ലോകത്ത് 10 കോടി കടന്ന് കോവിഡ് ബാധിതർ; മരണം 21 ലക്ഷത്തിലധികം
text_fieldsന്യൂഡൽഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 10 കോടി കടന്നു. 10,02,80,252 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 21,49,387 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 7,22,89,169 പേരാണ് രോഗമുക്തി നേടിയതെന്നും വേൾഡോ മീറ്ററിന്‍റെ കണക്കിൽ പറയുന്നു.
യു.എസിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ. 2,58,61,597 പേർക്കാണ് യു.എസിൽ ഇതുവരെ കോവിഡ് ബാധിച്ചത്. കോവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. 1,06,77,710 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ബ്രസീൽ, റഷ്യ, യു.കെ, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, തുർക്കി, ജർമനി തുടങ്ങിയവയാണ് കോവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള മറ്റു രാജ്യങ്ങൾ.
അതേസമയം, യു.കെയിലും ദക്ഷിണാഫ്രിക്കയിലും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അതിതീവ്ര കൊറോണ വൈറസ് ഇന്ത്യയുൾപ്പെടെ 50ൽ അധികം രാജ്യങ്ങളിൽ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. യഥാർഥ കൊറോണ ൈവറസിനേക്കാൾ 30 ശതമാനം മരണസാധ്യത കൂടുതലാണ് അതിതീവ്ര വൈറസിന്. കൂടാതെ 70 ശതമാനത്തിലധികം അതിതീവ്ര വ്യാപന ശേഷിയുണ്ടെന്നതും ആശങ്ക വർധിപ്പിക്കുന്നു.
കൊറോണ വൈറസ് പ്രതിരോധത്തിനായി ഇന്ത്യയുൾപ്പെടെ വാക്സിൻ വിതരണം ആരംഭിച്ചത് ആശ്വാസം നൽകുന്നു. രാജ്യത്ത് രണ്ടു വാക്സിനുകൾക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. കോവിഷീൽഡ്, കോവാക്സിൻ എന്നിവയാണവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.