യു.എസിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി അക്രമി; 10 പേർക്ക് ദാരുണാന്ത്യം, 35 പേർക്ക് പരിക്ക്
text_fieldsന്യൂ ഓർലിയൻസ്: യു.എസിലെ ന്യൂ ഓർലിയൻസിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയുണ്ടാക്കിയ അപകടത്തിൽ 10 മരണം. 30 പേർക്ക് പരിക്കേറ്റു. ഇവിടെ പ്രസിദ്ധമായ കനാൽ-ബോർബൺ സ്ട്രീറ്റിൽ പുതുവത്സരാഘോഷത്തിനായി തടിച്ചുകൂടിയതായിരുന്നു ജനം. പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്ക് മാറ്റി. ബുധനാഴ്ച പുലർച്ച 3.15നാണ് ആക്രമണമുണ്ടായത്. പുതുവത്സരാഘോഷത്തിന് ലോകപ്രശസ്തമായ സ്ഥലമാണ് ബോർബൺ സ്ട്രീറ്റ്.
ആക്രമണം നടത്തിയ ആളും കൊല്ലപ്പെട്ടു. കേസ് എഫ്.ബി.ഐ ഏറ്റെടുക്കാൻ തീരുമാനമായി. സ്ഥലത്ത് 300ലധികം സുരക്ഷ ഉദ്യോഗസ്ഥരുണ്ടായിരുന്നിട്ടും ആക്രമണത്തിന് അവസരമുണ്ടായെന്നത് ആശങ്കയുണർത്തുന്ന കാര്യമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് ഭീകരാക്രമണമാണെന്നും അല്ലെന്നും വാർത്തയുണ്ട്. നേരത്തെ സ്ഥലം മേയർ സംഭവം ഭീകരാക്രമണമാണെന്ന് സൂചിപ്പിച്ചിരുന്നു.
കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വാഹനത്തിൽനിന്ന് ആക്രമി പൊലീസിനുനേർക്ക് വെടിയുതിർത്തു. രണ്ടുപേർക്ക് വെടിയേറ്റെങ്കിലും ഇവരുടെ നില ഗുരുതരമല്ല. ഒരാൾ അമിതവേഗത്തിൽ പിക്അപ് ട്രക്ക് ഓടിച്ച് ജനക്കൂട്ടത്തിനിടയിലേക്ക് വന്നുവെന്നാണ് ആദ്യ റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.