അമേരിക്കൻ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്തത് 10 കോടി പേർ, ആറുകോടി ഇന്ന് ബൂത്തിലേക്ക്
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇതിനോടകം വേട്ട് രേഖപ്പെടുത്തിയത് 10 കോടി പേർ. ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ ആറ് കോടിയാളുകൾ കൂടി വോട്ട് ചെയ്യുന്നതോടെ ഈ വർഷത്തെ തെരഞ്ഞെടുപ്പ് റെക്കോഡ് പട്ടികയിൽ ഇടം നേടിയേക്കും.
16 കോടിയാളുകൾ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സമ്മതിദാനവകാശം വിനിയോഗിക്കുന്നത് റെക്കോഡാണെന്ന് ഫ്ലോറിഡ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസോസിയേറ്റ് പ്രഫസറായ മൈക്കൽ പി. മക്ഡൊണാൾഡ് പറഞ്ഞു.
നേരത്തെ രേഖപ്പെടുത്തുന്ന വോട്ടുകൾ ട്രാക്ക് ചെയ്യുന്ന പ്രെജക്ടിെൻറ ചുമതലക്കാരനാണ് ഇദ്ദേഹം. യു.എസ് തെരഞ്ഞെടുപ്പ് പ്രൊജക്ടിെൻറ കണക്കുകൾ അനുസരിച്ച് 23.9 കോടിയാളുകൾക്ക് വോട്ടവകാശം ഉണ്ട്. ചില സംസ്ഥാനങ്ങളിൽ 2016 തെരഞ്ഞെടുപ്പിനേക്കാൾ കൂടുതലോ അല്ലെങ്കിൽ അതിനടുത്തോ വോട്ടിങ് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.
അവസാനത്തെ മൂന്ന് സംസ്ഥാനങ്ങളായ ഹവായ്, ടെക്സാസ്, മോണ്ടാന എന്നിവിടങ്ങൾ 2016ലെ കണക്കുകൾ മറികടന്നിരിക്കുകയാണ്. നോർത്ത് കരോലിന, ജോർജിയ, ന്യൂ മെക്സികോ, നെവാഡ, ടെന്നിസി എന്നീ സംസ്ഥാനങ്ങളിൽ 2016ൽ രേഖപ്പെടുത്തിയ വോട്ടിെൻറ 90 ശതമാനം ഇതിനോടകം പോൾ ചെയ്ത് കഴിഞ്ഞതായാണ് വിവരം.
നേരത്തെയുള്ള വോട്ടുകൾ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡന് ഗുണം ചെയ്യുമെന്നാണ് മക്ഡൊണാൾഡിെൻറ വിലയിരുത്തൽ. മെയിലിലൂടെയും അല്ലതെയുമുള്ള വോട്ടുകളിലെ വർധനവ് തങ്ങൾക്ക് അനുകൂലമാണെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഡെമോക്രാറ്റുകൾ. എന്നാൽ റിപബ്ലിക്കൻ പാർട്ടിക്കാരും പ്രതീക്ഷ കൈവിടുന്നില്ല. 2016ലെ പോലെ തന്നെ ഫ്ലോറിഡ, നോർത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം വിധി നിർണയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.