്യക്തിയെകുറിച്ച് എന്താണഭിപ്രായം?''
''സാറിെൻറ കൃതികളാണ് ഞാൻ വായിക്കുന്നതും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതും ('പഠിപ്പിക്കുന്നത്' എന്നു പറയാതിരിക്കാൻ കോളജധ്യാപിക ശ്രദ്ധിച്ചിരുന്നു).
''എന്നാലും വ്യക്തിയെപ്പറ്റി ഒരഭിപ്രായം ഉണ്ടാവുമല്ലോ-''
''അതൊക്കെ'',
ആ അധ്യാപിക പറഞ്ഞു: ''സാറിെൻറ വ്യക്തിപരമായ കാര്യം. സാറ് എങ്ങനെ ജീവിച്ചാലും എനിക്കെന്ത്? സാറ് എെൻറ പുതിയാപ്പിളയൊന്നുമല്ലല്ലോ!'' (അതൊരു മുസ്ലിം സ്ത്രീയാണ്. സാധാരണയായി മകളുടെ ഭർത്താവിനെയാണ് 'പുതിയാപ്പിള' എന്ന് വിളിക്കാറ്. സ്വന്തം ഭർത്താവിനെയും ചിലർ 'പുതിയാപ്പിള' എന്നു വിളിക്കാറുണ്ട്. കോളജ് അധ്യാപിക ഏത് അർഥത്തിലാണ് ഉദ്ദേശിച്ചത് എന്നറിയില്ല.)
പുനത്തിൽ ചിരിച്ചു. അവർക്ക് കൈയൊപ്പിട്ട് ഒരു പുസ്തകമയക്കാം എന്നു പറഞ്ഞപ്പോൾ അവർ വീട്ടിലേക്ക് അയക്കാവുന്ന വിലാസംതന്നെ പറഞ്ഞു. അവർക്ക് പിന്നീട് പുസ്തകമയച്ചോ എന്നറിയില്ല. അവർ തമ്മിൽ പിന്നീട് കത്തിടപാടുകൾ നടത്തിയിരുന്നോ എന്നുമറിയില്ല.
മൂന്നാമത്തെ സ്ത്രീ ഒരു നഴ്സ് ആയിരുന്നു.
പുനത്തിൽ പക്ഷേ, ഒരു ഡോക്ടർ എന്ന നിലയിലാണ് അവരോട് സംസാരിച്ചത്. നല്ല വായനക്കാരിയായിരുന്നിട്ടും അവർ സാഹിത്യമൊന്നും പറഞ്ഞില്ല. ''സാറ് ഇങ്ങനെ മദ്യപിച്ചാൽ കരിയറിനെ ബാധിക്കില്ലേ'' എന്ന് ചോദിച്ചപ്പോൾ പുനത്തിൽ ഫോൺ കട്ട് ചെയ്തു. ആ സംഭാഷണം തുടരാൻ എന്തുകൊണ്ടോ പുനത്തിൽ ആഗ്രഹിച്ചില്ല.
ഈ സംഭാഷണത്തിലെ സൂചനകൾവെച്ച് സൂക്ഷ്മമായ അപഗ്രഥനത്തിനൊന്നും ഞങ്ങൾ മുതിർന്നില്ല. ഒന്നാമത്തെ സ്ത്രീ, സ്കൂൾ ടീച്ചർ, പുനത്തിൽ ഏതോ തരത്തിൽ സദാചാരത്തിന് 'പ്രശ്ന'മുണ്ടാക്കുന്നു എന്നാണ് പറയാൻ ശ്രമിച്ചത്. പുനത്തിലിനെപ്പോലെ ജീവിക്കുമ്പോൾ കുടുംബത്തിൽ അത് പ്രശ്ന വിഷമമേഖലകൾ തീർക്കുന്നു എന്നൊരു ഊന്നൽ ആ മറുപടിയിലുണ്ടായിരുന്നു. മറ്റൊന്ന്, പ്രധാനപ്പെട്ട വസ്തുത, അവർ ഒരു സ്കൂൾ ടീച്ചർ കൂടിയായിരുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രാഥമികമായ ജ്ഞാന രൂപവത്കരണമാണ് സ്കൂളിൽ നടക്കുന്നത്. രണ്ടാമത്തെ സ്ത്രീ, സ്വാതന്ത്ര്യത്തെ അൽപംകൂടി മനസ്സിലാക്കാൻ ശ്രമിക്കുന്നു. ''നിങ്ങൾ എങ്ങനെ ജീവിച്ചാലും എനിക്കെന്ത്'' എന്നു പറഞ്ഞപ്പോഴും ''അങ്ങനെയൊരാളെ'' ബന്ധുവായി പരിഗണിക്കാനാവില്ല എന്ന് പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. മൂന്നാമത്തെ സ്ത്രീ, നഴ്സ്, പുനത്തിലിെൻറ മദ്യപാനത്തെ ചെറിയ രീതിയിൽ വിമർശിച്ചപ്പോൾതന്നെ അദ്ദേഹം അസ്വസ്ഥനായി.
അപ്പോഴും, എഴുത്തുകാരൻ എന്ന നിലയിൽ പുനത്തിൽ ഇവരുടെയെല്ലാം ഹൃദയം കവർന്നിരുന്നു. ഒരു നോവൽ ഏഴു തവണ വായിക്കുക എന്നത് എഴുത്തുകാരന് കിട്ടുന്ന നൊബേൽ പ്രൈസാണ്. ആത്മരതിയുടെ ഊഞ്ഞാലിൽ ആടാത്ത എഴുത്തുകാരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും.
സ്വാതന്ത്ര്യം എപ്പോഴും വ്യവസ്ഥയോടുള്ള വിയോജിപ്പോടെയും വെല്ലുവിളിയോടെയുമാണ് നിൽക്കുന്നത്. അത് അത്രതന്നെ 'വിവാദ സാധ്യത' നിലനിർത്തുന്നതുമാണ്. പുനത്തിൽ എന്ന എഴുത്തുകാരൻ വ്യക്തിപരമായിതന്നെ സ്വാതന്ത്ര്യത്തിെൻറ ഈ ഭാഗങ്ങളെല്ലാം ഉൾച്ചേർന്ന ഉടൽ ആയിരുന്നു. 'സ്മാരകശിലകൾ', 'മരുന്ന്'- ഈ രണ്ട് കൃതികൾ മാത്രംമതി പുനത്തിലിനെ എന്നേക്കുമായി ഓർമിക്കാൻ.
വ്യക്തികൾ ജീവിതത്തിൽ നടത്തുന്ന നിർണായകമായ 'തിരഞ്ഞെടുപ്പാണ്' കുടുംബജീവിതം നയിക്കുക എന്നത്. ഒരു 'ഇണ'യിൽ അഭയം കണ്ടെത്തുക എന്നൊരു സുരക്ഷിത വ്യക്തിഗതഭാവിയുമായി ബന്ധപ്പെട്ട തീരുമാനംകൂടിയാണത്. അപ്പോൾതന്നെ അത് 'വിവാഹേതരമായ' ഏത് ലൈംഗിക ബന്ധങ്ങളെയും ഭയത്തോടെ നോക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ജൈവ പരിണാമദശയിൽ മനുഷ്യർക്ക് കൈവന്ന ഘടനാപരമായ ഒരു സാമൂഹിക സംവിധാനമാണ് 'കുടുംബം'. ലിംഗ/ജാതി/സ്വത്വ നിർമിതികൂടിയാണ് കുടുംബം. ഈ നിർമിതിയെ പ്രകോപിപ്പിക്കുന്ന പ്രമേയങ്ങളാണ് പുനത്തിൽ എഴുതിയ ചെറുകഥകളും പുനത്തിൽ പലപ്പോഴായി നടത്തിയ സംഭാഷണങ്ങളും. (പുനത്തിൽ നടത്തിയ പിൽക്കാല സംഭാഷണങ്ങളും ദൃശ്യമാധ്യമങ്ങളിൽ വന്ന തുടർച്ചയായ അഭിമുഖങ്ങളും 'പിൽക്കാല ചങ്ങാതി'മാരുമാണ് പുനത്തിലിനെ അരാജകവാദിയാക്കിയത് എന്ന് പുനത്തിലിെൻറ ആദ്യകാല ചങ്ങാതിമാർ ഒറ്റപ്പെട്ട ചില കോണുകളിൽനിന്ന് പറയുകയുണ്ടായി. ഈ ആദ്യകാല ചങ്ങാതിമാരുമായുള്ള സഹവാസ നാളുകളിലാണ് പുനത്തിൽ നടത്തിയ ഏറ്റവും (കു) പ്രസിദ്ധമായ കാസർകോടൻ പ്രഭാഷണം: 'പാപിയുടെ കാഷായം'. പുനത്തിലിെൻറ സർഗാത്മക ജീവിതത്തിൽ വലിയ കരിവാരിത്തേക്കലിന് ഇടയാക്കിയ 'ടാഗോർ/കന്യാവനങ്ങൾ' നോവൽ വിവാദവും ''ആദരണീയരായ ഈ മുതിർന്ന സുഹൃത്തുക്കൾ'' ഒപ്പമുള്ള കാലത്താണ് സംഭവിക്കുന്നത്. എല്ലാ കാലത്തും വിവാദങ്ങളുടെ അകമ്പടി പുനത്തിലിെൻറ ജീവിതത്തോടൊപ്പം ഉണ്ടായിരുന്നു. അതിന് 'ആദ്യകാലം', 'പിൽക്കാലം' എന്നൊന്നുമില്ല).
സ്വാതന്ത്ര്യത്തിെൻറ വലുപ്പക്കൂടുതൽ ഉള്ള ആ കള്ളി എപ്പോഴും വ്യക്തി ചോദനകൾ കൊണ്ട് നിറച്ചിരുന്നു പുനത്തിൽ. അതുകൊണ്ടുതന്നെ വ്യക്തിപരമായി പലതരം വിഷയദാരിദ്ര്യങ്ങളിലൂടെ കടന്നുപോകുന്ന മലയാളികൾ, എഴുത്തുകാരും വായനക്കാരുമടങ്ങുന്ന വിപുലമായ സമൂഹം, പുനത്തിലിെൻറ ജീവിതം ഒരു കഥയായി വായിച്ചുകൊണ്ടിരുന്നു
വ്യക്തിസ്വാതന്ത്ര്യം എന്ന നിലയിൽ 'കുടുംബം' എന്ന അധികാര കണ്ണിയിലേക്കാണ് പുനത്തിൽ അവസാനകാലം എത്തിച്ചേരുന്നത്. സ്വാതന്ത്ര്യം എന്ന ജൈവാനുഭവത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും തിരിച്ചറിവുകളും കുടുബം എന്ന വ്യവസ്ഥാപിത ശ്രേണിയിലേക്കു തന്നെയാണ് പുനത്തിൽ ഒടുവിൽ ചേർത്തുനിർത്തുന്നത്. ഈ കോവിഡ് കാലത്ത് നിങ്ങൾ എവിടെയാണ് സുരക്ഷിതരായി ഇരിക്കുന്നത്? കുടിയേറ്റ തൊഴിലാളികൾ എവിടേക്ക് പോകാനാണ് തിടുക്കംകൂട്ടുന്നത്? പ്രവാസികൾ?
കേരളാ പൊലീസ് കേരളത്തിൽ ഇപ്പോൾ പുറത്തിറക്കിയ യാത്രാ പാസിനുള്ള അപേക്ഷ ഫോറത്തിൽ 'ഫാമിലി'യിലേക്ക് തിരിച്ചുപോകാൻ അവസരം നൽകുന്നുണ്ട്. മടക്കയാത്രകളെല്ലാം കുടുംബത്തിലേക്കാണ് എന്നാണ് സ്റ്റേറ്റും പറയുന്നത്.
സ്വാതന്ത്ര്യം സൂക്ഷ്മതലത്തിൽപോലും ഒരു പ്രശ്നവിഷയമാണ്. നാമപദമായി അതുണ്ട്. ക്രിയാത്മകമായി അത് വീട്ടിൽ/പുറത്ത് എന്നീ രീതികളിൽ 'ടിക്' ഇടാവുന്ന കള്ളികളായി തരംതിരിച്ചു വെച്ചിട്ടുണ്ട്. എല്ലാ കള്ളികളും ഒരേ സ്വാതന്ത്ര്യത്തോടെ ആരും പൂരിപ്പിക്കുന്നില്ല. അത്രത���q�oT്നെ പൂർണ സ്വാതന്ത്ര്യം ആരും എടുക്കുന്നില്ല. കൊടുക്കുന്നുമില്ല.
പുനത്തിലും ഈ ചതുര സ്വാതന്ത്ര്യമാണ് അനുഭവിച്ചത്. V|���6 കള്ളി അൽപംകൂടി വലുതായിരുന്നു എന്നുമാത്രം.
എഴുത്തുകാരൻ എന്ന നിലയിൽ അയാൾ നിങ്ങൾക്കാരാണ്?
സ്വാതന്ത്ര്യത്�^�G�0��െൻറ വലുപ്പക്കൂടുതൽ ഉള്ള ആ കള്ളി എപ്പോഴും വ്യക്തി ചോദനകൾ കൊണ്ട് നിറച്ചിരുന്നു പുനത്തിൽ. അതുകൊണ്ടുതന്നെ വ്യക്തിപരമായി പലതരം വിഷയദാരിദ്ര്യങ്ങളിലൂടെ കടന്നുപോകുന്ന മലയാളികൾ, എഴുത്തുകാരും വായനക്കാരുമടങ്ങുന്ന വിപുലമായ സമൂഹം, പുനത്തിലിെൻറ ജീവിതം ഒരു കഥയായി വായിച്ചുകൊണ്ടിരുന്നു. ജീവിതം കഥപോലെ അവതരിപ്പിക്കാൻ പുനത്തിലിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ, തെൻറ ഓർമകളെ വലിയൊരു വായനാ സമൂഹം പിന്തുടരുന്നുണ്ടെന്ന തോന്നലിൽ എഴുത്തിൽ ജീവിതത്തെ അദ്ദേഹം പൊലിപ്പിച്ചുതന്നെ നിർത്തി. മറ്റെഴുത്തുകാരെക്കാൾ സഞ്ചാര സാഹിത്യവുമെഴുതി. ബർമ, സിംഗപ്പൂർ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നടത്തിയ സഞ്ചാരസ്മൃതികൾ സൂക്ഷ്മമായ ചില നോട്ടങ്ങളാൽ ശ്രദ്ധേയമാണ്. ഇറാനിൽനിന്ന് തിരിച്ചുവന്നപ്പോൾ അദ്ദേഹം വിളിച്ചത് ഏറെ കൗതുകമുള്ള ഒരു കാര്യം പറയാനാണ്: ''ലബണൻ (ഫലസ്തീൻ) സ്ത്രീകളാണ് ഏറെ സുന്ദരികൾ എന്നാണ് ഞാൻ ഇതുവരെ ധരിച്ചിരുന്നത്. മിഡിൽ ഈസ്റ്റ് യാത്രകളിൽ അങ്ങനെയാണ് തോന്നിയത്. പക്ഷേ, ഇറാൻ സ്ത്രീകളാണ് അവരേക്കാൾ സുന്ദരികൾ. മൂടുപടം കൊണ്ട് മൂടിയ സുന്ദരികൾ!''
യാത്രകളും ഭക്ഷണവും ഉറക്കവും മദ്യവും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന പുനത്തിൽ ഏറ്റവും മൂഡുള്ള സന്ദർഭങ്ങളിൽ ഫ്ലാറ്റിനരികിലെ മരത്തിലെ കുരുവിയുടെ ശബ്ദം മിമിക്രി ആർട്ടിസ്റ്റിനെപോലെ അനുകരിച്ചു ചിരിപ്പിക്കും. പി യുടെ 'കളിയച്ഛനി'ലെ വരികൾ ചൊല്ലും:
മന്ദ പവനൻ തഴുകവേ കൂരിരുൾ/ഗ്രന്ഥി ഭേദിച്ചു വിരിയുന്നു കോരകം/ദേവൻ ദിനേശൻ തൊടുമ്പോൾ തമിസ്രമാം/രാവു വെളിച്ചം വിതറും പ്രഭാതമാം!
ഇതുപോലെ ആർ. രാമചന്ദ്രെൻറയും വൈലോപ്പിള്ളിയുടെയും ഒട്ടേറെ വരികൾ അദ്ദേഹത്തിന് മനപ്പാഠമായിരുന്നു.
പ്രിയപ്പെട്ട പുനത്തിൽ, നിരർഥകമായ ഒരു പ്രഹസനം പോലെ ജീവിതം ആയിത്തീർന്ന ഈ അടച്ചിടൽ നാളുകളിൽ, ഒരിക്കൽകൂടി കഥപറയുന്ന കണ്ണുകൾ നോക്കി സംസാരിക്കാൻ താങ്കളെ സ്നേഹിച്ചിരുന്ന ചങ്ങാതിമാരെല്ലാം ആഗ്രഹിക്കുന്നുണ്ടാവണം. ഒരു അസംബന്ധ ബോധം സ്വയംനീക്കാൻ ശ്രമിച്ചിട്ടും നീങ്ങാതെ ലോകത്തിനുമേൽ വന്നുവീണിരിക്കുന്നു. ഒരു കഥാപാത്രം പോലെ ജീവിച്ച താങ്കൾ, സ്വയം ആദർശവത്കരിക്കാൻ ഒരിക്കലും ആഗ്രഹിച്ചില്ല. മുറിയിൽ അടച്ചിരുന്ന ആ നാളുകൾ, ഓർമകളുടെ ഭൂമിയിൽ ജീവിച്ച താങ്കൾക്ക് എത്ര കഠിനമായിരിക്കുമെന്ന് ഇപ്പോൾ തിരിച്ചറിയാനാവുന്നുണ്ട്. ഓർമകളുടെ കഠിന തടവനുഭവിക്കുകയാണ് ആഗോള മനുഷ്യരിപ്പോൾ.
02
നടന്നു കടന്നവൻ
എ. അയ്യപ്പൻ അലഞ്ഞുനടന്ന ലോകം അൽപകാലത്തേക്കെങ്കിലും അസ്തമിച്ചിരിക്കുന്നു. വീടുണ്ടായിട്ടും നടന്നലയുന്ന, കാൽനടയിൽ നിറയുകയും വീഴുകയും മരിക്കുകയും ചെയ്യുന്ന ഒരിന്ത്യ, കാൽനടയെ കവിതയായി കണ്ട ഒരു കവിയെ നിരാർദ്രമായ ഓർമയുടെ നിരത്തിൽ ഏകാകിയായി നിർത്തുന്നു. അയ്യപ്പൻ അലയുന്നവരോടൊപ്പമായിരുന്നു എന്നും. നടന്നുനടന്ന് കണ്ട കാഴ്ചകളിൽനിന്നാണ് ആ കവിതകളൊക്കെ രൂപപ്പെട്ടത്. ''നോവുകളെല്ലാം പൂവുകളായി'' ഹൃദയത്തിൽ വിഷാദ സ്മൃതികളുടെ പൂക്കുടയുമായി നടന്ന അയ്യപ്പൻ നിസ്വരായി അലഞ്ഞ ജനതയുടെ കവിയായിരുന്നു. റെയിൽവേ ട്രാക്കിൽ വണ്ടി കയറി ചതഞ്ഞ, ട്രക്ക് ലോറികളിടിച്ച് മരിച്ച, കാൽനട മനുഷ്യരുടെ ഉള്ളിൽനിന്ന് പൊട്ടിപ്പിളർന്നു വരാവുന്ന വാക്കുകളാണ് അയ്യപ്പൻ കവിതകൾ. തെരുവിൽ മരിച്ചുവീഴുമ്പോൾ കുപ്പായക്കൈ മടക്കിൽ ചുളുങ്ങിച്ചുരുങ്ങിയ നോട്ടുപോലെ കവിതയുണ്ടായിരുന്നു. കൂരമ്പ് പോലെ പിന്നാലെ വരുന്നുണ്ട്, അസ്ത്രം! എത്ര പ്രവചനാത്മകമായ വരികൾ!
വാക്ക് വരുന്നത് മായികവും വശ്യവുമായ സ്വർഗീയ ഭാവനകളിൽനിന്നു മാത്രമല്ല, വെയിലത്ത് നിർത്തിപ്പൊരിച്ച ജീവിതത്തിൽനിന്നുമാണ്. ആ വെയിൽ പൊള്ളിനിൽക്കുന്നുണ്ട് അയ്യപ്പൻ കവിതകളാകെ. പാറ പൊട്ടിക്കുന്ന മനുഷ്യരിൽ ദൈവത്തെ കണ്ടെത്തിയവർ (ടാഗോർ) ഒരു പാറപോലും പൊട്ടിച്ചവരല്ല എന്ന് അനുവാചകർക്കറിയാം. എന്നാൽ, പാറ പൊട്ടിക്കുന്നവരിലും ചേറിൽ വയൽ ഉഴുതുമറിക്കുന്നവരിലും ദൈവസാന്നിധ്യത്തെ കാണുന്ന ആ 'കണ്ണ്' കവിയുടേതാണ്. അയ്യപ്പൻ കണ്ണിൽപതിയുന്ന ജീവിതത്തിലേക്കു നടന്നു തന്നെ പോയി. ജീവിതത്തെ ഇരുന്നു കണ്ട് തൊഴുകൈയോടെ, 'കൂപ്പുകൈ' കവിതകൾ എഴുതുകയായിരുന്നില്ല. 'നടപ്പു ലോകക്രമ'ങ്ങൾ നടന്നുതന്നെ കണ്ട് കവിതയിൽ അതിെൻറയൊരു ക്രമം വരണ്ടതും വിരണ്ടതുമായ ഭാഷയിൽ എഴുതിനിറച്ചു.
അയ്യപ്പൻ പറഞ്ഞു. വീട് വിട്ടിറങ്ങി അലയുന്ന അയ്യപ്പൻ 'ഇരിപ്പാനന്ദങ്ങളെ'യാണ് ഉപേക്ഷിക്കുന്നത്. ഇപ്പോൾ ഇന്ത്യയിൽ അലയുന്ന മനുഷ്യർ 'ഇരിപ്പിടമില്ലാത്ത വീടുകളി'ലേക്കായിരിക്കാം മടങ്ങുന്നത്.
കോവിഡ് കാലത്തെ ഇന്ത്യ, ഇന്ത്യയെ നിർമിച്ച പതിതരായ മനുഷ്യർക്ക് ഒരു ഭാവിയും വാഗ്ദാനം ചെയ്യുന്നില്ല. ഭരണകൂടത്താൽ അനാഥമാക്കപ്പെടുന്ന ഒരു ജനത. 'നമ്മൾ' തന്നെയാണ് നടക്കുന്ന ആ മനുഷ്യർ. 'അവര'ല്ല 'our' ആണ് അവർ. ഒരിടംപോലും സേഫ് സോൺ അല്ലാത്തവർ. അയ്യപ്പനെക്കുറിച്ചുള്ള ഓർമ, ആ നിലയിൽ, ഒരു 'നില'യിലും 'നിൽക്കക്കള്ളി'യില്ലാതെ നടന്ന മനുഷ്യരെകുറിച്ചുള്ള ഓർമകൾ ഉണർത്തിവിടുന്നു. കീഴാള ജീവിതത്തിൽ അന്തർലീനമായ ഉൾതാപങ്ങൾ അയ്യപ്പൻവാക്കിൽ കത്തിനിന്നു. ഉൾപുളകങ്ങൾ കുറച്ചു മാത്രമെഴുതി.
വീടില്ലാത്തവൻ ആയിരുന്നില്ല അയ്യപ്പൻ. എന്നാൽ, സ്വന്തമായി മുദ്ര പേപ്പറിൽ അതിരുകൾ അടയാളപ്പെടുത്തിയ വീട് ഉണ്ടായിരുന്നില്ല. നടന്നുകണ്ട ഇടങ്ങളെല്ലാം ജീവിതത്തിെൻറ അതിരുകളായി. മുദ്ര പേപ്പർ ആ കവിതകൾതന്നെയായിരുന്നു.
വീട്ടിൽ വന്ന അയ്യപ്പൻ
''മോള് ടെ പേരെന്താ?''
കവി െസബാസ്റ്റ്യനോടൊപ്പം, കണ്ണൂരിലെ വീട്ടിൽ വന്നപ്പോൾ കൈക്കുഞ്ഞായിരുന്ന മകളെ എടുത്ത് അയ്യപ്പൻ ചോദിച്ചു.
''ജഹനാര അസ്മി''
ഞാനിവളെ 'ജാസ്മിൻ' എന്നു വിളിക്കുന്നു.
കുഞ്ഞിനെയുമെടുത്ത് അയ്യപ്പൻ വീട്ടുമുറ്റത്തേക്കിറങ്ങി, പൂന്തോട്ടത്തിലെ പൂക്കളെ തൊട്ടു കാണിച്ചു ഓരോ പൂവിെൻറയും പേര് കുഞ്ഞിനോട് പറഞ്ഞു. ''ആളുകൾക്കും പൂവുകൾക്കും പേരുണ്ട്'', അയ്യപ്പൻ ചിരിച്ചു: പക്ഷേ, മുല്ലപ്പൂ മുല്ലപ്പൂവിനിട്ട പേര് എന്തായിരിക്കാം? (കവി പൂക്കളെത്തേടി
സലിം അലി പക്ഷികളെത്തേടി
പെണ്ണൊരുത്തിയോടു ഞാൻ ചോദിച്ചു:
ആരെത്തേടുന്നു?
അവൾ പറഞ്ഞു:
അറവുകാരനെ.
ആ കവിതയുടെ ഓർമയിൽ െസബാസ്റ്റ്യൻ ചിരിച്ചു).
''കാഞ്ഞിരം വാറ്റി മദ്യം കുടിച്ച കയ്പാണ് ഞാൻ'' (ഒറ്റയാെൻറ കൂട്) എന്നെഴുതിയ കവി കുടിച്ചിരുന്നില്ല. വീട്ടിൽ വരുമ്പോൾ കുടിക്കരുതെന്ന വാക്ക് അത്ഭുതകരമായ വിട്ടുവീഴ്ചയോടെ പാലിച്ചു.
അടൂർ ഗോപാലകൃഷ്ണെൻറ 'എലിപ്പത്തായ'ത്തിലെ കരമനയെ ഓർ�ʿ#M4�ിപ്പിക്കുന്ന ഒരു ജീവിതത്തിലൂടെയാണ് കോവിഡ് കാല ഗൃഹ പുരുഷജീവിതം കടന്നുപോയത്. ഒരു ചാരു കസേരയിൽ ഇരുന്നും ചാഞ്ഞു കിടന്നും അൽപമൊന്നു നടന്നുമുള്ള ജീവിതം. വിശദീകരിക്കാൻ സാധിക്കാത്ത ഒരു നിശ്ശബ്ദത. വീട്, സഞ്ചാരത്തിന് ഒരു പരിധി നിർണയിക്കുന്നുണ്ട്. ആ പരിധി ബന്ധുത്വത്തെ ആശ്രയിച്ചുനിൽക്കുന്ന ഒന്നുമാണ്. വീട്ടിലെ മുറി ആ വിട്ടിലെ പൗരന് വാടകമുറിയല്ലെങ്കിലും, അവിടെ എത്ര അംഗസംഖ്യയുണ്ടോ, അത്രയും മുറികളായി വീട് പകുത്തിട്ടുണ്ടെങ്കിൽ, വൈരുധ്യംനിറഞ്ഞ സ്വകാര്യതകൾ അവിടെ ആവിഷ്കരിക്കപ്പെടുന്നുണ്ട്. ''വീടില്ലാത്ത ഒരുവന്'' സാധിക്കാത്തതും നിരന്തരം നിഷേധിക്കപ്പെടുന്നതുമാണ് വീട് നൽകുന്ന ''ആവിഷ്കാര സ്വാതന്ത്ര്യങ്ങൾ''. വീട്ടുകാർ തമ്മിൽ ഇടപഴകുന്ന വീട് ഭയവും അഭയവുമാണ്. അനുവദനീയമായ ശരീരചലനങ്ങൾ, പെരുമാറ്റ രീതികൾ അവിടെയുണ്ട്. 'എലിപ്പത്തായ'ത്തിലെ കരമനയ്ക്ക് നാലുകെട്ട് അഭയമാണെങ്കിലും അവിടെയുള്ള സ്ത്രീകളായ രണ്ടു പേർക്ക് നാലുകെട്ട് മാത്രമല്ല, അവിടെ മടിയുടെ വേരിറങ്ങി ജീവിക്കുന്ന ആ 'പുരുഷൻ' തന്നെ ഭയമുളവാക്കുന്ന കാഴ്ചയാണ്. കരമന അവതരിപ്പിക്കുന്ന ആ കഥാപാത്രം ഒരു വ്യക്തിയല്ല, എടുപ്പാണ്. സ്ത്രീവി��8;�g�0��ദ്ധമായി രൂപപ്പെട്ട ഒരു നിർമിതി. കോവിഡ് കാലത്ത് അടൂരിെൻറ ഈ ചിത്രം കാണുമ്പോൾ പണ്ട് കാണാത്ത അർഥങ്ങൾ കാഴ്ചയിൽ തെളിഞ്ഞുവരുന്നുണ്ട്.
''പെങ്ങളുടെ വീട്ടിൽ വാതിൽപ്പടവിൽ കുത്തിയിരുന്നാണ് ഞാൻ മഴ കാണാറ്. മഴ എനിക്കിഷ്ടമല്ല'', അയ്യപ്പൻ അന്നു പറഞ്ഞു. ''വേനലിൽ നടക്കാം, എവിടേങ്കിലും കിടക്കാം. വീട്ടിലിരിക്കുന്നവന് മഴ കവിതയും വീടില്ലാത്തവന് ശാപവുമാണ്. (തിക്ത വജ്രത്തോടുകൾക്കായി വക്ത്രം പിളർക്കുന്ന ഈ ഭൂമിയിൽ കാറ്റും മഴയും പട്ടിണിക്ക് പരിഹാരമല്ല - കാടിെൻറ സ്നേഹിതക്ക്.) മഴ എനിക്കിഷ്ടമല്ല. ഏപ്രിൽ ക്രൂരമാണ് എന്ന് ആര് പറഞ്ഞാലും ശരി, അതെനിക്ക് ബാധകമല്ല. ഗ്രീഷ്മമാണ് എെൻറ സഖി.''
അയ്യപ്പൻ പറഞ്ഞു. വീട് വിട്ടിറങ്ങി അലയുന്ന അയ്യപ്പൻ 'ഇരിപ്പാനന്ദങ്ങളെ'യാണ് ഉപേക്ഷിക്കുന്നത്. ഇപ്പോൾ ഇന്ത്യയിൽ അലയുന്ന മനുഷ്യർ 'ഇരിപ്പിടമില്ലാത്ത വീടുകളി'ലേക്കായിരിക്കാം മടങ്ങുന്നത്. നമ്മൾതന്നെ ആയിത്തീർന്നേക്കാവുന്ന അവർ മടക്കയാത്ര വീട്ടിലേക്ക് തന്നെയാക്കുന്നത് എന്തിനാണ്? തന്നെ സ്വീകരിക്കുന്ന ഒരു 'ആശയം' അവിടെയുണ്ട് എന്നതുകൊണ്ടാണ്. ഇണയായി, തെൻറതന്നെ ഇളംപൈതലായി, അമ്മയായി തന്നെ ഉള്ളിലേക്ക് പുണരുന്ന ഒരു ആശയം. സ്നേഹാർദ്രമായ ഈ ആശ്രയത്വം സ്റ്റേറ്റ് നൽകുന്നില്ല. അരക്ഷിതാവസ്ഥ നിറഞ്ഞ അടിമക്കരാർ ജീവിതങ്ങളിൽനിന്ന് 'രക്ത ബന്ധുത്വം' എന്ന ജനിതകപരമായ പൗരത്വത്തിലേക്കാണ് അവർ മടങ്ങുന്നത്.
വാക്ക് വരുന്നത്
ആ യാത്രക്കിടയിൽ അയ്യപ്പൻ കവിത എഴുതുന്നതു കണ്ടു. പുലർച്ചെ ഹോട്ടൽ മുറിയിൽ നിന്നെണീറ്റ്, പോക്കറ്റിൽ കരുതിയ തുണ്ടുകടലാസിൽ ചില വരികൾ കുറിക്കുന്നു. വായിച്ച് ചില തിരുത്ത്. മനസ്സിൽ പൂർത്തിയായ കവിതയുടെ പകർത്തെഴുത്താണ്. അബോധത്തിൽ വരുന്ന വാക്കല്ല.
'വാക്ക്-'
അയ്യപ്പൻ പറഞ്ഞു: ബിവറേജിൽനിന്ന് വാങ്ങാൻ കിട്ടില്ല. ബി- ആവറേജ് ആയ വാക്ക് പോലും വില കൊടുത്താൽ കിട്ടില്ല. അത് ഉള്ളിൽനിന്ന് ആലോചിച്ച്, കൃത്യമായി... അങ്ങനെ വരണം. ആലോചന കൂടാതെ അത് വരില്ല. ചിന്തിച്ചുതന്നെ വരുന്നതാണ് അത്. (ഇടക്ക് അയ്യപ്പെൻറ ഒരു ചോദ്യം, പാർട്ടിയുടെ 'ചിന്ത'യിൽ കവിത വരാറുണ്ടോ? സംസാരിക്കുമ്പോൾ ചില വാക്കുകളിൽ പിടിച്ച് ബൈപാസ് തീർക്കുന്നത് അയ്യപ്പെൻറ രീതിയാണ്).
അയ്യപ്പൻ വീടുവിട്ട് നടന്നത്, തെരുവ് തന്നെ വീടായി കണ്ട ഒരാളുടെ ജൈവ വാസനകൾ ഉള്ളതുകൊണ്ടാണ്. വീട്ടിലെ സമ്പർക്കത്തിന് അതീതമായ ഒരിടമായി അയ്യപ്പൻ തെരുവിനെ കണ്ടു. പുനത്തിൽ വീട്ടിലേക്ക് മടങ്ങിയത്, താൻ അനുഭവിച്ചുകൊണ്ടിരുന്ന 'അതീത സ്വാതന്ത്ര്യങ്ങൾ' മടുത്തപ്പോഴായിരിക്കണം.
പുനത്തിലും അയ്യപ്പനും ജീവിതത്തിലും എഴുത്തിലും വിശദാംശങ്ങളിൽതന്നെ ഭിന്നരാണ്. അവരുടെ യാത്രകൾ വ്യത്യസ്തമായ നിർണയങ്ങളിലാണ് എത്തിപ്പെടുന്നത്. പുനത്തിൽ കാറിലും വിമാനത്തിലും തീവണ്ടിയിലും തുടർച്ചയായി യാത്ര ചെയ്തു. കാൽനട കഴിഞ്ഞാൽ, അയ്യപ്പനിഷ്ടം ബസ് യാത്രയാണ്. എവിടെനിന്നും കയറും, എവിടെയുമിറങ്ങാം. വൈകാരികമായ ഏതോ തരം സർഗാത്മകത അയ്യപ്പൻ ബസ് യാത്രകളിൽ അനുഭവിച്ചു. സഞ്ചാരങ്ങൾ നിഷേധിക്കപ്പെട്ട, നടന്നവർക്ക് ഏത്തമിടീക്കലും ലാത്തിയടിയും ഒടുവിലൊടുവിൽ കൂട്ടമരണംതന്നെ സംഭവിച്ച കോവിഡ് കാലത്ത് അയ്യപ്പൻ ജീവിതത്തിൽനിന്ന് നേരത്തേ നടന്നുകടന്നത് ഒരു കാവ്യ വിധിതന്നെ. കാൽനടയില്ലാത്ത, യാത്രകൾ പരിമിതമാക്കപ്പെട്ട കാലത്ത് എങ്ങനെ ജീവിക്കും അയ്യപ്പൻ?.