ലോകത്തെ ഏറ്റവും സമ്പന്നമായ 10 രാജ്യങ്ങൾ ഇവയാണ്; ഇന്ത്യയുടെ സ്ഥാനമറിയാം
text_fieldsരാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉൽപാദം (ജി.ഡി.പി) അടിസ്ഥാനമാക്കി ലോകത്തെ ഏറ്റവും സമ്പന്നമായ 10 രാജ്യങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് അമേരിക്കൻ ബിസിനസ് മാസികയായ ഫോർബ്‌സ്. യൂറോപ്പിൽ നിന്ന് അഞ്ചു രാജ്യങ്ങളും ഏഷ്യയിൽ നിന്ന് നാല് രാജ്യങ്ങളുമാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ചത്. ആഗോള നാണ്യനിധിയുടെ (ഐ.എം.എഫ്) കണക്ക് അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.
ഒരു രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും ആകെ മൂല്യം തിട്ടപ്പെടുത്തുന്നതാണ് ജി.ഡി.പി. ഏഷ്യയും യൂറോപ്പും കൂടാതെ, പട്ടികയിൽ ഇടംപിടിച്ച മറ്റൊരു രാജ്യമാണ് അമേരിക്ക. ഒമ്പതാം സ്ഥാനമാണ് അമേരിക്കക്ക്. അമേരിക്കയും ചൈനയും പോലുള്ള ശക്തരായ രാജ്യങ്ങൾ സമ്പന്നരുടെ പട്ടികയിൽ താഴെയാണ് എന്നതും ഏറ്റവും ശ്രദ്ധേയമാണ്.
വാർഷിക വളർച്ചാ നിരക്ക് 1.3 ശതമാനമുള്ള ലക്സംബർഗ് ആണ് പട്ടികയിൽ ഒന്നാമത്. ബാങ്കിങ്, സ്റ്റീൽ എന്നീ മേഖലകളിലെ വളർച്ചയാണ് ലക്സംബർഗിന് ഗുണകരമായത്.
ഇടത്തരം വരുമാനമുള്ള സിംഗപ്പൂരിനാണ് പട്ടികയിൽ രണ്ടാം സ്ഥാനം. സ്വാതന്ത്രം നേടി അറുപത് വർഷങ്ങൾക്ക് ശേഷം സിംഗപ്പൂർ സമൃദ്ധിയുടെ വിളനിലമായതും ശ്രദ്ധേയമാണ്. സിംഗപ്പൂരിന്റെ വാർഷിക വരുമാന നിരക്ക് 2.6 ശതമാനമാണ്.
200 രാജ്യങ്ങളുള്ള പട്ടികയിൽ ഇന്ത്യക്ക് 129-ാം സ്ഥാനമാണുള്ളത്. കൂടാതെ, ഗൾഫ് രാജ്യമായ ഖത്തർ പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ട്. ലോകത്തെ ഏറ്റവും ദരിദ്രരാജ്യമായ സൗത്ത് സുഡാൻ ആണ് പട്ടികയിൽ അവസാനം സ്ഥാനം പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.