Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാമ്പിനെ തുരത്താൻ...

പാമ്പിനെ തുരത്താൻ പുകയിട്ടു; കത്തിയമർന്നത്​ 13 കോടിയുടെ വീട്​

text_fields
bookmark_border
maryland house burnd
cancel

വാഷിങ്​ടൺ ഡി.സി: എലിയെ പേടിച്ച്​ ഇല്ലം ചുടുക എന്ന്​ നാം കേട്ടിട്ടുണ്ട്.​ എന്നാൽ പാമ്പിനെ പേടിച്ച്​ പുകയിട്ടപ്പോൾ വീട്​ കത്തിയമർന്ന ഹതഭാഗ്യനുണ്ട് അമേരിക്കയിൽ​. വാഷിങ്​ടൺ ഡി.സിയിൽ നിന്ന്​ 40 കിലോമീറ്റർ അക​ലെ​ പൂൾസ്​വില്ലയിലാണ്​ സംഭവം.

പാമ്പിനെ തുരത്താൻ​ വീട്ടുടമ പുകയിടുകയായിരുന്നു. എന്നാൽ അബദ്ധത്തിൽ തീപടർന്ന്​ വീട്​ കത്തിയമരുകയായിരുന്നുവെന്ന്​ വാഷിങ്​ടൺ പോസ്റ്റ്​ റിപ്പോർട്ട്​ ചെയ്​തു. ദശലക്ഷം ഡോളറിന്‍റെ നഷ്​ടം കണക്കാക്കുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ പാമ്പുകൾക്ക്​ അപകടത്തിൽ എന്ത്​ സംഭവിച്ചുവെന്ന കാര്യം വ്യക്തമല്ല. 13 മുടക്കി നിർമിച്ച വീടാണ്​ കത്തിയമർന്നത്​.

നവംബർ 23ന്​ രാത്രിയാണ്​ തീപിടിച്ചതെന്ന്​ അധികൃതർ പറഞ്ഞു. ബേസ്​മെന്‍റിൽ നിന്ന്​ പടർന്ന്​ തുടങ്ങിയ തീയണക്കാൻ 75 ഫയർഫോഴ്​സ്​ ഉദ്യോഗസ്​ഥരാണ്​ സ്​ഥലത്തെത്തിയത്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snakehouse burned down
News Summary - 1.8 million dollar worth home accidentally burned by owner trying to clear out snake
Next Story
RADO