Begin typing your search above and press return to search.
proflie-avatar
Login

''പാലേരിമാണിക്യം, പത്രപ്രവർത്തനം, എഴുത്ത്, നിലപാടുകൾ'' -ടി.​​പി.​ രാ​​ജീ​​വ​​നുമായി നടത്തിയ ദീർഘസംഭാഷണം

'പാ​ലേ​രി മാ​​ണി​​ക്യം', 'കെ.​​ടി.​എ​ൻ. കോ​​ട്ടൂ​​ർ: എ​​ഴു​​ത്തും ജീ​​വി​​ത​​വും' എ​ന്നി​വ​ക്ക്​ ശേ​ഷം എ​ഴു​തി​യ 'ക്രി​​യാ​ശേ​​ഷം' എ​ന്ന പു​തി​യ നോ​വ​ലി​െ​ൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ൽ നോ​വ​ലി​സ്​​റ്റും ക​വി​യുമാ​യ ടി.​പി. രാ​ജീ​വ​ൻ ത​െ​ൻ​റ എ​ഴു​ത്തു​വ​ഴി​ക​ളെ​യും ജീ​വി​ത യാ​ത്ര​ക​ളെ​യും കു​റി​ച്ച്​ ന​ട​ത്തു​ന്ന ദീ​ർ​ഘ​സം​ഭാ​ഷ​ണം. ലക്കം 1011 പ്രസിദ്ധീകരിച്ചത്

പാലേരിമാണിക്യം, പത്രപ്രവർത്തനം, എഴുത്ത്, നിലപാടുകൾ -ടി.​​പി.​ രാ​​ജീ​​വ​​നുമായി നടത്തിയ ദീർഘസംഭാഷണം
cancel
camera_alt

ചിത്രം: പി. അഭിജിത്ത്​

'പാ​​ലേ​​രി മാ​​ണി​​ക്യം– ഒ​​രു പാ​​തി​​രാ​​ക്കൊ​​ല​​പാ​​ത​​ക​​ത്തിെ​​ൻ​റ ക​​ഥ', 'കെ.​​ടി.​​എ​​ൻ. കോ​​ട്ടൂ​​ർ: എ​​ഴു​​ത്തും ജീ​​വി​​ത​​വും' എ​​ന്നീ നോ​​വ​​ലു​​ക​​ൾ​​ക്കു ശേ​​ഷ​​മു​​ള്ള ടി.​​പി.​ രാ​​ജീ​​വ​െ​ൻ​റ നോ​​വ​​ൽ 'ക്രി​​യാ​​ശേ​​ഷം' മാധ്യമം ആഴ്ചപ്പതിപ്പാണ് പ്രസിദ്ധീകരിച്ചത്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ നോ​​വ​​ലി​​സ്​​റ്റു​മാ​​യി ന​​ട​​ത്തി​​യ അ​​ഭി​​മു​​ഖ​​മാ​​ണി​​ത് (ലക്കം: 1011). 'കെ.​​ടി.​​എ​​ൻ. കോ​​ട്ടൂ​​ർ' സം​​ഭ​​വി​​ച്ച കോ​​ട്ടൂ​​രി​​ലെ ന​​ര​​യം​​കു​​ള​​ത്തെ വേ​​യ​​പ്പാ​​റ​​യു​​ടെ താ​​ഴ്വാ​​ര​​ത്തി​​ലു​​ള്ള രാ​​ജീ​​വ​െ​ൻ​റ വീ​​ട്ടി​​ലി​​രു​​ന്നാ​​യി​​രു​​ന്നു സം​​ഭാ​​ഷ​​ണം. കോ​​ഴി​​ക്കോ​​ട് ന​​ഗ​​ര​​ത്തി​​ലെ ഫ്ലാ​​റ്റ് വി​​ട്ട് ഗ്രാ​​മ​​ത്തി​​ൽ ഇ​​തേ വീ​​ട്ടി​​ലി​​രു​​ന്നാ​​ണ് എ​​ഴു​​ത്തു​​കാ​​ര​​ൻ 'ക്രി​​യാ​​ശേ​​ഷം' എ​​ഴു​​തി​​യ​​തും. എം.​​ സു​​കു​​മാ​​ര​െ​ൻ​റ 'ശേ​​ഷ​​ക്രി​​യ​'​യി​​ലെ നാ​​യക​​ൻ, ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത സ​​ഖാ​​വ് കു​​ഞ്ഞ​​യ്യ​​പ്പ​െ​ൻ​റ മ​​ക​​ൻ കൊ​​ച്ചു​​നാ​​ണു​​വി​​ലൂ​​ടെ ഇ​​ന്ന​​ത്തെ കേ​​ര​​ള​​ത്തെ വാ​​യി​​ക്കാ​​നും അ​​തു​വ​​ഴി 'ശേ​​ഷ​​ക്രി​​യ​'​ക്ക് പൂ​​ര​​ണ​​മു​​ണ്ടാ​​ക്കാ​​നു​​ള്ള ശ്ര​​മ​​വു​​മാ​​ണ് നോ​​വ​​ൽ സാ​​ക്ഷാ​​ത്ക​​രി​​ക്കു​​ന്ന​​ത്.

'മാ​​ണി​​ക്യം', 'കോ​​ട്ടൂ​​ർ', ഇ​​പ്പോ​​ൾ 'ക്രി​​യാ​​ശേ​​ഷം'. ഇ​​തോ​​ടെ താ​​ങ്ക​​ളു​​ടെ നോ​​വ​​ൽ​ത്ര​​യം പൂ​​ർത്തി​​യാ​​വു​​ക​​യാ​​ണ​​ല്ലോ. ആദ്യ നോ​​വ​​ൽ എ​​ഴു​​തു​​മ്പോ​​ൾ ഇ​​ത്ത​​ര​​ത്തി​​ൽ ഒ​​രു ത്ര​​യ​​ത്തെ​​ക്കു​​റി​​ച്ച് ആലോ​​ചി​​ച്ചി​​രു​​ന്നോ? എ​​ങ്ങ​നെ​​യാ​​ണ് ഇ​​ത് സം​​ഭ​​വി​​ക്കു​​ന്ന​​ത്? ഇ​​തി​​നെ​​ക്കു​​റി​​ച്ച് പ​​റ​​ഞ്ഞ് ന​​മു​​ക്ക് ഈ ​​സം​​ഭാ​​ഷ​​ണം ആരം​​ഭി​​ക്കാ​​മെ​​ന്ന് തോ​​ന്നു​​ന്നു..?

അ​​ത് അ​​ങ്ങ​​നെ വ​​ന്ന​​ത​​ല്ല.​ മു​​ൻ​​കൂ​​ട്ടി ഒ​​രു പ്ലാ​​നി​​ട്ട് മൂ​​ന്നു നോ​​വ​​ൽ എ​​ഴു​​താ​​മെ​​ന്നുവെ​​ച്ചുകൊ​​ണ്ട് തു​​ട​​ങ്ങി​​യ​​ത​​ല്ല. ആ​​ദ്യം എ​​ഴു​​ത​​ണ​​മെ​​ന്നു​​ദ്ദേ​​ശി​​ച്ച​​ത് 'കെ.​​ടി.​​എ​​ൻ. കോ​​ട്ടൂ​​രാ​'​ണ്. കാ​​ര​​ണം, ഞാ​​നൊ​​ക്കെ ജ​​നി​​ക്കു​​ന്ന​​തി​​നു തൊ​​ട്ടു​​മു​​മ്പു​​ള്ള കാ​​ല​​മാ​​ണ​​ത്. അ​​താ​​യ​​ത് നാ​ൽ​പ​തു​​ക​​ളി​​ലെ ജീ​​വി​​തം. അ​​ക്കാ​​ല​​ത്തെ ജീ​​വി​​തം, അ​​തെ​​ങ്ങ​നെ​​യാ​​യി​​രു​​ന്നു? എ​​ങ്ങ​നെ​​യാ​​യി​​രി​​ക്കും? അ​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ലോ​​ച​​ന​​യു​​ണ്ടാ​​യി​​ട്ടു​​ണ്ട്. മാ​​ത്ര​​മ​​ല്ല, ഭൂ​​ത​​കാ​​ല​​ത്തി​​ൽ ജീ​​വി​​ക്കു​​ക, ഭൂ​​ത​​കാ​​ല​​ത്തി​​ൽ മ​​ന​​സ്സുകൊ​​ണ്ട് ജീ​​വി​​ക്കു​​ക എ​​നി​​ക്ക് വ​​ലി​​യ ര​​സ​​മു​​ള്ള കാ​​ര്യ​​വു​​മാ​​ണ്. പ്ര​​ത്യേ​​കി​​ച്ച് ന​​മ്മു​​ടെ വീ​​ട്ടി​​ലെ അ​​ന്ത​​രീ​​ക്ഷ​​മൊ​​ക്കെ​​യും അ​​ങ്ങ​​നെ​​യാ​​ണ്. അ​​തിെ​​ൻ​റ​​യൊ​​ക്കെ താ​​ൽ​​പ​​ര്യ​​മാ​​ണ് കെ.​​ടി.​​എ​​ൻ. കോ​​ട്ടൂ​​ർ. അ​​ന്ന് അ​​ങ്ങ​​നെ പേ​​രൊ​​ന്നു​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല.

​ആ ​ആ​​ശ​​യം എ​​ങ്ങ​നെ​​യാ​​ണു​​ണ്ടാ​​കു​​ന്ന​​ത്?

മ​​ല​​ബാ​​റി​​ൽനി​​ന്ന് സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത പ​​ല​​രു​​ടെ​യും ആ​​ത്മ​​ക​​ഥ​​ക​​ൾ ഞാ​​ൻ വാ​​യി​​ച്ചി​​രു​​ന്നു. കെ.​ ​കേ​​ള​​പ്പ​​ൻ, എ.​​കെ.​​ജി, കെ.​​എ. കേ​​ര​​ളീ​​യ​​ൻ അ​​ങ്ങ​നെ പ​​ല​​രു​​ടെ​യും. ഇ​​വ​​രെ​​ക്കു​​റി​​ച്ചു​​ള്ള പ​​ല ലേ​​ഖ​​ന​​ങ്ങ​​ളും വാ​​യി​​ച്ചി​​രു​​ന്നു. അ​​തുകൊ​​ണ്ടെ​​ല്ലാം ആ ​​കാ​​ലം മ​​ന​​സ്സി​​ൽ കി​​ട​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. അ​​പ്പോ​ൾ, അ​​തി​​നെ പ​​ശ്ചാ​​ത്ത​​ല​​മാ​​ക്കി ഒ​​രു പു​​സ്​​​ത​​ക​​മെ​​ഴു​​ത​​ണം. ഒ​​രു നോ​​വ​​ലെ​​ഴു​​ത​​ണം, ഒ​​രു പ​​ഠ​​ന​​മെ​​ഴു​​ത​​ണം എ​​ന്നൊ​​രു ചി​​ന്ത​​യു​​ണ്ടാ​​യി. ഒ​​രു​​ പു​​സ്​​​ത​​ക​​മെ​​ഴു​​ത​​ണം എ​​ന്ന വി​​ചാ​​ര​​മാ​​ണു​​ണ്ടാ​​യ​​ത്. നോ​​വ​​ൽ എ​​ന്ന ഉ​​റ​​പ്പി​​ലേ​​ക്കൊ​​ന്നും അ​​പ്പോ​​ൾ എ​​ത്തി​​യി​​രു​​ന്നി​​ല്ല.

നോ​​വ​​ല​​ല്ലാ​​ത്ത പു​​സ്​​​ത​​കം എ​​ന്നു പ​​റ​​യു​​മ്പോ​​ൾ എ​​ന്താ​​യി​​രു​​ന്നു അ​​തിെ​ൻ​റ ആ​​ദ്യ​രൂ​​പം?

പൊ​​ളി​​റ്റി​​ക്ക​​ൽ ഹി​​സ്​​റ്റ​​റി (രാ​ഷ്​​ട്രീ​യ ച​രി​ത്രം) പോ​​ലെ​​യ​​ല്ലാ​​ത്ത ഒ​​ന്ന്. വ്യ​​ക്തിജീ​​വി​​തക​​ഥ​പോ​​ലെ. വ്യ​​ക്തിജീ​​വി​​ത​​ങ്ങ​​ളു​​ടെ ഒ​​രു ക​​ല​​ക്​​ഷ​​ൻപോ​​ലെ​​യാ​​ണ് ആ​​ദ്യം അ​​തു​​ദ്ദേ​​ശി​​ക്ക​​പ്പെ​​ടു​​ന്ന​​ത്.

സാം​​സ്​​​കാ​​രി​​ക ച​​രി​​ത്രംപോ​​ലെ ​​യൊ​​ന്ന്?

​അ​​ങ്ങ​നെ​​യ​​ല്ല. വ്യ​​ക​്​​തി​​യു​​ടെ സൂ​​ക്ഷ്മ ജീ​​വ​​ച​​രി​​ത്രം എ​​ന്ന് പ​​റ​​യി​​ല്ലേ. അ​​താ​​ണ്, അ​​ങ്ങ​നെ​​യൊ​​ന്നാ​​ക്കി എ​​ഴു​​ത​​ണ​​മെ​​ന്നാ​​ണ് ക​​രു​​തി​​യ​​ത്. അ​​താ​​യ​​ത് പൊ​​തു​​വെ ന​​മ്മു​​ടെ എ​​ഴു​​ത്ത് ഗ്ര​​ന്ഥ​ങ്ങ​​ളി​​ലൊ​​ന്നും രേ​​ഖ​​പ്പെ​​ടു​​ത്താ​​ത്ത സം​​ഭ​​വ​​ങ്ങ​​ൾ, ആ ​​ജീ​​വി​​ത​​ത്തി​െ​ൻ​റ ഉ​​ള്ളി​​ലെ ച​​ല​​ന​​ങ്ങ​​ളൊ​​ക്കെ.​ അ​​ങ്ങ​നെ അ​​തി​​നു​വേ​​ണ്ടി​​യു​​ള്ള വാ​​യ​​ന​​ക​​ളൊ​​ക്കെ ന​​ട​​ത്തി. അ​​തൊ​​ക്കെ മ​​ന​​സ്സി​​ൽ സ്വ​​രൂ​​പി​​ച്ച് വെ​​ച്ചു. പ​​ക്ഷേ, ഒ​​രു നോ​​വ​​ലെ​​ഴു​​താ​​നു​​ള്ള ആ​​ത്മ​​വി​​ശ്വാ​​സം എ​​നി​​ക്കി​​ല്ല. കാ​​ര​​ണം ഞാ​​ൻ എ​​ഴു​​തി​​യി​​രു​​ന്ന​​ത് ക​​വി​​ത​​യാ​​ണ്. ക​​വി​​ത എ​​ന്ന് പ​​റ​​യു​​ന്ന​​ത് ന​​മു​​ക്കൊ​​രു 150 വ​​രി​​ക്ക​​പ്പു​​റം എ​​ഴു​​താ​​ൻ ആ​​വ​​ശ്യം വ​​രാ​​റി​​ല്ല. ഖ​​ണ്ഡ​​കാ​​വ്യം എ​​ഴു​​താ​​മെ​​ങ്കി​​ലും അ​​ത്ത​​രം പ്ര​​മേ​​യ​​ത്തി​​ലേ​​ക്ക് എ​​ത്തി​​പ്പെ​​ട​​ലൊ​​ക്കെ കു​​റ​​വാ​​ണ്. മാ​​ത്ര​​വു​​മ​​ല്ല, ഞാ​​നൊ​​ക്കെ എ​​ഴു​​തു​​ന്ന ​േ​പ്രാ​​സ്​ പോ​​യ​​ട്രി (ഗ​​ദ്യ​​ക​​വി​​ത), ക​​വി​​ത​​ക്ക് അ​​ങ്ങ​നെ ഗ​​ദ്യം, പ​​ദ്യം എ​​ന്നൊ​​ന്നു​​മി​​ല്ല, പ​​ക്ഷേ ഞാ​​ൻ ആ​​വി​​ഷ്കാ​​രം ന​​ട​​ത്തു​​ന്ന ക​​വി​​താരീ​​തി​​യി​​ൽ ഇ​​ത്ത​​ര​​മൊ​​രു കാ​​ര്യം ആ​​വി​​ഷ്ക​​രി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല എ​​ന്നൊ​​രു തോ​​ന്ന​​ലു​​ണ്ടാ​​യി​​രു​​ന്നു. അ​​ങ്ങനെ​യാ​ണ് ക​വി​ത​യ​ല്ലാ​തെ ഫി​ക്​ഷ​നി​ലേ​ക്ക് പോ​കാം എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത്. അ​ങ്ങനെ അ​തി​നു​വേ​ണ്ടി വാ​യി​ക്കു​ക​യും ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. പ​ക്ഷേ, അ​ക്കാ​ല​ത്ത് ഇ​തി​നു വേ​ണ്ടി​യു​ള്ള വി​വ​ര​ണ ശേ​ഖ​ര​ണം, വാ​യ​ന എ​ന്നി​വ​ക്കുവേ​ണ്ടി​യു​ള്ള സ​മ​യ​ക്കു​റ​വ് വ​ന്നു.

ചിത്രം: പി. അഭിജിത്ത്

ആ​​ദ്യ​​മെ​​ഴു​​തി​​യ നോ​​വ​​ൽ മാ​​ണി​​ക്യ​​മ​​ല്ലേ, കോ​​ട്ടൂ​​ര​​ല്ല​​ല്ലോ?

അ​​തെ. കോ​​ട്ടൂ​​രി​​നു​​വേ​​ണ്ടി പ​​ല കാ​​ര്യ​​ങ്ങ​​ളും ശേ​​ഖ​​രി​​ക്കേ​​ണ്ട​​തു​​ണ്ടാ​​യി​​രു​​ന്നു. അ​​ത് വേ​​ണ്ടവി​​ധ​​ത്തി​​ൽ ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ മു​​ന്നേ​​റി​​യി​​ല്ല. ആ ​​സ​​മ​​യ​​ത്താ​​ണ് എെ​​ൻറ തൊ​​ട്ട​​ടു​​ത്ത് ന​​ട​​ന്ന ഒ​​രു സം​​ഭ​​വം, പാ​​ലേ​​രി മാ​​ണി​​ക്യം കൊ​​ല​​ക്കേ​​സ്​ എ​​ന്ന സം​​ഭ​​വ​​ത്തി​​ലേ​​ക്ക് എ​െൻറ ശ്ര​​ദ്ധ പ​​തി​​യു​​ന്ന​​ത്. ഈ ​​കൊ​​ല​​പാ​​ത​​കം ഞാ​​ൻ ജ​​നി​​ക്കു​​ന്ന​​തി​​നു മു​​മ്പു​​ണ്ടാ​​യ​​താ​​ണ്. പ​​ക്ഷേ, അ​​തിെ​​ൻറ ക​​ഥ​​ക​​ളി​​ങ്ങനെ കേ​​ൾ​​ക്കാം. അ​​പ്പോൾ, ഇ​​തി​​ങ്ങനെ ആ ​​നാ​​ട്ടി​​ലെ ക​​ഥ​​യാ​​യി​​ട്ട്, അ​​വി​​ടെ​​യു​​ള്ള ആ​​ളു​​ക​​ൾ പ​​റ​​ഞ്ഞു ന​​ട​​ക്കു​​ന്ന ക​​ഥ​​യാ​​യി​​ട്ട് കേ​​ട്ടി​​ട്ടു​​ണ്ട്. അ​​ത് ഒ​​രു ക​​വി​​ത​​യാ​​ക്കാ​​ൻ ശ്ര​​മി​​ച്ചു ആ​​ദ്യം. വ​​ട​​ക്ക​​ൻ പാ​​ട്ട് രീ​​തി​​യി​​ൽ ഒ​​രു ക​​വി​​താ​​പു​​സ്​​​ത​​ക​​മാ​​ക്കാം എ​​ന്ന് വി​​ചാ​​രി​​ച്ചു. നോ​​വ​​ലി​​ൽ ഞാ​​ൻ അ​​തി​​ലെ ചി​​ല ഭാ​​ഗ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്.

മാ​​ണി​​ക്യം സി​​നി​​മ​​യാ​​യ​​പ്പോ​​ൾ അ​​തി​​ൽ പാ​​ട്ടാ​​യും അ​​തു​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി..?

അ​​തെ, പാ​​ലേ​​റും നാ​​ടാ​​യ പാ​​ലേ​​രി​​യി​​ൽ എ​​ന്നൊ​​ക്കെ​​പ്പ​​റ​​യു​​ന്ന വ​​രി​​ക​​ൾ. ഈ ​​വ​​രി​​ക​​ളി​​ലെ അ​​തേ മീ​​റ്റ​​റി​​ൽ മാ​​ണി​​ക്യ​​ത്തിെ​​ൻറ ജീ​​വി​​തം മൊ​​ത്ത​​ത്തി​​ൽ പാ​​ടി എ​​ഴു​​താ​​മെ​​ന്നും ഞാ​​ൻ ക​​രു​​തി​​യി​​രു​​ന്നു. പ​​ക്ഷേ, അ​​തും ന​​ട​​ന്നി​​ല്ല. പി​​ന്നെ​​യാ​​ണ് ഞാ​​ൻ പൂ​​ർ​​ണ ഗ​​ദ്യ​​മെ​​ന്ന് പ​​റ​​യു​​ന്ന നോ​​വ​​ലി​​ലേ​​ക്ക് വ​​രു​​ന്ന​​ത്. മാ​​ണി​​ക്യ​​ത്തെ​​ക്കു​​റി​​ച്ച് എ​​ഴു​​താ​​ൻ ശ്ര​​മി​​ക്കു​​മ്പോ​​ഴാ​​ണ് ആ ​​സം​​ഭ​​വം കേ​​ര​​ള​​പ്പി​​റ​​വി​​ക്കാ​​ല​​ത്താ​​ണ് സം​​ഭ​​വി​​ക്കു​​ന്ന​​തെ​​ന്ന് മ​​ന​​സ്സി​​ലാ​​ക്കു​​ന്ന​​ത്. '47ൽ ​​സ്വാ​​ത​​ന്ത്ര്യം. '57ൽ ​​കേ​​ര​​ള​​പ്പി​​റ​​വി. ഐ​​ക്യ​​കേ​​ര​​ള​​ത്തി​​ൽ ഒ​​രു പെ​​ണ്ണ​​നു​​ഭ​​വി​​ച്ച​​താ​​ണ് മാ​​ണി​​ക്യ​​ത്തി​​ലൂ​​ടെ ന​​മ്മ​​ൾ മ​​ന​​സ്സി​​ലാ​​ക്കു​​ന്ന​​ത്. അ​​തും അധ​​ഃസ്​​​ഥി​​ത വി​​ഭാ​​ഗ​​ത്തി​​ൽപെ​​ട്ട ഒ​​രു സ്​​​ത്രീ​​യു​​ടെ അ​​നു​​ഭ​​വം. അ​​വ​​ൾ ചെ​​യ്ത തെ​​റ്റ് എ​​ന്ന് പ​​റ​​യു​​ന്ന​​ത്, അവൾ വഴങ്ങിയില്ല എന്നതാണ്.​ അ​​വ​​ളു​​ടെ മേ​​ലാ​​ള​​ന്മാ​​ർ എ​​ന്ന് പ​​റ​​യു​​ന്ന, ഇ​​ത്ത​​ര​​ക്കാ​​ർ ചെ​​ന്നു ക​​ഴി​​ഞ്ഞാ​​ൽ സ്​​​ത്രീ​​ക​​ൾ​​ക്ക് വ​​ഴ​​ങ്ങ​​ലേ മാ​​ർ​​ഗ​​മു​​ള്ളൂ, അ​​വ​​രു​​ടെ പു​​രു​​ഷ​​ന്മാ​​ർ​​ക്കുപോ​​ലും അ​​തി​​ലൊ​​ന്നും ചെ​​യ്യാ​​ൻ പ​​റ്റി​​ല്ല. മാ​​ണി​​ക്യ​​ത്തിെ​​ൻറ ജീ​​വി​​തം, അ​​തിെൻറ പ​​ല വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ പ​​ല​​രി​​ൽനി​​ന്നാ​​യി ശേ​​ഖ​​രി​​ച്ച​​പ്പോ​​ൾ എ​​നി​​ക്കു തോ​​ന്നി കേ​​ര​​ളീ​​യ സ്​​​ത്രീ​​ത്വ​​ത്തിെൻറ, പ്ര​​ത്യേ​​കി​​ച്ചും കീ​​ഴാ​​ള സ്​​​ത്രീ​​ത്വ​​ത്തി​െൻറ ഒ​​രു നാ​​ഴി​​ക​​ക്ക​​ല്ലാ​​ണ് മാ​​ണി​​ക്യം. കാ​​ര​​ണം അ​​വ​​ൾ നോ ​​എ​​ന്നു പ​​റ​​ഞ്ഞു. ത​െൻറ കൈ​​പി​​ടി​​ച്ച ജന്മിയോ​​ട് പ​​റ്റി​​ല്ല എ​​ന്ന് പ​​റ​​ഞ്ഞു, അ​​വ​​ൾ വ​​ഴ​​ങ്ങി​​യി​​ല്ല, അ​​തുകൊ​​ണ്ടാ​​ണ് മാ​​ണി​​ക്യ​​ത്തി​​ന് സ്വ​​ജീ​​വി​​തം ബ​​ലികൊ​​ടു​​ക്കേ​​ണ്ടി വ​​ന്ന​​ത്. ര​​ക​​്​ത​​സാ​​ക്ഷി​​ത്വ​​മാ​​ണ​​ത്.​​ കൊ​​ല​​പാ​​ത​​കം എ​​ന്നാ​​ണ് പ​​റ​​യു​​ക, പ​​ക്ഷേ, യ​​ഥാ​​ർ​​ഥ​​ത്തി​​ൽ ര​ക്​തസാ​​ക്ഷി​​ത്വ​​മാ​​ണ​​ത്. അ​​വ​​ള​​ന്ന് വ​​ഴ​​ങ്ങി​​യി​​രു​​ന്നെ​​ങ്കി​​ൽ കൊ​​ല്ല​​പ്പെ​​ടി​​ല്ല എ​​ന്ന​​താ​​ണ്.

സ്​​​ത്രീ അ​​വ​​സ്​​​ഥ​​ക്ക് ഇ​​പ്പോ​​ഴും വ​​ലി​​യ മാ​​റ്റ​​ങ്ങ​​ൾ വ​​ന്നു എ​​ന്ന് ക​​രു​​താ​​മോ?

ഇ​​ല്ല. സ്വാ​​ത​​ന്ത്ര്യം കി​​ട്ടി, ഐ​​ക്യ​​കേ​​ര​​ള​​മു​​ണ്ടാ​​യി, നി​​ര​​വ​​ധി സാ​​മൂ​​ഹി​​ക–​​രാഷ്​ട്രീയ പ്ര​​സ്​​​ഥാ​​ന​​ങ്ങ​​ൾ കേ​​ര​​ള​​ത്തി​​ലു​​ണ്ടാ​​യി. പ​​ക്ഷേ, സ്​​​ത്രീ ജീ​​വി​​ത​​ത്തി​െൻറ കാ​​ര്യ​​ത്തി​​ൽ പ​​റ​​യ​​ത്ത​​ക്ക മാ​​റ്റ​​ങ്ങ​​ളൊ​​ന്നും ഇ​​പ്പോ​​ഴു​​മു​​ണ്ടാ​​യി​​ട്ടി​​ല്ല. അ​​പ്പോ​​ൾ കേ​​ര​​ള​​പ്പി​​റ​​വി​​ക്കു ശേ​​ഷ​​മു​​ള്ള, കേ​​ര​​ള​​മെ​​ന്ന് മൊ​​ത്ത​​ത്തി​​ൽ എ​​ടു​​ക്കേ​​ണ്ട കാ​​ര്യ​​മി​​ല്ല, ഞാ​​നി​​പ്പോ​​ഴും മ​​ല​​ബാ​​ർ എ​​ന്ന് വി​​ശ്വ​​സി​​ക്കു​​ന്ന​​യാ​​ളാ​​ണ്. മ​​ല​​ബാ​​ർ മ​​ല​​ബാ​​ർത​​ന്നെ​​യാ​​ണ്, തി​​രു​​വി​​താം​​കൂ​​ർ തി​​രു​​വി​​താം​​കൂ​​റ് ത​​ന്നെ. കൊ​​ച്ചി​​യും അ​​ങ്ങനെ​​ത്ത​​ന്നെ. ഈ ​​ഓ​​രോ പ്ര​​ദേ​​ശ​​ത്ത് വ്യ​​ത്യ​​സ്​​​ത​​മാ​​ർ​​ന്ന, പ​​ല ത​​ര​​ത്തി​​ലു​​ള്ള ഇ​​ത്തോ​​സൊ​​ക്കെ വ​​ർ​​ക്ക് ചെ​​യ്യു​​ന്ന​​താ​​ണ്. അ​​ങ്ങനെ മ​​ല​​ബാ​​റി​​ലെ ഒ​​രു കീ​​ഴാ​​ള സ്​​​ത്രീ​​യു​​ടെ ജീ​​വി​​തം, ഇ​​വി​​ടത്തെ രാ​​ഷ്​ട്രീ​​യ രൂ​​പവത്​​​ക​​ര​​ണം... അ​​ങ്ങ​​നെ​​യാ​​ണ​​ല്ലോ, ക​​മ്യൂ​​ണി​​സ്​റ്റ്​ പാ​​ർ​​ട്ടി​​യു​​ടെ വ​​ര​​വ്, ഗ്രാ​​മ​​ങ്ങ​​ളി​​ൽ ഇ​​തെ​​ങ്ങ​​നെ, പാ​​ലേ​​രി​​യി​​ൽ പാ​​ർ​​ട്ടി കെ​​ട്ടി​​പ്പ​​ടു​​ക്കാ​​ൻ വ​​രു​​ന്ന​​ത് കെ.​​പി.​​ ഹം​​സ എ​​ന്ന​​യാ​​ളാ​​ണ​​ല്ലോ. അ​​ങ്ങനെ കു​​റെ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളു​​ണ്ട്. ദേ​​ശീ​​യ പ്ര​​സ്​​​ഥാ​​ന​​ത്തിെ​​ൻറ ഭാ​​ഗ​​മാ​​യ കോ​​ൺ​​ഗ്ര​​സു​​ണ്ട്. ക​​മ്യൂ​​ണി​​സ്​റ്റ്​ പാ​​ർ​​ട്ടി​​ക​​ളി​​ൽനി​​ന്ന് മാ​​റി വ​​ന്ന ന​​ക്സ​​ലൈ​​റ്റു​​ക​​ളു​​ണ്ട്, ബാ​​ർ​​ബ​​ർ കേ​​ശ​​വ​​നൊ​​ക്കെ അ​​തി​​നെ പ്ര​​തി​​നി​​ധാനംചെയ്യു​ന്നു​​ണ്ട്. അ​​ങ്ങനെ അ​​മ്പത് അ​​റു​​പ​​തു​​ക​​ളി​​ലെ കേ​​ര​​ള​​മാ​​ണ് മാ​​ണി​​ക്യത്തി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ന​​മ്മ​​ൾ പ​​റ​​യു​​ന്ന ത​​ര​​ത്തി​​ലു​​ള്ള വി​​ക​​സ​​ന​​ങ്ങ​​ളൊ​​ന്നും, റോ​​ഡോ വൈ​​ദ്യുതി​​യോ ഒ​​ന്നു​​മി​​ല്ലാ​​ത്ത അ​​ക്കാ​​ല​​ത്തെ മ​​ല​​ബാ​​ർ ജീ​​വി​​ത​​മാ​​ണ് ആ ​​നോ​​വ​​ലി​​ൽ വ​​രു​​ന്ന​​ത്. മാ​​ണി​​ക്യം എ​​ഴു​​തി​​ക്ക​​ഴി​​ഞ്ഞ​​പ്പോ​​ഴാ​​ണ് ഞാ​​ന​​തിെ​​ൻറ കാ​​ല​​പ​​രി​​ധി​​യെ​​ക്കു​​റി​​ച്ച് നോ​​ക്കു​​ന്ന​​ത്. അ​​പ്പോ​​ൾ അ​​തിെ​​ൻറ കാ​​ല​​പ​​രി​​ധി അ​​മ്പ​​ത്^ അ​​റു​​പ​​തു​​ക​​ളാ​​ണ്. അ​​ത് ഞാ​​ൻ ആ​​ദ്യം എ​​ഴു​​താ​​ൻ ആ​​ഗ്ര​​ഹി​​ച്ച നോ​​വ​​ലി​​ലേ​​ക്ക് പോ​​കാ​​ൻ എ​​ന്നെ വ​​ല്ലാ​​തെ സ​​ഹാ​​യി​​ച്ചു. അ​​ങ്ങ​​നെ​​യാ​​ണ് '47ന്​ മു​​​േമ്പ​​യു​​ള്ള മ​​ല​​ബാ​​ർ, ഇ​​തേ മ​​ല​​ബാ​​ർത​​ന്നെ​​യാ​​ണ് കെ.​​ടി.​​എ​​ൻ. കോ​​ട്ടൂ​​രി​​ൽ വ​​രു​​ന്ന​​ത്. അ​​പ്പോൾ ര​​ണ്ടു ഘ​​ട്ട​​ങ്ങ​​ൾ ക​​ഴി​​ഞ്ഞു. സ്വാ​​ത​​ന്ത്ര്യ പൂ​​ർ​​വ മ​​ല​​ബാ​​ർ, സ്വാ​​ത​​ന്ത്ര്യാ​​ന​​ന്ത​​ര​​കാ​​ലം, വ​​ള​​രെ ഇ​​മ്മീ​​ഡി​​യ​​റ്റാ​​യ പ​​ത്തു കൊ​​ല്ല​​ങ്ങ​​ൾ. ഇ​​ന്ന് ന​​മ്മ​​ൾ പ​​റ​​യു​​ന്ന ഒ​​രു സി​​വി​​ൽ സ​​മൂ​​ഹം രൂ​​പ​​പ്പെ​​ട്ട കാ​​ലം, വോ​​ട്ട​​വ​​കാ​​ശം വ​​ന്നു, തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലൂ​​ടെ​​യു​​ള്ള ജ​​നാ​​ധി​​പ​​ത്യം വ​​ന്നു– ആ ​​ഒ​​രു കാ​​ലം. അ​​ന്നു​​ണ്ടാ​​യി​​രു​​ന്ന സാ​​മൂ​​ഹി​​ക പ​​രി​​ണാ​​മ​​ങ്ങ​​ൾ, അ​​ക്കാ​​ല​​ത്തി​​ലു​​ണ്ടാ​​യ മാ​​റ്റ​​ങ്ങ​​ൾ ഇ​​തെ​​ല്ലാം വ​​ന്നു. അ​​തി​​നു ശേ​​ഷ​​മാ​​ണ് ഞാ​​ൻ പി​​ന്നെ ക​​ണ്ടെ​​ത്തു​​ന്ന​​ത്, ഇ​​തി​​ന് ഒ​​രു പ​​ക​​ർ​​പ്പു​​കൂ​​ടി എെ​​ൻറ കാ​​ല​​ത്ത് ആ​​ലോ​​ചി​​ക്കാ​​വു​​ന്ന​​താ​​ണെ​​ന്ന കാ​​ര്യം.

അ​​ങ്ങ​െന​​യ​​ല്ലേ 'ക്രി​​യാ​​ശേ​​ഷ​​'ത്തി​​ലേ​​ക്കെ​​ത്തു​​ന്ന​​ത്?

അ​​തെ. സ്വാ​​ത​​ന്ത്ര്യാ​​ന​​ന്ത​​ര കാ​​ലം, സ്വാ​​ത​​ന്ത്ര്യ പൂ​​ർ​​വകാ​​ലം– ഇ​​ക്കാ​​ല​​ത്തിെ​​ൻറ മൊമ​​ൻറം എ​​ഴു​​പ​​തു​​ക​​ൾ വ​​രെ നി​​ലനി​​ന്നു. അ​​താ​​യ​​ത് പാ​​ർ​​ട്ടി​​യി​​ൽ വി​​ശ്വ​​സി​​ക്കു​​ക, േട്ര​​ഡ് യൂ​​നി​​യ​​ൻ പ്ര​​സ്​​​ഥാ​​ന​​ങ്ങ​​ൾ, കാ​​ർ​​ഷി​​ക പ്ര​​സ്​​​ഥാ​​ന​​ങ്ങ​​ൾ അ​​തൊ​​ക്കെ സ​​ജീ​​വ​​മാ​​യി രൂ​​പ​​പ്പെ​​ട്ടുവ​​ന്നു. പി​​ന്നെ​​യൊ​​രു പി​​ൻ​​വാ​​ങ്ങ​​ലാ​​ണ്. ആ ​​സാ​​മൂ​​ഹിക പ്ര​​സ്​​​ഥാ​​ന​​ങ്ങ​​ൾ, നേ​​ര​​ത്തേ പ​​റ​​ഞ്ഞ പ്ര​​വാ​​ഹം ഉ​​രു​​ട്ടി​​ക്കൊ​​ണ്ടു വ​​ന്ന ഏ​​താ​​ണ്ട് എ​​ല്ലാ പ്ര​​സ്​​​ഥാ​​ന​​ങ്ങ​​ളും ച​​ല​​ന​​ങ്ങ​​ളും എ​​ല്ലാ ക​​ല്ലു​​ക​​ളും പി​​ന്ന​​ങ്ങോ​​ട്ട് ഇ​​ല്ലാ​​താ​​യി. േട്ര​​ഡ് യൂ​​നിയ​​ൻ ത​​ക​​ർ​​ന്നു. പാ​​ർ​​ട്ടി​​ക​​ളി​​ൽ വി​​ശ്വാ​​സം ആ​​ളു​​ക​​ൾ​​ക്ക് പോ​​യി. പാ​​ർ​​ട്ടി എ​​ന്ന് പ​​റ​​യു​​ന്ന​​ത് ക​​മ്പ​​നി​​ക​​ൾപോ​​ലെ ആ​​യി. കോ​​ർ​​പ​​റേ​​റ്റു​​ക​​ൾ പോ​​ലെ. അ​​തി​​നു ശേ​​ഷം വ​​ന്ന ഒ​​രു ത​​ല​​മു​​റ. എ​െൻറയൊ​​ക്കെ ത​​ല​​മു​​റ ഇ​​തി​​നി​​ട​​ക്കാ​​ണ്. പു​​തി​​യ ത​​ല​​മു​​റ​​ക്കും പ​​ഴ​​യ ത​​ല​​മു​​റ​​ക്കും ഇ​​ട​​ക്കു​​ള്ള ഒ​​രി​​ട​​വേ​​ള​​യാ​​ണ് ഞ​​ങ്ങ​​ളു​​ടേ​​ത്. ഞ​​ങ്ങ​​ൾ​​ക്കു ശേ​​ഷം വ​​ന്നി​​ട്ടു​​ള്ള ഒ​​രു ത​​ല​​മു​​റ, അ​​താ​​യ​​ത് 1970ക​​ൾ​​ക്കു ശേ​​ഷ​​മു​​ള്ള, '80ക​​ളി​​ലൊ​​ക്കെ ജ​​നി​​ക്കു​​ക​​യും 2000ത്തി​​നു ശേ​​ഷം അ​​താ​​യ​​ത് 2010ലൊ​​ക്കെ യൗ​​വന​​യു​​ക്​​​ത​​രാ​​വു​​ക​​യും ജോ​​ലി​​ക​​ളി​​ൽ പ്ര​​വേ​​ശി​​ക്കു​​ക​​യും ചെ​​യ്ത​​വ​​ർ. അ​​വ​​രു​​ടേ​​ത് പു​​തി​​യ സം​​സ്​​​കാ​​ര​​മാ​​യി​​രു​​ന്നു. ഗ്ലോ​​ബ​​ൽ മ​​ല​​യാ​​ളി എ​​ന്ന് ഇ​​ന്ന് പ​​റ​​യു​​ന്നു​​ണ്ട​​ല്ലോ. ഈ ​​ത​​ല​​മു​​റ​​യാ​​ണ് അ​​ക്കാ​​ര്യ​​ത്തെ പ്ര​​തി​​നി​​ധാനംചെയ്യുന്ന​​ത്. ഈ ​​ഒ​​രു കാ​​ര്യം കൂ​​ടി എ​​ഴു​​തി​​യാ​​ൽ കൊ​​ള്ളാ​​മെ​​ന്ന് എ​​നി​​ക്ക് തോ​​ന്നി. അ​​തി​​നു വേ​​ണ്ട ഒ​​രു ഭൂ​​മി​​ക എ​​നി​​ക്ക് കി​​ട്ടേ​​ണ്ട​​തു​​ണ്ടാ​​യി​​രു​​ന്നു. പാ​​ക​​മാ​​കു​​ന്ന സോ​​ഷ്യ​​ൽ കോ​​ൺ​​ടെ​​ക്​സ്​റ്റ്​. ഞാ​​നാ​​യി​​ട്ട് ഒ​​രു കോ​​ൺ​​ടെ​​ക്​സ്​റ്റ്​ ക​​ണ്ടുപി​​ടി​​ച്ചു ക​​ഴി​​ഞ്ഞാ​​ൽ, മ​​റ്റ് ര​​ണ്ട് നോ​​വ​​ലു​​ക​​ളി​​ൽ, പാ​​ലേ​​രി മാ​​ണി​​ക്യം ഒ​​രു യ​​ഥാ​​ർ​​ഥ സം​​ഭ​​വ​​ത്തി​​ന് ഞാ​​ൻ ന​​ൽ​​കു​​ന്ന വ്യാ​​ഖ്യാ​​ന​​മാ​​ണ്. കെ.​​ടി.​​എ​​ൻ. കോ​​ട്ടൂ​​ർ ഒ​​രു ഫി​​ക്​ഷനൽ ക​​ഥാ​​പാ​​ത്ര​​മാ​​ണെ​​ങ്കി​​ലും അ​​തി​​ൽ വ​​രു​​ന്ന മ​​റ്റെ​​ല്ലാ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളും ഹി​​സ്​റ്റോറി​​ക്ക​​ൽ ഫി​​ഗേ​​ഴ്സ് ആണ്​. ഞാ​​ൻ ചെ​​യ്തി​​ട്ടു​​ള്ള​​ത് ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ളെ കൃ​​ത്യ​​മാ​​യി പ്ലെ​​യ്​സ്​ ചെ​​യ്യു​​ക എ​​ന്ന​​താ​​ണ്. അ​​താ​​ണ് സ​​ർ​​ഗാ​​ത്​മ​​ക​​മാ​​യി ഞാ​​ൻ ചെ​​യ്യു​​ന്ന​​ത്. ആ ​​സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളെ വ്യാ​​ഖ്യാ​​നി​​ക്കു​​ക​​യാ​​ണ് ഞാ​​ൻ ചെ​​യ്തി​​ട്ടു​​ള്ള​​ത്. അ​​തേപോ​​ലെ ഒ​​ന്ന് ഇ​​പ്പോൾ കി​​ട്ട​​ണ​​മെ​​ങ്കി​​ൽ ഒ​​ന്ന് സു​​കു​​മാ​​ര​െൻറ 'ശേ​​ഷ​​ക്രി​​യ​​'യാ​​ണ്. 'ശേ​​ഷ​​ക്രി​​യ' വീ​​ണ്ടും വാ​​യി​​ച്ച​​പ്പോ​​ഴാ​​ണ് ഇ​​തി​​ന് ഒ​​രു തു​​ട​​ർ​​ച്ച വേ​​ണം എ​​ന്ന് തോ​​ന്നി​​യ​​ത്. കു​​ഞ്ഞ​​യ്യ​​പ്പ​​ൻ മ​​രി​​ക്കു​​മ്പോ​​ൾ മ​​ക​​ൻ കൊ​​ച്ചു നാ​​ണു ചെ​​റു​​താ​​ണ്. 1979ലാ​​ണ് സു​​കു​​മാ​​ര​െൻറ നോ​​വ​​ൽ വ​​രു​​ന്ന​​ത് എ​​ന്നാ​​ണ് എെ​​ൻറ ഓ​​ർ​​മ. അ​​പ്പോൾ അ​​ന്ന് മൂ​​ന്നോ നാ​​ലോ വ​​യ​​സ്സു​​ള്ള കൊ​​ച്ചു നാ​​ണു വ​​ള​​ർ​​ന്നാ​​ൽ ഇ​​പ്പോൾ കേ​​ര​​ള​​ത്തി​​ലെ ഒ​​രു യു​​വാ​​വാ​​യി മാ​​റി​​യി​​ട്ടു​​ണ്ടാ​​കും. അ​​യാ​​ളു​​ടെ ജീ​​വി​​തം എ​​ങ്ങ​​നെ​​യാ​​യി​​രി​​ക്കും? അ​​യാ​​ൾ​​ക്ക് പി​​ന്നി​​ൽ, അ​​യാ​​ളു​​ടെ അ​​ച്ഛ​െൻറ വ​​ലി​​യൊ​​രു പാ​​ര​​മ്പ​​ര്യം, നി​​ഴ​​ലു​​ണ്ട്. അ​​താ​​യ​​ത് പാ​​ർ​​ട്ടിവി​​ധേ​​യ​​നും സ​​മൂ​​ഹ​​ത്തി​​നുവേ​​ണ്ടി ജീ​​വി​​ച്ച​​വ​​നും ക​​ഷ്​​​ട​​പ്പാ​​ടു​​ക​​ൾ ഏ​​റ്റു​​വാ​​ങ്ങി അ​​തി​​ലൊ​​രി​​ക്ക​​ലും പ​​രി​​ത​​പി​​ക്കാ​​ത്ത​​വ​​നും ദുഃ​​ഖി​​ക്കാ​​ത്ത​​വ​​നും അ​​തി​​ൽ അ​​ഭി​​മാ​​നി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ഒ​​രു കു​​ഞ്ഞ​​യ്യ​​പ്പ​​നു​​ണ്ട്. ആ ​​ക​​ഷ്​​​ട​​പ്പാ​​ടു​​ക​​ളെ​​ല്ലാം സ​​ഹി​​ച്ച് നി​​ശ്ശ​​ബ്​ദ​​യാ​​യി ജീ​​വി​​ച്ച കു​​ഞ്ഞോ​​മ​​ന എ​​ന്നൊ​​രു അ​​മ്മ​​യു​​ണ്ട്. ഇ​​വ​​രു​​ടെ മ​​ക്ക​​ൾ​​ക്ക് എ​​ന്തു പ​​റ്റി ഇ​​ക്കാ​​ല​​ത്ത്? അ​​വ​​ർ വ​​ള​​ർ​​ന്നുവ​​രു​​ന്ന​​ത് ഐ.​​ടി​​യുടെ, അ​​തുപോ​​ലു​​ള്ള പു​​തി​​യ തൊ​​ഴി​​ൽ മേ​​ഖ​​ല​​ക​​ളി​​ലാ​​ണ്. േട്ര​​ഡ് യൂ​​നി​​യ​​ൻ ക​​ട​​ന്നുചെ​​ന്നി​​ട്ടി​​ല്ലാ​​ത്ത ഒ​​രു മേ​​ഖ​​ല​​യാ​​ണ​​ത്. അ​​ങ്ങ​​നെ​​യു​​ള്ള ഒ​​രാ​​ളു​​ടെ ആ​​ത്മ​​സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ. അ​​ങ്ങനെ​​യാ​​ണ് ഇ​​തി​​ലേ​​ക്ക് ക​​ട​​ന്നുവ​​രു​​ന്ന​​ത്.

അ​​ങ്ങ​​നെ​​യാ​​ണ് ഈ ​​നോ​​വ​​ൽ​​ത്ര​​യം സാ​​ധ്യ​​മാ​​യി​​ട്ടു​​ള്ള​​ത്?

നോ​​വ​​ൽ​​ത്ര​​യം എ​​ന്നു പ​​റ​​ഞ്ഞാ​​ൽ ഒ​​രു നൂ​​റ്റാ​​ണ്ടി​​നെ മൂ​​ന്നാ​​യി തി​​രി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ആ​​ദ്യ​​പാ​​തി, മ​​ധ്യ​​പാ​​തി, അ​​വ​​സാ​​ന പാ​​തി. അ​​വ​​സാ​​ന​പാ​​തി എ​​ന്ന​​ത് അ​​ടു​​ത്ത നൂറ്റാണ്ടിലേ​​ക്ക് പ​​ട​​ർ​​ന്ന് കി​​ട​​ക്കു​​ക​​യാ​​ണ്. നൂ​​റ്റാ​​ണ്ട് മ​​തി​​ൽ കെ​​ട്ടി തി​​രി​​ച്ച​​തൊ​​ന്നു​​മ​​ല്ല​​ല്ലോ. 2010–2020 വ​​രെ​​യു​​ള്ള ഒ​​രു കാ​​ല​​ത്തി​​ലേ​​ക്ക് അ​​തി​​ങ്ങ​​നെ എ​​ക്​​സ്​​റ്റ​​ൻ​​ഡ് ചെ​​യ്ത് വി​​ടും. കാ​​ലം ഫ്ലൂയി​​ഡാ​​ണ​​ല്ലോ. വ​​ള​​രെ സോ​​ളി​​ഡാ​​യി​​ട്ടു​​ള്ള വേ​​ർ​തി​​രി​​വ​​ല്ല, ഫ്ലൂ​​യി​​ഡാ​​യി​​ട്ടു​​ള്ള​താ​​ണ്. ജ​​ലംകൊ​​ണ്ട് അ​​തി​​ർ​​ത്തി തി​​രി​​ക്കു​​ന്ന​​തു​​പോ​​ലെ​​യാ​​ണ് കാ​​ല​​ത്തി​​ൽ ന​​മ്മ​​ൾ അ​​തി​​ർ​​ത്തി​​യു​​ണ്ടാ​​ക്കു​​ന്ന​​ത്. അ​​തി​​ങ്ങ​​നെ അ​​ങ്ങോ​​ട്ടും ഇ​​ങ്ങോ​​ട്ടും ഒ​​ഴു​​കി​​പ്പ​​ര​​ക്കും. ക​​ന്യാ​​കു​​മാ​​രി​​യി​​ൽ പോ​​യപോ​​ലെ​​യാ​​ണ്– എ​​വി​​ടെ​​യാ​​ണ് ശാ​​ന്ത​​സ​​മു​​ദ്രം ആ​​രം​​ഭി​​ക്കു​​ന്ന​​ത്, എ​​വി​​ടെ​​യാ​​ണ് ഇ​​ന്ത്യ​​ൻ സ​മു​ദ്രം, എ​​വി​​ടെ​​യാ​​ണ് അ​​റ​​ബി​​ക്ക​​ട​​ൽ– ഇ​​ത് ന​​മു​​ക്ക് കൃ​​ത്യ​​മാ​​യി പ​​റ​​യാ​​ൻ പ​​റ്റി​​ല്ല. അ​​തു​പോ​​ലെ കാ​​ല​​ത്തെ വേ​​ർ​​തി​​രി​​ക്കു​​മ്പോ​​ൾ, കാ​​ലം സ​​ങ്കീ​​ർ​​ണ​​മാ​​യും സ​​ങ്ക​​ര​​മാ​​യും കൂ​​ടി​​ച്ചേ​​രു​​ന്നു.

​'ക്രി​​യാ​​ശേ​​ഷ​'​ത്തി​​ൽ പു​​തു​കാ​​ലം മാ​​ത്ര​​മ​​ല്ല​​ല്ലോ?

മു​​മ്പ് പ​​റ​​ഞ്ഞ മൂ​​ന്നു കാ​​ല​​ങ്ങ​​ളും വ​​രും. കോ​​ട്ടൂ​​രി​െ​ൻ​റ​​യും മാ​​ണി​​ക്യ​​ത്തി​െൻ​റ​​യും കാ​​ലം വ​​രും. പ​​ക്ഷേ, ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ വ​​രി​​ല്ല. മ​​റ്റു ര​​ണ്ടു നോ​​വ​​ലു​​ക​​ളി​​ലും നാ​​ട​​ൻ പ​​ശ്ചാ​​ത്ത​​ല​​മാ​​ണ്. അ​​തി​​ൽ പാ​​ലേ​​രി​​യും കോ​​ട്ടൂ​​രു​​മാ​​ണ് സ്​​​ഥ​​ല​​ങ്ങ​​ൾ. ര​​ണ്ട് സ്​​​ഥ​​ല​​ങ്ങ​​ളും ശ​​രി​​ക്കും ഉ​​ള്ള​​തുത​​ന്നെ​​യാ​​ണ്. ഇ​​തി​​ന​​ക​​ത്ത് അ​​ങ്ങ​നെ ഒ​​രു പ്ര​​ദേ​​ശ​​മി​​ല്ല. അ​​ത്ത​​രം ഭൂ​​മി​ശാ​​സ്​​​ത്ര​​പ​​ര​​മാ​​യ വി​​ശ​​ദാം​​ശ​​ങ്ങ​​ളി​​ലേ​​ക്കൊ​​ന്നും പോ​​കാ​​തെ, ഇ​​ത് എ​​വി​​ടെ​​യും സം​​ഭ​​വി​​ക്കാം. അ​​ങ്ങ​നെ​​യാ​​ണ് ഈ ​​നോ​​വ​​ലി​​ലെ സ്​​​ഥ​​ല​​വും കാ​​ല​​വും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ഈ ​​ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ ജീ​​വി​​ക്കു​​ന്ന​​ത് അ​​ങ്ങ​​ന​​ത്തെ ഇ​​ട​​ങ്ങ​​ളി​​ലാ​​ണ്.​ പി​​ന്നെ, അ​​തി​​ലു​​പ​​രി​​യാ​​യി​​ട്ട് ന​​ഗ​​ര​​ങ്ങ​​ൾ, കേ​​ര​​ള​​ത്തി​​ലു​​ണ്ടാ​​യി​​വ​​രു​​ന്ന പു​​തി​​യ ന​​ഗ​​ര​​ങ്ങ​​ളും പ​​ട്ട​​ണ​​ങ്ങ​​ളു​​മു​​ണ്ട്. അ​​വി​​ട​ത്തെ ജീ​​വി​​ത​​വും അ​​വി​​ടെ എ​​ത്തി​​പ്പെ​​ടു​​ന്ന ഗ്രാ​​മീ​​ണ​​ർ​​ക്ക്, പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ക്കാ​​രാ​​യ ഇ​​ത്ത​​രം സ്​​​ഥ​​ല​​ങ്ങ​​ളി​​ൽ എ​​ത്തി​​പ്പെ​​ടു​​ന്ന​​വ​​ർ പു​​തി​​യ നാ​​ഗ​​രി​​ക​​ത​​യു​​മാ​​യി ഒ​​ത്തു​പോ​​കാ​​ൻ അ​​നു​​ഭ​​വി​​ക്കു​​ന്ന ക്ലേ​​ശ​​ങ്ങ​​ൾ നോ​​വ​​ലി​​ലു​​ണ്ടാ​​കും. അ​​തി​​നോ​​ടൊ​​പ്പംത​​ന്നെ, സൈ​​ബ​​ർ ലോ​​ക​​ത്തോ​​ടൊ​​പ്പം, ഞാ​​ൻ നേ​​ര​​ത്തേ പ​​റ​​ഞ്ഞ ഫ്ലൂ​​യി​​ഡ് ടൈംപോ​​ലെ ഫ്ലൂ​​യി​​ഡ് സ്​​​പെ​​യി​​സും ഈ ​​നോ​​വ​​ലി​​ലു​​ണ്ട്. പി​​ന്നെ അ​​തി​​ർ​​ത്തി​​ക​​ളൊ​​ന്നു​​മി​​ല്ല.

അ​​തി​​ർ​​ത്തി​​ക​​ളി​​ല്ലാ​​ത്ത ലോ​​കം എ​​ന്ന സ​​ങ്ക​​ൽ​​പ​​നം, അ​​ല്ലേ?

​അ​​തി​​ർ​​ത്തി​​ക​​ളൊ​​ന്നും യ​​ഥാ​​ർ​​ഥ​ത്തി​​ൽ ഇ​​ന്ന് ഒ​​രി​​ട​​ത്തു​​മി​​ല്ല. ഏ​​തു​നാ​​ടും ന​​മു​​ക്ക് സ്വ​​ന്തം നാ​​ടു​പോ​​ലെ​​യാ​​ണ്. മു​​റി​​യി​​ലാ​​ണ് ലോ​​കം കി​​ട​​ക്കു​​ന്ന​​ത്. അ​​വി​​ടെ ജീ​​വി​​ക്കു​​ന്ന​​വ​​രാ​​ണ് ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ. ഒ​​രാ​​ൾ​​ക്ക് ​ഇ​ന്ന് അ​​യാ​​ളു​​ടെ എ​​ല്ലാ കാ​​മ​​ന​​ക​​ളും സൈ​​ബ​​ർ ലോ​​ക​​ത്ത് പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​ൻ പ​​റ്റും. അ​​തി​​ല​​യാ​​ൾ​​ക്ക് അ​​ഭി​​ര​​മി​​ക്കാം, ആ​​വി​​ഷ്ക​​രി​​ക്കാം, ലൈം​​ഗി​​ക​​ത അ​​ട​​ക്കം എ​​ല്ലാം ല​​ഭ്യ​​മാ​​ണ്. യാ​​ഥാ​​ർ​​ഥ്യ​​ത്തെ അ​​തി​​ശ​​യി​​പ്പി​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ൾ സൈ​​ബ​​ർ ലോ​​ക​​ത്ത് കി​​ട്ടു​​ന്നു​​ണ്ട്. പ​​ക്ഷേ, മ​​ല​​യാ​​ളി​​ക്ക് ഒ​​രു പ്ര​​ത്യേ​​ക​​ത​​യു​​ണ്ട്, പ​​ഴ​​യ കാ​​ര്യ​​ങ്ങ​​ൾ ഒ​​രു നി​​ല​​യി​​ലും മ​​ന​​സ്സി​​ൽ നി​​ന്നുപോ​​കി​​ല്ല. ന​​മ്മ​​ൾ എ​​ത്ര ആ​​ധു​​നി​​ക​​നാ​​യാ​​ലും, ഏ​​റ്റ​​വും പു​​തി​​യ സ​​ങ്കേ​​ത​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​മ്പോ​​ഴും, ആ​​ധു​​നി​​ക​​മാ​​യ ഡി​​വൈ​​സ​​സ്​ ഉ​​പ​​യോ​​ഗി​​ച്ചുകൊ​​ണ്ടി​​രി​​ക്കു​​മ്പോ​​ൾത​​ന്നെ, മ​​ന​​സ്സു​​കൊ​​ണ്ട് മ​​ല​​യാ​​ളി​​ക്ക് വ​​ലി​​യ പ​​ഴ​​മ​​യു​​ണ്ടാ​​യി​​രി​​ക്കും. ഏ​​റ്റ​​വും പു​​തി​​യ ഒ​​രു കമ്പ്യൂ​​ട്ട​​ർ വാ​​ങ്ങി​​ക്കു​​ക​​യും അ​​തി​​ന് തൊ​​ട്ട​​ടു​​ത്തുത​​ന്നെ സാ​​ള​​ഗ്രാ​​മം വെ​​ച്ച് പൂ​​ജി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ഒ​​രു സ്​​​കി​​സോ​​ഫ്രീ​​നി​​ക്ക് സ്വ​​ഭാ​​വം മ​​ല​​യാ​​ളി​​ക്കു​​ണ്ട്.​ ഏ​​റ്റ​​വും വ​​ലി​​യ ആ​​ദ​​ർ​​ശ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് പ​​റ​​യു​​ക​​യും ഏ​​റ്റ​​വും പി​​ന്തി​​രി​​പ്പ​​നാ​​യി ജീ​​വി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന രീ​​തി. കെ.​​ജി.​ ശ​​ങ്ക​​ര​​പ്പി​​ള്ള പ​​റ​​ഞ്ഞ​​തുപോ​​ലെ, പു​​റ​​ത്തേ​​ക്ക് ലെ​​നി​​നാ​​യി, പൂ​​ജാ​​മു​​റി​​യി​​ൽ പൂ​​ന്താ​​ന​​മാ​​യി ജീ​​വി​​ക്കു​​ന്ന ശൈ​​ലി. 'ക്രി​​യാ​​ശേ​​ഷ​'​ത്തി​​ൽ സ​മ​കാ​ലി​ക ജീ​വി​തം​ചി​​ത്രീ​​ക​​രി​​ക്കാ​​നാ​​ണ് ശ്ര​​മി​​ച്ചി​​ട്ടു​​ള്ള​​ത്. അ​​തി​​നൊ​​പ്പംത​​ന്നെ എെ​​ൻ​റ​യൊ​​രു നി​​രീ​​ക്ഷ​​ണം– കേ​​ര​​ളീ​​യ സ​​മൂ​​ഹം ഇ​​പ്പോ​​ൾ ഒ​​രു പു​​തി​​യ രൂ​​പ​​പ്പെ​​ട​​ലി​​ലാ​​ണ്. അ​​താ​​യ​​ത് സ​​നാ​​ത​​നം എ​​ന്നൊ​​ക്കെ പ​​റ​​ഞ്ഞി​​രു​​ന്ന പ​​ല മൂ​​ല്യ​​ങ്ങ​​ളും ഇ​​ന്ന​​ത്തെ ത​​ല​​മു​​റ കൈ​​വി​​ട്ടുക​​ഴി​​ഞ്ഞു. ബ​​ന്ധ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ, അ​​ച്ഛ​​ന​​മ്മ ബ​​ന്ധ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ലും ഭാ​​ര്യാ ഭ​​ർ​​തൃ​​ബ​​ന്ധ​​ത്തി​​ലും മ​​ക്ക​​ളു​​മാ​​യു​​ള്ള ബ​​ന്ധ​​ത്തി​​ലും– ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ളി​​ൽ ചി​​ല വി​​ശ്വാ​​സ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, പു​​തുത​​ല​​മു​​റ ഇ​​ത്ത​​രം ബ​​ന്ധ​​ങ്ങ​​ളെ വ​​ലി​​യ​​താ​​യി കാ​​ണു​​ന്നി​​ല്ല. പു​​തു​​ത​​ല​​മു​​റ​​യി​​ലെ പ​​ല​​രും ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ളെ മ​​ന​​സ്സു​​കൊ​​ണ്ട് തി​​ര​​സ്​​​ക​​രി​​ച്ചുക​​ഴി​​ഞ്ഞു. അ​​വ​​ർ പു​​തി​​യ ജീ​​വി​​തം, പു​​തി​​യ ബ​​ന്ധ​​ങ്ങ​​ൾ, അ​​ത്ത​​ര​​ത്തി​​ലു​​ള്ള പ​​ല പു​​തി​​യ രൂ​​പ​വ​ത്​​ക​​ര​​ണ​​ങ്ങ​​ളും ഇ​​ന്നു​​ണ്ടാ​​കു​​ന്നു​​ണ്ട്. അ​​ത് പ​​ല​​പ്പോ​​ഴും ഒ​​രു പാ​​ര​​ഡിപോ​​ലെ, കോ​​മി​​ക്ക് പോ​​ലെ ഒ​​ക്കെ തോ​​ന്നാ​​റു​​ണ്ട്, ചും​​ബ​​നസ​​മ​​രം പോ​​ലെ​​യും, അ​​തൊ​​ക്കെ ചി​​ല​​പ്പോ​​ൾ ഒ​​രു ഫാ​​ർ​​സി​െൻറ ത​​ല​​ത്തി​​ലേ​​ക്ക് മാ​​റു​​ന്നു​​ണ്ടെ​​ങ്കി​​ലും.

പു​​തി​​യ സ്വാ​​ത​​ന്ത്ര്യ പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ൾ ന​​ട​​ത്തേ​​ണ്ട​​തു​​ണ്ടെ​​ന്ന തോ​​ന്ന​​ൽ, അ​​തി​​നാ​​യു​​ള്ള ശ്ര​​മ​ം സ​​മൂ​​ഹ​​ത്തി​​ൽ ന​​ട​​ന്നുവ​​രു​​ന്നു​​ണ്ട്. അ​​ത്ത​​ര​​ത്തി​​ൽ രൂ​​പ​​പ്പെ​​ടു​​ന്ന ഒ​​രു പു​​തു മ​​ല​​യാ​​ളി സ്വ​​ത്വ​​മാ​​ണ് ഈ ​​നോ​​വ​​ലിെ​​ൻ​റ കേ​​ന്ദ്ര ക​​ഥാ​​പാ​​ത്രം. ഒ​​രു വ്യ​​ക​​്​തി​​യ​​ല്ല ഇ​​തി​​ലെ കേ​​ന്ദ്ര ക​​ഥാ​​പാ​​ത്രം. കൊ​​ച്ചു​നാ​​ണു​​വും ബ​​ന്ധ​​പ്പെ​​ട്ട് വ​​രു​​ന്ന മ​​റ്റു ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളും പ​​ല നി​​ല​​യി​​ൽ പു​​തു​​താ​​യി രൂ​​പംകൊ​​ള്ളു​​ന്ന കേ​​ര​​ള​​ത്തെ പ്ര​​തി​​നി​​ധാ​നംചെ​യ്യു​ന്നു. ഭൂ​​ത​​കാ​​ല​​ത്തെ അ​​വ​​ർ പ​​ല നി​​ല​​യി​​ൽ കൈ​​കാ​​ര്യംചെ​​യ്യു​​ന്നു. അ​​തോ​​ടൊ​​പ്പം സൈ​​ബ​​ർ ലോ​​കം തു​​റ​​ന്നി​​ട്ട പ​​ല​വി​​ധ വാ​​തി​​ലു​​ക​​ൾ, തു​​റ​​സ്സു​​ക​​ൾ– അ​​തി​​ൽ ജീ​​വി​​ക്കു​​ന്ന മ​​ല​​യാ​​ളി​​യു​​മു​​ണ്ട്. ഇ​​വ​​രെ​​ല്ലാം ഇ​​തി​​ൽ ക​​ട​​ന്നുവ​​രു​​ന്നു. ഇ​​തെ​​ല്ലാം എെ​​ൻ​റ അ​​വ​​കാ​​ശ​വാ​​ദ​​ങ്ങ​​ളാ​​ണ്. വാ​​യ​​ന​​ക്കാ​​രാ​​ണ് ഇ​​ക്കാ​​ര്യ​​ങ്ങ​​ളെ വി​​ല​​യി​​രു​​ത്തേ​​ണ്ട​​തും അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ പ​​റ​​യേ​​ണ്ട​​തും.

​'ക്രി​​യാ​​ശേ​​ഷം' എ​​ഴു​​തു​​ന്ന​​തിെ​​ൻറ ഭാ​​ഗ​​മാ​​യി താ​​ങ്ക​​ൾ എം.​ ​സു​​കു​​മാ​​ര​​നെ ക​​ണ്ട​​ല്ലോ. എ​​ന്തൊ​​ക്കെ​​യാ​​ണ് ആ ​​കൂ​​ടി​​ക്കാ​​ഴ്​​ച​​യി​​ൽ സം​​സാ​​രി​​ച്ച​​ത്?

ഞാ​​ൻ അ​​ദ്ദേ​​ഹ​​ത്തെ പോ​​യി ക​​ണ്ടു. ഞാ​​ൻ സു​​കു​​മാ​​ര​​നെ നേ​​ര​​േ​ത്ത കാ​​ണു​​ക​​യോ സം​​സാ​​രി​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ല. എ​​ന്നാ​​ൽ, മി​​ക്ക​​വാ​​റും അ​​ദ്ദേ​​ഹ​​ത്തിെ​​ൻ​​റ എ​​ല്ലാ കൃ​​തി​​ക​​ളും വാ​​യി​​ച്ചി​​ട്ടു​​ണ്ട്. അ​​ടി​​യ​​ന്ത​രാ​​വ​​സ്​​​ഥ​​ക്ക് മു​​മ്പ് 'മ​​രി​​ച്ചി​​ട്ടി​​ല്ലാ​​ത്ത​​വ​​രു​​ടെ സ്​​​മാ​​ര​​ക​​ങ്ങ​​ൾ' വാ​​യി​​ച്ചി​​ട്ടു​​ണ്ട്. അ​​ദ്ദേ​​ഹ​​ത്തിെ​​ൻ​​റ ക​​ഥ​​യെ അ​​ടി​​സ്​​​ഥാ​​ന​​മാ​​ക്കി​​യു​​ള്ള 'മ​​ണി​​മു​​ഴ​​ക്കം' പോ​​ലു​​ള്ള സി​​നി​​മ​​ക​​ൾ ക​​ണ്ടി​​ട്ടു​​ണ്ട്. അ​ടി​യ​ന്ത​രാ​വ​സ്​​ഥ ക​​ഴി​​ഞ്ഞ​​യു​​ട​​നെ ഒ​​രു ക​​ഥ​​യു​​ണ്ടാ​​യി​​രു​​ന്നു, ത​​വ​​ള​​ക​​ൾ റാം, ​​ജ​​യ​​റാം എ​​ന്ന് ക​​ര​​യു​​ന്ന ക​​ഥ. അ​​തൊ​​ക്കെ ഇ​​പ്പോ​​ഴും എ​​നി​​ക്കോ​​ർ​​മ​​യു​​ണ്ട്. അ​​ദ്ദേ​​ഹ​​ത്തെ ക​​ണ്ട​​പ്പോ​ൾ ഞാ​​നി​​ങ്ങ​​നെ പ​​റ​​ഞ്ഞു: ഇ​​ങ്ങ​നെ​​യൊ​​രു ശ്ര​​മം ഞാ​​ൻ തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. അ​​നു​​വാ​​ദം ചോ​​ദി​​ക്കാ​​തെ​​യാ​​ണ് തു​​ട​​ങ്ങി​​യ​​ത്. ക​​ഴി​​ഞ്ഞി​​ട്ട് വ​​ന്ന് കാ​​ണാം എ​​ന്നാ​​ണ് ക​​രു​​തി​​യ​​ത്. അ​​പ്പോ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു, ഒ​​രു കു​​ഴ​​പ്പ​​വു​​മി​​ല്ല, രാ​​ജീ​​വ​​ൻ ഇ​​ങ്ങ​നെ ചെ​​യ്യു​​ന്ന​​തി​​ൽ സ​​ന്തോ​​ഷ​​മേ​​യു​​ള്ളൂ. അ​​തി​​ന് എെ​​ൻ​​റ അ​​നു​​വാ​​ദ​​മോ ഒ​​ന്നും ആ​​വ​​ശ്യ​​മി​​ല്ല, അ​​ത് ചെ​​യ്യൂ എ​​ന്ന് പ​​റ​​ഞ്ഞു. ഇ​​ങ്ങ​നെ​​യൊ​​രു ആ​​ശ​​യ​​ത്തി​​ൽ എ​​ങ്ങ​നെ എ​​ത്തി​​പ്പെ​​ട്ടു​​വെ​​ന്ന് അ​​ദ്ദേ​​ഹം എ​​ന്നോ​​ട് ചോ​​ദി​​ച്ചു. അ​​പ്പോ​ൾ ഞാ​​ൻ പ​​റ​​ഞ്ഞു: '79ലാ​​ണ​​ല്ലോ കു​​ഞ്ഞ​​യ്യ​​പ്പ​​ൻ മ​​രി​​ക്കു​​ന്ന​​ത്. അ​​ദ്ദേ​​ഹ​​ത്തിെ​​ൻ​​റ മ​​ക​​ൻ കൊ​​ച്ചു​നാ​​ണു ഇ​​പ്പോ​ൾ ന​​മ്മു​​ടെ കാ​​ല​​ത്ത് ജീ​​വി​​ക്കേ​​ണ്ട​​യാ​​ള​​ല്ലേ. അ​​പ്പോ​ൾ അ​​യാ​​ളു​​ടെ ജീ​​വി​​ത​​മൊ​​ന്ന് രേ​​ഖ​​പ്പെ​​ടു​​ത്തേ​​ണ്ടേ? അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു: പൂ​​ർ​​ണ സ​​മ്മ​​തം, എ​െൻറ അ​​നു​​വാ​​ദം വാ​​ങ്ങേ​​ണ്ട ആ​​വ​​ശ്യ​​മി​​ല്ല. മാ​​ത്ര​​വു​​മ​​ല്ല എ​​ഴു​​തി​​ക്ക​​ഴി​​ഞ്ഞ​​തോ​​ടെ 'ശേ​​ഷ​​ക്രി​​യ' എേ​​ൻ​​റ​​ത​​ല്ലാ​​താ​​യി. അ​​ല്ലെ​​ങ്കി​​ൽ എേ​​ൻ​​റ​തു​പോ​​ലെ രാ​​ജീ​വ​േ​​ൻറ​​തു​​മാ​​യി. വ​​ള​​രെ സ​​ന്തോ​​ഷ​​ത്തോ​​ടെ​​യാ​​ണ് എെ​​ൻ​​റ നോ​​വ​​ൽപ​​ദ്ധ​​തി അ​​ദ്ദേ​​ഹം സ്വീ​​ക​​രി​​ച്ച​​ത്.

ടി.പി രാജീവന്റെ മുഖചിത്രവുമായി പുറത്തിറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പ്

'ക്രി​​യാ​​ശേ​​ഷ​'​ത്തി​​നു വേ​​ണ്ടി ന​​ട​​ത്തി​​യ ത​​യാ​​റെ​​ടു​​പ്പു​​ക​​ളെ​​ക്കു​​റി​​ച്ച് പ​റ​യൂ..?

ഇ​​ത് സു​​കു​​മാ​​ര​െ​​ൻ​​റ നോ​​വ​​ലി​​ൽനി​​ന്നാ​​ണ് തു​​ട​​ങ്ങു​​ന്ന​​ത്. ട്രേ​​ഡ് യൂ​​നി​​യ​​ൻ ഇ​​ല്ലാ​​ത്ത ഒ​​രു തൊ​​ഴി​​ൽമേ​​ഖ​​ല​​യി​​ലാ​​ണ് നോ​​വ​​ൽ​ സം​​ഭ​​വി​​ക്കു​​ന്ന​​ത്. അ​​തി​​നെ​​ക്കു​​റി​​ച്ച് ല​​ഭി​​ക്കാ​​വു​​ന്ന പ​​ര​​മാ​​വ​​ധി വി​​വ​​ര​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ചു. പി​​ന്നെ അ​​വ​​രു​​ടെ ജീ​​വി​​ത​​ങ്ങ​​ളി​​ലേ​​ക്കും പോ​​യി. മ​​റ്റൊ​​രു കാ​​ര്യം പ​​റ​​യാ​​ൻ ഞാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്നു. ര​​ക്ത​സാ​​ക്ഷി​​ത്വം എ​​ന്നു പ​​റ​​യു​​ന്ന വ​​ല്ലാ​​ത്തൊ​​രു കാ​​ര്യ​​മു​​ണ്ട്. 'മ​​ർ​​ഡ​​ർ ഇ​​ൻ​​ ദ ക​​ത്തീ​​ഡ്ര​​ലി​'​ൽ എ​​ലി​​യ​​ട്ട് ഇ​​തി​​നെ അ​​ഭി​​സം​​ബോ​​ധ​​നചെ​​യ്യാ​​ൻ ശ്ര​​മി​​ച്ചി​​ട്ടു​​ണ്ട്. ര​​ക്ത​​സാ​​ക്ഷി​​യാ​​കാ​​നു​​ള്ള ശ്ര​​മം എ​​ല്ലാ​​വ​​രു​​ടെ​​യും ഉ​​ള്ളി​​ലു​​ണ്ട്. ഗാ​​ന്ധി​​യാ​​യാ​​ലും മാ​​ർ​​ട്ടി​​ൻ ലൂ​​ത​​ർ കി​​ങ്ങാ​​യാ​​ലും എ​​ബ്ര​​ഹാം ലി​​ങ്ക​​നാ​​യാ​​ലും. ആ​​രാ​​യാ​​ലും. എ​​ല്ലാ മ​​നു​​ഷ്യ​െ​​ൻറ​​യു​​ള്ളി​​ലു​​മു​​ണ്ട് ര​​ക്ത​​സാ​​ക്ഷി​​യാ​​കാ​​നു​​ള്ള സ്വ​​പ്നം. നി​​ങ്ങ​​ളി​​ലെ, നി​​ങ്ങ​​ളു​​ടെ ഉ​​ള്ളി​​ലെ ര​​ക്ത​​സാ​​ക്ഷി​​യാ​​കാ​​നു​​ള്ള സ്വ​​പ്നം അ​​ത് ജീ​​വ​​നോ​​ടെ​​യു​​ണ്ടോ എ​​ന്ന ചോ​​ദ്യ​​മു​​ണ്ട്. സാ​​ധാ​​ര​​ണ രീ​​തി​​യി​​ലു​​ള്ള മ​​ര​​ണം ന​​ട​​ന്നുക​​ഴി​​ഞ്ഞാ​​ൽ അ​​തി​​വേ​​ഗം വി​​സ്​​​മ​​രി​​ക്ക​​പ്പെ​​ടു​​മെ​​ന്ന് മ​​നു​​ഷ്യ​​ർ ക​​രു​​തു​​ന്നു. അ​​ങ്ങ​നെ​​യൊ​​രു വി​​ഷ​​യ​​മു​​ണ്ട്. അ​​തും ന​​മു​​ക്ക് ച​​ർ​​ച്ചചെ​​യ്യേ​​ണ്ടേ. എ​​ല്ലാ​​വ​​ർ​​ക്കും ആ​​ഗ്ര​​ഹ​​മു​​ണ്ട്, ഒ​​രു ഗാ​​ന്ധി​​യാ​​ക​​ണം, അ​​ല്ലെ​​ങ്കി​​ൽ അ​​ങ്ങ​നെ ഒ​​രാ​​ൾ. ക്രി​​സ്​​​തു കു​​രി​​ശി​​ലേ​​റു​​ന്നു. അ​​തും ര​​ക്ഷ​​സാ​​ക്ഷി​​ത്വ​​മാ​​ണ​​ല്ലോ. മാ​​ർ​​ട്ടി​​യ​​ർ, മാ​​ർ​​ട്ടി​​ഡം, മ​​നു​​ഷ്യ​​ൻ എ​​ന്ന​​താ​​ണ് നോ​​വ​​ലിെ​​ൻ​​റ ഒ​​രു ഭാ​​ഗം. ര​​ക്ത​​സാ​​ക്ഷി മ​​രി​​ക്കു​​ന്നി​​ല്ല എ​​ന്നാ​​ണ്. അ​​ത് ചി​​ല​​​േപ്പാൾ കോ​​മ​​ഡിപോ​​ലെ ഒ​​ക്കെ ആ​​കും. എ​​ന്താ​​യാ​​ലും നോ​​വ​​ൽ വ​​ര​​ട്ടെ. സം​​ഘ​​ട​​ന യാ​​ന്ത്രി​​ക​​മാ​​യ ഒ​​ന്നാ​​ണ്. ചാ​​പ്ലി​​ൻ 'മോ​​ഡേ​​ൺ​​ ടൈം​​സി'​​ൽ ച​​ക്ര​​പ്പ​​ല്ലി​​ൽ കു​​ടു​​ങ്ങു​​ന്ന​​തുപോ​​ലെ. വി​​രു​​തു​​ള്ള​​വ​​ർ ച​​ക്ര​​പ്പ​​ല്ലി​​ൽ കു​​ടു​​ങ്ങാ​​തെ പു​​റ​​ത്തുവ​​രും. മ​​റ്റു ചി​​ല​​ർ​​ക്ക് അ​​തി​​ൽ പ​​രി​​ക്കു പ​​റ്റും. അ​​വ​​ർ തൂ​​ങ്ങിമ​​രി​​ക്കും, 'ശേ​​ഷ​​ക്രി​​യ​'​യി​​ലെ കു​​ഞ്ഞ​​യ്യ​​പ്പ​​നെ​​പ്പോ​​ലെ.

ക​വി​ത, എ​ഴു​ത്ത്, രാ​ഷ്​​ട്രീ​യം

''പാലേരിമാണിക്യം, പത്രപ്രവർത്തനം, എഴുത്ത്, നിലപാടുകൾ'' -ടി.​​പി.​ രാ​​ജീ​​വ​​നുമായി നടത്തിയ ദീർഘസംഭാഷണം

എ​​ല്ലാം ഭാ​​ഷാ മാ​​ധ്യ​​മ​​ങ്ങ​​ളാ​​ണെ​​ങ്കി​​ലും ഓ​​രോ​​ന്നി​​നും അ​​തി​േ​ൻ​റ​​താ​​യ സാ​​ധ്യ​​ത​​ക​​ളും പ​​രി​​മി​​തി​​ക​​ളു​​മു​​ണ്ട്. ക​​വി​​ത​​യി​​ൽ എ​​ഴു​​താ​​ൻ പ​​റ്റാ​​ത്ത​​താ​​യി എ​​ന്തെ​​ങ്കി​​ലു​​മു​​ണ്ടെ​​ന്ന് ഞാ​​ൻ ക​​രു​​തു​​ന്നി​​ല്ല. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് ആ​​ശാ​​ൻ എ​​ല്ലാം ക​​വി​​ത​​യി​​ലാ​​ണ് എ​​ഴു​​തി​​യ​​ത്. 'ന​​ളി​​നി​'​യാ​​ണെ​​ങ്കി​​ലും 'ലീ​​ല​'​യാ​​ണെ​​ങ്കി​​ലും എ​​ല്ലാം. ക​​വി​​ത​​യി​​ൽത​​ന്നെ ഫി​​ക്​​ഷ​​നു​​ണ്ട്. അ​​താ​​ണ് ഞാ​​ൻ ഉ​​ദ്ദേ​​ശി​​ച്ച​​ത്. ക​​വി​​ത എ​​ന്ന മാ​​ധ്യ​​മം ഇ​​പ്പ​​റ​​ഞ്ഞ രീ​​തി​​യി​​ൽ കാ​​ര്യ​​ങ്ങ​​ൾ പ​​റ​​യാ​​ൻ പ​​റ്റു​​ന്നവി​​ധ​​ത്തി​​ൽ ഒ​​രുപ​​ക്ഷേ എ​​നി​​ക്ക് വ​​ഴ​​ങ്ങി​​യി​​ട്ടു​​ണ്ടാ​​വി​​ല്ല. അ​​തൊ​​രു പ​​രി​​മി​​തി​​യാ​​യി​​രി​​ക്കാം. അ​​തി​​നു​​ള്ള കാ​​ര​​ണം എ​​ന്ന് പ​​റ​​യു​​ന്ന​​ത് എ​​നി​​ക്ക് കി​​ട്ടി​​യി​​ട്ടു​​ള്ള കാ​​വ്യ വി​​ദ്യാ​​ഭ്യാ​​സ​​മാ​​ണ്. ഞാ​​നൊ​​ക്കെ പ​​ഠി​​ച്ചുവ​​രു​​ന്ന കാ​​ലം അ​​താ​​യ​​ത് '70–80ക​​ളി​​ൽ ക്ലാ​​സി​​ക്കു​​ക​​ളു​​ടെ പ​​ഠ​​നം വ​​ള​​രെ കു​​റ​​ഞ്ഞു​പോ​​യി. വെ​​റും സ​​മ​​കാ​​ലി​​ക​​ത​​യി​​ൽ ഒ​​തു​​ങ്ങി​​പ്പോ​​യി അ​​ന്ന് എ​​ന്ന​​താ​​ണ് സ​​ത്യം. ഞാ​​നാ​​ണെ​​ങ്കി​​ൽ മ​​ല​​യാ​​ള സാ​​ഹി​​ത്യം പ​​ഠി​​ച്ചി​​ട്ടി​​ല്ല. കോ​​ള​​ജി​​ൽ പ​​ഠി​​ച്ച​​ത് ഫി​​സി​​ക്സാ​​ണ്.​ പി​​ന്നെ​​യാ​​ണ് ഇം​​ഗ്ലീ​​ഷ് പ​​ഠി​​ക്കു​​ന്ന​​ത്. ആ ​​നി​​ല​​യി​​ൽ മ​​ല​​യാ​​ള കാ​​വ്യ ഭാ​​ഷ, പാ​​ര​​മ്പ​​ര്യം എ​​ന്നി​​വ അ​​ക്കാ​​ദ​​മി​​ക്കാ​​യി പ​​ഠി​​ച്ചി​​ട്ടി​​ല്ല. അ​​താ​​യി​​രി​​ക്കും ഒ​​രു കാ​​ര​​ണം. എെ​​ൻറ കൂ​​ടെ എ​​ഴു​​തു​​ന്ന പി.​​പി.​​ രാ​​മ​​ച​​ന്ദ്ര​​നാ​​യാ​​ലും അ​​ൻ​​വ​​ർ അ​​ലി​​ക്കാ​​യാ​​ലും ക്ലാ​​സി​​ക്കു​​ക​​ളി​​ൽ എ​​ന്നെ​​ക്കാ​​ൾ ജ്ഞാ​ന​​മു​​ണ്ട്. അ​​വ​​ർ​​ക്ക് അ​​തു​കൊ​​ണ്ടുത​​ന്നെ മ​​റ്റു​ത​​ര​​ത്തി​​ൽ ആ​​വി​​ഷ്​​കാ​​ര​​ങ്ങ​​ൾ സാ​​ധ്യ​​മാ​​ണ്. അ​​ൻ​​വ​​ർ അ​​ലി​​യു​​ടെ 'ഏ​​കാ​​ന്ത​​ത​​യു​​ടെ അ​​മ്പ​​തു​​വ​​ർ​​ഷ​​ങ്ങ​​ൾ' എ​​ന്ന ക​​വി​​ത എ​​ടു​​ക്കൂ. അ​​ത് ന​​ല്ലൊ​​രു ഫി​​ക്​​ഷ​​ൻകൂ​​ടി​​യാ​​ണ്.​ മ​​ല​​യാ​​ള​​ത്തി​​ലെ പ്ര​​ധാ​​ന​​പ്പെ​​ട്ട ക​​വി​​ത​​ക​​ളി​​ൽ ഒ​​ന്നാ​​ണ​​ത്. രാ​​മ​​ച​​ന്ദ്ര​​നാ​​ണെ​​ങ്കി​​ൽ 'ക​​ലം​​കാ​​രി' പോ​​ലു​​ള്ള ര​​ച​​ന സാ​​ധ്യ​​മാ​​ക്കി. ഇ​​തൊ​​ക്കെ അ​​വ​​ർ​​ക്ക് ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്. ആ​​ത്യ​​ന്തി​​ക​​മാ​​യി മീ​​ഡി​​യം അ​​ല്ല എെ​ൻ​റ വി​​ഷ​​യം.​ ഞാ​​ൻ എ​​ന്തു പ​​റ​​യു​​ന്നു എ​​ന്ന കാ​​ര്യ​​മാ​​ണ്. ഞാ​​ൻ ക​​വി​​ത​​യും നോ​​വ​​ലും മാ​​ത്ര​​മ​​ല്ല, ലേ​​ഖ​​ന​​ങ്ങ​​ൾ എ​​ഴു​​തി​​യി​​ട്ടു​​ണ്ട്, കോ​​ള​​ങ്ങ​​ൾ എ​​ഴു​​തി​​യി​​ട്ടു​​ണ്ട്. മീ​​ഡി​​യം എ​​ന്നു പ​​റ​​യു​​ന്ന​​ത് പി​​ന്നെ കൈ​​വ​​രി​​ക്കു​​ന്ന​​താ​​ണ്. ന​​മ്മ​​ൾ എ​​ഴു​​തി​​യ ശേ​​ഷ​​മാ​​ണ് അ​​ത് അ​​ങ്ങ​നെ​​യൊ​​രു ഫോ​​മി​​ലേ​​ക്ക് വ​​രു​​ന്ന​​ത്.

​എ​ഴു​​താ​​നി​​രി​​ക്കു​​മ്പോ​​ൾ, മ​​ന​​സ്സി​​ൽ വി​​ചാ​​രി​​ച്ചി​​രു​​ന്ന മീ​​ഡി​​യം എ​​ഴു​​തി​​ക്ക​​ഴി​​യു​​മ്പോ​​ൾ മാ​​റി​​യ സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളു​​ണ്ടോ?

ഉ​​ണ്ട്. കു​​ഞ്ഞി​​രാ​​മ​​ൻ നാ​​യ​​രെ​​ക്കു​​റി​​ച്ച് ഞാ​​ൻ ഒ​​രു ലേ​​ഖ​​നം എ​​ഴു​​തി​​യി​​ട്ടു​​ണ്ട്. 'വാ​​ക്കും വി​​ത്തും' എ​​ന്ന് പ​​റ​​ഞ്ഞ​്. വാ​​സ്​​​ത​​വ​​ത്തി​​ൽ ഞാ​​ൻ കു​​ഞ്ഞി​​രാ​​മ​​ൻ നാ​​യ​​രെ​​ക്കു​​റി​​ച്ച് ക​​വി​​ത​​യെ​​ഴു​​താ​​നാ​​യി ഇ​​രു​​ന്ന​താ​ണ്. ഫു​​ക്കു​​വോ​​ക്ക​​യെ​​യും കു​​ഞ്ഞി​​രാ​​മ​​ൻ നാ​​യ​​രെ​യും ബ​​ന്ധ​​പ്പെ​​ടു​​ത്തി ക​​വി​​ത എ​​ഴു​​തു​​ക എ​​ന്ന​​താ​​യി​​രു​​ന്നു ഉ​​ദ്ദേ​​ശ്യം. അ​​ത് രൂ​​പ​​പ്പെ​​ടു​​ത്തി രൂ​​പ​​പ്പെ​​ടു​​ത്തി വ​​ന്ന​​പ്പോൾ ലേ​​ഖ​​ന​​മാ​​യി​​പ്പോ​​യ​​താ. അ​​യ്യ​​പ്പ​​നെ​​ക്കു​​റി​​ച്ച് 'ഭാ​​ഷ​​യി​​ലെ ആ​​ദി​​മ നി​​വാ​​സി' എ​​ന്ന ലേ​​ഖ​​ന​​മെ​​ഴു​​തി​​യി​​ട്ടു​​ണ്ട്. അ​​യ്യ​​പ്പ​​നെ​​ക്കു​​റി​​ച്ച് ക​​വി​​ത എ​​ഴു​​തു​​ക​​യാ​​യി​​രു​​ന്നു ഉ​​ദ്ദേ​​ശ്യം. ആറ്റൂ​​രി​​നെ​​ക്കു​​റി​​ച്ച് ഇം​​ഗ്ലീ​​ഷി​​ൽ 'ഹോം േ​​ഗ്രാ​​ൺ മോ​​ഡേ​​ണി​​സ്​​റ്റ്​' എ​​ന്നൊ​​രു ലേ​​ഖ​​നം എ​​ഴു​​തി​​യി​​ട്ടു​​ണ്ട്. അ​​തും ക​​വി​​ത​​ക്കു വേ​​ണ്ടി​​യു​​ള്ള ഇ​​രു​​പ്പാ​​യി​​രു​​ന്നു. പ​​ക്ഷേ, ലേ​​ഖ​​ന​​മാ​​യി​​പ്പോ​​യി. ഒ​​രു കാ​​ല​​ത്ത് ഞാ​​ൻ മൃ​​ഗ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് പ​​ര​​മ്പ​​ര​​ക്ക​​വി​​ത​​ക​​ൾ എ​​ഴു​​തി​​യി​​രു​​ന്നു. പി​​ന്നെ ക​​വി​​ക​​ളെ​​ക്കു​​റി​​ച്ചെ​​ഴു​​താ​​ൻ ശ്ര​​മി​​ച്ചു. പ​​ക്ഷേ, അ​​വ​​യൊ​​ന്നും ക​​വി​​ത​​ക​​ളാ​​യി​​ല്ല. എ​​ഴു​​തി വ​​ന്ന​​പ്പോ​​ൾ അ​​വ മ​​റ്റു വ​​ഴി​​ക്ക് പോ​​യി. ആ​​ത്യന്തിക​​മാ​​യി ഞാ​​ൻ എ​​ഴു​​തു​​ന്ന​​ത് ഒ​​ന്നു ത​​ന്നെ​​യാ​​ണ്. 'പാ​​ലേ​​രി മാ​​ണി​​ക്യം' വാ​​യി​​ച്ച പ​​ല സു​​ഹൃ​​ത്തു​​ക്ക​​ളും അ​​തി​​ൽ ക​​വി​​ത​​യു​​ള്ള ഭാ​​ഗ​​ങ്ങ​​ൾ ധാ​​രാ​​ള​​മു​​ണ്ടെ​​ന്ന് പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്. കോ​​ട്ടൂ​​രി​​ലും അ​​ങ്ങ​നെ പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്. ഇ​​പ്പോ​​ഴും നോ​​വ​​ൽ എ​​ന്ന ഫോ​​മി​​നെ​​ക്കു​​റി​​ച്ച് വ​​ലു​​താ​​യ അ​​റി​​വ് എ​​നി​​ക്കു​​ണ്ടെ​​ന്ന് പ​​റ​​യാ​​ൻ ക​​ഴി​​യി​​ല്ല. അ​​തി​​ങ്ങ​​നെ എ​​ഴു​​തു​​ന്നു, അ​​ങ്ങ​നെ​​യാ​​യി​​ത്തീ​​രു​​ന്നു എ​​ന്നേ പ​​റ​​യാ​​ൻ ക​​ഴി​​യൂ.

'രാ​ഷ്​​ട്ര​​ത​​ന്ത്ര​'​ത്തിെ​​ൻ​റ കാ​​ര്യം പ​​റ​​ഞ്ഞി​​ല്ല?

അ​​ത് വ​​ലി​​യ മ​​ടു​​പ്പി​​ൽനി​​ന്നു​​ണ്ടാ​​യ ക​​വി​​ത​​യാ​​ണ്. '80ക​​ളാ​​യ​​പ്പോ​​ൾ എ​​ല്ലാ​​ം ശി​​ഥി​​ല​​മാ​​യി. അ​​തു​വ​​രെ സ​​ബാ​​ട്ടാ​​ഷ്, അ​​ണ്ട​​ർ ഗ്രൗ​​ണ്ടി​​ൽ ജീ​​വി​​ക്കാം. പ​​ര​​സ്യ​​മാ​​യി ബ​​സ്​​സ്​​റ്റാ​​ൻ​​ഡി​​ൽ വെ​​ച്ച് ക​​ണ്ടി​​ട്ട് എ​​ന്നെ ക​​ണ്ട കാ​​ര്യം പ​​റ​​യേ​​ണ്ട, ഞാ​​ൻ അ​​ണ്ട​​ർ​​ഗ്രൗ​​ണ്ടി​​ലാ​​ണെ​​ന്ന് പ​​റ​​ഞ്ഞ സു​​ഹൃ​​ത്തു​​ക്ക​​ൾ എ​​നി​​ക്കു​​ണ്ടാ​​യി​​രു​​ന്നു. സ്വ​​യം എ​​ടു​​ത്ത​​ണി​​യു​​ന്ന ര​​ഹ​​സ്യാ​​ത്മ​​ക​​ത​​യാ​​യി​​രു​​ന്നു അ​​ത്. ചി​​ല​​ർ അ​​ടു​​ത്ത് വ​​ന്ന് ചെ​​വി​​യി​​ൽ ചോ​​ദി​​ക്കും, കെ.​​വി​​യെ (കെ. ​​വേ​​ണു) കാ​​ണാ​​റു​​ണ്ടോ എ​​ന്ന്. വേ​​ണു പ​​ര​​സ്യ​​മാ​​യി പ്ര​​സം​​ഗി​​ക്കു​​ന്ന കാ​​ല​​ത്തും അ​​ദ്ദേ​​ഹം ഒ​​ളി​​വി​​ലാ​​ണെ​​ന്ന് ക​​രു​​തു​​ന്ന ആ​​ളു​​ക​​ൾ ഉ​​ള്ള കാ​​ല​​മാ​​ണ് അ​​ത്. ഞാ​​നൊ​​ക്കെ അ​​തിെ​​ൻ​റ ഭാ​​ഗ​​മാ​​യി​​രു​​ന്നു. സ​​ജീ​​വ​​മാ​​യി അ​​തിെ​​ൻ​റ കൂ​​ടെ​​യി​​ല്ലെ​​ങ്കി​​ലും ആ ​​മ​​ന​​സ്സ് ഷെ​​യ​​ർ ചെ​​യ്തി​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. അ​​പ്പോ​ൾ ഇ​​തൊ​​ക്കെ ഒ​​ന്ന് ക​​ള​​യ​​ണം എ​​ന്ന് തോ​​ന്നി. അ​​തി​​ന് ഈ ​​കാ​​ൽ​​പ​​നി​​ക ഭാ​​ഷ​​യൊ​​ന്നും പ​​റ്റി​​ല്ല. അ​​തി​​ന് പ​​ത്ര റി​​പ്പോ​​ർ​​ട്ടി​ങ്ങി​െ​ൻ​റ ഭാ​​ഷ​​യി​​ലേ​​ക്ക് ക​​വി​​ത​​യെ കൊ​​ണ്ടുവ​​ര​​ണം. 'രാ​​ഷ്​​​ട്ര​ത​​ന്ത്രം' ആ ​​ഭാ​​ഷ​​യി​​ലാ​​ണ് എ​​ഴു​​ത​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. കൊ​​ല്ല​​പ്പെ​​ട്ടു, അ​​ങ്ങ​നെ​​യു​​ള്ള ഹെ​​ഡി​ങ്ങു​ക​​ളാ​​ണ് ആ ​​ക​​വി​​ത​​യി​​ൽ മു​​ഴു​​വ​​ൻ. ടെ​​ക്​​സ്​​റ്റ്​ ഇ​​ല്ല, മു​​ഴു​​വ​​ൻ ഹെ​​ഡി​ങ്ങു​ക​​ളാണ്​. ഇ​​തൊ​​ന്നും മു​​ൻ​​കൂ​​ട്ടി നി​​ർ​​ണ​​യി​​ച്ചി​​ട്ട് ന​​ട​​ന്ന കാ​​ര്യ​​ങ്ങ​​ള​​ല്ല.

കെ.​​ വേ​​ണു അ​​ണ്ട​​ർ​​ഗ്രൗ​​ണ്ടി​​ലാ​​ണെ​​ന്ന് പ​​റ​​യു​​ന്ന​തി​​നെ വി​മ​ർ​ശ​നാ​ത്​​മ​ക​മാ​യി നോ​​ക്കി​​ക്കാ​​ണു​​ന്ന രാ​​ജീ​​വ​​ൻ ഉ​​ണ്ടാ​​യ​​ത് എ​​വി​​ടെ​​വെ​​ച്ചാ​​ണ്, ഡ​ൽ​​ഹി​​യി​​ൽ പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി​​രു​​ന്ന കാ​​ല​​ത്താ​​ണോ?

തീ​​ർ​​ച്ച​​യാ​​യും. പു​​രു​​ഷാ​​ർ​​ഥ​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​ണ​​ല്ലോ പാ​​ര​​ല​​ൽ കോ​​ള​​ജ് ജീ​​വി​​തം. പാ​​ര​​ല​​ൽ കോ​​ള​ജി​​ൽ പ​​ഠി​​പ്പി​​ക്കു​​മ്പോ​​ഴാ​​ണ് ഡ​ൽ​​ഹി​​ക്ക് പോ​​കാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ന്ന​​ത്. അ​​വി​​ടെ​​യെ​​ത്തി ജീ​​വി​​ക്കാ​​ൻ തു​​ട​​ങ്ങു​​മ്പോ​​ഴാ​​ണ് എ​​ന്തു​ത​​രം കു​​ണ്ടി​​ലാ​​ണ് ഇ​​ത്ര​​യും കാ​​ലം കേ​​ര​​ളം ക​​ഴി​​ഞ്ഞ​​ത് എ​​ന്ന് മ​​ന​​സ്സി​​ലാ​​കു​​ന്ന​​ത്. പ​​ല ത​​ര​​ത്തി​​ലു​​ള്ള ചി​ന്ത​ക​ൾ ന​​മു​​ക്കു​​ണ്ട്. പി​​ന്നെ ദു​​ര​​ഭി​​മാ​​ന​​വും വ്യാ​​ജ​​ബോ​​ധ​​വും. ഇ​​തെ​​ല്ലാം മ​​ന​​സ്സി​​ലാ​​കു​​ന്ന​​ത് ഡ​ൽ​​ഹി​​യി​​ൽ പോ​​യി ര​​ണ്ടോ മൂ​​ന്നോ വ​​ർ​​ഷം ജീ​​വി​​ച്ച​​പ്പോ​​ഴാ​​ണ്. എ​​ന്തു ത​​രം നി​​ര​​ർ​​ഥ​​ത​​ക​​ളി​​ലാ​​ണ്, ഉ​​പ​​യോ​​ഗ ശൂ​​ന്യ​​ത​​ക​​ളി​​ലാ​​ണ് ന​​മ്മ​​ൾ ജീ​​വി​​ച്ചു പോ​​ന്ന​​ത് എ​​ന്ന് മ​​ന​​സ്സി​​ലാ​​ക്കി​​ത്ത​​ന്ന​​തും ഡ​ൽ​​ഹി ത​​ന്നെ. ഒ​​രു ബ​​ന്ദ് ന​​ട​​ത്തു​​മ്പോ​​ൾ രാ​​ജ്യം നി​​ശ്ച​​ല​​മാ​​യി, ഇ​​ന്ത്യ നി​​ശ്ച​​ല​​മാ​​യി എ​​ന്ന് വി​​ശ്വ​​സി​​ക്കു​​ന്ന ന​​മ്മ​​ൾ. അ​​ങ്ങ​നെ എ​​ഴു​​തു​​ന്ന ന​​മ്മു​​ടെ പ​​ത്ര​​ങ്ങ​​ൾ. ദേ​​ശാ​​ഭി​​മാ​​നിപോ​​ലു​​ള്ള പ​​ത്ര​​ങ്ങ​​ളി​​ലൊ​​ക്കെ കാ​​ണാം. കോ​​ട്ടൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ൽ ക​​ട തു​​റ​​ന്നി​​ട്ടു​​ണ്ടാ​​വി​​ല്ല. രാ​​ജ്യം കോ​​ട്ടൂ​​ർ പ​​ഞ്ചാ​​യ​​ത്താ​​ണോ. രാ​​ജ്യം കോ​​ട്ടൂ​​ർ പ​​ഞ്ചാ​​യ​​ത്താ​​ണെ​​ന്ന് വി​​ചാ​​രി​​ക്കു​​ന്ന​​യാ​​ളു​​ക​​ളാ​​ണ് ഇ​​വി​​ടെ അ​​ധി​​ക​​മു​​ള്ള​​ത്. ഇ​​ത​​ല്ല, ഇ​​ന്ത്യ എ​​ന്ന് പ​​റ​​യു​​ന്ന എ​​ക്സ്​​​പാ​​ൻ​​സെ​​ന്ന് മ​​ന​​സ്സി​​ലാ​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​ത് ഡ​ൽ​​ഹി​​യി​​ൽ ജീ​​വി​​ച്ച​​തുകൊ​​ണ്ടാ​​ണ്.

മ​​റ്റെ​​ന്താ​​ണ് ഡ​ൽ​​ഹി പ​​ഠി​​പ്പി​​ച്ച​​ത്?

രാ​ഷ്​​ട്രീ​യ നേ​​താ​​ക്ക​​ളു​​ടെ കാ​​ര്യം ത​​ന്നെ. വ​​ലി​​യ രാ​ഷ്​​ട്രീ​യ വ്യ​ക്​​തി​ത്വ​ങ്ങ​ളു​ടെ കാ​​ര്യം. അ​​വ​​രൊ​​ക്കെ എ​​ന്തു മാ​​ത്രം ദു​​ർ​​ബ​​ല​​രാ​​ണ്. സ്വ​ന്തം ​സു​​ര​​ക്ഷ​​ക്കു​​വേ​​ണ്ടി വ​​ലി​​യ മ​​തി​​ലു​​ക​​ളി​​ൽ കെ​​ട്ടി​​പ്പൊ​​ക്കി അ​​തി​​നു​​ള്ളി​​ൽ ജീ​​വി​​ക്കു​​ക​​യാ​​ണ്. ഞാ​​ൻ ഡ​ൽ​​ഹി​​യി​​ൽ ക​​ഴി​​യു​​മ്പോ​​ൾ രാ​​ജീ​​വ് ഗാ​​ന്ധി​​യാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി. ബോ​​ഫോ​​ഴ്സി​െ​ൻ​റ സ​​മ​​യ​​മാ​​ണ്.

ആ​​ദ്യം ജോ​​ലി ചെ​​യ്യു​​ന്ന​​ത് ഏ​​ത് പ​​ത്ര​​ത്തി​​ലാ​​ണ്?

നാ​​ഷ​​ന​​ൽ ഹെ​​റാ​​ൾ​​ഡി​​ലാ​​ണ്. അ​​വി​​ടെ പി​​ന്നെ ചി​​ല ​പ്ര​ശ്​​ന​ങ്ങ​ൾ ​ഉ​ണ്ടാ​​യി. ബോ​​ഫേ​ാ​ഴ്സ്​ അ​​ഴി​​മ​​തി റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​തിെ​​ൻ​റ പേ​​രി​​ൽ ഇ​​ന്ത്യ​​ൻ എ​​ക്സ്​​​പ്ര​​സി​​ൽ റെ​​യ്ഡൊ​​ക്കെ ന​​ട​​ന്ന സ​​മ​​യം. ഞാ​​ന​​ന്ന് നാ​​ഷ​​ന​ൽ ഹെ​​റാ​​ൾ​​ഡി​​ൽ െട്ര​​യി​​നി​​യാ​​ണ്. ഡ​ൽ​​ഹി​​യി​​ലെ​​ത്തി​​യി​​ട്ട് ര​​ണ്ടു മാ​​സം ആ​​കു​​ന്നേ​​യു​​ള്ളൂ. അ​​ന്ന് വൈ​​കു​​ന്നേ​​രം ന​​മ്മ​​ൾ എ​​ത്തി​​പ്പെ​​ടു​​ക ന​​രേ​​ന്ദ്ര​​ൻ, വി.​​എം. നാ​​യ​​ർ എ​​ന്ന് പ​​റ​​യു​​ന്ന കേ​​ര​​ള കൗ​​മു​​ദി​​യി​​ലെ വ​​ള​​രെ സീ​​നി​​യ​​റാ​​യ, ജീ​​നി​​യ​​സാ​​യ പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​െ​ൻ​റ അ​​ടു​​ത്താ​​ണ്. നാ​​യ​​ർ സാ​​ർ എ​​ന്നാ​​ണ് വി​​ളി​​ക്കു​​ക. അ​​ദ്ദേ​​ഹ​​ത്തിെ​​ൻ​റ ഓ​​ഫി​സി​​ന് മു​​ന്നി​​ലാ​​ണ് യു.​​എ​​ൻ.​​ഐ കാ​​ൻ​റീ​​ൻ. തൈ​​ര് സാ​​ദം അ​​ട​​ക്ക​​മു​​ള്ള ഉ​​ഗ്ര​​ൻ ഭ​​ക്ഷ​​ണം കി​​ട്ടും. ര​​ണ്ടു രൂ​​പ​​ക്ക്. അ​​താ​​ണ് പ്ര​​ധാ​​ന ആ​​ക​​ർ​​ഷ​​ണം. അ​​ന്ന് 990 രൂ​​പ​​യാ​​ണ് സ്​െ​​റ്റെ​പ​ൻ​ഡ്. റൂം ​​വാ​​ട​​ക, മ​​റ്റു ചെ​​ല​​വു​​ക​​ൾ എ​​ല്ലാം ഇ​​തി​​ൽ ക​​ഴി​​ഞ്ഞു​പോ​​ണം. അ​​ന്ന​​ത്തെ സ​​മൃ​​ദ്ധ ഭ​​ക്ഷ​​ണം ഈ ​​തൈ​​ര് സാ​​ദ​​മാ​​ണ്.

​അ​​ങ്ങ​നെ​​യു​​ള്ള ഒ​​രു ദി​​വ​​സം താ​​ങ്ക​​ൾ പ​​ത്ര​​ക്കാ​​രു​​ടെ ഒ​​രു പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​ന​​ത്തി​​ൽ ക​​യ​​റിനി​​ന്നു, അ​​ല്ലേ?

ഒ​​രു ദി​​വ​​സം അ​​വി​​ടെ നി​​ൽ​​ക്കു​​മ്പോ​​ൾ പ​​ത്ര​​ക്കാ​​രു​​ടെ ഒ​​രു പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം വ​​രു​​ന്നു. അ​​ത് ഐ.​​എ​​ൻ.​​എസിന്റെ മു​​ന്നി​​ൽ നി​​ന്ന് തു​​ട​​ങ്ങി​​യി​​ട്ട് ഇ​​ന്ത്യ​​ൻ എ​​ക്സ്​​​പ്ര​​സും നാ​​ഷ​​ന​ൽ ഹെ​​റാ​​ൾ​​ഡ് ഓ​​ഫി​സു​​ക​​ൾ നി​​ൽ​​ക്കു​​ന്ന റോ​​ഡു​​ണ്ട്, ബ​​ഹ​​ദൂ​​ർ ഷാ ​​സ​​ഫ​​ർ റോ​​ഡാ​​ണെ​​ന്ന് തോ​​ന്നു​​ന്നു, കൃ​​ത്യം ഓ​​ർ​​മ​​യി​​ല്ല, പ്ര​​ക​​ട​​നം അ​​തു​വ​​ഴി ചു​​റ്റി​​പ്പോ​​വു​​ക​​യാ​​ണ്. അ​​പ്പോ​ൾ കേ​​ര​​ള​​ത്തി​​ലെ ഒ​​രു രീ​​തിവെ​​ച്ച് പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം ക​​ണ്ടാ​​ൽ ന​​മ്മ​​ൾ ക​​യ​​റി നി​​ൽ​​ക്കു​​മ​​ല്ലോ. അ​​ത് മ​​ല​​യാ​​ളി​​യു​​ടെ ഒ​​രു ദൗ​​ത്യ​​മാ​​ണ​​ല്ലോ. ഞാ​​നും പ്ര​​ക​​ട​​ന​​ത്തി​​ൽ ക​​യ​​റി നി​​ന്നു. ഞാ​​ൻ പ​​ത്ര​​ക്കാ​​ര​​നാ​​യി​​ട്ടി​​ല്ല. െട്ര​​യി​​നി​ങ്​ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. അ​​ക്ര​ഡി​​റ്റേ​​ഷ​​നി​​ല്ല. ഒ​​ന്നു​​മി​​ല്ല. എ​​ന്നി​​ട്ടും പ്ര​​ക​​ട​​ന​​ത്തി​​ൽ ക​​യ​​റി നി​​ന്നു. പ്ര​​ക​​ട​​നം ക​​ട​​ന്നുപോ​​കു​​ന്ന​​ത് നാ​​ഷ​​ന​ൽ ഹെ​​റാ​​ൾ​​ഡിെ​​ൻ​റ മു​​ന്നി​​ൽ​​ക്കൂ​​ടി​​യാ​​ണ്. ഇ​​ന്ത്യ​​ൻ എ​​ക്സ്​​​പ്ര​​സി​​ലെ റെ​​യ്ഡി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണ് പ്ര​​ക​​ട​​നം. പി​​റ്റേ​​ന്ന് രാ​​വി​​ലെ ഓ​​ഫി​സി​​ൽ ചെ​​ന്ന​​പ്പോ​ൾ കോ​​ട്ട​​യം​​കാ​​ര​​നാ​​യ ന്യൂ​​സ്​ എ​​ഡി​​റ്റ​​ർ (ജോ​​ർ​​ജെന്നോ ജോ​​യ് എന്നോ ആണ്​ പേര്​) പ​​റ​​ഞ്ഞു, ഡ​​പ്യൂ​​ട്ടി എ​​ഡി​​റ്റ​​ർ കാ​​ണ​​ണ​​മെ​​ന്ന് പ​​റ​​ഞ്ഞി​​ട്ടു​​ണ്ടെ​​ന്ന്. ഞാ​​ൻ ഡ​​പ്യൂ​​ട്ടി എ​​ഡി​​റ്റ​​റെ ക​​ണ്ടു. ഇ​​ന്ന​​ലെ പ്ര​​ക​​ട​​ന​​ത്തി​​ൽ ക​​ണ്ട​​ല്ലോ അ​​ദ്ദേ​​ഹം ചോ​​ദി​​ച്ചു. അ​​തെ, ഉ​​ണ്ടാ​​യി​​രു​​ന്നു, ന​​മ്മു​​ടെ തൊ​​ട്ട​​ടു​​ത്തു​​ള്ള ഇ​​ന്ത്യ​​ൻ എ​​ക്സ്​​​പ്ര​​സ്​ ഓ​​ഫി​​സി​​ൽ റെ​​യ്ഡ് ന​​ട​​ത്തി​​യ​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​യി​​രു​​ന്നു ധ​​ർ​​ണ, ന​​മ്മ​​ൾ പ​​ങ്കെ​​ടു​​ക്കേ​​ണ്ട​​ത​​ല്ലേ സാർ എ​​ന്ന് ഞാ​​ൻ ചോ​​ദി​​ച്ചു. ഇത്​ അ​നീ​തി​യ​ല്ലേ? നാ​​ഷ​​ന​ൽ ഹെ​​റാ​​ൾ​​ഡ് പ​​ത്ര​​ത്തിെ​​ൻ​റ ഉ​​ട​​മ​​ക​​ൾ​ ആ​​രെ​​ന്ന​​റി​​യാ​​മോ എ​​ന്ന​​ദ്ദേ​​ഹം തിരിച്ചു ചോ​​ദി​​ച്ചു. ഇ​​ല്ല എ​​ന്ന് ഞാ​​ൻ മ​​റു​​പ​​ടി പ​​റ​​ഞ്ഞു. നെ​​ഹ്റു​​കു​​ടും​​ബം എ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു ത​​ന്നു. ഹെ​​റാ​​ൾ​​ഡി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന​​യാ​​ൾ രാ​​ജീ​​വ് ഗാ​​ന്ധി​​ക്കെ​​തി​​രെ വാ​​ർ​​ത്ത കൊ​​ടു​​ത്ത​​തിെ​​ൻ​റ പേ​​രി​​ൽ മ​​റ്റൊ​​രു പ​​ത്ര​​​േമാ​ഫി​​സി​​ൽ ന​​ട​​ന്ന റെ​​യ്ഡി​​ൽ പ്ര​​തി​​ഷേ​​ധി​​ക്കു​​ന്ന പ്ര​​ക​​ട​​ന​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ക. കൊ​​ള്ളാം! അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. എ​​നി​​ക്ക​​ത​​റി​​യി​​ല്ലാ​​യി​​രു​​ന്നു (വാ​​സ്​​​ത​​വ​​ത്തി​​ൽ എ​​നി​​ക്ക് ഇ​​ങ്ങ​നെ​​യൊ​​രു സം​​ഗ​​തി​​യു​​ള്ള​​ത് അ​​റി​​യു​​മാ​​യി​​രു​​ന്നി​​ല്ല) എ​​ന്ന വാ​​ദം അ​​ദ്ദേ​​ഹം ക​​ള്ളം എ​​ന്ന് പ​​റ​​ഞ്ഞ് ത​​ള്ളി. മാ​​ത്ര​​വു​​മ​​ല്ല, നാ​​ഷ​​ന​​ൽ ഹെ​​റാ​​ൾ​​ഡ് നെ​​ഹ്റു കു​​ടും​​ബ​​ത്തിേ​​ൻ​റ​​താ​​ണെ​​ന്ന് അ​​റി​​യാ​​ത്ത ഒ​​രാ​​ൾ പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി​​രി​​ക്കാ​​ൻ യോ​​ഗ്യ​​ന​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. അ​​ങ്ങ​നെ അ​​വി​​ടെ നി​​ന്നും ഇ​​റ​​ങ്ങി. അ​​പ്പോ​ൾ എ​​നി​​ക്ക് ഒ​​രു കാ​​ര്യം മ​​ന​​സ്സി​​ലാ​​യി. ജ​​നാ​​ധി​​പ​​ത്യം, സെ​​ക്കു​​ല​​റി​​സം, വി​​യോ​​ജി​​ക്കാ​​നു​​ള്ള സ്വാ​​ത​​ന്ത്ര്യം അ​​ങ്ങ​നെ​​യു​​ള്ള നെ​​ഹ്റു​വി​​യ​​ൻ ലോ​​കം ചു​​രു​​ങ്ങി​​ച്ചു​​രു​​ങ്ങി മൂ​​ന്നു നി​​ല​​ക്കെ​​ട്ടി​​ട​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ന്നു എന്ന്​. ഈ ​​പ​​റ​​യു​​ന്ന ആ​​ദ​​ർ​​ശ​​ങ്ങ​​ൾ​​ക്കൊ​​ക്കെ എ​​ന്താ​​ണ് സം​​ഭ​​വി​​ച്ച​​തെ​​ന്നും മ​​ന​​സ്സി​​ലാ​​യി. നെ​​ഹ്റു​​വും ഗാ​​ന്ധി​​യും ഇ​​ന്ന് ജീ​​വി​​ച്ചി​​രു​​ന്നി​​രു​​ന്നെ​​ങ്കി​​ൽ ഇ​​തൊ​​ക്കെ എ​​ത്ര നി​​സ്സാ​​ര​​മാ​​ണെ​​ന്ന് ന​​മു​​ക്ക് തോ​​ന്നി​​യേ​​ക്കാം.

ഇ​​താ​​യി​​രു​​ന്നു ഡ​ൽ​​ഹി ത​​ന്ന ഏ​​റ്റ​​വും വ​​ലി​​യ അ​​നു​​ഭ​​വം എ​​ന്ന് പ​​റ​​യാ​​മോ?

ശ്രീ​​കു​​മാ​​ർ എ​​ന്ന ഒ​​റ്റ​​പ്പാ​​ലം കോ​​ള​​ജി​​ൽ എെ​​ൻ​റ സ​​ഹ​​പാ​​ഠി​​യാ​​യി​​രു​​ന്ന സു​​ഹൃ​​ത്താ​​ണ് എ​​ന്നെ ഡ​ൽ​​ഹി​​ക്കു കൊ​​ണ്ടു​പോ​​കു​​ന്ന​​ത്. പി​​ന്നെ ബാ​​ങ്കി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന മ​​റ്റൊ​​രു ശ്രീ​​കു​​മാ​​ർ. ഇ​​വ​​രൊ​​ക്കെ​​യാ​​ണ് ഡ​ൽ​​ഹി​​യി​​ൽ എ​​ന്നെ അ​​തി​​ജീ​​വി​​ക്കാ​​ൻ സ​​ഹാ​​യി​​ച്ച​​വ​​രി​​ൽ പ്ര​​ധാ​​നി​​ക​​ൾ. നി​​സാ​​മു​​ദ്ദീ​​നി​​ൽ ഞാ​​ൻ ചെ​​ന്നി​​റ​​ങ്ങു​​ന്ന​​ത് ര​​ണ്ടു ജോ​​ടി വ​​സ്​​​ത്ര​​ങ്ങ​​ൾ മാ​​ത്ര​​മു​​ള്ള ഒ​​രു തു​​ണി സ​​ഞ്ചി​​യു​​മാ​​യാ​​ണ്. പ​​ത്തി​​രു​​നൂറ് രൂ​​പ​​യും കാ​​ണും. പാ​​ര​​ല​​ൽ കോ​​ള​ജി​​ൽ നി​​ന്ന് കി​​ട്ടി​​യ ഒ​​രു മാ​​സ​​ത്തെ ശ​​മ്പ​​ളം. കു​​ഞ്ഞ​​യ്യ​​പ്പ​​ൻ പോ​​കു​​ന്ന പോ​​ലെത​​ന്നെ. അ​​ന്ന് രാ​​ത്രി ഒ​​ന്നി​​ച്ചി​​രി​​ക്കു​​മ്പോ​​ൾ ര​​ണ്ട് ശ്രീ​​കു​​മാ​​ർ​​മാ​​രും പി​​ന്നെ ജ​​യ​​രാ​​ജ് എ​​ന്നൊ​​രു ജേ​​​ണ​​ലി​​സ്​​റ്റ്​ (ഇ​​ദ്ദേ​​ഹം കു​​റ​​ച്ചു കാ​​ലം മാ​​ധ്യ​​മ​​ത്തി​​ൽ ജോ​​ലി ചെ​​യ്തി​​രു​​ന്നു, വ​​ട​​ക്കാ​​ഞ്ചേ​​രി​​ക്കാ​​ര​​നാ​​ണ്. മൂ​​പ്പ​​ര​​ന്ന് പീ​​പ്പി​​ൾ​​സ്​ ക​​മ​​ൻ​റ്​ എ​​ന്ന പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ത്തി​​ലാ​​ണ്, ന​​ല്ല അ​​സ്സ​​ൽ ഇം​​ഗ്ലീ​​ഷാ​​യി​​രു​​ന്നു. എ​​നി​​ക്ക് പി​​ന്നെ ബ​​ന്ധ​​മി​​ല്ല, ഏ​​തോ വി​​ദേ​​ശ ജേ​​ണ​​ലി​​ന് വേ​​ണ്ടി ഫ്രീ​​ലാ​​ൻ​​സ്​ ചെ​​യ്യു​​ക​​യാ​​ണെ​​ന്ന് തോ​​ന്നു​​ന്നു)– ഇ​​വ​​രെ​​നി​​ക്ക് ത​​ന്ന ഉ​​പ​​ദേ​​ശം, ഡ​ൽ​​ഹി​​യി​​ൽ വ​​ന്നി​​റ​​ങ്ങു​​ന്ന മ​​ല​​യാ​​ളി​​ക​​ൾ, കു​​റ​​ച്ച് എ​​ഴു​​ത്തും വാ​​യ​​ന​​യും ഉ​​ണ്ടെ​​ങ്കി​​ൽ പ്ര​​ത്യേ​​കി​​ച്ചും ആ​​ദ്യം കാ​​ണാ​​ൻ ശ്ര​​മി​​ക്കു​​ക ഒ.​​വി.​ വി​​ജ​​യ​​നെ​​യാ​​യി​​രി​​ക്കും. അ​​ല്ലെ​​ങ്കി​​ൽ എം. ​​മു​​കു​​ന്ദ​​ൻ, സ​​ക്ക​​റി​​യ എ​​ന്നീ എ​​ഴു​​ത്തു​​കാ​​രെ​​യാ​​യി​​രി​​ക്കും. നീ ​​ഒ​​രി​​ക്ക​​ലും അ​​തി​​നു വേ​​ണ്ടി ശ്ര​​മി​​ക്ക​​രു​​ത്​. ഒ​​രു ജോ​​ലി കി​​ട്ടു​​ന്ന​​തു​​വ​​രെ നീ ​​ഇ​​വ​​രെ ആ​​രെ​യും പോ​​യി​​ക്കാ​​ണ​​രു​​ത്. ജോ​​ലി​​ക്കു​​വേ​​ണ്ടി അ​​വ​​രെ​​പ്പോ​​യി കാ​​ണു​​ന്ന​​ത് അ​​വ​​രെ ബു​​ദ്ധി​​മു​​ട്ടി​​ക്ക​​ലാ​​ണ്. നീ ​​ആ​​രെ​യും ബു​​ദ്ധി​​മു​​ട്ടി​​ക്ക​​രു​​ത്. ജോ​​ലി കി​​ട്ടി​​യി​​ല്ലെ​​ങ്കി​​ൽ നീ ​​ഇ​​വി​​ടെ താ​​മ​​സി​​ച്ചോ, ഞ​​ങ്ങ​​ൾ നോ​​ക്കി​​ക്കൊ​​ള്ളാം. ഞാ​​ന​​ത് അ​​നു​​സ​​രി​​ച്ചു. ജോ​​ലി​​യാ​​കു​​ന്ന​​തുവ​​രെ ഞാ​​ൻ ഇ​​വ​​രെ ആ​​രെ​യും പോ​​യി ക​​ണ്ടി​​ട്ടി​​ല്ല. വി​​ജ​​യ​​നെ മാത്രമാ​​ണ് ജോ​​ലി ആ​​യ ശേ​​ഷം പോ​​യി​​ക്കാ​​ണു​​ന്ന​​ത്. എ​​നി​​ക്ക് വ​​ലി​​യ ആ​​രാ​​ധ​​ന​​യു​​ള്ള, ബ​​ഹു​​മാ​​ന​​മു​​ള്ള സ​​ക്ക​​റി​​യ​​യെ ഡ​ൽ​​ഹി​​യി​​ൽ വെ​​ച്ച് കാ​​ണാ​​ൻ എ​​നി​​ക്ക് പ​​റ്റി​​യി​​ട്ടി​​ല്ല. പി​​ന്നെ ഞാ​​ൻ കാ​​ണു​​ന്ന ഒ​​രാ​​ൾ ടി.​​എ​​ൻ.​ ഗോ​​പ​​കു​​മാ​​റാ​​യി​​രു​ന്നു. അ​​തി​​നു കാ​​ര​​ണം ഇ​​സ്​​​മായി​​ൽ മേ​​ല​​ടി​​യാ​​യി​​രു​​ന്നു. മാ​​ധ്യ​​മ​​ത്തി​​ലാ​​യി​​രു​​ന്നു. ഇ​​സ്​​​മ​​ായി​​ലിെ​​ൻ​റ ബോ​​സാ​​യി​​രു​​ന്നു ഗോ​​പ​​കു​​മാ​​ർ. ഇ​​സ്​​​മാ​​യി​​ലി​​നെ എ​​നി​​ക്ക് പ​​ഠി​​ക്കു​​ന്ന കാ​​ലം മു​​ത​​ൽ​​ക്കേ അ​​റി​​യാം. ഇ​​സ്​​​മ​​ായി​​ലി​​നെ കാ​​ണാ​​ൻ പോ​​കു​​മ്പോ​​ൾ ഗോ​​പ​​കു​​മാ​​റി​​നെ അ​​ൽ​​പം ദൂ​​ര​​ത്തു​​വെ​​ച്ച് കാ​​ണും. കേ​​ര​​ള ക്ല​​ബി​ൽ പോ​​യി​​ട്ടി​​ല്ല. ഇ​​വ​​രു​​മാ​​യി അ​​ടു​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ൽ എ​​നി​​ക്ക് കേ​​ര​​ളംപോ​​ലെ​​ത്ത​​ന്നെ​​യാ​​കു​​മാ​​യി​​രു​​ന്നു ഡ​ൽ​​ഹി​​യും. വൈ​​കു​​ന്നേ​​ര​​മാ​​കു​​മ്പോ​​ൾ ക​​രു​​ണാ​​ക​​ര​​ൻ എ​​ന്തു പ​​റ​​ഞ്ഞു, അ​​ച്യു​​താ​​ന​​ന്ദ​​ൻ എ​​ന്ത് പ​​റ​​ഞ്ഞു എ​​ന്നൊ​​ക്കെ​​യു​​ള്ള ച​​ർ​​ച്ച​​ക​​ളും ഓ​​ണാ​​ഘോ​​ഷ​​ത്തി​​നു​​ള്ള കാ​​ര്യ​​ങ്ങ​​ൾ എ​​വി​​ടംവ​​രെ​​യാ​​യി എ​​ന്ന അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളു​​മാ​​യി ഞാ​​ൻ മാ​​റു​​മാ​​യി​​രു​​ന്നു. ഞാ​​ന​​ന്ന് ബി​​ഹാ​​റി​​ക​​ളും ബം​​ഗാ​​ളി​​ക​​ളും ഒ​​റീ​​സ​​ക്കാ​​രു​​മൊ​​ക്കെ​​യാ​​യ പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യി സൗ​​ഹൃ​​ദ​​ത്തി​​ലാ​​യി. ഇ​​വ​​രൊ​​ന്നും വ​​ലി​​യ പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​ര​​ല്ല. സ​​ബ് എ​​ഡി​​റ്റേ​​ഴ്സാ​​ണ്, ചി​​ല​​ർ പ്രൂ​​ഫ് റീ​​ഡേ​​ഴ്സാ​​ണ്. പ​​ക്ഷേ ഈ ​​സൗ​​ഹൃ​​ദ​​മാ​​ണ് ഇ​​ന്ത്യ എ​​ന്ത് എ​​ന്ന് എ​​ന്നെ പ​​ഠി​​പ്പി​​ച്ച​​ത്.

​ഇ​​തി​​നെക്കാ​​ൾ വ​​ലി​​യ ഒ​​ന്ന് ഡ​ൽ​​ഹി​​യി​​ൽനി​​ന്ന് താ​​ങ്ക​​ൾ സ​​മ്പാ​​ദി​​ച്ച​​താ​​യി കേ​​ട്ടി​​ട്ടു​​ണ്ട്..?

ചി​​രി, ചി​​രി​​ക്കാ​​ൻ പ​​ഠി​​ച്ചു. അ​​വി​​ടെ​​വെ​​ച്ചാ​​ണ് ഞാ​​ൻ ചെ​​റി​​യ ത​​മാ​​ശ​​ക​​ൾ​​ക്കു പോ​​ലും വ​​ലി​​യ തോ​​തി​​ൽ ചി​​രി​​ക്കാ​​മെ​​ന്ന് പ​​ഠി​​ച്ച​​ത്. എെ​​ൻ​റ ഗൗ​​ര​​വ​​മെ​​ല്ലാം ഡ​​ൽ​​ഹി ഉൗ​രി​​യെ​​ടു​​ത്തു. പ്രീ​​ഡി​​ഗ്രി​​കാ​​ലം മു​​ത​​ലു​​ള്ള, വ​​ർ​​ഷ​​ങ്ങ​​ളാ​​യി കൊ​​ണ്ടു ന​​ട​​ക്കു​​ന്ന ഗൗ​​ര​​വം ഇ​​ല്ലാ​​താ​​യി. ആ ​​വ്യാ​​ജ ഗൗ​​ര​​വം ഇ​​ല്ലാ​​താ​​യി. ഒ​​രാ​​ളോ​​ടും ചി​​രി​​ക്കാ​​ൻ പാ​​ടി​​ല്ല​​ല്ലോ. പു​​സ്​​​ത​​കം വാ​​യ​​ന​​യും ക​​മ്യൂ​​ണി​​സ്​​റ്റ്​ ആ​​ശ​​യ​​വും മു​​ത​​ലാ​​ളി​​ത്ത വി​​രു​​ദ്ധ​​ത​​യും കൂ​​ടി ഉ​​ണ്ടെ​​ങ്കി​​ൽ പ​​റ​​യു​​ക​​യും വേ​​ണ്ട. ചി​​രി​​ക്ക​​രു​​ത്, എ​​പ്പോ​​ഴും ഗൗ​​ര​​വം വേ​​ണം മു​​ഖ​​ത്ത്. എെ​​ൻ​റ ഗൗ​​ര​​വം മൊ​​ത്തം ഡ​ൽ​​ഹി​​യി​​ൽ വെ​​ച്ച് താഴെവീണു. ഞാ​​ൻ പൊ​​ട്ടി​​ച്ചി​​രി​​ക്കാ​​ൻ തു​​ട​​ങ്ങി. അ​​ത്ര​​യും കാ​​ലം ചി​​രി​​ക്കാ​​ത്ത ചി​​രി​​യൊ​​ക്കെ ഞാ​​ൻ ഡ​ൽ​​ഹി​​യി​​ൽ നി​​ന്ന് പു​​റ​​ത്തെ​​ടു​​ക്കു​​ക​​യാ​​ണ്. 1976–1986 കാ​​ല​​ത്തെ, പ​​ത്തു വ​​ർ​​ഷ​​ത്തെ ചി​​രി​​യാ​​ണ് പു​​റ​​ത്തു വ​​ന്ന​​ത്. ഡ​ൽ​​ഹി ത​​ന്ന വ​​ലി​​യ സി​​ദ്ധി​​ക​​ളി​​ലൊ​​ന്ന് ഇ​​താ​​യി​​രു​​ന്നു. എെ​​ൻ​റ ഭാ​​ര്യ​​യെ, ഞ​​ങ്ങ​​ൾ ഒ​​ന്നി​​ച്ച് പ​​ഠി​​ക്കു​​ന്ന കാ​​ല​​ത്ത് സ്​​​നേ​​ഹ​​ത്തി​​ലാ​​യ​​താ​​ണ്, അ​​വ​​ൾ കാലിക്കറ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എം.​​ഫി​​ൽ ചെ​​യ്യു​​മ്പോ​​ൾ ഞാ​​ൻ കാ​​ണാ​​ൻ പോ​​യി. ഞാ​​ന​​ന്ന് പാ​​ര​​ല​​ൽ കോ​​ള​ജി​​ലാ​​ണ്. ഭാ​​ര്യ​​യു​​ടെ ര​​ണ്ടു കൂ​​ട്ടു​​കാ​​രി​​ക​​ൾ അ​​വ​​ളോ​​ട് ചോ​​ദി​​ച്ചു, ഇ​​ത്ര​​യും ഗൗ​​ര​​വ​​മു​​ള്ള ഒ​​രാ​​ളെ എ​​ങ്ങ​നെ സ്​​​നേ​​ഹി​​ക്കും, ഒ​​പ്പം എ​​ങ്ങ​നെ ജീ​​വി​​ക്കു​​മെ​​ന്ന്. ഒ​​ന്നു ചി​​രി​​ക്കു​​ന്ന​​തുപോ​​ലു​​മി​​ല്ല, ഇ​​ങ്ങ​നെ നി​​ൽ​​ക്കു​​ന്നു– അ​​വ​​രെ കു​​റ്റം പ​​റ​​യാ​​ൻ പ​​റ്റി​​ല്ല. അ​​താ​​ണ് അ​​ന്ന​​ത്തെ എെൻ​റ സ്​​​ഥി​​തി. അ​​താ​​യ​​ത് അ​​വ​​യ​​വമാ​​റ്റ​​ത്തി​​ലേ​​തുപോ​​ലെ സ്വ​​ഭാ​​വ​​ത്തി​​ലെ മാ​​റ്റം. അ​​താ​​ണ് ഡ​ൽ​​ഹി​​യി​​ൽ വെ​​ച്ച് സം​​ഭ​​വി​​ച്ച​​ത്. പി​​ന്നെ ഈ ​​പ​​റ​​യു​​ന്ന ഗൗ​​ര​​വ​​ത്തി​​ലൊ​​ന്നും ഒ​​രു കാ​​ര്യ​​വു​​മി​​ല്ലെ​​ന്ന് മ​​ന​​സ്സി​​ലാ​​യി. ക​​ട​​മ, ഉ​​ത്ത​​ര​​വാ​​ദി​​ത്തം, ക​​ർ​​ത്ത​വ്യം എ​​ന്ന് പ​​റ​​ഞ്ഞ് മ​​നു​​ഷ്യ​​രി​​ങ്ങ​നെ ത​​ല താ​​ഴ്ത്തി ന​​ട​​ക്കു​​ക​​യ​​ല്ലേ. അ​​ധോ​മു​​ഖ വാ​​മ​​ന​​രാ​​യി​​ട്ട്.

അ​​ല്ല, അ​​ങ്ങ​നെ ചി​​രി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ രാ​​ജീ​​വ​​ൻ അ​​വി​​ടെ​​യി​​രു​​ന്ന് കോ​​ട്ടൂ​​രി​​ലേ​​ക്കും പാ​​ലേ​​രി​​യി​​ലേ​​ക്കും നോ​​ക്കി​​യോ? ശേ​​ഷ​​ക്രി​​യ​​യി​​ലേ​​ക്ക് നോ​​ക്കി​​യോ?

ഇ​​ല്ല, ഇ​​ല്ല. ഞാ​​ൻ ഇ​​ങ്ങോ​​ട്ട് നോ​​ക്കി​​യി​​ട്ടി​​ല്ല. നോ​​ക്കി​​യാ​​ൽ എ​​നി​​ക്ക​​റി​​യാം അ​​ത് പി​​ടി​​വ​​ലി​​യാ​​കു​​മെ​​ന്ന്. പി​​ന്നെ അ​​ങ്ങ​​നെ നോ​​ക്കാ​​വു​​ന്ന​​താ​​യി ഒ​​ന്നും ഉ​​ള്ള​​താ​​യി തോ​​ന്നി​​യി​​ല്ല എ​​നി​​ക്ക്. അ​​ച്ഛ​​നും അ​​മ്മ​​യു​​മു​​ണ്ട്, ബ​​ന്ധു​​ക്ക​​ളു​​ണ്ട്. വ​​ള​​രെ​​ക്കു​​റ​​ച്ച് സു​​ഹൃ​​ത്തു​​ക്ക​​ളു​​ണ്ട്. ഇ​​ന്നെ​​നി​​ക്ക് ധാ​​രാ​​ളം സു​​ഹൃ​​ത്തു​​ക്ക​​ളു​​ണ്ട്. അ​​ന്ന് കൂ​​ടെ​​ പ​​ഠി​​ച്ച ഒ​​രു രാ​​ജ​​ൻ ഒ​​ക്കെ​​യെ​​യു​​ള്ളൂ സു​​ഹൃ​​ത്താ​​യി​​ട്ട്. ഓ​​ർ​​മ​​യി​​ൽ നി​​ൽ​​ക്കു​​ന്ന​​ത് ഈ ​​ലാ​​ൻ​ഡ്​ സ്​​​കേ​​പ്പാ​​ണ്. കു​​ന്ന്, മ​​ല, തോ​​ട്, പു​​ഴ, കു​​ളം, ഉ​​ത്സ​വ​​ങ്ങ​​ൾ അ​​തു​​ണ്ട് മ​​ന​​സ്സി​​ൽ. കോ​​ട്ടൂ​​ർ എെ​​ൻ​റ അ​​മ്മ​​യു​​ടെ ത​​റ​​വാ​​ടാ​​ണ്. അ​​വ​​ർ​​ക്ക് കു​​ടും​​ബ​​ക്ഷേ​​ത്ര​​മു​​ണ്ട്. അ​​വി​​ടെ ഉ​​ത്സ​വം ന​​ട​​ക്കു​​മ്പോ​​ൾ മു​​ത്ത​​ച്ഛ​െ​ൻ​റ കൂ​​ടെ​​യി​​രു​​ന്ന്, കാ​​ര​​ണ​​വ​​രു​​ടെ കൂ​​ടെ ഏ​​റ്റ​​വും മു​​ന്നി​​ലി​​രു​​ന്ന് ഉ​ത്സ​വം കാ​​ണാം. ഞാ​​ൻ കു​​ടും​​ബ​​ത്തി​​ൽ പേ​​ര​​ക്കു​​ട്ടി​​ക​​ളി​​ൽ ആ​​ദ്യ​​മാ​​യു​​ണ്ടാ​​യ ആ​​ൺ​​കു​​ട്ടി​​യാ​​ണ്. ആ ​​പ്ര​​യോ​​റി​​റ്റി​​യു​​ണ്ട്. അ​​ങ്ങ​നെ ഉ​​ത്സ​വ​​ങ്ങ​​ൾ ആ​സ്വ​​ദി​​ക്കും. തെ​​യ്യ​​ങ്ങ​​ളു​​ടെ അ​​ല​​ർ​​ച്ച​​യൊ​​ക്കെ എ​​നി​​ക്ക​​റി​​യാം. തെ​​യ്യ​​ത്തിന്റെ വേ​​ഷം ക​​ണ്ടാ​​ൽ പേ​​ടി​​യൊ​​ക്കെ​​യാ​​കും.​ പി​​ന്നെ താ​​ളം, താ​​യ​​മ്പ​​ക. മ​​ല​​യ കു​​ഞ്ഞി​​രാ​​മ​​നാ​​ണ് താ​​യ​​മ്പ​​ക​​യു​​ടെ നേ​​തൃ​​ത്വം. അ​​യാ​​ളു​​ടെ മ​​ക്ക​​ളാ​​ണ് കൂ​​ടെ​​യു​​ണ്ടാ​​വു​​ക. ക​​ഴി​​ഞ്ഞ ദി​​വ​​സം ബാ​​ല​​ൻ എ​​ന്ന അ​​ദ്ദേ​​ഹ​​ത്തി​െ​ൻ​റ മ​​ക​​ൻ എ​​ന്നെ കാ​​ണാ​​ൻ വ​​ന്നി​​രു​​ന്നു. ഇ​​പ്പോ സു​​ഖ​​മി​​ല്ല. അ​​വ​​രൊ​​ക്കെ അ​​ന്ന് തീ​​ർ​​ത്തി​​ട്ടു​​ള്ള താ​​യ​​മ്പ​​ക വി​​സ്​​​മ​​യ​​മു​​ണ്ട​​ല്ലോ, അവി​​സ്​​​മ​​ര​​ണീ​​യ​​മാ​​ണ്. അ​​ന്ന് ഇ​​ന്ന​​ത്തെ​​പ്പോ​​ലെ പ​​ര​​സ്യ​​ങ്ങ​​ളോ മാ​​ധ്യ​​മ പി​​ന്തു​​ണ​​യോ ഒ​​ന്നു​​മി​​ല്ല​​ല്ലോ. അ​​തു​കൊ​​ണ്ട് അ​​വ​​രു​​ടെ ക​​ല ഈ ​​മ​​ല​​യു​​ടെ നാ​​ല​​തി​​രു​​ക​​ളി​​ൽ മാ​​ത്രം ഒ​​തു​​ങ്ങി.

രാ​​ജീ​​വ​െ​ൻ​റ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളും ഈ ​​ദേ​​ശ​​ങ്ങ​​ളി​​ൽ ത​​ന്നെ ഒ​​തു​​ങ്ങി..?

അ​​തേ. ഈ ​​മ​​ല​​ക​​ളു​​ടെ താ​​ഴ്വാ​​ര​​ങ്ങ​​ളി​​ൽ ആ​​ണ് അ​​വ​​രും ജീ​​വി​​ച്ച​​ത്. അ​​വ​​രും അ​​ക​​പ്പെ​​ട്ടു​പോ​​യ മ​​നു​​ഷ്യ​​രാ​​ണ്. വേ​​യ​​പ്പാ​​റ മ​​ല, കൂ​​രാ​​ച്ചു​​ണ്ട് മ​​ല, ചെ​​ങ്ങോ​​ട് മ​​ല അ​​തിെ​​ൻ​റ പി​​റ​​കി​​ൽ കാ​​ളി​​യ​​ത്ത് വ​​യ​​ൽ. ഇ​​ങ്ങ​നെ ഇ​​തി​​ന​​ക​​ത്ത് ട്രാ​​പ്പ്ഡാ​​ണ്. എ​​ത്തി​​പ്പെ​​ടാ​​ൻ ബു​​ദ്ധി​​മു​​ട്ടാ​​ണ്. ഇ​​വി​​ടെ ഇ​​തി​​ന​​ക​​ത്ത് വ​​ലി​​യ കു​​ടി​​യേ​​റ്റ​​ങ്ങ​​ളൊ​​ന്നു​​മു​​ണ്ടാ​​യി​​ട്ടി​​ല്ല. മ​​ല​​യി​​ലു​​ണ്ടാ​​യി​​ട്ടു​​ണ്ട്. പ​​ക്ഷേ ഇ​​ങ്ങോ​​ട്ട് ആ​​രും വ​​ന്നി​​ട്ടി​​ല്ല.

പ​​ക്ഷേ, പാ​​ലേ​​രി കു​​റ​​ച്ചു​​കൂ​​ടി വ്യ​​ത്യ​​സ്​​​ത​​മാ​​ണെ​​ന്ന് മാ​​ണി​​ക്യം വാ​​യി​​ക്കു​​മ്പോ​​ൾ തോ​​ന്നി..?

പാ​​ലേ​​രി​​യി​​ൽ ഞാ​​ൻ ഓ​​ർ​​ക്കു​​ന്ന​​ത് വ​​ഴി​​ക​​ളാ​​ണ്. കോ​​ട്ടൂ​​രി​​ൽ കു​​ന്നു​​ക​​ളും ച​​രി​​വു​​ക​​ളു​​മാ​​ണ് മ​​ന​​സ്സി​​ലു​​ള്ള​​ത്. പാ​​ലേ​​രി​​യി​​ൽ നി​​റ​​യെ ഉൗ​ടു​​വ​​ഴി​​ക​​ളാ​​ണ്. ര​​ഹ​​സ്യ​​മാ​​യി​​ട്ടു​​ള്ള വ​​ഴി​​ക​​ൾ എ​​ന്നു പ​​റ​​യാം. ര​​ണ്ടു​പേ​​ർ അ​​ഭി​​മു​​ഖ​മാ​​യി വ​​ന്നാ​​ൽ ഒ​​രാ​​ൾ പി​​ന്നോ​​ട്ടു പോ​​കേ​​ണ്ട​​താ​​യ വ​​ഴി​​ക​​ൾ. പാ​​ല​​ക്കാ​​ട്ടെ ചി​​ല റോഡുകൾപോ​​ലെ. അ​​വി​​ടെനി​​ന്നി​​ങ്ങോ​​ട്ട് കാ​​ർ വ​​ന്നാ​​ൽ മു​​ഴു​​വ​​ൻ വ​​ഴി​​യും റി​​വേ​​ഴ്സ്​ പോ​​കേ​​ണ്ട​​തു​പോ​​ലെ. ഈ ​​ഉൗ​ടു​​വ​​ഴി​​ക​​ളി​​ൽ അ​​വി​​ഹി​​ത​​മാ​​യ ചി​​ല കൂ​​ടി​​ച്ചേ​​ര​​ലു​​ക​​ൾ ന​​ട​​ക്കും. ഗ്രാ​​മ​​ജീ​​വി​​ത​​ത്തി​​ന് ഒ​​രു നി​​ഗൂ​​ഢ​ത​​യു​​ണ്ട്. ഈ ​​പ​​റ​​യു​​ന്ന​​തു​പോ​​ലെ ന​​ന്മ​ക​​ളാ​​ൽ സ​​മൃ​​ദ്ധ​​മൊ​​ന്നു​​മ​​ല്ല​​ത്. ദു​​ർ​​മ​​ന്ത്ര​​വാ​​ദം, ച​​തി ഇ​​ങ്ങ​​നെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ൾ ത​​ഴ​​ച്ചു​വ​​ള​​രു​​ന്ന​​തും പ​​ല​​പ്പോ​​ഴും ഗ്രാ​​മ​​ങ്ങ​​ളി​​ലാ​​ണ്. ഗ്രാ​​മ​​ത്തി​​ലേ​​ക്ക് ഞാ​​ൻ ഡ​ൽ​​ഹി​​യി​​ലി​​രു​​ന്ന് ഗൃ​​ഹാ​​തു​​ര​​ത്വ​​ത്തോ​​ടെ നോ​​ക്കി​​യി​​ട്ടി​​ല്ല. ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളെ​​ക്കു​​റി​​ച്ചൊ​​ന്നും അ​​വി​​ടെ​​യി​​രു​​ന്നാ​​ലോ​​ചി​​ച്ചി​​ട്ടി​​ല്ല. അ​​തെ​​ല്ലാ​​മു​​ണ്ടാ​​കു​​ന്ന​​ത് തി​​രി​​ച്ചു വ​​ന്ന​​തി​​നു ശേ​​ഷ​​മാ​​ണ്. അ​​ന്ന് നോ​​വ​​ലി​​നെ​​ക്കു​​റി​​ച്ചൊ​​ന്നും ആ​​ലോ​​ച​​ന​​യി​​ല്ല. അ​​ക്കാ​​ല​​ത്ത് കു​​റ​​ച്ച് ക​​വി​​ത​​ക​​ൾ മാ​​ത്ര​​മാ​​ണ് എ​​ഴു​​തി​​യ​​ത്.

പ​​ക്ഷേ, അ​​ക​​ലെ​​യി​​രു​​ന്നാ​​ണ് എ​​ഴു​​ത്തു​​കാ​​ർ പ​​ല​​പ്പോ​​ഴും സ്വ​​ന്തം നാ​​ട്ടി​​ലേ​​ക്ക് നോ​​ക്കാ​​റു​​ള്ള​​ത്. അ​​താ​​യ​​ത് ന​​ല്ല സാ​​ഹി​​ത്യ​​ത്തെ​​ക്കു​​റി​​ച്ച് സാ​​ധാ​​ര​​ണ ഗ്ലോ​​ബ​​ൽ ലി​​റ്റ​​റേ​​ച്ച​​ർ ഈ​​സ്​ ലോ​​ക്ക​​ൽ ലി​​റ്റ​​റേ​​ച്ച​​ർ എ​​ന്ന് പ​​റ​​യാ​​റു​​ണ്ട​​ല്ലോ. ദൂ​​രെ​​യി​​രു​​ന്ന് സ്വ​​ന്തം നാ​​ട്ടി​​ലേ​​ക്ക് നോ​​ക്കു​​മ്പോ​​ഴാ​​ണ് ഇ​​ത് കൂ​​ടു​​ത​​ലാ​​യി സം​​ഭ​​വി​​ക്കാ​​റു​​ള്ള​​ത്. വ​​ള​​രെ ദൂ​​രെ​​യി​​രി​​ക്കു​​മ്പോ​​ൾ ന​​മ്മ​​ൾ സ്വ​​ന്തം ഉൗ​ടു​​വ​​ഴി​​ക​​ളി​​ലേ​​ക്ക് തി​​രി​​ച്ചുവ​​രു​​ന്നു. വേ​​യ​​പ്പാ​​റ​​യി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തു​​ന്നു. അ​​തെ​​ങ്ങ​നെ? അ​​തി​​നെ​​ക്കു​​റി​​ച്ച് പ​​റ​​യൂ..?

ഡ​ൽ​​ഹി​​യി​​ൽ പോ​​യി, പി​​ന്നീ​​ട് ഞാ​​ൻ പ​​ല വി​​ദേ​​ശ നാ​​ടു​​ക​​ളി​​ലും പോ​​യി. ഇ​​തൊ​​ക്കെ ക​​ഴി​​യു​​മ്പോ​​ഴാ​​ണ് എ​​നി​​ക്ക് എ​​ന്നെ​​ത്ത​​ന്നെ വി​​ല​​യി​​രു​​ത്താ​​ൻ, എെ​​ൻ​റ ദേ​​ശ​​ത്തി​െ​ൻ​റ​​യും ആ ​​ദേ​​ശ​​ത്തിെ​​ൻ​റ ക​​ഴി​​ഞ്ഞ കാ​​ല​​ത്തെ​​യും വി​​ല​​യി​​രു​​ത്താ​​ൻ ക​​ഴി​​ഞ്ഞ​​ത്. എെ​​ൻ​റ ദേ​​ശ​​ത്തെ മ​​ന​​സ്സി​​ലാ​​ക്കാ​​ൻ, കു​​റ​​ച്ചെ​​ങ്കി​​ലും വ്യ​​ക​്​​ത​​ത​​യോ​​ടെ കാ​​ണാ​​ൻ ക​​ഴി​​ഞ്ഞ​​ത്. എ​​ഴു​​ത്തി​​ന് ഡി​​റ്റാ​​ച്ച്ഡാ​​യി നോ​​ക്കി​​ക്കാ​​ണാ​​ൻ ക​​ഴി​​യു​​ന്ന മ​​ന​​സ്സ് വേ​​ണം. വൈ​​കാ​​രി​​ക​​മാ​​യി വ​​ല്ലാ​​തെ മു​​ങ്ങി​​ക്ക​​ഴി​​ഞ്ഞാ​​ൽ ആ ​​എ​​ഴു​​ത്തി​​ന് ഒ​​രു പ​​രി​​മി​​തി വ​​രും. അ​​ങ്ങ​നെ വ​​ന്നാ​​ൽ പ്ര​​ച​​ര​​ണാ​​ത്മ​​ക സാ​​ഹി​​ത്യം, പ്ര​​തി​ബ​​ദ്ധ സാ​​ഹി​​ത്യം പോ​​ലെ​​യൊ​​ക്കെ​​യാ​​വു​​മ​​ത്. പാ​​ലേ​​രി​​യാ​​യാ​​ലും കോ​​ട്ടൂ​​രാ​​യാ​​ലും മു​​ക​​ളി​​ൽ ഒ​​രു കാ​​മ​​റ വെ​​ച്ചുനോ​​ക്കു​​ന്ന​​തു​പോ​​ലെ​​യാ​​ണ് ഞാ​​ൻ ഈ ​​സ്​​​ഥ​​ല​​ങ്ങ​​ളെ കാ​​ണു​​ന്ന​​ത്. ഇ​​ട​​ക്ക് അ​​ക​​ത്തു​​വെ​​ച്ചും കാ​​ണും. അ​​തിെ​​ൻ​റ ടോ​​റ്റാ​​ലി​​റ്റി​​യി​​ൽ കാ​​ണ​​ണ​​മെ​​ങ്കി​​ൽ ന​​മു​​ക്കൊ​​രു ഡി​​റ്റാ​​ച്ച്ഡ് വി​​ഷ​​ൻ കി​​ട്ട​​ണം.​ ഡി​​റ്റാ​​ച്ച്ഡ് സെ​​ൻ​​സി​​ബി​​ലി​​റ്റി കി​​ട്ടു​​ന്ന​​ത് പു​​റ​​ത്ത് ജീ​​വി​​ച്ച​​തുകൊ​​ണ്ടാ.

റൈ​​റ്റ​​ർ ഇ​​ൻ റെ​​സി​​ഡ​​ൻ​​സി​​ന് പോ​​കു​​മ്പോ​​ഴു​​ള്ള അ​​നു​​ഭ​​വം എ​​ങ്ങ​നെ​​യാ​​ണ്? അ​​യോ​​വ പോ​​ലു​​ള്ള​​ത്. അ​​ത് ഇ​​ന്ത്യ​​ക്ക് പു​​റ​​ത്താ​​ണ​​ല്ലോ..?

'പാ​​ലേ​​രി മാ​​ണി​​ക്യ​'​ത്തിെ​​ൻ​റ ആ​​ദ്യ ഡ്രാ​​ഫ്റ്റ് ഞാ​​നെ​​ഴു​​തു​​ന്ന​​ത് ഇം​​ഗ്ലീ​​ഷി​​ലാ​​ണ്, അ​​യോ​​വ​​യി​​ലി​​രു​​ന്ന്. അ​​വി​​ടെ ആ​​റു​​മാ​​സ​​ത്തെ റെ​​ഡി​​ഡ​​ൻ​​സി േപ്രാ​​ഗ്രാം സ​​മ​​യ​​ത്ത്. ആ​​ദ്യ​​ത്തെ ഡ്രാ​​ഫ്റ്റു​​ണ്ടാ​​ക്കി അ​​വി​​ടെ​​യു​​ള്ള എ​​ഡി​​റ്റ​​റെ കാ​​ണി​​ക്കു​​ന്ന​​ത് ഒ​​ക്കെ അ​​പ്പോ​​ഴാ​​ണ്. റൈ​​റ്റ​​ർ ഇ​​ൻ റെ​​സി​​ഡ​​ൻ​​സ്​ ശ​​രി​​ക്കും ന​​മ്മു​​ടെ പ​​ല സ്​​​ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും മാ​​തൃ​​ക​​യാ​​ക്കാ​​ൻ പ​​റ്റു​​ന്ന​​താ​​ണ്. ഈ ​​ഫെ​​ലോ​​ഷി​​പ്പു​​ക​​ളി​​ൽ എ​​ഴു​​ത്തു​​കാ​​ര​​ന് മ​​റ്റ് ഇ​​ൻ​​വോ​​ൾ​​മെ​​ൻ​റ്​ ഒ​​ന്നു​​മി​​ല്ലാ​​തെ എ​​ഴു​​താ​​നു​​ള്ള സൗ​​ക​​ര്യം ന​​ൽ​​കു​​ക​​യാ​​ണ്. ന​​മു​​ക്ക് താ​​മ​സി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യം ത​​രും. യാ​​ത്രാ ടി​​ക്ക​​റ്റ് ത​​രും. ഭ​​ക്ഷ​​ണം ത​​രും. പ​​ക്ഷേ, ഒ​​റ്റ ക​​ണ്ടീ​​ഷ​​നേ​​യു​​ള്ളൂ. ന​​മ്മ​​ൾ വ​​ർ​​ക്ക് ചെ​​യ്യ​​ണം. അ​​തിെ​​ൻ​റ റൈ​​റ്റൊ​​ന്നും അ​​വ​​ർ​​ക്ക് ആ​​വ​​ശ്യ​​മി​​ല്ല. ന​​മ്മ​​ൾ പോ​​രു​​മ്പോ​​ൾ ഒ​​രു റി​​പ്പോ​​ർ​​ട്ട് കൊ​​ടു​​ക്ക​​ണം. അ​​ത് ത​​രു​​ന്ന സ്വാതന്ത്ര്യം വ​​ലു​​താ​​ണ്. വ​​ർ​​ക്കിെ​​ൻ​റ സാ​​മ്പി​​ൾ അ​ധ്യാ​യ​വും കൊ​​ടു​​ക്ക​​ണം. ഒ​​രു റി​​സ​​ൽ​ട്ട് അ​​വി​​ടെ നി​​ന്നു​​ണ്ടാ​​ക്ക​​ണം. ഇ​​വി​​ടെ​​യാ​​ണെ​​ങ്കി​​ൽ ന​​മു​​ക്ക് ഒ​​രു മാ​​സം പ​​ണി​​യൊ​​ന്നും എ​​ടു​​ക്കാ​​തെ ജീ​​വി​​ക്കാ​​നാ​​വി​​ല്ല. ഒ​​രു മാ​​സം ലോ​​സ്​ ഓ​​ഫ് പേ ​​ആ​​യാ​​ൽ കാ​​ര്യ​​ങ്ങ​​ളെ​​ല്ലാം കു​​ഴ​​യും. ന​​മു​​ക്ക് അ​​ത്ര വ​​ലി​​യ ശ​​മ്പ​​ള​​മൊ​​ന്നു​​മി​​ല്ല​​ല്ലോ. അ​​പ്പോ ആ​​റു മാ​​സം എ​​ഴു​​ത്തി​​ന് വേ​​ണ്ടി മാ​​റ്റി​​വെ​​ക്കു​​ക എ​​ന്ന് പ​​റ​​യു​​ന്ന​​ത് അ​​സാ​​ധ്യ​​മാ​​ണ്. ഇ​​വി​​ടെ ന​​മു​​ക്ക് എ​​ഴു​​ത്തി​​ന് കി​​ട്ടു​​ന്ന പ്ര​​തി​​ഫ​​ലം എ​​ന്താ​​ണ്? ഒ​​രു നോ​​വ​​ൽ എ​​ഴു​​തി കൊ​​ടു​​ത്താ​​ൽ എ​​ന്തു കി​​ട്ടും? ഒ​​രു ക​​വി​​ത വാ​​രി​​ക​​ക്ക് കൊ​​ടു​​ത്താ​​ൽ എ​​ന്തു കി​​ട്ടും? അ​​പ്പോ​ൾ ഇ​​ത്ത​​രം സാ​​ഹ​​ച​​ര്യ​​ത്തി​​ൽ എ​​ഴു​​ത്തു​​കാ​​ര​​നെ സ​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്ന​​ത് ഇ​​ത്ത​​രം േപ്രാ​​ഗ്രാ​​മു​​ക​​ളാ​​ണ്. ഇ​​പ്പോ​ൾ നേ​​പ്പാ​​ൾപോ​​ലെ ഒ​​രു കൊ​​ച്ചു​​രാ​​ജ്യംപോ​​ലും ഇ​​ത്ത​​രം േപ്രാ​​ഗ്രാ​​മു​​ക​​ൾ ന​​ട​​ത്തു​​ന്നു. മാ​​ത്ര​​വു​​മ​​ല്ല, ഇ​​ത്ത​​രം സ്​​​ഥ​​ല​​ങ്ങ​​ളി​​ൽ ഒ​​ന്നാം​ത​​രം ലൈ​​ബ്ര​​റി​​ക​​ളു​​ണ്ട്. ഞാ​​ൻ പ​​ല ഇ​​ന്ത്യ​​ൻ ച​രി​ത്ര പു​​സ്​​​ത​​ക​​ങ്ങ​​ളും വാ​​യി​​ക്കു​​ന്ന​​ത് അ​​യോ​​വ സ​ർ​വ​ക​ലാ​ശാ​ല ലൈ​​ബ്ര​​റി​​യി​​ൽ നി​​ന്നാ​​ണ്. ബ​​ഷീ​​റി​െൻറയും ത​​ക​​ഴി​​യു​​ടെ​​യും എ​​ല്ലാ കൃ​​തി​​ക​​ളും അ​​വി​​ടെ​​യു​​ണ്ട്. മ​​ല​​യാ​​ള​​വു​​മു​​ണ്ട്, ഇം​​ഗ്ലീ​​ഷു​​മു​​ണ്ട്. എ​​ല്ലാ എം​​ബ​​സി​​ക​​ൾ​​ക്കും പു​​സ്​​​ത​​ക സ​​മാ​​ഹ​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ളു​​ണ്ട്. ഇ​​ന്ത്യ​​യി​​ലെ അ​​മേ​​രി​​ക്ക​​ൻ എം​​ബ​​സി​​യി​​ലെ ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള പു​​സ്​​​ത​​ക​​ങ്ങ​​ളു​​ടെ വാ​​ങ്ങ​​ലിെ​​ൻറ ചു​മ​ത​ല മ​​ല​​യാ​​ളി​​യാ​​യ ഷാ​​ജ​​ഹാ​​ൻ മാ​​ട​​മ്പാ​​ട്ടി​​നാ​​യി​​രു​​ന്നു. ആ ​​രീ​​തി​​യി​​ൽ വ​​ലി​​യ എ​​ക്ക്യു​​പ്പ്​​​ഡാ​​യ സം​​വി​​ധാ​​ന​​മു​​ണ്ട്. അ​​ക​​ലം കൂ​​ടും​തോ​​റും ന​​മു​​ക്ക് ജ​​ന്മ​നാ​​ടി​​നോ​​ട് അ​​ടു​​പ്പം കൂ​​ടും.

അ​​ങ്ങ​നെ​​യൊ​​രു ക​​വി​​ത രാ​​ജീ​​വ​​ൻ എ​​ഴു​​തി​​യി​​ട്ടു​​ണ്ട്..?

അ​​തെ, സു​​താ​​ര്യം എ​​ന്ന ക​​വി​​ത​​യി​​ൽ.

ന​​മ്മ​​ൾ ചേ​​ർ​​ന്നു കി​​ട​​ക്കു​​മ്പോ​​ഴാ​​യി​​രു​​ന്നു

ന​​മ്മ​​ൾ​​ക്കി​​ട​​യി​​ലെ അ​​ക​​ലം

ഏ​​ഴ് സ​​മു​​ദ്ര​​ങ്ങ​​ൾ​​ക്കി​​പ്പു​​റ​​ത്ത് നി​​ന്ന്

നി​​ന്നെ​​ക്കു​​റി​​ച്ചാ​​ലോ​​ചി​​ക്കു​​മ്പാ​​ൾ എ​​നി​​ക്ക് നി​​ന്നെ തൊ​​ടാം.

ഉ​​റ​​ക്കം ഇ​​ങ്ങ​നെ ന​​മ്മു​​ടെ നാ​​ട്ടി​​ൽ നി​​ന്നു തു​​ട​​ങ്ങി അ​​റേ​​ബ്യ​​ൻ മ​​രു​​ഭൂ​​മി ക​​ട​​ന്ന് യൂ​​റോ​​പ്പി​​ലൂ​​ടെ അ​​ങ്ങ​നെ അ​​മേ​​രി​​ക്ക​​യി​​ൽ എ​​ത്തു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച്. ഒ​​രു സ്​​​ഥ​​ല​​ത്ത് ടൂ​റു പോ​​യാ​​ൽ ന​​മു​​ക്കൊ​​ന്നും മ​​ന​​സ്സി​​ലാ​​കി​​ല്ല. അ​​തേ സ​​മ​​യം ഒ​​രു സ്​​​ഥ​​ല​​ത്ത് കു​​റ​​ച്ചു നാ​​ൾ താ​​മ​​സി​​ക്കു​​ന്ന​​തി​െൻ​റ ര​​സം വേ​​റെ​​യൊ​ന്നാ​​ണ്. ഇ​​പ്പോ​ൾ സാ​​ന്താ​​ഫേ എ​​ന്ന സ്​​​ഥ​​ല​​ത്ത് ഒ​​രു ച​​രു​​വി​​ൽ ക​​ട​​ക​​ളൊ​​ക്കെ​​യു​​ള്ള ഒ​​രു തെ​​രു​​വി​​ലൂ​​ടെ ന​​ട​​ക്കു​​മ്പോ​​ൾ ഒ​​രു വ​​ള​​വ് തി​​രി​​യു​​മ്പോ​​ൾ എ​​നി​​ക്ക് പാ​​ലേ​​രി​​ക്ക​​ട​​വി​​ൽ എ​​ത്തി​​യ​​തു​പോ​​ലെ തോ​​ന്നു​​ക​​യാ​​ണ്. അ​​പ്പോ എ​​ന്താ. പ​​ത്തു മി​​നി​റ്റ്​ ന​​ട​​ന്നാ​​ൽ തോ​​ട്ടാ​​ങ്ക​​ട​​വാ​​യി. ക​​ട​​വ് ക​​ട​​ന്ന് പ​​ത്ത് മി​​നി​റ്റ്​ ന​​ട​​ന്നാ​​ൽ പാ​​ലേ​​രി​​യാ​​യി. അ​​പ്പോ എ​​നി​​ക്ക് വീ​​ട്ടി​​ലെ​​ത്താം. ഇ​​താ​​ണ് അ​​ക​​ൽ​​ച്ച​​യു​​ടെ ഒ​​ര​​ടു​​പ്പം എ​​ന്ന് പ​​റ​​യു​​ന്ന​​ത്. അ​​തി​​ങ്ങ​നെ സീ​​റോ​​യി​​ൻ ചെ​​യ്യു​​ക എ​​ന്നു പ​​റ​​യു​​മ്പോ​​ൾ ത​​ന്നെ ഒ​​രു മാ​​ന​​സി​​കാ​​വ​​സ്​​​ഥ ന​​മ്മ​​ളി​​ലു​​ണ്ടാ​​കും. എ​​ത്ര ദൂ​​രെ​​യാ​​ണെ​​ങ്കി​​ലും ന​​മ്മ​​ൾ തൊ​​ട്ട​​ടു​​ത്ത്.

ഇ​​താ​​ണ് സാ​​ഹി​​ത്യം, ന​​മ്മ​​ൾ എ​​ത്തി​​യ ക​​ട​​വി​​ൽനി​​ന്ന് എ​​ങ്ങ​നെ അ​​ടു​​ത്ത ക​​ട​​വി​​ലേ​​ക്ക് പോ​​കും. ഈ ​​ഒ​​രു ക​​ണ​​ക്​​ഷ​​നാ​​ണ് സാ​​ഹി​​ത്യം. അ​​ത് സി​​വി​​ലൈ​​സേ​​ഷ​​നാ​​ണ്, അ​​തി​​ന​​ക​​ത്തേ​​ക്കാ​​ണ് ഒ​​രു എ​​ഴു​​ത്തു​​കാ​​ര​​ൻ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്?

ഹ​​ഡ്സ​​ണി​​ൽ നി​​ന്ന് രാ​​ത്രി വി​​രു​​ന്ന് ക​​ഴി​​ഞ്ഞ് പോ​​കു​​ന്ന സ​​മ​​യ​​ത്ത് ചീ​​വീ​​ടു​​ക​​ൾ ക​​ര​​യു​​ന്ന​​ത് ഞാ​​ൻ കേ​​ട്ടു. പാ​​റ​​ക്ക​​ട​​വ് ബ​​സി​​റ​​ങ്ങി പാ​​ലേ​​രി​​യി​​ലേ​​ക്ക് പോ​​കു​​മ്പോ​​ൾ വ​​യ​​ലി​​ൽ നി​​ന്ന് ചീ​​വീ​​ടു​​ക​​ൾ ക​​ര​​യു​​ന്ന​​തുപോ​​ലെ ത​​ന്നെ​​യാ​​ണ് എ​​നി​​ക്ക് തോ​​ന്നി​​യ​​ത്. ദൂ​രം​ ന​​മു​​ക്ക് അ​നു​ഭ​വ​പ്പെ​ടി​ല്ല. അ​​തു​കൊ​​ണ്ട്​ ഒ​​ര​​ടു​​പ്പ​​ത്തി​​ലാ​​ണ് അ​​ത്ര​​യും ദൂ​​രെ നാം ​​ജീ​​വി​​ക്കു​​ന്ന​​ത്. മാ​​ത്ര​​വു​​മ​​ല്ല, സി​​വി​​ൽ സെ​​ൻ​​സി​​ൽ ആ ​​ജീ​​വി​​തം വ​​ലി​​യ മാ​​റ്റ​​മു​​ണ്ടാ​ക്കി. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് പൊ​​തു ഇ​​ട​​ത്തി​​ൽ എ​​ങ്ങ​​നെ പെ​​രു​​മാ​​റ​​ണം. അ​​തെ​​ന്നെ പ​​ഠി​​പ്പി​​ച്ച​​ത് ഈ ​​പു​​റം ലോ​​ക ജീ​​വി​​ത​​മാ​​ണ്. ഡ​ൽ​​ഹി എ​​ന്നെ ചി​​രി​​പ്പി​​ക്കാ​​ൻ പ​​ഠി​​പ്പി​​ച്ചു എ​​ന്ന് പ​​റ​​ഞ്ഞ​​തു​പോ​​ലെ ഇ​​ന്ത്യ​​ക്കു പു​​റ​​ത്തു​​ള്ള ജീ​​വി​​തം എ​​ന്നെ മ​​റ്റു പ​​ല കാ​​ര്യ​​ങ്ങ​​ളും പ​​ഠി​​പ്പി​​ച്ചു.

അ​​തെ​​ന്താ​​യി​​രു​​ന്നു?

എ​​നി​​ക്ക​​വി​​ടെ വെ​​ച്ച് വ​​ലി​​യ എ​​ഴു​​ത്തു​​കാ​​രെ ക​​ണ്ടു​മു​​ട്ടാ​​ൻ സാ​​ധി​​ച്ചു. ര​​ണ്ടു സാ​​ഹി​​ത്യ നൊ​േ​ബ​​ൽ സ​​മ്മാ​​ന ജേ​​താ​​ക്ക​​ളെ ഞാ​​ൻ ക​​ണ്ടു​മു​​ട്ടി. വി​​സ്​​​ലോ​​വ ഷിം​​ബാ​​ർ​​സ്​​​ക, ട്രാ​​ൻ​​സ്​​​നോ​​മ​​ർ എ​​ന്നി​​വ​​രെ. ഷിം​​ബോ​​ർ​​സ്​​​ക എ​​നി​​ക്ക് വ​​ലി​​യ ബോ​​ധ്യ​​മു​​ള്ള ക​​വി​​യാ​​ണ്. അ​​വ​​ർ​​ക്ക് നൊ​േ​ബ​​ൽ സ​​മ്മാ​​നം കി​​ട്ടും മു​​മ്പുത​​ന്നെ ഞാ​​ന​​വ​​രെ വാ​​യി​​ച്ചി​​ട്ടു​ണ്ട്​. വാ​​ഴ്സ കാ​​വ്യോ​​ത്സ​വ​​ത്തി​​ന് പോ​​കാ​​ൻ അ​​വ​​സ​​രം കി​​ട്ടി​​യ​​പ്പോ​​ഴാ​​ണ് ര​​ണ്ടു​പേ​​രേ​​യും ക​​ണ്ടു​മു​​ട്ടു​​ന്ന​​ത്. ഷിം​​ബോ​​ർ​​സ്​​​ക​​യെ കാ​​ണാ​​ൻ വ​​ലി​​യ ബു​​ദ്ധി​​മു​​ട്ടാ​​യി​​രു​​ന്നു. ഞാ​​ന​​വ​​ർ​​ക്ക് സ​​മ​​ർ​​പ്പി​​ച്ച് ഒ​​രു ക​​വി​​ത​​യെ​​ഴു​​തി​​യി​​ട്ടു​​ണ്ട്. ന​​ല്ല പ്രാ​​യ​​മു​​ണ്ട് അ​​പ്പോ​​ൾ, ക്ഷീ​​ണി​​ത​​യു​​മാ​​ണ്. എ​​ങ്കി​​ലും കാ​​വ്യോ​​ത്സ​വ ക​​മ്മി​​റ്റി​​യോ​​ട് അ​​പേ​​ക്ഷി​​ച്ച് ഞാ​​ന​​വ​​രെ ക​​ണ്ടു. ക​​വി​​ത കൊ​​ടു​​ത്തു. യാ​​ത്ര പു​​റ​​പ്പെ​​ടാ​​ത്ത ര​​ണ്ടു​പേ​​ർ ഒ​​രു റെ​​യി​​ൽ​​വേ സ്​​റ്റേ​​ഷ​​നി​​ൽ വെ​​ച്ച് ക​​ണ്ടു​​മു​​ട്ടു​​ന്ന​​താ​​ണ് ക​​വി​​ത. അ​​വ​​രു​​ടെ ഒ​​രു ക​​വി​​ത​​യു​​ണ്ട​​ല്ലോ, അ​​യ​​ക്കാ​​ത്ത ക​​ത്ത് കി​​ട്ടു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച്. ആ ​​സ​​ന്ദ​​ർ​​ശ​​നം എ​​ന്നെ വ​​ലി​​യ തോ​​തി​​ൽ പ്ര​​ചോ​​ദി​​പ്പി​ച്ചി​​ട്ടു​​ണ്ട്. അ​​തേ​പോ​​ലെ ഹ​​ഡ്സ​​ണി​​ൽ ഫെ​​ലോ ആ​​യി ക​​ഴി​​യു​​ന്ന കാ​​ല​​ത്ത് അവിടെ ഒരുസ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​​ഭാ​​ഷ​​ണ പ​​ര​​മ്പ​​ര​​യു​​ണ്ട്. വ​​രു​​ന്ന​​വ​​രി​​ൽ ഒ​​രാ​​ൾ ഉ​​ംബ​​ർ​​ട്ടോ എ​​ക്കോ. മ​​റ്റൊ​​രാ​​ൾ സ​​ൽ​​മാ​​ൻ റു​​ഷ്ദി. ഡ​ൽ​​ഹി​​യി​​ലു​​ള്ള കാ​​ല​​ത്ത് ഐ.​​ഐ.​​ടി സം​​ഗീ​​ത ഉ​​ത്സ​​വ​​ത്തിെ​​ൻ​​റ പ​ട്ടി​ക കാ​​ണും. ഭീം ​​സെ​​ൻ ജോ​​ഷി, കു​​മാ​​ർ ഗാ​​ന്ധ​​ർ​​വ് എ​​ന്നൊ​​ക്കെ. അ​​തുപോ​​ലെ​​യാ​​ണി​​ത്. അ​​പ്പോ ര​​ണ്ടു​പേ​​രെ​​യും കാ​​ണാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന കാ​​ര്യം ഞാ​​ൻ ഹ​​ഡ്സ​​ണി​​ലു​​ള്ള​​വ​​രോ​​ട് പ​​റ​​ഞ്ഞു. ഉ​​ംബ​​ർ​​ട്ടോ എ​​ക്കോ​​യെ കാ​​ണാ​​ൻ പ്ര​​ശ്ന​​മി​​ല്ല. റു​​ഷ്ദി പ​​റ്റി​​ല്ല, സു​​ര​​ക്ഷാ കാ​​ര​​ണ​​ങ്ങ​​ളു​​ണ്ട്. അ​​തി​​ന് വ​​ള​​രെ നേ​​ര​​ത്തേ അ​​പേ​​ക്ഷ കൊ​​ടു​​ക്ക​​ണം. പ​​ക്ഷേ എ​െൻറ കൂ​​ടെ അ​​ന്ന് ഒ​​രു ഗ്രീ​​ക്ക് എ​​ഴു​​ത്തു​​കാ​​ര​​ൻ ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​ഗ​​സ്​​​താ​​സി​​സ്​ എ​​ന്ന് പ​​റ​​ഞ്ഞ ച​​ങ്ങാ​​തി. മൂ​​പ്പ​​രാ​​ണ് റു​​ഷ്ദി​​യു​​ടെ ഗ്രീ​​ക്ക് വി​​വ​​ർ​​ത്ത​​ക​​ൻ. അ​​ങ്ങ​നെ അ​​ദ്ദേ​​ഹ​​ത്തിെ​​ൻ​​റ കൂ​​ടെ പോ​​യി റു​​ഷ്ദി​​യെ​​ക്ക​​ണ്ടു. പ്ര​​ഭാ​​ഷ​​ണം കേ​​ട്ടു. പി​​ന്നെ ഭ​​ക്ഷ​​ണ​​മു​​ണ്ട്. റു​​ഷ്ദി​​യു​​ടെ അ​​ടു​​ത്തൊ​​ന്നും ചെ​​ല്ലാ​​ൻ ക​​ഴി​​യി​​ല്ല. ഒ​​രു എ​​ഴു​​ത്തു​​കാ​​ര​​ൻ അ​​വി​​ടെ ഒ​​രു രാ​​ഷ്​​​ട്ര​ത്ത​ല​​വ​​നെ​​പ്പോ​​ലെ​​യാ​​ണ്. പ്ര​​ധാ​​ന​​മ​​ന്ത്രി​​യോ പ്ര​​സി​​ഡ​േ​​ൻ​​റാ ഒ​​ക്കെ​​പ്പോ​​ലെ​​യാ​​ണ് അ​​വി​​ടെ എ​​ഴു​​ത്തു​​കാ​​ര​​ൻ. ഇ​​ത്ത​​ര​​ത്തി​​ൽ എ​​ഴു​​ത്തു​​കാ​​ര​​ന് വ​​ലി​​യ വി​​ല​​യു​​ള്ള ലോ​​കം അ​​വി​​ടെ​​വെ​​ച്ചാ​​ണ് കാ​​ണു​​ന്ന​​ത്. എ​​ഴു​​ത്തു​​കാ​​ര​​ന് അ​​വി​​ടെ വ​​ലി​​യ മൂ​​ല്യ​​മു​​ണ്ട്.​ ഇ​​വി​​ടെ എ​​ഴു​​ത്തു​​കാ​​ര​​െ​ൻ​റ അ​​ടു​​ത്തേ​​ക്ക് ആ​​ർ​​ക്കും എ​​പ്പോ​​ഴും ചെ​​ല്ലാം. മി​​ണ്ടി​​യി​​ല്ലെ​​ങ്കി​​ൽ അ​​വ​​ന് വ​​ലി​​യ ത​​ല​​ക്ക​​ന​​മാ​​ണെ​​ന്ന് പ​​റ​​യി​​ല്ലേ? റു​​ഷ്ദി​​ക്ക് ത​​ല​​ക്ക​​ന​​മാ​​ണെ​​ന്ന് ആ​​രെ​​ങ്കി​​ലും പ​​റ​​യോ? ഉ​​ംബ​​ർ​​ട്ടോ എ​​ക്കോ​​ക്ക് ത​​ല​​ക്ക​​ന​​മാ​​ണെ​​ന്ന് ആ​​രെ​​ങ്കി​​ലും പ​​റ​​യോ? ഉ​​ംബർ​േട്ടാ എ​​ക്കോ​​യൊ​​ന്നും ഒ​​രാ​​ളെ​യും എ​​ൻ​​റ​​ർ​​ടെ​​യി​​ൻ ചെ​​യ്യി​​ല്ല. അ​​മേ​​രി​​ക്ക​​യി​​ലെ യു​​വ​​ക​​വി​​ക​​ൾ, ഒ​​രു സ​​മാ​​ഹാ​​ര​​മൊ​​ക്കെ​​യേ ഇ​​റ​​ക്കി​​യി​​ട്ടു​​ണ്ടാ​​വൂ. തെ​​രു​​വി​​ൽ പു​​സ്​​​ത​​ക​​ങ്ങ​​ൾ വി​​റ്റാ​​യി​​രി​​ക്കും ജീ​​വി​​ക്കു​​ന്ന​​ത്. പ​​ക്ഷേ, അ​​വ​​ർ അ​​വ​​രു​​ടെ സ്വ​​കാ​​ര്യ ലോ​​ക​​ത്ത് സു​​ര​​ക്ഷി​​ത​​രാ​​ണ്. ആ​​രും അ​​വ​​രെ ശ​​ല്യം ചെ​​യ്യാ​​ൻ പോ​​കി​​ല്ല. മാ​​ർ​​കേ​​സി​​നെ കാ​​ണാ​​ൻ ഇ​​വി​​ടെ നി​​ന്നും പോ​​യ​​വ​​ർ​​ക്ക് എ​​ന്താ​​ണ് സം​​ഭ​​വി​​ച്ച​​ത്. മാ​​ർ​​കേ​​സിെ​​ൻ​​റ വീ​​ട് ഒ​​രു കി​​ലോ മീ​​റ്റ​​ർ ദൂ​​രെ നി​​ന്ന് ക​​ണ്ട് അ​​വ​​ർ മ​​ട​​ങ്ങി. എ​​ഴു​​ത്തു​​കാ​​ര​െ​ൻ​​റ അ​ന്ത​സ്സ്, സ്വ​കാ​ര്യ​ത ഇ​​ക്കാ​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് മ​​ല​​യാ​​ളി​​ക​​ൾ പ​​ഠി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. മ​​ന​​സ്സി​​ലാ​​ക്കേ​​ണ്ടി​​യി​രി​​ക്കു​​ന്നു. ആ​​ർ​​ക്കും ത​​ട്ടി​​ക്ക​​യ​​റാ​​നും ചീ​​ത്ത​​വി​​ളി​​ക്കാ​​നു​​മു​​ള്ള​​തല്ല എ​​ഴു​​ത്തു​​കാ​​ര​​ൻ. എ​​ഴു​​ത്തി​െ​ൻ​റ മൂ​​ല്യം, പ്രാ​​ധാ​​ന്യം എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ച് ഇ​​ത്ത​​രം യാ​​ത്ര​​ക​​ളി​​ൽ നി​​ന്ന് ക​​ണ്ട എ​​ഴു​​ത്തു​​കാ​​രി​​ൽ​​നി​​ന്ന് മ​​ന​​സ്സി​​ലാ​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്. ഇ​​വി​​ടെ എ​​ഴു​​ത്തു​​കാ​​ർ​​ക്ക്​ സ​​മ​​യ​​മു​​ണ്ടോ. പ​​രി​​പാ​​ടി​​ക​​ളി​​ൽ പോ​​വു​​ക​​യ​​ല്ലേ. രാ​​വി​​ലെ ഇ​​റ​​ങ്ങു​​ക​​യ​​ല്ലേ^ ഉ​​ദ്ഘാ​​ട​​നം, അ​​നു​​സ്​​​മ​​ര​​ണം, നാ​​ട​​മു​​റി​​ക്ക​​ൽ, മ​​നു​​ഷ്യ​​ച്ച​​ങ്ങ​​ല, മ​​നു​​ഷ്യ​​കൈ​യാ​മം... ഇ​​ങ്ങ​നെ ഇ​​റ​​ങ്ങ​​ല്ലേ ആ​​ളു​​ക​​ള്. എ​​ഴു​​ത്തു​​കാ​​ര​​ന് കൊ​​ടു​​ക്കേ​​ണ്ട സ്വ​കാ​ര്യ​ത, സ​​മൂ​​ഹം ന​​ൽ​​കേ​​ണ്ട സു​ര​ക്ഷ എ​​ന്നീ കാ​​ര്യ​​ങ്ങ​​ളു​​ണ്ട്. അ​​ത് കാ​​ശ് കൊ​​ടു​​ക്ക​​ൽ മാ​​ത്ര​​മ​​ല്ല. അ​​യാ​​ൾ​​ക്ക് എ​​ഴു​​താ​​നു​​ള്ള സൗ​​ക​​ര്യം കൊ​​ടു​​ക്ക​​ണം. സ്​​​പെ​​യി​​സ്​ കൊ​​ടു​​ക്ക​​ണം. സു​ര​ക്ഷ എ​​ന്നു പ​​റ​​യു​​മ്പോ​​ൾ പൊ​ലീ​​സ്​ സം​​ര​​ക്ഷ​​ണ​​മ​​ല്ല ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. എ​​ഴു​​ത്തു​​കാ​​ര​​ന് ക്രി​​യേ​​റ്റ് ചെ​​യ്യാ​​നു​​ള്ള അ​​ന്ത​​രീ​​ക്ഷം വേ​​ണം, അ​​ത് സ​​മൂ​​ഹ​​ത്തിെ​​ൻ​​റ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മാ​​ണ്. അ​​ത്ത​​രം സ​​മൂ​​ഹ​​ങ്ങ​​ളി​​ലേ വ​​ലി​​യ എ​​ഴു​​ത്തു​​ണ്ടാ​​കു​​ന്നു​​ള്ളൂ. അ​​ല്ലാ​​ത്ത​​ത് മു​​ഴു​​വ​​ൻ പ​​ര​​ന്ന എ​​ഴു​​ത്താ​​ണ്. ഉ​​ദ്ഘാ​​ട​​ന​​ത്തി​​ന് പോ​​കു​​ന്ന​​തി​​നു മു​​മ്പ് അ​​ര​​മ​​ണി​​ക്കൂ​​ർകൊ​​ണ്ട് ക​​വി​​ത എ​​ഴു​​തി​​യി​​ട്ട് വേ​​ണം ഓ​​ണ​​പ്പ​​തി​​പ്പി​​ന് കൊ​​ടു​​ക്കാ​​ൻ. പ​​ത്ത​​ര​​ക്കാ​​യി​​രി​​ക്കും ഉ​​ദ്ഘാ​​ട​​നം. ഒ​​മ്പ​​ത​​ര​​ക്കാ​​ണ് പ​​ത്രാ​​ധി​​പ​​ർ ക​​വി​​ത​​ക്കു​​വേ​​ണ്ടി വ​​രു​​ക. അ​​പ്പോ​ൾ പ​​ത്തു മി​​നി​റ്റു​കൊ​​ണ്ട് ക​​വി​​ത എ​​ഴു​​തി​​ക്കൊ​​ടു​​ക്ക​​ണം. ഇ​​താ​​ണ് അ​​വ​​സ്​​​ഥ. മ​​ല​​യാ​​ള​​ത്തി​​ലെ എ​​ഴു​​ത്ത് നേ​​ർ​​ത്ത് പോ​​കാ​​ൻ കാ​​ര​​ണം എ​​ഴു​​ത്തു​​കാ​​ര​െ​ൻ​​റ ക്ഷ​​മ​​യി​​ല്ലാ​​യ്മ​​യും സ​​മ​​യ​​മി​​ല്ലാ​​യ്മ​​യു​​മാ​​ണ്. പി​​ന്നെ പീ​​രി​​യോ​​ഡി​​സി​​റ്റി​​യി​​ലു​​ള്ള പ്ര​​ശ്നം. ഒ​​രു മാ​​സ​​ത്തി​​ൽ ഒ​​രു ക​​വി​​ത​​യെ​​ങ്കി​​ലും വ​​ന്നി​​ല്ലെ​​ങ്കി​​ൽ ക​​വി​​ക​​ൾ​​ക്ക് ഉ​​റ​​ക്ക​​മി​​ല്ല. അ​​വി​​ഹി​​ത​​മാ​​യ എ​​ന്തോ ഒ​​ന്ന് ഉ​​ള്ളി​​ൽ കു​​ടു​​ങ്ങി​​യ​​തു​പോ​​ലെ​​യാ​​യി. ഈ ​​മ​​നോ​​ഭാ​​വം നി​​ർ​​ബ​​ന്ധ​​മാ​​യും മാ​​റ​​ണം.

Show More expand_more
News Summary - Writer and poet T P Rajeevan interview