Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2023 4:05 PM GMT Updated On
date_range 29 Jan 2023 4:14 PM GMTപാക്കിസ്താനിൽ ബോട്ട് മുങ്ങി 10 വിദ്യാർഥികൾ മരിച്ചു
text_fieldsbookmark_border
ഇസ്ലാമാബാദ്: വടക്ക് പടിഞ്ഞാറൻ പാക്കിസ്താനിലെ ഖൈബർ പഖ്തൂൺവ പ്രവിശ്യയിൽ ബോട്ട് നദിയിൽ മുങ്ങി 10 വിദ്യാർഥികൾ മരിച്ചു. എട്ട് വിദ്യാർഥികളെ കാണാതായി. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടാണ്ടാ മേഖലയിലെ മതപാഠശാലയിൽ നിന്ന് വിനോദയാത്രയ്ക്കായെത്തിയ 50 അംഗ സംഘത്തിൽപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ച കുട്ടികളെല്ലാവരും ഏഴിനും 12നും ഇടയിൽ പ്രായമുള്ളവരാണ്. അപകടസാധ്യത കണക്കിലെടുത്ത് ടാണ്ടാ തടാകത്തിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വിലക്ക് മറികടന്ന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. കാണാതായവർക്കായി പാക്കിസ്ഥാൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ തെരച്ചിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story